മാഷ്‌ടെ സ്വന്തം: ഭാഗം 13

mashde swantham

എഴുത്തുകാരി: നിഴൽ

"അതാരാ സന്തോഷ് ബ്രഹ്മി🙈.. കാണാൻ എങ്ങനെയെ... സിംഗിൾ ആണോ... "പാറു അവളുടെ ചോദ്യം കേട്ട് അനു വായും പൊളിച്ചു നോക്കി..... പാറു അതൊന്നും നോക്കാതെ മുമ്പിൽ പാട്ടും പാടി നടന്നു.... ദേവൻ ഇരിക്കുന്ന റൂമിന് എത്തിയപ്പോൾ പാറു സ്റ്റോപ് ആയി.... "എന്താടി നിന്നത് "അനു "അത് പിന്നെ ബുക്ക് ക്ലാസ്സിൽ ആണ്... എടുത്തോണ്ട് വരാം "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു..... "കഷ്ടം ഉണ്ട് പാറു"അനു "വിൽക്കുവോ "പാറു "എന്തോന്ന് "അനു "കഷ്ടം "പാറു "എന്നേ അങ്ങ് കൊല്ല് "അനു "നിനക്ക് മരിക്കാൻ ആഗ്രഹം ഉണ്ടേൽ എന്നോട് പറഞ്ഞു കൂടെ മുത്തേ സേച്ചി സഹായിക്കില്ലേ "പാറു "നീ ഇപ്പൊ ബുക്ക് എടുത്ത് വന്നില്ലേൽ ഇവിടെ നടക്കുന്നത് നിന്റെ മരണം ആകും "അനു "ഓ ഗോഡേ.... ഞാൻ അത് മറന്നു... ഞാൻ ബുക്ക് എടുത്തോണ്ട് വരാം...ഇനിയും വൈകിയാൽ ആ അസുരൻ വീട്ടിൽ വിളിക്കും"പാറു പാറു അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി....

ദേവന്റെ റൂമിന് മുമ്പിൽ ആണ് അനു നിന്നത്... അകത്ത് നിന്ന് ചിരി കേട്ടപ്പോൾ അവള് ആരാന്ന് നോക്കാൻ മെല്ലെ തലയിട്ട് നോക്കി.... അവിടെ ദേവനും വീണയും എന്തോ കണ്ട് ചിരിക്കുന്നു..... അനുവിന് അത് കണ്ട് വല്ലാത്ത ദേഷ്യം തോന്നി.... "ആദി ഏട്ടൻ പറഞ്ഞ പോലെ ഈ കിളവി ഏട്ടന്റെ പിറകെ തന്നെ ആണല്ലോ "അനു അനു മെല്ലെ അകത്തേക്ക് കയറി... അവളെ കണ്ടതും ദേവൻ എന്തോ പറയാൻ വന്നതും വീണ ഇടയ്ക്കു കയറി.... "തനിക്ക് ഒരു വരുമ്പോൾ ഒന്ന് ചോദിച്ച്ചൂടെ... ഇടിച്ചു കയറി വരാൻ ഇത് ചന്ത ഒന്നും അല്ല "വീണ "സോറി "അനു അനു പല്ല് കടിച്ചു പറഞ്ഞു.... "എന്താ ഡൌട്ട് വല്ലതും ആണോ.... എനിക്കതല്ല അറിയാത്തത് ദേവ... ഈ പെൺകുട്ടികൾക്ക് മുഴുവൻ തന്നോട് മാത്രം എന്താ ഇത്ര ഡൌട്ട് ചോദിക്കൽ "വീണ അനു ഒന്നും മിണ്ടാതെ ദേവനെ നോക്കി... ദേവൻ കണ്ണടച്ച് കാണിച്ചു.... "വീണ തെറ്റുധരിച്ചതാ... ഇതെന്റെ പെങ്ങൾ ആണ്...

