♡മന്ദാരം♡ ഭാഗം 35

mantharam part 1

എഴുത്തുകാരി: THASAL

ഞങ്ങൾക്കും ജീവിക്കണം....സ്വസ്ഥതയോടെ... സമാധാനത്തോടെ..... സന്തോഷത്തോടെ..... " അദ്ദേഹം അത്രയും പറഞ്ഞു ഒരു പരിഭവമോ ദേഷ്യമോ ഇല്ലാതെ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ ടെറസിൽ താഴേക്ക് നോക്കി നിൽക്കുകയായിരുന്നു ജെറി.... എബി അവന്റെ തോളിൽ ഒന്ന് കൈ അമർത്തി.... അവന്റെ കണ്ണുകൾ അപ്പോഴും കാറിൽ കയറുന്ന മമ്മയിൽ ആയിരുന്നു.... സേറ അവന്റെ മറുവശത്ത് വന്നു കൈ കെട്ടി നിന്നു... "ബ്രദർ.... " അവന്റെ നോട്ടം ഒരു വട്ടം പോലും തങ്ങളിലേക്ക് ചലിക്കുന്നില്ല എന്ന് അറിഞ്ഞതും എബി വിളിച്ചു..... ജെറി മെല്ലെ ഒന്ന് തല ചെരിച്ചു അവനെ ഒന്ന് നോക്കി.... ആ കണ്ണുകളിൽ ഇത് വരെ കാണാത്ത ഒരു ഭാവം ആയിരുന്നു.... ഉള്ളിൽ അടക്കി പിടിച്ച ദുഃഖവും ദേഷ്യവും എല്ലാം പുറത്തേക്ക് വരും പോലെ....

"എന്തോ വലിയ തെറ്റ് ഞാൻ ചെയ്തിട്ടുണ്ട് അല്ലേ ബ്രദർ..... " അവന്റെ സ്വരത്തിൽ നിസ്സഹായാതയായിരുന്നു... എബി അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവനോട് ചേർന്നു നിന്നു....ജെറിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൻ ഉള്ളിലെ ഗദ്ഗദം പുറമെക്കു വരാതെ ഒതുക്കി.... കണ്ണുകൾ അമർത്തി തുടച്ചു... സേറക്കും അവന്റെ അവസ്ഥയിൽ സങ്കടം തോന്നിയിരുന്നു.... ഒരിക്കൽ പോലും ഇങ്ങനെ ഒരു സാഹചര്യത്തിൽ അവനെ കണ്ടിട്ടില്ല... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മൗനമായി കേട്ടു കൊണ്ട് ഇരിക്കുകയും... ദേഷ്യപ്പെട്ടാൽ പോലും ചിരിക്കുന്ന ജെറി അവൾക്ക് എന്നും ഒരു അത്ഭുതം തന്നെ ആയിരുന്നു.... അത്രയും Calm ആയ വ്യക്തി... അവൻ പോലും ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട് എങ്കിൽ... അത്രയും സഹി കെട്ടിട്ട് ആണ്.... ഉള്ളം അത്രമേൽ മുറിഞ്ഞത് കൊണ്ടാണ്.... അവൾ ഒരു വാക്ക് കൊണ്ട് പോലും അവനെ ബുദ്ധിമുട്ടിക്കാതെ അവനോട് ചേർന്നു നിന്ന് കൊണ്ട് അവന്റെ കയ്യിലേക്ക് തല ചേർത്ത് വെച്ചു....

