മാഷ്‌ടെ സ്വന്തം: ഭാഗം 15

mashde swantham

എഴുത്തുകാരി: നിഴൽ

"ഓടിക്കോ"പാറു പാറു അതും പറഞ്ഞു ഓടി... അവളെ പിടിക്കാൻ പിറകെ അനുവും..... "നിക്കെടി അവിടെ.... നിന്നെ ഇന്ന് ഞാൻ "അനു അനു അതും പറഞ്ഞു അവൾക്ക് പിറകെ ഓടി.... "എന്നേ പിടിക്കണോ... ഇന്നോ തിങ്കളാഴ്ചയോ വെള്ളിയാഴ്ച ആവട്ടെ "പാറു സലീമേട്ടന്റെ ഡയലോഗ് ഒക്കെ തിരിഞ്ഞു നോക്കി പറഞ്ഞു പാറു മുന്നോട്ട് ഓടി ആറുമായോ കൂട്ടി ഇടിച്ചു....... ഇടിയുടെ ആഗാധത്തിൽ അവരുടെ കയ്യിൽ ഉണ്ടായിരുന്ന പേപ്പർ എല്ലാം തറയിൽ വീണു..... "എവിടെ നോക്കിയ നീയൊക്കെ നടക്കുന്നെ "പ്രിൻസി പ്രിൻസി പാറുവിന് നേരെ ദേഷ്യത്തോടെ ചോദിച്ചു.... "സോറി മാഡം ഞാൻ പെട്ടന്ന് കണ്ടില്ല "പാറു അവള് അതും പറഞ്ഞു താഴെ കിടന്ന പേപ്പർ എല്ലാം എടുത്തു കൊടുത്തു..... അവര് അവളെ ഒന്ന് തറപ്പിച്ചു നോക്കി അവിടെ നിന്നും പോയി.... അത് കണ്ടതും പാറു പിറകിൽ നിന്ന് അവരെ നോക്കി കോഷ്ടി കാണിക്കാൻ തുടങ്ങി..... അനു ഇരുന്നു ചിരിക്കാനും....

"ഈ തള്ളക്ക് എന്താ എന്നോട് ഇത്ര ദേഷ്യം.... എന്ന് കണ്ടാലും ഇങ്ങനെ ആണ് "പാറു "ആവേ... എനിക്കറിയില്ല"അനു അനു കൈ മലർത്തി... പാറുവും അവളും കൂടെ ക്ലാസ്സിലേക്ക് പോയി.....പാറുവും അനുവും രണ്ട് ദിവസത്തെ വിശേഷം എല്ലാം പറഞ്ഞു ഇരുന്നപ്പോൾ ആണ് ദേവൻ ക്ലാസ്സിലേക്ക് വന്നത്....അവനെ കണ്ടതും പാറു അത് mind ചെയ്യാതെ സംസാരിക്കാൻ തുടങ്ങി... ദേവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി..... "ശരിയാക്കിത്തരാടി "ദേവൻ (ആത്മ) "അപ്പൊ എല്ലവരും എക്സമിനു റെഡിയല്ലേ.... ഞാൻ ചോദ്യങ്ങൾ തരാം "ദേവൻ ദേവൻ പാറുവിനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... അത് കേട്ടതും പാറു അടുത്തിരുന്ന അനുവിന് നേരെ തിരിഞ്ഞു.... "എടി ഇന്ന് exam ആണെന്ന് നീ എന്താ പറയാതിരുന്നേ "പാറു "അയ്യോ ഞാൻ മറന്നെടി "അനു "ഇത് നിന്റെ ഏട്ടൻ എനിക്കിട്ട് മനപ്പൂർവം തന്ന പണിയ...പാറു അപ്പോഴേക്കും ദേവൻ ചോദ്യം കൊടുത്തിരുന്നു..... എല്ലാവരും എഴുതാൻ തുടങ്ങി...

