♡മന്ദാരം♡ ഭാഗം 5

mantharam part 1

എഴുത്തുകാരി: THASAL

"Brother.... എഴുന്നേറ്റോ.... " ബാസ്കറ്റ് ബോൾ കോർട്ടിന്റെ സൈഡിൽ ജെറിയുടെ തോളിൽ ചേർന്ന് ഇരുന്നു കൊണ്ട് ഫോൺ ലൗഡിൽ ഇട്ടു കൊണ്ട് സേറ ചോദിച്ചു... "അവൻ രണ്ട് മണിക്കൂർ മുന്നേ എഴുന്നേറ്റു കാണും...." അവളുടെ അടുത്ത് ഇരുന്ന ജെറിയാണ്... അവൾ ഒരു കൈ ഉയർത്തി അവന്റെ തോളിൽ ഒന്ന് തട്ടി... "രണ്ട് മണിക്കൂർ മുന്നേ എഴുന്നേറ്റു സിസ്റ്റർ.... " അത് തന്നെ ആയിരുന്നു അവന്റെ ഉത്തരവും... വാക്കുകളിലെ പതർച്ച കേട്ടാൽ തന്നെ മനസ്സിലാകും ഉറക്കപായയിൽ നിന്ന് പോലും എഴുന്നേറ്റിട്ടില്ല എന്ന്.... അവൾ വിശ്വസിക്കാത്ത കണക്കെ ഒന്ന് തലയാട്ടി... "വിശ്വസിച്ചു.... എന്നാൽ രണ്ട് മണിക്കൂർ മുന്നേ എഴുന്നേറ്റ മോനെ ഒരു മണിക്കൂർ മുന്നേ ബാസ്കറ്റ് ബോൾ കോർട്ടിൽ ഇങ്ങ് വന്നേ... ഞാനും boo വും പ്രാക്ടീസിൽ ആണ്...."

അവൾ പറഞ്ഞതും അവൻ മുഖം ചുളിച്ചു കൊണ്ട് ഒന്ന് ചിണുങ്ങി... "എന്നതാഡി... നേരം വെളുത്തു തുടങ്ങിയതെയൊള്ളു.... " "അതിന്..... !!?.... ഇങ്ങ് വാടാ ബ്രദറെ.... വന്നില്ലേൽ ഞാൻ അങ്ങോട്ട്‌ വരും... പറഞ്ഞില്ലാന്ന് വേണ്ടാ... വേഗം വാടാ.... " അവൾ അത്രയും പറഞ്ഞു ഫോൺ വെച്ച് ജെറിയുടെ അടുത്ത് ഇരിക്കുന്ന ബോട്ടിലെ എടുത്തു വായിലേക്ക് വെച്ചു... ജെറി ചിരിയോടെ അവളെ നോക്കുകയായിരുന്നു... "ആ പാവത്തെ കൂടി വിളിക്കണോ.... " "പിന്നെ അല്ലാതെ.... അവനങ്ങനെ സുഖിച്ചു കിടന്നുറങ്ങണ്ടാ... രണ്ട് മാസം മുന്നേ ഉറങ്ങിയാ എന്റെ തലയിൽ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചവനാ.....

അവനെ അങ്ങനെ വെറുതെ വിടാൻ പറ്റോ... boo വന്നേ... പ്രാക്ടീസ് ചെയ്യാം.... " ജെറിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കോർട്ടിലേക്ക് കടന്നു കൊണ്ട് അവൾ പറഞ്ഞു... ജെറി ഒരു ചിരിയോടെ അവളുടെ കൂടെ ചെന്നു... അവർ ഒരുമിച്ചു ആയിരുന്നു പ്രാക്ടീസ്.... ബോൾ തമ്മിൽ ഇട്ടും... ഇടക്ക് ഇടക്ക് മത്സരിച്ചും പ്രാക്ടീസ് തകർത്തു കൊണ്ട് മുന്നേറുമ്പോൾ ആണ് കോച്ച് അങ്ങോട്ട്‌ കടന്നു ചെന്നത്... അവരെ കണ്ടതും എല്ലാവരും പ്രാക്ടീസ് നിർത്തി അവരെ നോക്കി.... "Goodmorning coach.... " എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞതും അവർ എല്ലാവരെയും മാറി മാറി നോക്കി ഒന്ന് തലയാട്ടി... "Goodmorning.... You keep training.... " അവർ അവരോടായി പറഞ്ഞതും അവർ വീണ്ടും പരിശീലനം തുടർന്നു... അവർ എല്ലാവരും ചെയ്യുന്നത് നോക്കി കാണുകയായിരുന്നു... "സേറ.... "

