മറുതീരം തേടി: ഭാഗം 12

marutheeram thedi

രചന: രാജേഷ് രാജു

"ആദ്യം ഈ ശരീരമൊന്ന് നല്ലതുപോലെ പ്രവർത്തിക്കാൻ തുടങ്ങട്ടെ... എന്നിട്ട് നമുക്ക് സിഗററ്റോ കള്ളോ എന്തു വേണമെങ്കിലും ഉപയോഗിക്കാം... എന്നാൽ ഞാൻ പോട്ടെ... ഇനി കുറച്ചുനേരം എന്റെ ശല്യമുണ്ടാകില്ല... " ഭദ്ര കാപ്പിയായിവന്ന പാത്രവുമായി നടന്നു... എന്തോ അവൾ പോകുന്നതവൻ നോക്കി നിന്നു....അവന്റെ മനസ്സിൽ അന്നേരം അവളോട് സിമ്പതിയായിരുന്നു... ഒരു അന്യപുരുഷനുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന മറ്റേത് പെണ്ണാണുണ്ടാവുക... ഇവളല്ലാതെ... ചെറുപ്പത്തിലെ പരിചത്തിനുപുറത്താകാം ഇങ്ങനെ അധികാരത്തോടെ പെരുമാറുന്നതും ചെയ്യുന്നതും... എന്നാൽ ഇതുപോലെ ചെയ്യാൻ അവൾ എന്റെ ആരാണ്... സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം... അച്ചു ഓരോന്നോർത്ത് കിടന്നു... എപ്പോഴോ അവനെ മയക്കത്തിലേക്ക് തള്ളിവിട്ടു... " നെറ്റിയിൽ നനച്ചിട്ട തുണി മാറ്റി ആരോ കൈ വച്ചതറിഞ്ഞപ്പോഴാണവൻ മയക്കത്തിൽനിന്നുമുണർന്ന് കണ്ണു തുറന്നത്... നോക്കുമ്പോൾ തന്റെയടുത്ത് നിൽക്കുന്ന ഭദ്രയെ അവൻ കണ്ടു... അവനെ നോക്കി അവളൊന്നു ചിരിച്ചു... "അതേ കുറച്ചുനേരംകൂടി ഇനി എന്നെ സഹിച്ചേ മതിയാകൂ... പനി കുറഞ്ഞ ല്ലോ... അപ്പോൾ ആ കാപ്പി നിർബന്ധിച്ച് കുടിപ്പിച്ചതിന് കാര്യമുണ്ടായി...

ഇനി ഈ കഞ്ഞികുടി കുടിച്ച് ആ മരുന്നും കഴിച്ചാൽ പനി പൂർണ്ണമായും മാറും... " ഭദ്ര പറഞ്ഞു... "നീ ശരിക്കും ആരാണ്... എന്തിനാണ് എന്നെ ഇങ്ങനെ സുശ്രൂഷിക്കുന്നത്... " "ഇതു നല്ല കൂത്ത്... പനി മാറിയപ്പോഴാണോ പിച്ചും പേയും പറയുന്നത്.. മറ്റുള്ളവരെ സഹായിക്കരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ... " "അതുകൊണ്ടല്ല... എനിക്കുവേണ്ടി ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോട് എന്ത് പുണ്യമാണ് ചെയ്തത്... കാണുമ്പോഴും എന്തെങ്കിലും ചോദിച്ചാലും കടിച്ചുകീറുന്നതുപോലെ പെരുമാറുന്ന എന്നെപ്പോലെ ഒരുത്തനെ സ്നേഹത്തോടെ പരിചരിക്കാൻ എന്താണ് ഞാൻ ചെയ്ത പുണ്യം... എന്നെ സ്നേഹിക്കാനും പരിഹരിക്കാനും എനിക്കായി ജനിച്ച ഒരു പെണ്ണുണ്ടായിരുന്നു... എന്നാൽ ദൈവം അവൾക്ക് അതിനുള്ള ആയുസ്സ് ദൈവം കൊടുത്തില്ല എന്നുതന്നെ പറയാം... അല്ല ദൈവത്തിനെ പഠിച്ചിട്ടും കാര്യമില്ല... കാരണം അതിലൊരു സത്യമുണ്ട്... അത് എന്നിലൂടെ തന്നെ അലിഞ്ഞില്ലാതാവണം... പക്ഷേ ഇപ്പോൾ അതുകാരണത്താലൊരു ലക്ഷ്യമുണ്ട്... ആ ലക്ഷ്യത്തിനുവേണ്ടിയാണ് ഇന്ന് ഞാൻ ജീവിക്കുന്നതുതന്നെ... അത് നിറവേറുന്നതുവരെ മാത്രമേ ഞാനിവിടെയുണ്ടാകൂ... അതുകൊണ്ട് എന്നെ ആരും സ്നേഹിക്കാനോ ദയ കാണിക്കാനോ പാടില്ല...

