♡മന്ദാരം♡ ഭാഗം 31

mantharam part 1

എഴുത്തുകാരി: THASAL

"Merry x-mas.... " വൈൻ ഗ്ലാസ്‌ പരസ്പരം അടുപ്പിച്ചു കൊണ്ട് എല്ലാവരും ഒരു സ്വരത്തിൽ പറഞ്ഞു.... ശേഷം ഒറ്റ വലിക്ക് വൈൻ കുടിച്ചു തീർത്തു... "മെല്ലെ കുടി എന്റെ സാറാമെ..... " ജേക്കബ് വൈൻ കുടിക്കുന്ന സേറയുടെ പുറത്ത് ഒന്ന് തട്ടി കൊണ്ട് പറഞ്ഞതും അവൾ ഒന്ന് കൊഞ്ഞനം കുത്തി കൊണ്ട് ബാക്കി ഉള്ളതും വലിച്ചു കുടിച്ചു.... "അങ്ങനെ 2 years ന് ശേഷം എല്ലാവരും ഒരുമിച്ച് ഒരു x-mas celebrate ചെയ്തിരിക്കുകയാണ്.... ഇനിയും ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ x-mas സും ന്യൂഇയറും എല്ലാം celebrate ചെയ്യാൻ കഴിയട്ടെ...... " "അങ്ങനെയല്ല തോമസെ..... ഇവരും ഇവരുടെ പാർട്ണഴ്സും കുട്ടികളും ആയി celebrate ചെയ്യാൻ കഴിയട്ടെ എന്ന് പറ..... " വർഗീസ് ചിരിയോടെ തിരുത്തി.... ജെറിയുടെ നോട്ടം പോയത് സേറയിലേക്ക് ആയിരുന്നു.... സേറ തല താഴ്ത്തി ഇരിക്കുകയായിരുന്നു.... "ശരിയാണ്.... Marriege നുള്ള ടൈം ഒക്കെ ആയി..... എല്ലാവർക്കും Age കൂടി വരുകയല്ലെ.... "

"പൊന്നു പപ്പാ... നിങ്ങള് റൂട്ട് മാറ്റല്ലേ.... ഇപ്പോൾ celebrate ചെയ്യുന്നത് x-mas ആണ്.... ഈ ചർച്ച നമുക്ക് പിന്നെ ഒരു ദിവസത്തേക്ക് മാറ്റാം... എന്താ..... ഇപ്പോൾ ഫുഡ്‌ കഴിക്കാൻ നോക്ക്... " എബി വേഗം തന്നെ വിഷയം മാറ്റിയതും അപ്പൻമാർ ഒരുപോലെ ചിരിച്ചു കൊണ്ട് തലയാട്ടി... "ഡി... ഇത് ഏതു ലോകത്താ... കഴിക്കഡി... " ന്യൂഡിൽസിൽ ഫോർക്ക് വെച്ച് കുത്തി കളിക്കുന്ന സേറയുടെ തലയിൽ ഒന്ന് മേടി കൊണ്ട് എബി പറഞ്ഞതും അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പെട്ടെന്ന് അവനെ ഒന്ന് കണ്ണുരുട്ടി കയ്യിൽ ഒന്ന് നുള്ളി കൊണ്ട് കഴിക്കൽ ആരംഭിച്ചു.... ജെറിയും അവളെ ചെറുതിലെ ഒന്ന് നോക്കി കൊണ്ട് ഭക്ഷണത്തിലെക്ക് ശ്രദ്ധ തിരിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "കൊടുക്കണോ.... " കയ്യിലെ ഡയറിയിൽ നോക്കി സംശയത്തോടെ റൂമിലൂടെ നടക്കുകയായിരുന്നു സേറ...