അവനും തികച്ചും മൗനം ആയിരുന്നു... ഒരു കയ്യിനാൽ എബിയുടെ തോളിലൂടെ കയ്യിട്ടു പിടിക്കുമ്പോഴും ഒരു കയ്യിൽ സേറ ഭദ്രമായിരുന്നു.... മൂവരുടെയും കണ്ണുകൾ ദൂരേക്ക് പാഞ്ഞു നടന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Are you ok...... " ഒരുപാട് നേരത്തെ മൗനത്തിന് ശേഷം ആയിരുന്നു ശേഷം ആയിരുന്നു സേറയുടെ ചോദ്യം.... അവൻ മെല്ലെ ഒന്ന് തലയാട്ടി കാണിച്ചു..... "നിങ്ങൾ ഇവിടെ ഇരിക്ക്.....ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും എടുത്തു കൊണ്ട് വരാം...." എബി അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോകുന്നതും ജെറി ഒന്ന് പുഞ്ചിരിച്ചു.... സേറക്ക് അത്ഭുതം തോന്നിയിരുന്നു.... ഇവൻ തന്നെ ആണോ ഇന്ന് അവിടെ ഇത്രയും രൂക്ഷമായി ദേഷ്യത്തോടെ പ്രതികരിച്ചത് എന്ന്.... അവൻ ഒരു വാക്ക് കൊണ്ട് പോലും അവളെ ശല്യം ചെയ്യാതെ ദൂരെക്ക് നോക്കി ഇരുന്നു... അവൾ മെല്ലെ പിന്നിലേക്ക് ചാഞ്ഞു അവന്റെ കയ്യിൽ തല വെച്ച് കിടന്നു.... അവൻ ചിരിയോടെ തന്നെ അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... "What happened boo.... "

അവളുടെ സ്വരം അത്രമേൽ ആർദ്രമായിരുന്നു... അവൻ തല താഴ്ത്തി അവളെ ഒന്ന് നോക്കി ഒന്നും ഇല്ല എന്ന പോലെ തലയാട്ടി.... "ഒരു നിമിഷം കൈ വിട്ട് പോയി.... " അവൻ വളരെ സമാധാനത്തോടെ പറഞ്ഞു... അവൾ മെല്ലെ ഒന്ന് തല ചെരിച്ചു അവനെ നോക്കി.... "നീ എന്താ ഇത്രയും പാവം ആയത്..... ഞാൻ വല്ലതും ആയി നോക്കണമായിരുന്നു.... " അവളുടെ സംസാരത്തിനും അവന്റെ മറുപടി മനം നിറച്ചുള്ള ഒരു പുഞ്ചിരി ആയിരുന്നു... "ദേഷ്യപ്പെട്ടാൽ സങ്കടം തീരുമോ baby boo... " അവന്റെ ചോദ്യത്തിന് അവളുടെ കയ്യിലും ഉത്തരം ഇല്ലായിരുന്നു.... "മ്മ്മ്ഹും.... അത് പോലെ ബാക്കി ഉള്ളവർക്കും അതൊരു സങ്കടം ആകും.... എത്രയൊക്കെ ഞാൻ എന്നെ ന്യായീകരിച്ചാലും ഇന്ന് ഞാൻ ഇറക്കി വിട്ടത് ഈ ഭൂമിയിൽ എനിക്ക് വേണ്ടി ആദ്യമായി വേദന സഹിച്ച കരഞ്ഞ വ്യക്തിയെയാണ്..... അവർ അനുഭവിച്ചതിലും ഏറെ വേദന ഇന്ന് എനിക്ക് തോന്നുന്നു.......

എനിക്ക് അറിയില്ല....എന്താണ് സംഭവിക്കുന്നത് എന്ന്..... " അവന്റെ വാക്കുകളിൽ ഒരു ഇടാർച്ച ഉണ്ടായിരുന്നു.... അവൾ മെല്ലെ അവന്റെ കൈ പിടിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവനെ അത്ഭുതത്തോടെ നോക്കി.... "നിനക്ക്.... നിനക്ക് അവരുടെ കൂടെ..... " "No..... Baby boo.... ഞാൻ പറഞ്ഞതിന്റെ അർത്ഥം അതല്ല.... എനിക്ക് നിന്നെയൊ എബിയെയോ നമ്മുടെ ഫാമിലിയോ വിട്ട് എങ്ങോട്ടും പോകണ്ട... അങ്ങനെ കിട്ടുന്ന ഒരു സന്തോഷവും എനിക്ക് വേണ്ടാ....." അവന്റെ വാക്കുകൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിച്ചു... "എന്നാൽ ഇനി നീ അതിനെ പറ്റി ഒന്നും ചിന്തിക്കണ്ടാ.... നിനക്ക് ശരി എന്ന് തോന്നിയത് നീ ചെയ്തു.... അത് ആരെയെങ്കിലും hurt ചെയ്യിച്ചോ എന്ന് നീ ആലോചിക്കേണ്ട ആവശ്യം ഇല്ല..... നീ ചെയ്തത് ശരിയാണ് എന്ന് നിനക്ക് ബോധ്യമുണ്ടോ... അത് മതി.... ബാക്കിയെല്ലാം പോട്ട് പുല്ലേ എന്ന് കരുതിയാൽ മതി....... Ok.... "