പാറുവും പേപ്പർ എടുത്ത് എഴുതാൻ തുടങ്ങി..... അതിനിടയിൽ ദേവനെ നോക്കി പുച്ഛിക്കുന്നും ഉണ്ട്... -------------- ദേവൻ രണ്ട് ദിവസം ആയി ഭദ്രകാളി ലീവിൽ ആണ്... പനിയാണെന്ന് അനു പറഞ്ഞു അറിഞ്ഞിരുന്നു.... ചെറിയൊരു പണി കൊടുക്കാൻ വേണ്ടിയാ exam ഇട്ടേ... അന്ന് രാത്രി എന്നേ വിളിച്ചതിന് ഒരു ചെറിയ പണി... അവള വിളിച്ചത് എന്ന് ഞാൻ എങ്ങനെ അറിഞ്ഞു എന്നാകും വിചാരിക്കുന്നെ... അവസാനത്തെ ആ അസുരൻ വിളിയിൽ നിന്ന് എനിക്ക് മനസ്സിലായി..... ദേവൻ പാറു exam എഴുതുന്നത് നോക്കി ഇരിക്കായിരുന്നു... ഇതെല്ലാം കണ്ട് മുമ്പിൽ ഇരിക്കുന്ന ശ്രുതിക്ക് ദേഷ്യം വരുന്നുണ്ട്... അവള് വിചാരിച്ചിരിക്കുന്നത് അവര് തമ്മിൽ ഒടുക്കത്തെ lub ആണെന്ന്.... ദേവൻ പാറുവിനെ നോക്കിയപ്പോൾ ആണ് അവള് ബാഗിൽ നിന്ന് എന്തോ എടുക്കുന്നത് കണ്ടത്... "

എടി കള്ളി കോപ്പി അടിക്കാൻ ഉള്ള പ്ലാൻ ആണല്ലേ... ശരിയാക്കിത്തരാം "ദേവൻ (ആത്മ ) ദേവൻ അവളെ കയ്യോടെ പിടിക്കാൻ അവളുടെ അടുത്തേക്ക് നടന്നു... അവള് ബാഗിൽ കയ്യിട്ട് എന്തോ എടുത്തതും ദേവൻ അവളുടെ കയ്യിൽ പിടിച്ചു.... പാറു ഞെട്ടി അവനെ നോക്കി..... "എന്താ നിന്റെ കയ്യിൽ "ദേവൻ ദേവൻ ഗൗരവത്തോടെ ചോദിച്ചു... പാറു ഒന്നും ഇല്ലെന്ന് തലയാട്ടി.... "കാണിക്ക് "ദേവൻ "ഒ... ന്നു... മില്ല മാഷേ "പാറു "നിന്നോടല്ലേ കാണിക്കാൻ പറഞ്ഞത് "ദേവൻ ദേവൻ ഉച്ചത്തിൽ പറഞ്ഞത് എല്ലാവരും ഞെട്ടി അവരെ തന്നെ നോക്കി.... പാറു മെല്ലെ കൈ നീട്ടി... കയ്യിൽ ഇരിക്കുന്ന സാധനം കണ്ട് ദേവന്റെ കിളി പോയി..... "ഇനി ആവർത്തിക്കില്ല... സത്യം "പാറു പാറു മെല്ലെ പറഞ്ഞു.... ദേവൻ അവളെയും കയ്യിൽ ഉണ്ടായിരുന്ന കടലമിഠായിയും ഒന്ന് മാറി മാറി നോക്കി.... ദേവൻ പ്ലിങ് 😁... അവൻ അവിടെ നിന്നും മുമ്പിലേക്ക് നടന്നു... പാറു കയ്യിൽ ഉണ്ടായിരുന്ന കടല മിടായി വേഗം വായിലേക്ക് ഇട്ടു....

അപ്പോൾ തന്നെ ആണ് ദേവൻ തിരിഞ്ഞു നോക്കിയതും.... അവള് അത് കടിച്ചോണ്ട് അവനെ നോക്കി ഇളിച്ചു കൊടുത്തു.... ദേവൻ അവളെ നോക്കി മുഖം തിരിച്ചു.... --------- പാറു "നിനക്ക് എത്ര കിട്ടിയാലും മതിയാകില്ലേ... എന്തോ ഭാഗ്യത്തിനാ ഏട്ടൻ ഇപ്പൊ വെറുതെ വിട്ടത്.... എന്നാലും നീ എനിക്ക് തരാതെ ഒറ്റക്ക് തിന്നില്ലേ "അനു "നിനക്ക് ഞാൻ ഇന്ന് വൈകീട്ട് വാങ്ങിച്ചു തരാം "പാറു "നീ മുത്താടി "അനു "പൈസ നീ കൊടുക്കണം "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു.... "നേരത്തെ വിളിച്ചത് തിരിച്ചെടുത്തു "അനു അനു മുഖം കോട്ടി പറഞ്ഞു.....ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ പാറുവും അനുവും ചുമ്മാ വരാന്തയിലൂടെ നടക്കാൻ ഇറങ്ങി.... "നീ ആ പോകുന്ന ചേട്ടനെ കണ്ടോ "പാറു "കണ്ടു "അനു "അതാരാണ് എന്നറിയോ "പാറു "എനിക്കറിയില്ല... നിനക്ക് എങ്ങനെ അയാളെ അറിയാം