പെട്ടെന്ന് അവർ വിളിച്ചതും സേറയും ജെറിയും പെട്ടെന്ന് തന്നെ അത് നിർത്തി കൊണ്ട് അവരെ നോക്കി... അവർ കോർട്ടിലേക്ക് വന്നു കൊണ്ട് അവളുടെ കയ്യിൽ നിന്നും ബോൾ വാങ്ങി.... "Jerin... You know mens basket ball ഉം.... Womens basket ball ഉം തമ്മിൽ ഒരു വ്യത്യാസം ഉണ്ട്...." അവർ പറഞ്ഞതും അവൻ സംശയത്തോടെ അവരെ നോക്കി... "Women's ന്റെ ball ന്റെ സൈസ് കുറവായിരിക്കും.... You continue your job... Ok.... സേറയെ ഞാൻ നോക്കിക്കോളാം...." അവർ അവനോടായി പറഞ്ഞതും അവൻ ഒന്ന് തലയാട്ടി കൊണ്ട് അല്പം മാറി പ്രാക്ടീസ് ചെയ്യുന്ന ബോയ്സിന്റെ അടുത്തേക്ക് നടന്നു... സേറ അവനെ ഒന്ന് നോക്കി ശേഷം പെട്ടെന്ന് തന്നെ നോട്ടം കോച്ചിലേക്ക് ആക്കി.... അവളുടെ പരിഭ്രമം കണ്ടു കോച്ച് ഒന്ന് പുഞ്ചിരിച്ചു....

"Dont worry.... താൻ tensed ആവണ്ട... That's rool....basket ball കളിക്കുമ്പോൾ ball ഒരിക്കലും കയ്യിൽ hold ചെയ്യരുത്.... രണ്ട് പൊസിഷനിലുമായി തട്ടാനെ പാടുള്ളു... ഇങ്ങനെ.... " അവർ പറയുന്നതിനോടൊപ്പം കാണിച്ചു കൊടുത്തതും അവൾ എല്ലാം കണ്ടു മനസിലാക്കുകയായിരുന്നു.... "ഇനി താൻ ഒന്ന് ചെയ്തു ചെയ്തു നോക്ക്... keep train... " അവർ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവിടെ നിന്നും മാറി നിന്നതും അവളുടെ നോട്ടം ആദ്യം പോയത് അല്പം മാറി തന്നെ നോക്കുന്ന ജെറിയിലേക്ക് ആണ്... അവൻ ഒന്ന് പുഞ്ചിരിച്ചതും അവളും അതെ പുഞ്ചിരി അവന് നൽകി കൊണ്ട് ബോൾ രണ്ട് കൈകൾ കൊണ്ടും മാറി മാറി അതി വേഗത്തിൽ തട്ടി കൊണ്ട് പ്രാക്ടീസ് ആരംഭിച്ചു.... കോച്ച് അവളെ നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു....

ഇടക്ക് കോർട്ടിന്റെ പുറത്ത് വന്നു ഇരിക്കുന്ന എബിനെ അവൾ കണ്ടിരുന്നു... അവൾ കിതച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി.... അവനോട് ചാരി ഇരുന്നതും അവൻ ചിരിയോടെ അവളുടെ ടീഷർട്ടിന്റെ ക്യാപ് എടുത്തു അവളുടെ തലയിൽ ഇട്ടു കൊടുത്തു... അവൾ അവനെ ഒന്ന് തല്ലി കൊണ്ട് വീണ്ടും അവനോട് ചാരി ഇരുന്നതും അപ്പോഴേക്കും ജെറിയും അവരുടെ അടുത്തേക്ക് വന്നു ഇരുന്നിരുന്നു.... എബിൻ തന്റെ കയ്യിൽ ഉള്ള കവറിൽ നിന്നും രണ്ട് കോഫി ബോട്ടിൽ എടുത്തു രണ്ട് പേർക്കും നീട്ടിയതും രണ്ട് പേരും അത് വാങ്ങി പൊട്ടിച്ചു ചുണ്ടോട് ചേർത്തു.... "സൂര്യൻ ഭൂമിയിൽ എത്തും മുന്നേ രണ്ടും കൂടെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ... നിനക്കൊക്കെ ഉറക്കവും ഇല്ലേ.... "

അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് എബിൻ ചോദിച്ചതും അവൾ അവന്റെ മടിയിലേക്ക് കയറി കിടന്ന് കൊണ്ട് അവന് തൊട്ടപ്പുറത്ത് ഇരിക്കുന്ന ജെറിയുടെ മടിയിൽ തല വെച്ചു... "നീ പോടാ മടിയാ.... നിനക്ക് ഇതിൽ intrest ഇല്ലാത്തത് കൊണ്ടാ.... " അവളും വിട്ടു കൊടുക്കാതെ പറഞ്ഞു... "Baby boo... എഴുന്നേറ്റേ... എല്ലാരും ശ്രദ്ധിക്കുന്നുണ്ട്.... " തങ്ങളിലേക്ക് നീളുന്ന നോട്ടത്തേ ശ്രദ്ധിച്ച് കൊണ്ട് ജെറിൻ അവളെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് അവനെ നോക്കി... "പ്ലീസ് boo... Five minuts... " "ഒരു പ്ലീസും ഇല്ല.... എഴുന്നേൽക്ക്...." അവൻ അവളെ തട്ടി വിളിച്ചു കൊണ്ട് വീണ്ടും പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... എബിൻ അവളെ നോക്കി ചിരിക്കുകയായിരുന്നു...

"പോടാ.... you are the real devil.... " അവൾ അലറി പറഞ്ഞു കൊണ്ട് എബിന്റെ മടിയിലേക്ക് ഇറങ്ങി കിടന്നതും എബിൻ ജെറിയെ നോക്കി കളിയാക്കലോടെ ചിരിച്ചു... "കുറച്ചു മുന്നേ എന്തൊക്കെ ആയിരുന്നു... Boo is so sweet..... ഹ... ഹ... ഹ.... " അവൻ പൊട്ടി ചിരിച്ചതും ജെറിൻ അവന്റെ അവന്റെ തോളിലൂടെ കയ്യിട്ട് കഴുത്തിൽ വട്ടം പിടിച്ചു.... "പോടാ പട്ടി.... " അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു... അത് കേട്ടതും സേറ ചിരിച്ചു പോയി... "Brother....... Boo call you പട്ടി....dog.... ഹ... ഹ.... You are a barking dog... ബൗ.... ബൗ.... " അവൾ കുരക്കും പോലെ ഇമിറ്റെറ്റ് ചെയ്തു കൊണ്ട് അവനെ കളിയാക്കിയതും അവൻ അവളുടെ തലയിൽ പിടിച്ചു മുകളിലേക്ക് പൊക്കി... അവൾ ചിരി നിർത്താൻ കഴിയാതെ അവനെ തന്നെ ചാരി ചിരിച്ചു... "ബൗ... ബൗ.... "

ഇടയ്ക്കിടെ അവൾ പറയുമ്പോൾ ജെറിയും ചിരിക്കുകയായിരുന്നു.... അവളുടെ കളിയാക്കൽ സഹിക്കാൻ കഴിയാതെ അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു.... അവളും അവന്റെ മുടിയിൽ പിടുത്തമിട്ടു... അവരുടെ ചിരിയും കളിയും അല്പം മാറി നിന്ന് ശ്രദ്ധിക്കുകയായിരുന്നു കോച്ച്... അവരുടെ നോട്ടം അവർ മൂന്ന് പേരിലും പലപ്പോഴും പതിഞ്ഞു കൊണ്ടിരുന്നു.... "ജെനി.... " അവർ ഒരു പെൺകുട്ടിയെ വിളിച്ചതും കോർട്ടിൽ നിന്നും ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു.. " അത് സേറയുടെ ആരാ.... " അവർ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ പെൺകുട്ടിയുടെ ചുണ്ടിൽ പെട്ടെന്ന് തന്നെ ഒരു ചിരി വിരിഞ്ഞു... "They are childhood friends..." അവൾ പറഞ്ഞതും അവർ സംശയത്തോടെ അവളെ നോക്കി...

