♡മന്ദാരം♡ ഭാഗം 34

mantharam part 1

എഴുത്തുകാരി: THASAL

"സീനിയർ ടീമിൽ എത്തി എന്നൊന്നും പറയാൻ ഒക്കത്തില്ല.... ഇനിയും ഒരുപാട് സെലെക്ഷൻസും കാര്യങ്ങളും ഉണ്ട്.... ട്രെയിനിങ്ങ് ഒക്കെ കടുപ്പം ആണന്നെ.... " ഫ്ലാറ്റിൽ ബെൽ അടിച്ചു വിശേഷങ്ങൾ ഓരോന്നായി പറയുന്ന തിരക്കിൽ ആണ് സേറ... അവളോട്‌ ഓരോന്ന് ചോദിച്ചറിഞ്ഞു ജെറിയും എബിയും കൂടെയുണ്ട്.... ഡോർ തുറന്നതും ജേക്കബ് കാണുന്നത് ജെറിയോടും എബിയോടും പുഞ്ചിരിയോടെ സംസാരിക്കുന്ന സേറയെയാണ്.... അദ്ദേഹത്തിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.... "എത്ര നേരം ആയി എന്റെ ജേക്കബ് ഇച്ചായാ....ഉറങ്ങുവായിരുന്നോ.... " അവൾ ചിരിയോടെ തന്നെ ഉള്ളിലേക്ക് കടന്നു... ജേക്കബ് അപ്പോഴും ഡോറിന്റെ അരികിൽ നിന്ന് ഉള്ളിലേക്ക് നോക്കുകയായിരുന്നു.... "തോമാച്ചാ.... വർക്കിച്ചാ... ഞാൻ വന്നു.... " കയ്യിലെ ബാഗ് ഹാങ്ങ്‌ ചെയ്തു കൊണ്ടായിരുന്നു അവൾ വിളിച്ചു പറഞ്ഞത്...

അപ്പോഴേക്കും എബിയും ജെറിയും ഉള്ളിലേക്ക് കടന്നിരുന്നു.... എബി അവളുടെ തലയിൽ മെല്ലെ ഒന്ന് മേടി.... ജെറിയും ചിരിയോടെ ഉള്ളിലേക്ക് നോട്ടം മാറ്റിയതും സോഫയിൽ ഇരിക്കുന്ന സ്ത്രീയെ കണ്ടു ഒരു നിമിഷം അവന്റെ ഉള്ളിൽ വലിയ ഞെട്ടൽ തന്നെ ഉണ്ടായി..... അവന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിളർപ്പ് കടന്നു പോയി.... അപ്പോഴേക്കും ആ സ്ത്രീ ഒരു ചെറിയ ചിരി അവന് വേണ്ടി നൽകിയിരുന്നു.... അവൻ ചിരിക്കാൻ പോലും മറന്നു നിന്ന് പോയി.... അവന്റെ കണ്ണുകൾ അല്പം മാറി ഇരിക്കുന്ന തോമസിൽ എത്തി നിന്നു....അദ്ദേഹം ഒരു വാക്ക് പോലും മിണ്ടാതെ അവനെ നോക്കി ഇരിക്കുകയായിരുന്നു... അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ആ അപ്പനിലെ നിസ്സഹായത.... "Who is this brother..... " സേറ തരിച്ചു നിൽക്കുന്ന ജെറിയെയും ആ സ്ത്രീയെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.... "ബ്രദറിന്റെ മമ്മയാണ് സിസ്റ്റർ.... " എബി പറഞ്ഞ മറുപടി അവളെ ഞെട്ടിക്കാൻ പാകത്തിന് ഉള്ളതായിരുന്നു.... "മമ്മാ............."

