♡മന്ദാരം♡ ഭാഗം 7

mantharam part 1

എഴുത്തുകാരി: THASAL

"ഞാൻ അത്രക്ക് മോശമാണോ.... !!?" കണ്ണാടിക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കുകയാണ് സേറ... ഇടക്ക് മുഖം ഒന്ന് തൊട്ടു നോക്കി കൊണ്ട് ഷെൽഫിൽ നിന്നും ലിപ് സ്റ്റിക്ക് എടുത്തു ഇട്ടു.... ഇടക്ക് മുഖം ചെരിച്ചും ചിരിച്ചു നോക്കിയും നിൽക്കുമ്പോൾ ആണ് റൂമിലേക്ക് എബിൻ ഒരു ആപ്പിളും കടിച്ചു കയറി വരുന്നത്... അവനെ കണ്ടെങ്കിലും അവൾ ഒരു ചമ്മലും കൂടാതെ തന്റെ പണി ആവർത്തിച്ചു.... എബിൻ ബെഡിലേക്ക് കിടന്ന് അവളെ അന്തം വിട്ട് നോക്കി.... "എന്താടി നിനക്ക് കോച്ചി വാതം പിടിച്ചോ.... " കണ്ണാടിയിൽ നോക്കി ഇളിക്കുന്ന സേറയെ നോക്കി അവൻ ചോദിച്ചതും അവൾ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ചുണ്ട് കോട്ടി... "Its not കോച്ചി വാതം.... This is smile man.... " അവൾ ഒരു പ്രത്യേക ട്യൂണിൽ പറഞ്ഞു കൊണ്ട് ബുക്ക്‌ ഷെൽഫിൽ അടുക്കി വെച്ച ബുക്കിൽ നിന്നും പൂച്ചയുടെ ചിത്രത്തോടെ പുറം ചട്ടയുള്ള ഒരു ക്യൂട്ട് ആയ ഡയറി എടുത്തു കൊണ്ട് അവനരികിൽ ചെന്നിരുന്നു.... അവൻ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി... "ഇതാണോ സ്‌മൈൽ..... പറഞ്ഞത് നന്നായി... ഇനി ഈ വക കോപ്രായങ്ങൾ കാട്ടും മുന്നേ നെറ്റിയിൽ സ്‌മൈൽ എന്ന് ഒട്ടിച്ചു വെച്ചേക്കണം... അല്ലേൽ കാണുന്ന എല്ലാരും കൂടി നിന്നെ പിടിച്ചു വല്ല ഹോസ്പിറ്റലിലും കൊണ്ട് പോകും....,"

അവൻ ആപ്പിൾ കടിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞതും അവൾ അവന്റെ കാലിൽ കാൽ നിവർത്തി ചവിട്ടി... "നീ പോടാ പട്ടി...." അവൾ അവൻ കേൾക്കാൻ പാകത്തിന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് വിളിച്ചു കൊണ്ട് കയ്യിലെ ഡയറി തുറന്ന് ഓരോന്ന് കുത്തി കുറിക്കാൻ തുടങ്ങി.... "ഇന്ന് എന്താണ്.... പുതിയത് വല്ലതും കിട്ടിയോ... " ആ ഡയറിയിലേക്ക് എത്തി നോക്കി കൊണ്ട് എബിൻ ചോദിച്ചതും അവൾ പെട്ടെന്ന് തന്നെ അത് പിന്നിലേക്ക് പിടിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി... "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്... ഇതിലേക്ക് തലയിട്ട് നോക്കരുത് എന്ന്...." അവൾ ഒരു വാണിംഗ് രൂപത്തിൽ പറഞ്ഞതും അവൻ ബുക്കിലേക്ക് കൈ വെച്ചു... "എന്നാൽ കൈ ഇട്ടു നോക്കാം.... " അവന്റെ സംസാരം കേട്ടു അവൾ അവന്റെ കൈ പിടിച്ചു തിരിച്ചു... അവൻ ചിരിച്ചു കൊണ്ട് ബെഡിൽ മലർന്നു കിടന്നു... അവൾ എന്തൊക്കെയോ കുത്തി കുറിച്ച് കൊണ്ട് അവന്റെ അരികിൽ തന്നെ കിടന്നതും അവൻ തല ചെരിച്ചു കൊണ്ട് അവളെ നോക്കി... "Sister.... " "മ്മ്മ്... " അവൾ ബുക്കിലേക്ക് നോക്കി തന്നെ വിളി കേട്ടു... അവൻ അവൾക്ക് നേരെ ചെരിഞ്ഞു തലയിൽ കയ്യൂന്നി കൊണ്ട് കിടന്നു... "Sisterrrrrr.... " അവന്റെ നീട്ടിയുള്ള വിളിയിൽ അവൾ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി...