"അനു "അതിന് എനിക്കറിയില്ല... അറിയുവെങ്കിൽ ഞാൻ നിന്നോട് ചോദിക്കുവോ... ബാ നമുക്ക് പോയി ചോദിക്കാം "പാറു "ഇങ്ങനെ പോയാൽ നിന്നെ ആരേലും തല്ലി കൊല്ലും "അനു അനു തലയിൽ കൈ വച്ചു പറഞ്ഞു.... "അപ്പൊ ഞാൻ പ്രേതം ആയി വന്നു ഇന്നേ കൊന്ന ആളെ വന്നു കൊല്ലും "പാറു "അപ്പൊ ഓല് നിന്റെ ആത്മാവിനെ വീണ്ടും കൊല്ലും "അനു "ഏയ്‌ അല്ല....എന്നിട്ട് ഞാൻ സ്വർഗത്തിലും ഓല് നരകത്തിലും യുദ്ധം ചെയ്യും "പാറു "നീ ആയിരിക്കും അല്ലെ നരകത്തിലെ റാണി "അനു അനു ചിരി കടിച്ചു പിടിച്ചു പറഞ്ഞു.... "അല്ലന്നേ.... ഞാൻ സ്വർഗത്തിലെ റാണി ദൈവത ആണ്....എന്നേ കൊന്നത് കൊണ്ട് ആ ആളുകൾ നരകത്തിൽ കടക്കും "പാറു "അയ്യോ ഇവിടെ ആരുമില്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ "അനു "കണ്ണാടിയിൽ പോയി ചിരിച്ചോ "പാറു പാറു മുഖം കോട്ടി പറഞ്ഞു...

"നിന്റെ മറ്റവൻ കൊണ്ട് വച്ചിട്ടുണ്ടോ ഇവിടെ കണ്ണാടി "അനു "നിന്റെ ഏട്ടൻ ആ പിശാച് വച്ചിട്ടുണ്ട് "പാറു "പുല്ല് വേണ്ടായിരുന്നു "അനു പാറു ചിരിച്ചു കൊണ്ട് അവളുടെ തോളിൽ കയ്യിട്ടു നടന്നു..... ----------- ദേവൻ "എടാ ദേവ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ "ആദി "പറ "ദേവൻ "ദേഷ്യപ്പെടരുത് "ആദി "ഇല്ലെടാ... നീ പറ "ദേവൻ "പറഞ്ഞിട്ട് ദേഷ്യപ്പെടരുത് "ആദി "ച്ചീ... പറഞ്ഞ് എണീറ്റു പോടാ "ദേവൻ ദേവൻ ആദിക്ക് നേരെ അലറിയതും അവൻ പിറകിലേക്ക് നീങ്ങി.... "ഇതാണ് ഞാൻ പറയാത്തത് "ആദി "എന്നാ നീ പറയണ്ട "ദേവൻ "നമ്മളില്ലേയ് "ആദി ആദി പാട്ടും പടി അവിടെ നിന്ന് എണീറ്റു പോയി.... അപ്പോഴേക്കും ദേവന്റേം ആദിയുടേം അമ്മ ഭക്ഷണം എല്ലാം വിളമ്പി വച്ചിരുന്നു.... എല്ലാവരും കൂടെ തീൻ മേശക്ക് ചുറ്റും ഇരുന്നു...... --------- വല്യമ്മായി എല്ലാരും ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് വല്യമ്മായിയെ നമി തോണ്ടിയത്... "എന്താടി "അമ്മായി "അമ്മ ചോദിക്ക് "നമി അവരൊന്ന തലയാട്ടി...

