മാഷ്‌ടെ സ്വന്തം: ഭാഗം 17

mashde swantham

എഴുത്തുകാരി: നിഴൽ

രുദ്രൻ അവളുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു അവിടെ നിന്ന് പോയി... പാറു ക്ലാസ്സിലേക്ക് പോകാൻ വേണ്ടി പിന്നിലേക്ക് നോക്കിയത് അവിടെ നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഇളിച്ചു കൊടുത്തു... എന്നിട്ട് ക്ലാസ്സിലേക്ക് വിട്ടു.... അവളുടെ നടത്തം കണ്ട് ദേവൻ എന്തോ പോയ എന്തിന്റെയോ പോലെ നോക്കി നിന്നു..... ക്ലാസ്സിലേക്ക് എത്തിയ പാറു അനുവിന്റെ അടുത്ത് ഇരുന്നു.... "നീ എവിടെ ആയിരുന്നു... കുറെ നേരായല്ലോ പോയിട്ട് "അനു "വരുന്ന വഴിയിൽ ആ രുദ്രൻ വന്നു പ്രശ്നം ഉണ്ടാക്കിയെടി "പാറു "എന്നിട്ട്"അനു അനു പേടിയോടെ ചോദിച്ചു.... "അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു... വെല്ലു വിളിച്ചു പോകേം ചെയ്തു "പാറു "അവനിട്ടു കൊടുത്തത് നന്നായി... പക്ഷെ ഇനി ഇതിന്റെ പേരിൽ അവൻ എന്തേലും ചെയ്യുവോ "അനു "എന്റെ അനുക്കുട്ടി നീ പേടിക്കേണ്ട... അവൻ ഒന്നും ചെയ്യില്ല "പാറു "

എന്നാലും എനിക്കെന്തോ പേടി ആകുന്നു "അനു "പഹ് തെണ്ടി എന്നേം കൂടെ പേടിപ്പിക്കുന്നോ "പാറു അത് കേട്ട് അനു ഇരുന്ന് ചിരിക്കാൻ തുടങ്ങി... ------------ ദേവൻ ദേവനും സഹ പ്രവർത്തകൻ ജോയ് സാറും ഇരുന്നു സംസാരിക്കായിരുന്നു..... അപ്പോഴാണ് രുദ്രൻ ഒരു ബൈക്കിന് മുകളിൽ ഇരുന്നു അവന്റെ കൂട്ടുകാരോട് സംസാരിക്കുന്നത് കണ്ടത്.... "ജോയ് അതാരാ "ദേവൻ ദേവൻ രുദ്രന് നേരെ ചൂണ്ടി ചോദിച്ചു.... "അത് നമ്മുടെ പ്രിൺസിയുടെ മകൻ ആണ്.. രുദ്രൻ "ജോയ് "അവൻ ആളെങ്ങനെയാ "ദേവൻ "ഇത്തിരി പ്രശ്നക്കാരൻ ആണ്... എന്താ മാഷേ വല്ല പ്രശ്നം ഉണ്ടോ "ജോയ് "ഏയ്‌ ഇല്ല... ഞാൻ ചോദിച്ചെന്നെ ഒള്ളു "ദേവൻ ദേവന്റെ മുമ്പിൽ പാറു രുദ്രനെ തല്ലുന്നത് ഓർമ വന്നു..... അവന്റെ ഉള്ളിൽ പല സംശയങ്ങളും ഉണ്ടായിരുന്നു....

----------- പാറു "അമ്മ അച്ഛ എവിടെ... ആ സായനയെയും കാണുന്നില്ലല്ലോ "പാറു "അവര് രണ്ടാളും ഷോപ്പിൽ പോയതാ "അമ്മ "എന്നേ വിളിച്ചില്ല "പാറു പാറു ചുണ്ട് ചുള്ക്കി പറഞ്ഞു... "എന്നിട്ട് എന്തിനാ അവിടെ ഉള്ളോരുടെ തല്ല് കൂടെ വാങ്ങിച്ചു കൂട്ടാൻ ആണോ...."അമ്മ പോരാളി കൂടെ ട്രോളിയതും പാറു പുച്ഛിച്ചു മുകളിലേക്ക് പോയി...കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നു... പിന്നെ പുറത്തേക്ക് ഇറങ്ങി..... കുറച്ചു ദൂരം നടന്നപ്പോൾ ആണ് നമ്മുടെ ഫാൻസിനെ പാറു കണ്ടത്.... "നിനക്ക് വീട്ടിൽ ഇരുന്നാൽ പോരെ കൊച്ചേ.."പ്രണവ് "അവിടെ ഇരുന്നിട്ട് ബോറടിച്ചു... അപ്പൊ പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങിയത"പാറു "അല്ലാണ്ട് അമ്മ ആട്ടി വിട്ടത് അല്ലല്ലോ "വിഷ്ണു "ദേ ചേട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്"പാറു പാറു മുഖം തിരിച്ചു പറഞ്ഞു... "അയ്യോ നീ അപ്പോഴേക്കും പിണങ്ങിയോ... ഞാൻ നിന്റെ ഒരു റേഞ്ച് വച്ചു പറഞ്ഞതല്ലേ "വിഷ്ണു വിഷ്ണു ഇളിച്ചോണ്ട് പറഞ്ഞു....

