മാഷ്‌ടെ സ്വന്തം: ഭാഗം 11

mashde swantham

എഴുത്തുകാരി: നിഴൽ

"അനുവിന്റെ ഏട്ടൻ 🙈" "അവനോ.... വാട്ട്!!!! ആദി "പാറു പാറു അവളെ കിളി പോയ പോലെ നോക്കി ചോദിച്ചു....... "നിനക്കെന്താ വിശ്വാസം ഇല്ലാത്തെ "സയന "അല്ലേലും ഓരോ ദുരന്തം സംഭവിക്കാൻ പോകുമ്പോൾ എന്റെ ഭാവം ഇങ്ങനെ ആണ് ഉണ്ടാവാറ് "പാറു പാറു ഏതോ ലോകത്ത് എന്ന പോലെ പറഞ്ഞു... "ഡീ നീ എനിക്ക് ഒരു help ചെയ്യണം "സയന "അവനെ വളക്കാനുള്ള പ്ലാൻ പറഞ്ഞു തരണവായിരിക്കും "പാറു സയന ഇളിച്ചോണ്ട് അവളെ നോക്കി.... "എങ്ങനെ മനസ്സിലായി "സയന "കാള വാല് പൊക്കുമ്പോഴേ അറിഞ്ഞു കൂടെ "പാറു "നിന്നെ കൊണ്ട് പറ്റുവെടി "സയന "നീയൊക്കെ എന്റെ പുക കണ്ടേ അടങ്ങു... ഒരാൾക്ക് മുറച്ചെറുക്കനെ വളക്കണം... ഒരാൾക്ക് കൂട്ടുകാരിയുടെ ആങ്ങളയെ....ഞാൻ ഇങ്ങനെ തുരുമ്പ് പിടിച്ചു പോകത്തെ ഒള്ളു "പാറു "നീ നമ്മുടെ ദേവൻ മാഷിനെ നോക്കിക്കോടി "സയന സയന ഒരു കള്ളച്ചിരിയോടെ പറഞ്ഞു...

"നല്ലതാടി....അങ്ങനെ ആണേൽ കാലപുരിയിലേക്ക് പെട്ടന്ന് ടിക്കറ്റ് എടുക്കാം "പാറു സയന അത് കേട്ട് ചിരിച്ചു....... "നീ ആദ്യം പോയി ആദിയോട് ഇഷ്ടം പറ "പാറു "നീ ഒരു ഐഡിയ പറ"സയന "ആദ്യം ചിലവ് താ എന്നിട്ട് പറയാം "പാറു "നിന്നെ കൊണ്ട് തോറ്റു "സയന സയന തലയിൽ കൈ വച്ചു പറഞ്ഞു..... -------------- രുദ്രൻ "നീ എന്തൊക്കെയാ രുദ്ര ഈ പറയുന്നേ എന്ന് വല്ല ബോധവും ഉണ്ടോ " "നല്ല ബോധം ഉണ്ട് അമ്മേ.... എനിക്ക്... എനിക്ക് അവളെ വേണം"രുദ്രൻ "അവളെ പോലെ ഒരു പെൺകുട്ടിയെ അല്ല നിനക്ക് വേണ്ടി ഞാൻ ആലോചിക്കുന്നേ..." "എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം "രുദ്രൻ രുദ്രൻ ദേഷ്യത്തോടെ അവന്റെ റൂമിലേക്ക് പോയി.... റൂമിൽ എത്തിയ രുദ്രൻ ബെഡിലേക്ക് കിടന്നു... അവന്റെ ഫോൺ കയ്യിൽ എടുത്തു... അതിൽ തെളിഞ്ഞു വന്ന ഫോട്ടോയിലേക്ക് നോക്കി....

