♡മന്ദാരം♡ ഭാഗം 9

mantharam part 1

എഴുത്തുകാരി: THASAL

കോർട്ടിന്റെ നടുവിൽ നിന്ന് കൊണ്ട് അവൾ ചുറ്റും ഒന്ന് നോക്കി.... തന്റെയും തന്റെ ടീമിന്റെയും പേരുകൾ എഴുതിയ ഒരുപാട് ബാനറുകൾ.... കാർഡുകൾ.... അവൾക്ക് അതെല്ലാം പുതിയ ഒരു അനുഭവം ആയിരുന്നു... ഒരുപാട് കാലത്തെ കാത്തിരുപ്പിന് ശേഷം കൈ വന്ന ഭാഗ്യം... അവളുടെ ഉള്ളം കുളിര് കോരുകയായിരുന്നു.... അവളുടെ നോട്ടം മെല്ലെ ചുറ്റുഭാഗം പരതി... അത് അവസാനം തനിക്ക് നേരെ കൈ വീശി കാണിക്കുന്ന എബിനിലേക്കും അവന്റെ അടുത്ത് തന്നെ കൈ കെട്ടി നോക്കി നിൽക്കുന്ന ജെറിയിലേക്കും നീണ്ടു.... അവൾ മനോഹരമായി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി... എബിൻ അവളെ നോക്കി thumb up ചെയ്തു കാണിച്ചു... അവൾ പുഞ്ചിരിയോടെ നോട്ടം ജെറിയിലേക്ക് മാറ്റി... ജെറിയും അതിനൊരു ഉത്തരം എന്ന പോലെ തലയാട്ടി കൊണ്ട് കൈ കൊണ്ട് മുന്നിലേക്ക് കാണിച്ചു.... അവന് അറിയാമായിരുന്നു അവൾക്ക് ഈ മാച്ച് എത്രമാത്രം ഇമ്പോര്ടന്റ്റ്‌ ആണെന്ന്... അവളുടെ ഉള്ളം പോലും ശരിയായി അറിയാവുന്നത് കൊണ്ട് അവന് മനസ്സിലാകുന്നുണ്ടായിരുന്നു ആ ചിന്തയിൽ കടന്ന് വരുന്ന പരാജയം എന്ന പേടിയെ.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Come on............ " എവിടെ നിന്നൊക്കെയോ അലറുന്ന രീതിയിൽ ഉള്ള ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു... കയ്യടികളുടെ ആരവങ്ങളോടെയുള്ള ആ അന്തരീക്ഷം അവർക്ക് ഒരു പുതുമ ആയിരുന്നു...

"ജെനി... " ജെനിയുടെ പിന്നിലൂടെ ബോളുമായി മുന്നേറുന്ന പെൺകുട്ടിയെ കണ്ടു സേറ അവളെ വിളിച്ചു... അപ്പോഴേക്കും ആ പെൺകുട്ടി മുന്നിലേക്ക് ഓടി കയറിയിരുന്നു... കയ്യിൽ ഉള്ള പന്ത് ഉയർന്നു ചാടി കൊണ്ട് നെറ്റിലൂടെ ഉള്ളിലേക്ക് ഇട്ടു... സേറക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി എങ്കിലും എങ്ങനെ എങ്കിലും ജയിക്കണം എന്ന ചിന്തയോടെ അവൾ മുന്നോട്ട് ഓടി കയറി... പന്തുമായി മുന്നേറാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ കയ്യിൽ നിന്നും പന്ത് റാഞ്ചി എടുത്തു കൊണ്ട് അവൾ കയ്യിലിട്ട് തട്ടി കൊണ്ട് മുന്നോട്ട് ഓടി കയറി.... എബിനും ജെറിനും അടക്കം ഗാലറിയിൽ ഇരിക്കുന്ന എല്ലാവരുടെയും മുഖത്ത് ആകാംഷ ആയിരുന്നു... അവർ കയ്യടിച്ചു കൊണ്ടിരുന്നു... മുന്നിൽ ഉള്ള ബ്ലോക്ക്‌ ചെയ്തു നിൽക്കുന്ന ഓരോരുത്തരെയായി വെട്ടിച്ചു കൊണ്ട് മുകളിലേക്ക് പന്ത് ഉയർത്താൻ ശ്രമിച്ചപ്പോഴേക്കും സൈഡിൽ നിന്നും വന്ന പെൺകുട്ടിയെ തട്ടി അവൾ വീണു കഴിഞ്ഞിരുന്നു.... കയ്യിലെ പന്ത് തെറിച്ചു പോയതും അവൾ നിലത്ത് നിന്ന് വേദനയോടെ കയ്യിൽ പിടിച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും അവസാന സൈറൻ മുഴങ്ങി കഴിഞ്ഞിരുന്നു.... ആരുടെയൊക്കെയോ ആർപ്പു വിളികൾ അവിടെ ഉയർന്നു...

