മാഷ്‌ടെ സ്വന്തം: ഭാഗം 16

mashde swantham

എഴുത്തുകാരി: നിഴൽ

"അതൊക്കെ അവിടെ നിൽക്കട്ടെ.. നീ എങ്ങോട്ട് പോയത"സയന സയന വീണ്ടും ചോദിച്ചതും പാറു ഒന്ന് ഇളിച്ചു കൊടുത്തു.... പിന്നീട് അവള് പറയുന്ന കാര്യം കേട്ട് സയന വായും പൊളിച്ചു നിന്നു..... "അത് പിന്നെ എനിക്ക് ടെൻഷൻ വന്നപ്പോൾ ബിസ്കറ്റ് കഴിക്കാൻ പോയത"പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... "നല്ലതാടി... പേടിച്ചു എനിക്ക് വല്ല അറ്റാക്കും വന്നിരുന്നു എങ്കിൽ എന്റെ ആദിയേട്ടനോട്‌ നീ സമാധാനം പറയുവോ... ഇങ്ങനെ പോകുവാണേൽ ചെറിയച്ഛൻ ഈ വീടും പറമ്പും തൂക്കി വിൽക്കേണ്ടി വരും "സയന "മിണ്ടാതെ ഉറങ്ങാൻ നോക്കെടി മരഭൂതമെ "പാറു പാറു സയനയെ നോക്കി പറഞ്ഞു... സയന ചിരിച്ചോണ്ട് പോയി ബെഡിൽ കിടന്നു പിറകെ പാറുവും.... രണ്ട് പേരും കെട്ടി പിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.... -------------

ദേവൻ "എന്താടാ നീ ഇത്‌ വരെ ഉറങ്ങിയില്ലേ "ആദി റൂമിൽ എന്തോ ആലോചിച്ചു ഇരിക്കുന്ന ദേവനെ നോക്കി ആദി ചോദിച്ചു.... "ഉറക്കം വരുന്നില്ലെടാ "ദേവൻ "എന്ത് പറ്റി... കല്യാണക്കാര്യം ആണോ പ്രശ്നം "ആദി "ഏയ്‌ അതൊന്നും അല്ല... ചുമ്മാ ഇങ്ങനെ ഇരുന്നെന്നെ ഒള്ളൂ "ദേവൻ "ഡാ... നിനക്കെന്താ നമിയെ കല്യാണം കഴിച്ചാൽ "ആദി ആദി അവന്റെ മനസ്സറിയാൻ വേണ്ടി ഒന്ന് എറിഞ്ഞു നോക്കി.... "നിനക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല... കാമുകന്മാരെ ഇടയ്ക്കിടെ മാറ്റല അവളുടെ പണി "ദേവൻ "നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം "ആദി ആദി ദേവനെ നോക്കി ചോദിച്ചു.... "ഞാൻ ഈ ഇടെ പുറത്ത് പോയപ്പോൾ ഞാൻ ഒരുത്തന്റെ കൂടെ കണ്ടിരുന്നു... പിന്നെ അവളെ കുറിച്ച് നല്ലവണ്ണം ഒന്ന് അന്വേഷിച്ചു... അപ്പോഴാണ് അവളുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞത്....

