മാഷ്‌ടെ സ്വന്തം: ഭാഗം 14

mashde swantham

എഴുത്തുകാരി: നിഴൽ

പാറു അയാളെ അവൾക്ക് മുമ്പിൽ നിർത്തി തല ഉയർത്തി പറഞ്ഞതും ആളെ കണ്ട് പാറു ആകെ ചമ്മി നാറി...പാറു പെട്ടന്ന് അവനിൽ നിന്ന് പിടി വിട്ടു.... ചുറ്റും നോക്കിയപ്പോൾ ആണ് അവളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു നിൽക്കുന്ന ദേവന്റെ അമ്മയെയും അനുവിനെയും ആദിയെയും ദേവനെയും അവളെ തുറിച്ചു നോക്കുന്ന അമ്മയെയും പാറു കണ്ടത്..... "സുശീലാ... ന്തോ... ദാ വരുന്നു "പാറു പാറു അതും പറഞ്ഞു അവിടെ നിന്ന് ഒരോട്ടം ആയിരുന്നു..... "എന്താപ്പോ ഇവിടെ നടന്നത് "ആദി "എന്റെ മോനെ ഒന്നും പറയണ്ട... ആ കുരുത്തം കെട്ട സാധനം അരിപൊടി മുഴുവൻ തള്ളി താഴെ ഇട്ടു "അമ്മ പാറുവിന്റെ അമ്മ തലയിൽ കൈ കൊടുത്ത് ഉണ്ടായത് മുഴുവൻ പറഞ്ഞു.... അത് കേട്ടതും എല്ലാരും കൂടെ ചിരിക്കാൻ തുടങ്ങി.... "നിങ്ങള് ഇവിടെ നിൽക്കാതെ അകത്തേക്ക് കയറി ഇരിക്കു...

."അമ്മ പാറുവിന്റെ അമ്മ എല്ലാവരെയും കൂട്ടി അകത്തേക്ക് കയറി..... "സുമിത്രെ (ദേവന്റെ അമ്മ ) ഒരുപാട് നാളായല്ലോ നിന്നെ ഒന്ന് കണ്ടിട്ട് "ഭാവാനി "വരണം എന്ന് എന്നും വിചാരിക്കും... സമയം അങ്ങട്ട് ഉണ്ടാവില്ല... കൊണ്ട് വരാൻ ഈ ചെക്കനോട് പറഞ്ഞാൽ ഉണ്ടോ കേൾക്കുന്നു "സുമിത്ര "ഇപ്പൊ കുറ്റം മുഴുവൻ എനിക്കായി അല്ലെ "ദേവൻ "ഇനി ഇപ്പൊ നിങ്ങള് തമ്മിൽ തല്ല് വേണ്ട... നിങ്ങലിരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം " പാറുവിന്റെ അമ്മ അടുക്കളയിലേക്ക് പോയി... പിറകെ ദേവന്റെ അമ്മയും.... "ആന്റി പാറു എവിടെ "അനു അനു അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചില്ല.... "അവള് റൂമിൽ കാണും " മറുപടി കിട്ടിയതും അനുവും ആദിയും അങ്ങോട്ട് പോയി... ദേവൻ അതൊന്നും നോക്കാതെ ഫോണിൽ കളിച്ചോണ്ട് ഇരുന്നു..... ------------- പാറു പാറു അടുക്കള വഴി ഓടി റൂമിലേക്ക് കയറി... അവിടെ ചെന്നപ്പോൾ ബെഡിൽ ഇരുന്ന് ഉറങ്ങുന്ന സാധനത്തെ കണ്ട് പാറുവിന് കലി കയറി....

ഒറ്റ ചവിട്ട അങ്ങ് കൊടുത്തു... "ഡീ " "അമ്മ... എന്റെ നടു "സയന "അവളുടെ ഒരു വിളി.... എന്റെ കോലം നോക്കെടി "പാറു "കൊള്ളാല്ലോ... നിനക്കിത് സ്ഥിരം ആക്കിക്കൂടെ "സയന "പ്പാ"പാറു സയന ഇളിച്ചു കൊടുത്തു.... "നിന്ന് ക്ളോസപ്പിന്റെ പരസ്യം കാണിക്കാതെ മാറി നിൽക്കേടി അങ്ങോട്ട് "പാറു അതും പറഞ്ഞു പാറു സയനയെ തള്ളി മാറ്റി ബാത്റൂമിലേക്ക് കയറി.... അപ്പൊ തന്നെ ഇടങ്ങി വന്നു ഡ്രസ്സ്‌ എടുത്ത് വീണ്ടും കയറി.... "എടി താഴെ ആരാ വന്നേക്കുന്നെ "സയന "നിന്റെ മാറ്റവനാടി "പാറു "ദേ എന്റെ ചെക്കനെ പറഞ്ഞാൽ ഉണ്ടല്ലോ "സയന "എടി അവിടെ വന്നിരിക്കുന്നത് ആദിയ "പാറു "ആദിയായോ... ഏതവള അവള്... ഇത് വരെയും കേട്ടിട്ടില്ല "സയന "എടി മന്ദബുദ്ധി അവിടെ വന്നിരിക്കുന്നത് നീ വായിനോക്കുന്ന ആദിത്യൻ ആണ് "പാറു "ഓ മൈ ഗോടെ.... എന്റെ ആദിയേട്ടൻ "സയന സയന അതും പറഞ്ഞു റൂമിന്റെ വാതിൽ തുറന്നു ഓടിയതും എതിരെ വന്ന ആളുമായി നേരെ താഴേക്ക് വീണു.....