ഇടക്ക് ഡോറിന്റെ ഇടയിലൂടെ ഹാളിലേക്ക് നോക്കിയതും ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന എബിയെയും ജെറിയെയും നോക്കി... "ച്ച്... എനിക്ക് പറ്റില്ല.... " അവൾ അപ്പോൾ തന്നെ പിന്നിലേക്ക് നടന്നു... അവളുടെ ഉള്ളം ത്രാസിൽ തൂങ്ങുകയായിരുന്നു...... "പിന്നെ കൊടുക്കാം.... " അവൾ എന്തോ തീരുമാനം എടുത്ത മട്ടെ ഡയറി ഡ്രോയിൽ വെച്ച് കൊണ്ട് ചെന്ന് കിടന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Brother.... എഴുന്നേൽക്ക്.... " വെപ്രാളപ്പെട്ടു കൊണ്ടുള്ള എബിയുടെ വിളി കേട്ടാണ് ജെറി ഉറക്കത്തിൽ നിന്നും ഉണർന്നത്....അവൻ കണ്ണ് തിരുമ്മി ഒരു മടിയോടെ എഴുന്നേറ്റു ഇരുന്നു... "എന്താടാ... ഈ രാവിലെ തന്നെ... " "ഡാാ... അവനില്ലേ... സേറയുടെ സീനിയർ... അവൻ വന്നിട്ടുണ്ട്.... "

എബി പറഞ്ഞതും ജെറി സംശയത്തോടെ അവനെ ഒന്ന് നോക്കിയ ശേഷം ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ബെഡിൽ നിന്നും ചാടി ഇറങ്ങി പുറത്തേക്ക് നടന്നു... "അവളെ കൊണ്ട് പോകാൻ വന്നതാണ് എന്ന് തോന്നുന്നു.... കൂടെ കുറച്ചു അലവലാതികളും ഉണ്ട്.... അവനോട് ഇന്ന് തന്നെ ചോദിക്കണം... " എബി അവന് പിന്നാലെ തന്നെ നടന്നു കൊണ്ട് ആവേശത്തോടെ പറഞ്ഞു.... ഫ്ലാറ്റിന് താഴെ എത്തിയതും കണ്ടു ബൈക്കിൽ ചാരി നിന്ന് ഫോണിൽ തോണ്ടുന്ന പയ്യനെ... അവന് ഒപ്പം തന്നെ വേറെ ബൈക്കിൽ ആയി ആളുകളും ഉണ്ട്... "ഞാൻ ഇപ്പോൾ വരാം... " വഴിയിൽ വെച്ച് എബി അതും പറഞ്ഞു കൊണ്ട് എങ്ങോട്ടോ പോയി... ജെറി മുഖം ഒന്ന് കടുപ്പിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു... ആരുടെയോ സാനിധ്യം അറിഞ്ഞ പോലെ ആ പയ്യൻ തല ഉയർത്തിയതും മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ടു

ആദ്യം ഒന്ന് സംശയിച്ചു എങ്കിലും മെല്ലെ അവന്റെ മുഖം വിടർന്നു വന്നു.... "Jerin... !!" അവൻ മെല്ലെ മൊഴിഞ്ഞു... ജെറി മുഖം ഒട്ടും ലൂസ് ആക്കാതെ തന്നെ അവനെ നോക്കിയതും അവൻ പുഞ്ചിരിയോടെ ജെറിയെ ഹഗ് ചെയ്ത്... "What a pleasent surprice maahn....Don't you remember me ... I'm sera's senior John ... a small issue between us happened during college time ....." അവൻ പറഞ്ഞതും ജെറി ഒന്ന് സംശയിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി.... "Still do not understand...." അവന്റെ ചോദ്യത്തിന് ജെറി ഒന്ന് തലയാട്ടി... എന്ത് കൊണ്ടോ ചോദിക്കാൻ വന്നത് മുഴുവൻ അവൻ മറന്നു പോയിരുന്നു... "I remember .... you hurt her so badly that day...." അവൻ വലിയ താല്പര്യം ഇല്ലാത്ത മട്ടെ ആയിരുന്നു പറഞ്ഞത്... അത് കേട്ടതോടെ ജോണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "I know....But that year i told her sorry...And she accepted it...Then promissed that i will be a good friend for a Long time...It will be so...Becouse she has a good heart...And she has a good friendship like that...." അവൻ പറയുന്നത് കേട്ടു ജെറി ഒരു നിമിഷം തറഞ്ഞു നിന്ന് പോയി...