ജെറിയുടെ ഉള്ളിൽ ഒരു കൊച്ച് കുഞ്ഞിന്റെ നിലവിളി ഉയർന്നു കൊണ്ടിരുന്നു.... സ്നേഹവും സംരക്ഷണവും കൊതിച്ചു മമ്മക്ക് വേണ്ടി എന്നും കാത്തു നിന്ന് വരാതെ ആകുമ്പോൾ കരഞ്ഞു നിലവിളിക്കുന്ന ഒരു കൊച്ച് കുഞ്ഞിന്റെ കരച്ചിൽ.... ജെറിയുടെ കണ്ണുകൾ ചുവന്നു.... അവൻ ദേഷ്യത്തോടെ ഒരു നോട്ടം അവരിലേക്ക് നൽകി കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഇരുകൈകളിലുമായി രണ്ട് പേരുടെ കൈകൾ പതിഞ്ഞിരുന്നു.... അവന്റെ നോട്ടം സേറയിലേക്ക് ആയപ്പോൾ അവൾ അവരിൽ നിന്നും കണ്ണ് മാറ്റിയിരുന്നില്ല.. എബി അവന്റെ കയ്യിൽ മെല്ലെ ഒന്ന് തട്ടി.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഇവിടെ അധികം നോൺ വെജ് ഒന്നും ഉണ്ടാക്കാറില്ല.... സേറക്ക് ഡയറ്റ് ആയത് കൊണ്ട് വെജ് ആണ് അധികവും....ഇഷ്ടപ്പെടില്ലേ.... "

സൂപ്പ് ബൗളിലേക്ക് പകർന്നു നൽകി കൊണ്ട് ജേക്കബ് ചോദിച്ചു... അവർ അത്രയും താല്പര്യം ഇല്ല എങ്കിൽ കൂടി ഒന്ന് തലയാട്ടി... "Its ok.... " അവർ സേറയിലേക്ക് ഒരു നോട്ടം മാത്രം നൽകി കൊണ്ട് ഭക്ഷണത്തിലെക്ക് ശ്രദ്ധ തിരിച്ചതും സേറയും എബിയും കയ്യിലെ ഫോർക്ക് ഭക്ഷണത്തിൽ കുത്തി നിർത്തി കൊണ്ട് ഒരുപോലെ ജെറിയെയും മമ്മയെയും മാറി മാറി നോക്കി.... "കണ്ണ് സെയിം ആണല്ലേ...." എബി അസൂയയോടെ പറയുന്നത് കേട്ടു ടേബിളിന് അടിയിലൂടെ സേറ അവന്റെ കയ്യിൽ ഒന്ന് പിച്ചി.... "ഏയ്‌... അവൻ തോമാച്ചനെ പോലെയാ...." അവളും വിട്ട് കൊടുത്തില്ല... "അപ്പൊ മൂക്കോ.... " "ഏയ്‌...." "അപ്പോൾ ചുണ്ട് ഒരുപോലെ ആയിരിക്കും... "

"ചുണ്ട് അല്ല....വേറൊരു ഭാഗം ഉണ്ട്... അല്ല പിന്നെ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.... boo തോമാച്ചനെ പോലെയാണ്...മനസ്സിലായോ..." അവൾ ദേഷ്യത്തോടെ കണ്ണുരുട്ടി കൊണ്ട് പറയുന്നത് കേട്ടു അവൻ അറിയാതെ തന്നെ തലയാട്ടി..... "Jerin.... How is your job... !!?" ഭക്ഷണം കഴിക്കുന്നതിനിടയിൽ ആയിരുന്നു അവരുടെ ചോദ്യം... "All good.... " എന്തൊക്കെ പറഞ്ഞിട്ടും അവന്റെ കണ്ണുകൾ അവരെ തേടി പോയില്ല... "മ്മ്മ്..... " അവർ ഒന്ന് മൂളി... വീണ്ടും നിശബ്ദത അവിടെ തളം കെട്ടി നിന്നു...ഇടക്ക് എബിയുടെയും സേറയുടെയും അടക്കി പിടിച്ച ശബ്ദം കേൾക്കാം എങ്കിലും ജേക്കബിന്റെ ഒറ്റ നോട്ടത്തിൽ എല്ലാം സ്റ്റെക്ക് ആകും.... "Jerin.... " എന്തിന്റെയോ തുടക്കം പോലെ ആയിരുന്നു അവരുടെ വിളി... അവൻ ഒരു മറുപടി നൽകിയില്ല... "Jerin..., !!?"