"എന്താ.... " "നിനക്ക് എന്നെ കാണുമ്പോൾ എന്താ തോന്നുന്നേ... " അവന്റെ ചോദ്യവും നെറ്റിയിൽ വീണു കിടക്കുന്ന മുടി പിന്നിലേക്ക് ആക്കലും കണ്ടു അവൾ സംശയത്തോടെ ചിരിച്ചു... "എനിക്ക്.... " "നിനക്ക്.... " "മോന്തക്കിട്ട് പൊട്ടിക്കാനാ തോന്നുന്നത്... " അവൾ അവന്റെ കവിളിൽ കൈ വെച്ച് പിന്നിലേക്ക് തള്ളി കൊണ്ട് പറഞ്ഞതും അവൻ എരിവ് വലിച്ചു പോയി... "പോടീ....മരഭൂതമേ... " അവൻ അപ്പോൾ തന്നെ എഴുന്നേൽക്കാൻ നിന്നതും അവൾ ഒരു ചിരിയോടെ അവന്റെ തോളിലൂടെ കയ്യിട്ടു അവിടെ തന്നെ കിടത്തി.. ശേഷം തല ചെരിച്ചു അവനെ നോക്കി ഒന്ന് ചിരിച്ചു... "സത്യം.... എനിക്ക് ആദ്യം നിന്നെ കണ്ടപ്പോൾ അതാണ്‌ തോന്നിയത്..... But ഇപ്പോൾ... You are my brother.....നീ എനിക്ക് കൂടപിറപ്പ് അല്ലേടാ പട്ടി.... " അവൾ ചിരിയോടെ പറയുന്നത് കേട്ടു അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു... അവൻ മെല്ലെ കൈ എത്തിച്ചു അവളുടെ മുടിയിൽ ഒന്ന് തലോടി.... "അപ്പോൾ എന്നെയാണോ boo വിനെയാണോ നിനക്ക് കൂടുതൽ ഇഷ്ടം.." ആ ചോദ്യത്തിൽ അവൾ ഒന്ന് കുഴങ്ങിയിരുന്നു... അവൾ എന്തോ ആലോചിക്കും പോലെ ഒന്ന് കണ്ണടച്ചു കൊണ്ട് ശേഷം അവനെ നോക്കി കൊണ്ട് ഒന്ന് ചിരിച്ചു... "Boo വിനെ.... " പൊട്ടിച്ചിരിയോടുള്ള അവളുടെ വാക്കുകൾ കേട്ടു അവൻ അവളുടെ കഴുത്തിലൂടെ കയ്യിട്ടു ചുറ്റി പിടിച്ചു...