ശേഷം ഒന്ന് പുഞ്ചിരിച്ചു.... "You're lucky to have a good friend like her......" അവൻ അത് കൂടി കൂട്ടി ചേർത്തതും ജെറി ചിരിയോടെ അവനെ നോക്കി എന്തോ പറയാൻ ഒരുങ്ങിയതും.... "Brother... തല്ലഡാാ അവനെ... " അലറി കൊണ്ടുള്ള എബിയുടെ ശബ്ദം കേട്ടതും ജെറി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടു കയ്യിൽ വടിയും പിടിച്ചു ഓടി വരുന്ന എബിയെ... അവൻ ഒരു നിമിഷം ഞെട്ടി പോയി.... "കർത്താവേ.... " അവന്റെ വരവ് കണ്ടു ഒരു നിമിഷം ജെറി പഴയത് ഒക്കെ ഓർത്തു പോയി... ജോൺ ആണെങ്കിൽ ഒന്നും മനസ്സിലാകാതെ തിരിച്ചും മറിച്ചും ആലോചിക്കുകയാണ്.... "No...." ഓടി വരുന്നവനെ പിടിച്ചു വെച്ച് കൊണ്ട് ജെറി പറഞ്ഞു... "വിടടാ... ബ്രദറെ.... അവൻ മനഃപൂർവം സിസ്റ്ററിനോട് പ്രതികാരം വീട്ടാൻ ഉള്ള പ്ലാനാ....അടിച്ചു ഓടിക്കടാ അവന്റെ കാല്.... " "നീ ജനാർദ്ധൻ കളിക്കാതെ അടങ്ങി നില്ക്ക്... " ജെറി തണുപ്പിക്കാൻ നോക്കി...

ഫ്ലാറ്റിൽ നിന്നും ഇറങ്ങി വന്ന സേറ കാണുന്നത് വടിയും പിടിച്ചു തുള്ളുന്ന എബിയെയും അവനെ തടഞ്ഞു വെക്കാൻ നോക്കുന്ന ജെറിയെയും ഒന്നും മനസ്സിലാകാതെ വായയും തുറന്ന് നിൽക്കുന്ന ജോണിനെയും ആണ്... "എന്റെ കർത്താവെ...ഇവന്മാര് തല്ലു ഇരന്നു വാങ്ങാൻ തന്നെ ഇറങ്ങിയതാണോ.... ബ്രദർ വേണ്ടാ... " സേറ അതും പറഞ്ഞു കൊണ്ട് അവർക്ക് അടുത്തേക്ക് ഓടി... "ബ്രദർ... അവനെ എനിക്ക് തല്ലണം... " "ഡാാ... പൊട്ടാ... അവൻ baby boo വിന്റെ ഫ്രണ്ട് ആണെടാ... അവൻ പ്രതികാരം വീട്ടുന്നത് ഒന്നും അല്ല... " പിടഞ്ഞു കൊണ്ട് ജെറിയിൽ നിന്നും മാറാൻ ശ്രമിക്കുന്നതിനിടയിൽ ജെറി പറയുന്നത് കേട്ടു എബി ഒന്ന് സ്റ്റെക്ക് ആയി....ശേഷം നാണം കെട്ട കണക്കെ തല ഒന്ന് ചെരിച്ചു കൊണ്ട് ആണോ എന്ന പോലെ കണ്ണ് ചുളിച്ചതും ജെറി മെല്ലെ ഒന്ന് തലയാട്ടി...

"ബ്യൂട്ടിഫുൾ.... " അവൻ സ്വയം ഒന്ന് പറഞ്ഞു പോയി... ശേഷം കയ്യിലെ വടി ഒന്ന് താഴ്ത്തി പിടിച്ചു കൊണ്ട് മെല്ലെ ജോണിനെ ഒന്ന് നോക്കി ചിരിച്ചതും ജോൺ വട്ടാണോ എന്ന പോലെ ഒരു നോട്ടം അവനിലേക്ക് പായിച്ചു... "നാണം കെട്ടു അല്ലേ.... " "ചോദിക്കാൻ ഉണ്ടോ... " ജെറിയും ജോണിനെ നോക്കി ചിരിച്ചു കൊണ്ട് ശബ്ദം താഴ്ത്തി എബിയോടായി പറഞ്ഞു... അപ്പോഴേക്കും സേറ അവർക്ക് ഇടയിലേക്ക് ഓടി വന്നിരുന്നു... "ടാ... എന്താ പ്രശ്നം... " അവൾ കിതച്ചു കൊണ്ട് ചോദിച്ചു... "ചെറിയൊരു മിസ്‌അണ്ടർസ്റ്റാൻഡിങ്ങ്.... " "എനിക്ക് തോന്നി..." സേറ ജോണിനെ നോക്കി പല്ല് ഇളിച്ചു കൊണ്ട് പറഞ്ഞു... "അവന് മനസ്സിലായി കാണില്ലല്ലേ... " സേറയോട് ചേർന്നു നിന്നു കൊണ്ട് എബി ചോദിച്ചതും ജെറി എബിയോട് ചേർന്നു നിന്നു... "നിന്റെ കയ്യിൽ ഉള്ള വടി കണ്ടിട്ട് മനസ്സിലായി കാണും... "

