മാഷ്‌ടെ സ്വന്തം: ഭാഗം 1

mashde swantham

എഴുത്തുകാരി: നിഴൽ

"മടിച്ചു നിൽക്കാതെ ഇങ്ങോട്ട് താ സേട്ടാ...." രാത്രി കണ്ട റൊമാന്റിക് മൂവിയിലെ റൊമാൻസ് കണ്ട് ഉറക്കത്തിൽ ഉമ്മ ചോദിച്ചു കിടക്കുന്ന ഇതാണ് നമ്മുടെ കഥാനായിക.....ഉമ്മ കിട്ടിയില്ലെങ്കിലും തലവഴി വെള്ളം വന്നപ്പോൾ പുള്ളിക്കാരി ചാടി എണീറ്റു..... "അയ്യോ എന്റെ ചേട്ടൻ വെള്ളത്തിൽ പോയെ " അതും പറഞ്ഞു അവൾ ചാടി ഉറക്കെ കരഞ്ഞ്.... "ഡീ.... മര്യാദക്ക് എണീറ്റ് പൊക്കോ.... ഇല്ലേൽ അടുത്തത് ഒഴിക്കുന്നത് കാടിവെള്ളം ആകും "പോരാളി പോരാളിയുടെ അലർച്ച കേട്ടാണ് കുട്ടിക്ക് ബോധം വന്നത്.... ലവള് ചുറ്റും നോക്കി.... "എവിടെ എന്റെ zain imam ഏട്ടൻ.... എവിടെ ഞങ്ങടെ romanic candle dinner.... എവിടെ എന്റെ ഉമ്മ " "എന്റെ ഈശ്വരാ ഏത് നേരത്താണാവോ ഇതിനെ ഒക്കെ ഭൂമിയിലേക്ക് ഇറക്കുമതി ചെയ്യാൻ തോന്നിയെ "പോരാളി "ഓ പറയുന്നത് കേട്ടാൽ തോന്നും...

എന്നെ ഇങ്ങോട്ട് കൊണ്ട് വാ... എന്ന് പറഞ്ഞു ഞാൻ ചീറിയിട്ടാണ് ഇവിടേക്ക് കൊണ്ട് വന്നത്... You know ഞാൻ ഇവിടെ ഒന്നും ജനിക്കേണ്ടവൾ അല്ല " "നീയൊന്നും ജനിക്കേണ്ടവളെ അല്ല " അതും പറഞ്ഞു നമ്മുടെ കഥാനായികയുടെ പ്രൊഡ്യൂസെർ റൂമിലേക്ക് വന്നു.... "അച്ഛ" ലവള് കലി തുള്ളി വിളിച്ചു..... അച്ഛൻ നൈസ് ആയി ഒന്ന് ഇളിച്ചു കൊടുത്തു..... "എന്റെ പൊന്നു മോളെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നിന്നെ പേടിച് നാട്ടിൽ നടക്കാൻ പറ്റുന്നില്ല എന്ന് എന്നോട് എല്ലാരും വന്നു പരാതി പറയുന്നു....നീയിന്നലെ ബസ് സ്റ്റോപ്പിൽ വച്ചും തല്ലുണ്ടാക്കിയോ "അച്ഛ "ഈ പാർവതി ശിവറാം അങ്ങനെ കണ്ടതിനൊന്നും വഴക്ക് ഉണ്ടാക്കില്ല.... ആ പെണ്ണ് ചുമ്മാ കേറി എന്നെ ചൊറിഞ്ഞ്... ഞാൻ കേറി മാന്തി " "പൊന്നു മോളെ ഞങ്ങൾക്ക് നീ ഒന്നേ ഒള്ളു... നിന്നെ നാട്ടുകാർ തല്ലി കൊല്ലുന്നത് കാണാൻ വയ്യ "പോരാളി അതും പറഞ്ഞു പോരാളി കളം വിട്ടു... പ്രിയ പുത്രിയെ ദയനീയമായി ഒന്ന് നോക്കി പിതാജിയും പോയി.... "ഹൊയ് ഇങ്ങോട്ട് നോക്കിയേ....