.പാറു mind ചെയ്യാതെ മുഖം തിരിച്ചു തന്നെ ഇരുന്നു... "എടാ വിച്ചു... ഇവിടെ ഒരാള് നമ്മളോട് പിണക്കം ആണ്... അപ്പൊ ഇന്ന് ഐസിന്റെ പൈസ ലാഭം "അനന്തു പാറുവിനെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു...അത് കേട്ടതും ആദ്യം പാറു അവരുടെ അടുത്തേക്ക് തിരിഞ്ഞു... പിന്നെ എന്തോ ഓർത്താ പോലെ വീണ്ടും മിണ്ടാതെ നിന്നു..... "എന്നാ നമുക്ക് പോയി കഴിക്കാട.... പുതിയ സേമിയ ഐസ് വന്നിട്ടുണ്ട് "പ്രണവ് "എനിക്കും വേണം "പാറു പാറു ചുണ്ട് ചുള്ക്കി പറഞ്ഞു... "നീ ഞങ്ങളോട് പിണക്കം അല്ലെ "അനന്തു "ഐസ് തിന്നുന്നത് വരെയും ഞാൻ മിണ്ടാം... അത് കഴിഞ്ഞു പിണങ്ങാം... എങ്ങനെ ഉണ്ട് എന്റെ ബുദ്ധി "പാറു പാറു നടുവിന് കൈ കൊടുത്തു തല ആട്ടി ചോദിച്ചു.... "അയ്യടാ... അവളുടെ ഒരു ബുദ്ധി "വിച്ചു പാറു ഒന്ന് ഇളിച്ചു കൊടുത്തു... മൂന്ന് പേരും അവളെ കൂട്ടി കടയിലേക്ക് പോയി...

സേമിയ ഐസ് കയ്യിൽ പിടിച്ചു.....ആ നാട്ടിലെ കുട്ടി സ്റ്റോപ്പിൽ ഇരുന്നു... അവൾക്ക് കാവലായി ഏട്ടന്മാരും ഉണ്ടായിരുന്നു... "അപ്പോ പോരട്ടെ... എന്തൊക്കെയാ കോളേജിലെ വിശേഷം "വിച്ചു "കോളേജ് ഒക്കെ നല്ലതാ... ഒത്തിരി പ്രശനങ്ങൾ ഉണ്ട് "പാറു പാറു ഐസ് കഴിച്ചോണ്ട് പറഞ്ഞു... "എന്താണാവോ ഇത്ര വലിയ പ്രശ്നം "അനന്തു "ഒന്നാമത്തെ പ്രശനം ആ ശ്രുതി തന്നെ... രണ്ടാമത്തേത് ആ കിഴങ്ങൻ രുദ്രൻ... പിന്നെ ഒന്ന് കൂടെ ഉണ്ട്"പാറു "അതാരാ "പ്രണവ് "അതാണ് Mr. Mahadev... എന്റെ മാഷ... ഒരു പെറുക്കി "പാറു പാറു ദേവനെ കുറിച്ച് പറയാൻ തുടങ്ങി... "അപ്പൊ നീ ചോദിച്ചു വാങ്ങിക്കാറാണ് പതിവ് "അനന്തു "നിങ്ങളൊക്കെ അങ്ങേരുടെ ഭാഗത്തോ അതോ എന്റെ ഭാഗത്തോ "പാറു അത് കേട്ടതും അവര് മൂന്ന് പേരും ചിരിച്ചു...