"അവർ തമ്മിൽ childhood മുതൽ അറിയുന്നവരാ..... എപ്പോഴും ഒരുമിച്ചു ആണ് കാണാറ്....ജെറിയെ കോച്ചിന് അറിയില്ലേ നമ്മുടെ male ടീമിൽ ഉള്ളതാണ്... മറ്റേത്... Ebin....they are class mates... And also roommates.... " അവൾ ഒരു വിശദീകരണം പോലെ പറഞ്ഞതും അവർ അവരുടെ അടുത്തേക്ക് ഒരു നോട്ടം എറിഞ്ഞു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി... "Ok.... Jeni... You can go now... " അവർ പറഞ്ഞതും അവൾ വേഗം തന്നെ അവിടെ നിന്നും കോർട്ടിലേക്ക് ഓടി... അവരുടെ കണ്ണുകൾ വീണ്ടും അവരിൽ എത്തി നിന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Welcome home my dears....." അവർ വീട്ടിലേക്ക് കടന്ന ഉടനെ ജേക്കബിന്റെയും തോമസിന്റെയും വർഗീസിന്റെയും ഒരുമിച്ചു ശബ്ദം ഉയർന്നു...

സേറ ചിരിച്ചു കൊണ്ട് മൂന്ന് പേരെയും ഒരുമിച്ചു കെട്ടിപിടിച്ചു.... "Thankyou my pappaas.... " അവളുടെ വാക്കുകൾ മൂന്ന് പേരിലും ഒരുപോലെ സന്തോഷം നിറക്കുകയായിരുന്നു.... "സിസ്റ്റർ ഇത്രക്ക് അങ്ങ് ഒലിപ്പിക്കല്ലേ.... ഞങ്ങൾക്കും ബാക്കി വേണം.... " അവൾക്ക് പിന്നാലെ തന്നെ വന്നു കൊണ്ട് എബിൻ ജെറിയുടെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞതും അവൾ അവരെ നോക്കി കൊഞ്ഞനം കുത്തി... "ടാ മക്കളെ കയറി വാടാ.... " ജേക്കബ് അവളെ അടർത്തി മാറ്റി കൊണ്ട് ജെറിയുടെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു... തോമസ് അപ്പോഴേക്കും എബിനെയും ചേർത്ത് പിടിച്ചിരുന്നു... അവൾ കുശുമ്പോടെ വർഗീസിന്റെ തോളിൽ തൂങ്ങി.... അവളുടെ കളി കണ്ടു ഒരു പുഞ്ചിരിയോടെ എല്ലാവരും ഉള്ളിലേക്ക് കടന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"കൊല്ല് brother... അവനെ തീർക്ക്.... " വീഡിയോ ഗെയിമിൽ ആണ് ആറ് പേരും... ടീവിയിൽ നോക്കി കളിക്കുന്നതിനിടയിൽ അടുത്തിരിക്കുന്ന ജെറിയുടെ കണ്ണ് അവൾ ഇടയ്ക്കിടെ പൊത്തുന്നുണ്ട്.... ജെറി ചിരിയോടെ ഒരു കൈ കൊണ്ട് അവളെ ഇക്കിളി കൂട്ടുമ്പോൾ അവൾ കിടന്ന് പിടഞ്ഞു കൊണ്ട് അവനിൽ ഉള്ള പിടി വിടും... "സിസ്റ്റർ.... ആ വഴി പോ.... " എബിനും ഇടക്ക് വിളിച്ചു പറഞ്ഞു.... "പിന്നിൽ ആളുണ്ട്... നോക്ക്.... " അവളോട്‌ പറഞ്ഞതും അവൾ ഔട്ട്‌ ആയതും ഒരുമിച്ച് ആയിരുന്നു... അവൾ ഔട്ട്‌ ആയതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് എല്ലാവരെയും മാറി മാറി നോക്കി.... ജെറിൻ വേഗം തന്നെ തോൽവി സമ്മതിച്ചു കൊണ്ട് ഗെയിം പ്ലയെർ താഴെ വെച്ചു... എല്ലാവരും മൗനമായി ഇരുന്നു അവളെ നോക്കുകയായിരുന്നു...

