♡മന്ദാരം♡ ഭാഗം 32

mantharam part 1

എഴുത്തുകാരി: THASAL

"അവളുടെ കോപ്പിലെ കളി.... ഇടിച്ചു എല്ല് സൂപ്പ് ആക്കണം.... കോപ്പ്.... " കയ്യിലെ ടർക്കി ഉപയോഗിച്ച് മുഖത്തെയും തോളിലെയും വിയർപ്പു എല്ലാം തുടച്ചു നീക്കുന്നതിനിടയിൽ അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു... എബിയും ജെറിയും അവൾക്ക് അടുത്തേക്ക് ചെന്നു.... "അവിടെ എന്താ.... " എബി പിന്നിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു... "കണ്ടില്ലേ.... !!?" രൂക്ഷമായ നോട്ടത്തോടെ ആയിരുന്നു അവളുടെ തിരിച്ചുള്ള ചോദ്യം.. എബി ഒന്ന് തലയാട്ടി... "അത് കണ്ടു.... പക്ഷെ.... " "അത് അവൾക്ക് ഭ്രാന്ത്.... കഷ്ടകാലം പിടിക്കാൻ കഴിഞ്ഞ കോളേജ് ലീഗിൽ അവളുടെ കോളേജിനെ ഞങ്ങളുടെ കോളേജ് ഒന്ന് തോൽപ്പിച്ചു... അപ്പോൾ തുടങ്ങിയതാ ആ പന്ന മോളുടെ അസുഖം... ഒരേ ക്ലബ്ബിൽ എത്തിയിട്ടും അത് തന്നെയാണ് സ്ഥിതി.... ഇടിച്ചു തള്ളി ഇടുകയാണന്നെ...... ഉഫ്... " വയറിൽ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് സേറ പറയുന്നത് കേട്ടു ജെറിയും എബിയും ഒരുപോലെ മുഖം ചുളിച്ചു പോയി....

ജെറി വേഗം പോയി അല്പം മാറി ഇട്ട ഫ്രീസറിൽ നിന്നും ഐസ് പാക്ക് എടുത്തു കൊണ്ട് വന്നു അവൾക്ക് നേരെ നീട്ടിയതും അവൾ ആദ്യം ഒന്ന് മടിച്ചു.... "എന്നോടുള്ള പിണക്കം ഒന്നും മാറ്റണ്ടാ... ഇത് വെച്ചോ.... " അവൾ ഒരു ചിരിയോടെ അവൾക്ക് നേരെ നീട്ടിയതും അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞിരുന്നു... അവൾ അത് മറച്ചു പിടിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നും ഐസ് പാക്ക് വാങ്ങി കൊണ്ട് ജെഴ്സിക്ക് ഉള്ളിലൂടെ വയറ്റിൽ അമർത്തി പിടിച്ചു.... "നല്ല വേദനയുണ്ടോഡി.... " അവളുടെ മുഖം വേദന കൊണ്ട് ചുളിയുന്നതിനോടൊപ്പം എബിയുടെ മുഖവും ചുളിഞ്ഞു വന്നു... അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ തലയിൽ ഒന്ന് മേടി.... "ടാ..ഓവർ ആക്കല്ലേ.... എനിക്ക് വേദനിച്ചാൽ പടക്കം പൊട്ടിച്ചു ആഘോഷിച്ചിരുന്ന ടീമാ.... എന്നിട്ട് ഇപ്പോൾ ഉള്ള ചോദ്യം കേട്ടില്ലേ...., " അവൾ കളിയിൽ പറഞ്ഞു... "അന്നും ഇന്നും എന്നും നിനക്ക് വേദനിച്ചാൽ ഞങ്ങൾക്കും പൊള്ളും baby boo.... "