ഇത്രയും നേരം എന്നെ വീട്ടുകാർ പുകഴ്ത്തിയതൊക്കെ കേട്ടല്ലോ..... ഞാനാണ് മേലെടെത്ത് ശിവറാമിന്റെയും ഭാവാനിയുടെയും ഒരേ ഒരു ഉരുളി കമിഴ്ത്തി കിട്ടിയ നിധി..... പാർവതി ശിവറാം.... സ്നേഹം ഉള്ളവർ എന്നെ പാറു എന്ന് വിളിക്കും... നിങ്ങളും അങ്ങനെ വിളിച്ചോ.... ഇച്ചിരി കുരുത്താക്കേട് ഒക്കെ കിട്ടിയിട്ടുണ്ട്.... വളർത്തി ദോഷം എന്നെങ്ങാനും പറഞ്ഞ് ചെന്നാൽ പോരാളി ഒരാട്ടായിടരിക്കും....ഇനി ഇവിടെ നിങ്ങളോട് സംസാരിച്ചു നിന്നാൽ ഞാൻ വെളിയിൽ എത്തും.... പോരാളി എടുത്ത് പുറത്തേക്കിടും എന്ന് " ലവള് മുടിയൊക്കെ വാരിക്കട്ടി ബാത്റൂമിലേക്ക് കയറി... "ഇന്നലെ കുളിച്ചില്ലേ ഇന്ന് കുളിക്കണോ.... തലേൽ വെള്ളം ഇറ്റിച്ചാൽ പോരെ.... അല്ലേൽ വേണ്ട കോളേജിലെ ഫസ്റ്റ് ഡേ അല്ലെ കുളിച്ചേക്കാം... സീനിയർ ചേട്ടന്മാരെ എല്ലാം ഒന്ന് സെറ്റാക്കാം " ലവള് വേഗം ഫ്രഷ് ആയി.... എന്നിട്ടി ഒരു ബ്ലൂ ജീൻസും മുട്ട് വരെയും ഇറക്കമുള്ള റെഡ് ഷോർട് ടോപ്പും ഇട്ടു... മുടി എല്ലാം വാരി ബൺ ചെയ്തു.... കഴുത്തിലൂടെ ഒരു സ്കാഫ് ഇട്ടു....

കാതിൽ ഒരു ബ്ലാക്ക് ക്രിസ്റ്റൽ റിങ്ങും.... "അരെ വാ....യാരിത് ദേവതയോ അതോ മാലാഖയോ...." "അല്ല ഒരു ഊള " ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പാറു കാണുന്നത് അവളെ ചങ്ക് അരുണിമ എന്ന അനുവിനെ ആണ്.....പുള്ളിക്കാരിയുടെ അച്ഛന്റെ ഓഫീസിൽ ആണ് പാറുവിന്റെ അച്ഛൻ ജോലി ചെയ്യുന്നത്.... പാറുവും അനുവും പ്ലസ് വൺ തൊട്ടുള്ള കൂട്ട് ആണ്.... "നിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ "പാറു "ഒരു സർപ്രൈസ് തരാനാ "അനു "നീ എന്റെ കോളേജിലേക്ക് ആണെന്ന് മാത്രം പറയരുത്"പാറു "എങ്ങനെ മനസ്സിലായി... കൊച്ചു ഗള്ളി "അനു "ഈശ്വര...എന്നേക്കാൾ ഗതി കെട്ടവർ വേറെ ആരുണ്ട്"പാറു "ഡീ ഓവർ ആകേണ്ട.... വാ ഇറങ്ങാൻ നോക്കാം "അനു പാറു റെഡിയായി അനുവിന്റെ കൂടെ താഴേക്ക് പോയി... "Mom food എടുക്കൂ "പാറു "വേണേൽ എടുത്ത് കഴിക്കെടി....

