♡മന്ദാരം♡ ഭാഗം 36

mantharam part 1

എഴുത്തുകാരി: THASAL

"അന്ന് നിങ്ങൾ പോയപ്പോൾ എടുത്തു മാറ്റിയതാണ് എല്ലാം.... " സേറ ഇടക്ക് പറഞ്ഞതും എന്തോ ഓർമയിൽ എന്ന പോലെ രണ്ട് പേരുടെയും മുഖത്തെ പുഞ്ചിരി മങ്ങൽ ഏറ്റിരുന്നു.... അവൾക്ക് അതൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.... പിന്നെയും ബോക്സിൽ നിന്നും ഓരോ ഫ്രെയിമുകൾ എടുത്തു പൊടി തട്ടുന്ന തിരക്കിൽ ആയിരുന്നു സേറ.... എബിയുടെ കണ്ണുകൾ ഒരു വേള ജെറിയിലേക്ക് നീങ്ങി..... ജെറി സേറയെ നോക്കി ഇരിക്കുകയായിരുന്നു.... "അന്നത്തെ ദേഷ്യത്തിൽ ഇത് എല്ലാം എങ്ങോട്ടെങ്കിലും കൊണ്ട് പോയി കളയാൻ അപ്പനോട് പറഞ്ഞത് ആയിരുന്നു.... അപ്പൻ എല്ലാം പെറുക്കി കൂട്ടി ഈ ബോക്സിൽ ആക്കി.... എന്നെങ്കിലും ആവശ്യം വരും എന്ന് പറഞ്ഞ്....അപ്പൻ പണ്ടേ പൊളിയാ... എല്ലാം മുൻകൂട്ടി കാണും കൊച്ച് കള്ളൻ..... " ഒരു ചിരിയോടെ ആയിരുന്നു അവൾ പറഞ്ഞത്... ജെറിയുടെ ചുണ്ടിലും അതെ പുഞ്ചിരി നിറഞ്ഞു.....

എബി എന്തോ ആലോചനയിൽ എന്ന പോലെ അവളിലേക്ക് നോട്ടം തിരിച്ചു ഇരിപ്പായിരുന്നു.... "ആ സമയം ഒരു നിമിഷം എങ്കിലും നിനക്ക് ഞങ്ങളെ മിസ്സ്‌ ചെയ്തിട്ടുണ്ടോ.... !!?" ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അവന്റെ ചോദ്യം.... സേറ ഒരു നിമിഷം തറഞ്ഞു നിന്നു...ഉള്ളിൽ ചെറു ഞെട്ടൽ ഉടലെടുത്തു.... നുണ പറയാൻ മനസ്സ് അനുവദിച്ചില്ല എങ്കിൽ പോലും സത്യം അവനെ നന്നായി തന്നെ നോവിക്കും.... സ്നേഹത്തിന്റെ അളവ് കൂടുമ്പോൾ സത്യം കൈപ്പും നുണ മധുരമേറിയതും ആണല്ലോ.... ജെറി ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു... അവന് അറിയാമായിരുന്നു അവളുടെ ഉത്തരം... പലവട്ടം പല രീതിയിൽ കേട്ടു കഴിഞ്ഞത് ആണ്... അവൾ മെല്ലെ കണ്ണുകൾ ഉയർത്തി അവനെ നോക്കി... അവൻ പ്രതീക്ഷയോടെ അവളെ നോക്കുകയായിരുന്നു...

അവനിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല..... അവൾ മെല്ലെ നിഷേധർത്ഥത്തിൽ തല ഇളക്കി.... ഒരു നിമിഷം അവന്റെ മുഖം വാടി എങ്കിലും അവൻ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു.... "അല്ലേൽ തന്നെ ഈ മിസ്സ്‌ ചെയ്യുന്നതിൽ ഒന്നും വലിയ കാര്യം ഇല്ലല്ലേ..... ഇപ്പോൾ തന്നെ നോക്ക്.... ഈ ബ്രദറിന് എന്നും നിന്നെ മിസ്സ്‌ ചെയ്യുമായിരുന്നു.... വന്നിട്ട് നിന്നോട് വാ തുറന്ന് എന്തെങ്കിലും പറഞ്ഞോ...." എബി സങ്കടം മറച്ചു വെക്കും രീതിയിൽ പറഞ്ഞു.... അപ്പോഴും അവന്റെ സ്വരം ഒന്ന് ഇടറിയിരുന്നു.... ഇമോഷൻസ് ഉള്ളിൽ ഒതുക്കാൻ സേറക്കും ജെറിക്കും ഉള്ള കഴിവ് അവന് ഇല്ലായിരുന്നു.... ഉള്ളിൽ തോന്നുന്നതെ പുറത്ത് വരൂ.... അവന്റെ അവസ്ഥയിൽ സേറയുടെ കണ്ണുകളും നിറഞ്ഞു.....എബി ചിരിക്കാൻ ശ്രമിച്ചു എഴുന്നേൽക്കാൻ ഒരുങ്ങിയതും സേറ മുന്നോട്ട് ആഞ്ഞു അവനെ കെട്ടിപിടിച്ചതും ഒരുമിച്ച് ആയിരുന്നു....