അവൾ ചിരിയോടെ പറഞ്ഞതും അവന്റെ ചുണ്ടിലും അതെ പുഞ്ചിരി നിറഞ്ഞു.... അവൻ ഒരു ആശ്വാസത്തിനെന്ന പോലെ അവളുടെ തോളിൽ കയ്യിട്ടു പിടിച്ചതും അവളും എതിർപ്പ് ഒന്നും കൂടാതെ ഇരുന്നു...... "ഡിന്നർ റെഡി...." പിന്നിൽ നിന്നും എബിയുടെ ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കി... കയ്യിൽ മൂന്ന് കപ്പ്‌ ന്യൂഡിൽസുമായി വരുകയാണ് എബി.. അവൻ സേറക്ക് അടുത്ത് തന്നെ ഇരിപ്പുറപ്പിച്ചു കൊണ്ട് അത് അവർക്ക് നേരെ നീട്ടി... ജെറിയും സേറയും പുഞ്ചിരിയോടെ അത് വാങ്ങി എബി തന്നെ അവരുടെ ന്യൂഡിൽസ് ഹോട്ട് വാട്ടർ ഒഴിച്ച് സെറ്റ് ആക്കി കൊടുത്തു.... അവർ കഴിക്കുമ്പോഴും മൂന്ന് പേരുടെയും ചിന്തകൾ വേറെ എവിടെയോ ആയിരുന്നു.... "Baby boo.... ചോദിക്കാൻ വിട്ടു.... നിന്റെ സ്റ്റഡീസ് ഒക്കെ എങ്ങനെ പോകുന്നു.... " ജെറിയുടെത് ആയിരുന്നു ചോദ്യം... അവൾ ഒന്ന് പുഞ്ചിരിച്ചു... "പ്രൊജക്റ്റ്‌ കൂടി ബാക്കിയുണ്ട്.... ഈ ഇയർ കഴിയും.... " "അത് കഴിഞ്ഞിട്ട്.... " "ബാസ്കറ്റ് ബോൾ...... And.... " അവൾ കുസൃതിയോടെ സ്റ്റോപ്പ്‌ ഇട്ടതും രണ്ട് പേരും ഒരുപോലെ അവളെ നോക്കി...

. "ഫിലിം മേക്കിങ്......" അവളുടെ വാക്കുകൾ കേട്ടു രണ്ട് പേരുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു... "What.... !!?" "ശ്ശ്... പതുക്കെ... ചെറുതായി ആലോചനയിൽ ആണ്.... നല്ലൊരു സ്റ്റോറി ലഭിച്ചിട്ടുണ്ട്.... ഞങ്ങൾ കുറച്ചു പേര് ചേർന്നു ചെറുതായി ഒരു ആലോചന.... I think.... Three years നുള്ളിൽ all സെറ്റ് ആകും.... പ്രൊഡ്യൂസറെ കിട്ടുമോ എന്നുള്ള പാച്ചിലിൽ ആണ് എല്ലാവരും... " "Wow..... വീട്ടിൽ പറഞ്ഞോ.... " "No... എല്ലാം റെഡി ആയിട്ട് പറയാം എന്ന് വെച്ചു.... ഇപ്പോൾ തന്നെ പറഞ്ഞാലേ എന്റെ അപ്പന് ധൃതി ഏറും.... അല്ലേൽ തന്നെ വലിയ ടെൻഷൻ ആണ്... അതിനിടയിൽ ഇതും കൂടി ആലോചിച്ചു ഉറക്കം ഉണ്ടാകില്ല.... " അവൾ ചിരിയോടെ പറയുന്നത് കേട്ടു അവർക്കും ചിരി പൊട്ടിയിരുന്നു... "ആഹാ.... എന്നിട്ട് സ്റ്റോറി എന്താ.... " "അതോ.... ഇപ്പോൾ പറയണോ... " "പറയടി....ഞങ്ങളും ഒന്ന് കേൾക്കട്ടെ.... "