ഇത് കണ്ട് കൊണ്ടാണ് പാറു ബാത്റൂമിൽ നിന്ന് ഇടങ്ങിയത്..... "ആഹാ നല്ലതാടാ....പ്രായപൂർത്തി ആവാത്ത കുട്ടികൾ ഉള്ളിടത്ത് തന്നെ വേണം നിന്റെ ഒക്കെ റൊമാൻസ് "പാറു അതും കേട്ടതും രണ്ടും എണീറ്റു.... സയന ചമ്മിയ ഭാവത്തോടെ അവരെ നോക്കി.....ആദിയുടെ അവസ്ഥയും ഏതാണ്ട് ഇത് പോലെ ആണ്...അപ്പോഴൊയും അനു അവിടെ കാര്യമായ ചിന്തയിൽ ആണ്.... "നീ എന്താ ബഹിരാകാശത്തേക്ക് വല്ല വിമാനവും അയക്കുന്നുണ്ടോ "പാറു "അതിന് ബഹിരാകാശത്തേക്ക് ആരാ വിമാനം അയക്കാ"ആദി "അയച്ചാൽ എന്താ പ്രശ്നം "പാറു "പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ല "ആദി ആദി കൈ കൂപ്പി പറഞ്ഞു.... "അല്ല... നീയൊക്കെ എന്താ ഇവിടെ "പാറു "ഞങ്ങള് വല്യമ്മയുടെ കൂടെ വന്നതാ "അനു "ഓ അങ്ങനെ.... നിങ്ങള് വല്ലതും കഴിച്ചോ "പാറു "ഇല്ല.... ഇപ്പൊ വന്നല്ലേ ഒള്ളു

"അനു "അതും ശരിയാ... വാ ഞാൻ കഴിക്കാൻ വല്ലതും എടുത്തു തരാം "പാറു "പഞ്ചസാരയുടെ കണക്ക് പറയാൻ ആണോ "ആദി "അതിന് കാടിവെള്ളത്തിൽ ആരാ പഞ്ചസാര ഇടാറ് "പാറു "ഞങ്ങടെ നാട്ടിൽ കാടിവെള്ളം ആരും കഴിക്കാറില്ല"ആദി പാറു ഒന്ന് ഇളിച്ചു കൊടുത്തു..... എന്നിട്ട് നാലും കൂടെ താഴേക്ക് ഇറങ്ങി..... "ദേ വന്നല്ലോ "ദേവന്റെ അമ്മ "എടി പാറു പോയി പാല് വാങ്ങിച്ചു വന്നേ "അമ്മ "നിക്കൊന്നും വയ്യ.... അച്ഛ വരുമ്പോൾ കൊണ്ട് വന്നോളും "പാറു "ഞാൻ വടിയെടുക്കണോ നീ പോണോ "അമ്മ "ഞാൻ പൊക്കോളാം "പാറു പാറു ചവിട്ടി തുള്ളി അവിടെ നിന്ന് പോയി.... അവള് പോയതിന് പിറകെ സയന വീട്ടിലേക്ക് പോയി.... ------------- ദേവൻ ഭദ്രകാളിയുടെ ഈ രൂപം കാണാൻ നല്ല രസവ.... അവളുടെ അമ്മക്ക് മുമ്പിൽ പരുങ്ങുന്നത് ഒന്ന് കാണണം... ഇത്രയും പാവം വേറെ ഉണ്ടാവില്ല.... പാറു പോയ വഴിയേ നോക്കി ഓരോന്ന് ആലോചിക്കുവായിരുന്നു ദേവൻ.....