"നിന്നോളം ഞാൻ ഒന്നിനെയും കൊതിച്ചിട്ടില്ല പാർവതി....എന്ത് പ്രത്യേകത ആണ് നിനക്ക്.... നിനക്കറിയോ നിന്നെ കണ്ട മുതൽ ഈ രുദ്രൻ ഒരു പെണ്ണിനെ കൈ കൊണ്ട് തൊട്ടിട്ടില്ല... ഇനി ഈ രുദ്രൻ ഒരു പെണ്ണിന്റെ കൂടെ കിടക്കുന്നുണ്ടേൽ അത് നീയാകും.... കാത്തിരിക്കു പാർവതി.... മിസ്സിസ് രുദ്ര ആകുന്ന കാലം വിദൂരമല്ല " ഒരു പുഞ്ചിരി മുഖത്ത് വരുത്തി അത്രയും പറഞ്ഞു അവൻ ആ ഫോട്ടോ നെഞ്ചോട് ചേർത്തു...... ----------- ദേവൻ "എടാ ദേവ.... നീ ഒരു കാര്യം ശ്രദ്ധിച്ചോ "ആദി "എന്ത് കാര്യം "ദേവൻ "നമ്മുടെ വീണ മിസ്സ്‌ ഇല്ലേ "ആദി "ഉണ്ട് "ദേവൻ "അവർക്ക് നിന്നോട് എന്തോ ഒന്നില്ലേ "ആദി "ഇനി അത് കൂടെ എന്റെ തലയിൽ വെക്ക് "ദേവൻ ദേവൻ പല്ല് കടിച്ചു പറഞ്ഞു.... "അവരെ അല്ലേലും നീ കെട്ടേണ്ട.... നിനക്ക് പറ്റിയ വേറെ ഒരാളുണ്ട് "ആദി "അതും വല്ല മിസ്സ്‌ ആകും "ദേവൻ "ഏയ്‌ അല്ല... നമ്മുടെ പാറു... അവള് നിനക്ക് കറക്റ്റ് മാച്ച് ആണ് "ആദി ആദി ഇളിച്ചോണ്ട് പറഞ്ഞതും ദേവൻ ആദിയുടെ ചങ്കിന് പിടിച്ചു....

"ഇനി അവളെ കുറിച്ച് ഇവിടെ എന്തേലും സ്സാരം കേട്ടാൽ എന്റേന്ന് നീ വാങ്ങിക്കും "ദേവൻ ആദി ദേവന്റെ കൈ വിഡീച്ചു.... "എടാ മഹാപാപി... ഞാൻ ഇപ്പൊ നേരെ മേലോട്ട് പോയേനെ...എന്ത് പിടിത്തം ആണെടാ "ആദി ആദി ചുമച്ചോണ്ട് പറഞ്ഞു... ദേവൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി അവിടെ നിന്നും പോയി... ആദി ഒരു ചിരിയോടെ അത് നോക്കി നിന്നു... റൂമിലേക്ക് പോയ ദേവൻ ബാൽക്കെണി തുറന്നിട്ട്‌ അവിടെ ഉള്ള ചെയറിൽ ഇരുന്നു.... "പാർവതി.... പാർവതി.... പാർവതി അവളെ എല്ലാവർക്കും എന്ത് ഇഷ്ടമാണ്...അവളെ ഒക്കെ എങ്ങനെ ഇവരെല്ലാം ഇഷ്ടപ്പെടുന്നു.. അവളുടെ അദ്ധ്യാപകൻ ആയ എന്നോട് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല... അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട് "ദേവൻ -------------- പാറു "ഡീ എനിക്ക് കോളേജിൽ പോകുമ്പോൾ ഉടുക്കാൻ രണ്ട് ടോപ്പ് എടുക്കണം "പാറു മാളിൽ കയറിയ സയനയെ വലിച്ചു പാറു ഷോപ്പിലേക്ക് നടന്നു....

"ഈ ഡ്രെസ് കൊള്ളാവോ "പാറു "എനിക്ക് ചേരും നിനക്ക് ചേരില്ല "സയന "അപ്പൊ ഇത് ഫിക്സ് "പാറു "ഹേ... അപ്പൊ ഇത് എനിക്കാണോ "സയന സയന കണ്ണ് വിടർത്തി ചോദിച്ചു.... "ഓ പിന്നെ... നിനക്ക് വാങ്ങിച്ചു തരാൻ എനിക്ക് ഭ്രാന്ത് അല്ലെ... ഇത് നീ എനിക്ക് ചേരില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇത് എനിക്ക് നന്നായി ചേരും "പാറു അത് കേട്ടതും സയന ഒന്ന് ഇളിച്ചു കൊടുത്തു.... ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു രണ്ടും വീട്ടിൽ എത്തിയപ്പോൾ രാത്രി ആയിരുന്നു..... "കറക്കം കഴിഞ്ഞു എത്തിയോ രണ്ടും "ശിവറാം "എന്റെ പൊന്നച്ച ഇവളെ കൊണ്ട് പോയാൽ ഇങ്ങനെ ആണ്... ഉള്ള ഷോപ്പിൽ മുഴുവൻ കയറി വായി നോക്കി നിൽക്കും"പാറു പാറു സയനയെ ചൂണ്ടി തലയിൽ കൈ വച്ചു പറഞ്ഞു... "നുണ പറയുവോ ചെറിയച്ഛ.... ഈ സാധനം ആണ് വൈകിച്ചേ "സയന "അത് മോളെ എനിക്കറിയാം...

ഇവളെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയത് അല്ലല്ലോ ഞാൻ"ശിവറാം അതും പറഞ്ഞു ശിവറാം പാറുവിന്റെ ചെവിക്ക് പിടിച്ചു..... "വിട് അച്ഛേ... വേദനിക്കുന്നു...വീട്ടില്ലേൽ അമ്മയോട് ഞാൻ അച്ചേടെ ബാല്യകാല പ്രണയം വിളമ്പും "പാറു അത് കേട്ടത്തും ശിവറാം അവളെ ദയനീയമായി നോക്കി പിടി വിട്ടു.... "ഏത് നേരത്ത് ആണാവോ എന്റെ വായിൽ നിന്ന് അത് വീണത്... എന്റെ ഈശ്വര ഈ പെണ്ണ് എന്റെ പൊക കണ്ടേ അടങ്ങൂ "ശിവറാം ശിവറാം തലയിൽ കൈ വച്ചു പോകുന്നത് കണ്ട് പാറുവും സയനയും ചിരിച്ചു..... -------------- ദേവൻ ഈ പെണ്ണിന് ഒരു ദിവസം എങ്കിലും മര്യാദക്ക് ഇരുന്നൂടെ ക്ലാസ്സിൽ.... ക്ലാസ്സിൽ ഇരുന്നു അലമ്പ് ഉണ്ടാക്കുന്ന പാറുവിനെ നോക്കി ദേവൻ മനസ്സിൽ പറഞ്ഞു..... "പാർവതി എണീക്ക് "ദേവൻ ദേവൻ പറഞ്ഞതും പാറു മെല്ലെ എണീറ്റു... "ഞാൻ ഇപ്പൊ തന്ന നോട്ട് ഒക്കെ എഴുതി എടുത്തോ "ദേവൻ ദേവൻ അതും ചോദിച്ചു അവളുടെ അടുത്തേക്ക് ചെന്ന് നോട്ട് കയ്യിൽ എടുത്തു......

അതിൽ ആണേൽ ഒന്നും ഉണ്ടായിരുന്നില്ല......പാറു ദേവനെ ഇടം കണ്ണിട്ട് നോക്കി... അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.... "ഇത്രയും നേരം ഞാൻ എന്തിനാ ഇവിടെ ക്ലാസ്സ്‌ എടുത്തത്... പഠിക്കാൻ വയ്യേൽ ഒരുങ്ങിക്കെട്ടി ഇങ്ങോട്ട് എഴുന്നള്ളണോ... ഇറങ്ങി പോടീ ക്ലാസ്സിൽ നിന്ന്...."ദേവൻ ദേവൻ പറഞ്ഞതും പാറു ഒന്ന് ഇളിച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി... അത് കൂടെ കണ്ടതും അവന് ദേഷ്യം കൂടെ ദേവൻ ബെഞ്ചിൽ ശക്തമായി ഇടിച്ചു... എന്നിട്ട് ദേഷ്യത്തോടെ ക്ലാസ് എടുക്കാൻ തുടങ്ങി..... --------- പാറു ഹാവു... അങ്ങേരുടെ ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ കാത്തിരിക്കുവായിരുന്നു.... എന്തൊരു ആശ്വാസം.... പാറു വരാന്തയിൽ നിന്ന് വായി നോക്കി നിന്നു... അപ്പോഴാണ് അവൾക്ക് ഫ്രഷേഴ്‌സ് ഡേക്ക് പണി കൊടുത്ത ചേട്ടന്മാരെ കണ്ടത്... പാറു അവരോട് കത്തിവച്ചു കൊണ്ടിരുന്നു...