ജെറി പറഞ്ഞതും അവൻ വടി ഒന്ന് പിന്നിലേക്ക് മാറ്റി... "കുട്ടിയും കോലും കളിക്കാൻ കൊണ്ട് വന്നതാണ് എന്ന് പറഞ്ഞാൽ പോരെ.... " "ഈ തെലുങ്കന് എന്ത് കുട്ടിയും കോലും... " സേറ ഇടപെട്ടു.... "എന്നാൽ ക്രിക്കറ്റ് മതി... " "അവന്റെ തല ആണല്ലോ നിന്റെ ബോൾ.... അടങ്ങി നിന്നോണം....ഞാൻ പറഞ്ഞു ശരിയാക്കിക്കോളാം.... " സേറ എബിയെ നോക്കി ഒരു കണ്ണുരുട്ടലോടെ പറഞ്ഞു... എബി ആണെങ്കിൽ നിഷ്കളങ്കമായി ഒന്ന് തലയാട്ടി.... "Hlo bro.... Wts up... " ജോണിനെ നോക്കി അതും ചോദിച്ചു കൊണ്ട് സേറ ഒന്ന് ഹഗ് ചെയ്ത് മാറി നിന്നതും എബി അവളുടെ ഹൂഡിയുടെ ക്യാപിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു അവനോട് ചേർത്ത് നിർത്തി.... "Cool.... Ebin grabbed the stick .. Is this a plan to hit me like in the past...." ജോൺ തമാശയോടെ ചോദിച്ചതും മൂന്ന് പേരും ഒരുപോലെ പല്ല് ഇളിച്ചു കാണിച്ചു...

"നല്ല ചീഞ്ഞ തമാശ.... " എബി അതും പറഞ്ഞു കൊണ്ട് ചിരിച്ചതും ജെറിയും ചിരി അടക്കി പിടിച്ചു... സേറ അവന്റെ കാലിൽ ഒന്ന് പിച്ചി.... "Hey no.... Did he just take it to scare Jerry ..... did not pay attention to you ...." പറയുന്നതിനോടൊപ്പം സേറ എബിയെ നോക്കി അല്ലേ എന്നർത്ഥത്തിൽ തലയാട്ടിയതും എബിയും ഒരു ചിരിയും ഫിറ്റ്‌ ചെയ്തു കൊണ്ട് ഒന്ന് തലയാട്ടി... "Sorry bro.... " "Its ok maahn....sera.... If you give me book, I would go .... there is a rush..." "Oh... Sorry... " കയ്യിലെ ബുക്ക്‌ അവന് നേരെ നീട്ടി കൊണ്ട് സേറ ഒന്ന് ചിരിച്ചു... അത് വാങ്ങി അവളെ ഒന്ന് കൂടെ ഹഗ് ചെയ്തു വിട്ട് മാറി അവൻ വണ്ടി എടുത്തു പോകുന്നതും നോക്കി അവൾ നിന്നതും അവളുടെ തലക്ക് പിന്നിൽ ശക്തമായ ഒരു മേട്ടം തന്നെ കിട്ടിയിരുന്നു... "ആഹ്... " അവൾ വേദന കൊണ്ട് എരിവ് വലിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടു കയ്യും കെട്ടു അവളെ രൂക്ഷമായി നോക്കുന്ന എബിയെ... "എന്താടാ... " "കുന്തം... "