എതിർ ടീം സന്തോഷം പ്രകടിപ്പിക്കാൻ എന്ന പോലെ തന്റെ മുന്നിലൂടെ ഓടുന്നത് നിലത്ത് ഇരുന്നു കൊണ്ട് തന്നെ സേറ വേദനയോടെ കണ്ടു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവളുടെത് മാത്രം അല്ല ആ അഞ്ച് പെൺകുട്ടികൾക്കും അതൊരു വേദനയെറിയ പരാജയം ആയിരുന്നു... സേറ ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു നീക്കി... അവളുടെ അവസ്ഥയിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു ജെറിയും എബിനും.... എതിർ ടീമിലെ ഒരു പെൺകുട്ടി വന്നു അവൾക്ക് നേരെ കൈ നീട്ടിയതും അവൾ യാതൊരു വിധ പരിഭവവും കൂടാതെ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേറ്റു കൊണ്ട് അവളെ ഒന്ന് hug ചെയ്തു കൊണ്ട് മാറി നിന്നു... അപ്പോഴേക്കും ജെനിയും അവളുടെ അരികിൽ എത്തിയിരുന്നു... ജെനി തന്റെ സങ്കടം മറച്ചു കൊണ്ട് അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി... "Sorry.... " സേറ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... ജെനി അവളുടെ പുറത്ത് ഒന്ന് തട്ടി... "ഏയ്‌... " അവൾ ആശ്വസിപ്പിക്കും മട്ടെ പറഞ്ഞു... അവൾക്ക് ആശ്വസിക്കാൻ കഴിയുമായിരുന്നില്ല.. . അവൾ കോർട്ടിൽ നിന്നും കയറുമ്പോൾ അവൾക്ക് കോച്ചിന്റെ മുഖത്തേക്ക് പോലും നോക്കാൻ ആയില്ല.... അവൾ സങ്കടത്തോടെ മുഖം തിരിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"സേറാ.............. " ഗാലറിയിൽ നിന്നും ഉയർന്ന ശബ്ദം അവളുടെ കാതുകളിൽ അപ്പോഴും നില നിൽക്കുന്നുണ്ടായിരുന്നു... അവൾ ഗ്രീൻ റൂമിൽ ഷെൽഫിന്റെ സൈഡിൽ ഇരുന്നു കൊണ്ട് ഓരോന്നും ആലോചിച്ചു എടുത്തു കൊണ്ടിരുന്നു... അവൾക്ക് ആ പരാജയം accept ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല..... അവളുടെ കണ്ണുകളിൽ അപ്പോഴും നീർതിളക്കം ഉണ്ടായിരുന്നു.... തന്റെ മാത്രം പരാജയം ആണ് ഇതെന്ന് മനസ്സ് വിളിച്ചോതി കൊണ്ടിരുന്നു.... അപ്പോഴേക്കും അവളെ തിരഞ്ഞു എബിനും ജെറിനും അവിടെ എത്തിയിരുന്നു... അവർ അവളെ കണ്ടതും പരസ്പരം മുഖത്തോട് മുഖം നോക്കി കൊണ്ട് ആ റൂമിലേക്ക് കടന്നു... അവരുടെ സാനിധ്യം അറിഞ്ഞിട്ടും അവൾ തല ഉയർത്തി നോക്കിയില്ല... ജെറിൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചതും അവൾ സങ്കടത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... എബിൻ ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തലോടി... "Baby boo....are you ok.... " അവന്റെ ചോദ്യത്തിന് ഒരു ഉത്തരം അവളിൽ നിന്നും ഉണ്ടായില്ല.... അവൾ ശബ്ദം ഉണ്ടാക്കാതെ കരയുകയായിരുന്നു... "Its ok.... ഇതൊരു ഗെയിം അല്ലേടി.... " എബിൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു... അവൾ മുഷ്ടി ചുരുട്ടി കണ്ണുകൾ തുടച്ചു എങ്കിലും മത്സരം എന്ന പോലെ ഇരു കണ്ണുകളും പിന്നെയും പെയ്തു കൊണ്ടിരുന്നു... "Just a minut... ഞാൻ ബോട്ടിൽ എടുത്തു കൊണ്ട് വരാം... " എബിൻ അവിടെ നിന്നും പുറത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു...