പെട്ടെന്ന് ആയതിനാൽ അവൻ ഒന്ന് ഞെട്ടി എങ്കിലും തോളിൽ പതിയുന്ന അവളുടെ കണ്ണുനീരിൽ അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ വികാരം.... "Sorry....It was never Intentional....I coul not remember When it hurt...But never left you in oblivion....." അവളുടെ വാക്കുകൾ അങ്ങിങ്ങായി മുറിഞ്ഞു പോയിരുന്നു.... ജെറിയുടെയും എബിയുടെയും കണ്ണുകൾ ചെറുതിലെ നിറഞ്ഞു വന്നു... എബി ജെറിയെ നോക്കിയപ്പോൾ അവൻ ഒന്ന് തലയാട്ടി.. അത് കണ്ടതോടെ എബി ചെറു ചിരിയോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു.... "നിനക്ക് ഈ സ്വഭാവം ഇത് വരെ മാറിയില്ലല്ലേ.... " കുസൃതി നിറഞ്ഞ എബിയുടെ വാക്കുകൾ കേട്ടു അവൾ അവനിൽ നിന്നും വിട്ട് മാറി കൊണ്ട് സംശയത്തോടെ കണ്ണ് ചുളിച്ചു നോക്കി... "ഇമോഷണൽ ആകുമ്പോൾ വരുന്ന ഈ ഇംഗ്ലീഷെ....കർത്താവാണെ എനിക്ക് ഇന്ന് വരെ മനസ്സിലായിട്ടില്ല....

ഈ കരയുമ്പോഴും പിഴിയുമ്പോഴും നിനക്ക് എവിടുന്ന പുട്ട് പോലെ ഇംഗിഷ് വരുന്നത് എന്ന്.... " അവന്റെ സംസാരം കേട്ടു ജെറി പൊട്ടിച്ചിരിച്ചു പോയി... സേറക്ക് ചിരി വന്നു എങ്കിലും അത് മറച്ചു പിടിച്ചു കൊണ്ട് അവൾ അവന്റെ വയറ്റിനിട്ട് കുത്തി.... "അത് നിനക്ക് ഇംഗ്ലീഷ് അറിയാൻ മേലാത്തോണ്ടാ.... " "ഉവ്വ....ഉവ്വ....നിനക്ക് അറിയാലോ കുറെ....നീ പോടീ അവിടുന്ന്.... " "പോടാ.... " "പോടീ.... " അവസാനം അതൊരു തല്ലിൽ അവസാനിക്കും എന്ന് കണ്ടതും ജെറി രണ്ടിനെയും പിടിച്ചു മാറ്റി... പിടിച്ചു മാറ്റാൻ ചെന്ന ജെറിക്കും കിട്ടി വയറ് നിറയെ.... എങ്കിലും അവൻ അത് ആസ്വദിക്കുകയായിരുന്നു.... താൻ കാരണം പിരിഞ്ഞു പോയവർ ഒന്നിച്ചു എന്ന ആശ്വാസത്തോടെ.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഇത് മതിയോ.... " റെഡ് ടീഷർട് കാണിച്ചു കൊണ്ട് എബി ചോദിച്ചതും സേറ ഫോണിൽ നിന്നും കണ്ണ് മാറ്റി അതിലേക്കു ഒന്ന് നോക്കി... "No.... White മതി..... Newyear ന് ഉള്ളതാ.... "