കാരണം എന്റെ ലക്ഷ്യം നിറവേറുന്നതിനെക്കുറിച്ച് പറഞ്ഞാൽ ഞാൻ പോകുമ്പോൾ അത് മറ്റുള്ളവർക്ക് വേധനയായിതീരും..." "നിങ്ങളെ സ്നേഹിക്കാനോ കൂടെ പൊറുക്കാനുമൊന്നും എനിക്കുദ്ദേശമില്ല... പനിച്ച് തുള്ളി കിടക്കുന്നതുകണ്ടപ്പോൾ കുറച്ചു ദയ തോന്നി എന്നത് സത്യം... അത് പനിമാറിക്കഴിയുന്നതുവരെ മാത്രം... നിങ്ങൾ ലക്ഷ്യം നിറവേറ്റുകയോ വേണ്ടെന്നുവക്കുകയോ ചെയ്യ്... അതെന്നെ ബാധിക്കുന്ന കാര്യമല്ല.. നമ്മൾ വഴിയിൽ ബുദ്ധിമുട്ടുന്നവരെ കണ്ടാൽ സഹായിക്കില്ലേ അങ്ങനെ കണ്ടാൽ മതി... ഇപ്പോൾ ഈ കഞ്ഞികുടി ക്ക്... എന്നിട്ട് ആ മരുന്നും കിഴക്ക്... ലക്ഷ്യം നിറവേറ്റാൻ ശരീരത്തിന് ബലം വേണ്ടേ... പെട്ടന്ന് കുടിച്ച് പാത്രം തന്നാൽ എനിക്ക് പോകാമായിരുന്നു... " ഭദ്ര കഞ്ഞി ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു... അച്ചു അത് വാങ്ങിക്കുടിച്ചു... കഞ്ഞി കുടിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് അവിടെയൊന്നുമല്ലെന്ന് ഭദ്രക്ക് മനസ്സിലായി... അതേകുറിച്ചവൾചോദിക്കാനും പോയില്ല... എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കണ്ണ് നിറയുന്നത് കണ്ടു...