ജെറിൻ മെല്ലെ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു... "ഞാൻ.... ഞാനല്ലേ.... എന്റെ ടീമിനെ...തോ...ൽപ്പിച്ചത്....Boo... ഞാൻ സെൽഫിഷ് ആയി... പോയത് കൊണ്ടല്ലേ.... " നേർത്തതായി പുറത്തേക്ക് വന്ന അവളുടെ ശബ്ദം പലപ്പോഴായി മുറിഞ്ഞു പോയിരുന്നു... അവൻ ചെറു ചിരിയോടെ അവളുടെ മുടിയിലൂടെ തലോടി... അവൾ ചാഞ്ഞ തന്റെ കൈ ഒന്ന് ഉയർത്തി പിടിച്ചു.... "Thats ok..........baby boo....thats not your fault..... നിങ്ങൾ ഫ്രഷേഴ്‌സിന്റെ ഫസ്റ്റ് ഗെയിം അല്ലേ.....i know that.... " അവൻ ആശ്വസിപ്പിക്കും മട്ടെ പറഞ്ഞു... അവൾ അവന്റെ കയ്യിൽ നെറ്റി മുട്ടിച്ചു നിന്ന് തലയാട്ടുക മാത്രം ചെയ്തു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "സേറാ.... " കോർട്ടിൽ ബോൾ കയ്യിൽ വെച്ച് കറക്കി എന്തോ ഓർത്ത് കൊണ്ട് ഇരിക്കുന്ന സേറക്ക് മുന്നിൽ നിന്ന് കൊണ്ട് കോച്ച് വിളിച്ചതും അവൾ പെട്ടെന്ന് ഓർമയിൽ നിന്നും ഉണർന്നു... മുന്നിൽ കോച്ചിനെ കണ്ടതും അവൾ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു... "കോച്ച്... " അവളുടെ വെപ്രാളത്തോടെയുള്ള വിളിയിൽ അവർ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ ഇരുന്നതും അവൾ അവർക്ക് അടുത്തായി നിന്നു.. "ഇവിടെ ഇരിക്ക്.... " കോച്ച് അവർക്ക് അടുത്തായി കൈ കാണിച്ചു കൊണ്ട് പറഞ്ഞു...