ജെറിയുടെതായിരുന്നു വാക്കുകൾ... ഒരു നിമിഷം അവളുടെ തല താഴ്ന്നു പോയി.... അവൾ മെല്ലെ ഐസ് പാക്ക് എടുത്തു മാറ്റി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.... "നീ ഇത് എങ്ങോട്ടാ...." "ഫ്ലാറ്റിലേക്ക്..... ഏതായാലും ഇനി പ്രാക്ടീസിന് കയറാൻ മൂഡ് പോയി.... ഫ്ലാറ്റിൽ പോയി അപ്പനോട് രണ്ട് തല്ലു ഉണ്ടാക്കട്ടെ...." അവൾ അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും എബി അവൾക്കൊപ്പം നടന്നു കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു.... "നിനക്ക് ഇനിയും മതിയായില്ലല്ലേ.... " എബി തമാശയോടെ ചോദിച്ചു... ജെറി നിരാശയോടെ അവരെ ഒന്ന് നോക്കിയതും എബിയുടെ കൈകൾ അവന് നേരെ ഉയർന്നു... "ബ്രദർ... വാടാ... " അവൾ വിളിച്ചതും ജെറിയുടെ ചുണ്ടിൽ കുഞ്ഞ് ചിരി വിടർന്നു... അവൻ എബിയുടെ തോളിൽ കൈ ഇട്ടതും സേറ എബിയുടെ കയ്യിലൂടെ ഒന്ന് വട്ടം പിടിച്ചു.... എബി ഒരു സംശയത്തോടെ അവളെ നോക്കിയപ്പോഴേക്കും അവൾ മറുവശത്തേക്ക് മുഖം ചെരിച്ചു പിടിച്ചിരുന്നു...

എങ്കിലും അവളുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ചെക്ക്.... " ഒരു കരു മുന്നിലേക്ക് നീക്കി കൊണ്ട് സേറ പറഞ്ഞതും ജേക്കബ് ചെസ്സ് ബോർഡ് ഒന്നാകെ ഒരു അഭയത്തിന് വേണ്ടി നോക്കി എങ്കിലും കിട്ടാതെ വന്നതോടെ ചെസ്സ് ബോർഡ് ഒന്നാകെ തട്ടി മറിച്ചിട്ടു... "കള്ള കളി... കള്ള കളി.... അങ്ങനെ ചെക്ക് ആവില്ല.... " ജേക്കബ് വിളിച്ചു പറഞ്ഞതും പല്ലും കടിച്ചു കൊണ്ട് കസേരയിൽ നിന്നും ചാടി എഴുന്നേറ്റ സേറ ജേക്കബിന്റെ മുടി പിടിച്ചു വലിച്ചു... "കള്ള ഇച്ചായ....." അവളുടെ വിളി കേട്ടു ചിരിയോടെ അദ്ദേഹം ഇരുന്നിടത്ത് നിന്റെ നിന്നും എഴുന്നേറ്റു അവളെ ചുറ്റി പിടിച്ചു പൊക്കിയതും അവളും ചിരുന്നു കൊണ്ട് അദ്ദേഹത്തിന്റെ പിടിയിൽ നിന്ന് ഒഴിഞ്ഞു മാറി.... അദ്ദേഹത്തിന് അറിയാമായിരുന്നു കുറെ കാലങ്ങൾക്ക് ശേഷം അവൾ മനസ്സറിഞ്ഞു സന്തോഷിക്കുകയാണെന്ന്..... "Happy..... !!?" അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൾ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു....

"Happy..... But... " "Its ok my dear.... എനിക്ക് മനസ്സിലാകും.... പക്ഷെ.... എന്റെ മോളായിട്ട് ഇനി ആരെയും വേദനിപ്പിക്കരുത്.... " ആ അപ്പന്റെ വാക്കുകളിൽ മകളോടുള്ള സ്നേഹവും തനിക്ക് ചുറ്റും നിൽക്കുന്നവരോടുള്ള സ്നേഹവും കരുതലും ഉത്തരവാദിത്തവും ഒരുപോലെ നിറഞ്ഞു... അവൾ മെല്ലെ ഒന്ന് തലയാട്ടിയാതെയൊള്ളു... "അപ്പാ.... " "മ്മ്മ്... " അവളുടെ വിളിയിൽ അദ്ദേഹം ചെറുതിലെ ഒന്ന് മൂളി കൊണ്ട് തല താഴ്ത്തി നോക്കി.... "എന്റെ മമ്മ പറ്റിച്ചു പോയതാണ് എന്ന് അപ്പന് തോന്നുന്നുണ്ടോ..... !!!?" അവളുടെ ചോദ്യത്തിൽ അദ്ദേഹത്തിന് തരിമ്പ് പോലും അത്ഭുതമോ ദുഃഖമോ ഉണ്ടായിരുന്നില്ല... അദ്ദേഹം പുഞ്ചിരിയോടെ തന്നെ അവളുടെ മുടിയിൽ തലോടി... "No.... !!" അദ്ദേഹത്തിന്റെ ഉത്തരത്തിൽ അവൾ ഒന്ന് ഞെട്ടിയിരുന്നു... അവൾ നെറ്റി ചുളിച്ചു കൊണ്ട് വേഗം തന്നെ അദ്ദേഹത്തേ നോക്കി.... "നിന്റെ മമ്മ നല്ലവൾ ആയിരുന്നു.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും good persanality ...