എബി പറഞ്ഞതും അവൾ ആവേശത്തോടെ കാല് രണ്ടും കയറ്റി വെച്ച് ഇരുന്നു കൊണ്ട് പിന്നിലേക്ക് ജെറിയുടെ മേലേക്ക് ചാഞ്ഞു കൊണ്ട് എബിയെ നോക്കി ഓരോ സീൻസും അഭിനയിച്ച് പറയാൻ തുടങ്ങി.... എബി ഇടക്ക് അഭിപ്രായങ്ങൾ പറയുന്നുണ്ട്.....അതിന് സേറയുടെ അടുത്ത് നിന്നും കിട്ടുന്നുമുണ്ട്.... എന്തോ ജെറിയുടെയും ഉള്ളിൽ ആ കാഴ്ച ഒരു പുഞ്ചിരി നിറച്ചു.... അവൻ ആ പുഞ്ചിരിയോടെ തന്നെ അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു തന്നോട് ചേർത്ത് കൊണ്ട് അവളിലേക്ക് തന്നെ നോട്ടം ആക്കി ഇരുന്നു... ഇടക്ക് പൊട്ടിച്ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണ കുഴി അവനെ ഒരുപാട് കൊതിപ്പിച്ചിരുന്നു.... മുഖത്തേക്ക് പാറി വീണ മുടി ഇഴകൾ ഒതുക്കി കൊടുക്കാൻ എന്ന വ്യാജെനെ അവൻ ആ നുണക്കുഴിയിൽ മെല്ലെ ഒന്ന് തലോടി.... മെല്ലെ ചുണ്ടുകൾ അവളുടെ മുടി ഇഴകളിൽ മൃദുവായി പതിഞ്ഞു..

ഒന്നും അറിയാതെ ചിരിയോടെ കഥ പറഞ്ഞു കൊടുക്കുന്നവളെയും പൊട്ടിച്ചിരിയോടെ കേൾക്കുന്നവനെയും കണ്ണുകളിൽ കൊതി തീരാതെ പൊതിഞ്ഞു..... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ടാ.... വരുൺ......ഇന്ന് കോർട്ടിൽ കാണില്ലേ.... " ജെറി നിറച്ച് നൽകിയ ബോട്ടിൽ ബാഗിൽ കുത്തി കയറ്റുന്നതിനിടെ അവൾ ഫോണിൽ ചോദിച്ചു.... വരുണിന് എന്തോ അവളോട്‌ സംസാരിക്കാൻ ഒരു ചമ്മൽ തോന്നി... എന്തെങ്കിലും ഒരു ഇഷ്ടകേടു അവളുടെ ഉള്ളിൽ തോന്നിയിട്ടുണ്ടെങ്കിലോ..... "അത് പിന്നെ സേറ..." "എന്താടാ.... !!?" ആപ്പിൾ കടിച്ചു കൊണ്ട് അത് തട്ടി പറിക്കാൻ നോക്കിയ എബിയെ കാല് ഉയർത്തി തൊഴിച്ചു കൊണ്ടായിരുന്നു അവൾ ചോദിച്ചത്....എബി അവളുടെ മുടിയിൽ പിടിക്കാൻ ആഞ്ഞപ്പോഴേക്കും ജെറി വന്നു അവനെ പിടിച്ചു മാറ്റി... സേറ ഒരു കളിയാക്കലോടെ അവനെ നോക്കി കൊഞ്ഞനം കുത്തി...