അനു മോളെ നീ കഴിച്ചോ "പോരാളി "അവള് മോള്.... എന്നെ എന്താ തകിട് കൊടുത്ത് വാങ്ങിച്ചതാണോ "പാറു പാറു പല്ല് കടിച്ചു ചോദിച്ചു.... "അങ്ങനെ ആയിരുന്നേൽ നല്ലത് എങ്ങാനും നോക്കി എടുക്കില്ലായിരുന്നോ "ശിവാറാം "ഇങ്ങനെ പോയാൽ അച്ഛൻ എന്നേ ചീത്ത പേര് കേൾപ്പിക്കും "പാറു "അതെങ്ങനെ" അനു "ഇങ്ങനെ പോയാൽ ഞാൻ അമ്മയോട് അച്ഛയുടെ പഴയ പ്രണയം കൊളുത്തി കൊടുക്കും... അമ്മ ചിരവക്കടിക്കും.... അച്ഛൻ നേരെ മേൽപ്പോട്ട് "പാറു പാറു ഒരു പ്രത്യേക താളത്തിൽ പറഞ്ഞു നിർത്തി.... "അങ്കിളേ അങ്കിൾ കഴിഞ്ഞ ജന്മത്തിൽ എന്തോ പാപം ചെയ്തിട്ടുണ്ട്... അതിന്റെ പകരം ആണ് ഇതിനെ കിട്ടിയത് "അനു "നീ ചായ ഊതിയാൽ മതി... എനിക്കിട്ട് ഊതണ്ടാ "പാറു ലവള് അതും പറഞ്ഞു ഒരു ഇഡ്ഡലി എടുത്ത് വായിലേക്ക് നിറച്ചു.... Food ഒക്കെ കഴിച്ചു പാറുവും അനുവും ശിവറാമിനോടും ഭവനിയോടും യാത്ര പറഞ്ഞു കോളേജിലേക്ക് ഇറങ്ങി.....

രണ്ട് പേരും ബസ് സ്റ്റോപ്പിൽ എത്തിയതും കളക്ഷൻ തുടങ്ങി.... "ഡീ മറ്റവൾ വരുന്നു "അനു "ആരുടെ മറ്റവൾ "പാറു "നിന്റെ അപ്പൂപ്പന്റെ "അനു "You call my മുത്തശി i will തല്ലിക്കൊല്ലും"പാറു "എന്തോന്നീടി "അനു അനു ദയനീയമായി പാറുവിനെ നോക്കി.....അപ്പോഴേക്കും ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് കയറി വന്നു... പാറു അനുവിന്റെ അടുത്തേക്ക് നീങ്ങി.... "കോളേജിൽ വച്ച് ഇവൾക്ക് പണി കൊടുക്കാം എന്ന് ആലോചിക്കുമ്പോൾ ഒരു കുളിരാരിറ്റി "പാറു പാറു അനുവിന്റെ ചെവിയിൽ പറഞ്ഞു.... "നീ നന്നാവില്ലെടി "അനു "നിന്റെ കൂടെ അല്ലെ നടക്കുന്നെ "പാറു "ഇനി ഇപ്പൊ അത് പറഞ്ഞോ "അനു അനു ചിരിച്ചോട് പറഞ്ഞു..... "എടി നിയ.... ഇവിടെ ചില അവള് മാരുണ്ട്.... എത്ര കൊണ്ടാലും പഠിക്കില്ല.... എന്തൊരു ശോ ആണെന്നോ... കാൽ കാശിനു വക ഇല്ലാത്തവൾ ആണേലും അഹങ്കാരം കണ്ടാൽ എല്ലാം ഉള്ളവളുടെ പോലെയാ നടപ്പ്... "