കുട്ടി ദേവനെ കുറിച്ച് നല്ലോണം പൊക്കി പറയുവാണ്..... "അയാളെ പോലെ ഒരു സാധനം വേറെ കാണില്ല.... അയാള് ഈ കാണുന്ന പോലെ ഒന്നും അല്ലെന്നേ... തറ ആണ് കൂതറ... പക്ഷെ എന്നേ ഭയങ്കര പേടിയാ... എന്ത് ചെയ്യാനാ "പാറു "അത്രക്ക് വേണോ " ആ ചേട്ടന്മാർ അവളെ പിറകിലേക്ക് നോക്കി എന്നിട്ട് അവളെ നോക്കി ചോദിച്ചു..... "വേണം... വേണം... നിങ്ങൾക്ക് അറിയുവോ അങ്ങേര് എന്റെ കാലിൽ വീണ് മാപ്പ് ചോദിച്ചിട്ടുണ്ട്.... അയ്യോ അത് ഒന്ന് കാണേണ്ടത് ആയിരുന്നു.... അസുരന്റെ പ്ലിങ്ങിയ മുഖം കണ്ട് ചിരിച്ചു ചിരിച്ചു ചത്തു "പാറു ആ ചേട്ടമ്മാർ അവളെ ദയനീയമായി നോക്കി... "ഈശ്വരാ... ഞാൻ പറഞ്ഞത് അവര് വിശ്വസിക്കണേ.... ഞാനാണ് കാലിൽ വീണത് എന്ന് അറിയല്ലേ "പാറു(പാറു ആത്മ ) "എന്നാ പെങ്ങളെ ഞങ്ങള് പോകുവാ... പെങ്ങൾക്ക് ഇനി എന്തൊക്കെ ജോലി കാണും " "അയ്യോ ഞാൻ പറഞ്ഞു തീർന്നില്ല "പാറു "ഇനി ബാക്കി ഉണ്ടേൽ നാളെ കേൾക്കാം... പോയിട്ട് അത്യാവശ്യം ഉണ്ട് "

ആ ചേട്ടന്മാർ അതും പറഞ്ഞു വേഗം സ്ഥലം കാലിയാക്കി.... "ഇവർക്കിത് പെട്ടന്ന് എന്ത് പറ്റി... ആ എന്തേലും ആകട്ടെ... പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ "പാറു പാറു പാട്ടും പാടി തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ പോയി ഇടിച്ചു..... മുഖമുയർത്തി നോക്കിയ പാറു കാണുന്നത് അവളെ തന്നെ നോക്കി നിൽക്കുന്ന ദേവനെ ആണ്..... "ദൈവമേ ഇങ്ങേര് ഒന്നും കേട്ട് കാണല്ലേ..."പാറു (ആത്മ ) ദേവൻ അവളുടെ കയ്യും പിടിച്ചു വലിച്ചു അവളെ ക്ലാസ്സിലേക്ക് കയറ്റി.... "ഇനി ഇവിടെ നിന്ന് അനങ്ങരുത് "ദേവൻ ദേവൻ ഒരു താക്കീത് എന്ന പോലെ പറഞ്ഞു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... പാറു നോക്കിയപ്പോൾ അനു അവളെ നോക്കി ചിരിക്കുന്നു... പാറു ചുണ്ട് ചുള്ക്കി അവളെ നോക്കി.... അനു അവൾക്ക് ഫ്‌ളൈങ് കിസ്സ് കൊടുത്തു.....പാറു അത് ചാടി പിടിച്ചു നേരെ ചെന്നത് ദേവന്റെ മുമ്പിലേക്കാണ്...... ദേവൻ അവളെ ഒന്ന് കനപ്പിച്ചു നോക്കിയതും പാറു നിഷ്കു ആയി നിന്നു...... ---------