ഞാൻ ആന്റിയെ കുറ്റം പറയു...അവളുടെ എല്ലാ തോന്നിവാസങ്ങൾക്കും വളം വെക്കുന്നത് ആന്റി ആണ് "ദേവൻ "അവരെ നിനക്കറിയില്ലേ... aആരോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല.... "ആദി "അതൊക്കെ വിട്... നമുക്ക് വേറെ വല്ലതും സംസാരിക്കാം "ദേവൻ "അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്... പാറു "ആദി ആദി പാറുവിന്റെ പേര് പറഞ്ഞതും ദേവൻ അവനെ ഒന്ന് നോക്കി.... "അവളുടെ കാര്യം പറയണ്ട എന്നല്ലേ... ഇല്ല പറയുന്നില്ല "ആദി ആദി കൈ അനക്കി പറഞ്ഞു... അത് കേട്ട് ദേവൻ ഒന്ന് ചിരിച്ചു... ------------- പാറു തണുപ്പുള്ള പ്രഭാതം ആയിരുന്നു അത്... പച്ചപ്പ് നിറഞ്ഞ ആ ഗ്രാമത്തിലെ മണ്ണിലൂടെ ഉള്ള റോഡിലൂടെ പാറുവും അമ്മയും സയനയും അമ്പലത്തിലേക്ക് പോകുവാണ്.... "എടി എന്റെ കണ്മഷി പറന്നിട്ടുണ്ടോ "പാറു "ഇല്ല... എന്ത്യെ "സയന "അല്ല... അവിടെ വിഷ്ണു ഏട്ടൻ കാണും.... അപ്പൊ ഇത്തിരി ചേലിൽ ഒക്കെ പോണ്ടേ "പാറു

"അമ്പലത്തിലെ പൂജാരി ആണെടി അയാള് "സയന സയന ദയനീയമായി പറഞ്ഞു.... "അയിന്"പാറു അതും പറഞ്ഞു പാറു മുമ്പിൽ നടന്നു... ദാവണിയുടെ പാവാട ഒന്ന് ഉയർത്തി പിടിച്ചു പിറകെ സയന അവളുടെ ഒപ്പം നടന്നു... അമ്പലത്തിൽ കയറി പാറു മഹാദേവന് മുമ്പിൽ കണ്ണുകളടച്ചു പ്രാർത്ഥിച്ചു.... മനസ്സിന് വല്ലാത്തൊരു കുളിർമ്മ തോന്നി.... വേണ്ടപ്പെട്ട എന്തോ അടുത്തുള്ള പോലെ.... പാറു അമ്മയുടെ അടുത്തേക് നടന്നു... അമ്മയും സയനയും ഒരു സ്ത്രീയോടും മുത്തശ്ശിയോടും സംസാരിച്ചു നിൽക്കാണ്.... പാറുവും അവർക്ക് അടുത്തേക്ക് ചെന്നു.... "ഇതാണ് എന്റെ മോള് "അമ്മ അമ്മ അവളെ പരിചയപ്പെടുത്തി... "മോളെ പേര് എന്താ " ആ സ്ത്രീ അവളെ നോക്കി ചോദിച്ചു... "പാർവതി "പാറു പാറു ചിരിയോടെ പറഞ്ഞു... അമ്മ പിന്നെയും അവരോട് സംസാരിച്ചു ഇരുന്നു...

"ദേവിയമ്മക്ക് ഇപ്പൊ എങ്ങനെ ഉണ്ട് "അമ്മ അമ്മ ആ മുത്തശ്ശിയെ നോക്കി ചോദിച്ചു.... "അമ്മക്ക് ഇപ്പൊ വലിവ് തന്നെയാ " ആ സ്ത്രീ പറഞ്ഞതും പാറു സയനയുടെ ചെവിയുടെ അടുത്തേക്ക് പോയി.... "OMG ഈ മുത്തശ്ശിക്ക് ഒടുക്കത്തെ ആയുസ് ആണല്ലോ... ഇപ്പോഴുംവലിക്കുന്നുണ്ടത്രേ "പാറു "എടി പാപി ഇത് ആ വലിവ് അല്ല "സയന "പിന്നെ "പാറു "ഇത് വലിവ് അസുഖത്തിന്റെ കാര്യം ആണ് പറഞ്ഞത് "സയന "ശോ ഞാൻ വിചാരിച്ചു ബീഡി വലിക്കുന്ന കാര്യം ആണെന്ന് "പാറു "നീ പലതും വിചാരിക്കും "സയന പാറു മുഖം കോട്ടി.... അപ്പോഴാണ് രണ്ട് കുട്ടികൾ ആമ്പൽ പിടിച്ചു കൊണ്ട് വരുന്നത് അവള് കണ്ടത്.... അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.... "ഓയ് പിള്ളാസ് "പാറു പാറു ആ കുട്ടികളുടെ അടുത്തേക്ക് പോയി.... "എന്താ " "ചേച്ചിക്ക് ഒരെണ്ണം തരുവോ "പാറു പാറു കെഞ്ചി ചോദിച്ചു....