ആ പെണ്ണ് പാറുവിന്റെ ഏറു കണ്ണിട്ട് നോക്കിയതും അത്രയും പറഞ്ഞതും പാറു ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പോകാൻ നിന്നതും അനു അവളെ തടഞ്ഞ് വച്ചു..... ഇതാണ് പാറുവിന്റെ ഒരേ ഒരു ശത്രു.... ശ്രുതി....അത്യാവശ്യം വലിയ സാമ്പത്തിക ഉള്ള വീട്ടിലെ ആയത് കൊണ്ടും പഠിപ്പി ആയത് കൊണ്ടും ഇത്തിരി അല്ല ഒത്തിരി അഹങ്കാരം ഉണ്ട്.... "എടി പാറു നീ അതൊന്നും mind ചെയ്യേണ്ട... ചില പട്ടികൾ അങ്ങനെ ആണ്... നീ കേട്ടിട്ടില്ലേ കുരക്കും പട്ടികൾ കടിക്കില്ല എന്ന് "അനു അതോടെ ശ്രുതിയുടെ വായ അടഞ്ഞു.... ബസ് വന്നതും അവര് കയറി... പാറു ഒരു സീറ്റിൽ ഇരുന്നു.... തൊട്ടടുത്ത് അനുവും..... അനു പാറുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്ത് സങ്കട ഭാവം ആയിരുന്നു.... "എന്ത് പറ്റിയെടി "അനു "അവളിത്രയും പറഞ്ഞിട്ട് ഒരു പണി കൊടുത്തില്ലേൽ മോശം അല്ലെ "പാറു പാറു ഇളിച്ചോണ്ട് ചോദിച്ചു...അനു അവളെ ഇത് എന്ത് ജന്മ എന്നാ പോലെ നോക്കി....കോളേജിൽ എത്തിയതും രണ്ടും ഇറങ്ങി.... പാറു കോളേജ് ഒന്ന് ചുറ്റും കണ്ണോടിച്ചു....

"പൊന്ന് മോളെ എന്തൊരു ഭംഗി ആണ് "പാറു "ഈ കോളേജോ "അനു "കോളേജ് ഒന്നും അല്ല... എത്ര ലുക്കെന്മാരാ ഇരിക്കുന്നെ "പാറു "നീ ഒരിക്കലും നന്നാവില്ല അല്ലെ "അനു "നീ പോടി.... ഞാൻ പോയി എന്റെ പ്രാണനാഥനെ തിരയെട്ടെ "പാറു "അതേത് നാഥൻ "അനു "ആവേ....ആരേലും ഒക്കെ ഉണ്ടാവാതിരിക്കില്ല"പാറു പാറു അതും പറഞ്ഞു നടന്നു.... പിറകെ അനുവും.... രണ്ടും ക്ലാസ്സിൽ എത്തിയതും മുമ്പിലെ ബെഞ്ചിൽ തന്നെ അവരെ നോക്കി പുച്ഛിക്കുന്ന ശ്രുതിയെ കണ്ടു... പാറു അവളെ നോക്കി കൊഞ്ഞനം കുത്തി പോയി ബാക്കിൽ ഉള്ള ബെഞ്ചിൽ ഇരുന്നു..... "എടി നമക്ക് കോളേജ് ഒക്കെ ഒന്ന് കാണേണ്ടേ "പാറു "ഇപ്പൊ വേണ്ട.... ഇന്റർ ബെല്ലിന് പോകാം"അനു പാറു തലയാട്ടി... രണ്ടും കൂടെ ഓരോന്ന് പറഞ്ഞു ഇരുന്നു... ബെല്ലടിച്ചതും ഒരു സാർ ക്ലാസ്സിലേക്ക് വന്നു....പ്രായം ഉള്ള ആളായത് കൊണ്ട് പാറു അങ്ങോട്ട് ശ്രദ്ധിക്കാൻ തന്നെ പോയില്ല..... ഇന്റർ ബെൽ ആയതും അവള് അനുവിനെ വലിച്ചോണ്ട് പുറത്തേക്ക് പോയി....

