മറുതീരം തേടി: ഭാഗം 41

marutheeram thedi

രചന: രാജേഷ് രാജു

"കൊള്ളാം നിന്റെ നന്മ... എന്നാൽ അത് നിന്റെ ജീവനുള്ള വിലയാണെന്ന് നീയറിഞ്ഞോ... അത് ഞാൻ പുറത്തുവരുന്നതുവരെ..." പ്രകാശൻ ദേഷ്യത്തോടെ കാർത്തിക്കിന്റെ കാറിൽ കയറി പുറകെ കാർത്തിക്കും ജിമ്മിച്ചനും... ആ കാർ പൊടി പറത്തി അവിടെനിന്നും പോയി... ഭദ്ര പോട്ടിക്കരഞ്ഞു... സരോജിനിയും ആതിരയും അവളെ ആശ്വസിപ്പിച്ചു... ഗിരീഷ് അവളുടെയടുത്തേക്ക് ചെന്നു... "പെങ്ങൾ ക്ഷമിക്കണം... എന്റെ നാവിൽനിന്നുവീണ ഒരബദ്ധമാണ് ഇതെല്ലാമുണ്ടായത്... അവൻ പല ചെയ്തുകൂടായ്മ ചെയ്യുമ്പോഴും അതിന് കൂട്ടുനിന്നവനാണ് ഞാൻ... എന്നെങ്കിലും അവൻ സ്വന്തം തെറ്റ് മനസ്സിലാക്കി നല്ലവരായി മാറുമെന്ന് ഞാനാശിച്ചു... അവന്റെ അസുഖംമുലമാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കരുതി... എന്നാൽ എനിക്ക് തെറ്റി... കുട്ടിക്കാലം മുതൽ ഒന്നിച്ചു നടന്നവരാണ് ഞങ്ങൾ... എന്നാലിപ്പോൾ എനിക്ക് മനസ്സിലായി അവനൊരിക്കലും നന്നാവില്ലെന്ന്... ഇനിയെന്ത് അവന്റെ രീതിയിൽ അഴിച്ചു വിട്ടാൽ അവനെ എന്നന്നേക്കുമായി നഷ്ടമാകുമെന്ന് എനിക്ക് മനസ്സിലായി...

ഇന്ന് നിന്നെ അമ്പലത്തിൽ വച്ച് കണ്ടപ്പോൾ നിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ നീ മനഃസമാധാനത്തോടെയാണ് ജീവി ക്കുന്നതെന്ന് എനിക്ക് മനസ്സിലായി... അതുകണ്ടപ്പോൾ സ്വന്തം സഹോദരിയുടെ ജീവിതം രക്ഷപ്പെട്ടതുപോലെ തോന്നി... ആ സന്തോഷം അവനെയറിയിക്കാൻ വിളിച്ചതായിരുന്നു ഞാൻ പക്ഷേ അതുവച്ച് അവനിവിടെയെത്തുമെന്ന് കരുതിയില്ല... എന്നോട് പൊറുക്കണം... " "എല്ലാം എന്റെ വിധിയാണ്... എനിക്ക് സന്തോഷം പറഞ്ഞിട്ടില്ല... അതാണ് സത്യം... " "ഇനി നീ പേടിക്കേണ്ട... അവന്റെ ശല്യം ഇതോടെ തീർന്നില്ലേ... ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്ക്... " ഗിരീഷ് തിരിഞ്ഞു നടന്ന് തന്റെ കാറിൽ കയറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "പ്രീതി അവനെവിടെ പോയതാണ്... ഒരു ബാഗും തൂക്കിയാണല്ലോ പോയത്... നിന്നോട് പറഞ്ഞിരുന്നോ... " പ്രകാശന്റെ അമ്മ വിശാല പ്രീതിയോട് ചോദിച്ചു... "അമ്മയോട് പറയാത്തതാണോ എന്നോട് പറയുന്നത്... " പ്രീതി ചോദിച്ചു... "അവനെക്കൊണ്ട് മനുഷ്യന്റെ സ്വസ്ഥത മുഴുവൻ പോയി...

