♡മന്ദാരം♡ ഭാഗം 6

mantharam part 1

എഴുത്തുകാരി: THASAL

"ജെനി..... " ബോളുമായി മുന്നോട്ട് കുതിക്കുന്നതിനിടയിൽ സേറ വിളിച്ചു... കുറച്ചു മുന്നോട്ട് പോയി കൊണ്ട് ജെനിക്ക് നേരെ ബോൾ എറിഞ്ഞു കൊടുത്തതും ജെനി അല്പം അകലെ നിന്ന് തന്നെ ബോൾ മുകളിലെക്ക് ഉയർത്തി ഇട്ടു... അത് വലയും കടന്നു പുറത്തേക്ക് വന്നതും സൈറൻ അടിച്ചതും ഒരുമിച്ചു ആയിരുന്നു... ചുറ്റും ആകാംക്ഷയോടെ നോക്കി നിൽക്കുന്നവർ എല്ലാം അലറി വിളിച്ചു.... ജെനിയും കൈകൾ മുകളിലേക്ക് ഉയർത്തി കൊണ്ട് സേറക്ക് നേരെ പാഞ്ഞു വന്നു അവളെ എടുത്തു കൊണ്ട് കെട്ടിപിടിച്ചു... സേറയും സന്തോഷം കൊണ്ട് മതി മറന്നു നിൽക്കുകയായിരുന്നു.... "Good job guys.... " കോച്ച് അവർക്ക് നേരെ തമ്പ് അപ് ചെയ്തു കൊണ്ട് പറഞ്ഞു... സേറ ജെനിയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ഗാലറിയിൽ കാത്തു നിൽക്കുന്ന എബിനും ജെറിക്കും അടുത്തേക്ക് ഓടി... അവൾ ഗാലറിക്ക് താഴെ എത്തിയതും എബിൻ ചിരിയോടെ അവളെ എടുത്തു ഉയർത്തി മുകളിലെക്ക് നിർത്തി... "Congrates dude...finally you got it... " മുഷ്ടി ചുരുട്ടി അവൾക്ക് നേരെ നീട്ടി കൊണ്ട് ജെറി പറഞ്ഞതും അവൾ തലയിൽ കെട്ടിയ band അഴിച്ചു മാറ്റി കൊണ്ട് അവന്റെ കയ്യിൽ ഒന്ന് ഇടിച്ചു... "But... ആ ബോൾ ക്യാരി ചെയ്തിരുന്നു എങ്കിൽ നിനക്ക് ഒരു ഹീറോ ആകാമായിരുന്നു.....

" എന്തോ ആലോചിച്ച പോലെ എബിൻ പറയുന്നത് കേട്ടു അവൾ അവന്റെ തലയിൽ ഒന്ന് തട്ടി... "ചില ഇടങ്ങളിൽ സെൽഫിഷ് ആകുന്നതിലും നല്ലത് ടീമിന്റെ വിജയം നോക്കുന്നതാ.... " അവൾ പറയുന്നത് കേട്ടു ജെറിൻ ഒരു ചിരിയോടെ അവളുടെ തോളിൽ കയ്യിട്ടു... എബിൻ അവൾ പറയുന്നത് ആലോചിച്ചു കൊണ്ട് ഒന്ന് തല ചൊറിഞ്ഞു... "That time she is a player..... അവൾക്ക് ഒരു ടീം ഉണ്ട്... എന്ത് വില കൊടുത്തും അതിനെ വിജയിപ്പിക്കണം... അവിടെ ഹീറോ ഇല്ല.... Only player... Ok... " ജെറിയും പറയുന്നത് കേട്ടു എബിൻ ചിരിയോടെ ഒന്ന് തലയാട്ടി.... "ബ്രദർ... ടാ നിന്റെ എക്സ്.... " അവരെ നോക്കി നിൽക്കുമ്പോൾ ആണ് സേറ അവന്റെ കയ്യിൽ തട്ടി കൊണ്ട് പറഞ്ഞത്... അവൻ മെല്ലെ ഇടം കണ്ണിട്ട് നോക്കിയതും എതിരെ നടന്നു വരുന്ന പെൺകുട്ടിയെ കണ്ടു അവൻ പെട്ടെന്ന് തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിലേക്കു നോട്ടം മാറ്റി... അവന്റെ പ്രവർത്തി കണ്ടു ഒരു ചിരിയോടെ നിൽക്കുകയായിരുന്നു സേറയും ജെറിയും.... സേറ ജെറിയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി കൊണ്ട് ചുണ്ടോട് ചേർത്തു... "ഹൈ... സേറ.... " ആ പെൺകുട്ടി അവർക്ക് എതിരെ വന്നു കൊണ്ട് വിളിച്ചതും സേറയുടെ നോട്ടം ആദ്യം പോയത് എബിനിലേക്ക് ആണ്..