ദേവൻ ഇത് വല്ല്യ ശല്യവായല്ലോ.... ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല... ഒരു പണി കൊടുക്കണം... ഇല്ലേൽ ഇവള് തലയിൽ കയറി നിരങ്ങും... ദേവൻ പാറുവിന് പണി കൊടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ ആണ് ആരോ അവന്റെ അടുത്തേക്ക് വന്നത്.... "സാർ " ദേവൻ നോക്കിയപ്പോൾ കയ്യിൽ ഒരു ബുക്കുമായി ശ്രുതി.... "എന്താ ശ്രുതി "ദേവൻ "സാർ ഈ പോഷൻ എനിക്ക് ക്ലിയർ ആയില്ല... ഒന്ന് കൂടെ പറഞ്ഞു തരുവോ "ശ്രുതി "ഇപ്പൊ വേണോ അതോ ക്ലാസ്സിൽ നിന്നു ഒന്നിച്ചു പറഞ്ഞു തന്നാൽ മതിയോ "ദേവൻ "സാറിന്റെ ഇഷ്ടം "ശ്രുതി "എന്നാൽ ഞാൻ ക്ലാസിൽ നിന്ന് ഒന്നിച്ചു പറഞ്ഞു തരാം... "ദേവൻ ശ്രുതി നിരാശയോടെ തിരിഞ്ഞു നടന്നു... പെട്ടന്നാണ് ദേവൻ അവളെ വിളിച്ചത് അവള് ഭയങ്കര പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി.... "എന്താ സാർ "ശ്രുതി "താൻ പോകുമ്പോൾ പാർവതിയോട് ഒന്ന് ഇവിടെ വരെ വരാൻ പറ"ദേവൻ "Ok "ശ്രുതി അവള് ദേഷ്യത്തോടെ അവിടെ നിന്നും പോയി... --------------

പാറു "എടി അനു ഞാൻ ഒരു കാര്യം തീരുമാനിച്ചു "പാറു "നന്നാവാൻ ആണോ "അനു "അല്ലെടി... എന്റെ ഈ അരിമണി വിതറൽ "പാറു "എടി അങ്ങോട്ട് നോക്കിയേ എന്ത് ഭംഗി ഉള്ള ചെക്കന"അനു അനു പറഞ്ഞു തീർന്നതും പാറു എത്തി നോക്കി.... "എവിടെ ആ ബ്ലൂ ഷർട്ടോ ബ്ളാക്ക് ഷർട്ടോ... അതോ വെള്ളയോ "പാറു പാറു അനുവിനെ നോക്കിയപ്പോൾ അവളിരുന്നു ചിരിക്കുന്നു.... "ഇത്രേ ഒള്ളു നിന്റെ തീരുമാനം "പാറു പാറു പല്ലിറുമ്പി അവളെ നോക്കി....അപ്പോഴാണ് ശ്രുതി അങ്ങോട്ട് വന്നത്..... "നിന്നോട് ദേവൻ സാർ ചെല്ലാൻ പറഞ്ഞു "ശ്രുതി ശ്രുതി വല്ല്യ താൽപ്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.... "എന്നോടോ? എന്തിന് "പാറു "

എനിക്കെങ്ങനെ അറിയാന നിന്റെ ഒക്കെ കാര്യം "ശ്രുതി "ചെന്ന് നോക്കെടി ഏട്ടൻ കാമുകിയോട് വല്ല രഹസ്യവും പറയാൻ ആകും "അനു അത് കേട്ടതും പാറു അവളെ നോക്കി കണ്ണുരുട്ടി.... അനു വാ പൊത്തി ചിരിച്ചു... ഇല്ലേൽ ചിലപ്പോൾ പല്ല് കാണില്ല.... "ഞാൻ പോയിട്ട് വരാം... എന്നേ തിരിച്ചു കണ്ടില്ല എങ്കിൽ ഒന്ന് അന്വേഷിച്ചു വന്നേക്കണേ.... അസുരന്റെ കോട്ടയിലേക്കാ പോകുന്നെ "പാറു "ഡീ നീ പറയുന്നത് എന്റെ ഏട്ടനെ ആണ്ട്ടോ "അനു "അയ്ന് "പാറു "നീ വേഗം ചെന്ന് കിട്ടുന്നത് വാങ്ങിച്ചു പോരെ... "അനു "പോണോ "പാറു "എടി പെട്ടന്ന് പൊക്കോ ഇല്ലേൽ ഏട്ടൻ ഇങ്ങോട്ട് വരും "അനു അത് കേട്ടതും പാറു മെല്ലെ എണീറ്റ് ദേവന്റെ അടുത്തേക്ക് പോയി.... വാതിൽക്കൽ എത്തിയതും പാറു ഒന്ന് ശ്വാസം എടുത്തു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story