വല്ല പരാതിയും കൊടുത്ത് അവനെ അകത്താക്കിയാൽ മറ്റുള്ളവർക്ക് മനഃസമാധാനത്തോടെ ജീവിക്കാനായിരുന്നു... ഞാൻ പ്രസവിച്ചു പോയില്ലേ... അങ്ങനെചെയ്യാൻ മനസ്സ് അനുവദിക്കുന്നില്ല... " അതേസമയം പ്രീതിയുടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൾ അകത്തേക്ക് നടന്നത്... പരിചയമില്ലാത്ത നമ്പർ കണ്ട് ഒരു നിമിഷം അവൾ സംശയിച്ചു.. പിന്നെ കോളെടുത്തു... "ചേച്ചി ഇത് ഞാനാണ് ഗിരീശൻ.. " "എന്താ ഗിരീശാ കാര്യം... " പ്രീതി ചോദിച്ചു അത്... ഞാൻ പറയുന്നത് ചേച്ചി ക്ഷമയോടെ എല്ലാം കേൾക്കണം... മുഴുവൻ കേട്ടുകഴിഞ്ഞിട്ട് ക്ഷമയോടെ ഒരു തീരുമാനമെടുക്കണം... അതിനുമുന്നേ ബഹളം വക്കരുത്... " "നീ കാര്യമെന്താണെന്നുവച്ചാൽ പറ ഗിരീശാ... " "അത് ചേച്ചീ... പ്രകാശൻ ഇപ്പോൾ അവിടെയില്ലല്ലോ... ഉണ്ടാവില്ല... അവൻ ഭദ്ര എവിടെയുണ്ടെന്നറിഞ്ഞ് അവിടേക്ക് പോയതാണ്... " "ഈശ്വരാ എന്നിട്ട് അവനവളെ കണ്ടുപിടിച്ചോ... " "കണ്ടുപിടിച്ചു... ശാരിക യുടെ നാട്ടിലാണ് അവളുള്ളത്... അതായത് അവന്റെ പഴയ മുതലാളി ജിമ്മിച്ചന്റെ നാട്ടിൽ...

അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ... അവളുടെ അനിയനും നമ്മുടെ മായയെ വിവാഹം കഴിച്ച അച്ചുവും അവിടെയുണ്ട്... അവനവിടെച്ചെന്ന് അവളെ ഉപദ്രവിക്കാൻ നോക്കി... ജിമ്മിച്ചനും അവിടുത്തെ സിഐയും അപ്പോഴേക്കും അവിടെയെത്തി അവളെ രക്ഷിച്ചു... അവനെ പോലീസ് കൊണ്ടുപോയി... ഇനി പറയുന്നത് ചേച്ചി ക്ഷമയോടെ കേൾക്കണം... അവന്റെ നിരന്തരം ശല്യം സഹിക്കാതേയോ ജിമ്മിച്ചനുമായി സംസാരിച്ചതിനെ തുടർന്ന് ഉണ്ടായ പ്രശ്നം കൊണ്ടോ അല്ല അവൾ അവിടെനിന്ന് ഇറങ്ങിപ്പോയത്.. മറ്റൊരു സത്യം ഉള്ളതിനാലാണ്... ചേച്ചിയുടെ ആഭരണങ്ങൾ ഇപ്പോൾ വീട്ടിലുണ്ടോ... " "ഉണ്ട്... എന്തേ... " "അത് ചേച്ചിയുടെ വിശ്വാസം.. ഇന്നോ ഇന്നലയോ പോട്ടെ കഴിഞ്ഞ രണ്ടുമൂന്ന് മാസത്തിനിങ്ങോട്ട്.. അതായത് ഭദ്ര അവിടെനിന്ന് പോയതിനുശേഷം അതവിടെയുണ്ടോ എന്ന് നോക്കിയിരുന്നോ.. ഉണ്ടാവില്ല.. കാരണം അവിടെയില്ല... പ്രകാശൻ അത് എടുത്തു വിറ്റു... " "എന്താണ് നീ പറഞ്ഞത്... എന്റെ ആഭരണം... " പ്രീതി തന്റെ മുറിയിലേക്കോടി... അലമാര തുറന്ന് അതിന്റെ കള്ളറ തുറന്നു നോക്കി...

ആഭരണങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല... "ഗിരീശാ എന്റെ, ആഭരങ്ങൾ... " പ്രീതി കരയാൻ തുടങ്ങി... "ചേച്ചി ബഹളം വക്കത്തു... അന്ന് പ്രകാശനത് എടുക്കുന്നത് ഭദ്ര കണ്ടു... അതവനറിഞ്ഞു... അതോടെ ആ കളവ് മറക്കാൻ അവൻ അവളെ കൊല്ലാൻ തന്നെ തീരുമാനിച്ചു... ആഭരണങ്ങൾ ഭദ്ര മോഷ്ടിച്ചതാണെന്ന് വരുത്തി തീർക്കുക... എന്നിട്ട് താനാണെടുത്തത് എന്ന സത്യം നിങ്ങളൊക്കെ അറിയുമോ എന്ന ടെൻഷനിൽ അവൾ ആത്മഹത്യ ചെയ്തു എന്നു വരുത്തിതീർക്കാനായിരുന്നു അവന്റെ കണക്കുകൂട്ടൽ... എന്നാൽ അത് മനസ്സിലാക്കിയ ഭദ്ര അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു... ഒരു സമയത്ത് അവൾ ആത്മഹത്യക്ക് ശ്രമിച്ചതുമാണ്... എന്നാൽ അവളുടെ കൂട്ടുകാരിയും കോളായിരുന്നു അവളെ രക്ഷിച്ച് ഇവിടെയെത്തിച്ചത്... " "ആ ദുഷ്ടൻ... എന്റെ അമ്പതു പവനാണ് അവനെടുത്തുകൊണ്ട് പോയത്... അങ്ങേരോട് ഇനി ഞാനെന്തു പറയും... അവൻ ഒരിക്കലും ഗുണം പിടിക്കില്ല... സന്ധ്യനേരത്തല്ലേ ഞാൻ പറയുന്നത്...

എന്റെ നാവ് ഫലിക്കും... ഒരുകാലത്തും അവൻ ഗുണം പിടിക്കില്ല നശിച്ചുപോവുകയേയുള്ളൂ... " പ്രീതി കോൾ കട്ടുചെയ്ത് അവിടെ കട്ടിലിന്മേലിരുന്ന് പൊട്ടിക്കരഞ്ഞു... അപ്പോഴേക്കും വിശാല അവിടേക്ക് വന്നു... "എന്താ.. എന്താ മോളേ നീ കരയുന്നത്... എന്താണ് കാര്യം... " "അമ്മേ അവൻ ആ ദുഷ്ടൻ പ്രകാശൻ എന്റെ ആഭരണങ്ങൾ മൊത്തം കൊണ്ടുപോയി വിറ്റു... ഞാനിനി എന്താണ് ചെയ്യുക... " "നീയെന്തൊക്കെയാണ് പറയുന്നത് പ്രീതീ... " പ്രീതി ഗിരീശൻ പറഞ്ഞ കാര്യങ്ങൾ വിശാലയോട് പറഞ്ഞു... എല്ലാം കേട്ട് ഒരു ശിലകണക്കേ അവർ നിന്നു... എത്രനേരം അവരങ്ങനെ നിന്നെന്ന് അറിയില്ല... അവസാനം അവരെന്തോ തിരുമാനിച്ചതുപോലെ എഴുന്നേറ്റു... "മോളെ പ്രീതീ... എനിക്ക് ഇനി മക്കളായിട്ട് ഒരാളേയുള്ളൂ... അത് നീയാണ്... ഉണ്ടായിരുന്ന ഒരുത്തൻ ചത്തു... അവനെ പ്രസവിച്ച വേദന ഞാൻ മറക്കുകയാണ്... ഇനിയെന്റെ മനസ്സിൽ അവനില്ല... നിനക്ക് നഷ്ടപ്പെട്ടതിനുപകരം ഈ വീടും ഈ കാണുന്ന സ്വത്തും നിന്റെ പേരിലേക്ക് എഴുതിത്തരാം.... ഇത് നിന്റെ അച്ഛൻ നിന്റെ അമ്മാവന്റെ കയ്യിൽനിന്നു വാങ്ങിച്ചതാണ്... കുടുംബസ്വത്തല്ല...

