മറുതീരം തേടി: ഭാഗം 49

marutheeram thedi

രചന: രാജേഷ് രാജു

"മര്യാദക്ക് ഇതെല്ലാം എന്റെ പേരിൽ എഴുതുന്നതാണ് നിങ്ങൾക്ക് നല്ലത്... ഇല്ലെങ്കിൽ നിങ്ങളുടെ പുന്നാര മോളെ ഇവിടെയിട്ട് വെട്ടിനുറുക്കും ഞാൻ... " "അതിന് നിനക്ക് കഴിയോ... അതിന് നിനക്ക് കഴിയുമോ നായെ... " പറഞ്ഞതും വിശാല പുറകിൽ മറച്ചുപിടിച്ച വെട്ടുകത്തി പ്രകാശിന്റെ കഴുത്തിനുനേരെ ആഞ്ഞുവീശി... അത് കൃത്യമായി അവന്റെ കഴുത്തിൽ തന്നെ കൊണ്ടു... കഴുത്ത് പോത്തിപ്പിടിച്ച് ഒരലർച്ചയോടെ പ്രകാശൻ താഴെവീണ് പിടഞ്ഞു... പ്രാന്തിളകിയ പോലെ വിശാല അവനെ തലങ്ങും വിലങ്ങും വെട്ടി... അവരുടെ കലിയടങ്ങുന്നതുവരെ അത് തുടർന്നു... അവസാനം വിജയ ഭാവത്തിൽ അവർ ചിരിച്ചു... അപ്പോഴേക്കും പ്രകാശന്റെ സ്വാസം നിലച്ചിരുന്നു... ഇതെല്ലാം കണ്ട് ഒരു മരപ്പാവക്കണക്കേ പ്രീതി കണ്ണുതള്ളി നിൽക്കുകയായിരുന്നു... "മോളെ പ്രീതീ... ഇനി ഇവന്റെ ശല്യം ഉണ്ടാവില്ല... എന്നേ ഇത് ഞാൻ ചെയ്യേണ്ടതായിരുന്നു... ചെയ്തിരുന്നെങ്കിൽ നിനക്കു മാത്രമല്ല ഒന്നുമറിയാതെ ഞാൻ മൂലം ഇവിടെ കയറിവന്ന ഒരു പാവം പെണ്ണിന് ഇത്രയധികം ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു... "

"അപ്പോഴേക്കും അയൽപ്പക്കത്തുള്ളവർ അവിടേക്ക് ഓടിയെത്തി... അവർ താഴെ കിടക്കുന്ന പ്രകാശനെ ഒരു നോക്കേ നോക്കിയുള്ളൂ... വെട്ടുകൊണ്ട് ഭീകരമായ അവന്റെ മുഖവും ശരീരവും കണ്ട് എല്ലാവരും തലതിരിച്ചു... അന്നേരവും ചോരയിറ്റിവീഴുന്ന വെട്ടുകത്തിയുമായി വിശാല അവിടെത്തന്നെ നിൽക്കുകയായിരുന്നു... "ഞാനിവനെ തീർത്തു... ഇനി എന്റെ മകൾക്കും നാട്ടുകാർക്കും മനഃസമാധാനത്തോടെ ജീവിക്കാം... " വിശാല വെട്ടുകത്തി താഴെയിട്ട് അവിടെയിരുന്നു... പിന്നെ പ്രകാശനെനോക്കി പൊട്ടിക്കരഞ്ഞു.... കുറച്ചു സമയത്തിനു ശേഷം അവിടെ വന്നവരിൽ ആരോ സ്റ്റേഷനിൽ വിവരമറിയിച്ച് പോലീസ് എത്തി... കൂടെയുണ്ടായിരുന്ന വനിതാ പോലീസ് പ്രകാശന്റെ അരികിലിരിക്കുന്ന വാശാലയെ എഴുന്നേൽപ്പിച്ചു... അതിനുശേഷം അവരെ ജീപ്പിൽ കൊണ്ടുപോയിരുത്തി... കാവലിനായി രണ്ട് പോലീസുകാർ ജീപ്പിലിരുന്നു... മറ്റു പോലീസുകാർ പ്രകാശന്റെ ബോഡി പരിശോധിച്ചു... അവനെ വെട്ടിയ വെട്ടുകത്തിയും പരിശോധിച്ചു...