"ആ... നീ തന്നെ അങ്ങനെ പറയണം... നിനക്ക് ഐസ്ക്രീം വാങ്ങി തരുന്നത് ഞാൻ.... പാർട്ടിക്ക് കൊണ്ട് പോകുന്നത് ഞാൻ.... ബിയർ വാങ്ങി തരുന്നത് ഞാൻ... എന്നിട്ട് എന്നേക്കാൾ ഇഷ്ടം അവനെയും...." അവൻ അവളെ ഇക്കിളിപെടുത്തി കൊണ്ട് പറഞ്ഞതും അവൾ ചിരിയോടെ അവനിൽ നിന്നും മാറി നിൽക്കാൻ ശ്രമിച്ചു... "സോറി... സോറി... ചുമ്മാ പറഞ്ഞതാ... സത്യം..." അവൾ പിടയുന്നത് കണ്ടു അവന്റെ പിടുത്തം താനേ അഴിഞ്ഞു... "ആദ്യമായി ആയത് കൊണ്ട് ഞാൻ ക്ഷമിച്ചു... " "എന്നാ സത്യം പറയട്ടെ.... എനിക്ക് boo വിനെയാണ് നിന്നെക്കാൾ ഇഷ്ടം... അയ്യയ്യ.... " അവൾ അതും പറഞ്ഞു കൊണ്ട് അവന്റെ പിടുത്തം എത്തും മുന്നേ റൂമിൽ നിന്നും ഓടി... അവൻ ഒരു ചിരിയോടെ പിന്നിൽ നിന്നും ഒരു പില്ലോ എടുത്തു തലക്ക് താഴെ വെച്ച് കൊണ്ട് അവൾ പോകും വഴി നോക്കി... "നിന്നെ ഞാൻ പിന്നെ കണ്ടോളാം..." അവൻ വിളിച്ചു പറഞ്ഞു... മെല്ലെ കൈ എത്തിച്ചു ബെഡിൽ കിടക്കുന്ന ഡയറി ഒന്ന് എടുത്തു കൊണ്ട് വെറുതെ ഒന്ന് മറിച്ചു നോക്കി...

അതിൽ തന്റെയും ജെറിയുടെയും ഒരുപാട് ഫോട്ടോസ് കണ്ടു അവന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി നിറഞ്ഞു... ♡♡♡♡♡♡♡♡♡♡♡♡♡♡♡ "Come on sera...... You can.... " പുറത്ത് നിന്നും കയ്യടിച്ചു കൊണ്ട് കോച്ച് പറഞ്ഞു കൊണ്ടിരുന്നു... അവൾ മുന്നിൽ ഡിഫെൻസ് ചെയ്തു നിൽക്കുന്ന പെൺകുട്ടിയെ നോക്കി കൊണ്ട് തന്നെ ബോൾ നിലത്ത് ഇട്ടു തട്ടി കൊണ്ടിരുന്നു... അവൾ സൈഡിലെക്ക് നീങ്ങുമ്പോൾ അവൾക്ക് തടസ്സമായി ആ പെൺകുട്ടി നിന്നതും അവൾ വീണ്ടും കഴിയും പോലെ ശ്രമിച്ചു... അവൾ ബോൾ മുകളിലെക്ക് എടുത്തു നെറ്റ് ലക്ഷ്യമാക്കി ഇട്ടതും അത് ചെറിയ വ്യത്യാസത്തോടെ പുറത്തേക്ക് പോയതും ചുറ്റും നിൽക്കുന്നവരുടെ കയ്യടി നിന്നു.... സേറ എല്ലാ പ്രതീക്ഷികളും നഷ്ടപ്പെട്ടവളെ പോലെ കണ്ണടച്ച് ഛേ..എന്ന് പറഞ്ഞു കൊണ്ട് കോർട്ടിൽ തന്നെ മുട്ട് കുത്തി ഇരുന്നു... അവൾക്ക് വല്ലാതെ നിരാശ തോന്നിയിരുന്നു... അവളുടെ ഇരുത്തം കണ്ടു കോർട്ടിന് പുറത്ത് ബോട്ടിലിൽ വെള്ളം കുടിച്ചിരുന്ന ജെറി അവളെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവളുടെ അടുത്തേക്ക് നടന്നു... അവന് അറിയാമായിരുന്നു ഒരു പരാജയം പോലും അവൾക്ക് താങ്ങാൻ കഴിയില്ല എന്ന്...