ഇത് നിന്റെ പേരിലേക്കെഴുതാൻ ആരുടേയും അനുവാദം വേണ്ട... ഇനി വേണമെങ്കിൽ തന്നെ അത് പ്രശ്നമല്ല... എന്റെ ഇഷ്ടമാണ് ഇവിടെ പ്രധാനം... അവനിനി ഈ വീട്ടിൽ കാലെടുത്തു വക്കില്ല... അഥവാ വന്നാൽ അവൻ ജീവനോടെ ഇവിടെനിന്നും പോകില്ല... എന്റെ മരുമകനോട് ഞാൻ പറഞ്ഞോളാം..." വിശാല അവിടെനിന്നും പുറത്തേക്ക് പോയി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ പ്രകാശനെ സ്റ്റേഷനിലെത്തിച്ച് സെല്ലിലടച്ചശേഷം കാർത്തിക് തിരിച്ചു പോന്നു... അവൻ പോയി കഴിഞ്ഞപ്പോൾ എസ്ഐ സൽഗുണൻ പ്രകാശന്റെയടുത്തേക്ക് ചെന്നു... "നല്ല തണ്ടും തടിയുമുണ്ടല്ലോ... പണിയെടുത്ത് ജീവിക്കാനുള്ള ആവതുമുണ്ട് എന്നിട്ടാണ് സ്വന്തം പെങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ചത്... നിന്റെ നാട്ടിലെ സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്... അവിടുത്തെ എസ്ഐ അന്വേഷണം നടത്തി കാര്യങ്ങൾ തെളിഞ്ഞാൽ നിന്റെ കാര്യം പോക്കാണെന്ന് മോനേ.. അതു പോട്ടെ നീയെങ്ങനെ ഇവിടെയെത്തി... ആ ജിമ്മിച്ചനുമായി നിനക്കെന്താണ് ബന്ധം... " "ഞാൻ ജോലിചെയ്തിരുന്ന പഴയ കമ്പിനിയുടെ മുതലാളിയാണ്... പണത്തിന്റെ കുറച്ചത്യാവിശ്യം വന്നപ്പോൾ കുറച്ചു പണം അവിടെനിന്നും തിരിമറി ചെയ്തു...

" "അതുശരി അപ്പോൾ നീ ആള് കൊള്ളാമല്ലോ... എത്രയായിരുന്നു മാറ്റിയത്... " "ആറ് ലക്ഷം രൂപ... " "ആറ് ലക്ഷമോ... അന്നേരം നീ വിചാരിച്ച പുള്ളിയല്ല... ഏതായാലും ഇനിയുള്ള കാലം നിനക്ക് അഴിക്കുള്ളിൽ കിടക്കാം... മോഷണം മാത്രമല്ല കൊലപാതകശ്രമംകൂടിയുണ്ട്... നിനക്ക് വേണ്ടി ആര് വാദിച്ചാലും രക്ഷയുണ്ടാവില്ല... നിനക്ക് രക്ഷപ്പെടണമെന്നുണ്ടോ... ഉണ്ടെങ്കിൽ പറഞ്ഞോ... ഞാൻ നിന്നെ രക്ഷിക്കാം... നാളെ നിന്നെ കോടതിയിൽ ഹാജരാക്കും അവിടെനിന്നും ജാമ്യത്തിൽ നിന്നെ പുറത്തിറക്കാം... പക്ഷേ അതിന് ചില കണ്ടീഷൻസുണ്ട്... അത് നീ അനുസരിക്കുകയാണെങ്കിൽ നിന്നെ രക്ഷിക്കാനാളുണ്ട്... " സുഗുണൻ പറഞ്ഞു... "എന്ത് കണ്ടീഷനും അനുസരിക്കാൻ ഞാൻ ഒരുക്കമാണ്... എനിക്ക് ഇവിടുന്ന് രക്ഷപ്പെടണം... " "എന്നാൽ ഒരാളുണ്ട് ധർമ്മരാജൻ മുതലാളി... നിന്നെ പൂട്ടിയ സിഐ സാറിന്റേയും ആ ജിമ്മിച്ചന്റേയും പ്രധാന ശത്രു... അവരെ ഒതുക്കാൻ നീ ധർമ്മരാജൻ മുതലാളിയുടെ കൂടെ നിൽക്കണം... നിൽക്കാം... അത് എന്റേയും കൂടി ആവിശ്യമാണ്...