"പറ്റില്ല... ചേച്ചി വേണേൽ അവിടെ ഉള്ള ചേട്ടനോട് പറിച്ചു തരാൻ പറഞ്ഞോ " അതും പറഞ്ഞു ആ കുട്ടികൾ ഓടി... പാറു സയനയുടെ കൈ പിടിച്ചു അവളെ കൊണ്ട് കുളക്കടവിലേക്ക് പോയി... ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.... അവള് അവിടെ എത്തിയപ്പോൾ കണ്ടത് പുറം തിരിഞ്ഞു നിന്ന് ഒരുത്തൻ ആമ്പൽ പറിക്കാൻ നോക്കുന്നതാണ്.... "ചേട്ടാ... എനിക്കും കൂടെ ഒരെണ്ണം പറിച്ചു തരുവോ.... " അവളുടെ ശബ്ദം കേട്ട് അവൻ ഉയർന്നു... എന്നിട്ട് അവൾക്ക് നേരെ തിരിഞ്ഞു... ആളെ കണ്ട് പാറുവിന്റെ സകല ഇമ്പ്രെഷനും പോയി.... "ഈശ്വര ഈ ചെറ്റയേ ആണോ... ചേട്ടാ എന്ന് വിളിച്ചത് "പാറു (ആത്മ ) "മാഷെന്ത ഇവിടെ "സയന "അമ്പലത്തിൽ ഷോപ്പിംഗ് ന് വന്നത്.... എന്റെ പൊന്നു സയനെ ഇവളെ കൂടെ കൂടി നിനക്കും ഭ്രാന്ത് ആയോ "ദേവൻ "ഭ്രാന്ത് നിങ്ങടെ കെട്ടിയോൾക്ക് "പാറു "

അതിന് നീ അല്ല എന്റെ കെട്ടിയോൾ "ദേവൻ "ഹും "പാറു പാറു മുഖം തിരിച്ചു.. "എന്തായാലും എന്നേ പിടിക്കാത്തവർക്ക് ഈ ആമ്പൽ വേണ്ടി വരില്ല അല്ലെ സയനെ "ദേവൻ "അതേ "സയന പാറു ചുണ്ട് ചുള്ക്കി അവനെ നോക്കി.... ദേവൻ ഇത്തിരി ഗമ ഇട്ടു നിന്നു.... "എനിക്ക് തരുമോ "പാറു പാറുവിന്റെ നിഷ്കളകമായ ചോദ്യം കേട്ട് ദേവന് ചിരി വന്നു..... "തരാം... പക്ഷെ ഞാൻ പറയുന്നത് കേൾക്കണം "ദേവൻ "എന്തുവാ "പാറു "നീ എന്നേ കുറിച്ച് ഒരു അഞ്ച് വാക്യത്തിൽ കുറയാതെ പൊക്കി പറയണം... നല്ലത് മാത്രം "ദേവൻ "അയ്യോ മാഷേ... കള്ളം പറയരുത് എന്ന് എൻറെ അച്ഛ പറഞ്ഞിട്ടുണ്ട് "പാറു "മോളെ പാർവതി അതികം അങ്ങ് ആക്കല്ലേ... നിനക്ക് ഇത് വേണേൽ പറഞ്ഞാൽ മതി "ദേവൻ ദേവൻ കയ്യിലുള്ള ആമ്പൽ പൊക്കി പിടിച്ചു പറഞ്ഞു.....പാറു ദേവന്റെ അടുത്തേക്ക് ചെന്ന്....