ഒരുക്കൽ കൂടി അവർ വിളിച്ചു... "മ്മ്മ്.....കേൾക്കുന്നുണ്ട്.." അവൻ പറഞ്ഞു... അവർ ഒന്ന് നിശ്വസിച്ചു... "What is your plan..." അവരുടെ ചോദ്യത്തിൽ അവൻ സംശയത്തോടെ കണ്ണുകൾ ഒന്ന് ഉയർത്തി.. അവന്റെ നോട്ടത്തിൽ അവർ ഒന്ന് നിശബ്ദമായി.... "What you mean.... " അവന്റെ കണ്ണുകൾ സംശയത്തോടെ ചുളിഞ്ഞു..... "I want talk with you...." അവർ പറഞ്ഞു... "മ്മ്മ്... പറഞ്ഞോ... ഞാൻ കേൾക്കുന്നുണ്ട്... " അവൻ ഭക്ഷണത്തിലെക്ക് തന്നെ ശ്രദ്ധ മാറ്റി കൊണ്ട് പറഞ്ഞു... "എനിക്ക് നിന്നോട് മാത്രമാണ് സംസാരിക്കാനുള്ളത് ജെറിൻ.... " അവരുടെ വാക്കുകൾ അവനിൽ ദേഷ്യം നിറച്ചു എങ്കിലും നിസ്സഹായതയോടെ നോക്കുന്ന പപ്പയെ കണ്ടു അവൻ ഒന്ന് നിയന്ത്രിച്ചു... "ഇവിടെ ഇരുന്നു പറയാൻ പറ്റിയത് ആണെങ്കിൽ പറയാം...ഇവർക്ക് കേൾക്കാൻ പാടില്ലാത്തത് എനിക്കും കേൾക്കണ്ടാ... " "I am your mother.... Jerin.... " അവരുടെ സ്വരത്തിൽ നീരസം കലർന്നിരുന്നു.... ജെറി ഒരു പുച്ഛ ചിരിയോടെ അവരെ നോക്കി... "This is my family.........."

അവന്റെ സ്വരം നന്നേ നേർത്തതും സമാധാനം നിറഞ്ഞതും ആയിരുന്നു..... അവരുടെ കണ്ണുകൾ ഇഷ്ടകേടോടെ ചുളിഞ്ഞു... "Fine..... ഞാൻ ചോദിച്ചത് നിന്റെ ജോബിനെ കുറിച്ചാണ്.... നീ എന്തിനാ ഇത്രയും ചെറിയ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നത്.... " "Thats none of your business.... " അവൻ ഇഷ്ടകേടോടെ തന്നെ പറഞ്ഞു... "Thats my own business jerin.....Becouse... You are my son....നിന്നെ പറ്റി അറിയാൻ ഉള്ള അവകാശം എനിക്കുണ്ട്.... നിനക്ക് ഞാൻ നമ്മുടെ കമ്പനിയിൽ ജോബ് റെഡി ആക്കിയിട്ടുണ്ട്.... നീ കേരളത്തിലേക്ക് വരാൻ തയ്യാറായിക്കോ.... " കണ്ണുകൾ കൊണ്ട് പുച്ഛത്തോടെ ചുറ്റും ഇരിക്കുന്നവരെ ഉഴിഞ്ഞു നോക്കി കൊണ്ടായിരുന്നു അവരുടെ സംസാരം.... എബിയും സേറയും ഒരുപോലെ ജെറിയെ നോക്കി... അവരിൽ ഭയം മുള പൊട്ടിയിരുന്നു... സേറയുടെ കൈകൾ എന്ത് കൊണ്ടോ എബിയുടെ കൈകളിൽ പിടി മുറുക്കി...

എബിയുടെ കൈകൾ ജെറിയിലും.... ജെറിയുടെ നോട്ടം മെല്ലെ എബി പിടിച്ച കയ്യിലേക്ക് ആയി.... ജെറി ദേഷ്യത്തോടെ തല ചെരിച്ചു ആ സ്ത്രീയെ നോക്കി... "ഞാൻ എങ്ങോട്ടും വരുന്നില്ല.... " അവൻ പപ്പയെ ഓർത്ത് മാത്രം വാക്കുകൾ സൂക്ഷിച്ചു... അവന്റെ വാക്കുകൾ സേറയിലും എബിയിലും ഒരു ആശ്വാസം നിറച്ചു.... "എന്ത് കൊണ്ട്... !!?....ഈ ദാരിദ്രത്തിൽ നിന്നെ ഞാൻ ഉപേക്ഷിച്ചു പോകണോ.... നിന്റെ പപ്പ എന്ന് പറയുന്ന ഈ ഇരിക്കുന്ന ഇയാൾക്ക് നിന്നെ കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടോ.... അയാൾക്ക്‌ വലുത് അയാളുടെ സന്തോഷം ആണ്..... നിന്റെ ലൈഫ് സുരക്ഷിതം ആക്കാൻ എന്തെങ്കിലും ഇയാൾ......... " "Enough....... " ടേബിളിൽ ശക്തിയായി അടിച്ചു കൊണ്ടായിരുന്നു അവൻ അലറിയത്.... ഒരു നിമിഷം എല്ലാവരും ഞെട്ടി.... അവർ പേടിയോടെ അവനെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ ചുവന്നിരുന്നു.....