അവൻ അവളുടെ അടുത്ത് നിന്ന് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടിയതും അവൾ ഒരു സങ്കടത്തോടെ മുഖം താഴ്ത്തി കൊണ്ട് തന്നെ അവന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു.... അവൻ മെല്ലെ അവളുടെ മുടിയിലൂടെ തലോടിയതും അവൾ സങ്കടത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... "ഏയ്‌..... It's ok...." അവൻ മെല്ലെ പറഞ്ഞതും അവൾ സങ്കടം കൊണ്ട് ഏങ്ങി പോയി.... "തോറ്റു boo... " അവളുടെ ശബ്ദം ഇടറിയിരുന്നു.... അവൻ ചെറു ചിരിയോടെ അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു... "Its just a test baby boo.... Its ok....നീ ഒരു സ്പോർട്സ് മാൻ അല്ലേഡി.... എത്ര ഫൈലിയെഴ്സ് നേരിട്ടതാ... ഇതൊരു പ്രോബ്ലം ആക്കണ്ട.... " അവൻ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു... അവളുടെ മുഖം ചുവന്നിരുന്നു... "ചെറിയ കുഞ്ഞുങ്ങളെ പോലെ ആകല്ലേ.... Dont cry.... " കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞതും അവൾ ചുണ്ട് കൂട്ടി പിടിച്ചു സങ്കടം കുറക്കാൻ ശ്രമിച്ചു കൊണ്ട് ഒരു തലയാട്ടലോടെ കണ്ണുകൾ തുടച്ചു... "Promiss me.... ഇനി ഇത്രയും സില്ലി കാര്യങ്ങൾക്ക് കരയില്ല എന്ന്... " അവൻ കൈ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ കയ്യിൽ ഒന്ന് കൈ വെച്ച് കൊണ്ട് തലയാട്ടി... "ഇനി പോയി പ്രാക്ടീസ് ചെയ്യ്....

അടുത്ത പ്രാവശ്യം നമുക്ക് പൊളിക്കണം... " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു... അവൾ ഒന്ന് തലയാട്ടി കൊണ്ട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ അവൻ അറിയുന്നുണ്ടായിരുന്നു ഒരു പരാജയം പോലും എത്രമാത്രം അവളെ വേദനിപ്പിക്കും എന്ന്... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Brother....ഇവിടെ സംസാരിക്കാൻ ഒരൊറ്റ ഒന്നിനെ കിട്ടില്ല.... എല്ലാം കന്നടയും തമിഴും ഒക്കെയാ... ആകെയുള്ള രണ്ട് മൂന്ന് മലയാളീസ് ഉണ്ട്... അവർക്ക് ആണെങ്കിലോ... പുസ്തകത്തിൽ നിന്നും കണ്ണ് എടുക്കാൻ സമയം ഇല്ല.... ഇവിടെ ഒരുത്തി ഉണ്ട്.... ഞാൻ എന്ത് തെറി പറഞ്ഞാലും മനസ്സിലാവില്ല... പഞ്ചാബിയാ.... " ടേബിളിന് അടുത്തുള്ള കസേരയിൽ ഞെളിഞ്ഞു ഇരുന്നു കാല് രണ്ടും ബെഡിലേക്ക് കയറ്റി വെച്ച് കൊണ്ട് അടുത്ത ടേബിളിൽ പുസ്തകത്തിലെക്ക് തലയിട്ട് ഇരിക്കുന്ന ഒരു പെൺകുട്ടിയെ നോക്കി കൊണ്ട് അവൾ പറഞ്ഞു... ആ പെൺകുട്ടി ഇവളുടെ വലിയ ശബ്ദം കേട്ടു പേടിയോടെ അവളെ നോക്കുമ്പോൾ അവൾ വലിയ ആറ്റിട്യൂഡിൽ പിരികം ഒന്ന് ഉയർത്തും...

