♡മന്ദാരം♡ ഭാഗം 37

mantharam part 1

എഴുത്തുകാരി: THASAL

"അത് തന്നെ... നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലേ... അത് എനിക്ക് അറിയാമെന്ന്.... " എബി വീണ്ടും ആവർത്തിച്ചു... "എന്റെ കർത്താവെ... " സേറ നെഞ്ചിൽ കൈ വെച്ചു പോയി... "അത് നിനക്ക് എങ്ങനെ അറിയാം... " ജെറിയുടെ ചോദ്യത്തിൽ ആകാംഷ കലർന്നു... "അതെന്താ ഞാൻ ഈ ഭൂമിയിൽ ഉള്ളതല്ലേ... നിന്റെയും ഇവളുടെയും കൂടെ നടക്കാൻ തുടങ്ങിയിട്ട് വർഷം ഒരുപാട് ആയില്ലേ... നീ ഒക്കെ ഒരു രോമം പറിച്ചാൽ പോലും മുഖത്ത് നോക്കിയാൽ എനിക്ക് മനസ്സിലാകും... പിന്നെ അല്ലേ റൊമാൻസ് കളിച്ചിട്ട്..... എനിക്ക് അന്നേ അറിയാമായിരുന്നു.... പിന്നെ നിങ്ങള് തന്നെ പറയട്ടെ എന്ന് വെച്ചു... പിന്നെ മറന്നു പോയി.... ആ അതൊക്കെ വിട്... ഇപ്പോൾ എന്താ നിങ്ങളുടെ പ്രശ്നം.... " അവൻ ചോദിച്ചതും രണ്ട് പേരുടെയും മുഖം വീണ്ടും കൂർത്തു... "അവൾക്ക് ഇപ്പോൾ ഞാൻ വെറും ഫ്രണ്ട് ആണെന്ന്.... " പറയുമ്പോൾ ജെറിയുടെ സ്വരം താഴ്ന്നു... എബി സേറയെ നോക്കി കണ്ണുരുട്ടി... "ച്ച്.... നീ എന്നാ വർത്തമാനം ആടി പറയുന്നത്.... നീ എന്താഡി തേപ്പിസ്റ്റോ...."

അവന്റെ ചോദ്യത്തിന് സേറയുടെ കയ്യിൽ നിന്നും കൂർപ്പിച്ച ഒരു നോട്ടം ആണ് തിരികെ ലഭിച്ചത്... "അനാവശ്യം പറഞ്ഞാൽ ബ്രദർ ആണെന്ന് ഒന്നും ഞാൻ നോക്കില്ല.... ശരിയാ....ഞാൻ അങ്ങനെ പറഞ്ഞു... കാരണം അറിയണ്ടേ.... ഈ വലിയ കാപ്പിൽ എന്നിൽ നിന്ന് അങ്ങനെ ഒരു ഫീൽ പോയി.... " "പിന്നെ അവനും ഉണ്ടായിരുന്നല്ലോ ക്യാപ്.... എന്നിട്ട് അവന് പോയില്ലല്ലോ.... ഉടായിപ്പ് ഇറക്കാതെ കാരണം പറ സിസ്റ്റർ....." എബി മുഖം താഴ്ത്തി കൊണ്ട് ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... ചുണ്ടുകൾ വിതുമ്പി.... ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുന്നവളെ കണ്ടു എബിയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.... അവൻ ജെറിയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് കണ്ണ് കൊണ്ട് സേറയെ ഒന്ന് കാണിച്ചു കൊടുത്തു കൊണ്ട് അവർക്കിടയിൽ നിന്നും എഴുന്നേറ്റു....