"Enough.... Bloody.... " "ജെറി.... " തോമസ് ശാസനയോടെ വിളിച്ചു... ജെറിയുടെ ഉള്ളം ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു... "മമ്മ.... ആ വാക്ക് പറയാൻ പോലും അവകാശം ഉണ്ടോ നിങ്ങൾക്ക്.....മകന്റെ ജീവിതം തകരാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി മാത്രം തേടി വരുകയും ചെയുന്ന നിങ്ങൾ എങ്ങനെയാണ് മമ്മയാവുക..... ഇത്രയും കാലം ക്ഷമിച്ചു നിന്നത്... എന്റെ പപ്പ നിങ്ങൾക്ക് നൽകുന്ന റെസ്‌പെക്ട് കാരണം മാത്രമാണ്... എന്റെ family എന്നെ പഠിപ്പിച്ച വാല്യൂസ് കാരണവും..... ഇനി മേലാൽ..... " അവർക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടായിരുന്നു അവന്റെ വാക്കുകൾ... ആ വാക്കുകളിലെ തീ ചൂളയിൽ അവർ ഒന്ന് വെട്ടിവിയർത്തു... "Do you know something....നിങ്ങൾ നിങ്ങൾ ഒറ്റ ഒരാൾ കാരണം ഞാൻ അനുഭവിച്ച..... അല്ല... അനുഭവിച്ചു കൊണ്ടിരിക്കുന്ന ടെൻഷൻ....സ്ട്രസ് എല്ലാം..... ഇല്ല അറിയില്ല.....

നിങ്ങൾക്ക് അതൊന്നും അറിയാൻ താല്പര്യം ഇല്ല..... But.... എന്റെ ലൈഫ് ഇത്രയും സൈലന്റ് ആക്കി കളഞ്ഞത്.... എനിക്ക് മിണ്ടാൻ പോലും പേടി തോന്നിപ്പിച്ചത് നിങ്ങൾ ഒരാൾ ആണ്.... നിങ്ങൾ ആണ് അതിന് കാരണം.... " അവൻ കിതക്കുന്നുണ്ടായിരുന്നു.... കണ്ണുകൾ നിറഞ്ഞു.... അതിനനുസരിച്ച് കേട്ടു നിന്നവരുടെ കണ്ണുകളും... സേറയുടെ കണ്ണുകൾ വേദനയോടെ അവനിൽ മാത്രം ഒതുങ്ങി.... ആരും അവനെ തടഞ്ഞില്ല.... ജെറി ചെയർ വലിച്ചു കൊണ്ട് എഴുന്നേറ്റു... അവനോടൊപ്പം തന്നെ എബിയും.... "നിങ്ങൾക്ക് എന്ന് മുതലാ ഇങ്ങനെ ഒരു മകൻ ഉണ്ട് എന്ന ചിന്ത വന്നത്.... മകൻ വളർന്നു വലുതായപ്പോഴോ.... അതോ മകന് ബെറ്റർ ലൈഫ് കിട്ടുന്നു എന്ന് തോന്നിയപ്പോഴോ.... " "Jerin.... നീ പറയുന്നത്.... " "സ്റ്റോപ്പ്‌ ഇറ്റ്.... നിങ്ങളുടെ കണ്ണീരോ സ്നേഹം ചാലിച്ച വാക്കുകളോ എനിക്ക് കേൾക്കണ്ട ... You know.... i am in 25....ഞാൻ ചെറിയ കുട്ടിയല്ല....എനിക്ക് മനസ്സിലാകും നിങ്ങളുടെ ചിന്ത പോകുന്ന വഴി.....