എന്നിട്ട് അവനെ തന്നെ നോക്കി.... "മാഷുണ്ടല്ലോ ലോകത്ത്തിലെ ഏറ്റവും സുന്ദരനും സുമുഖനും ലോകത്തിന്റെ രക്ഷക്ക് ആയി പിറന്ന നായകനും ആണ് "പാറു പാറു പറഞ്ഞു നിർത്തി..... "എന്നൊക്കെ ഞാൻ പറയും എന്ന് താൻ സ്വപ്നം കാണണ്ട... എനിക്ക് അതല്ല പണി... പിന്നെ ആമ്പൽ ഇവിടെ നിന്ന് പറിക്കാൻ എനിക്കറിയാം... പക്ഷെ ഇപ്പൊ ഇറങ്ങിയാൽ ഡ്രസ്സ്‌ ഒക്കെ നനയും... അത് കൊണ്ട് "പാറു അത്രയും പറഞ്ഞു പാറു ദേവന്റെ കയ്യിലെ ആമ്പൽ തട്ടി പറിച്ചു സയനയെ വലിച്ചു അവിടെ നിന്നും ഓടി പോയി... അവരുടെ പോക്ക് കണ്ട ദേവൻ വായും പൊളിച്ചു നിന്നു.... ---------- സയന "എടി എന്റെ കൈ വിട് "സയന "വിട്ടു "പാറു പാറു ഓടി അമ്മ നിൽക്കുന്നിടത്ത് നിന്നു... "നിങ്ങളിത് എവിടെ ആയിരുന്നു "അമ്മ "ആന്റി ഇവള് ആമ്പൽ പറിക്കാൻ പോയതാ "സയന "ഒന്ന് പറഞ്ഞു പൊക്കൂടെ "

അമ്മ "ചോറി "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... "ഹ്മ്മ്... നടക്ക് രണ്ടും "അമ്മ പാറുവും സയനയും മുന്പോട്ട് നടന്നു...അപ്പോഴാണ് പാറു പിറകിലേക്ക് തിരിഞ്ഞു നോക്കുന്നത് സയന ശ്രദ്ധിച്ചത്.... "എന്താടി... ആരെയാ നോക്കുന്നെ "സയന "ഏയ്‌... ഞാൻ ചുമ്മാ നോക്കിയത"പാറു "മ്മ്... മ്മ്... മനസ്സിലാവുന്നുണ്ട് "സയന സയന അവളെ കളിയാക്കി പറഞ്ഞു... "എന്ത് മനസ്സിലായി എന്ന് "പാറു "നീ ദേവേട്ടനെ അല്ലെ നോക്കുന്നെ "സയന സയന ഒരു കള്ളച്ചിരിയോടെ ചോദിച്ചു... "അയ്യടാ എനിക്ക് വേറെ ആരും നോക്കാൻ കിട്ടാഞ്ഞിട്ട് അല്ലെ..."പാറു "ഇനി ഇപ്പൊ അത് പറഞ്ഞോ "സയന അത് കേട്ട് പാറു മുഖം കോട്ടി.... ---------- അനു "ഡാ എന്റെ ഐസ് ക്രീം താടാ പട്ടീ "അനു "ഇപ്പൊ കിട്ടും നോക്കി ഇരുന്നോ "ആദി ആദി അതും പറഞ്ഞു ഓടി... അനു പിറകെയും....

