മാഷ്‌ടെ സ്വന്തം: ഭാഗം 12

mashde swantham

എഴുത്തുകാരി: നിഴൽ

വാതിൽക്കൽ എത്തിയതും പാറു ഒന്ന് ശ്വാസം എടുത്തു......മെല്ലെ തലയിട്ട് അകത്തേക്ക് നോക്കി... ദേവൻ ഫോണിൽ നോക്കി ഇരിക്കായിരുന്നു.... "May I coming sir "പാറു ദേവൻ തലയുയർത്തി നോക്കിയതും മുന്നിലൊരു പാറു.... "അയ്യോ ആരിത് പാർവതി മാഡമോ... ഇരുന്നാലും "ദേവൻ ദേവൻ പാറുവിനെ കളിയാക്കി പറഞ്ഞു...പാറുവിന് ആകെ കൂടെ ഭ്രാന്ത് പിടിച്ചു.... "ഇതിന് വേണ്ടിയാണോ സാർ എന്നേ വിളിപ്പിച്ചത് "പാറു "അല്ല "ദേവൻ "പിന്നെ "പാറു "നാളെ കോളേജിൽ വരുമ്പോൾ നിന്റെ നോട്സ് മുഴുവൻ കംപ്ലീറ്റ് ആക്കണം "ദേവൻ "നാളെയോ..."പാറു പാറു ഞെട്ടിക്കൊണ്ട് ചോദിച്ചു.... "എന്താ ഇന്ന് ആക്കണോ... പറയുന്ന പോലെ അനുസരിച്ചാൽ നന്ന്... ഇല്ലേൽ ഞാൻ വീട്ടിലേക്ക് വിളിക്കും "ദേവൻ "പട്ടി "പാറു പാറു മെല്ലെ പറഞ്ഞു... "എന്ത് "ദേവൻ ദേവൻ ഇത്തിരി കനപ്പിച്ചു ചോദിച്ചു..

"അല്ല പറ്റിക്കാൻ ആണേലും ഇങ്ങനെ ഒന്നും പറയല്ലേ എന്ന് പറഞ്ഞതാ "പാറു "നീ പൊക്കോ... നാളെ വരുമ്പോൾ ഞാൻ പറഞ്ഞ പോലെ ചെയ്യണം... ഇല്ലേൽ ഇങ്ങോട്ട് വരണ്ട "ദേവൻ പാറു ഒന്ന് തലയാട്ടി അവിടെ നിന്ന് പോകാൻ ഇറങ്ങിയതും അവിടേക്ക് വന്ന വീണയുമായി കൂട്ടി ഇടിച്ചു..... "സോറി... ഞാൻ കണ്ടില്ല "പാറു "താൻ പൊക്കോ "വീണ വീണ പാറുവിനെ ഒന്ന നോക്കി അവളോട് പറഞ്ഞു... പാറു വേഗം അവിടെ നിന്ന് ഓടി.... "വീണ ഇരിക്ക് "ദേവൻ "എന്തൊക്കെ ഉണ്ട് മാഷേ "വീണ "നന്നായി പോകുന്നു "ദേവൻ "ആ കുട്ടി എന്താ ഇവിടെ... എപ്പോഴും മാഷ് ഉള്ളിടത്ത് ഉണ്ടല്ലോ... ഇതിനും മാത്രം എന്താ ആ കുട്ടിക്ക് ഡൌട്ട് "വീണ അവളുടെ സംസാരത്തിൽ ദേഷ്യം കലർന്നിരുന്നു.... എന്നാൽ ദേവനത് മനസ്സിലായില്ല.... "അത് ഒരു വട്ട് കേസ് ആണ് ടീച്ചറെ...പറഞ്ഞിട്ട് കാര്യം ഇല്ല... അവളെ ഇവിടേക്ക് ഒരു പണി കൊടുക്കാൻ വിളിപ്പിച്ചതാ..."ദേവൻ "അതായിരുന്നോ "വീണ വീണയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു...