"എന്തു പറ്റി അച്ചുവേട്ടാ... തലവേദന മറ്റോ ഉണ്ടോ... കണ്ണ് നിറയുന്നു... " "ഒന്നുമില്ല... അവൻ കഞ്ഞി മതിയാക്കി എഴുന്നേറ്റു... പിന്നെ പുറത്തുപോയി കയ്യും വായയും കഴുകി അവിടെ ഉമ്മറപ്പടിയിലിരുന്നു... " "അച്ചുവേട്ടാ ഈ മരുന്ന് കഴിക്ക്... " ഭദ്ര മരുന്നും വെള്ളവും അച്ചുവിന് നൽകി... അതു വാങ്ങിച്ചവൻ കുടിച്ചു... "പുറത്ത് ഇരുന്ന് കാറ്റ് തട്ടേണ്ട... അകത്തേക്ക് കയറിയിരിക്ക്... പോയ പനി വീണ്ടും വരേണ്ട... " അച്ചു അവിടെനിന്നും എഴുന്നേറ്റ് അകത്തു വന്നിരുന്നു... " "അച്ചുവേട്ടാ... ഞാനൊരു കാര്യം ചോദിക്കുന്നതുകൊണ്ട് വിഷമം തോന്നുമോ... " ഭദ്ര ചോദിക്കുന്നത് കേട്ട് അച്ചു അവളെ നോക്കി... "എന്താണ് സത്യത്തിൽ അച്ചുവേട്ടന്റെ ഭാര്യക്ക് സംഭവിച്ചത്... കിച്ചു പറഞ്ഞ് ചിലതറിയാം... ഏതോ മലയുടെ മുകളിൽ നിന്ന് താഴേക്ക് വീണതാണെന്ന് പറഞ്ഞു... " ഭദ്രയുടെ ചോദ്യം അവനെ കൂടുതൽ സങ്കടത്തിലേക്കാണ് തള്ളിയിട്ടത്... "പറയാൻ വിഷമമുണ്ടെങ്കിൽ വേണ്ടട്ടോ... എന്ത് സങ്കടത്തിലും ഒരു പരിഹാരമുണ്ടാകുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്... അതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ... "

"എന്റെ സങ്കടം അങ്ങനെ മാറുന്നതല്ല... അത് മാറണമെങ്കിൽ ഞാൻ ഇല്ലാതാവണം... അതുമല്ലെങ്കിൽ നേരത്തെ പറഞ്ഞ ആ ലക്ഷ്യം നിറവേറണം... എന്നാലേ ഇന്ന് ഞാനനുഭവിക്കുന്ന വേദനക്ക് ശമനമുണ്ടാകൂ... അതൊന്നും നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ല... കാരണം അതങ്ങനെയാണ്... " "ഓ അങ്ങനെയാണ്... എന്നാൽ ഞാൻ നടക്കട്ടെ... ആവിശ്യമെന്തെങ്കിലുമുണ്ടെങ്കിൽ വിളിച്ചാൽ മതി... ആതിരയുടെ അച്ഛനുമമ്മക്കും കഞ്ഞി കൊടുക്കട്ടെ... " ഭദ്ര പാത്രവുമായി നടന്നു... ഉച്ചക്കുള്ള കഞ്ഞിയും ഭദ്ര കൊണ്ടുപോയി കൊടുത്തിരുന്നു... അപ്പോഴേക്കും അച്ചുവിന്റെ പനി ഏകദേശം മാറിയിരുന്നു... വൈകീട്ട് കിച്ചു വന്നപ്പോൾ തലവഴി മൂടിപ്പുതച്ച് കിടക്കുകയായിരുന്നു അച്ചു... "അച്ചുവേട്ടാ ഇതുവരെ എണീറ്റില്ലേ... പനി മാറിയ ക്ഷീണമാണോ... പനി മാറിയെന്ന് ചേച്ചി പറഞ്ഞു... " എന്നാൽ അതിനുള്ള മറുപടിയൊന്നുമുണ്ടായില്ല... കിച്ചു ചെന്ന് പുതപ്പ് മാറ്റി... അന്നേരം ചുണ്ടത്ത് ചെറിയൊരു ചിരിയോടെ അവനെ നോക്കി കിടക്കുന്ന അച്ചുവിനെയാണ് അവൻ കണ്ടത്...