അവൾ ആദ്യം ഒന്ന് മടിച്ചു എങ്കിലും അവരുടെ പുഞ്ചിരി കണ്ടു അവൾ അവർക്ക് ചാരെ ഇരുന്നു... അവളുടെ കണ്ണുകൾ അവർക്ക് നേരെ അടുക്കാൻ പേടിച്ചിരുന്നു... "സേറ..... " മുന്നോട്ട് നോക്കി കൊണ്ട് തന്നെയായിരുന്നു അവരുടെ വിളി... അവൾ മെല്ലെ അവരെ നോക്കി... "Do you know.... എന്റെ ബാസ്കറ്റ് ബോൾ കരിയർ ആരംഭിച്ചിട്ട് അൽമോസ്റ്റ് ഒരു പത്തു ഇയഴ്സ് ആയി കാണും.... " അവർ എന്തിന്റെയോ തുടക്കം എന്ന പോലെ പറഞ്ഞതും അവൾ അവരെ ഒന്ന് നോക്കി... "എന്റെ തുടക്കം എന്നാൽ കോളേജ് ടീം തന്നെ ആയിരുന്നു... ഇന്ന് നിങ്ങൾക്ക് കിട്ടുന്ന പലതും...ഫ്രീഡം പോലും ഇല്ലാത്ത കാലം ആണ്.... i think that is rainy july.... ഞാൻ അന്ന് കേരളത്തിൽ പഠിക്കുന്ന സമയം... എന്റെ father വലിയ കണിശകാരൻ ആയിരുന്നു... പെൺകുട്ടികൾ സ്പോർട്സിൽ പങ്കെടുക്കുന്നത് ഒന്നും ഇഷ്ടം അല്ലാത്ത ആളാ.... " അവരുടെ വാക്കുകൾ കാതോർക്കുകയായിരുന്നു സേറ... അവർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "ഞാൻ അന്ന് വാശി പിടിച്ചും കരഞ്ഞും ആണ് ഇതിൽ എല്ലാം പങ്കെടുത്തത്.... ഞാൻ ഫസ്റ്റ് മാച്ചിന് പോകും മുന്നേ പപ്പ പറഞ്ഞു... ഒന്നുകിൽ ജയിക്കണം... അല്ലെങ്കിൽ കളി നിർത്തണം എന്ന്... ഈ പന്ത് ജീവന്റെ ഭാഗം ആയി സൂക്ഷിക്കുന്ന നമ്മളെ പോലുള്ളവർ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം.... ഞാൻ ആണെങ്കിൽ ആ വാശിയിൽ ജയിക്കാൻ വേണ്ടി പരമാവധി ശ്രമിച്ചു...

അവസാനം സമനില എങ്കിലും നേടാം എന്ന അവസ്ഥയിൽ എന്റെ കയ്യിൽ നിന്നും ബോൾ ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി... കളി തോറ്റു..... ഒരുപക്ഷെ അത് ഞാൻ പാസ് കൊടുത്തിരുന്നു എങ്കിൽ എന്റെ ടീമിന് ഒരു പരാജയം ഒഴിവാക്കാമായിരുന്നു... " അവർ പറഞ്ഞു നിർത്തിയതും അവൾ അവരെ നോക്കി കണ്ണ് ചുളിച്ചു... "അന്ന് എന്നെ കുറെ പേർ ചീത്ത പറയുക ഒക്കെ ചെയ്തു...ഞാൻ വളരെ ടെസ്പ്പ് ആയി... ഇതെല്ലാം വിടാം എന്ന് പോലും തീരുമാനിച്ചു... പക്ഷെ എന്നെ കൊണ്ട് കഴിയുമായിരുന്നില്ല... ഞാൻ പപ്പായോട് ഒരു നുണ പറഞ്ഞു... കളി ജയിച്ചു എന്ന്... എങ്ങനെ എങ്കിലും ഈ കളി തുടരാൻ... പാവം പപ്പ അന്ന് അത് വിശ്വസിച്ചു.... പിന്നെയും പല മാച്ചിലും പങ്കെടുത്തു... പലതും പൊട്ടി...എന്തിന് പറയുന്നു ആദ്യത്തെ മാച്ച് തന്നെ പരാജയം ആയിരുന്നല്ലോ..... എന്നിട്ടും ഞാൻ ഇവിടെ എത്തിയില്ലേ...അതിന്റെ മീനിങ് എന്താ....തോൽക്കുന്നിടത്ത് നിന്നാണ് നമ്മുടെ വിജയം തുടങ്ങുന്നത് എന്ന്....അപ്പോൾ ഈ ചെറിയ പരാജയം അങ്ങ് മറക്കേണ്ടതെയൊള്ളു... നിങ്ങൾക്ക് ഒരു എക്സ്പീരിയൻസിന്..... " അവർ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി... അവൾ പ്രയാസപ്പെട്ടു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു... "ഇത് വരെ വിചാരിച്ചത് എന്തും നേടിയിട്ടെ ഒള്ളൂ ലെ... " അവർ ഒരു വാത്സല്യത്തോടെ ചോദിച്ചതും അവൾ മെല്ലെ ഒന്ന് തലയാട്ടി... "കോച്ചിന് അറിയുന്നുണ്ടാകില്ല.... എനിക്ക് മമ്മയില്ല... മമ്മയെ കണ്ട ഓർമ പോലും എനിക്കില്ല......"