രാത്രിതന്നെ അവന്റെ ബോഡി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി... വിവരമറിഞ്ഞ് പ്രഭാകരനും അവിടെയെത്തിയിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അടുത്ത ദിവസം രാവിലെ ഏറെ വൈകിയാണ് ഷാജിയുടേയും വിനയന്റേയും മരണവാർത്ത പുറംലോകമറിഞ്ഞത്... രാവിലെ ധർമ്മരാജൻ ഷാജിയെ ഒരുപാട് തവണ വിളിച്ചിട്ടും കിട്ടാതായപ്പോൾ എന്തോ സംശയം തോന്നി തന്റെ കൂടെയുള്ള ഒരുത്തനെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു... അയാളാണ് ആ വിവരം ധർമ്മരാജനേയും പോലീസിനെയും അറിയിച്ചത്.... ജിമ്മിച്ചൻ അച്ചുവിനെ വിളിച്ചു പറഞ്ഞപ്പോഴാണ് ഭദ്രയും ആതിരയും കിച്ചുവുമെല്ലാം കാര്യങ്ങൾ അറിഞ്ഞത്... ഭദ്രക്ക് വിനയന്റെ മരണത്തിൽ വേദന തോന്നിയിരുന്നെങ്കിലും അവൾ അതെല്ലാം ഒറ്റനിഷംകൊണ്ട് മറന്നു... തന്നെ ചെയ്തതും അച്ചുവിനെ കുത്തിയതുമെല്ലാം അവളിൽ അവനോടുള്ള വെറുപ്പ് അവളുടെ വേദന ഇല്ലാതാക്കി... പ്രകാശൻ രണ്ടുപേരെയും കൊന്ന് രക്ഷപ്പെട്ടതാണെന്ന് അവിടെ മുഴുവൻ പറയാൻ തുടങ്ങി... "അതേ നിമിഷംതന്നെ ജിമ്മിച്ചന്റെ കോൾ വീണ്ടും അച്ചുവിനെ തേടിയെത്തി... പ്രകാശന്റെ മരണ വാർത്തയായിരുന്നു അത്... അച്ചു കിച്ചുവിന്റെ അടുത്തേക്ക് നടന്നു...

കിച്ചു ആതിരയുമായി എന്തോ സംസാരിക്കുകയായിരുന്നു... കിച്ചൂ ആതിരേ... ഇപ്പോൾ ജിമ്മിച്ചൻ വിളിച്ചിരുന്നു... അത് മറ്റൊരു ദുരന്തം പറയാൻ... അത് ഭദ്രയോട് എങ്ങനെ പറയുമെന്ന് അറിയില്ല... പ്രകാശൻ... അവനും കൊല്ലപ്പെട്ടു... അവന്റെ, അമ്മയാണത് ചെയ്തത്... മുപ്പത്താറ് വെട്ടുകൾ അവന്റെ ശരീരത്തിലുണ്ട്... ഇത് ഭദ്രയോട് എങ്ങനെയാണ് പറയുക... " "പറയാതെ പിന്നെ... അവളറിയേണ്ടേ... നിയമപ്രകാരം അവളിപ്പോഴും അവന്റെ ഭാര്യയാണ്... " ആതിര പറഞ്ഞു "അപ്പോൾ എല്ലാ ശത്രുക്കളും ഒരു ദിവസം തന്നെ ഇല്ലാതായല്ലേ... " കിച്ചു ചോദിച്ചു... "മിണ്ടാതിരിയടാ കഴുതേ... മരിച്ചവരുടെ കർമ്മങ്ങൾ ചെയ്തിട്ടില്ല.. ആ സമയത്താണോ ഇത് പറയുന്നത്... " "പറയാതെ പിന്നെ... അവർ മൂലം എത്ര ദുരിതങ്ങൾ അനുഭവിച്ചു... അന്നേരം അവർ തീരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്... " "നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... ആതിരേ നീയവളോട് ഇത് മയത്തിൽ പറയണം... അവസാനമായി അവനെ കാണണമെങ്കിൽ അവന്റെ വീട്ടിൽ പോകണം... അല്ല എന്തായാലും പോകണം...