അപ്പോഴാണ് അവർക്ക് മുമ്പിൽ ഒരു കാറ് വന്നു നിർത്തിയത്... കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് പാറു ഇരുന്നിടത്ത് നിന്ന് എണീറ്റു... "മക്കളെ ഇവള് നിങ്ങളെ എന്തേലും ചെയ്തോ "ശിവറാം ശിവറാം അങ്ങോട്ടേക്ക് വന്നു ചോദിച്ചു.... "ഇല്ല അങ്കിളേ... ഇന്ന് ഇവള് ഗുളിക കുടിച്ച വന്നതെന്ന് തോന്നുന്നു "പ്രണവ് പാറു അവനെ കൂർപ്പിച്ചു നോക്കി.... "എന്നാ എന്റെ ഈ ചട്ടമ്പിയെ കൊണ്ട് ഞാൻ പോയിട്ടോ "ശിവറാം ശിവറാം അവരോട് യാത്ര പറഞ്ഞു പാറുവിനെ കൊണ്ട് വീട്ടിലേക്ക് വിട്ടു...വീട്ടിൽ എത്തിയതും ഉമ്മറത്ത് പോരാളി ഉണ്ട്... പാറു അച്ചേടെ പിറകിലേക്ക് ഒളിച്ചു.... "പോയപ്പോൾ ഈ സാധനം ഉണ്ടായിരുന്നില്ലല്ലോ "അമ്മ "വഴീന്ന് കിട്ടിയതാ "ശിവറാം ഇതൊക്കെ കേട്ട് സയന ഇരുന്നു ചിരിക്കായിരുന്നു... പാറു അവളെ കണ്ണുരുട്ടി നോക്കി.... ------------

"എടി പാറു ഈ പച്ചക്കറി ഒക്കെ ഒന്ന് അരിഞ്ഞ് വച്ചേ... നാളത്തേക്ക് ഉള്ള സാമ്പാറിന് വേണ്ടിയാ " അമ്മ അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്ന് ക്യാരറ്റ് തിന്നുവാണ് പാറു... കൂട്ടിന് സയനയും ഉണ്ട്.... "എനിക്കൊന്നും വയ്യ... രക്തത്തിന് ഒക്കെ ഭയങ്കര ഡിമാന്റ് ആണ് "പാറു "അതിന് പച്ചക്കറി രക്തം കൊണ്ടല്ലല്ലോ കഴുകുന്നെ "സയന "അഥവാ എന്റെ കൈ എങ്ങാനും മുറിഞ്ഞാൽ... ഓ ഗോഡ് ചോര വാർന്നു ഞാൻ എങ്ങാനും മരിച്ചാൽ... പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല "പാറു "മരിച്ചാൽ പിന്നെ എങ്ങനെ ജീവിക്കാനാ കഴുതേ "സയന "അതിന് ഇവിടെ പ്രസക്തി ഇല്ല... അമ്മ ഇവള് ചെയ്യും.. അല്ലേടി "പാറു "അവളല്ല നീ തന്നെ ചെയ്യും... ഇന്നാ പിടിക്ക് "അമ്മ അമ്മ കട്ടിങ് ബോഡും കത്തിയും പച്ചക്കറിയും അവളുടെ കയ്യിൽ കൊടുത്തു... സയന അവളുടെ അമ്മ ഫോൺ വിളിച്ചപ്പോൾ എണീറ്റു പോയി...

പാറുവിന്റെ അമ്മ ഇരുന്ന് ചപ്പാത്തി ചുടുവാണ്... പാറു പച്ചക്കറി കയ്യിൽ എടുത്തു... ആദ്യം തക്കാളി എടുത്ത് അത് ഒന്നിനെ രണ്ടാക്കി കട്ട് ചെയ്തു.... പിന്നെ കിഴങ്ങ് എടുത്ത് വട്ടത്തിൽ കട്ട് ചെയ്തു...പിന്നെ മുരിങ്ങ കായ എടുത്ത് എന്തോ ആലോചിച്ചു അമ്മക്ക് നേരെ തിരിഞ്ഞു... "അമ്മ ഇത് എത്ര സെന്റിമീറ്ററിൽ കട്ട് ചെയ്യണം "പാറു "ഏത് "അമ്മ അതും ചോദിച്ചു തിരിഞ്ഞപ്പോഴാണ് അവൾ അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറി അമ്മ കാണുന്നത്.... "എന്താടി ഇതൊക്കെ "അമ്മ "സാമ്പാറിനുള്ള കഷണങ്ങൾ അല്ലെ "പാറു "നിന്നോട് മനുഷ്യർക്ക് ഉള്ളത് ഉണ്ടാക്കാൻ ആണ് പറഞ്ഞത് അല്ലാണ്ട് പശുവിന് കൊടുക്കാൻ അല്ല... ഇത്രേ വലുപ്പത്തിൽ ആരേലും കട്ട് ചെയ്യുവോ "അമ്മ "അപ്പൊ ഇങ്ങനെ അല്ലെ "പാറു പാറുവിന്റെ നിഷ്കളങ്കകമായ ചോദ്യം കേട്ട് അമ്മ തലക്ക് കൈ കൊടുത്തു....