ഉറച്ച തീരുമാനങ്ങൾ ഉള്ളവൾ... " അദ്ദേഹം പറഞ്ഞു നിർത്തി... സേറ ഒന്നും മിണ്ടാതെ അദ്ദേഹത്തേ നോക്കി ഇരുന്നു... "അവൾക്ക് അവളുടെതായ തീരുമാനങ്ങൾ ഉണ്ടായിരുന്നു... അവളുടെതായ ഇഷ്ടങ്ങളും... അതിൽ ഒരു വിട്ടുവീഴ്ചക്കും അവൾ തയ്യാറല്ലായിരുന്നു.... പെണ്ണ് എന്ന് പറഞ്ഞാൽ എല്ലാവരും മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി തന്റെ സന്തോഷങ്ങളെയും ഇഷ്ടങ്ങളെയും വേണ്ടാന്ന് വെക്കുന്നവൾ എന്നാണല്ലോ കരുതി കരുതി വെച്ചേക്കുന്നത്.... പക്ഷെ നിന്റെ മമ്മ... അവളായിരുന്നു ശരി.... എന്നെ ഉപേക്ഷിച്ചു പോകാനും അവൾക്ക് അവളുടെതായ കാരണങ്ങൾ ഉണ്ട്... അവളുടെതായ ഒരു സന്തോഷങ്ങളും നേടി കൊടുക്കാൻ കഴിയാത്ത എന്നെ അവൾക്ക് വേണ്ടാതായി കാണും.... പക്ഷെ അവൾ ഒരിക്കലും എന്നെ പറ്റിച്ചു പോയതല്ല....അങ്ങനെ എന്റെ മോള് കരുതുകയെ ചെയ്യരുത്....

എന്നോട് പറഞ്ഞു ഞങ്ങൾ തമ്മിൽ ഉള്ള തീരുമാനം ആയിരുന്നു അത്.... ഡിവോഴ്സ് എന്ന ഒന്ന് വേണ്ടാ എന്ന് ഞങ്ങളുടെ തീരുമാനം ആയിരുന്നു.... എന്റെ കൊച്ചിന് പേരിനെങ്കിലും ഒരു മമ്മ വേണം... സിർട്ടിഫിക്കറ്റിൽ കാണാൻ എങ്കിലും.... but... നമ്മുടെ സൊസൈറ്റി അതിനെ വേറൊരു കണ്ണിലൂടെ കണ്ടു... നിന്റെ മമ്മയെ തെറ്റുകാരിയെ പോലെ..... എല്ലാ കാര്യങ്ങളെയും നമുക്ക് രണ്ട് കണ്ണിലൂടെ കാണാം മോളെ.... നെഗറ്റീവ് ആയും പോസിറ്റീവ് ആയും.... അവൾക്ക് നമ്മളെ ആവശ്യം ഇല്ല എന്ന് നീ പല തവണ പറയുമ്പോഴും എനിക്ക് തോന്നിയിട്ടുള്ളത് നിന്നെ വളർത്താൻ എനിക്ക് അവൾ അനുവാദം തന്നു എന്നാണ്... ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ല അവൾക്ക് നിന്നെ വേണ്ടാ എന്ന്... എനിക്ക് നിന്നെ പിരിയാൻ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ട് പോയതാണ്.... So.... I am so happy....

അത് പോലെ അവളും ഹാപ്പിയായിരിക്കും... പുതിയൊരു ജീവിതം ഒക്കെയായി... ഒരിക്കൽ പോലും മനസ്സിൽ പോലും മമ്മയെ നീ വെറുക്കുകയോ.... ശപിക്കുകയോ ചെയ്യരുത്.... കാലം തീരുമാനിച്ചത് പ്രാവർത്തികമാക്കാനെ നമുക്ക് സാധിക്കൂ... നിന്റെ മമ്മയും അതെ ചെയ്തൊള്ളൂ..... " അദ്ദേഹം പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു... കൂടാതെ ചുണ്ടിൽ ഒരു പുഞ്ചിരിയും അവൾ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു.... "I'm so lucky ... to be born your daughter..... And I am very proud.... " അവളുടെ സ്വരം അത്രയും നേർത്തതായിരുന്നു... അദ്ദേഹം പുഞ്ചിരിയോടെ അവളുടെ തോളിൽ തട്ടി.... "അപ്പക്ക് തോന്നിയിട്ടില്ലേ... പുതിയൊരു partner വേണം എന്ന്.... " "Yes.... But അത് നിന്റെ ചെറുപ്പത്തിൽ ആണ്... എപ്പോഴും തോന്നുമായിരുന്നു നിനക്ക് ഒരു മമ്മയെ വേണം എന്ന്....