"എങ്ങോട്ടാടി കൊണ്ട് പോകുന്നെ "അനു "നിന്നെ കെട്ടിക്കാൻ "പാറു "അയ്യോ ഞാൻ വീട്ടിൽ പറഞ്ഞില്ല "അനു "എന്റെ പൊന്നു മോളെ... കോളേജ് ഒന്ന് കാണാൻ വേണ്ടിയാ നിന്നെ കൂട്ടിയെ... ഇനി നീ വായ തുറന്നാൽ എന്റേന്ന് കിട്ടും "പാറു അനു ഒന്ന് ഇളിച്ചു കൊടുത്തു... രണ്ടും കോളേജ് ഒക്കെ ചുറ്റി നടന്നു കണ്ടു.... അപ്പോഴാണ് അവരെ സീനിയർ ചേട്ടന്മാർ വിളിച്ചത്.... "എടി പോണോ.... എനിക്ക് പേടിയാകുന്നു "അനു "ഇതൊക്കെ ഒരു രസം അല്ലെ... നോക്കിക്കേ എന്ത് ഭംഗിയുള്ള ചേട്ടന്മാർ ആണ്... ഞാൻ ഇന്ന് പൊളിക്കും "പാറു പാറു അവരുടെ അടുത്തേക്ക് അനുവിനെ കൂട്ടി പോയി.... "എന്താടി നിനക്കൊക്കെ വിളിച്ചാൽ വരാൻ ഒരു മടി " അതിൽ ഒരുത്തൻ പാറുവിനോട് ചോദിച്ചു.... "അങ്ങനെ പറയരുത് ചേട്ടാ.... നിങ്ങള് വിളിച്ചു അവിടെ നിന്ന് ഇവിടെ വരെയും 20 സെക്കന്റ്‌ കൊണ്ട് വന്നില്ലേ ഞങ്ങള് "പാറു അത് കേട്ടതും അവന്മാർ പാറുവിനെ എന്തോ അത്ഭുദ ജീവിയെ നോക്കുന്നത് പോലെ നോക്കി.... "എന്താ മോളുടെ പേര് "ഒരുത്തൻ "പപഹ്.... കല്യാണം കൂടെ കഴിയാത്ത എന്നേ കുറിച് അപവാതം പറയുന്നോ... എനിക്ക് മോളോനും ഇല്ല "പാറു "എന്റെ പൊന്നു കുഞ്ഞേ... നിന്റെ പേര് എന്താന്ന് ചോദിച്ചേ " "അതായിരുന്നു.... ഞാൻ പാർവതി ശിവറാം.... ഇവിടെ BBA first year ആണ്.... വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഞാനും..."പാറു എന്ന് തുടങ്ങി അവിടെ ഒരു എസ്സേ പറഞ്ഞു... അനു ഉൾപ്പെടെ എല്ലാം വായും പൊളിച്ചു നിന്നു....

പാറു പറഞ്ഞു നിർത്തിയതും അതിൽ ഒരാൾ എഴുനേറ്റു വന്നു അനുവിന്റെ കയ്യിന്നിട്ട് ഒന്ന് കൊടുത്തു.... അനു അവനെ തുറിച്ചു നോക്കി... "എന്റെ പൊന്നോ.... ഇത്രേം പ്രതീക്ഷിച്ചതില്ല....നിനക്ക് അഞ്ച് സെക്കെന്റ് സമയം തരും.... ഇതിനെ വിളിച്ചോണ്ട് വേഗം പൊക്കോ " അത് കേട്ടതും അനു പാറുവിനെ വലിച്ചോണ്ട് പോയി... പാറു ഒന്നും മനസ്സിലാവാതെ അനുവിനെ നോക്കി.... "എടി നിങ്ങള് തമ്മിൽ പരിചയം ഉണ്ടോ "പാറു "ചെറിയൊരു ബന്ധം "അനു "നിന്റെ അകന്ന ബന്ധു എങ്ങാനും ആണോ "പാറു "ഏയ്‌ അല്ല എന്റെ അച്ഛന്റെയും അമ്മയുടെയും ആദ്യ കൺമണി ആണത്....എന്റെ ആദി ചേട്ടൻ ആണെടി അത് "അനു "ഒരു ക്ലൂ തന്നിരുന്നു എങ്കിൽ... ഒന്ന് ചെവിയിൽ പറഞ്ഞരുന്നു എങ്കിൽ...."പാറു "അതോണ്ടല്ലേ പട്ടീ അവര് വിളിച്ചപ്പോൾ ഞാൻ പോകാതിരുന്നേ... അപ്പൊ നിനക്ക് ഫൺ...."അനു പാറു ഒന്ന് ഇളിച്ചു കൊടുത്ത്....രണ്ടും ക്ലാസ്സിലേക്ക് നടന്നു.... ക്ലാസ്സിൽ കയറാൻ കാൽ വച്ചതും.... ആരോ കാലിൽ തട്ടിയതും പാറു ദേ പോകുന്നു താഴേക്ക്....പാറു വീണത് എന്തിന്റെയോ പുറത്താണ്..... "അമ്മേ!!!"... തുടരും

Share this story