അവൻ അവളെ സ്നേഹിച്ചിട്ടില്ലെങ്കിലും അവന്റെ അമ്മയും സഹോദരിയും അവളെ സ്നേഹിച്ചിട്ടില്ലേ... അമ്മയെ പോലീസ് അറസ്റ്റുചെയ്തു... അതുകൊണ്ട് അവരെ കാണാൻ പറ്റില്ല... സഹോദരിയെയെങ്കിലും കാണേണ്ടേ... ഇല്ലെങ്കിൽ ആളുകൾ എന്തു പറയും... ഇന്നേതായാലും നീയും ബാങ്കിൽ പോകേണ്ട..." "ഞാൻ പറയാം... അവളുടെ റിയാക്ഷൻ എന്താകുമെന്ന് എനിക്കറിയില്ല... അവൾ അവിടേക്ക് പോവാൻ തയ്യാറാകുമോ എന്നാണ് എനിക്ക് സംശയം.... "ഏതായാലും നീയവളോട് സംസാരിക്ക് ബാക്കി കാര്യങ്ങൾ പിന്നെയല്ലേ... " ആതിര ഭദ്രയുടെയടുത്തേക്ക് നടന്നു... "ഭദ്രേ... എനിക്കൊരു കാര്യം പറയാനുണ്ട്... ഇന്ന് ഇവിടെ നടന്ന കൊലപാതകങ്ങൾക്ക് കാരണക്കാരൻ പ്രകാശേട്ടനാണെന്നാണ് എല്ലായിടത്തും സംസാരം... അതിന് തെളിവുകളുമുണ്ട്... ധർമ്മരാജന്റെയടുത്തുനിന്നും അയാൾ അവർ താമസിക്കുന്ന വീട്ടിലേക്കാണ് പോയത്... അത് കണ്ടവരുമുണ്ട് കുറച്ചുകഴിഞ്ഞ് തിരിച്ചു പോകുന്നതും കണ്ടു... പോസീസ് ആ വീട്ടിലെത്തി പരിശോധിച്ചപ്പോൾ പ്രകാശേട്ടന്റെ ഡ്രസ്ലും ബാഗുമൊന്നും അവിടെ കാണാനുമില്ല...