But എന്റെ കൊച്ച് വലുതായപ്പോൾ എനിക്ക് മനസ്സിലായി എന്നെക്കാൾ ഏറെ നിന്നെ സ്നേഹിക്കാനോ ഒരു അപ്പയുടെ മമ്മയുടെ സ്നേഹം നൽകാനോ ഈ ലോകത്ത് ഒരാൾക്കും കഴിയില്ല എന്ന്.... അതിൽ ഞാൻ proud ചെയ്യുന്നു... നല്ലൊരു parent ആയതിൽ... ഇനിയുള്ള കാലവും അത് മതി.... എനിക്ക് എന്റെ കൊച്ച് മതി..... ഇത്രയും കാലം നീ അല്ലായിരുന്നോ എന്റെ കൂടെ ഉണ്ടായിരുന്നത്..... ഇനിയും എനിക്ക് അത് മതിയെന്നേ.... " അദ്ദേഹം പുഞ്ചിരിയോടെ ആയിരുന്നു പറഞ്ഞത്... അദ്ദേഹത്തിന് ആരോടും ദേഷ്യം ഇല്ല... വഴക്ക് ഇല്ല... പരിഭവം ഇല്ല...എല്ലാം നല്ലൊരു കണ്ണിലൂടെ മാത്രമേ അദ്ദേഹം കണ്ടിട്ടൊള്ളൂ... ലോകം തന്നെ മകളിൽ ഒതുക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു.... സേറയുടെ ചുണ്ടിലും അതെ പുഞ്ചിരി ആയിരുന്നു.... "ഞാൻ ആരെ പോലെയാ അപ്പാ.... " അവൾ ചോദിച്ചതും ജേക്കബ് ഒന്ന് പൊട്ടിച്ചിരിച്ചു....

"നീ നിന്നെ പോലെ തന്നെ... ഈ ലോകത്ത് ആർക്കും മറ്റൊരാൾ ആകാൻ സാധിക്കില്ല മോളെ.... ഓരോരുത്തരും ഡിഫറെന്റ് ആണ്... അവരുടെ ചിന്താഗതികൾ വ്യത്യസ്തം ആയിരിക്കും... കാണുന്ന കാഴ്ച പോലും പലപ്പോഴും വ്യത്യസ്തമായിരിക്കും.... നീ കാണുന്ന ആംഗിളിൽ ആയിരിക്കില്ല മറ്റുള്ളവർ ഈ ലോകം നോക്കി കാണുന്നത്.... നിന്റെ ശരികൾ പലപ്പോഴും ബാക്കി ഉള്ളവർക്ക് തെറ്റ് ആയിരിക്കും.... അത് കൊണ്ട് തന്നെ എന്റെ സേറ കൊച്ച് എല്ലാവരുടെ ഭാഗത്തു നിന്നും ചിന്തിക്കണം..... എന്റെ മോൾക്ക്‌ എല്ലാം മനസ്സിലാക്കാൻ ഉള്ള പ്രായവും പക്വതയും ആയി എന്ന് ഈ അപ്പന് അറിയാം..... എന്റെ മോൾക്ക്‌ മനസ്സിലായിട്ടുണ്ടാകും..... " അദ്ദേഹം പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേൾക്കുമ്പോഴും അവളുടെ ഉള്ളിൽ തെറ്റുകളും ശരികളും പരസ്പരം മത്സരിച്ചു കൊണ്ടിരുന്നു... അവൾ സ്വയം ഒന്ന് തലയാട്ടി അദ്ദേഹത്തിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"നീ എവിടെയാ.... " "ഞാൻ കോളേജ് കോർട്ടിൽ.... പ്രാക്ടീസിൽ ആണ്.... " ഫോണിലൂടെയുള്ള എബിയുടെ ചോദ്യത്തിന് സേറ കയ്യിലെ ബോൾ ഒന്ന് വിരലിൽ ഇട്ടു കറക്കി കൊണ്ട് ഉത്തരം നൽകി... "അവിടെ കോച്ച് ഇല്ലല്ലോ.... " "ഏയ്‌... ഇല്ല.... നീ ഇങ്ങ് കയറി പോര്.... ആ വാച്ച് മാനെ ഒന്ന് നോക്കിയാൽ മതി.... " "Ok... മതില് ചാടാൻ പറ്റുമോ എന്നൊന്ന് നോക്കട്ടെ.... " അതും പറഞ്ഞു കൊണ്ട് എബിൻ ഫോൺ കട്ട്‌ ചെയ്തതും സേറ ഒന്ന് അടക്കി ചിരിച്ചു... "ഇവൻ ഇത് ഇന്ന് തന്നെ പോലീസ് സ്റ്റേഷനിൽ കയറുന്ന ലക്ഷണം ആണ്.... " സ്വയം ഒന്ന് പറഞ്ഞു കൊണ്ട് അവൾ കോർട്ടിലേക്ക് ഓടി കയറി.... അവിടെ ബോൾ തട്ടി മുന്നോട്ട് കുതിക്കുമ്പോൾ കണ്ടു കോർട്ടിന്റെ അരികിലേക്ക് നടന്നു വരുന്ന എബിയെയും ജെറിയെയും.... അവൾ കളിക്കിടയിൽ തന്നെ അവരെ ഒന്ന് ശ്രദ്ധിച്ചു തലയാട്ടി കൊണ്ട് ബോളുമായി മുന്നോട്ട് ഓടി കയറി....