അവൻ കണ്ണുരുട്ടലോടെ മറുപടി നൽകി... അവൾ അവനെ തള്ളി മാറ്റി പോകാൻ നിന്നതും അവൻ അവളുടെ ഹൂഡിയുടെ കാപ്പിൽ പിടിച്ചു മുന്നോട്ട് തന്നെ ഇട്ടു... അവൾ അവനെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്.... "നിന്നോട് ഞാൻ പറന്നിട്ടില്ലേഡി അമ്മാതിരി ഫ്രണ്ട്‌സ് ഒന്നും വേണ്ടാ എന്ന്.... " "അതിന് അവന് എന്താടാ കുഴപ്പം... നിന്നെക്കാൾ കൊള്ളാം... " അവളും വിട്ട് കൊടുത്തില്ല... അവൻ അവളുടെ നെറ്റിയിൽ ഒന്ന് മേടി... "എന്നെക്കാളും കൊള്ളാം എന്നോ....അവനെ കണ്ടാൽ തന്നെ അറിയാം ആള് വശപ്പിശക് ആണെന്ന്.... " "നീ പോടാ... പട്ടി... അവന് ഒരു വശപ്പിശകും ഇല്ല ...... നീ നിന്റെ മോന്തയൊന്ന് കണ്ണാടിയിൽ പോയി നോക്ക്.... നിന്നെ കാണാൻ ആണ് വശപ്പിശക്...കുരങ്ങൻ.... " അവൾ അവനിൽ നിന്നും പിടഞ്ഞു മാറാൻ നോക്കി കൊണ്ട് പറഞ്ഞതും ജെറി ചിരിയോടെ എബിയുടെ കൈ അവളിൽ നിന്നും എടുത്തു മാറ്റി.....

സേറ എബിയെ രൂക്ഷമായി നോക്കി കൊണ്ട് അവന്റെ തലയിൽ ചാടി അടിച്ചു കൊണ്ട് ഉള്ളിലേക്ക് ഓടി.... "ഡി..... " എബിയും പിന്നാലെ ഓടാൻ നിന്നതും ജെറി പിടിച്ചു വെച്ചു... "അത് നിനക്ക് കിട്ടേണ്ടത് തന്നെയാണ്...കാര്യം അറിയും മുന്നേ വടി എടുക്കാൻ പോയേക്കുന്നു... നിന്റെ ഈ സ്വഭാവം കാരണം എത്ര അടിയാണ് വണ്ടിയും പിടിച്ചു വന്നേക്കുന്നത്..... " "ഓ... പറഞ്ഞ ആള് ഞാൻ പറഞ്ഞപ്പോഴേക്കും പല്ല് പോലും തേക്കാതെ ഓടി ഇറങ്ങിയതല്ലേ.... അപ്പോൾ നിന്നെക്കാളും ബെറ്റർ ഞാൻ തന്നെയാണ്.... പോടാ അവിടുന്ന്... " എബി ജെറിയെ പുച്ഛിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നതും ജെറി ഒന്ന് ചിരിച്ചു കൊണ്ട് അവന് പിന്നാലെ നടന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "സേറ.... " ടീം മേറ്റിന്റെ വിളി കേട്ടു അവൾ കയ്യിലെ ബോൾ ആ പെൺകുട്ടിക്ക് നേരെ നീട്ടി എറിഞ്ഞു കൊടുത്തു കൊണ്ട് അവൾ കിതച്ചു കൊണ്ട് കോർട്ടിന് പുറത്തേക്ക് ഓടി....