അവനെ ആ ജിമ്മിച്ചനെ തകർക്കാനുള്ള അവസരം കാത്തുനിൽക്കുകയാണ് ഞാൻ... പിന്നെ എന്നെ ഇതിലെത്തിച്ച ആ സിഐ യേയും... " "മിടുക്കൻ... അപ്പോൾ മുതലാളിയെ ഞാൻ വിളിക്കാം... നീ ദൈര്യമായി അവരെ ഒതുക്കാനുള്ള വഴി കണ്ടുപിടിച്ചോ... " സുഗുണൻ തന്റെ ഫോണിൽ നിന്ന് ധർമ്മരാജൻ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... മുതലാളിയിപ്പോൾ വരും... അതിനു മുന്നേ ആ കോൺസ്റ്റബിൾ ഗോപിനാഥനെ ഇവിടെനിന്നും എന്തെങ്കിലും പറഞ്ഞ് പറഞ്ഞയക്കണം... അവന്റെ കൂടെ മറ്റു രണ്ട് കോൺസ്റ്റബിൾമാരേയും... എഎസ്ഐയും ബാക്കിയുള്ളവരും ഡ്യൂട്ടി കഴിഞ്ഞ് പോയി... ഇവരൊക്കെ ആ സി ഐയുടെ ആളുകളാണ്... " അതും പറഞ്ഞ് സുഗുണൻ കോൺസ്റ്റബിൾ ഗോപിനാഥിന്റെ അടുത്തേക്ക് ചെന്നു... "ഗോപിനാഥാ ഒരു കോൾ വന്നിരുന്നു... നമ്മുടെ സ്റ്റേഷനതിർത്തിവഴി ഏഴ് കോടിയുടെ കള്ളപ്പണവുമായി ഒരു വണ്ടി കടന്നുപോകുന്നുണ്ടെന്ന്... നീ കോൺസ്റ്റബിൾ പ്രേമനേയും ശശിയേയും കൂട്ടി ചെല്ല്... അത് പിടിച്ചു കഴിഞ്ഞാൽ നമ്മുടെ സ്റ്റേഷനൊരു അഭിമാനമാണ്...

ചിലപ്പോൾ പ്രമോഷൻ മറ്റോ ലഭിക്കുകയും ചെയ്യും... എനിക്ക് കാലിന് നല്ല വേദന... അല്ലെങ്കിൽ ഞാനും വന്നിരുന്നു... മാത്രമല്ല സെല്ലിൽ ഒരുത്തൻ കിടപ്പുണ്ടല്ലോ... അവനെ തനിച്ചാക്കി പോയാൽ അവനെന്തെങ്കിലും കടുംകൈ ചെയ്താൽ ഞാനും താനുമുൾപ്പടെ തൂങ്ങും... " "ഞങ്ങൾ പോകാം സാർ...പക്ഷേ സിഐ സാറിനോട് പറയേണ്ടേ... അത് ഞാൻ വിളിച്ചുപറഞ്ഞോളാം... നിങ്ങൾ തെല്ല്... " ഗോപിനാഥൻ മറ്റുള്ളവരേയും കൂട്ടി അപ്പോൾ തന്നെ പുറപ്പെട്ടു... "അല്ല ഗോപിസാറേ എനിക്കെന്തോ സംശയം... ഇങ്ങനത്തെ ഒരു കേസിന് പോകുമ്പോൾ എസ്ഐ സാറോ സിഐ സാറോ കൂടേ വേണമെന്നല്ലേ നിബന്ധന.. ഇതിലെന്തോ ചതിയുണ്ട്... ചിലപ്പോൾ സെല്ലിൽ കിടക്കുന്ന അവനെങ്ങാനും... " കോൺസ്റ്റബിൾ പ്രേമൻ ചോദിച്ചു... "നിന്റെ ഊഹം ശരിയാണ്... എനിക്കുമത് തോന്നായ്കയില്ല...

അവനൊക്കെ തീരേണ്ടവനാണ്... അത് അങ്ങനെയാണെങ്കിൽ സന്തോഷം... ആ സുഗുണൻ സാറെന്ന തലവേദന മാറികിട്ടുമല്ലോ" "സാറേ അപ്പോൾ നമ്മളും കുടുങ്ങില്ലേ... നമ്മൾ ഡ്രൂട്ടിയിലാണിപ്പോൾ.. അവൻ ചത്താൽ നമ്മളും കുടുങ്ങും... " "അതിന് നമ്മൾ സുഗുണൻസാർപറഞ്ഞതനുസരിച്ച് കള്ളപ്പണം പിടിക്കാൻ പോന്നതല്ലേ... " "അതിനെന്താണ് തെളിവ്... ഈ കാര്യം നമ്മളല്ലാതെ മറ്റാർക്കാണ് അറിയുക... നിങ്ങളെന്തായും സിഐ സാറിനെ വിളിച്ച് കാര്യം പറ... " "അതിന്റെ ആവശ്യമില്ല... സുഗുണൻസാർ പറഞ്ഞത് എന്റെ മൊബൈലിൽ റിക്കോർഡാണ്... വേണമെങ്കിൽ നമുക്ക് സിഐ സാറിനെ വിളിച്ച് കാര്യം പറയാം... " ഗോപിനാഥൻ കാർത്തിക്കിനെ വിളിച്ചു... എന്നാൽ അവന്റെ ഫോൺ പരിധിക്ക് പുറത്തായിരുന്നു... ഈ സമയം ധർമ്മരാജൻ സ്റ്റേഷനിലെത്തിയിരുന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story