.ഇത്രയും കാലം നിങ്ങൾ പറയുന്നതിന് മിണ്ടാതെ കേട്ടു കൊണ്ട് ഇരുന്നത് എന്റെ കഴിവ് കേടു ആണ് എന്ന തോന്നൽ ഉണ്ടാകും....... അത് വേണ്ടാ..... നിങ്ങൾ ഉപേക്ഷിച്ചു പോയ ടൈം.... അന്ന് മുതൽ....ഈ ലൈഫിൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിങ്ങളെ ആണ്.... എന്നിൽ നിന്നും മമ്മ എന്ന ഒരു വിളി പോലും നിങ്ങൾ അർഹിക്കുന്നില്ല..... എനിക്ക് അറിയാം നല്ലത് ഏതാണെന്ന്... അത് തിരഞ്ഞെടുക്കാൻ ഉള്ള ബോധവും അവകാശവും എന്റെ പപ്പ എനിക്ക് നൽകിയിട്ടുണ്ട്........... ഇനി മേലാൽ അതിൽ ഇടപെട്ടാൽ.......... ഇപ്പോൾ കാണിച്ച മര്യാദ പോലും ഒരു ഗെസ്റ്റ്... എന്ന നിലയിൽ ആണ്.... ഞങ്ങളുടെ ഫാമിലിയുടെ മര്യാദ.....അതിൽ കൂടുതൽ നിങ്ങൾ പ്രതീക്ഷിക്കരുത്....." അത്രയും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നതും അവർ അപമാനത്താൽ മുഖം തിരിച്ചു.... "And at last..... നിങ്ങൾക്ക് shame തോന്നുന്നില്ലേ.....

അവകാശവും പറഞ്ഞു വരാൻ...... പ്രസവിച്ചാൽ മാത്രം ആരും മമ്മയാകില്ല.... മക്കളെ മനസ്സിലാക്കാൻ കൂടി സാധിക്കണം.... ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് നന്ദിയുണ്ട്... പപ്പയെ വേണ്ടാ എന്ന് തോന്നിയപ്പോൾ കൂട്ടത്തിൽ എന്നെയും ഉപേക്ഷിച്ചല്ലോ... അതിന്...... ഞാൻ വരുമ്പോൾ നിങ്ങളെ ഇവിടെ കാണാൻ പാടില്ല.... " അവസാനം പറഞ്ഞത് ഒരു താക്കീത് ആയിരുന്നു.... അത്രയും പറഞ്ഞു പുറത്തേക്ക് പോകുന്നവനെ കണ്ടു എബിയും പിന്നാലെ നടന്നു... അവർ പോയതും സേറയുടെ കണ്ണുകൾ മമ്മയിലേക്ക് ആയി....അവർ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു... സേറയുടെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞു നിന്നു... അവൾ ഒരു വാക്ക് പോലും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി.... "ഗ്രീറ്റ....... " തോമസ് വിളിച്ചതും അവർ മെല്ലെ ഒന്ന് തല ഉയർത്തി നോക്കി... അവരുടെ കണ്ണുകളിൽ തോമസിനോടുള്ള ദേഷ്യം കാണാമായിരുന്നു...

അത് അറിഞ്ഞിട്ടും തോമസ് ഒന്ന് പുഞ്ചിരിച്ചു.... വർഗീസും ജേക്കബും അവിടെ നിന്നും എഴുന്നേറ്റു പോയിരുന്നു.... ഒരു പ്രൈവസി നൽകി കൊണ്ട്.... "താൻ....താൻ ഒരാൾ ആണ് എന്റെ മോനെ എന്നിൽ നിന്നും അകറ്റിയത്..... " അവർ അദ്ദേഹത്തിന് നേരെ കുരച്ച് ചാടുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു... "അത് താൻ നല്ല പോലെ ഒന്ന് ആലോചിച്ചാൽ ഉത്തരം ലഭിക്കും.... " അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുന്നിൽ അവർ ഒന്ന് പതറി... അദ്ദേഹത്തിന്റെ ചുണ്ടിൽ അപ്പോഴും കരുണ നിറഞ്ഞ പുഞ്ചിരി തന്നെ ആയിരുന്നു.... "ഒരുകാലത്ത് നീ എന്റെ മോൻ എന്ന് പറഞ്ഞ ജെറി നമ്മുടെ മകൻ ആയിരുന്നു.....നിന്നെ ഒരുപാട് സ്നേഹിച്ചിരുന്ന മകൻ......നിനക്ക് ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടു ഞാൻ തന്നു... പക്ഷെ.... അപ്പോഴും അവൻ നമ്മൾക്ക് രണ്ടാൾക്കും ഒരുപോലെ അവകാശപ്പെട്ടത് ആയിരുന്നു.....