ആള് കട്ട കലിപ്പ്‌ എന്ന പോലെ ഫോൺ പൊട്ടും രീതിയിൽ കുത്തുന്നുണ്ട്... "ഹൈ... ജാസ്മിൻ..... " "ഞാൻ കളി കണ്ടു.... You play really well.. any way congrates.... " അവൾ ഇടക്ക് എബിനെ നോക്കി കൊണ്ട് സേറക്ക് നേരെ കൈ നീട്ടിയതും സേറ ഒരു ചിരിയോടെ എബിന്റെ ഷർട്ടിൽ കൈ തുടച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു... എബിൻ ചുണ്ടനക്കി അവളെ ചീത്ത വിളിക്കുകയായിരുന്നു.... "ഡീീ.... ഇവിടെ നിന്ന് വല്ലവളോടും സംസാരിക്കുന്ന നേരം കൊണ്ട് നടക്കാൻ നോക്ക്... വല്ലതും കഴിക്കാം... " എബിൻ ഉറക്കനെ അലറിയതും സേറയും ജെറിയും ചുണ്ടിൽ തങ്ങിയ ചിരി ഒതുക്കി പിടിച്ചു... "സോറി ജാസ്മിൻ.... കുറച്ചു തിരക്കുണ്ട്.. നമുക്ക് പിന്നെ മീറ്റ് ചെയ്യാം... Ok... " അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് സേറ പറഞ്ഞതും എബിൻ അവളെ വലിച്ചു കൊണ്ട് പോയതും ഒരുമിച്ച് ആയിരുന്നു... അവർക്ക് പിന്നാലെ തന്നെയായി ജെറിയും നടന്നു.... "നിനക്ക് എന്താ... ആ കൊച്ച് എന്നോട് സംസാരിക്കാൻ വന്നതല്ലേ.... " ക്യാന്റീനിൽ ഇരുന്നു കയ്യിൽ കെട്ടിയ band അഴിച്ചു മാറ്റി കൊണ്ട് സേറ ചോദിച്ചതും എബിൻ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി... "എനിക്ക് വെറുപ്പാ ആ ശവത്തിനെ....നീ എങ്ങാനും അതിനോട് സംസാരിക്കാൻ പോയിട്ടുണ്ടെങ്കിൽ ഉണ്ടല്ലോ.... "