"നിന്റെ അച്ഛൻ ഇങ്ങോട്ട് വന്നോട്ടെ... എന്നിട്ട് വേണം നിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ "അമ്മ "ആ അങ്ങനെ ഉപകാരം ഉള്ള കാര്യം വല്ലതും പറ... അപ്പൊ എപ്പോഴാ ചെറുക്കനും കൂട്ടരും വരുന്നേ "പാറു "ചെറുക്കനും കൂട്ടരുമോ "അമ്മ "ഹാന്ന്.... അമ്മ പറഞ്ഞില്ലേ എന്റെ കാര്യത്തിൽ തീരുമാനം ആക്കണം എന്ന്... എന്നേ കെട്ടിച്ചു വിടുന്ന കാര്യം അല്ലെ 🙈.. എനിക്ക് മനസ്സിലായി "പാറു "ഇപ്പൊ നീ ഇവിടെ നിന്ന് പോയില്ല എങ്കിൽ നിന്നെ തെക്കോട്ടെടുക്കും ഞാൻ "അമ്മ "ഓ ടെറർ "പാറു പാറു അതും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന കത്തി അവിടെ വച്ച് അവിടെ നിന്നും ഓടിപ്പോയി.... ----------- സയന "നീയെന്താടി ഇങ്ങനെ ഓടി വരുന്നേ "സയന "അത് പിന്നെ ഞാൻ ഒന്ന് അമ്മയെ സഹായിച്ചതാ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു...

"അപ്പൊ ചെറിയമ്മക്ക് രണ്ടാമത് പണിയായി "സയന "അമ്മ പണിയൊക്കെ പഠിച്ചോട്ടെ എന്ന് വിജാരിച്ച ഞാൻ "പാറു "അത് എനിക്ക് മനസ്സിലായി... ഡീ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ നിൽക്കായിരുന്നു "സയന "ഈ വരുന്ന ഇലക്ഷനിൽ സ്ഥാനാർഥി ആയി നിൽക്കാൻ അല്ലെ... നിർബന്ധിക്കരുത് ഞാൻ ബിസിയാ "പാറു "അയ്യേ... അതിനൊന്നും അല്ല... അതൊക്കെ തലക്കകത്ത് ആൾതാമസം ഉള്ളവരോട് ഒള്ളു ഞാൻ പറയ"സയന "അങ്ങനെ പറ...ഏ.. എന്ത്... അപ്പൊ നീ പറയുന്നത് എന്റെ തലക്കകത്തു ആൾതാമസം ഇല്ലന്നല്ലേ... ഇനി ഐഡിയ ചോദിച്ചു വാടി "പാറു "അയ്യോ അങ്ങനെ അല്ല... ഞാൻ ഒന്ന് പറയട്ടെ "സയന "നീ ഒന്നും പറയണ്ട "പാറു "എടി ഞാൻ പറഞ്ഞു വന്നത് നിന്റെ തലക്കകത്ത് ആൾതാമസം ഇല്ലന്ന് അല്ലെ... നീ ഒന്ന് ആലോചിച്ചു നോക്ക് എങ്ങനെ ഉണ്ടാവാന... അതിന്റെ അകത്ത് ഒഴിവ് വേണ്ടേ... അത്രയും ബുദ്ധി അല്ലെ "സയന "ഈശ്വരാഈ തെണ്ടി വിശ്വസിക്കണേ "സയന (ആത്മ ) "