എബി കയ്യിലെ മൊബൈലിൽ എന്തോ നോക്കി കൊണ്ടിരിക്കുകയായിരുന്നു.... ജെറി കളിയിലും ശ്രദ്ധ നൽകി കൊണ്ട് ഗാലറിയിൽ ചാരി ഇരുന്നു..... ഇഷ്ടത്തോടെ സ്വപ്നങ്ങൾക്ക് വേണ്ടി കളിച്ച കോർട്ട്..... ആദ്യമായി ഒരു അംഗീകാരം ലഭിക്കുന്നതും പല സ്വപ്നങ്ങളും പൂവണിഞ്ഞതും ഇവിടെ നിന്നാണ്... പക്ഷെ ഇന്ന് അത് തനിക്ക് അന്യമാണ്.... താനായി പുറം കാല് കൊണ്ട് തട്ടി എറിഞ്ഞ തന്റെ മാത്രം സ്വപ്നങ്ങൾ...... അവന്റെ കണ്ണുകൾ ഇഷ്ടത്തോടെ അധ്വാനിച്ചു കളിക്കുന്ന സേറയിൽ ആയിരുന്നു.... ബാസ്കറ്റ് ബോളിനായി എന്തും നൽകാൻ തയ്യാറായി നിൽക്കുന്നവൾ...... സ്വയം വെയിറ്റ് കുറച്ചും വർക്ക്‌ ഔട്ട്‌ ചെയ്തും.... രാവെന്നോ പകലെന്നോ ഇല്ലാതെ പ്രാക്ടീസ് ചെയ്തും അവൾ സ്വയം നേടി എടുത്തതാണ് എല്ലാം.... ഇഷ്ടപ്പെട്ട ഭക്ഷണം പോലും അവൾ അതിനായി ഉപേക്ഷിക്കാൻ തയ്യാറായിരുന്നു....

അവളുടെ ഉള്ളിലെ ഡെഡിക്കേഷൻ ലെവൽ അത്രയും ആയിരുന്നു.... അവന്റെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി മൊട്ടിട്ടു... "സേറ...." ആരുടെയോ വിളി കേട്ടു അവളുടെ കണ്ണുകൾ ഗാലറിയിലേക്ക് പാഞ്ഞു... അവളുടെ കൂടെ അവന്റെയും... കയ്യിൽ ടവ്വലും ബോട്ടിൽ വെള്ളവും പിടിച്ചു നിൽക്കുന്ന വരുൺ.... അവൾ നോക്കുന്നത് കണ്ടതും അവൻ പുഞ്ചിരിയോടെ അവളെ മാടി വിളിച്ചതും അവൾ പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് ഓടുന്നത് കണ്ടു ജെറിയുടെ ചുണ്ടിലെ പുഞ്ചിരി താനേ മാഞ്ഞു പോയിരുന്നു.... അവൾ കിതച്ചു കൊണ്ട് അവന് അടുത്ത് നിൽക്കുന്നതും അവൻ പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ വിരൽ മടക്കി മേടി കൊണ്ട് ടവ്വൽ അവൾക്ക് അടുത്തേക്ക് നീട്ടുന്നതും പുഞ്ചിരിയോടുള്ള അവളുടെ സംസാരവും അവൻ കണ്ണ് മാറ്റാതെ നോക്കി നിന്നു.... എന്ത് കൊണ്ടോ അവന്റെ ഉള്ളവും കൊതിക്കുന്നുണ്ടായിരുന്നു ആ പുഞ്ചിരിക്ക്.... വാക്കുകൾക്ക്.... "ഡാ.... നീ എബിയെയും ജെറിയെയും കണ്ടോ.... "