കുറച്ചു മാറി ഗാലറിയിൽ ബോട്ടിലും പിടിച്ചു ഇരിക്കുന്ന എബിയുടെ അരികിൽ ചെന്ന് ഇരുന്നതും അവൻ അവൾക്ക് നേരെ ബോട്ടിൽ നീട്ടിയിരുന്നു... അവൾ അത് വാങ്ങി കുടിച്ചു.... "What is your plan.... " "വലിയ പ്ലാൻസ് ഒന്നും ഇല്ല... നീ തയ്യാറാണെങ്കിൽ ന്യൂ ഇയറിന്റെ അന്ന് ചെറിയൊരു പാർട്ടി...." ജെറി ആയിരുന്നു മറുപടി പറഞ്ഞത്... അവൾ അവനോട് വലിയ താല്പര്യം ഇല്ലാത്ത പോലെ തല ചെരിച്ചു.... ജെറി എബിയെ ഒന്ന് തോണ്ടിയതും എബി സേറയുടെ തോളിൽ ഒന്ന് കൈ വെച്ചു... "നീ വരില്ലേ.... " എബി ചോദിച്ചതും സേറ ബോട്ടിലിലേക്ക് നോക്കി മെല്ലെ ഒന്ന് തലയാട്ടി.... "മ്മ്മ്.... Ok.... എനിക്ക് അന്ന് പ്രാക്ടീസ് ഉണ്ട്..... Afternoon ഫ്ലാറ്റിൽ തന്നെ എത്തുകയൊള്ളു... അത് കുഴപ്പം ഉണ്ടോ... " "ഏയ്‌.... 9.30 പോയാൽ മതി.... ഹിൽ സ്റ്റേഷനിൽ വെച്ചാണ്... " എബി പറഞ്ഞതും അവളുടെ ഉള്ളിലൂടെ ആദ്യം പോയത് രണ്ട് കൊല്ലം മുന്നേയുള്ള ന്യൂഇയർ ആണ്... തന്റെ ഹൃദയത്തിൽ ആഴമെറിയ മുറിവ് സമ്മാനിച്ച ആ ദിവസം...

അവളുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി നിറഞ്ഞു... അവൾ ബോട്ടിലിൽ ബാക്കി ഉള്ള വെള്ളം കൂടി കുടിച്ചു തീർത്തു കൊണ്ട് തലയിലെ ബാന്റ് അഴിച്ചു ഒന്ന് കൂടെ മുറുക്കി ടൈ ചെയ്തു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു... "മ്മ്മ്.... ഞാൻ നോക്കാം.... നീ ഇപ്പോൾ പോകുന്നുണ്ടോ... എനിക്ക് നൈറ്റ്‌ വരെ പ്രാക്ടീസ് ഉണ്ട്... " "Its ok....ഞങ്ങൾക്കിവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ വെയിറ്റ് ചെയ്തോളാം... " ജെറിക്ക് അവൾ മനഃപൂർവം അവനെ അവോയ്ഡ് ചെയ്യുന്ന പോലെ തോന്നിയിരുന്നു... എങ്കിൽ കൂടി യാതൊരു പരിഭവവും കൂടാതെ ചെറു മന്തഹാസത്തോടെ അവൻ അവളെ നോക്കി ഇരുന്നു.... അവന്റെ നോട്ടം അവളെ അസ്വസ്ഥയാക്കാൻ പാകത്തിന് ഉള്ളതായിരുന്നു.... "എന്നാൽ ഒക്കെ.... ഞാൻ എന്നാൽ അങ്ങോട്ട്‌ പോയി...." അവൾ അതും പറഞ്ഞു കൊണ്ട് കോർട്ടിലേക്ക് ഓടി....

എബി ജെറിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് അവിടെ ചാരി ഇരുന്നു... രണ്ട് പേരും അവൾ പ്രാക്ടീസ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു.... പഴയ പൊട്ടി പെണ്ണ് അല്ലായിരുന്നു അവൾ.... മനസ്സിൽ ഒരു ഗോൾ വെച്ച് അത് നേടാൻ ഹാർഡ് വർക്ക് ചെയ്യുന്നവൾ ആയിരുന്നു.... "അവൾ ആണ് ജയിച്ചത് അല്ലേ..... " എബി ചോദിച്ചതും ജെറി പുഞ്ചിരിയോടെ തലയാട്ടി.... "ആ വിജയം അല്ലായിരുന്നോ നമുക്കും വേണ്ടിയിരുന്നത്....." ജെറിയും മുന്നിൽ പ്രാക്ടീസ് ചെയ്യുന്ന സേറയെ നോക്കി കൊണ്ട് തന്നെ പറഞ്ഞു....ബ്ലോക്ക്‌ ചെയ്യുന്ന ഓരോരുത്തരെ ആയി മറികടന്നു കൊണ്ട് നെറ്റിൽ ബോൾ എത്തിക്കുന്നവളെ അല്പം അഭിമാനത്തോടെ തന്നെ അവർ നോക്കി നിന്നു.... ഇടക്ക് ഉണ്ടാകുന്ന ചെറിയ വഴക്കുകളെ പറഞ്ഞു തീർക്കുകയും ചില സമയങ്ങളിൽ രൂക്ഷമായ നോട്ടത്തിൽ പിന്തിരിഞ്ഞു നടക്കുന്നവളെ അത്ഭുതത്തോടെ നോക്കുകയായിരുന്നു ജെറി.... "പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുന്നതാണോ ബാസ്കറ്റ് ബോൾ...