"ഇനി അവളെ എങ്ങാനും കരയിച്ചാൽ കൊന്നു കളയും..... " ഒരു തമാശ എന്ന പോലെ ജെറിയുടെ ചെവിയിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുന്നവനെ ജെറി ഒരു നിമിഷം നോക്കി... ശേഷം പുഞ്ചിരിയോടെ സേറയോട് ചേർന്നു ഇരുന്നു.... തല താഴ്ത്തി ഇരിക്കുന്നവളുടെ തോളിൽ മെല്ലെ തോള് മുട്ടി വിളിച്ചതും അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കണ്ണുകൾ ദൂരെ കടലിലേക്ക് മാറ്റി.... "Baby boo.... " "മ്മ്മ്... " അവന്റെ വിളിയിൽ അവൾ ഒന്ന് മൂളി... "ഡി.... " അവൻ വീണ്ടും തോള് വെച്ചു അവളെ തട്ടിയതും അത് വേദനിച്ച പോലെ അവൾ അവന്റെ കയ്യിൽ അത് പോലെ ഒരു തട്ട് കൊടുത്തു... "ഉഫ്...വേദനിച്ചുട്ടാ... " അവൻ ചിരിയോടെ കൈ തടവി കൊണ്ടായിരുന്നു പറഞ്ഞത്... അവൾ ചുണ്ട് കൂർപ്പിച്ചു അവനെ ഒന്ന് നോക്കി... "പിന്നെ ഇത്രയും കാലം എനിക്ക് തന്നത് മുഴുവൻ അടയും ചക്കരയും അല്ലേ... എനിക്കും വേദനിക്കും...ഉള്ള് നന്നായി വേദനിക്കും... "

പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു... തൊണ്ട കുഴിയിൽ രക്തം പൊടിയും പോലെ വേദന... അവന്റെ കണ്ണുകളും നിറഞ്ഞു... "ഞാൻ...... " അവൻ എന്തോ പറയാൻ പോയതും അതിനെ തടയും പോലെ അവളുടെ കൈകൾ അവന്റെ ചുണ്ടിൽ പതിഞ്ഞു... അത്ഭുതത്തോടെ നോക്കുന്ന അവന്റെ കണ്ണുകളെ അവഗണിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞിരുന്നു അവന്റെ നെഞ്ചിലേക്ക് തലയുടെ പുറക് വശം ചായ്ച്ചു കിടന്നു.... തരിച്ചു നിൽക്കുന്നത് കൊണ്ട് തന്നെ അവന് ഒന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല... അവൾ തന്നെ അവന്റെ കൈ എടുത്തു അവളുടെ കഴുത്തിലൂടെ ചുറ്റി... "Boo.....നീ പണ്ട് ഒരു പ്രോമിസ് തന്നിരുന്നു... ലൈഫിൽ ഒരിക്കലും അകന്നു പോകില്ല എന്ന്..." പുഞ്ചിരിയോടെ നോക്കുന്ന അവനിലേക്ക് കണ്ണുകൾ നൽകാതെ തന്നെ അവൾ പറഞ്ഞു... അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി...

"അന്ന് അത് പാലിക്കാൻ കഴിഞ്ഞില്ല.... സോറി... But this time i promiss you... " "വേണ്ടാ boo..... നിനക്ക് അത് ഇപ്പോഴും പാലിക്കാൻ കഴിഞ്ഞെന്നു വരില്ല... " പെട്ടെന്നുള്ള അവളുടെ വാക്കുകൾ അവനിൽ സംശയം ജനിപ്പിച്ചു... "Becouse.... നിനക്ക് ജോബ് ഉണ്ട്... നിനക്ക് ഇനിയും ദില്ലിയിൽ പോകേണ്ടി വരും... എനിക്ക് ഇവിടം വിട്ട്.... നോ... കഴിയില്ല... " അവളുടെ വാക്കുകളിൽ ഒരു സങ്കടം നിറഞ്ഞിരുന്നു.... അത് കേട്ടതോടെ അവന്റെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി പിറന്നു... "ഞാൻ പ്രോമിസ് ചെയ്യുന്നു... ലൈഫിൽ ഒരിക്കലും നിന്നെ വിട്ട് ഞാനോ ബ്രദറോ എങ്ങോട്ടും പോകില്ല എന്ന്... " അവൻ അവളുടെ വാക്കുകൾ പോലും പൂർത്തിയാക്കാൻ സമ്മതിക്കാതെ പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് അവനിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവനെ സംശയത്തോടെ നോക്കി.... അവന്റെ ചുണ്ടിലെ പുഞ്ചിരി കണ്ടു അവൾ അത്ഭുതത്തോടെ ഒന്ന് തലയാട്ടി... "Really.... !!??"