"എനിക്ക് അതൊന്നും കാണുന്നില്ല... നീ നോക്കിക്കേ.... " "നീ തന്നെ അങ്ങ് നോക്കിയാൽ മതി.... ഞാൻ പുറത്ത് കാണും.... " അവനെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ട് അവൾ പുറത്തേക്ക് നടന്നു... "ഡി...സൈസ് പറഞ്ഞിട്ട് പോടീ... " "പണ്ടത്തെ അതെ സൈസ് തന്നെ...." അവൾ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നതും കണ്ടു റോഡ് സൈഡിലെ ബെഞ്ചിൽ മുന്നിട്ടു നോക്കി കൊണ്ടിരിക്കുന്ന ജെറിയെ... അവൾ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് അവന്റെ ചാരെ ഇരുന്നു അവന്റെ തോളിൽ മെല്ലെ ഒന്ന് തട്ടി... അവൻ ഒരു ഞെട്ടലോടെ ചെരിഞ്ഞു നോക്കിയതും പുഞ്ചിരിയോടെ തന്നെ നോക്കി പിരികം പോകുന്ന സേറയെ കണ്ടു അവനും ഒന്ന് പുഞ്ചിരിച്ചു.... "എന്താണ്.... വലിയ ആലോചനയിൽ ആണല്ലോ... ഇനി എന്ത് പ്രോബ്ലം ഉണ്ടാക്കും എന്നാണോ... " അവൾ ചിരിയോടെ അവന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചോദിച്ചു...

അവനും നോട്ടം മുന്നിലെക്ക് തന്നെ ആക്കി... "ഏയ്‌.... Boo....ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ.....ഇപ്പോൾ നമ്മൾ ഫ്രണ്ട്‌സ് അല്ലേ... " അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് തല ചെരിച്ചു നോക്കി... "ഫ്രണ്ട്‌സ് മാത്രം ആണോ.... baby boo.... " അവന്റെ ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവളിൽ ഒരു നടുക്കം ഉണ്ടായി...ഹൃദയം പോലും അതി വേഗത്തിൽ മിഡിക്കും പോലെ... അവൾ അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ കൈ മാറ്റാൻ ഒരുങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു വെച്ചു.... "Tell me.... നിനക്ക് ഞാൻ വെറും ഒരു ഫ്രണ്ട് മാത്രം ആണോ.... " അവന്റെ ചോദ്യത്തിന് ഒരു ഉത്തരം നൽകാൻ ആകാതെ അവൾ ഉഴറി.... "മ്മ്മ്.... " അവൾ മെല്ലെ ഒരു മൂളലിൽ ഉത്തരം ഒതുക്കിയതും അവന്റെ ഉള്ളിൽ സങ്കടം നാമ്പിട്ടു എങ്കിലും അവൻ അത് മറച്ചു പിടിച്ചു കൊണ്ട് ഒന്ന് ചിരിച്ചു....

"ഉത്തരം മൂളലിൽ ഒതുക്കാതെ എന്റെ മുഖത്ത് നോക്കി നിനക്കത് പറയാൻ പറ്റുമോ....നിന്റെ ഉള്ളിൽ ഒന്നും ഇല്ല എന്ന്.... " അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ പല തവണ പതറുന്നുണ്ടായിരുന്നു.... അവൾ ഒന്നും മിണ്ടാതെ അവനിൽ നിന്നും കൈ പിൻവലിച്ചു കൊണ്ട് മുഖം താഴ്ത്തി ഇരുന്നു... അവൾക്ക് കഴിയുമായിരുന്നില്ല... അകന്നു കഴിഞ്ഞപ്പോൾ പ്രണയം ഒരുപാട് അകലെ ആണെന്ന് തോന്നിയെങ്കിലും ഉള്ളിൽ നാമ്പ് എടുത്ത ഫീലിംഗ്സ് അവൾക്കും അറിയാൻ കഴിയുന്നുണ്ടായിരുന്നു.... "Baby boo... " "പ്ലീസ്... Boo... " അവളുടെ സ്വരത്തിൽ അപേക്ഷ ആയിരുന്നു... എന്ത് കൊണ്ടോ ഒന്ന് ദേഷ്യപ്പെടാൻ പോലും അവൾക്ക് പേടി തോന്നി.... അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു... അവളുടെ ഉള്ളിൽ ഉടലെടുത്ത ചിന്തകൾ അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു....

"കോപ്പൻമാരെ രണ്ടും ഇവിടെ സുഖിച്ചു ഇരിക്കുക ആണല്ലേ...." സേറയുടെ തലയിൽ പാക്ക് കൊണ്ട് ഒരു തട്ട് കൊടുത്തു കൊണ്ടായിരുന്നു എബി പറഞ്ഞത്... രണ്ട് പേരും ഒരു ഞെട്ടലോടെ എബിയെ നോക്കി.... "ഷോപ്പിങ് കഴിഞ്ഞോ.... " "കിട്ടിയിട്ടുണ്ട്.... ഇനി ഇത് പോരാ... അത് പോരാ എന്നെല്ലാം പറഞ്ഞു ഇങ്ങ് വാ.... ചെരിപ്പ് ഊരി അടിക്കും രണ്ടിനെയും.... " അവൻ പറഞ്ഞതും സേറ നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ തുടച്ചു കൊണ്ട് ഒരു ചിരി വരുത്തി... "അടിക്കാൻ നീ ഇങ്ങ് വാ.... നീ വാങ്ങിയത് കൊള്ളില്ലേൽ ഇന്ന് നിന്റെ അവസാനം ആകും... " അവൾ എഴുന്നേറ്റു എബിയുടെ തോളിലേക്ക് കൈ ചേർത്ത് കൊണ്ട് പറഞ്ഞു... എബിയും അവളുടെ കഴുത്തിലൂടെ ഒന്ന് ചുറ്റി പിടിച്ചു... "നിനക്ക് ഇച്ചിരി കൂടിയിട്ടുണ്ട്.... ഒന്നും ഇല്ലേലും നിന്നെക്കാൾ നാലഞ്ച് വയസ്സ് മൂത്തത് അല്ലേടി ഞാൻ... അല്പം ബഹുമാനം ഒക്കെ ആകാം... "