"എന്താ കേട്ടില്ല.... " അടിക്കിടെ വരുൺ പറഞ്ഞത് കേൾക്കാതെ വന്നതോടെ അവൾ ചോദിച്ചു... "സേറ.... ഞാൻ ഇന്നലെ കോർട്ടിൽ വെച്ച് പറഞ്ഞത്..... " "നീ എന്ത് പറഞ്ഞു എന്നാ.... എനിക്ക് ഓർമയില്ലല്ലോ.... " കുറച്ചു മാറി തന്നെ നോക്കുന്ന എബിയെയും ജെറിയെയും നോക്കി ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു... "ജെറി.... " "പോടാ.... പൊട്ടാ.... അവന്റെ ഒരു...." "സോറി.... " "ദേ എന്റെ കയ്യിൽ നിന്നും വാങ്ങിക്കാൻ നിൽക്കാതെ നീ കോർട്ടിലേക്ക് വരാൻ നോക്ക്... വരുമ്പോൾ ജെനിയെയും കൂട്ടിക്കോ.... ഞങ്ങൾക്ക് ക്ലബ്ബിൽ പോകാൻ ഉള്ളതാ.... കേട്ടല്ലോ... " "ഓക്കേ.... " എന്തോ നെഞ്ചിൽ നിന്നും ഒരു കല്ല് എടുത്തു മാറ്റിയ ആശ്വാസത്തിൽ ആയിരുന്നു വരുൺ... സേറയും ഒരു പുഞ്ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു.... ജെറിയും എബിയും ഒരുപോലെ അവളെ നോക്കി നിൽക്കുകയായിരുന്നു..... അവൾ അവർക്ക് നേരെ ഒന്ന് കണ്ണടച്ചു കാണിച്ചു...

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "എന്നിട്ട് നീ മിണ്ടിയില്ലെ....." പ്രാക്ടീസിനിടയിൽ ജെനി ചോദിച്ചതും അവൾ ഉയർന്നു ചാടി കൊണ്ട് കയ്യിലെ ബോൾ നെറ്റിലേക്ക് ഇട്ടു... "മ്മ്മ്.... അത് അവരുടെയും എന്റെയും തെറ്റല്ലായിരുന്നു... ജെനി... അത് അറിഞ്ഞപ്പോൾ സംസാരിക്കാൻ ഒരു മടി... അത്രയേ ഉണ്ടായിരുന്നുള്ളൂ... But ഇന്നലെ ഓക്കേ ആയി...." അവൾ കുഞ്ഞ് പുഞ്ചിരിയോടെ തന്നെ പറഞ്ഞു കൊണ്ട് ബോളുമായി മുന്നോട്ട് കുതിച്ചു... ജെനി അവൾക്ക് പിന്നാലെയും.... ♡♡♡♡♡♡♡♡♡♡♡♡♡♡♡ "അപ്പാ............ " ഡോറിൽ തട്ടി കൊണ്ട് അലറി കൊണ്ട് സേറ വിളിച്ചതും ഡോർ തുറന്നു... "നിന്റെ തൊണ്ടയിൽ എന്താ മൈക്ക് ഫിറ്റ്‌ ചെയ്തിട്ടുണ്ടോ..... ഫ്ലാറ്റ് മൊത്തം കേൾക്കാം അവളുടെ അലർച്ച....