അതോടെ ആ കുട്ടി ഒന്ന് വേഗത്തിൽ തലയാട്ടി കൊണ്ട് പുസ്തകത്തിലെക്ക് തന്നെ നോക്കും... അത് കാണുമ്പോൾ അവൾക്ക് ചിരിയാണ്... ഒരു സന്തോഷം... "ഡി... പെണ്ണെ എല്ലാത്തിനെയും പേടിപ്പിച്ചു നിർത്തണ്ടാ... അവസാനം ഒറ്റ ഒന്ന് നിന്റെ കാര്യത്തിൽ ഉണ്ടാകില്ല...." "ഏയ്‌... ഇവളെ പേടിപ്പിക്കാൻ ഒരു പ്രത്യേക സുഖം.... നല്ല ഗോതമ്പിന്റെ നിറമാ...അഹങ്കാരം ഉണ്ടോ എന്നൊരു സംശയം.... അതൊന്നു കുറക്കണ്ടെ....ഉണ്ടോഡി... " അവസാനം അവൾ ആ പെൺകുട്ടിയോടായി ചോദിച്ചതും ആ കുട്ടി ഞെട്ടി കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു... "മേം ബൈന നു നഹിം ജാനതി.... " ആ പെൺകുട്ടി കരയും രീതിയിൽ പറഞ്ഞതും അവൾ വായ തുറന്ന് നോക്കി നിന്നു പോയി... "അത് വേണ്ടാ അത് വേണ്ടാ.... പഞ്ചാബി പറഞ്ഞു പേടിപ്പിക്കണ്ടാ.... Sit... Sit down... " അവൾ വേഗം അവിടെ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു... ആ പെൺകുട്ടി കണ്ണുകൾ തുടച്ചു കൊണ്ട് ഇരുന്നതും അവൾ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി... മറു വശത്ത് നിന്നും ജെറിയുടെയും എബിന്റെയും പൊട്ടിച്ചിരി കേൾക്കാൻ കഴിഞ്ഞിരുന്നു... "അവള് ഭയങ്കര പഞ്ചാബിടാ.... എന്നെ ചീത്ത പറഞ്ഞതാണോ നല്ലത് പറഞ്ഞതാണോ അതോ തെറി വിളിച്ചതാണോ എന്നൊന്നും അറിയില്ല... ഹമ്മോ... കഷ്ടിച്ച് രക്ഷപ്പെട്ടു..."

അവൾ നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു... അവളുടെ വാക്കുകൾ കേട്ടു രണ്ട് പേരും ചിരിയുടെ വോളിയം കൂട്ടി... "ചിരിക്കടാ... ചിരിക്ക്.... രണ്ടും കിടന്നും മലർന്നും ചിരിക്ക്.... ഈ കൺസ്ട്രക്ഷൻ ക്യാമ്പ് പോലുള്ള ഹോസ്റ്റലിൽ കൊണ്ട് ഇട്ടിട്ടു തന്നെ നീ ഒക്കെ ചിരിക്ക്.... ഇവിടെ ഇരുന്നിട്ട് ഭ്രാന്ത് വരുന്നുണ്ട്.... ചാടാൻ ആണെങ്കിൽ ഇവിടുണ്ട് ഒരു പെണ്ണും പിള്ള.... ഹിറ്റ്ലർ ആണ്... തനി ഹിറ്റ്ലർ.... പാണ്ടി തള്ള.... " അവൾ ഉള്ള ദേഷ്യം മുഴുവൻ വാക്കുകളിൽ ഒതുക്കി.... അപ്പോഴേക്കും ദൂരെ നിന്നും ഒരു കാൽപെരുമാറ്റം കേട്ടു അവൾ ഒന്ന് തല ഉയർത്തി നോക്കി കൊണ്ട് ഫോൺ കട്ട്‌ ആക്കി വേഗം തന്നെ റൂമിലേക്ക് ഓടി... ഓടി റൂമിൽ കയറി ബെഡിൽ കയറി കിടന്ന് കൊണ്ട് തലയിലൂടെ പുതപ്പിട്ടു... അവളെ അത്ഭുതത്തോടെ നോക്കുന്ന ആ പെൺകുട്ടിയെ കണ്ടു അവൾ ഒന്ന് പല്ല് കടിച്ചു.. "ജീവൻ വേണേൽ കയറി കിടക്കഡി.... ഹിറ്റ്ലർ വരുന്നുണ്ട്.... " "ഹിറ്റ്ലർ... !!" അവൾ സംശയത്തോടെ ചോദിച്ചു.. "ഈ പഞ്ചാബിയെ ഏതു ഭാഷ പറഞ്ഞു മനസ്സിലാക്കും എന്റെ കർത്താവേ.... ഹിറ്റ്ലർ നഹി... വാർഡൻ ആഗയാ... അത് ഹിന്ദി ആണല്ലോ... എന്നാലും കുഴപ്പം ഇല്ല.... വാർഡൻ കമ്മ്... കമ്... " അവൾ പല എക്സ്പ്രഷനും ഇട്ടു കൊണ്ട് പറഞ്ഞതും ആ പെൺകുട്ടി കാര്യം മനസ്സിലാക്കിയ പോലെ ഞെട്ടി കൊണ്ട് ലേറ്റ് ഓഫ് ചെയ്തു വേഗം തന്നെ ബെഡിലേക്ക് കിടന്നു....