കൊല ചെയ്ത് രക്ഷപ്പെട്ടതാണെന്നാണ് പറയുന്നത്... " അതുകേട്ട് ഭദ്ര ഞെട്ടി.. "അയാൾ എന്തിനാണ് അത് ചെയ്തത്... ഇത്രയും കാലം എല്ലാവർക്കും ശല്യമായിട്ടേയുണ്ടായിരുന്നുള്ളൂ... ഇപ്പോൾ കൊലപാതകിയുമായി... ഈ പാപമൊക്കെ എവിടെച്ചെന്ന് തീർക്കുമെന്റെ ഗുരുവായൂരപ്പാ... " "ആ പാപത്തിനുള്ള ശിക്ഷ അയാൾക്ക് കിട്ടി... " "എന്താ അയാളെ പോലീസ് പൊക്കിയോ... " "അതല്ല ഭദ്രേ... ഇനി ഞാൻ പറയുന്നത് ക്ഷമയോടെ നീ കേൾക്കേണം... അയാൾ നേരെ പോയത് അയാളുടെ വീട്ടിലേക്കാണ്... അന്ന് അയാൾ സഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ചില്ലേ.. അത് അയാളുടെ അമ്മയും പെങ്ങളും അറിഞ്ഞു... ഗിരീശേട്ടനാണ് പറഞ്ഞത്... " "എന്നിട്ട്... " "അവിടെയെത്തിയ അയാൾ അവരുമായി പ്രശമുണ്ടാക്കി... അയാളുടെ സഹോദരിയെ അയാൾ ചവിട്ടി... ആ ദ്രോഹങ്ങൾ കാണാൻ വയ്യാതെ അയാളുടെ അമ്മ വെട്ടുകത്തിയെടുത്ത് അയാളെ വെട്ടി... ഒന്നും രണ്ടുമല്ല... മുപ്പത്താറ് വെട്ട്... സംഭവസ്ഥലത്തുവച്ചേ അയാൾ... " ഇതെല്ലാം കേട്ട് ഒരു ശിലകണക്കേ ഭദ്ര നിന്നു..

. "മോളേ... അവസാനമായി അയാളെ ഒന്ന് കാണേണ്ടേ... നിമയത്തിനുമുന്നിൽ നീയിപ്പോഴും അയാളുടെ ഭാര്യയാണ്... " "പോകണം... എനിക്കിവിടെ പോകണം... അത് അയാൾ മരിച്ചെന്ന വാർത്തയറിഞ്ഞ് വിഷമംകൊണ്ടല്ല... മറിച്ച് ആ അമ്മയേയും പ്രീതിചേച്ചിയേയും കാണാൻ... പിന്നെ പലതവണ ഞാൻ തന്നെ ആ അമ്മ ചെയ്തത് ചെയ്യാൻ മനസ്സ് പറഞ്ഞതുകൊണ്ട്... എന്നാൽ അന്നതിന് എനിക്ക് ശക്തിയില്ലായിരുന്നു... സ്വയം ജീവൻ വെടിയാൻ മാത്രം ഒരുതവണ മനസ്സിൽ ധൈര്യം വന്നു... അത് എന്നെ ഇവിടെയെത്തിച്ചു... "മോളെ അതൊക്കെ കഴിഞ്ഞതല്ലേ... ഇനി അതെല്ലാമോർക്കണോ... നിന്നെ ക്രൂരമായി ദ്രോഹിച്ചവൻ ഇന്ന് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലെ ഏതോ ഒരു മൂലയിലെ ബെഞ്ചിൽ മരവിച്ചു കിടക്കുന്നുണ്ട്... പിന്നെ അമ്മയെ പോലീസ് അറസ്റ്റുചെയ്തു... അവരെ കാണാൻ പറ്റില്ല... " "എവിടെയായാലും എനിക്കവരെ കാണണം... അയാൾ അയാൾക്കുള്ള ശിക്ഷ ഇരന്നുവാങ്ങിച്ചതാണ്... അതിലെനിക്ക് ഒരു സങ്കടവുമില്ല... അതിനു മാത്രം ഞാൻ അയാളിൽ നിന്ന് അനുഭവിച്ചതാണ്... പലതവണ അയാളൊന്ന് തീർന്നുകിട്ടിയാലെന്ന് മനസ്സിൽ കരുതിയതുമാണ്... ഇപ്പോഴാണ് എന്റെ വിളി ദൈവം കേട്ടത്... ഞാൻചെയ്യേണ്ടിയിരുന്നതാണ് ആ പാവം അമ്മ ചെയ്തത്...