എബി അവളുടെ കഴുത്തിലെ മുറുക്കം കൂട്ടി കൊണ്ട് പറഞ്ഞതും അവൾ അവന്റെ കയ്യിൽ ഒന്ന് പിച്ചി... അതോടെ മുറുക്കം അഴിഞ്ഞു... "പിന്നെ സ്വന്തം അപ്പനെ അളിയാ എന്ന് വിളിച്ച നിന്നെ ഞാൻ ബഹുമാനം തരാം.... അതൊരു give and take ആണ്.... ബഹുമാനം നൽകൂ... അത് തിരികെയും ലഭിക്കും... മനസ്സിലായോടാ ബ്രദറെ.... " അവൾ ചിരിയോടെ പറഞ്ഞു... രണ്ട് പേരും എന്തൊക്കെയോ സംസാരിച്ച് നടക്കുന്നുണ്ട്... ഇടക്ക് എബി ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു എന്തൊക്കെയോ ആലോചനയിൽ നടക്കുന്ന ജെറിയെ.... "ബ്രദർ.... " അവന് നേരെ കൈ നീട്ടി കൊണ്ട് എബി വിളിച്ചതും ഒരു നിമിഷം ജെറിയുടെ കണ്ണുകൾ പോയത് സേറയിലേക്ക് ആയിരുന്നു... സേറ അവനെ ഫേസ് ചെയ്യാൻ കഴിയാത്ത പോലെ തല ചെരിച്ചു... "ടാ... വാടാ... " എബി ഒരിക്കൽ കൂടി വിളിച്ചതും അവൻ എബിയുടെ സന്തോഷത്തിനെന്ന പോലെ അവന്റെ അരികിലേക്ക് ചെന്നു....

"എന്താടാ.... രണ്ടിന്റെയും മോന്ത കടുന്നൽ കുത്തിയ പോലെ... പിണങ്ങിയോ രണ്ടും... " കുറെ നേരം ആയിട്ടും മിണ്ടാതെ നടക്കുന്ന സേറയെയും ജെറിയെയും കണ്ടു നടത്തത്തിന് സ്റ്റോപ്പ്‌ ഇട്ടു കൊണ്ട് എബി ചോദിച്ചതും രണ്ട് പേരും ഒരുപോലെ തല വെട്ടിച്ചു കൊണ്ട് മെല്ലെ ഒന്ന് ചുമല് കൂച്ചി.... "ഓ....വിശ്വസിച്ചു.... രണ്ടിന്റെയും മുഖം കണ്ടാൽ അറിയാം.... പിണങ്ങിയില്ല എന്ന്.....കാര്യം പറ.... " "Nothing brother..... Its ok.... " സേറ പറഞ്ഞതും ജെറിയുടെ ഭാഗത്തു നിന്നും കത്തുന്ന ഒരു നോട്ടം ആയിരുന്നു... "എന്ത് ഓക്കേ എന്ന്.... എനിക്ക് ഓക്കേ അല്ലെങ്കിലോ...." അവന്റെ ചോദ്യത്തിന് മുന്നിൽ എബിയും സേറയും ഒരുപോലെ പകച്ചു.... "What brother... എന്താ ഓക്കേ അല്ലാത്തത്... " എബി ഒന്നും മനസ്സിലാകാതെ ചോദിച്ചു... ജെറി ഒന്നും മിണ്ടാതെ മുഖം ചെരിച്ചു കളഞ്ഞു... എബിക്ക് മനസ്സിലായിരുന്നു ഇത് അങ്ങനെ റോഡിൽ വെച്ചു സംസാരിക്കേണ്ട കാര്യം അല്ല എന്ന്...

