മാഷ്‌ടെ സ്വന്തം: ഭാഗം 10

mashde swantham

എഴുത്തുകാരി: നിഴൽ

വല്ലതും നടക്കുവോ "അനു "ഈ പാറുവാ പറയുന്നേ നടന്നിരിക്കും "പാറു "ഫോളോ മീ "പാറു പാറു അതും പറഞ്ഞു മുമ്പിൽ നടന്നു... എന്നിട്ട് അനുവിന്റെ അടുത്തേക്ക് തന്നെ തിരിഞ്ഞു നടന്നു..... "നോക്ക് ഇപ്പൊ ഞാൻ അങ്ങോട്ട് പോയി അങ്ങേരോട് സംസാരിക്കും... അപ്പൊ നീ പിറകെ വരും... എന്നിട്ട് അങ്ങേരെ മുമ്പിൽ എത്തുമ്പോൾ വേറെ വല്ലവനോടും സംസാരിക്കണം.... വല്ലതും മനസ്സിലായോ "പാറു എല്ലാം കേട്ട് അനു തലയാട്ടി.....പാറു നേരെ കണ്ണന്റെ അടുത്തേക്ക് നടന്നു..... "ഹായ് കണ്ണേട്ടാ.... കണ്ണേട്ടൻ "പാറു പാറുവിന്റെ വിളി കേട്ട് സംസാരിച്ചു കൊണ്ട് നിന്നിരുന്ന കണ്ണയും ദേവനും ആദിയും തിരിഞ്ഞ് നോക്കി.... "ആരിത് അനുവിന്റെ വാലോ "കണ്ണൻ "ഡോക്ടർമാർക്ക് എന്താ കോളേജിൽ കാര്യം "പാറു "അതൊക്കെ അറിഞ്ഞിട്ട് നിനക്ക് എന്താ "ദേവൻ ദേവൻ പുച്ഛത്തോടെ ചോദിച്ചു..... "അതിന് തന്നോട് ചോദിച്ചില്ല... ഞാൻ കണ്ണേട്ടനോടാ ചോദിച്ചേ "പാറു "അയ്യോ ഇനി നിങ്ങള് തമ്മിൽ വഴക്ക് ഉണ്ടാക്കേണ്ട.... അല്ല നിന്റെ തല എവിടെ "കണ്ണൻ "എന്റെ തലയല്ലേ ഇത് "പാറു പാറു തലയിൽ കൈ വച്ചു പറഞ്ഞു.... "അതല്ലടി ബുദ്ധൂസെ... അനു എവിടെ എന്നാ ചോദിച്ചേ "കണ്ണൻ "അവള് ഇവിടെ... എവിടെയോ.... ആ ദേ വരുന്നു "പാറു പാറു അങ്ങോട്ട് വരുന്ന അനുവിനെ ചൂണ്ടി പറഞ്ഞു... ദേവൻ ഫോണിൽ കുത്തിക്കളിക്കാണ്.... "ഇയാളാരോടാ ഈ ചാറ്റ് ചെയ്യുന്നേ... ആരായാലും നിനക്കെന്താ പാറു... അവന്റെ ഫോൺ...അവന്റെ കൈ... നമ്മളെന്തിനാ അതൊക്കെ നോക്കുന്നെ