അരുണിമ "ദേവൻ "ഓ സോറി ട്ടോ ഞാൻ അറിഞ്ഞില്ല... കുട്ടി ഇരിക്ക് "വീണ അനു ഇല്ലെന്ന് തലയാട്ടി.... "എന്തിനാ നീ വന്നേ "ദേവൻ "ഞാൻ പാറൂന്റെ കൂടെ വന്നത.... അവള് ബുക്ക് എടുക്കാൻ പോയി "അനു പറഞ്ഞു തീർന്നതും പാറു ഡോറിന്റെ അവിടെ നിന്ന് തലയിട്ട് നോക്കി..... "സാർ " ശബ്ദം കേട്ട് ദേവൻ അങ്ങോട്ട് നോക്കി... "എന്താ "ദേവൻ "നോട്ട് "പാറു "കൊണ്ട് വാ "ദേവൻ പാറു ദേവന് നേരെ ബുക്ക് നീട്ടി... ദേവൻ എല്ലാം നോക്കി... "ഇവള് ഇതെങ്ങനെ ഇന്നേക്ക് മുഴുവൻ എഴുതിയത്.... ഞാൻ കരുതി എഴുതി കാണില്ല എന്ന്.... അതിന് ഒരു പണിഷ്മെന്റ് കൊടുക്കാം എന്ന് വിചാരിച്ചു ഇരിക്ക ഞാൻ "ദേവൻ (ആത്മ ) ദേവൻ അവൾക്ക് ബുക്ക്‌ തിരികെ കൊടുത്തു.... "പൊക്കോ "ദേവൻ അത് കേൾക്കേണ്ട താമസം പാറു അനുവിനെ വലിച്ചോണ്ട് ഓടി....

"കുരിപ്പേ എന്റെ കൈ "അനു "സോറി... അസുരന്റെ കോട്ടയിൽ നിന്ന് ഓടുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചില്ല "പാറു "വൈകാതെ ഇങ്ങനെ പോകുവാണേൽ എന്റെ കാര്യത്തിൽ തീരുമാനം ആകും "അനു "നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ "പാറു "ആരെ "അനു "എന്നേ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു "ഡീ ആ വീണ ടീച്ചർ ഏത് നേരവും നിന്റെ ഏട്ടന്റെ കൂടെ ആണല്ലോ "പാറു "എന്താ മോളെ അസൂയ ആണോ "അനു "എന്തിന് "പാറു "അല്ല നിനക്ക് ഏട്ടനോട് അവര് സംസാരിക്കുന്നതിൽ കുശുമ്പ് കുത്തുവാണോ എന്ന് "അനു "ഓ പിന്നെ ആ അസുരനോട് ആര് സംസാരിച്ചാലും എനിക്കെന്താ "പാറു പാറു മുഖം തിരിച്ചു പറഞ്ഞു.... "ഏട്ടനൊരു പാവാടി "അനു "അയ്ന് "പാറു "നിന്റെ തല... ഞാൻ ക്ലാസ്സിൽ പോണു... നീ വരുന്നുണ്ടേൽ വാ"അനു അനു അതും പറഞ്ഞു ക്ലാസ്സിലേക്ക് നടന്നു... പിറകെ പാറുവും..... 

ദേവൻ "ഡാ എത്ര കാലം ആയെടാ ഞാൻ പറയാൻ തുടങ്ങിയിട്ട് "ദേവന്റെ അമ്മ "അമ്മ ഒരുപാട് കാര്യങ്ങൾ ഒരുപാട് കാലം ആയിട്ട് പറയുന്നുണ്ട്.... അതിൽ ഏതാ "ദേവൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുവാണ് ദേവൻ... അടുത്ത് അനുവും ആദിയും ഉണ്ട്.... "കൂട്ടിന് ഒരാളെ കൂടെ കൊണ്ട് തരാൻ "അമ്മ "ഞാൻ പോകുവാ.... കല്യാണക്കാര്യം കേൾക്കാൻ എനിക്ക് സമയം ഇല്ല "ദേവൻ ദേവൻ അതും പറഞ്ഞു അവിടെ നിന്ന് എണീറ്റ് പോയി.... അനുവും ആദിയും അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.... "നിങ്ങള് ഒന്ന് പറയടാ അവനോട് "ദേവന്റെ അമ്മ "എന്റെ വല്യമ്മേ ഞങ്ങള് പറഞ്ഞാൽ ഒന്നും അവൻ കേൾക്കില്ല "ആദി ശരിയാ വല്യമ്മേ ...ഇതും പറഞ്ഞു അങ്ങോട്ട് ചെന്നാൽ ഞങ്ങളെ രണ്ടായി വലിച്ചു കീറും "അനു ദേവന്റെ അമ്മ ഒന്ന് ചിരിച്ചോണ്ട് അവിടെ നിന്നും റൂമിലേക്ക് പോയി.... "എടിയേ നമുക്ക് ഒരു കാര്യം ചെയ്യാം "ആദി "ഞാൻ ചിന്തിക്കുന്നത് ആണോ നീ ചിന്തിക്കുന്നേ