നീ ഇറങ്ങി പോകുമ്പോൾ അവന് വയസ്സ് അഞ്ച്.... അന്ന് അവൻ നിന്നെ വിളിച്ചു ഒരുപാട് കരഞ്ഞു..... അന്ന് നിനക്ക് അത് ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല..... അന്ന് നിനക്ക് ഇങ്ങനെ ഒരു മകൻ ഉള്ളത് പോലും ഓർമയിൽ ഇല്ലായിരുന്നു.... നിന്റെ സുഖം മാത്രം..... നീ അവനെ കാണാൻ വന്നപ്പോഴും ഒരുപാട് സന്തോഷിച്ചതും ഞാൻ തന്നെയാണ്.... അവന് ഒരു മമ്മയുടെ സ്നേഹം കിട്ടുമല്ലോ.... ചെറുപ്പത്തിൽ അനുഭവിച്ച ഒറ്റപെടൽ അവസാനിക്കുമല്ലോ എന്ന് തോന്നി.. പക്ഷെ നീ....നീ അവിടെയും തോറ്റ് പോയി ഗ്രീറ്റ... നീ നല്ലൊരു മമ്മ അല്ലായിരുന്നു ജെറിക്ക്.... ആയിരുന്നെങ്കിൽ എന്നെ തോൽപ്പിക്കാൻ ആയിരുന്നു എങ്കിൽ പോലും അവനെ വെച്ച് നീ കളിക്കില്ലായിരുന്നു.... നിന്റെ ദേഷ്യത്തിലും വാശിയിലും പൊലിഞ്ഞു പോയത് അവന്റെ സ്വപ്‌നങ്ങൾ ആയിരുന്നു....

നിന്റെ അല്ല എന്റെ മകന്റെ സ്വപ്നങ്ങൾ..... ഞാൻ ചിറക് മുളപ്പിച്ചു പറക്കാൻ പഠിപ്പിച്ച എന്റെ മകന്റെ സ്വപ്നങ്ങൾ..... എങ്കിലും ഒരു വാക്ക് കൊണ്ട് പോലും നിന്നെ ഞാൻ അവന് മുന്നിൽ തെറ്റുകാരി ആക്കിയില്ല... അത് പക്ഷെ നിന്നോടുള്ള സ്നേഹം കൊണ്ടോ... നീ ശരിയായത് കൊണ്ടോ അല്ല.... നീ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ പോയ കാരണം കൊണ്ട... ഒന്നും ഇല്ലെങ്കിലും നീ അവനെ പ്രസവിച്ചവളാണ്...... മമ്മ എന്ന വാക്ക് കേൾക്കുമ്പോൾ ദേഷ്യത്തിന്റെ പുറത്ത് ആണെങ്കിലും നഷ്ടബോധത്തോടെ ആണെങ്കിലും അവന്റെ ഉള്ളിൽ വന്നു ചേരുന്നത് നിന്റെ മുഖമാ..... അത് മാത്രം ആയിരുന്നു എന്റെ ഉള്ളിൽ.... നമുക്ക് ഒരാളെ കുറ്റപ്പെടുത്താനും കളിയാക്കാനും ഉപേക്ഷിക്കാനും എളുപ്പമാണ്...പക്ഷെ തിരികെ ലഭിക്കാൻ പാടാണ്..... ജെറിയുടെ ഉള്ളിൽ നീ ഒരു പെർഫെക്റ്റ് മമ്മയല്ല ഗ്രീറ്റ......

അത് നീ ആയിട്ട് ഉണ്ടാക്കി എടുത്തതാ........ നീ ആയിട്ട് മാത്രം..... അവന്റെ കുഞ്ഞ് പ്രായം നിന്റെ വാശി കൊണ്ട് നീ മങ്ങൽ ഏൽപ്പിച്ചു.... ഇപ്പോൾ..... ഞാൻ പറയുന്നു..... എന്റെ മകന്റെ ജീവിതത്തിൽ ഒരു കരടായി നീ ഉണ്ടാകരുത്.... അവൻ നിന്നെ വേണ്ടാ എന്ന് പറഞ്ഞ നിമിഷം മുതൽ നീ അവനെ അർഹിക്കുന്നില്ല..... ഇനിയും അവന്റെയോ എന്റെയോ മുന്നിലേക്ക് വരരുത്.... ഞങ്ങൾക്കും ജീവിക്കണം....സ്വസ്ഥതയോടെ... സമാധാനത്തോടെ..... സന്തോഷത്തോടെ..... " അദ്ദേഹം അത്രയും പറഞ്ഞു ഒരു പരിഭവമോ ദേഷ്യമോ ഇല്ലാതെ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story