"പാറു ( ആത്മ ) ദേവൻ ഫോണിലേക്ക് നോക്കി ചിരിക്കുന്നത് കണ്ടതും പാറു ഒന്നൂടെ നോക്കി..... "യ്യോ അസുരൻ ചിരിക്കുന്നോ "പാറു പാറു മനസ്സിൽ പറഞ്ഞത് അറിയാതെ പുറത്തേക്ക് വന്നു.... "അസുരൻ നിന്റെ മറ്റവനെ പോയി വിളിക്കെടി "ദേവൻ ദേവൻ കലിപ്പായി പറഞ്ഞു.... "ഡോ എന്റെ ചെക്കെനെ പറഞ്ഞാൽ ഉണ്ടല്ലോ "പാറു "പറഞ്ഞാൽ നീ എന്ത് ചെയ്യും "ദേവൻ "വേണേൽ തന്നെ കൊന്നെന്ന് ഇരിക്കും "പാറു "ഓ പിന്നെ... നീ കൊല്ലാൻ വരുമ്പോൾ നിന്ന് തരാൻ ഞാൻ ആരാ "ദേവൻ "അയ്യോ ഹ... ഹ... ഹ അപ്പൊ തനിക്ക് തന്നെ അറിയില്ലേ താൻ ആരാണെന്ന്... എന്നിട്ടാണോ നിന്ന് വാചകം അടിക്കുന്നെ "പാറു "ഡീ !!!!!"ദേവൻ " രണ്ടുപേരും ഒന്നു നിർത്തുമോ.... ഒരു സ്വൈര്യം" ആദി ആദി തലയിൽ കൈ വെച്ച് പറഞ്ഞു.... പാറു മുഖം ഒരു വശത്തേക്ക് തിരിച്ചു.... ദേവൻ മറുഭാഗത്തേക്കും... "എന്നാ ശരി ഞാൻ പോകുവാ ദേവ... എനിക്ക് ഒരു അർജന്റ് ഉണ്ട് "കണ്ണൻ കണ്ണൻ അത് പറഞ്ഞപ്പോൾ ആണ് പാറുവിന് അനുവിന്റെ ഓർമ വന്നത്... അവള് നോക്കിയപ്പോൾ അനു ഒരുത്തനോട് സംസാരിക്കുന്നു... "ഹാ ബെസ്റ്റ്...ഇതിപ്പോ ഇങ്ങേർക്ക് അസൂയ വന്നോ ഇല്ലയോ എന്ന് ഞാൻ കണ്ടില്ലല്ലോ... ഇനി ഇപ്പോ എന്ത് ചെയ്യും... എല്ലാം ഈ അസുരൻ കാരണം ആണ്.."പാറു (ആത്മ ) "പാറു... ഞാൻ പോകുവാണേ.... പിന്നെ കാണാം "കണ്ണൻ കണ്ണൻ പോകുന്നത് പാറു സൂക്ഷിച്ച് നോക്കി.... പക്ഷെ അവൻ അനുവിനെ നോക്കുന്നു പോലും ഇല്ല... പാറു അനുവിനെ ഒന്ന് നോക്കി... അവളിപ്പോഴും ആ ചെക്കനോട് സംസാരിക്കുവാണ്....

അപ്പോഴാണ് പാറു അത് ശ്രദ്ധിച്ചത്... കണ്ണൻ കാറിൽ കയറുന്നതിനു മുമ്പ് അനുവിനെ ദേഷ്യത്തോടെ നോക്കുന്നു... എന്നിട്ട് കാറെടുത്ത് ഒറ്റപ്പോക്ക്.... പാറുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... "ആ അങ്ങനെ പണ... നീ അങ്ങേരെ വായിനോക്കുവാണല്ലേ "ആദി ആദി പാറുവിന്റെ അടുത്തോട്ട് വന്നു ചോദിച്ചു.... "പപ്പഹ്... അങ്ങേര് എനിക്ക് ആങ്ങളയെ പോലെയാ "പാറു "ശോ ഞാൻ തെറ്റുധരിച്ചു"ആദി "ദരിക്കും 😒"പാറു പാറു അതും പറഞ്ഞു അനുവിന്റെ അടുത്തേക്ക് പോയി.... അപ്പോഴേക്കും അനു ആ ചെക്കനെ പറഞ്ഞു വീട്ടിരുന്നു.... "ഇതും ചീറ്റി അല്ലെ "അനു "ആര് പറഞ്ഞു... അങ്ങേര് കാറിൽ കയറുന്നതിനു മുൻപ്‌ നിന്നെ നോക്കിയിരുന്നു "പാറു "ശരിക്കും... നോക്കിക്കോ ഞാൻ ഇതിൽ പിടിച്ചു കയറും "അനു "പിടി വിടാതെ നോക്കിക്കോ "പാറു "Thanks മുത്തേ "അനു "അതൊക്കെ അവിടെ നിൽക്കട്ടെ.... നീ ഇപ്പൊ സംസാരിച്ചില്ലേ... അവന്റെ പേര്.. വീട്... കോഴ്സ് പോരട്ടെ "പാറു "അതിനെ എങ്കിലും വെറുതെ വിടടി "അനു പാറു ഒന്ന് പുച്ഛിച്ചു കൊടുത്തു... രണ്ട് പേരും ക്ലാസ്സിലേക്ക് കയറി....അപ്പോഴാണ് അവർക്ക് മുന്നിലേക്ക് ശ്രുതി കയറി നിന്നെ.... "എന്താ "പാറു "നീയും ദേവൻ സാറും തമ്മിൽ എന്താ ബന്ധം "ശ്രുതി "അങ്ങേര് എന്റെ മുത്തശന.... എന്തെ "പാറു "ഡീ ഞാൻ സീരിയസ് ആയി ചോദിച്ചത..