എന്നിട്ട് ദേവന്റെ അച്ഛന്റെ നേരെ തിരിഞ്ഞു... "ഏട്ടാ... എനിക്കൊരു കാര്യം പറയാൻ ഉണ്ട് "അമ്മായി "എന്താ "ദേവന്റെ അച്ഛൻ എല്ലാവരും അവരെ തന്നെ നോക്കി ഇരുന്നു.... "അത് പിന്നെ... നമി മോൾക്ക് കല്യാണ പ്രായം ആയല്ലോ... ഒരു നല്ല പയ്യനെ കണ്ടെത്തണം എന്ന് മോളുടെ അച്ഛൻ പറഞ്ഞു "അമ്മായി അമ്മായി പറഞ്ഞു നിർത്തിയതും ആദി ഇടയിൽ കയറി പറഞ്ഞു... "അതിന് മാറ്റെർമോണിയിൽ കൊടുത്താൽ മതീലെ... ലക്ഷത്തിൽ ഒരുവനെ കണ്ടെത്താം "ആദി അത് കേട്ടതും ആദിയുടെ അമ്മ അവന്റെ കൈകിട്ട് ഒന്ന് കൊടുത്തു... എന്നിട്ട് കണ്ണുരുട്ടി നോക്കി... "ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന വച്ചാൽ.... ദേവനും വിവാഹപ്രായം ആയല്ലോ... അപ്പൊ എന്തിനാ പുറത്തൂന്ന് ഒരു ചെറുക്കനെ നോക്കുന്നെ "അമ്മായി വീണ്ടും ആദി വായ തുറന്നു.... "അതെന്തിനാ അമ്മായി... ദേവന് പെണ്ണിനെ അല്ലെ നോക്കേണ്ടത് ചെറുക്കനെ അല്ലല്ലോ "ആദി ആദിയെ എല്ലാരും നോക്കിയപ്പോൾ അവൻ ഒന്ന് ഇളിച്ചു കൊടുത്തു....

"ഇതൊക്കെ സംസാരിക്കാൻ ഇവിടെ മുതിർന്നവർ ഉണ്ട്... നീ ഇതിലൊന്നും അഭിപ്രായം പറയണ്ട... ഏട്ടാ ഞാൻ പറഞ്ഞത് എന്റെ മോളെ ദേവനെ കൊണ്ട് കെട്ടിക്കുന്നതാണ് "അമ്മായി "അത് ഇപ്പൊ രണ്ട് പേർക്കും സമ്മതം ആണേൽ നമുക്കത് അങ്ങ് നടത്താം... എന്ത് പറയുന്നു " ദേവന്റെ അച്ഛന്റെ തീരുമാനം തന്നെ ആയിരുന്നു മുതിർന്നവർക്ക്.... നമിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു...അമ്മായിക്കും സന്തോഷം ആയി... "എനിക്ക് സമ്മതമല്ല "ദേവൻ ദേവന്റെ ശബ്ദം കേട്ട് അവരുടെ സന്തോഷത്തിൽ വെള്ളമൊഴിച്ച പോലെ ആയി..... "നമിയെ ഞാൻ അനുവിനെ പോലെ ആണ് കാണുന്നത്... മറ്റൊരു സ്ഥാനത്ത് അങ്ങനെ കാണാൻ എനിക്ക് സാധിക്കില്ല "ദേവൻ "അതൊക്കെ ഒരുമിച്ചു ജീവിക്കുമ്പോൾ മാറിക്കോളും "അമ്മായി "എന്റെ അഭിപ്രായം ഞാൻ പറഞ്ഞു കഴിഞ്ഞു... ഇനി ഈ ചർച്ച ഇവിടെ വേണ്ടാ "ദേവൻ അവൻ അതും പറഞ്ഞു എണീറ്റു പോയി.... "അവന് താൽപ്പര്യം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ നിർബന്ധിക്കില്ല.....നമിക്ക് പറ്റിയ നല്ലൊരു ചെറുക്കനെ നമുക്ക് കണ്ടെത്ത്താം..."ദേവന്റെ അച്ഛൻ മുറിയിൽ എത്തിയ ദേവൻ ദേശ്യത്തോടെ ബെഡിലേക്ക് വീണു... അവന്റെ മുമ്പിൽ വല്യമ്മായി പറഞ്ഞ കാര്യം ആയിരുന്നു.....