"എന്റീശ്വരാ... എന്താണ് കാണുന്നത്... ഇന്ന് എന്ത് മഹാത്ഭുതമാണ് സംഭവിച്ചത്... എത്ര കാലമായി ഈ മുഖത്ത് ഇങ്ങനെയൊരു ചിരി കണ്ടിട്ട്... എന്തു മരുന്നാണ് ചേച്ചി തന്നത്... " "അതോ... അതൊരു തരം മരുന്നാണ് മോനേ.. അത് നിന്റെ ചേച്ചിക്ക് മാത്രം തരാൻ കഴിയുന്ന മരുന്ന്... " "അതെന്താണ് എന്റെ ചേച്ചി ക്കുമാത്രം തരാൻ പറ്റുന്ന മരുന്ന്... " കിച്ചു സംശയത്തോടെ ചോദിച്ചു... "അതോ... സ്നേഹം... പരിചരണം ഒരന്യൻ പുരുഷനെ ഇതുപോലെ സ്നേഹത്തോടെ പരിചരിക്കാൻ നിന്റെ ചേച്ചിക്ക് മാത്രമേ കഴിയൂ... ഇതുപോലെ ഒരു പെണ്ണിനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല... കുറച്ചു കാലമാണ് കഴിഞ്ഞതെങ്കിലും എന്റെ മായ പോലും ഇതുപോലെ പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല... അവൾ ഒരു ദേവത തന്നെയാണ്... എന്നിട്ടും അവളുടെ ജീവിതം ഇങ്ങനെയല്ലോ എന്നോർക്കുമ്പോൾ... " "അതാണ് വിധിയെന്ന്പറയുന്നത്... ദൈവത്തിന് ഇഷ്ടക്കൂടുതലുള്ളവരെ കൂടുതൽ പരീക്ഷിക്കും... ചേച്ചിയെ ദൈവത്തിന് അത്രക്കിഷ്ടമാണ്... " "എന്നാലും ഇതുപോലൊരു പരീക്ഷണമുണ്ടോ... പാവം... എത്ര അനുഭവിച്ചു... " "എങ്ങനെ... അച്ചുവേട്ടാ എന്താണ് ഇപ്പോൾ ചേച്ചിയെ പറ്റി പുകഴ്ത്തുന്നത്... ചേച്ചി വല്ല കൈ വിഷവും തന്നോ... അല്ലാതെ ഇത്ര സൌമ്യതയുടെ അച്ചുവേട്ടനെ, ഇപ്പോഴൊന്നും കണ്ടിട്ടില്ലല്ലോ.. " "പിന്നേ കൈ വിഷം... ഇന്നലെ വന്ന അവൾ എനിക്ക് കൈ വിഷം തന്നെന്ന്... അഥവാ തന്നാലും അതിന്റെ ഫലം കാണിക്കാനൊന്നുമായിട്ടില്ല..