. നിയ പറഞ്ഞു അല്ലോ നീയും സാറും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് "ശ്രുതി "ഇത് വല്ല്യ ശല്ല്യം ആയല്ലോ... ആദ്യം ഒരു നിയ ....ഇപ്പൊ നീ... നിനക്കൊന്നും വേറെ പണി ഇല്ലേ... എന്റെ പൊന്നു അനു ആ കാലമാടാനെ നാട് കടത്താൻ പറ നിന്റെ വല്യച്ഛനോട് "പാറു "ഡീ സാറിനെ എനിക്ക് ഇഷ്ടവാ... ഇനി നിന്നെ അയാളെ കൂടെ കാണരുത് "ശ്രുതി ശ്രുതി പാറുവിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു.... "എനിക്കൊന്നും വേണ്ട... കൊണ്ട് പോയി പുഴുങ്ങി തിന്ന്..."പാറു പാറു അതും പറഞ്ഞു അവളുടെ സീറ്റിലേക്ക് പോയി.....അനുവും പാറുവും ഓരോന്ന് പറഞ്ഞ് ഇരിക്കുന്ന നേരത്താണ് മൈക്കിലൂടെ അനോൺസ്മെന്റ് കേട്ടത്..... കേൾക്കേണ്ട താമാസം പാറു അനുവിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു.... "നിനക്ക് എന്താ ഭ്രാന്ത് ആയോ "അനു "എടി ഫ്രഷേഴ്‌സ് ഡേ ക്ക് കുറെ സീനിയർ ചേട്ടന്മാർ വരും.... ഞൻ ഒരു കലക്കി കലക്കും "പാറു "എടി അവിടെ നിന്ന് വല്ല പണിയും കിട്ടും "അനു "അതൊക്കെ എനിക്ക് പുല്ലാണ് "പാറു അനു തലയിൽ കൈ വച്ചു നിന്നു... എല്ലാവരും ഓടിറ്റോറിയത്തിലേക്ക് ചെന്ന്... പാറുവും അനുവും പിറകിൽ ആയാണ് ഇരുന്നത്.....പ്രോഗ്രാം തുടങ്ങി... ഓരോരുത്തർക്ക് ആയി പണി കിട്ടി... ശ്രുതിക്ക് കിട്ടിയത് ഡാൻസ് ആയിരുന്നു... അവളുടെ ഡാൻസ് കണ്ട് പാറു ഇരുന്നു ചിരിക്കാൻ തുടങ്ങി..... "അയ്യോ... കോമഡി ഫിലിം കണ്ടിട്ട് പോലും ഞാൻ ഇത്ര ചിരിച്ചില്ല "പാറു "ഞാനും "അനു അവര് സംസാരിച്ചോണ്ട് ഇരിക്കുന്ന നേരത്ത് ആണ് പാറുവിന്റെ പേര് വിളിച്ചത്....

"എടി ഞാൻ പോണോ "പാറു "പോയില്ലേൽ നാറും "അനു അനു ചെവിയിൽ പറഞ്ഞു.... പാറു മെല്ലെ എണീറ്റ് സ്റ്റേജിലേക്ക് നടന്നു..... "ഹായ് പാർവതി... പാർവതിക്ക് ഞങ്ങള് തരുന്ന ടാസ്ക് ഇതിൽ ഉണ്ട്... എടുത്തോളു " പാറു ഇളിച്ചോണ്ട് എടുത്തു....ആ ചേട്ടൻ അവളുടെ കയ്യിൽ നിന്ന് അത് വാങ്ങിച്ചു... "അപ്പൊ പാർവതി നമുക്ക് വേണ്ടി ഒരു പാട്ട് പാടും " "ഞാനോ "പാറു പാറു ഞെട്ടി കൊണ്ട് ചോദിച്ചു..... "അതേ... പാടിയെ പറ്റു... ഇല്ലേൽ അതിലും വലിയ പണി കിട്ടും " ആ ചേട്ടൻ പറഞ്ഞതും പാറു ദയനീയമായി അവനെ നോക്കി.... "അവസാനം തുടങ്ങിയാൽ നിർത്താൻ പറയരുത് "പാറു "ഏയ്‌ ഇല്ല... കുട്ടിക്ക് മടുക്കുന്ന വരെയും പാടിക്കോ " പാറു മൈക്ക് കയ്യിൽ എടുത്ത് തൊണ്ട ഒക്കെ ശരിയാക്കി... ഓടിറ്റോറിയാം മുഴുവൻ അവളുടെ പാട്ടിനായി കാതോർത്തു.... കടുവായേ കിടുവ പിടിക്കുന്നോ അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ അയ്യയ്യേ കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ - അയ്യയ്യേ വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ - കുമാരി പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ - കൂത്താടി കനവും പോയേ - കളവും പോയേ - കാനാടി കുട്ടിച്ചാത്താ വാഹായ സ്വാഹാ വായ – ഹോയ് ഹോയ് ഹോയ് കടുവായേ കിടുവ പിടിക്കുന്നോ - അമ്പമ്പോ മരയോന്തിനു ചായമടിക്കുന്നോ -