"വായിനോട്ടം ഒരു കലയാണ് "ആദി ദേവൻ അവനെ നെറ്റി ചുളിച്ചു നോക്കി.... "അല്ല നീ ആ പോയ മൊതലിനെ നോക്കിയത് കൊണ്ട് പറഞ്ഞതാ "ആദി ആദി മുകളിലേക്ക് നോക്കി പറഞ്ഞു... "ഇതിനുള്ള മറുപടി ഞാൻ പിന്നെ പറയാം "ദേവൻ "വേണ്ട... വേണ്ടാത്തോണ്ടാ "ആദി --------- പാറു പാറു പാല് വാങ്ങി വേഗം തന്നെ വീട്ടിലേക്ക് വന്നു.... "അമ്മേ ദേ പാല് "പാറു "അടുക്കളയിൽ വച്ചേക്കു "അമ്മ "എനിക്കൊന്നും വയ്യ "പാറു അമ്മ അവളെ കണ്ണുരുട്ടി നോക്കിയതും എല്ലാരും ചിരിച്ചു.... "മോള് ഇവിടെ ഇരിക്ക ചോദിക്കട്ടെ... നിന്നെ എന്താ അങ്ങോട്ടൊന്നും കാണാത്തത് "ദേവന്റെ അമ്മ "ഒന്നുവല്ല ആന്റി... ഞാൻ ഇത്തിരി ബിസി ആയിരുന്നു "പാറു "കള്ളം പറയുവാ സുമിത്രെ... ഈ കുരുത്തം കെട്ടത് ഓരോ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കാണ്.... ഈ അടുത്ത ദിവസം ഇവിടെ ഉള്ള ഒരു വീട്ടിൽ നിന്ന് മാങ്ങക്ക് കല്ലെറിഞ്ഞതാ വീടിന്റെ ചില്ല് ശിവേട്ടൻ മാറ്റിക്കൊടുത്തു

"അമ്മ "ഞാൻ പോകുവാ "പാറു പാറു ചിണുങ്ങി കൊണ്ട് പറഞ്ഞു.... പാറുവിനെ എല്ലാവരും അവിടെ പിടിച്ചിരുത്തി ... പിന്നെ അങ്ങോട്ട് പോരാളി അവളുടെ വീര കഥകൾ മുഴുവൻ അങ്ങ് വിളമ്പി കൊടുത്തു.... അത് കേട്ട് ദേവൻ ഒഴികെ എല്ലാവരും ചിരിക്കുവായിരുന്നു...... അപ്പോഴാണ് ദേവൻ പാറുവിനെ നോക്കിയത്... പാറുവും ഇതേ സമയം അവനെ നോക്കി....ദേവൻ അമ്മയോട് പറയട്ടെ എന്ന് കണ്ണുകൊണ്ട് ചോദിച്ചു.... പാറു ദയനീയമായി വേണ്ടെന്ന് തലയാട്ടി.... "അമ്മ എന്നാ ഇറങ്ങുവല്ലേ നല്ല മഴക്കോളുണ്ട് "ദേവൻ "ശരിയാ... ഇനി വൈകിയാൽ നിന്റെ അച്ഛൻ തിരഞ്ഞു വരും "സുമിത്ര അതും പറഞ്ഞു ദേവന്റെ അമ്മ എണീറ്റു... പിറകെ ബാക്കി മൂന്നും.... "നല്ല ഒരു വൈബ് ഉണ്ടല്ലേ "പാറു "അല്ലടി ശരിക്കും ഈ വൈബ് എന്നാൽ എന്താണ് "അനു "ആർക്കറിയാം... എല്ലാരും പറയുന്നു ഞാനും പറയുന്നു

"പാറു "എല്ലാരും തെറി പറഞ്ഞാൽ നീയും തെറി പറയുവോ "ആദി "ഇവനെ ഇന്ന് ഞാൻ "പാറു പാറു ആദിയുടെ കഴുത്തിന് നേരെ കൈ കൊണ്ട് പോയി ഇറുക്കുന്ന പോലെ കാണിച്ചു.....പാറുവിനോട് യാത്ര പറഞ്ഞു അവരെല്ലാവരും വണ്ടിയിൽ കയറി.... അപ്പോഴേക്കും മഴ തുള്ളിയായി വീഴുന്നുണ്ടായിരുന്നു....അവര് ഗെയിറ്റ് കടന്നു പോയതും പാറു മുറ്റത്ത് ഇറങ്ങി മഴയിൽ കളിക്കാൻ തുടങ്ങി..... "അമ്മ വാ... നല്ല രസവുണ്ട് "പാറു പാറു കൊച്ചു കുട്ടികളെ പോലെ മഴ വെള്ളം തെറിപ്പിച്ചു വിളിച്ചു കൂവി.... "ദേ നീ വാങ്ങിക്കും പെണ്ണെ....കോളേജിൽ പോകാൻ ഉള്ളത.... പനി പിടിച്ചാൽ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും "അമ്മ അമ്മ പാറുവിനെ വലിച്ചു കൊണ്ട് വന്നു... എന്നിട്ട് തോർത്ത് എടുത്ത് തല തുവർത്തി.... അപ്പോഴേക്കും അവള് തുമ്മാൻ തുടങ്ങിയിരുന്നു..... "ഹാ.... ചി "പാറു "അപ്പോഴേ പറഞ്ഞത വേണ്ടാന്ന്... കേൾക്കേണ്ടേ "അമ്മ പാറു ഒന്ന് ഇളിച്ചു കൊടുത്തു.... -------------