. "സാറിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് "വീണ "താൻ എന്നേ ആദ്യം ഈ സാർ വിളിക്കുന്നത് ഒന്ന് നിർത്ത്... ദേവൻ അത് വിളിച്ചാൽ മതി "ദേവൻ "ശരി ദേവ... അല്ല തന്റെ ഫാമിലിയെ കുറിച്ച് പറഞ്ഞില്ല "വീണ "ഞങ്ങടേത് ജോയിൻറ് ഫാമിലി ആണ്... തറവാട്ടിൽ എല്ലാവരും കൂടെ താസിക്കുന്നു..."ദേവൻ "നല്ല രസാകും അല്ലെ... എന്റെ വീട്ടിൽ പിന്നെ ഞാനും അനിയനും അമ്മയും അച്ഛനും മാത്രേ ഒള്ളു "വീണ "അനിയൻ എന്ത് ചെയ്യുന്നു "ദേവൻ "അവനെ അറിയില്ലേ... അവൻ ഈ കോളേജിൽ തന്നെയാ പഠിക്കുന്നെ... രുദ്രൻ... കേട്ട് കാണും "വീണ "ഞാൻ ശ്രദ്ധിച്ചിട്ടില്ല "ദേവൻ "ദേവന്റെ പെങ്ങൾ ഇവിടെ അല്ലെ "വീണ "ഹാ ഇവിടെയ... അനിയനും ഇവിടെ തന്നെ ആണ് "ദേവൻ -------- പാറു പാറു ദേവനെ പ്രാകി ക്ലാസ്സിലേക്ക് നടന്നു.. "മാറി ഇരിക്കെടി "പാറു പാറു അതും പറഞ്ഞു അനുവിനെ തള്ളി നീക്കി...

അനു അവളെ വായും പൊളിച്ചു നോക്കി.... "നിനക്കെന്താ പറ്റിയെ... ഏട്ടൻ നിന്റെ തലക്കടിച്ചോ "അനു "അവളും അവളുടെ ഒരു ഏട്ടനും "പാറു "എന്താടി ഉണ്ടായേ "അനു പാറു ഒന്നും വിടാതെ പറഞ്ഞു കൊടുത്തു... അത് കേട്ടതും അനു ഇരുന്നു ചിരിക്കാൻ തുടങ്ങി... "എന്തിനാടി പട്ടി ചിരിക്കൂന്നേ "പാറു "പിന്നെ അല്ലാതെ...നാളേക്ക് ഈ കണ്ട ഭാഗം ഒക്കെ നീ എങ്ങനെ എഴുതി തീർക്കും "അനു "നീ നോക്കിക്കോ... ഞാൻ ഇതെല്ലാം എഴുതി... അങ്ങേരുടെ മുമ്പിലേക്ക് ബുക്ക് പിടിച്ചു ഒരു പോക്ക് അങ്ങ് പോകും "പാറു "നടന്നാൽ ഭാഗ്യം "അനു "നീ നോക്കി ഇരുന്നോ അങ്ങേർക്കുള്ള പണി ഓൺ ദ വേ ആണ്"പാറു "എത്ര കിട്ടിയാലും പഠിക്കില്ല അല്ലെ "അനു "ശീലമായിപ്പോയെടി "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു..... ------------- ആദി "എന്തായിരുന്നു ഇന്ന് കോളേജിൽ രണ്ട് പേരും പരിപാടി "ആദി ആദി ഒരു കള്ളച്ചിരിയോടെ ചോദിച്ചു....