ശോ എല്ലാരും പറയും... പറ എന്ത് സഹായം വേണം "പാറു "അത് പിന്നെ ആദിയേട്ടനെ സെറ്റാക്കാൻ "സയന സയന ഇളിച്ചോണ്ട് പറഞ്ഞു.... "ഇത് ഇതുവരെ തീർന്നില്ലേ... നിനക്കൊക്കെ വേണ്ടി ബ്രോക്കെർ പണി എടുത്ത് ഞാൻ ഒരു വിധം ആകും "പാറു "നല്ല കുട്ടി അല്ലെ ഒന്ന് പറഞ്ഞു താടി "സയന "ഇനി പറയില്ല... ചെയ്തു കാണിക്കാം "പാറു "എന്താ നിന്റെ പ്ലാൻ "സയന "അതെല്ലെടി കോപ്പേ പറഞ്ഞത് ചെയ്തു കാണിക്കാം എന്ന് "പാറു അത് കേട്ടതും സയന മിണ്ടാതെ ഇരുന്നു... ---------- "നോക്ക് നമ്മൾ മൂന്ന് അവിടേക്ക് പോകുന്നു... ദേ ആ വളവിൽ വച്ചു ജസ്റ്റ്‌ നിങ്ങള് ഒന്ന് കൂട്ടി ഇടിക്കാൻ പോകുന്നു... ഇടിക്കരുത് ഇടിച്ചാൽ കൊല്ലും ഞാൻ... അപ്പൊ സ്വഭാവികമായും ആരുടേലും കയ്യിൽ നിന്ന് എന്തേലും ഒക്കെ താഴെ വീഴും... അപ്പൊ ആരേലും ഒക്കെ സോറി പറയും...

ആ അവസരം മുതലെടുത്ത് നീ അങ്ങേരെ പരിചയപ്പെടണം "പാറു പാറു വല്ല്യ കാര്യത്തിൽ പറഞ്ഞതും അനുവും സയനയും മുഖത്തോട് മുഖം നോക്കി.... "വല്ലതും നടക്കുവോ "സയന, അനു "ഓ പോയി... എല്ലാം പോയി "പാറു പാറു തലയിൽ കൈ വച്ചു പറഞ്ഞു... "ചോറി "അനു സയന മൂന്നും കൂടെ സ്റ്റെപ്പിന്റെ ഒരു ഭാഗത്ത് പോയി നിന്നു... പാറു മെല്ലെ ആദി വരുന്നുണ്ടോ എന്ന് തലയിട്ട് നോക്കി.... "എടി അവൻ വരുന്നുണ്ട് ... അപ്പൊ തുടങ്ങിക്കോ വിജയിച്ചു വരൂ മകളെ "പാറു പാറു അവിടേക്ക് തലയിട്ട് നോക്കി തിരിഞ്ഞു നോക്കാതെ പറഞ്ഞു... ഇതേ സമയം അനുവും സയനയും പാറുവിന്റെ പിറകിൽ ആണ് നിന്നത്....പാറു പറയുന്നത് കേട്ടോണ്ട് നിന്നപ്പോൾ ആണ് ആരോ അനുവിനെ തോണ്ടി... അവള് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ദേവൻ കൈ കെട്ടി നിൽക്കുന്നു.... അവൻ മിണ്ടല്ലേ എന്ന് കൈ കൊണ്ട് കാണിച്ചു.... എന്നിട്ട് സയനയെ വിളിച്ചു... അവളും ദേവനെ കണ്ട് ഞെട്ടി ഇരിക്കാണ്....

ദേവൻ അവരോട് പോകാൻ തലകൊണ്ട് കാണിച്ചു... അനുവും സയനയും അവിടെ പരുങ്ങി കളിച്ചു... ദേവൻ ഒന്ന് നോക്കിയതും സയന അനുവിനെ വലിച്ചു ഓടി.... "എടി തെണ്ടി ഞാൻ പറയുന്നത് ഒക്കെ കേട്ടില്ലേ... ഇനി എന്റെ പ്ലാൻ വർക്ക് ആയില്ല എന്നെങ്ങാനും പറഞ്ഞാൽ അടിച്ചു തലമണ്ട പൊട്ടിക്കും... വേഗം പോകാൻ നോക്കെടി "പാറു അതും പറഞ്ഞു തിരിഞ്ഞ പാറു കാണുന്നത് പിറകിൽ നിൽക്കുന്ന ദേവനെ ആണ്... പാറു രണ്ട് കണ്ണും തള്ളി നിൽക്കാണ്.... "അത് പിന്നെ സാർ എപ്പോ വന്നു... എന്തൊക്കെ ഉണ്ട് വിശേഷം... നാട്ടിൽ മഴയൊക്കെ ഉണ്ടോ... എന്നാ ഞാൻ അങ്ങോട്ട് "പാറു പാറു മെല്ലെ അവിടെ നിന്ന് പടി കയറി മുകളിലേക്ക് പോകാൻ നിന്നതും പിറകിൽ നിന്ന് വിളി കേട്ടു.... "മോളൊന്ന് അവിടെ നിന്നെ "ദേവൻ പാറു ബ്രെക്ക് ഇട്ട പോലെ അവിടെ നിന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story