ഞാൻ യാഥാർത്ഥ്യമാണ് പറഞ്ഞത്... അവളെപ്പോലെ ഒരു ചേച്ചിയെ കിട്ടിയത് നിന്റെ ഭാഗ്യമാണ്... ആ സ്നേഹം കുറച്ചുകാലമെങ്കിലും ഇല്ലാതാക്കിയത് നിന്റെ വിവരദോഷമാണ്... " 'എന്നാൽ ചേച്ചിയെ അച്ചുവേട്ടനെടുത്തോ.... അന്നേരം ആ സ്നേഹം ആവോളം അനുഭവിക്കാമല്ലോ... " "എടാ കഴുവേറീ... വന്നുവന്ന് നിന്റെ വാക്കുകൾ അതിരു കടക്കുന്നുണ്ട്... " അച്ചു കിച്ചുവിനെ തല്ലാനായി കയ്യോങ്ങി... എന്നാൽ കിച്ചു പെട്ടന്ന് ഒഴിഞ്ഞുമാറി... " "ഞാൻ പറഞ്ഞത് സത്യമാണ്... ഒരു വിവാഹം കഴിച്ചു എന്നേയുള്ളൂ.. അതിപ്പോൾ അച്ചുവേട്ടനും കഴിച്ചതല്ലേ... പിന്നെയുള്ള തടസം ആ വിവാഹം വേർപെടുത്തിയിട്ടില്ല എന്നതാണ്... അത് നമുക്ക് ചെയ്യാം... എന്താ ആലോചിക്കുന്നോ... " "എടാ കിച്ചു... കുറച്ച് സ്വാതന്ത്രത്തോടെ പെരു മാറിയെന്ന് കരുതി നീയെന്റെ അച്ഛനാകരുത്... തോന്നിവാസം പറയുന്നതിനുമില്ലേ ഒരതിര്... " "എന്നാൽ വേണ്ട... അല്ലെങ്കിലും നല്ലത് നായക്ക് പറ്റില്ലല്ലോ... നമുക്ക് അതേക്കുറിച്ച് വിടാം... പിന്നെ രാവിലെ ഞാൻ പോകുമ്പോൾ കണ്ട ആളല്ല ഇപ്പോൾ... ഒരു ഗുളിക കഴിച്ചപ്പോഴേക്കും പനി മാറുകയുമില്ല... അതല്ലാതെ എന്തോ മരുന്ന് ചേച്ചി തന്നിട്ടുണ്ട്... " ഉണ്ട്... ഗുളിക പനി കുറഞ്ഞതിനു ശേഷമാണ് കഴിച്ചത്... അവൾ നീ പോയി കുറച്ചു കഴിഞ്ഞപ്പോൾ കുരുമുളകിട്ട് തിളപ്പിച്ച അടിപൊളി കാപ്പിയിട്ടുതന്നു...

അത് കുടിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും പനി കുറഞ്ഞു... " "അങ്ങനെ വരട്ടെ... ആ കാപ്പിയാണ് ഈ ഉന്മേഷത്തിന്കാരണം... അത് ഞാനംഗീകരിക്കുന്നു... പിന്നെ ചിലപ്പോൾ കറിയാച്ചൻമുതലാളി ഇവിടേക്ക് വരും... പനിയാണെന്ന് ഞാൻ പറഞ്ഞിരുന്നു... " "എന്നിട്ട് ഇപ്പോഴാണ് പറയുന്നത്... ചായക്ക് കൊടുക്കാൻ വല്ലതുമുണ്ടോ ഇവിടെ... എന്ത് കൊണ്ടുവന്ന് വച്ചാലും നുള്ളിത്തിന്ന് തീർക്കില്ലേ നീ.. ഇനിയിപ്പോ എന്തുചെയ്യും... കടയിൽ പോയി വാങ്ങിക്കാമെന്നുവച്ചാൽ പോയിവരുന്നിനിടക്ക് അദ്ദേഹം വന്നാലോ... " "അതിനെന്തിനാണ് പേടിക്കുന്നത്... ചേച്ചിയോട് അവിടെ എന്തെങ്കിലുമുണ്ടെങ്കിൽ തരാൻ പറയും... നമ്മൾ വാങ്ങിച്ച്കൊടുത്താൽ പോരേ... " "അതെങ്ങനെയാടാ... എല്ലാറ്റിനും അവരെ ബുദ്ധിമുട്ടിക്കുന്നതെങ്ങനെയാണ്... ഒരു സഹായം ചെയ്തു തരാമെന്ന് പറഞ്ഞപ്പോൾ നമ്മൾ അതിൽ പിടിച്ച് തൂങ്ങുകയാണെന്ന് കരുതില്ലേ അവർ... വേണ്ട... നീ പെട്ടന്ന് അമ്പലത്തിനടുത്തുള്ള കടയിൽ ചെന്ന് പഴവും ബിസ്കറ്റ് വാങ്ങിച്ചു വാ..." അച്ചു പറഞ്ഞു... "എന്താണ് പഴത്തിന്റേയും ബിസ്കറ്റിന്റേയും കാര്യം പറയുന്നത്... " വാതിൽക്കൽ നിന്നുള്ള ചോദ്യം കേട്ട് അവർ തിരിഞ്ഞു നോക്കി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story