അവൾ പറഞ്ഞതും അവർ ഒരു സങ്കടത്തോടെ അവളെ നോക്കി...എങ്കിലും അവൾ ഒന്ന് പുഞ്ചിരിച്ചു... "അത് കൊണ്ടാകാം... ചെറുപ്പം മുതൽ ഞാൻ എന്ത് ആഗ്രഹിച്ചാലും അപ്പ അത് എന്റെ മുന്നിൽ എത്തിച്ചിരിക്കും.... വളർന്നു കഴിഞ്ഞപ്പോൾ എനിക്കൊപ്പം boo വും ബ്രദറും കൂടി... കോച്ച് കണ്ടിട്ടില്ലേ... എന്റെ കൂടെ ഉണ്ടാകാറുള്ളവരെ... " അവൾ ആവേശത്തോടെ ചോദിക്കുന്നത് കേട്ടു അവർ ഒരു മടിയും കൂടാതെ പുഞ്ചിരിയോടെ തലയാട്ടി... "അവർ എന്നെ ഒന്ന് കരയാൻ പോലും വിടാറില്ല... എനിക്ക് വേണ്ടത് എന്തായാലും അവർ അത് സാധിച്ചു തരും... ഇനി അപ്പ വഴക്ക് പറഞ്ഞാൽ പോലും അവരാണ് എന്നെ ചേർത്ത് പിടിക്കുക...അവർ ഒന്ന് മാറിയാൽ എനിക്ക് കൂട്ടായി അവരുടെ പപ്പമാരും ഉണ്ടാകും... ലൈഫിൽ ഇന്ന് വരെ ഫൈലിയർ ഉണ്ടായിട്ടില്ല... അത് സ്കൂളിൽ ആണെങ്കിലും എവിടെ ആണെങ്കിലും... പക്ഷെ ആദ്യമായി ഉണ്ടായപ്പോൾ.... ഉള്ളിൽ ഒരു നീറ്റൽ... എനിക്ക് അറിയാം കോച്ച് ഇതൊരു ഗെയിം ആണ്.. അതിനെ അതിന്റേതായ സെൻസിൽ എടുത്താൽ മതിയെന്ന്....ഞാൻ ട്രൈ ചെയ്യുന്നുണ്ട്.... ഞാൻ എന്റെ best തന്നെ ഇന്നലെ കളിയിൽ നൽകി.... പെട്ടെന്ന് ഇങ്ങനെ ഒരു പരാജയം accept ചെയ്യാൻ കഴിയുന്നില്ല... അതും എന്റെ കാരണം കൊണ്ട്....