"അത് ഞാൻ ഫ്രീ ആയി ഇരുന്നപ്പോൾ വീണ സംസാരിക്കാൻ വന്നതാ "ദേവൻ "അയ്യേ ഞാൻ അവരുടെ കാര്യം അല്ല ചോദിച്ചേ... പാറുവും നീയും എന്തായിരുന്നു പരിപാടി എന്നാ "ആദി ദേവൻ അവനെ കൂർപ്പിച്ചൊന്ന് നോക്കി.... ആദി ഇളിച്ചു കൊടുത്തു.... "അതൊന്നും പുറത്ത് പറയാൻ പറ്റില്ല... രഹസ്യം ആണെന്നെ "ദേവൻ ദേവൻ കണ്ണിറുക്കി പറഞ്ഞു അവിടെ നിന്നും പോയി... ആദി കിളി പോയ പോലെ നിന്നു.... അപ്പോഴാണ് അങ്ങോട്ട് അനു വന്നത്... "നീ എന്താ ഇങ്ങനെ നിൽക്കുന്നെ... ആരേലും പെരുമാറിയോ "അനു "അതൊന്നും അല്ലാടി "ആദി "പിന്നെ എന്തുവാ "അനു "ഡീ നീ പറഞ്ഞത് അവളെ വിളിച്ചത് നോട്ട് എഴുതാൻ ആണെന്ന് അല്ലെ.... പക്ഷെ ദേവൻ എന്തിനാ അങ്ങനെ പറഞ്ഞത് "ആദി "എങ്ങനെ പറഞ്ഞത് "അനു ആദി ദേവൻ പറഞ്ഞത് മുഴുവൻ പറഞ്ഞു.... "അപ്പൊ ആ പാറു കുരിപ്പ് എന്നോട് നുണ പറഞ്ഞത് ആണോ "അനു "നീ ഒന്ന് അവൾക്ക് വിളിച്ചേ "ആദി അനു ഫോൺ എടുത്ത് പാറുവിന് ഡയൽ ചെയ്തു.... ---------- പാറു "പണ്ടാര കാല..എന്റെ കൈ വേദനിച്ചു...

എടാ മാഹാപാപി താൻ ഇന്ന് തുമ്മി തുമ്മി ഉറക്കം വരാതെ കഷ്ടപ്പെടും.... ആ തെണ്ടിയുടെ നമ്പർ കിട്ടിയിരുന്നേൽ വിളിച്ചു നാല് തെറി എങ്കിലും പറയായിരുന്നു "പാറു പാറു ദേവന്റെ നമ്പർ കിട്ടാൻ ഉള്ള വഴി നോക്കി... അപ്പോഴാണ് അവളുടെ മുമ്പിൽ മാലാഖയെ പോലെ അനുവിന്റെ മുഖം വന്നത്... പാറു അവളെ വിളിക്കാൻ ഫോൺ എടുത്തതും അനു ഇങ്ങോട്ട് വിളിച്ചു.... "എടി ഞാൻ നിന്നെ വിളിക്കാൻ നിൽക്കുവായിരുന്നു "പാറു "അതൊക്കെ അവിടെ നിൽക്കട്ടെ... ഞാൻ ചോദിക്കുന്നതിന് ആദ്യം മറുപടി താ "അനു "എന്തോന്നാ "പാറു "ഇന്ന് ദേവേട്ടന്റെ അടുത്തോട്ട് പോയിട്ട് നടന്ന കാര്യങ്ങൾ മുഴുവൻ പറ"അനു "നിനക്ക് വട്ടായോ... അതെല്ലേ ഞാൻ നിന്നോട് പറഞ്ഞത് "പാറു "അതിൽ നീ പറയാത്തത് "അനു "ആ ഒരുകാര്യം പറയാൻ വിട്ടു "പാറു അനു അപ്പുറത്തെ നിന്ന് ഞെട്ടി ആദിയെ നോക്കി.... "എന്താ അത് "അനു "നിന്റെ ഏട്ടനെ ഞൻ പട്ടി എന്ന് വിളിച്ചത് "പാറു "വേറെ ഒന്നും ഉണ്ടായില്ലേ