അവൻ ദേഷ്യത്തോടെ പറയുന്നത് കേട്ടു ജെറിയും സേറയും ഒരുപോലെ പൊട്ടിച്ചിരിച്ചു... "എന്താടി.... " "അല്ല... പണ്ട് എന്തൊക്കെ ആയിരുന്നു... She is cute..... അവളുടെ ഹൃദയം എന്ന് പറഞ്ഞാൽ എന്താ boo.... " "പൂ പോലെ മൃദുലം..... " "Lux ന്റെ പരസ്യം.... ചന്ദനം.... എന്തൊക്കെ തള്ളൽ ആയിരുന്നു... തികച്ചു ജാസു എന്ന് പോലും വിളിക്കില്ലായിരുന്നു... ഇപ്പോൾ കേട്ടോ ശവം.... ഹ... ഹ... ഹ.... " അവൾ ഒരു പൊട്ടി ചിരിയോടെ പറഞ്ഞതും ജെറിയും കൂടെ കൂടി... "ടി പുല്ലേ നിർത്തിക്കോ... " എബിൻ കലിപ്പ് ഇട്ടു.... "അല്ല boo ഇവനെ എന്തിനാണ് അവൾ തേച്ചത്..... ചമ്മന്തിയിൽ ഉപ്പില്ലാന്ന് പറഞൊ.... " "ഏയ്‌... No baby boo.... അത് നമ്മുടെ ബ്രദർ അവളുടെ വീട്ടിലെ പട്ടിയുടെ ബര്ത്ഡേ ഒന്ന് മറന്നു..... അതോടെ ബ്രേക്ക്‌ അപ്പ്‌.... " "ജീവിതം നായ നക്കിയെ.... ബൗ... ബൗ... " അവൾ വീണ്ടും ജെറിയെ ചാരി കൊണ്ട് ചിരിച്ചതും എബിൻ അവളുടെ മുടിയിൽ വലിച്ചു... "ഡി.... നീ വല്ലാതെ നെഗളിക്കണ്ടാ.... നീയും പ്രേമിക്കാൻ പോയതും പൊട്ടിയതും ഒക്കെ എനിക്ക് അറിയാവുന്നതാ...." അവൾ അവന്റെ പിടുത്തം മുടിയിൽ നിന്നും മാറ്റി വളരെ കൂൾ ആയി തന്നെ പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തു പൊട്ടിച്ചു വായിൽ വെച്ചു.... "പ്രേമിക്കാൻ ശ്രമിച്ചു എന്നുള്ളത് ശരിയാ....

പക്ഷെ നിന്നെ പോലെ പട്ടിയുടെ date of birth ഓർത്ത് വെക്കേണ്ട ഗതികേട് ഒന്നും എനിക്ക് വന്നിട്ടില്ല.... " അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് ഒരു കഷ്ണം ചോക്ലേറ്റ് എടുത്തു അവന്റെ വായിൽ കുത്തി കയറ്റി.... ബാക്കി ഉള്ളത് ജെറിയുടെ വായിലും വെച്ച് കൊടുത്തു... "എന്നാ മക്കളെ ബൈ....എനിക്ക് പ്രാക്ടീസിന് കയറാൻ ഉണ്ട്... അത് കഴിഞ്ഞിട്ട് വേണം ഹോസ്റ്റലിൽ പോയി സുഖ നിദ്ര.... " അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞതും ജെറി അവളുടെ മേലേക്ക് ഒരു ടവ്വൽഎറിഞ്ഞു കൊടുത്തു.... "നീ ഈ കൊല്ലം തുടങ്ങിയിട്ട് ഒരു ക്ലാസിൽ എങ്കിലും കയറിയിട്ടുണ്ടോ.... ഏതു നേരവും കോർട്ടിൽ... പ്രാക്ടീസ്... ഗെയിം... പ്രാക്ടീസ്... ഗെയിം.... " ജെറി അവളെ കളിയാക്കി കൊണ്ട് പറഞ്ഞതും അവൾ ഒന്ന് കൊഞ്ഞനം കുത്തി... "അത് എന്റെ പാഷൻ ആണ്.... no one can change my mind and my pation....ഞാൻ എപ്പോഴും പറയുന്നത....എന്റെ ലൈഫ് ഈ ഒരു ബോളിലും കോർട്ടിലും ആണ്....12 minuts ഉള്ള 4 perieds..... 48 minuts..... ആ സമയം ആണ് ഞാൻ ജീവിതം തീരുമാനിക്കുന്നത്.....