ദേവൻ ദേവനും കൂട്ടരും വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് ഒരു കാറുണ്ട്.... മുമ്പിൽ തന്നെ വല്യമ്മയും നമിതയും ഉണ്ട്... "നിങ്ങള് എവിടെ പോയതാ "വല്യമ്മ "ഞാൻ എന്റെ കൂട്ടുകാരിയുടെ വീട് വരെ ഒന്ന് പോയതാ ചേച്ചി "സുമിത്ര വല്യമ്മ താൽപ്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി.... നമി ദേവനെ തന്നെ നോക്കി നിൽക്കുവായിരുന്നു..... "ദേവേട്ടാ... എന്തൊക്കെ ഉണ്ട്... കുറെ ആയല്ലോ നമ്മള് കണ്ടിട്ട്.... ദേവേട്ടന് ആകെ ഒരു മാറ്റം "നമി "നമ്മള് മിനിഞ്ഞാന്ന് കണ്ടതല്ലേ ഒള്ളു "ദേവൻ അത് കേട്ടതും അവളുടെ മുഖം ചമ്മിയ പോലെ ആയിട്ടുണ്ട്.... "ശോ ഞാൻ അത് മറന്നു... ദേവട്ടനെ കണ്ടിട്ട് ഒത്തിരി കാലം ആയ പോലെ... നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ "നമി "സോറി നമി ഇപ്പൊ ഞാൻ ഇത്തിരി ബിസി ആണ്... പിന്നെ പോകാം "ദേവൻ ദേവൻ അതും പറഞ്ഞു പോയതും ആദിയും അനുവും ഇരുന്ന് ചിരിക്കാൻ തുടങ്ങി... നമി അവരെ ഒന്ന് കനപ്പിച്ചു നോക്കി അവിടെ നിന്ന് പോയി.... ----------

പാറു "അമ്മ വയ്യ.... ഞാൻ ഇപ്പൊ ചത്തു പോകുവെ....അയ്യോ ഓടി വായോ എന്നേ കുത്തി കൊല്ലുന്നേ "പാറു പനി കൂടിയപ്പോൾ ഹോസ്പിറ്റലിൽ വന്നതാ... അതിന്റെ ഗാനമേള ആണ് ഇത്... പാറുവിനെ ഇൻജെക്ഷൻ എടുക്കാൻ വന്ന നേഴ്‌സ് അവളുടെ അലർച്ച കേട്ട് ചെവി പൊത്തി പിടിച്ചു മാറി നിന്നു.... "പ്ലീസ് ഈ കുട്ടിയോട് ഒന്ന് മിണ്ടാതെ കിടക്കാൻ പറയൂ... അപ്പുറത്തെ ഒക്കെ ആളുണ്ട് " നഴ്സ് ദയനീയമായി പറഞ്ഞു..... "അതിന് എന്നേ അല്ലെ കുത്തുന്നെ.... അവരെ അല്ലല്ലോ "പാറു പാറുവിന്റെ അമ്മ അവളെ നോക്കി മിണ്ടാതെ കിടക്കാൻ പറഞ്ഞു കണ്ണുരുട്ടി... ശിവറാം മാറിനിന്നു ചിരിക്കുന്നുണ്ടായിരുന്നു.....അപ്പോഴേക്കും ഡോക്ടർ വന്നു പാറുവിനെ ചികിൽസിച്ചു.... "എങ്ങനെ ഉണ്ട് തനിക്ക് "ഡോ "ഓ അങ്ങനെ ഒക്കെ അങ്ങ് പോണു "പാറു "അയ്യോ അസുഖം എങ്ങനെ ഉണ്ടെന്ന ചോദിച്ചേ "ഡോ "കുറവുണ്ട്.... എനിക്ക് വീട്ടിൽ പോകാവോ "പാറു "നാളെ തനിക്ക് പോകാട്ടോ... ഇപ്പോ തല വേദന ഉണ്ടോ