എബിൻ കണ്ണ് വിടർത്തി കൊണ്ട് റൂമിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു... അവൾ ആണെങ്കിൽ ഒരു അലർച്ചയോടെ കരച്ചിലും.... "നിങ്ങൾ എന്നെ തോൽപ്പിച്ചില്ലേ...... എന്നെ കൊന്നില്ലേ...." കരയുന്നതിനിടെ അവൾ വിളിച്ചു പറയുന്നത് കേട്ടു ജേക്കബ് ചിരി പുറത്തേക്ക് വരാതിരിക്കാൻ വേണ്ടി ചുണ്ട് കൂട്ടി പിടിച്ചു... "സാരമില്ല മോളെ... " തോമസ് അവളുടെ നെറുകയിൽ ഒന്ന് തലോടി.. "വേണ്ടാ എല്ലാരും എന്നെ കളിയാക്കുവാ.... ഞാൻ എത്ര കഷ്ടപ്പെട്ടു കളിച്ചതാ... തോമാച്ചനാ എന്നെ കൊന്നത്.... എനിക്ക് വേണ്ടാ... " അവൾ കരച്ചിലിനിടെ വിളിച്ചു പറഞ്ഞു കൊണ്ട് അയാളുടെ കൈ തട്ടി മാറ്റി... എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന ഭാവം ആണ് തോമസിന്...

ജെറി ഒരു കുഞ്ഞ് ചിരിയോടെ എഴുന്നേറ്റു കൊണ്ട് അവളുടെ നെറുകയിൽ ഒന്ന് തലോടിയതും അവൾ ഒന്ന് വിതുമ്പി കൊണ്ട് അവന്റെ നെഞ്ചിൽ ഒതുങ്ങി... "ഇവരാ boo....എന്നെ... " അവൾ വിതുമ്പുകയായിരുന്നു... അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പപ്പമാരെ നോക്കി ഒന്ന് ചിരിച്ചു... "ഇനി മേലാൽ എന്റെ baby boo വിനെ ആരെങ്കിലും ഔട്ട്‌ ആക്കിയിട്ടുണ്ടെങ്കിൽ.... അവരെ ഞാൻ കാണിച്ചു തരാം....ആഹാ... ഇത്രക്ക് ധൈര്യമോ...." അവൻ ചിരിച്ചു കൊണ്ട് എന്നാൽ അവൾക്ക് കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് പപ്പമാരെ നോക്കി ഒന്ന് കണ്ണ് ചിമ്മി... അവരും ചിരിക്കുകയായിരുന്നു... അവൾ തല ഉയർത്തി കൊണ്ട് അവനെ നോക്കി.. "എന്നെ കളിയാക്കുന്ന പോലെയുണ്ട് boo.... "

ആ കരച്ചിലിന്റെ ശബ്ദം കൂട്ടി കൊണ്ട് അവൾ പറഞ്ഞതും ജെറി വേഗം തന്നെ അവളെ അവനോട് ചേർത്തി കൊണ്ട് തലയിൽ തലോടി.. "ഞാൻ കളിയാക്കിയതല്ല baby boo.... ഞാൻ സീരിയസ് ആണ്..." ചുണ്ടിൽ ചിരി കടിച്ചു പിടിച്ചു കൊണ്ടായിരുന്നു അവൻ പറഞ്ഞത്... അവൾ ഒന്ന് തിരിഞ്ഞു കൊണ്ട് പപ്പമാരെ നോക്കി ഒന്ന് ചുണ്ട് ചുളിച്ചു.. "നോക്കിക്കോ അടുത്ത പ്രാവശ്യം എല്ലാത്തിനെയും ഞാൻ തോല്പ്പിക്കും... " അവൾ വാശിയോടെ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നതും എല്ലാവരും ഒരുപോലെ നെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചു... ഉള്ളിൽ നിന്ന് അപ്പോൾ തന്നെ എബിന്റെ അലർച്ച കേൾക്കാമായിരുന്നു... അത് കേട്ട പാടെ ജെറിൻ ഉള്ളിലേക്ക് ഓടി.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഇത് പെർഫെക്റ്റ് ആയിരിക്കും.... " ഒരു ടീഷർട് എടുത്തു പൊക്കി പിടിച്ചു കൊണ്ട് എബിൻ പറഞ്ഞതും ജെറിയും സേറയും ഒരുപോലെ അതിലേക്കു നോക്കി....