25.6 മീറ്റർ നീളവും 15.2 മീറ്റർ വീതിയും ഉള്ള ആ കോർട്ടിൽ ആണ് ഞാൻ ജീവിക്കുന്നത്...... I want to play...." അവളുടെ വാക്കുകളിൽ തന്നെ ആ കളിയോടുള്ള അടങ്ങാത്ത ഇഷ്ടം കാണാൻ കഴിയുന്നുണ്ടായിരുന്നു.... ജെറി അവളുടെ കയ്യിൽ ഒന്ന് തട്ടി.... എബിൻ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു.... "പോയി പ്രാക്ടീസ് ചെയ്യഡി.... " ജെറി ചിരിയോടെ പറഞ്ഞു... അവൾ കുനിഞ്ഞു അവനെ ഒന്ന് hug ചെയ്തു കൊണ്ട് അവരുടെ ഇടയിൽ നിന്നും വേഗം തന്നെ ഓടി.... "നാളെ ഞാൻ വീട്ടിലേക്ക് വരുവേ.... " ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.... അവർ രണ്ട് പേരും ചിരിയോടെ കൈ വീശി കാണിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "എബിൻ..... നാളെ നിന്റെ മമ്മയുടെ ഓർമ ദിവസം ആണ്..... " വളരെ പരുങ്ങിയ ശബ്ദത്തിൽ വർഗീസ് പറഞ്ഞതും അത് വരെ എബിന്റെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി താനേ നഷ്ടപ്പെട്ടു... അത് ശ്രദ്ധിച്ചതും അവന്റെ കൂടെ ഇരുന്നു കാർഡ് കളിക്കുന്ന ജെറിയും സെറയും പരസ്പരം ഒന്ന് നോക്കി.... "ഞാൻ അവനെ പള്ളിയിൽ കൊണ്ട് പൊയ്ക്കോളാം വർക്കിച്ചാ..... " സേറ മൂഡ് മാറ്റാൻ എന്ന പോലെ വിളിച്ചു പറഞ്ഞതും ജെറിൻ അവളുടെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് തല കുമ്പിട്ട് ഇരിക്കുന്ന എബിനെ കാണിച്ചു കൊടുത്തു...

. "സാറാമ്മ അവിടെ ഉണ്ടായിരുന്നോ..." "ഉണ്ടായിരുന്നല്ലോ....ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ തന്നെ ഇങ്ങോട്ട് ചാടി...." "നിന്റെ അപ്പന് അറിയോ... " "പൊന്നു വർക്കിച്ചാ ചതിക്കല്ലേ.... അങ്ങേരോട് ഇതൊന്നും പറയാൻ നിൽക്കല്ലേ... എന്റെ കുടൽ എടുത്തു പുറത്തേക്ക് ഇടും.... " അവൾ ഒരു തമാശ രൂപേണ പറഞ്ഞു...അദ്ദേഹവും ചിരിക്കുകയായിരുന്നു... "ഞാൻ ഒന്ന് ആലോചിക്കട്ടെ....." "മ്മ് ആലോചിച്ചോ... പക്ഷെ പറഞ്ഞേക്കരുത്...പറഞ്ഞാൽ വർക്കിച്ചന്റെ മോനെ ഞാൻ അങ്ങ് തട്ടും... " "ഡി... ഗുണ്ട തലവി...ആറ്റു നോറ്റു ഉണ്ടായതാ... തട്ടിയെക്കല്ലേ പോന്നു മോളെ.... ജെറി ഇല്ലേ അവിടെ.... " "ഞാൻ ഇവിടുണ്ട് അങ്കിൾ.... " അവൻ വിളിച്ചു പറഞ്ഞു... "ആ തല തെറിച്ച രണ്ടിനെയും നീ ഉണ്ട് എന്ന വിശ്വാസത്തിൽ ആണ് വിട്ടേക്കുന്നത്... നോക്കിക്കോണം....എന്തെങ്കിലും അബദ്ധത്തിൽ ചെന്ന് ചാടും...." "ഞാൻ നോക്കിക്കോളാം അങ്കിൾ... " അവനും ചെറു ചിരിയോടെ പറഞ്ഞു... "എബി എന്താ സൈലന്റ് ആയി ഇരിക്കുന്നത്.... " അതിനിടയിൽ അദ്ദേഹം ചോദിച്ചതും തന്റെ ദുഃഖങ്ങൾ ഒക്കെ മറന്നു കൊണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു... അപ്പോഴേക്കും ജെറിയും സേറയും അവന്റെ ഒരു തോളിലും ആയി ചേർന്ന് ഇരുന്നിരുന്നു..... "ഒന്നുമില്ല പപ്പാ.... ഞാൻ നാളെ പള്ളിയിൽ പൊയ്ക്കോളാം.... "