" ഡോർ തുറന്ന പാടെ കേൾക്കുന്നത് ജേക്കബിന്റെ വഴക്ക് ആണ്... അവൾ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി ബാഗ് അവിടെ തന്നെ ഹാങ്ങ്‌ ചെയ്തു ഉള്ളിലേക്ക് നടന്നതും കണ്ടു ഡിന്നർ കഴിക്കുന്ന എബിയെയും ജെറിയെയും അപ്പൻമാരെയും... "ആഹാ... എന്നെ കൂട്ടാതെ കഴിക്കുക ആണല്ലേ... ഇപ്പോ ശരിയാക്കി തരാം...." അവൾ എബിയുടെ പ്ലേറ്റിലേക്ക് കൈ ഇടാൻ ഒരുങ്ങിയതും ജേക്കബ് ഒരു കണ്ണുരുട്ടലോടെ അവളെ നോക്കി... "പോയി കൈ കഴുകിയിട്ടു വാടി....നീ പുറത്ത് നിന്നും കയറി വന്ന പാടെ ആണോ ആ ചെറുക്കന്റെ പ്ലേറ്റിൽ കയ്യിടുന്നത്....." അപ്പൻ ചോദിച്ചതും അവൾ ഒന്ന് ചുണ്ട് കോട്ടി കാണിച്ചു... എബി ചിരിയോടെ പ്ലേറ്റിലെ ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി കൊണ്ട് അവൾക്ക് നേരെ നീട്ടിയതും അവൾ അപ്പനെ നോക്കി തന്നെ അത് വാങ്ങും കഴിച്ചു ഒന്ന് കൊഞ്ഞനം കുത്തി....

അപ്പൻ എന്താ വിചാരിച്ചത്...പഴയ പോലെ ഒന്നും അല്ല.... എനിക്ക് ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ട്.... ഒന്ന് സൂക്ഷിച്ചാൽ അപ്പന് കൊള്ളാം.... മനസ്സിലായോ...പഴയ പോലെ കുത്തി കുത്തിയുള്ള ചോദ്യവും...... അധികാരവും ഒന്നും വേണ്ടാന്ന്.... " "ഓ..... ഒന്ന് പോടീ പെണ്ണെ.... " ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മെല്ലെ ഒന്ന് തടുത്ത് വെച്ച് അവൾക്ക് നേരെ കയ്യോങ്ങി കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ ചിരിയോടെ അവിടെ നിന്നും ഓടി... കൂട്ടത്തിൽ ഇരുന്നവരുടെ ചിരിയും മുഴങ്ങി കേട്ടു.... ആ അപ്പൻ കാണുകയായിരുന്നു രണ്ട് വർഷം മുന്നേ തനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നിയ മകളെ..... തന്റെ മകളുടെ കളിചിരികൾ.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Its ok.....ഞാൻ വേറെ ഓർഡർ ചെയ്തോളാം......... കുഴപ്പം ഇല്ലടാ.... ഞാൻ നോക്കിക്കോളാം...ok.... നാളെ ഉണ്ടാകും..... മ്മ്മ്.... Ok bye.... "

ഡ്രോയിൽ എന്തോ തിരഞ്ഞു കൊണ്ട് തന്നെ അവൾ ഫോൺ കട്ട്‌ ചെയ്തു... ഡ്രോയിലെ ബുക്കുകൾ ഓരോന്നായി പുറത്തേക്ക് എടുക്കുകയും അത് തിരികെ വെക്കുകയും ചെയ്യുന്നുണ്ട്.... "ശ്ശേ.... ഇത് എവിടെയാണ് വെച്ചത്..... " അവൾ വെപ്രാളത്തോടെ ഓരോന്ന് തിരഞ്ഞു കൊണ്ടിരുന്നു.... കിട്ടുന്ന ബുക്കുകൾ എല്ലാം ബെഡിലേക്ക് ഇട്ടു.... "Hello sister.... " എബി റൂമിലേക്ക്‌ കയറുന്നതിനിടെ വിളിച്ചു പറഞ്ഞതും അവളും തിരയുന്നതിനിടെ ഒന്ന് കൈ പൊക്കി കാണിച്ചു.... എബി നേരെ വന്നു ബെഡിലേക്ക് ചാടി കിടന്നു.... "ഇവളിത് എന്തോന്നാ നോക്കുന്നത്.... " അവളുടെ തിരച്ചിൽ കണ്ടു അവൻ സ്വയം ചോദിച്ചു.... അപ്പോഴേക്കും ജെറിയും കയറി വന്നിരുന്നു... അവനെ കണ്ടിട്ടും അവൾ തിരച്ചിലിൽ തന്നെ.... "ഡി.... നീ ഇത് എന്ത് തേങ്ങയാ തിരയുന്നത്...." "ഞാൻ കുറച്ചു സാധനങ്ങൾ എവിടെയോ വെച്ചിട്ടുണ്ടായിരുന്നു.... പക്ഷെ മറന്നു.... " എന്തോ ആലോചിച്ചു കൊണ്ടായിരുന്നു അവൾ പറഞ്ഞത്......പിന്നെ എന്തോ കിട്ടിയ മട്ടെ അവൾ റൂമിനുള്ളിൽ തന്നെ ഉള്ള സ്റ്റോർ റൂമിലേക്ക് ഓടി കയറി.... അവളുടെ പ്രവർത്തികൾ കണ്ടു എബിയും ജെറിയും സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു....