അനു ഓടിയതും മുമ്പിൽ ഉണ്ടായിരുന്ന ചവിട്ടിയിൽ തടഞ്ഞു കയ്യും കുത്തി തറയിലേക്ക് വീണു.... തലയൊന്ന് പൊക്കിയപ്പോൾ കണ്ടത് മുമ്പിൽ നിൽക്കുന്ന രണ്ട് കാലുകൾ ആണ്.... അവള് മെല്ലെ മുഖമുയത്തി നോക്കി....മുമ്പിലൊരു കണ്ണൻ.... "ക... കണ്ണേട്ടൻ എപ്പോ വന്നു "അനു അനു ചമ്മിയ ഭാവത്തോടെ നിലത്ത് നിന്നും എണീറ്റ് ചോദിച്ചു.... "ഇപ്പൊ വന്നേ ഒള്ളു"കണ്ണൻ "അത് പിന്നെ ഞാൻ അവൻ... ഐസ് ക്രീം...എടുത്തപ്പോൾ "അനു "അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ "കണ്ണൻ കണ്ണൻ പിരികം പൊക്കി ചോദിച്ചു.... "ഇല്ലല്ലേ... എന്നാൽ ഞാൻ അങ്ങോട്ട് "അനു അനു ഇളിച്ചോണ്ട് അവിടെ നിന്നും പോയി.... "എടാ പരട്ട ചേട്ടാ... നിന്നെ ഇന്ന് ഞാൻ ശരിയാക്കി തരാം "അനു അനു ആദിയെ തിരഞ്ഞ് ഇറങ്ങി... അവനുണ്ട് മുകളിൽ ഇരുന്ന് ഐസ് ക്രീം തിന്നുന്നു....

"എടാ കാല "അനു അനു ഓടിപ്പോയി അവന്റെ മുതുകിന് ഇട്ടു ഒന്ന് കൊടുത്തു... കൊടുക്കലിന്റെ ശക്തിയിൽ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഐസ് ക്രീം താഴെ വീണു... പിന്നെ രണ്ടും പൊരിഞ്ഞ തല്ല് ആയിരുന്നു..... --------- ദേവൻ "കണ്ണ നീ എപ്പോ വന്നട "ദേവൻ അവന്റെ മുറിയിലേക്ക് വരുന്ന കണ്ണനെ നോക്കി ദേവൻ ചോദിച്ചു.... "അനിയത്തിയും ഇതേ ചോദ്യം ആണല്ലോ ചോദിച്ചേ... "കണ്ണൻ കണ്ണൻ ചിരിച്ചോണ്ട് പറഞ്ഞു... "ഡോക്ടർ ഇപ്പൊ ഹോസ്പിറ്റലിൽ പോകാതെ കറങ്ങി നടക്കുവാണോ "ദേവൻ "അവിടെ നിന്ന് വരുന്ന വഴിയാ... നീ ഇപ്പൊ ഓഫീസിൽ ഒന്നും പോകാറില്ലേ "കണ്ണൻ "ഇന്ന് പോയില്ല.... ഒരു ദിവസം വീട്ടിൽ ഇരിക്കാം എന്ന് വച്ച ലീവ് എടുത്തേ... ഇപ്പൊ തോന്നുവാ വേണ്ടായിരുന്നു എന്ന്.."ദേവൻ "അത് എന്ത് പറ്റി "കണ്ണൻ "എന്റെ പൊന്നു മോനെ ഒന്നും പറയണ്ട...

ആ നമിതയെ എനിക്ക് വേണ്ടി വല്യമ്മായി ആലോചിച്ചു "ദേവൻ "എന്നിട്ട് നീ സമ്മതിച്ചോ "കണ്ണൻ "പിന്നെ എനിക്ക് ഭ്രാന്തല്ലേ ആ തേപ്പ് പെട്ടിയെ തലയിൽ എടുത്ത് വെക്കാൻ "ദേവൻ "ഇവരൊക്കെ എന്ത് പറഞ്ഞു "കണ്ണൻ "രണ്ട് ആൾക്കും ഇഷ്ടം ആണേൽ നടത്താം എന്ന്... ഞാൻ പറ്റില്ല എന്ന് ഉടനെ മറുപടി നൽകി "ദേവൻ "അത് നന്നായി...അവളുടെ അപ്പോഴത്തെ മുഖം എങ്ങനെ ഉണ്ടായിരുന്നു "കണ്ണൻ "ചമ്മിയ പോലെ ആയിരുന്നു... ഇപ്പൊ നിനക്കറിയില്ല എന്റെ അവസ്ഥ എന്നേ വിടാതെ പിറകെ നടക്കുവാ... അവൾക്കറിയില്ലല്ലോ ദേവനെ "ദേവൻ ----------- പാറു "ഡീ ഞാൻ ഒന്ന് വാഷ്‌റൂമിൽ പോയി വരാം "പാറു "തനിച്ചോ... ഞാനും കൂടെ വരാം "അനു "ഞാൻ എന്താ lkg പഠിക്കുന്ന കുട്ടിയോ... ആളെ കൂട്ടി പോകാൻ "പാറു "എന്നാ വേഗം പോയിട്ട് വാ... വഴിയിൽ വായിനോക്കി നിൽക്കേണ്ട...