"അനു "ഡീ കോപ്പേ... നിനക്ക് ശരിക്കും റിലേ പോയോ.... നീ അതൊക്കെ വിട്... എനിക്ക് നിന്റെ ദേവേട്ടന്റെ നമ്പർ വേണം "പാറു "എന്തിന് "അനു "അറിഞ്ഞാലേ നീ തരൂ "പാറു "ന്റെ പൊന്നോ ഞാൻ അയക്കാം... അല്ലടി എന്നോട് പറയാത്ത എന്തേലും കാര്യം ഇന്ന് നടന്നോ "അനു "നിന്റെ മറ്റവൻ ഇരട്ട പെറ്റു... വച്ചിട്ട് പോടീ "പാറു പാറു ഫോൺ വച്ചു ഒന്ന് ശ്വാസം വിട്ടു.... ഈശ്വര ഇവൾക്ക് ശരിക്കും വട്ടായോ.... ഇനി ആ കണ്ണേട്ടൻ എങ്ങാനും തലക്കടിച്ചോ...... പാറു ഓരോന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ മെസ്സേജ് നോട്ടീ കണ്ടത്... അവള് നോക്കിയപ്പോൾ അനു ദേവന്റെ നമ്പർ അയച്ചതാണ്... പാറു ആ നമ്പർ അസുരൻ എന്ന് സേവ് ചെയ്തു.... എന്നിട്ട് അതിലേക്ക് വിളിച്ചു.... കുറച് കഴിഞ്ഞാണ് ഫോൺ എടുത്തത്.... "ഹലോ " അത് കേട്ടതും പാറു ഒന്ന് തൊണ്ട അനക്കി.... "നീയാരാ എന്നാ നിന്റെ വിചാരം... നീ ഉണ്ടല്ലോ വെറും ഊള ആണെടാ ഊള...

നിന്നെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ നിന്നെ ഞാൻ തല്ലി കൊല്ലുമെടാ അസുര...."പാറു "ച്ച്ചീ.... രാത്രി ആണുങ്ങളെ വിളിച്ചു ശല്ല്യം ചെയ്യുന്നോ bloody .......... "ദേവൻ അത് കേട്ടതും പാറുവിന്റെ കയ്യിൽ നിന്ന് ഫോൺ ബെഡിലേക്ക് വീണു... അവള് വേഗം ഫോൺ എടുത്ത് കട്ടാക്കി.... എന്നിട്ട് തലയൊന്ന് കുടഞ്ഞ്..... "ഇങ്ങേര് എന്നേക്കാൾ വലിയ തറയാണല്ലോ ഈശ്വര"പാറു ----------- അനു കോളേജിലെ വരാന്തയിൽ നിൽക്കുവായിരുന്നു അനുവും പാറുവും.... "ഡീ ഇന്നലെ നീ എന്നോട് നമ്പർ ചോദിച്ചത് ഏട്ടനെ വിളിക്കാൻ ആയിരുന്നോ "അനു അത് കേട്ടപ്പോഴാണ് പാറുവിന് ഇന്നലെ കേട്ടത് ഓർമ വന്നത്... "നിന്നോടാ ചോദിച്ചേ "അനു "വിളിച്ചു മോളെ... കിട്ടേണ്ടത് കിട്ടി "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു....

"അപ്പൊ നിനക്കണോ ഇന്നലെ ആ തെറി മുഴുവൻ കേട്ടത് "അനു അനു വായും പൊളിച്ചു നോക്കി ചോദിച്ചു... "യാ... യാ "പാറു "വല്ല ആവിശ്യവും ഉണ്ടായിരുന്നോ "അനു "പറ്റിപ്പോയെടി "പാറു "അതൊക്കെ പോട്ടേ നീ ബുക്ക് കാണിച്ചു കൊടുക്കുന്നില്ലേ "അനു "അയ്യോ അക്കാര്യം ഞാൻ മറന്നു "പാറു "നീ മറക്കും... ഈ ഇടെ നിനക്ക് ഇത്തിരി മറവി കൂടുതൽ ആണ്... സന്തോഷ് ബ്രഹ്മി നല്ലതാ "അനു "അതാരാ സന്തോഷ് ബ്രഹ്മി🙈.. കാണാൻ എങ്ങനെയെ... സിംഗിൾ ആണോ... "പാറു അവളുടെ ചോദ്യം കേട്ട് അനു വായും പൊളിച്ചു നോക്കി..... പാറു അതൊന്നും നോക്കാതെ മുമ്പിൽ പാട്ടും പാടി നടന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story