അല്പ നേരത്തിനു ശേഷം ഇറങ്ങി വരുമ്പോൾ അവളുടെ കയ്യിൽ ഒരു ബോക്സും ഉണ്ടായിരുന്നു... അവൾ അത് താങ്ങി പിടിച്ചു കൊണ്ട് കൊണ്ട് വന്നു അത് ബെഡിലേക്ക് ഇട്ടതും അതിൽ നിന്നും പൊടി പാറിയതും ജെറിയും എബിയും ഒരുപോലെ ചുമച്ചു പോയി... "എന്തോന്നാടി ഇത്.... ഈ പഴയ പുരാതന വസ്തുവിന് വേണ്ടി ആണോ ഇത്രയും നേരം തിരഞ്ഞത്....." എബി ചുമച്ചു കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ബെഡിലേക്ക് ചാടി കയറി ഇരുന്നു.... "നിനക്ക് ഇതിന്റെ വില ഒന്നും മനസ്സിലാകില്ലടാ പൊട്ടാ.... Old is gold എന്നല്ലേ...." "എന്നാൽ എന്റെ കയ്യിൽ പണ്ടത്തെ രണ്ട് തകര പെട്ടി ഉണ്ട്... നീ അത് കൊണ്ട് പോയി വിറ്റ് ഗോൾഡിന്റെ ക്യാഷ് കൊണ്ട് വന്നേ... ഞാൻ ഒന്ന് നോക്കട്ടെ.... "

എബി കൈ കെട്ടി കൊണ്ട് പറഞ്ഞതും ജെറിയും സേറയും ഒരുപോലെ അവന്റെ തലയിൽ ഒന്ന് മേടി....സേറ വീണ്ടും അവന്റെ തലയിൽ മേടി... "ഇമ്മാതിരി ചളി ഇനി മേലാൽ അടിച്ചാൽ.... വായിൽ ഞാൻ ചെളി കുത്തി കയറ്റും.... " സേറ പറഞ്ഞു... എബി വേഗം തന്നെ വാ zib ഇടും പോലെ കാണിച്ചു... സേറ ബോക്സ്‌ തുറന്ന് കൊണ്ട് അതിൽ നിന്നും കുറച്ചു ഫോട്ടോ ഫ്രെയിമുകൾ പുറത്തേക്ക് എടുത്തു.... അവൾ പുഞ്ചിരിയോടെ അതിന്റെ മുകളിൽ കൈ വെച്ച് തടവി കൊണ്ട് പൊടി തട്ടിയതും അത് കണ്ടു എബിയുടെയും ജെറിയുടെയും ചുണ്ടിൽ അതെ പുഞ്ചിരി വിടർന്നു... കാലങ്ങൾക്ക് മുന്നേ ഈ ചുമരിൽ സ്ഥാനം പിടിച്ചിരുന്ന ഫോട്ടോകൾ..... അല്ല ഓർമ്മകൾ തന്നെ.... "അന്ന് നിങ്ങൾ പോയപ്പോൾ എടുത്തു മാറ്റിയതാണ് എല്ലാം.... " സേറ ഇടക്ക് പറഞ്ഞതും എന്തോ ഓർമയിൽ എന്ന പോലെ രണ്ട് പേരുടെയും മുഖത്തെ പുഞ്ചിരി മങ്ങൽ ഏറ്റിരുന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story