" അവൾ പുഞ്ചിരിയോടെ തന്നെ പറഞ്ഞു... അവർ അവളുടെ തോളിൽ മെല്ലെ ഒന്ന് തട്ടി... "This is life.... പലപ്പോഴായി നമ്മൾ വിചാരിക്കാത്ത സമയങ്ങളിൽ പരാജയങ്ങൾ ഉണ്ടാകും.... but we must never giveup.... We fight.... One day we see ours world...... അന്ന് നമുക്ക് വേണ്ടി ചീർ ചെയ്യാൻ ഒരുപാട് പേര് ഉണ്ടാകും.... We work hard... got it my dear... " അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവർ പറഞ്ഞു... അത് മതിയായിരുന്നു അവളുടെ സങ്കടത്തേ മാറ്റാൻ... അവൾ ഒരു ചിരിയോടെ തലയാട്ടി.... "എന്നാൽ പോയി പ്രാക്ടീസ് ചെയ്യ്.... Next match.... നമ്മൾക്ക് ജയിക്കണം.... Go... " അവളെ എൻകറെജ് ചെയ്തു കൊണ്ട് അവർ പറഞ്ഞതും അവൾ പുഞ്ചിരിയോടെ കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്നവരുടെ അടുത്തേക്ക് ഓടി... കോച്ച് അവളുടെ മാറ്റം കണ്ടു ഉള്ളിൽ ഒന്ന് സന്തോഷിച്ചു.... അവളിൽ നല്ലൊരു പ്ലയെറെ അവർക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ബ്രദർ.... " ഒരു വിളിയോടെ അവൾ ജെറിയുടെയും എബിന്റെയും ക്ലാസിനുള്ളിലേക്ക് ഓടി കയറി... അവർ ഇരിക്കുന്ന സീറ്റിന് മുകളിൽ ആയി കയറി ഇരുന്നു.... "ആ വന്നല്ലോ....തോറ്റപെട്ടി.... " എബിൻ ഒരു കളിയാക്കലോടെ പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു ഇരുന്നതും അവൾ കണ്ണുരുട്ടി കൊണ്ട് അവന്റെ തലയിൽ ഒന്ന് മേടി... "തോറ്റപെട്ടി നിന്നെ തേച്ചിട്ട് പോയവളില്ലേ അവളെ അങ്ങ് വിളിച്ചാൽ മതി....മടിയാ... "

അവളുടെ സംസാരം കേട്ടു ജെറി പുസ്തകത്തിൽ നിന്നും കണ്ണെടുത്തു കൊണ്ട് അവളെ ഒന്ന് നോക്കി... "ഇപ്പോൾ ക്ലാസ്സ്‌ ഇല്ലേ.... " അവന്റെ ചോദ്യം കേട്ടു സേറ ഒന്ന് ഇളിച്ചു കൊണ്ട് തലയാട്ടി... "എന്നിട്ട് ആണോടി പോർക്കേ ഇവിടെ വന്നിരിക്കുന്നത്... പോയി ക്ലാസിൽ കയറടി... " എബിൻ അവളെ വലിച്ചു താഴെ ഇറക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും സേറ ജെറിയുടെ തോളിൽ പിടിച്ചു കൊണ്ട് ചിണുങ്ങി... "പ്രാക്ടീസിന് ഇറങ്ങിയതാ.... ഇന്ന് നിങ്ങളെ കണ്ടില്ലല്ലോ... അത് കൊണ്ട് വന്നതാ...." അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "ക്ലാസ്സ്‌ കട്ട്‌ ചെയ്തു വരാൻ ഇവിടെ ആരേലും ചത്തു കിടപ്പുണ്ടോ.... " "പോടാ പട്ടി.... അല്ലേലും നിന്നെ ഒക്കെ കാണാൻ വന്ന എന്നെ പറഞ്ഞാൽ മതി.... ലോകത്ത് എവിടെയും ഇല്ലാത്ത ജാഡയും.... കണ്ടാലും മതി... വെറുതെ അല്ലടാ നിനക്ക് ഒന്നും ഒരു പെണ്ണും സെറ്റ് ആകാത്തത്... ഉള്ളത് ആണെങ്കിൽ തേച്ചിട്ടും പോയി.... നിന്റെ ഒക്കെ കയ്യിലിരിപ്പ് കാരണം ആണ്.... മരപട്ടികൾ.... " അവൾ ദേഷ്യത്തോടെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് അവിടെ നിന്ന് ചാടി ഇറങ്ങി പോകുന്നത് കണ്ടതും ജെറി എബിനെ നോക്കി ചിരി കടിച്ചു പിടിച്ചു... എബിൻ വേണ്ടായിരുന്നു എന്ന എക്സ്പ്രഷനും ഇട്ടു അവളെ നോക്കുകയായിരുന്നു... അവൾ ക്ലാസിന്റെ ഡോറിൽ എത്തിയതും അതെ വേഗത്തിൽ തന്നെ അവൾ ഉള്ളിലേക്ക് തന്നെ ഓടി.... ഓടി വന്നു ജെറിയെ തള്ളി മാറ്റി കൊണ്ട് അവിടെ ഇരുന്നതും രണ്ട് പേരും അന്തം വിട്ട് കൊണ്ട് അവളെ നോക്കി...