അവൾ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു... അവൻ ഒന്ന് ചിരിച്ചതെയൊള്ളു... "Really.... " അവളുടെ ഉള്ളം സന്തോഷം കൊണ്ട് തുടി കൊട്ടി... അവൻ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി കൊണ്ട് അവളെ ചേർത്ത് പിടിച്ചു അവളുടെ തോളിൽ മുഖം ചേർത്തു... അവളുടെ മുടി ഇഴകൾ അവന്റെ കൈകൾ തഴുകി കൊണ്ടിരുന്നു... "മ്മ്മ്.... ഞങ്ങൾ ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി baby boo.... ഡൽഹിയിൽ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് തന്നെ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല... " അവൻ പറഞ്ഞത് കഴിഞ്ഞതും അവൾ അവനിൽ നിന്നും വിട്ട് മാറി... ആ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.... അവൾ അവന്റെ കവിളിൽ ആവേശത്തോടെ ചുണ്ട് ചേർത്ത് കൊണ്ട് എഴുന്നേറ്റു അല്പം മാറി ബിയർ കുടിച്ചു നിൽക്കുന്ന എബിന്റെ അടുത്തേക്ക് ഓടി.... ജെറി അവൾ ചുംബിച്ച കവിളിൽ ഒന്ന് തലോടി കൊണ്ട് അവളെയും നോക്കി ഇരുന്നു...

"ബ്രദർ..... " അലറി കൊണ്ടുള്ള സേറയുടെ വിളി കേട്ടു എബി കുടിച്ചു കൊണ്ടിരുന്ന ബിയർ നെറുകയിൽ കയറി ചുമച്ചു... അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു തനിക്ക് അടുത്തേക്ക് ഓടി വരുന്ന സേറയെ... "കർത്താവെ..... ഇത് അടിക്കാനുള്ള വരവാണല്ലോ.... " എബി ഓടാനുള്ള സ്ഥലം നാല് ഭാഗം നോക്കി സ്വയം പറഞ്ഞു.... അവൻ ബിയർ കുപ്പി നിലത്തേക്ക് ഇട്ടു ഓടാൻ നിന്നതും സേറ ഓടി അവന്റെ ദേഹത്തേക്ക് ചാടി കയറിയതും ഒരുമിച്ച് ആയിരുന്നു... പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൻ ഒന്ന് പിന്നിലേക്ക് ചാഞ്ഞു എങ്കിലും പെട്ടെന്ന് ബാലൻസ് ചെയ്തു നിന്നു കൊണ്ട് അവൻ അത്ഭുതത്തോടെ അവളെ നോക്കിയതും അവൾ തല ഉയർത്തി അവന്റെ മുടിയിൽ പിടിച്ചു വലിച്ചു.... "You are the real brother......boo പറഞ്ഞു ഇനി പോകുന്നില്ല എന്ന്.... I am so happy.... " അവൾ അലറി വിളിച്ചു പറഞ്ഞതും അവനിൽ അതൊരു കുഞ്ഞ് പുഞ്ചിരി നിറച്ചു എങ്കിലും മെല്ലെ പൊട്ടി കിടക്കുന്ന ബിയർ ബോട്ടിൽ കണ്ടു ചിരി താനേ മാഞ്ഞു....