"അനു "നീ ചിന്തിക്കുന്നതാണോ ഞാൻ ചിന്തിക്കുന്നേ "ആദി "അതല്ലേ ഞാൻ ചോദിച്ചേ "അനു "അത് തന്നെ അല്ലെ ഞാനും ചോദിച്ചേ "ആദി "നിർത്ത്... ആദ്യം നീ ചിന്തിച്ച കാര്യം പറ "അനു "ആദ്യം നീ "ആദി "നീ പറ "അനു "പറയാൻ മനസ്സില്ല "ആദി "എന്നാ എനിക്കും ഇല്ല... എണീറ്റ് പോടാ "അനു "ഡീ "ആദി "ഡാ "അനു പിന്നെ അങ്ങോട്ട് ആദിടെ മുടി അനുവും അനുവിന്റെ മുടി ആദിയും പിടിച്ചു വലിക്കായിരുന്നു....  വീണ "എടാ രുദ്ര... നീ പെണ്ണിനെ ഇപ്പോഴും എനിക്ക് കാണിച്ചു തന്നില്ല "വീണ "ചേച്ചി... സമയം ആകുമ്പോൾ ഞാൻ എന്തായാലും കാണിച്ചു തരും.... അത് വരെയും ഒന്ന് ക്ഷമി "രുദ്രൻ "പറ്റില്ല... ഫോട്ടോ എങ്കിലും കാണിക്കേടാ "വീണ "ശരി.... കാണിച്ചു തരാം... പക്ഷെ കോളേജിൽ വച്ചു ഇതിനെ കുറിച്ച് അവളോട് ഒന്നും ചോദിക്കരുത് "രുദ്രൻ "അതെന്താ "വീണ "അവള് ഇപ്പോഴും എന്നേ mind ആക്കിയിട്ടില്ല "രുദ്രൻ "എന്നാലും അവളെ എനിക്ക് ഒന്ന് കാണണമല്ലോ...

"വീണ രുദ്രൻ ഫോൺ എടുത്ത് ഒരു ഫോട്ടോ കാണിച്ചു കൊടുത്തു..... "ഇതാണ്.... ഞാൻ സ്വന്തമാക്കാൻ കാത്തിരിക്കുന്നവൾ.... പാർവതി ശിവറാം "രുദ്രൻ "ഇത് ആ മറ്റേ പെണ്ണല്ലേ... ഇവളെ ഞൻ ദേവന്റെ കൂടെ ഇടക്ക് കാണാറുണ്ട് "വീണ "അയാളുടെ പെങ്ങൾ ആണ് ഇവളുടെ ആത്മാർത്ത സുഹൃത്ത്.... ഇവളെ കിട്ടണേൽ അവളുടെ കൂട്ടുകാരിയെ കൂടെ ഉൾപ്പെടുത്തേണ്ടി വരും" രുദ്രൻ ഒരു ചിരിയോടെ പറഞ്ഞു....  പാറു "ഇനിയും നടക്കണോ"സയന പാറുവിന്റെ കൂടെ നാട്ടിൽ കറങ്ങാൻ ഇറങ്ങിയതാണ് സയന.... "ഇത്തിരി കൂടെ "പാറു "കുറെ നേരായല്ലോ.... ഇത്തിരി ഇത്തിരി... ഇതിപ്പോ ഒത്തിരി ആയിട്ടോ "സയന സയന പല്ലിറുമ്പി പറഞ്ഞു.... "നീയൊന്ന് ക്ഷമിക്ക് ദേ എത്തി "പാറു പാറു അതും പറഞ്ഞു അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു..... അവിടെ കുറെ കുട്ടികൾ ക്രിക്കെറ്റ് കളിക്കുവാണ്.... കുറച്ചു കുട്ടികൾ അടുത്തുള്ള മുത്തശി മാവിന്റെ ചുവട്ടിൽ ഇരിക്കുന്നും ഉണ്ട്.... "ഡാ പിള്ളേരെ ചേച്ചി വന്നട "പാറു പാറു അതും പറഞ്ഞു അവരുടെ അടുത്തേക്ക് പോയി....