അവൻ രണ്ട് പേരെയും വലിച്ചു തൊട്ടപ്പുറം ഉള്ള ബീച്ചിലേക്ക് നടന്നു... രണ്ടും വാശി പോലെ പരസ്പരം നോക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല... ബീച്ചിൽ ചെറിയ പാർട്ടികൾ നടക്കുന്നതിനാലും സീസൺ ആയത് കൊണ്ടും ഫോറിൻസ് ആയിരുന്നു അധികവും... എബി മണലിൽ ഇരുന്നതും അവന് രണ്ട് സൈഡിലും ആയി അവരും ഇരുന്നു... ജെറിയുടെ കണ്ണുകൾ കടലിലേക്ക് ആണെങ്കിൽ സേറയുടേത് പാർട്ടി സ്പോർട്ടിലേക്ക് ആയിരുന്നു.... "ഇവിടെ ഇരുന്നു തിര എണ്ണി കളിക്കാതെ കാര്യം പറയുന്നുണ്ടോ... രണ്ടും കുറെ നേരം ആയി തുടങ്ങിയിട്ട്.... " അവസാനം സഹി കെട്ട് എബി അലറി... ജെറിയുടെ നോട്ടം സേറയിലേക്ക് നീണ്ടു.... സേറയുടേത് താഴേക്കും..... "ഞാൻ ഇവൾക്ക് ആരാണെന്ന് ഒന്ന് ചോദിക്ക് ബ്രദർ.... "

ജെറി പറഞ്ഞതും എബി ഒന്നും മനസ്സിലാകാതെ അവനെ നോക്കി... "അവളുടെ boo അല്ലേ.... " "നീ ചോദിക്ക് ബ്രദർ... " അവൻ വീണ്ടും പറഞ്ഞതോടെ അവൻ സേറയിലേക്ക് നോട്ടം മാറ്റിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "I dont know... Brother.... " അവളുടെ സ്വരം ഇടറിയിരുന്നു... എബി ആകെ കൺഫ്യൂഷൻ ആയി തല ചൊറിഞ്ഞു... "ഒന്നുകിൽ എന്താണ് കാര്യം എന്ന് നിങ്ങൾ എന്നോട് പറയുക...അല്ലെങ്കിൽ എന്നോട് പറയാൻ താല്പര്യം ഇല്ല എന്ന് പറയുക...അല്ലാതെ ക്ലൂ ഇട്ടു കണ്ടു പിടിക്കാൻ പറഞ്ഞാൽ എന്റെ തലക്ക് വട്ടാകും.... " എബി ദേഷ്യത്തോടെ പറഞ്ഞതും ജെറിയും സേറയും ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി... "ഇവള് എനിക്ക് വെറും ഫ്രണ്ട് അല്ല ബ്രദർ.... " ജെറിയുടെ സ്വരം താഴ്ന്നിരുന്നു.... സേറ എബിയെ നോക്കാതെ തന്നെ ഇരുന്നു... "ആ... നിനക്ക് ഇവളെയും ഇവൾക്ക് നിന്നെയും ഇഷ്ടം ആയിരുന്നു.... So what.... !!?"

വളരെ കൂൾ ആയി ആയിരുന്നു എബി ചോദിച്ചത്...ജെറിയും സേറയും ഒരുപോലെ ഞെട്ടി കൊണ്ട് അവനെ നോക്കി... അവൻ പറഞ്ഞത് അബദ്ധം ആയോ എന്ന പോലെ രണ്ടാളെയും മാറി മാറി നോക്കി... "എന്താ..... " എബി അല്പം പേടിയോടെ ചോദിച്ചു... "ഞാൻ കേട്ടത് തന്നെയല്ലെ... നീയും കേട്ടത്... " ജെറി വിശ്വസിക്കാൻ കഴിയാതെ സേറയോട് ചോദിച്ചതും സേറയും അന്തം വിട്ടുള്ള ഇരിപ്പ് ആയിരുന്നു... "അപ്പോൾ നീ കേട്ടത് തന്നെയല്ലേ ഞാനും കേട്ടത്...." സേറ തിരിച്ചും ചോദിച്ചു... "നിങ്ങള് എന്താ കേട്ടത് എന്ന് പറഞ്ഞു തന്നാൽ... ഞാൻ പറഞ്ഞത് ആണെങ്കിൽ ഞാൻ പറഞ്ഞു തരാം.... " എബി ഇടയിൽ കയറി കൊണ്ട് പറഞ്ഞു.... രണ്ട് പേരും കണ്ണും തള്ളി അവനെ നോക്കി.... "നീ പറഞ്ഞത്.... " "അത് തന്നെ... നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലേ... അത് എനിക്ക് അറിയാമെന്ന്.... "....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story