"പട്ടി... തെണ്ടി.... ആകെ കൂടെ കയ്യിലെ പൈസ തപ്പി എടുത്തു വാങ്ങിയ ബിയർ ആണ്... കോപ്പത്തി...... ഇറങ്ങി പോടീ..... യൂദാസെ....." അവൻ അലറിയതും സന്തോഷം പ്രകടിപ്പിക്കാൻ വന്ന സേറ ചമ്മി പോയി... അവൾ ഒന്ന് ഇളിച്ചു കൊണ്ട് അവന്റെ മേലിൽ നിന്നും ചാടി ഇറങ്ങി... "നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... നിന്നെ ഒക്കെ തലയിൽ കയറ്റി വെച്ച അവനെ പറഞ്ഞാൽ മതിയല്ലോ....ദുഷ്ടെ.... ഇനി എവിടുന്നു കിട്ടുമെടി.... ബിയർ... നിന്നോട് കർത്താവ് ചോദിക്കും.... " "പോടാ... പട്ടി... നിനക്ക് ഇപ്പോൾ ബിയർ അല്ലേ വേണ്ടത്... ഞാൻ തന്നെ അണ്ണാക്കിൽ ഒഴിച്ചു തരാം... വാ..." അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... പെട്ടെന്ന് എബിയുടെ ചുണ്ടിൽ ചിരിയും വിരിഞ്ഞു... "സത്യം... " "ആ....ഇന്ന് നല്ലൊരു ദിവസം ആയത് കൊണ്ട് മാത്രം.... ഞാൻ ട്രീറ്റ്‌ ചെയ്യാം... ഇനി ഇതും പറഞ്ഞു ഇങ്ങ് വന്നാൽ ഉണ്ടല്ലോ... എന്റെ സ്വഭാവം ശരിക്കും അറിയും.... Boo.... വാ... " അവരെ നോക്കി ചിരിക്കുന്ന ജെറിയെ അവൾ വിളിച്ചതും അവനും അവരുടെ അടുത്തേക്ക് ഓടി വന്നു...

"അല്ലേലും സിസ്റ്ററിന് മാത്രമേ എന്നോട് സ്നേഹം ഒള്ളൂ... " "വേണ്ടാ.....പതപ്പിക്കണ്ടാ... വേണേൽ വരാൻ നോക്ക്... " അതും പറഞ്ഞു മുന്നേ നടക്കുന്നവളുടെ കഴുത്തിൽ എബി പിന്നിലൂടെ ചുറ്റി പിടിച്ചു... അപ്പോഴേക്കും ജെറിയും അവളുടെ തോളിൽ കൈ ഇട്ടിരുന്നു... "വിടടാ... പട്ടികളെ....ശ്വാസം മുട്ടുന്നടാ... " രണ്ടിനെയും മാറ്റാൻ നോക്കി കൊണ്ട് അവൾ പറഞ്ഞു എങ്കിലും അവർ വിടാതെ പിടിച്ചു.... എബി ഇടക്ക് അവളുടെ ഹൂടിയുടെ ക്യാപ് തലയിലേക്ക് കയറ്റി ഇട്ടു കൊടുത്തു... ഇടയ്ക്കിടെ തല്ലു കൂടിയും ചിരിച്ചും അവർ മണൽ പരപ്പിലൂടെ മുന്നോട്ട് നടന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "കുറച്ചു കൂടി ഇട്ടു കഴിക്ക് സേറ..... " ചെയറിൽ കാലും കയറ്റി വെച്ചു എബിയെ കൊഞ്ഞനവും കാട്ടി ചിരിച്ചു കൊണ്ട് ഫോർക്കിൽ കുത്തിയ വെജിറ്റബിൾ വായിലേക്ക് വെച്ചു ഇരിക്കുന്ന സേറയെ നോക്കി ജേക്കബ് പറഞ്ഞതും അവൾ അദ്ദേഹത്തേ നോക്കി ഒന്ന് ചുണ്ട് കോട്ടി....