അതിൽ എന്ത് ന്യായമാ ഉള്ളത്..... that was totally foul....എന്നിട്ട് മുന്നിൽ നിന്ന് അതിനെ hide ചെയ്യാൻ നോക്കണ്ടാ.... " മുന്നിൽ ഉള്ള പെൺകുട്ടിയോട് വാദിക്കുകയാണ് സേറ..... "അതൊരു കോൺടാക്ട് ഇല്ലാത്ത വീഴ്ചയാണ്... " ആ പെൺകുട്ടിയും വിട്ട് കൊടുത്തില്ല... "കൈ മുട്ട് കൊണ്ട് വയറ്റിൽ തട്ടിയിട്ട് അതൊരു കോൺടാക്ട് ഇല്ല എന്ന് പറയുന്നത് തനി തെണ്ടിത്തരം ആണ് മേഖ....വെറുതെ തെറ്റിനെ ന്യായീകരിക്കാൻ നിൽക്കണ്ട.... എന്നിട്ടും അതൊരു foul അല്ല എന്നാണെങ്കിൽ.... ഞങ്ങൾക്കും അറിയാം ഈ വക കാര്യങ്ങൾ ഒക്കെ.... " "എന്നാ നീ ഇങ്ങ് വാ.... " "വരും.... കഴിയുമെങ്കിൽ താടഞ്ഞു നോക്ക്.... " മുന്നിലേക്ക് നടക്കാൻ ഒരുങ്ങി കൊണ്ട് സേറ അലറി കൊണ്ട് പറഞ്ഞതും ആ പെൺകുട്ടിയും അവൾക്ക് നേരെ വരാൻ ഒരുങ്ങി.... "തല്ല് ആണല്ലോടാ.... "

എബി ജെറിയെ നോക്കി ചോദിച്ചു... ജെറിയും സംശയത്തോടെ എഴുന്നേറ്റു.... സേറ ഒട്ടും വിട്ട് കൊടുക്കാതെ അവളോട്‌ തട്ടി കയറി പോകുന്നുണ്ട്.... "സേറ.... നീ ഇപ്പോൾ പോയേ.... " ഇനിയും നിന്നാൽ സേറ തല്ലും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ജെനി അവളെ പിടിച്ചു വെച്ച് കൊണ്ട് പറഞ്ഞു... "എങ്ങോട്ട് പോകാൻ.... ഇടിച്ചു വീഴ്ത്തിയിട്ട് ന്യായം പറയുന്ന ഇവളെ കണ്ടു പേടിച്ചു ഓടാൻ ഒന്നും എന്നെ കിട്ടില്ല.... അടിയാണെങ്കിൽ അടി.. " സേറ ദേഷ്യം കൊണ്ട് കത്തി കയറി... "ച്ച്.... സേറ.... നീ ഒന്ന് പോയേ.... ഞാൻ നോക്കിക്കോളാം..... " ജെനി അവളെ ഒന്ന് ഉന്തി വിട്ടു... അവൾ കണ്ണുരുട്ടി കൊണ്ട് ജെനിയെ നോക്കി... "പോടാ.... " ജെനി കെഞ്ചി കൊണ്ട് പറഞ്ഞതും തന്നെ ദഹിപ്പിച്ചു നോക്കുന്നവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് നിലത്ത് കിടന്നിരുന്ന ബോൾ ദേഷ്യത്തോടെ തട്ടി മാറ്റി കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി പോയതും എബിയും ജെറിയും അവൾക്ക് പിന്നാലെ തന്നെ പോയിരുന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story