അയ്യയ്യേ പാറുവിന്റെ പാട്ട് കേട്ടതും എല്ലാം ചെവിയും പൊത്തി നിന്നു... "എന്റെ പൊന്നു പെങ്ങളെ ഒന്ന് നിർത്ത് " "ഇല്ല ചേട്ടാ പാടി തീർന്നില്ല "പാറു ആ ചേട്ടൻ അവളുടെ കയ്യിലെ മൈക്ക് തട്ടി പറിച്ചു വാങ്ങി... അവളോട് പൊക്കോളാൻ പറഞ്ഞ്... അവിടെ ഇരുന്ന കുട്ടികൾ മുഴുവൻ അവളെ എന്തോ ജീവിയെ നോക്കുന്ന പോലെ നോക്കുന്നുണ്ടായിരുന്നു... പാറു ഇത്തിരി ഗമയിൽ അനുവിന്റെ അടുത്ത് പോയിരുന്നു.... "എങ്ങനെ ഉണ്ടായിരുന്നു "പാറു "അന്നത്തെ അത്ര പോരാ "അനു "ഒന്നൂടെ പാടാണോ "പാറു പാറു ഇളിച്ചോണ്ട് ചോദിച്ചു.... "എനിക്ക് വയ്യ അടി കൊള്ളാൻ "അനു --------------- "എടി ഞാൻ നാട് വിട്ടാലോന്ന് ആലോചിക്ക "പാറു സയനയുടെ കൂടെ ബെഡിൽ ഇരുന്നു ലുഡോ കളിക്കുവാണ്.... "അതിനും മാത്രം എന്താ ഉണ്ടായേ "സയന "വീട്ടുകാർക്കൊന്നും ഒരു വില ഇല്ലെടി "പാറു "അല്ലാത്തവർക്കോ "സയന "അവർക്കും ഇല്ല... ഇടക്ക് തോന്നും ഓടിപ്പോയാലോ എന്ന്"പാറു "എന്നാ പൊക്കൂടെ "സയന "നാല് നേരം വീട്ടിവിഴുങ്ങാൻ ഉള്ള കാശ് നിന്റെ മറ്റവൻ തരുവോ "പാറു

"പിന്നെ... എന്റെ മറ്റവന് അതല്ലേ പണി.... എടി അത് പറഞ്ഞപ്പോൾ ആണ് ഓർത്തെ "സയന "പൊന്നു മോളെ ഉടായിപ്പ് ആണേൽ വേണ്ടാ "പാറു "അതൊന്നും അല്ലെടി... നമ്മുടെ കോളേജിൽ ഒരു ചെക്കൻ ഇല്ലേ "സയന "അവിടെ കുറെ ചെക്കെന്മാർ ഉണ്ടല്ലോ "പാറു "പൊന്നു പാറു ഞാൻ ഒന്ന് പറയട്ടെ "സയന "തുറഞ്ഞ് പല "പാറു "എന്തോന്ന് "സയന "പറഞ്ഞു തുല എന്ന്... മാറിപ്പോയതാ "പാറു "എടി അതില്ലേ... നമ്മുടെ കോളേജിലെ ഒരു ചെക്കനെ എനിക്ക് ഇഷ്ടായി "സയന സയന നാണം ഒക്കെ ഫിറ്റ് ചെയ്തു പറഞ്ഞതും പാറു ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... "ന്തോന്ന് ഇഷ്ടയോ "പാറു "അതെന്താ ഇതിന് മുൻപ് നീ കേട്ടിട്ടില്ലേ "സയന "ന്നാലും.... അല്ല ആരാ ആള് "പാറു "അനുവിന്റെ ഏട്ടൻ 🙈" "അവനോ.... വാട്ട്!!!! ആദി "പാറു പാറു അവളെ കിളി പോയ പോലെ നോക്കി ചോദിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story