"അവൾക്ക് വേണ്ടത് അവൾ കഴിക്കും ജേക്കപേ....നീ എന്തിനാ കൊച്ചിനെ ശല്യം ചെയ്യുന്നത്.... " തോമസ് ജേക്കബിനോട് ആയി ചോദിച്ചതും സേറ ചിരിച്ചു കൊണ്ട് തോമസിന് ഇരു ഹൈഫൈ കൊടുത്തു... "അതാണ്‌ തോമാച്ചൻ..... " അവളുടെ സംസാരം കേട്ടു എല്ലാവരും ചിരിക്കുകയായിരുന്നു... "അല്ല തോമസെ...നമുക്ക് ഇതിങ്ങളെ എല്ലാത്തിനും പിടിച്ചു കെട്ടിക്കണ്ടായോ.... ജോലി ഒക്കെ ആയില്ലേ.... " ജേക്കബ് ആണ് ചോദിച്ചത്...സേറ ഒന്ന് ഞെട്ടി കൊണ്ട് ജെറിയിലേക്ക് നോട്ടം മാറ്റി... "എന്റേത് വേണമെങ്കിൽ അപ്പൻമാർ എല്ലാം കൂടി നോക്കിക്കോ... ജെറിയെയും സേറയെയും അതിന് കിട്ടില്ല... അല്ലേടി.... " സേറയെ നോക്കി പൊട്ടിച്ചിരിയോടെ ആയിരുന്നു എബി പറഞ്ഞത്... അവൻ പറഞ്ഞത് കേട്ടതും ജെറിയും സേറയും ഒന്ന് ഞെട്ടി... അപ്പൻമാർക്ക് ഒന്നും മനസ്സിലായില്ല എങ്കിലും പിന്നെ എന്തോ കത്തിയ മട്ടെ... ചിരി കടിച്ചു പിടിച്ചു കൊണ്ട് ഭക്ഷണത്തിലെക്ക് കണ്ണുകൾ മാറ്റി... "പട്ടി... "

സേറ ടേബിളിന് അടിയിലൂടെ ജെറിയുടെ തുടയിൽ പിച്ചി... എബി എരിവ് വലിച്ചു പോയി... "ടി.... ടി... വേദനിക്കുന്നു..." "ബോധം ഇല്ലാത്തവനെ... നീ ഇത് എന്തൊക്കെയാടാ വിളിച്ചു പറയുന്നത്... " സേറ പല്ല് കടിച്ചു കൊണ്ട് ചോദിച്ചു... "ഞാൻ പറഞ്ഞത് സത്യം അല്ലേ...!!" ജെറി നിഷ്കളങ്കതയിൽ തന്നെ... "ബെസ്റ്റ്.... " ജെറി ചിരിയോടെ പറഞ്ഞു പോയി... "ഇനി എങ്ങാനും ഇമ്മാതിരി സത്യങ്ങൾ പറഞ്ഞാൽ കണ്ണിൽ ഞാൻ മുളക് തേക്കും... പട്ടി ബ്രദറെ..." അവൾ കണ്ണുരുട്ടലോടെ പറഞ്ഞു... "മ്മ്ഹ്ഹ്...." പെട്ടെന്ന് ജേക്കബ് ഒന്ന് ചുമച്ചപ്പോൾ ആണ് സേറ അവനിൽ നിന്നും കണ്ണ് മാറ്റിയത്... എബി ആണെങ്കിൽ ജീവൻ തിരിച്ചു കിട്ടിയ സമാധാനത്തിൽ പെട്ടെന്ന് തന്നെ ഫുഡിലേക്ക് തല താഴ്ത്തി.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ബ്രദർ......" ചിണുങ്ങി കൊണ്ട് തന്റെ മേലേക്ക് ചാഞ്ഞവളെ ചിരിയോടെ എബി ചേർത്ത് ഇരുത്തി... ജെറി കൈ ഉയർത്തി അവളുടെ മുടിയിൽ ഒന്ന് തലോടി.... ടെറസിൽ ഇരിക്കുകയായിരുന്നു മൂന്നു പേരും...

കണ്ണുകളിൽ ഉറക്കം പിടിച്ചാൽ അവൾക്ക് എന്നും പ്രിയപ്പെട്ടത് എബി തന്നെയാണ്... ചെറുപ്പം തൊട്ടേ അവനോട് ചേർന്നു കിടന്നു ഉറങ്ങി ശീലിച്ചവൾ ആണ്... "ഡി... കോപ്പേ.... ഇവിടെ കിടന്നു ഉറങ്ങിയാൽ എടുത്തു കൊണ്ട് പോകാൻ ഒന്നും ഒക്കത്തില്ലട്ടാ..... " അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് അവൻ പറഞ്ഞതും അവൻ ഒന്ന് ചിണുങ്ങി കൊണ്ട് വീണ്ടും അവന്റെ മടിയിലേക്ക് തല വെച്ചു കിടന്നു... ജെറി ചിരിയോടെ അവളുടെ കാൽ എടുത്തു അവന്റെ മടിയിലേക്ക് കയറ്റി വെച്ചു... "അസൂയപ്പെട്ടിട്ടു കാര്യം ഇല്ല ബ്രദർ... ഇവൾക്ക് നിന്നെക്കാൾ ഇഷ്ടം എന്നെ തന്നെയാ..." എബി ചിരിച്ചു കൊണ്ട് പറഞ്ഞതും ജെറിയുടെ ചുണ്ടിലും അതെ പുഞ്ചിരി വിടർന്നു... "നീ അവളുടെ ബ്രദർ ആണ്.... ആൻഡ് ഞാൻ അവളുടെ boo വും... " അവൻ കള്ള ചിരിയോടെ പറഞ്ഞതും എബിയുടെ കണ്ണുകൾ സേറയിലേക്ക് ചുരുങ്ങി... "She is truly a gem .... the most precious gem we have ever received....."