അവൻ അത് മാത്രം ആയിരുന്നു പറഞ്ഞത്...അത് മാത്രം മതിയായിരുന്നു ആ അപ്പന്റെ ഉള്ളിൽ സന്തോഷം പകരാൻ.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ ആനി വർഗീസ്..... കല്ലറക്ക് മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുന്നവനെ നോക്കി കൊണ്ട് ജെറിയും സേറയും സെമിത്തേരിയുടെ പുറത്ത് തന്നെ നിന്നു.... "Boo.... എങ്ങനെയാണ് ആന്റി മരിച്ചത്...." എബിനെ നോക്കി തന്നെ ആയിരുന്നു അവളുടെ ചോദ്യം... "എന്തോ അസുഖം ആയിരുന്നു...." "മ്മ്മ്..... ഞങ്ങളെ ഒക്കെ വെച്ച് നോക്കുമ്പോൾ boo ഭയങ്കര ഭാഗ്യവാനാ....ഡിവോഴ്സ്ട് ആണെങ്കിലും... തൊട്ടരികിൽ ഇല്ലെങ്കിലും പറയാൻ... ഒരു മമ്മയില്ലേ... ആർക്ക് മുന്നിലും പേര് പറയാൻ മടിക്കേണ്ടല്ലോ....എന്നെ പോലെ ജീവനോടെ ഇരിക്കുമ്പോൾ പോലും പലർക്കും മുന്നിൽ പേര് പറയാൻ പേടി തോന്നണ്ടല്ലോ... " അവൾ ചെറു ചിരിയോടെ അവനെ നോക്കി... അവന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ സങ്കടം... അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു... "എനിക്ക് ആ മമ്മയെ വേണ്ടാ baby boo.... " അവന്റെ സ്വരത്തിൽ ഒരു കടുപ്പം ഉണ്ടായിരുന്നു... "എന്നെ നോക്കാത്ത ഒരാളെയും എനിക്കും വേണ്ടാ... " അവൻ പറയുന്നത് കേട്ടു അവൾ സമാധാനിപ്പിക്കും രീതിയിൽ അവന്റെ തോളിൽ ഒന്ന് തട്ടി... "Divorce ഒരു കുറ്റമല്ല boo.... "

അവൾ സൗമ്യമായി തന്നെ പറഞ്ഞു... അത് കേട്ടതും അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു... "ജനിപ്പിച്ച മകനെ തട്ടി കളഞ്ഞത് ഒരു കുറ്റം തന്നെയാണ്.....എനിക്ക് അത് accept ചെയ്യാൻ കഴിയുന്നില്ല....പപ്പ പലപ്പോഴും അവരെ പറ്റി നല്ലത് പറയുമ്പോഴും... Frienship ഉണ്ട് എന്ന് പറയുമ്പോഴും i am irritated.... എനിക്ക് കേൾക്കാൻ തോന്നുന്നില്ല... ആരും പറയാതെ തന്നെ ചെറുപ്പത്തിലെ അവരെ പറ്റി ഒരു ബാഡ് ഇമേജ് എന്റെ ഉള്ളിൽ പതിഞ്ഞത് കൊണ്ടാകാം.... I dont know...." അവൻ വല്ലാതെ അസ്വസ്ഥൻ ആയിരുന്നു.... അവൾ അവനിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ട് മെല്ലെ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കയ്യിലേക്ക് തല ചായ്ച്ചു.. അവൻ ഒരു കൈ കൊണ്ട് അവളുടെ തലയിൽ ഒന്ന് തലോടി വിട്ടു .. ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "കോച്ച് പറഞ്ഞു.... You did good job sera.... ഈ രോമാഞ്ചം എന്നൊക്കെ പറയില്ലേ... അങ്ങനെ ആയി പോയി ഞാൻ.... " തോമസിന്റെ മടിയിൽ കിടന്ന് കൊണ്ട് വിശേഷങ്ങൾ ഓരോന്നും പറയുകയാണ് സേറ....കുറച്ചു അപ്പുറം തന്നെ ആയി എബി ഫോണിൽ തോണ്ടി ഇരിപ്പുണ്ട്...