"ഡോ "ഇല്ല "പാറു "ശർദ്ധിക്കാൻ വരുന്നുണ്ടോ "ഡോ "ഇല്ല ഡോക്ടർ പൊക്കൊളു "പാറു അത് കേട്ടതും ആ ഡോക്ടർ അവളെ വായും പൊളിച്ചു നോക്കി..... "എങ്ങോട്ട് "ഡോ "അല്ല ഡോക്ടർ അല്ലെ ചോദിച്ചേ ശർദ്ധിക്കാൻ വരുന്നുണ്ടോ എന്ന്... ഡോക്ടർ പോയി വാ "പാറു ആ ഡോക്ടർ ശിവരാമിനെയും ഭാവാനിയെയും ഒന്ന് നോക്കി..... "ഇവൾക്ക് തന്നെ അല്ലെ അസുഖം " എന്ന കണക്കെ അയാള് അവരെ ഒന്ന് കൂടെ നോക്കി അവിടെ നിന്ന് പോയി.... "അച്ഛ അടുത്ത തവണ നമുക്ക് ഈ ഹോസ്പിറ്റലിൽ വരണ്ടാട്ടോ "പാറു "അതെന്താ മോളെ "ശിവറാം "ഇവിടെ മുഴുവൻ കിളവന്മാർ ആണ്... നമുക്ക് നല്ല ചുള്ളൻ ഡോക്ടർ മാർ ഉള്ള ഹോസ്പിറ്റൽ നോക്കാം "പാറു -------------

രണ്ട് ദിവസത്തെ ലീവ് ഒക്കെ കഴിഞ്ഞ് പാറു എന്നത്തേക്കാളും ഊർജത്തോടെ കോളേജിലേക്ക് പോയി... ക്ലാസ്സിലേക്ക് പോകുന്ന വഴിക്കാണ് അനു ഓടി വന്നു അവളെ ചുറ്റി പിടിച്ചത്.... "എന്നേ അങ്ങ് കൊല്ല് "പാറു "ഗുരുവിനെ കൊന്നാൽ ശാപം കിട്ടും "അനു "അപ്പൊ നിന്നെ കൊന്നാൽ എനിക്ക് ശാപം ഉറപ്പ് "പാറു "എങ്ങനെ ഉണ്ടായിരുന്നു ഹോസ്പിറ്റൽ ജീവിതം "അനു "എന്ത് പറയാൻ ആടി... കൊള്ളാവുന്ന ഒരുത്തൻ പോലും ഉണ്ടായിരുന്നില്ല.... ഹാ പിന്നെ ഒരാള് ഉണ്ടായിരുന്നു... നിന്റെ കണ്ണേട്ടന്റെ വിഭാഗം ആണ്... ഞാൻ വല്ല ഹാർട്ട് അറ്റാക്കും അഭിനയിച്ചാലോ എന്ന് വിചാരിച്ചതാ... പിന്നെ ഓർത്തു പോരാളി ജീവനോടെ കുഴിച്ചിടും എന്ന്... എന്തിനാ വെറുതെ ഭാവിയിലെ എന്റെ മക്കൾക്ക് അമ്മ ഇല്ലാതാക്കുന്നെ "പാറു

"സമ്മതിച്ചു പൊന്നോ "അനു "സമ്മതിക്കണം... അല്ലാടി നിനക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ "പാറു "ഇല്ല "അനു "ശരിക്കും അറിയില്ലേ... മോശമായി "പാറു "എന്തുവാന്ന് "അനു "ഇന്ന് മാത്രേ ഇന്നാകു... നാളെ ഇന്നാകില്ല "പാറു പാറു പറഞ്ഞു നിർത്തിയതും അനു അവളെ പല്ല് കടിച്ചു നോക്കി..... "ഏറ്റില്ല അല്ലെ "പാറു "നിലവാരം പോരാ... നീ കൂടുതൽ നിലവാരം ഉള്ളത് കണ്ടെത്തേണ്ടിയിരിക്കുന്നു "അനു "അല്ലേലും കേൾക്കുന്നവരുടെ റേഞ്ച് അനുസരിച് ഉള്ളതെ ഞാൻ പറയാറുള്ളു "പാറു പാറു അതും പറഞ്ഞു അനുവിനെ പാളി നോക്കി... അനു അവളെ കൂർപ്പിച്ചു നോക്കിയതും.... "ഓടിക്കോ"പാറു പാറു അതും പറഞ്ഞു ഓടി... അവളെ പിടിക്കാൻ പിറകെ അനുവും...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story