അവൾ ആവേശത്തോടെ ചോദിക്കുന്നത് കേട്ടു ഒരു നിമിഷം വരുണിന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു എങ്കിലും അവൾ അത് മാറ്റി വെച്ച് കൊണ്ട് അല്പം ഗൗരവം മുഖത്ത് അണിഞ്ഞു കൊണ്ട് താല്പര്യം ഇല്ലാത്ത മട്ടെ നിന്നു... "ആ.... ഞാൻ കണ്ടില്ല.... " അവൻ അലസമായി പറഞ്ഞു... "അവര് വന്നിട്ടുണ്ട്.... നീ വാ... ഞാൻ കാണിച്ചു തരാം.... " അവനെ വലിച്ചു കൊണ്ട് തങ്ങൾക്കു അടുത്തേക്ക് ഓടി വരുന്ന സേറയെ അത്ഭുതത്തോടെ നോക്കുകയായിരുന്നു ജെറി........ "ഡാ.... വരുണിനെ ഓർമ്മയില്ലേ.... " എബിയെ ഒന്ന് തട്ടി വിളിച്ചു കൊണ്ട് അവൾ ചോദിച്ചതും ഫോൺ ഒന്ന് മാറ്റി വെച്ച് കൊണ്ട് എബി അവന്റെ കയ്യിൽ കൈ ചേർത്തു... "ഓർമ്മയില്ലാതെ..... വരുൺ ഇപ്പോഴും ഇവരുടെ കൂടെയാണോ.... " എബിയും നല്ല രീതിയിൽ സംസാരിച്ചു എങ്കിലും അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ജെറിയോട് മാത്രം ഉള്ള അവളുടെ അകൽച്ച.... അവൻ ഇടം കണ്ണിട്ട് ജെറിയെ നോക്കിയപ്പോൾ അവനും ഒരു അലസതയോടെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു...

"വരുണിന് ജെറിയെ ഓർമ്മയില്ലേ.... " എബി ആയിരുന്നു ചോദിച്ചത്....വരുണിന്റെ കണ്ണുകൾ ജെറിയിൽ എത്തി ചേർന്നു എങ്കിലും താല്പര്യം ഇല്ലാത്ത മട്ടെ മുഖം തിരിച്ചു... "കണ്ടിട്ടുണ്ടാവും.... " അവൻ അലസതയോടെ പറഞ്ഞു.... സേറ ഞെട്ടലോടെ വരുണിനെ ഒന്ന് നോക്കിയതും ആ മുഖത്ത് കണ്ട പുച്ഛഭാവം എന്തിനാണ് എന്ന് അവൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.... "വരുൺ.... " ഒരു ശാസന എന്ന പോലെ സേറ വിളിച്ചു... അവൻ തല ഒന്ന് ഉയർത്തി ജെറിയെ ഒരു പുച്ഛചിരിയോടെ നോക്കി.... ജെറിയും എബിയും ഒന്നും മനസ്സിലാകാതെയുള്ള നിർത്തം ആയിരുന്നു... "ഒരുപാട് കാലം കൂടെ ഉണ്ടായിരുന്ന നിനക്ക് അവനെ മനസ്സിലായില്ലല്ലോ.... അപ്പോൾ നിന്റെ കൂടെ ഉള്ള എനിക്കും അവനെ അറിയില്ല... Thats all.... " വരുൺ അലസമായി തന്നെ പറഞ്ഞു..... സേറ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി... അവനിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവൾ പ്രതീക്ഷിച്ചിരുന്നില്ല............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story