അടുത്ത ഹവർ ഏട്ടൻ ആണ് "അനു "അയാളെ ഒക്കെ ആർക്ക് പേടി "പാറു പാറു അതും പറഞ്ഞു വാഷ്‌റൂമിലേക്ക് നടന്നു... ക്ലാസ്സ്‌ time ആയത് കൊണ്ട് തന്നെ ആരും ഉണ്ടായിരുന്നില്ല... പാറു തിരികെ ക്ലാസ്സിലേക്ക് വരുന്ന വഴിക്കാണ് അവളെ ആരോ തടഞ്ഞ് നിർത്തിയത്.... പാറു നോക്കിയപ്പോൾ രുദ്രൻ.... "മാറി നിൽക്ക് എനിക്ക് പോണം "പാറു "എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ടിട്ട് നീ പോയാൽ മതി"രുദ്രൻ "പിന്നെ എനിക്ക് വേറെ പണി ഇല്ലല്ലോ "പാറു പാറു പുച്ഛത്തോടെ പറഞ്ഞു... പറഞ്ഞു തീർന്നതും അവൻ അവളെ ചുവരിനോട് ചേർത്തു നിർത്തി ഒരു കൈ അവളുടെ കൈകളെ പിറകിലേക്ക് ആക്കി മറ്റേ അവളുടെ കവിളിൽ കുത്തി പിടിച്ചു.... "ഞാൻ പറയുന്നത് കേട്ടോണ്ട് നിന്നാൽ നിനക്ക് നല്ലത്... ഇല്ലേൽ ഈ രുദ്രൻ ആരാണെന്ന് നീ അറിയും...

"രുദ്രൻ അവൾക്ക് വേദന തോന്നിയതും പാറു രുദ്രന്റെ കാലിനിട്ട് ഒരു ചവിട്ടി കൊടുത്തു... അവൻ കൈ എടുത്തതും അവള് അവനെ അവളുടെ നേരെ നിർത്തി മുഖം അടക്കി ഒന്ന് കൊടുത്തു.... "ഇത് നീ ചോദിച്ചു വാങ്ങിയതാ... ഒരുപാട് നാളായി ഞാൻ ക്ഷമിക്കുന്നു... നീ പറയുന്നത് കേട്ട് ഞാൻ ഇത്രയും കാലം മിണ്ടാതിരുന്നത് ചുമ്മാ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയ... ഇനിയും ഇത് പോലെ എന്നേ ശല്യപ്പെടുത്താൻ ആണ് ഉദ്ദേശം എങ്കിൽ കൊന്ന് കളഞ്ഞ് എന്നും വരും "പാറു "ഇതിനുള്ളത് നീ അനുഭവിക്കും പാർവതി "രുദ്രൻ രുദ്രൻ അവളുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു അവിടെ നിന്ന് പോയി... പാറു ക്ലാസ്സിലേക്ക് പോകാൻ വേണ്ടി പിന്നിലേക്ക് നോക്കിയത് അവിടെ നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഇളിച്ചു കൊടുത്തു... എന്നിട്ട് ക്ലാസ്സിലേക്ക് വിട്ടു.... അവളുടെ നടത്തം കണ്ട് ദേവൻ എന്തോ പോയ എന്തിന്റെയോ പോലെ നോക്കി നിന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story