അവന്റെ സ്വരം അത്രമേൽ ആർദ്രമായി.... തന്റെ മടിയിൽ കിടക്കുന്നവളെ കാണും തോറും വാത്സല്യം ഏറി.... ഉള്ളിൽ അപ്പോഴും കാണുന്ന മുഖം കുഞ്ഞ് സേറയുടെത് തന്നെ ആയിരുന്നു.. . തനിക്കൊപ്പം കരയുന്ന... തനിക്കൊപ്പം ചിരിക്കുന്ന.... തന്നെ അടിക്കാനും തൊഴിക്കാനും ഉള്ള അവകാശം സ്വയമെ ഏറ്റെടുത്തവൾ.... ജെറിയുടെ കണ്ണുകൾ ശാന്തമായ് ദൂരെ എന്തിനോ വേണ്ടി അലയുകയായിരുന്നു.... "മ്മ്ഹ്ഹ്... " അവൾ തല മെല്ലെ നിഷേധാർത്ഥത്തിൽ ചലിപ്പിച്ചു...എബി സംശയത്തോടെ അവനെ നോക്കി... "അവൾ രത്നമല്ലാ....." അവന്റെ വാക്കുകൾ എബിയിൽ അത്ഭുതം നിറച്ചു.... "*ഒറ്റ മന്ദാരം...... *" ജെറി വാക്കുകൾക്കിടയിൽ ഒരു നിശബ്ദത നിർമിച്ചു.... "*Not a spring among a thousant Flowers....It bloom alone and become a single spring....mandhara... *"

(ഒരായിരം പൂക്കൾക്കിടയിലൊന്നായി വസന്തമേറ്റവളല്ല..... ഇത് ഒറ്റയായി വിടർന്നു ഒറ്റക്കൊരു വസന്തമായവൾ..... മന്ദാരം..... ) അവന്റെ വാക്കുകൾ അത്രയും ആർദ്രമായിരുന്നു... "ഭംഗിയെ വെല്ലും സൗരഭ്യം ഉണ്ടായിട്ടും ഭൂമിയിൽ വീണു കിടക്കുന്ന മന്ദാരം.....ഇവളും അത് പോലെ ആണ്.....ബാഹ്യ സൗന്ദര്യത്തിൽ കൂടുതൽ അവളുടെ ഉള്ളം സൗന്ദര്യം നിറഞ്ഞത് ആണ്.... തെളിഞ്ഞതാണ്.... എങ്കിലും നമുക്ക് വേണ്ടി....നമുക്കിടയിൽ ജീവിക്കുന്ന ഇവൾ മന്ദാരം ആണ്.... എവിടെയും കാണാൻ കഴിയാത്ത....ഏവരുടെയും ഹൃദയത്തിൽ വസന്തം തീർക്കുന്ന ഒറ്റ മന്ദാരം....💛......." ജെറിയുടെ വാക്കുകൾക്ക് പുഞ്ചിരി കൊണ്ട് ഉത്തരം നൽകാനെ എബിക്ക് ആയുള്ളൂ... മൗനമായി അവൻ മുന്നിലോട്ട് നോക്കി ഇരുന്നു... അപ്പോഴും കൈകൾ തന്റെ പ്രിയപ്പെട്ട സിസ്റ്ററുടെ മുടി ഇഴകളെ വാത്സല്യത്തോടെ തലോടി കൊണ്ടിരുന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story