"കൊള്ളാം ലെ.... " സേറ തല ചെരിച്ചു ജെറിയോട് ചോദിച്ചതും അവളുടെ തോളിൽ കയ്യിട്ട് നിന്നിരുന്ന ജെറി അതൊന്നു എടുത്തു നോക്കി... "ഞങ്ങൾക്ക് കൊള്ളും... നിനക്കിത് ജുബ്ബ ആയിരിക്കും.... " അവൻ പറയുന്നത് കേട്ടു അവൾ അവന്റെ വയറ്റിൽ ഒന്ന് കുത്തി... "ഇവൾക്ക് ഇത് മതിയാകും.... !!" അവിടെ ഉള്ള കുട്ടികളുടെ ഡ്രെസ്സിൽ നിന്നും ഒന്ന് പൊക്കി എടുത്തു കൊണ്ട് എബിൻ പറഞ്ഞതും ജെറി ഉറക്കെ ചിരിച്ചു....അവൾ എബിന്റെ മുടിയിൽ ഒന്ന് പിടിച്ചു വലിച്ചു... "പോടാ.... " അവൾ മുഖവും കയറ്റി കൊണ്ട് വിളിച്ചു... "Does it have small size baai.... !!?" അവൾ ജെറിയുടെ കയ്യിൽ ഉള്ള ടീഷർട് പൊക്കി കാണിച്ചു കൊണ്ട് കടക്കാരനോട് ചോദിച്ചതും അയാൾ അതിനിടയിൽ നിന്നും ചെറിയ ഒന്ന് എടുത്തു അവൾക്ക് നേരെ നീട്ടി... അവൾ അതിന്റെ സൈസ് നോക്കി ബോധ്യപ്പെടുത്തി...

"ഇത് മതി... " ജെറിക്ക് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞതും ജെറി നേരെ നോക്കിയത് എബിനെയാണ്... അവൻ തല ഒന്ന് ചൊറിഞ്ഞു കൊണ്ട് പോക്കറ്റിൽ തപ്പിയതും ജെറി അറിഞ്ഞു ഒന്ന് തലയാട്ടി... "How Much... !" അവൻ കടക്കാരനെ നോക്കി ചോദിച്ചു... അയാൾ കാൽകുലാറ്ററിൽ കൂട്ടി കൊണ്ട് അവന് നേരെ നീട്ടിയതും അവൻ അതിലേക്കു നോക്കി കൊണ്ട് പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു പണം നൽകി.... അപ്പോഴേക്കും സേറ പാക്കറ്റ് വാങ്ങി കഴിഞ്ഞിരുന്നു... അവളെ നോക്കി കണ്ണ് ചുളിക്കുന്ന ജെറിയെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.... അത് കണ്ടതും ജെറിയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു... അവൻ അവളുടെ തോളിലൂടെ കയ്യിട്ടു..

. "നടക്കഡി baby boo.... എന്റെ പേഴ്‌സ് കാലിയാക്കിയപ്പോൾ സമാധാനം ആയി കാണുമല്ലോ.... " അവൻ തമാശയോടെ ചോദിച്ചതും അവൾ മറു കൈ കൊണ്ട് എബിനെയും ചുറ്റി പിടിച്ചു... "Dont worry... അടുത്ത പ്രാവശ്യം നമുക്ക് brother നെ മുതലാക്കാം... എങ്ങനെയുണ്ട് ഐഡിയ...." അവൾ വലിയ കാര്യം പോലെ പറയുന്നത് കേട്ടു ജെറി ചിരിച്ചു... "Sister... അടുത്ത പ്രാവശ്യം ഞാൻ വരുന്നില്ലങ്കിലോ.... " "പിടിച്ചു കൊണ്ട് വരും അല്ലേ boo.... " അവൾ പറയുന്നത് കേട്ടു എബിൻ ഒന്ന് നാവ് നീട്ടി കൊഞ്ഞനം കാണിച്ചു....അപ്പോഴേക്കും അവൾ അവരുടെ കൈ വിട്ട് പ്രകാശം നിറഞ്ഞ ആ തെരുവിലൂടെ മുന്നോട്ട് നടന്നിരുന്നു... അവർ രണ്ട് പേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി എപ്പോഴും തെളിഞ്ഞു നിന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story