ജെറി എല്ലാം കേട്ടു കൊണ്ട് അവളുടെ കാല് തടവി കൊണ്ടിരുന്നു.... "ഇനി മതി പറഞ്ഞത്.... നീ ഫ്ലാറ്റിലേക്ക് വന്നേ..." അപ്പൻ അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.... അവൾ ചിണുങ്ങി കൊണ്ട് അവിടെ തന്നെ കിടന്നു... "പ്ലീസ് അപ്പ ഒരു 5 minuts.... " അവൾ കെഞ്ചിയതും അയാൾ അവളെ നോക്കി പേടിപ്പിച്ചു.... "കെട്ടിക്കാൻ പ്രായം ആയി....എന്നിട്ടും പെണ്ണിന്റെ കൊഞ്ചലിന് ഒരു കുറവും ഇല്ല... " അദ്ദേഹം പറഞ്ഞതും എല്ലവരും ഒരുപോലെ ചിരിച്ചു.... "അവള് കുഞ്ഞല്ലേ ജേക്കബെ....മാര്യേജിന് ഇനി എത്ര കാലം കിടക്കുന്നു.... " അവളെ പിന്തുണച്ച് കൊണ്ട് തോമസ് പറഞ്ഞതും അവൾ ചിരിയോടെ അയാളുടെ കയ്യിൽ ഒന്ന് തട്ടി... "അതാണ്‌ തോമാച്ചൻ....ഇനി ഇപ്പോൾ കെട്ടുമ്പോഴും അതെല്ലാം ഇഷ്ടപെടുന്ന ആളെ കെട്ടിയാൽ പോരെ.... " അവൾ യാതൊരു കൂസലും ഇല്ലാതെ പറയുന്നത് കേട്ടു എബിൻ ഒന്ന് ചുണ്ട് കോട്ടി.... "അതിന് ഈ ലോകത്ത് ഒരാൾക്ക് മാത്രമേ സാധിക്കൂ.... നിന്റെ കൊഞ്ചലിനും ഭ്രാന്തിനും വളം നിൽക്കാൻ.... ആ ഇരിക്കുന്ന നിന്റെ boo വിന്...അവനാകുമ്പോൾ എത്ര കിട്ടിയാലും ചിരിച്ചോളും.... "

എബിന്റെ വാക്കുകൾ ജെറിയുടെയും സേറയുടെയും ഉള്ളിൽ ഒരു ആന്തൽ ഉണ്ടാക്കി.. സേറ ഞെട്ടി കൊണ്ട് അപ്പോൾ തന്നെ ചാടി എഴുന്നേറ്റു... "അത് നല്ലൊരു ഐഡിയ ആണ്... അങ്ങനെ ആകുമ്പോൾ മാര്യേജിന്റെ ചിലവും കുറക്കാം...ഇവളെ പറ്റി ആലോചിച്ചു ടെൻഷനും വേണ്ടാ... " വർഗീസും ചിരിയോടെ ഏറ്റു പിടിച്ചു... അവർ രണ്ട് പേരും കണ്ണും തള്ളി കൊണ്ട് എല്ലാവരെയും മാറി മാറി നോക്കി... "എനിക്ക് സമ്മതം... ഇവള് നമ്മുടെ കൊച്ചല്ലേ... " തോമസും കൂടെ കൂടി... "അപ്പാ... " ജെറിൻ നിസ്സഹായതയോടെ വിളിച്ചു... "മതിയടാ എല്ലാം കൂടെ....ഈ തല തെറിച്ചവളെ തലയിൽ വെച്ച് കൊടുത്തു ജെറിയുടെ ജീവിതം കൂടി നശിപ്പിക്കണോ.... വെറുതെ തമാശ പറഞ്ഞു അതിനെ കൂടി പേടിപ്പിക്കല്ലേ.....ഇപ്പോൾ തന്നെ നോക്ക് ആ ചെക്കന്റെ മുഖത്ത് ഒരു തുള്ളി ചോരയില്ല.... " ജേക്കബ് പറഞ്ഞതും എല്ലാവരും ഒരുപോലെ പൊട്ടിച്ചിരിച്ചു പോയി.... സേറ ജേക്കബിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി അയാളുടെ വയറ്റിൽ ഒന്ന് ഇടിച്ചു കൊണ്ട് അപ്പോൾ തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി...... ജെറി ആണെങ്കിൽ നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പു ആരും കാണാതെ തുടച്ചു മാറ്റി കൊണ്ട് വേഗം തന്നെ റൂമിലേക്ക് വലിഞ്ഞു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story