പത്തുമാസം ചുമന്ന് പെറ്റ സ്വന്തം അമ്മ സ്വന്തം മകനെ ഇതുപോലെ ഇല്ലാതാക്കണമെങ്കിൽ... എത്രമാത്രം ദ്രോഹം അവർ ആ അമ്മയോടുംപെങ്ങളോടും ചെയ്തിരിക്കണം... ജയിലിലാണെങ്കിലും ആ അമ്മ ഇനി മനഃസമാധാനത്തോടെ ജീവിക്കും... " "നമുക്ക് അവിടെവരെയൊന്ന് പോകണം... നി പെട്ടന്ന് റഡിയാക്..... " ഭദ്രയൊന്ന് മൂളി... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അല്ലാ പ്രഭാകരേട്ടാ അവന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്ത് ഉച്ചയാകുമ്പോൾ ഇവിടേക്ക് കൊണ്ടുവരും... കൊണ്ടുവന്നാൽ വല്ലാതെ നേരം വച്ചിരിക്കാൻ പറ്റില്ല... ആരെങ്കിലും ദൂരെനിന്ന് വരാനുണ്ടോ..." അവിടെയുണ്ടായിരുന്ന പഞ്ചായത്ത് മെമ്പർ പ്രഭാകരനോട് ചോദിച്ചു... "വരാനുള്ളത് അവന്റെ സഹോദരി പ്രീതിയുടെ ഭർത്താവാണ്... അവൻ വരുന്നില്ലെന്നാണ് പറഞ്ഞത്... പിന്നെയുള്ളത് അവന്റെ ഭാര്യയാണ്.. അവൾ അവനെ വിട്ട് എവിടേക്കോ പോയതല്ലേ... ആരുടെ കൂടെയാണ് സുഖിക്കാൻ പോയതെന്ന് ആർക്കറിയാം... ഇനി ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല... " "പ്രഭാകരേട്ടൻ അത് പറയരുത്...

അവൾ എന്തുകൊണ്ടാണ് പോയതെന്ന് ഇവിടെയുള്ള എല്ലാവർക്കുമറിയാം അത്രക്ക് ആ കൊച്ച് അവൻമൂലം കഷ്ടപ്പെട്ടിട്ടുണ്ട്... " "എല്ലാം അറിയാമെങ്കിൽ പിന്നെ ചോദിക്കണോ..." "ചോദിക്കേണ്ട മര്യാദ ഞങ്ങൾക്കുണ്ട്... അവൾ വരുന്നുണ്ടെങ്കിൽ ആ സമയത്തിനനുസരിച്ച് ബോഡി ഇവിടേക്ക് കൊണ്ടുവന്നാൽ മതി... " "അവൾ വരുന്നുണ്ട്... വൈകീട്ടത്തോടെ അവളെ ത്തും.... " പെട്ടന്ന് ആരോ പറയുന്നത് കേട്ട് അവർ തിരിഞ്ഞു നോക്കി... ഗിരീശൻ... "അതെ മെമ്പറെ... അവൾ വരുന്നുണ്ട്... അവിടെനിന്നും പുറപ്പെട്ടു എന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട്... " അതുകേട്ട് പ്രഭാകരൻ ഞെട്ടി... അയാൾ ദേഷ്യത്തോടെ പല്ല് കടിച്ചു... "അവളെയൊന്നും കാത്തുനിൽക്കാൻ പറ്റില്ല.. ഏതവന്റേയും കൂടെ സുഖിക്കാൻ പോയ ഒരുത്തിയെ എന്തിനാണ് കാത്തു നിൽക്കുന്നത്... അവൾ വന്നാലും അവന്റെ ബോഡി കാണിക്കുകയുമില്ല... "ദേ കളിവാ... ഇതൊരു മരണവീടായിപ്പോയി... അല്ലെങ്കിൽ പ്രകാശന്റെ അമ്മാവനാണെന്ന് നോക്കാതെ ഈ പറഞ്ഞതിന് ഒറ്റച്ചവിട്ടിന് നടു തളർത്തിയിട്ടേനെ ഞാൻ... " ഗിരീശൻ പ്രഭാകരനുനേരെ കൈചൂണ്ടി പറഞ്ഞു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story