പുതപ്പിന് താഴെ ചെവിയും കൂർപ്പിച്ചു ഇരിപ്പായിരുന്നു സേറ... കാലടി ശബ്ദം അകന്നു പോയതും അവൾ സമാധാനത്തോടെ ശ്വാസം വലിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Baby boo.... " കോർട്ടിൽ ബോൾ തട്ടി കളിക്കുമ്പോൾ ആണ് ശബ്ദത്തിൽ ഉള്ള ജെറിന്റെ വിളി എത്തിയത്... അവൾ പുറത്തേക്ക് ഒന്ന് നോക്കിയതും ഒരു ചിരി ചുണ്ടിൽ തെളിഞ്ഞു... അവൾ കയ്യിലെ പന്ത് തനിക്ക് അടുത്ത് നിൽക്കുന്ന പെൺകുട്ടിക്ക് ഇട്ടു കൊടുത്തു.... "ജോ.... ഞാൻ ഇപ്പോൾ വരാം...." അവൾ കൈ കൊണ്ട് പിന്നിലേക്ക് കാണിച്ചു കൊണ്ട് പറഞ്ഞു... ജോ ഒന്ന് പിന്നിലേക്ക് നോക്കി കൊണ്ട് ശേഷം സേറയെ നോക്കി ഒരു ആക്കിയ പോലെ ചിരിച്ചു... "Ok... Ok.... പോയിട്ട് വാ.... " അവളുടെ സ്വരത്തിലെ ഒരു ആക്കൽ സേറയും ശ്രദ്ധിച്ചിരുന്നു... അവൾ കണ്ണ് ചുളിച്ചു കൊണ്ട് ജോക്ക് നേരെ തിരിഞ്ഞു... "അതെന്താ അങ്ങനെ ഒരു സംസാരം.... " മുഖത്ത് ഒരു മാറ്റവും ഇല്ലാതെ ഇത്രയും കടുപ്പിച്ച് ഒരു ചോദ്യം ഇന്ന് വരെ സേറയിൽ നിന്നും ഉണ്ടായിരുന്നില്ല... ജോ അവളെ നോക്കി ഒന്ന് ചിരിച്ചു.... "എനിക്കറിഞ്ഞൂടെ.... ഞാനും എത്ര ഫ്രണ്ട്സിനെ കണ്ടേക്കുന്നു.... " പരിഹാസത്തിൽ കലർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് പന്ത് കയ്യിൽ വെച്ച് തട്ടിയതും സേറ അത് പിടിച്ചു....