അവളെ കെട്ടാൻ എനിക്ക് തലക്ക് കുഴപ്പം ഒന്നും ഇല്ല.... എനിക്കറിയാം അവൾക്ക് മറ്റൊരുവനെ ഇഷ്ടം ആണെന്ന്...പേരിന് ഒരു ഭർത്താവിനെ ആണ് അവൾക്ക് ആവിശ്യം... നേരിട്ട് കണ്ട എന്റെ മുമ്പിൽ അവളുടെ അഭിനയം.... ദേവൻ നമിയെ ഓർത്ത് പുച്ഛത്തോടെ മുഖം തിരിച്ചു...... ---------- പാറു സയനയുടെ വീട്ടുകാര് തിരിച്ചു പോയത് കൊണ്ട് സയന പെട്ടിയും കിടക്കയും എടുത്ത് പാറുവിന്റെ വീട്ടിലേക്ക് താമസം മാറി.... "നീ എന്താടി എന്റെ ബെഡിൽ... അപ്പുറത്തെ എങ്ങാനും പോയി കിടക്ക് "പാറു അവളുടെ ബെഡിൽ കിടക്കുന്ന സയനയെ എഴുനേൽപ്പിച്ചു പറഞ്ഞു.... "ഞാൻ ഇന്ന് മുതൽ ഇവിടെ ആണ് കിടക്കുന്നത്... എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ "സയന "നീ പേടിക്കേണ്ട.... നിന്നെ കണ്ടാൽ പേടിപ്പിക്കാൻ വരുന്നവർ വരെയും പേടിച്ചോടും "പാറു സയന ചുണ്ട് കൂർപ്പിച്ചു അവളെ നോക്കി....പാറു അവളെ ഒന്ന് നോക്കി ഇളിച്ചു അവളുടെ അടുത്ത് കിടന്നു....

രാത്രി എന്തോ ശബ്ദം കേട്ട് സയന കണ്ണുകൾ തുറന്നു... അരണ്ട വെളിച്ചത്തിൽ ഒരു കറുത്ത രൂപം വാതിലിനെ ലക്ഷ്യം വച്ചു പോകുന്നത് കണ്ട സയന പേടിയോടെ വിറക്കാൻ തുടങ്ങി.... "പാ... പാറു "സയന അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ സയന അവളെ തപ്പി... അവള് കിടന്നിടം ശൂന്യം ആയിരുന്നു.... സയന ആ രൂപത്തെ ഒന്ന് കൂടെ നോക്കി... അത് കൈ കൊണ്ട് കൊല്ലുന്ന പോലെ ഒക്കെ കാണിക്കുന്നു.... "Omg... അപ്പൊ ഈ ഭൂതം എന്റെ പാറുവിനെ... വിടില്ല നിന്നെ ഞാൻ "സയന സയന അതും പറഞ്ഞു മെല്ലേ എണീറ്റ്‌....എന്നിട്ട് ഭൂതത്തിന്റെ ബാക്കിലേക്ക് ഒരു ചവിട്ട് അങ്ങ് കൊടുത്തു.... "അമ്മ എന്റെ പുറം " ശബ്ദം കേട്ട് സയന ലൈറ്റ് ഇട്ടു.... അപ്പോഴാണ് അവളെ തുറിച്ചു നോക്കുന്ന പാറുവിനെ കണ്ടത്.... "നിനക്ക് എന്തിന്റെ കേടാ...

എന്റെ നടു പോയി "പാറു "സോറി ഞാൻ കരുതി വല്ല ഭൂതവും ആകും എന്ന്... അല്ല നീയെങ്ങോട്ടായിരുന്നു ഈ പുതച്ചു മൂടി.... ഓ മൈ ഗോഡെ... നീ നാട് വിടാൻ പോകുവായിരുന്നോ "സയന "അല്ലടി ഹണിമൂണിന് പോകുവായിരുന്നു "പാറു "ഹേ... അപ്പൊ നിന്റെ കല്യാണം കഴിഞ്ഞോ "സയന "എന്റെ പൊന്നോ ഇതിനെ ഒക്കെ എന്തിനാ കൃത്യമായി ഇങ്ങോട്ട് തന്നെ കെട്ടിയെടുത്തെ "പാറു "അതൊക്കെ അവിടെ നിൽക്കട്ടെ.. നീ എങ്ങോട്ട് പോയത"സയന സയന വീണ്ടും ചോദിച്ചതും പാറു ഒന്ന് ഇളിച്ചു കൊടുത്തു.... പിന്നീട് അവള് പറയുന്ന കാര്യം കേട്ട് സയന വായും പൊളിച്ചു നിന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story