"വേണ്ടായിരുന്നു "കുട്ടിപ്പട്ടാളം "പോടാ കുരിപ്പുകളെ "പാറു പാറു അവരുടെ കയ്യിൽ നിന്ന് ബാറ്റ് വാങ്ങി.... അവള് ബാറ്റ് ചെയ്യാൻ റെഡിയായി നിന്നപ്പോൾ ആണ് അവളുടെ നാട്ടിലെ ഫാൻസിനെ കണ്ടത്.... പാറു ഒരു ചിരിയോടെ വന്ന ബോളിനെ ബാറ്റ് കൊണ്ട് അവന്മാരുടെ മോളിലേക്ക് അടിച്ചു..... "ഡാ പീക്കിരി പിള്ളെരെ നിന്നെ ഒക്കെ " എന്നും പറഞ്ഞു ആ ചേട്ടന്മാർ തിരിഞ്ഞപ്പോൾ കണ്ടത് ബാറ്റും പിടിച്ചു നിൽക്കുന്ന പാറുവിനെ ആണ്..... അവന്മാര് അവിടെ നിന്ന് പരുങ്ങി.... "ഓയ് ചേട്ടൻസ് സുഖവല്ലേ "പാറു പാറു അതും പറഞ്ഞു ബാറ്റ് പിള്ളേരുടെ കയ്യിൽ കൊടുത്തു അവരുടെ അടുത്തേക്ക് നീങ്ങി...അവന്മാർ ആണേൽ പെട്ട് എന്ന് പറഞ്ഞ അവസ്ഥയിലും....സയന ആണേൽ ഒന്നും കത്താത്ത അവസ്ഥയിലും.... (ഇതാണ് പാറുവിനെ നാട്ടിലെ ഫാൻസ്‌... ഒന്നാമൻ അനന്തു, രണ്ടാമൻ പ്രണവ്, മൂന്നാമൻ വിഷ്ണു... പാറുവിനെ ഒരിക്കൽ വഴിയിൽ വച്ചു ചുമ്മാ ഒന്ന് കളിയാക്കി...

അതിന് കുളക്കടവിൽ ഉടുക്കാൻ വച്ച ഡ്രെസ്സിൽ പാറു നായിക്കുരണ പൊടി വിതറി പ്രതികാരം ചെയ്തത... അതിന് ശേഷം മൂന്നിനും ഇവള് പെങ്ങള... പാറുവിന്റെ നിഴൽ കണ്ടാൽ മൂന്നും നിന്നിടം ശൂന്യം ) "പെങ്ങള് ഇവിടെ ഉണ്ടായിരുന്നോ... കണ്ടില്ലായിരുന്നു " "അതെനിക്ക് തോന്നി ഇല്ലേൽ നിങ്ങളിവിടെ നിൽക്കില്ലല്ലോ "പാറു മൂന്നും അവൾക്ക് ഇളിച്ചു കൊടുത്തു.... "ഇതേതാ പുതിയ കക്ഷി " സയനയെ ചൂണ്ടി അവര് ചോദിച്ചു "വല്യച്ഛന്റെ മോളാണ് "പാറു "കുട്ടിക്ക് ഇവളുടെ കൂടെ കൂടി നല്ലൊരു ഭാവി കാണുന്നു " "ആക്കിയതാണോ "പാറു "ഏയ്‌ ഞങ്ങള് അങ്ങനെ ചെയ്യുവോ " "എന്നാ തോന്നിയതാവും "പാറു കുറെ നേരം ആ ചേട്ടന്മാരെ വെറുപ്പിച്ചു പാറു സയനയെ കൂട്ടി വീട്ടിലേക്ക് പോയി.... സയന അവളുടെ വീട്ടിലേക്ക് പോയതും പാറു അവളുടെ വീട്ടിലേക്ക് കടന്നു....