അവളുടെ നോട്ടം സേറയിൽ എത്തിയതും സേറ അവളെ നോക്കി ഒന്ന് ഇളിച്ചു.... "ഒന്നുകിൽ നിന്റെ words നീ തന്നെ mind ചെയ്യുക.... അല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും തല്ലു വാങ്ങുക... ഏതാണെങ്കിലും നിനക്ക് തീരുമാനിക്കാം.... " യാതൊരു വിധ കൂസലും കൂടാതെ പിരികം ഉയർത്തി കൊണ്ട് പറയുന്നവളെ ഒരു നിമിഷം ജോ രൂക്ഷമായി നോക്കി.... "you... " അവൾ സേറക്ക് നേരെ വിരൽ ചൂണ്ടിയതും സേറ ചിരിയോടെ തന്നെ അത് മടക്കി കൊടുത്തു.... "Relax....താൻ ശബ്ദം ഉണ്ടാക്കല്ലേ.... എന്നെ കണ്ടില്ലേ എത്ര relax ആയി ആണ് സംസാരിക്കുന്നത്... And.... ഞങ്ങളുടെ relation... അത് friends ആണെങ്കിലും.... More than friends ആണെങ്കിലും.... ഇനി ഇപ്പോൾ വേറെ വല്ലതും ആണെങ്കിലും that none of your business...... Ok.... വേണ്ടാത്ത കാര്യത്തിൽ ഇടപെടരുത്.... പ്രത്യേകിച്ച് എന്റെ കാര്യത്തിൽ... " സേറക്ക് നന്നായി തന്നെ ദേഷ്യം വന്നിരുന്നു... അവൾ വേഗം തന്നെ അവിടെ നിന്നും തിരിഞ്ഞു നടന്നു... നടക്കുമ്പോൾ ജോയെ നന്നായി പ്രാകുന്നുണ്ടായിരുന്നു... "കുറെ എണ്ണം ഇറങ്ങിക്കോളും ബന്ധം നോക്കാൻ... " അവൾ പറഞ്ഞതിൽ നിന്നും അത് മാത്രമേ അവൻ കേട്ടു... അവൾ കയ്യിലെ ബോൾ അവന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി താഴെ ഇരുന്നു ചുണ്ടോട് ചേർത്തു....

അവളുടെ വാശിയോടുള്ള കുടിക്കൽ കണ്ടു കൊണ്ട് തന്നെ അവനും അവൾക്കൊപ്പം താഴെ ഇരുന്നു.... "ഇന്നെന്താ പ്രശ്നം.... Baby boo വിന്റെ മുഖം കടന്നൽ കുത്തിയ പോലുണ്ടല്ലോ...." അവളുടെ മൂക്കിൽ ഒന്ന് തോണ്ടി കൊണ്ട് അവൻ ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് തന്നെ അഴിഞ്ഞു പോയ ഷൂ ലൈസ് കെട്ടാൻ തുടങ്ങി..... "കുറച്ചു അവള്മാര് ഇറങ്ങിയിട്ടുണ്ട്.... ആ നിൽക്കുന്ന അവൾക്ക് സംശയം നമ്മൾ തമ്മിൽ ഉള്ള ബന്ധം എന്താണെന്ന്...." സേറ പുച്ഛത്തോടെ പറയുന്നത് കേട്ടു ഒരു നിമിഷം അവൻ ഒന്ന് പതറി എങ്കിലും അവൻ മനോഹരമായി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ ഷൂ ലൈസ് കെട്ടി കൊടുത്തു.... "എന്നിട്ട് നീ എന്ത് പറഞ്ഞു.... " അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒരു നിമിഷം തടഞ്ഞു നിന്നു....അവൾ ആലോചനയിൽ ആയിരുന്നു... "ഞാൻ... ഞാൻ....... " "Ok... Ready.... ഇനി പോയി പ്രാക്ടീസ് ചെയ്യ്.... ഞാൻ ലാബിലേക്ക് പോവുകയായിരുന്നു.... " അവളുടെ ഷൂവിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞപ്പോൾ ആണ് അവൾ ആലോചനയിൽ നിന്നും ഉണർന്നത്......അവൻ ചെറു ചിരിയോടെ അവളെ നോക്കി കൊണ്ട് തിരിഞ്ഞു നടന്നു... അവൾ അവൻ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു... അപ്പോഴേക്കും മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നു വന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story