അപ്പോഴേക്കും പുറമെ നിന്നും ഒരു സാർ ഉള്ളിലേക്ക് കയറി വന്നിരുന്നു... എബിനും ജെറിയും ഞെട്ടി കൊണ്ട് പേടിയോടെ അവളെയും സാറിനെയും മാറി മാറി നോക്കി... "പിന്നിലൂടെ ഇറങ്ങി പോടീ... " എഴുന്നേറ്റു നിൽക്കുന്നതിനിടയിൽ എബിൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു... അവൾ അതൊന്നും കേൾക്കാത്ത മട്ടെ ഹൂടിയുടെ ക്യാപ് തലയിൽ ഇട്ടിരിക്കുന്ന ക്യാപിന് മുകളിൽ ആയി ഇട്ടു കൊണ്ട് അവിടെ തന്നെ ഇരുന്നു... എബിൻ ജെറിയെ നിസ്സഹായനായി നോക്കി... "Baby boo.... " "ഇപ്പോൾ ഇറങ്ങിയാൽ എന്നെ പിടിക്കും ഉറപ്പ്....i promiss you... ഒരു പ്രശ്നവും ഉണ്ടാക്കാതെ ഞാൻ ഇരുന്നോളാം.... " അവൾ മെല്ലെ അവന്റെ ചെവിയിൽ ആയി പറഞ്ഞു... ജെറിന് ചിരി വന്നിരുന്നു... അവൻ അവൾക്ക് വേണ്ടി ഒരു നോട്ട് എടുത്തു കൊടുത്തു... അവൾ അതിൽ കുത്തി വരച്ചു കൊണ്ടിരുന്നു...

ക്ലാസ്സ്‌ കേൾക്കുന്നതിനിടയിൽ ജെറി ഒന്ന് സേറയെ നോക്കിയതും അവൾ ടേബിളിൽ തല വെച്ച് ഉറങ്ങി തുടങ്ങിയിരുന്നു... അവൻ ഒരു ചിരിയോടെ നോട്ട് എടുത്തു അവളുടെ മുന്നിൽ മറയായി വെച്ചു... അവന്റെ നോട്ടം പലപ്പോഴായി അവളിലേക്ക് മാത്രം ഒതുങ്ങി കൂടി... മെല്ലെ കൈ ഉയർത്തി അവളുടെ കവിളിൽ ഒന്ന് തലോടിയതും എബിൻ പെട്ടെന്ന് തന്നെ അവനെ തട്ടി വിളിച്ചിരുന്നു....ജെറി ഞെട്ടി കൊണ്ട് അവനെ നോക്കിയതും എബിൻ കണ്ണ് കൊണ്ട് മുന്നിലേക്ക് കാണിച്ചതും അവൻ വേഗം തന്നെ മുന്നിലേക്ക് നോക്കി ഇരുന്നു.... "ഇതാരാ.... " ഇടക്ക് എബിയെ തോണ്ടി കൊണ്ട് പിന്നിൽ ഇരിക്കുന്ന ഒരു പയ്യൻ ചോദിച്ചു... "ജെയിംസ് ഡിസൂസ...സ്പെയിനിൽ നിന്നും വന്നതാ... ഈ ക്ലാസ്സ്‌ കഴിഞ്ഞാൽ അങ്ങ് പൊയ്ക്കോളും..." "ഇതെപ്പോ ക്ലാസിൽ കയറി...." "രണ്ട് ദിവസം മുന്നേ കയറി ഇരിക്കുന്നതാ.... മിണ്ടാതെ പോടെ.... " എബിൻ ടെൻഷനോടെ പറയുന്നത് കേട്ടു ജെറി ചിരി ഒതുക്കി പിടിച്ചു കൊണ്ട് ഒരു നോട്ടം സേറയിലേക്ക് പായിച്ചു.... ഉറങ്ങി കിടക്കുന്നവളെ പുഞ്ചിരിയോടെ നോക്കി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story