മുമ്പിൽ തന്നെ പോരാളി നിൽക്കുന്നുണ്ട്.... "അമ്മ ടെൻഷൻ ആവേണ്ട ഞാൻ വന്നു "പാറു "അതിന് ആര് ടെൻഷൻ ആയി "പോരാളി "അപ്പൊ അമ്മ എന്നേ കാണാഞ്ഞിട്ട് ടെൻഷൻ അടിച്ചു ഇവിടെ നിൽക്കുവല്ലേ "പാറു "പിന്നെ... എനിക്ക് വേറെ പണി ഇല്ലല്ലോ... ഞാൻ എന്റെ കെട്ടിയോനെ നോക്കി ഇരിക്ക "പോരാളി "ഓ ഒരു കെട്ടിയോനും കെട്ടിയോളും നമ്മള് പാവങ്ങള് "പാറു പാറു പുച്ഛിച്ചു അകത്തേക്ക് പോയി.... "അമ്മേ എന്റെ ബിസ്കറ്റ് എവിടെയാ "പാറു പാറു പുറത്തേക്ക് വിളിച്ചു ചോദിച്ചു.... "ആ റാക്കിന്റെ മുകളിൽ ഉണ്ട് "പോരാളി അത് കേട്ടതും പാറു കസേര വലിച്ചിട്ടു റാക്കിലേക്ക് കയ്യെത്തിച്ചു കിട്ടിയ പാത്രത്തിൽ കൈ വച്ചു..... അപ്പോഴാണ് പിറകിൽ നിന്ന് ഒരു അലർച്ച കേട്ടത്.... "ഡീ " പാറുവിന്റെ കയ്യിൽ ഉണ്ടായിരുന്ന പാത്രം അവളുടെ തലയിലൂടെ വീണു...

അതിൽ ഉണ്ടായിരുന്ന അരിപ്പൊടി മുഴുവൻ അവളുടെ മേലിലേക്ക് വീണു.....പാറു കണ്ണിന്റെ അവിടെ ഉള്ള പൊടി നീക്കി അവളെ വിളിച്ച ആളെ നോക്കി....മുമ്പിൽ ഇളിച്ചോണ്ട് നിൽക്കുന്ന സയന.... പാറു അവളെ കണ്ണുരുട്ടി നോക്കി....അപ്പോഴേക്കും ശബ്ദം കേട്ട് പോരാളി വന്നിരുന്നു..... "എന്താ ഇവിടെ " നിലത്ത് കിടക്കുന്ന പൊടിയും അത് തലയിൽ ഇട്ട് നിൽക്കുന്ന പാറുവിനെയും കണ്ടപ്പോൾ പോരാളിയുടെ കൈ തൂക്കി ഇട്ടിരിക്കുന്ന ചട്ടകത്തിലേക്ക് പോയി.... "ഓടിക്കോ "പാറു പാറു സ്റ്റൂളിൽ നിന്ന് ചാടി ഇറങ്ങി അടുക്കള വാതിൽ വഴി ഇറങ്ങി ഓടി... പിറകിൽ ചട്ടകം പിടിച്ചു പോരാളിയും.... ഓട്ടത്തിനിടയിൽ ആണ് ആരുടെയോ മേലിൽ പാറു ചെന്നിടിച്ചത്....

അവള് ആളെ നോക്കാതെ അയാളെ പിറകിൽ നിന്ന് ഇറുക്കെ പിടിച്ചു.... പിന്നിൽ വന്ന പാറുവിന്റെ അമ്മ അവിടെ നിൽക്കുന്ന ആളുകളെ കണ്ട് ഒരു നിമിഷം ഞെട്ടി..... "മാറരുത്..... മാറിയാൽ എനിക്ക് കിട്ടും "പാറു പാറു അയാളെ അവൾക്ക് മുമ്പിൽ നിർത്തി തല ഉയർത്തി പറഞ്ഞതും ആളെ കണ്ട് പാറു ആകെ ചമ്മി നാറി...പാറു പെട്ടന്ന് അവനിൽ നിന്ന് പിടി വിട്ടു.... ചുറ്റും നോക്കിയപ്പോൾ ആണ് അവളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു നിൽക്കുന്ന ദേവന്റെ അമ്മയെയും അനുവിനെയും ആദിയെയും ദേവനെയും അവളെ തുറിച്ചു നോക്കുന്ന അമ്മയെയും പാറു കണ്ടത്..... "സുശീലാ... ന്തോ... ദാ വരുന്നു "പാറു പാറു അതും പറഞ്ഞു അവിടെ നിന്ന് ഒരോട്ടം ആയിരുന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story