മാഷ്‌ടെ സ്വന്തം: ഭാഗം 18

mashde swantham

എഴുത്തുകാരി: നിഴൽ

പാറു മെല്ലെ അവിടെ നിന്ന് പടി കയറി മുകളിലേക്ക് പോകാൻ നിന്നതും പിറകിൽ നിന്ന് വിളി കേട്ടു.... "മോളൊന്ന് അവിടെ നിന്നെ "ദേവൻ പാറു ബ്രെക്ക് ഇട്ട പോലെ അവിടെ നിന്നു.... "എന്താ മാഷേ "പാറു "എന്തായിരുന്നു ഇവിടെ പണി "ദേവൻ "അത് പിന്നെ... ഞാൻ... ആ ഞാൻ ഭൂമി ഉരുണ്ടതാണോ എന്ന് പരീക്ഷിക്കായിരുന്നു "പാറു "ഒളിഞ്ഞ് നിന്നോണ്ട്... ഞാൻ വിശ്വസിച്ചു... സത്യം പറഞ്ഞോ... ഇല്ലേൽ ഞാൻ ആന്റിയെ വിളിക്കും "ദേവൻ അതോടെ പാറു ദയനീയമായി ദേവനെ നോക്കി..... "ഞാൻ അവളുമാര് help ചോദിച്ചപ്പോൾ ചെയ്ത് കൊടുത്താത... അല്ലാണ്ട് ഈ അവിഹിതത്തിൽ എനിക്ക് പങ്കില്ല "പാറു "നീ എന്ത് തേങ്ങയാടി ഈ പറയുന്നേ "ദേവൻ ദേവൻ വായും പൊളിച്ചു അവളെ നോക്കി...

"അത് പിന്നെ... ദേ മാഷേ വീണ മിസ്സ്‌ "പാറു "വീണയോ "ദേവൻ ദേവൻ അതും പറഞ്ഞു തിരിഞ്ഞതും പാറു പടി കയറി മുകളിലേക്ക് ഓടി... "എവിടെ വീണ "ദേവൻ ദേവൻ അതും പറഞ്ഞു തിരിഞ്ഞതും പാറു നിന്നിടം ശൂന്യം.... "ഇവളാരാ മുതുകാടിന്റെ പേരക്കുട്ടിയോ... നിന്നെ എന്റെ കയ്യിൽ കിട്ടുവെടി ഭദ്രകാളി "ദേവൻ ദേവൻ അവള് പോയ വഴിയേ നോക്കി പുഞ്ചിരിച്ചോണ്ട് പറഞ്ഞു..... ------------- പാറു ക്ലാസ്സിലേക്ക് ഓടി എത്തിയ പാറു അനുവിനെ എടുത്തിട്ടു അടിക്കാൻ തുടങ്ങി.... "അയ്യോ... ഡീ കളിക്കല്ലേ വേദനിക്കുന്നു.... തല്ലല്ലേ "അനു "വേദനിക്കാൻ ആണല്ലോ തല്ലിയെ "പാറു "എന്താ നിന്റെ പ്രശ്നം "അനു "ആ അസുരന്റെ മുമ്പിൽ എന്നേ ഇട്ടിട്ട് എങ്ങനെ ഓടിപ്പോരാൻ തോന്നിയെടി നിനക്ക്... നിനക്ക് മനസാക്ഷി ഉണ്ടോടി "പാറു "അത് പിന്നെ... ഏട്ടൻ വന്നപ്പോൾ പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ "അനു "നിന്റെ ഒക്കെ പ്രണയത്തിന് ഞാൻ രക്തസാക്ഷി ആകേണ്ടി വരും "പാറു

"അതെങ്ങനെ"അനു "അനിയത്തിയെ വഴി തെറ്റിക്കാൻ നോക്കി എന്ന് പറഞ്ഞു അങ്ങേര് എന്നേ എടുത്തിട്ടു അലക്കും "പാറു "ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല "അനു "എന്നാ ഏട്ടനോട് പോയി അങ്ങേരെ നിനക്ക് കെട്ടിച്ചു തരാൻ പറ"പാറു "എന്നിട്ട് വേണം എനിക്ക് നല്ലം കിട്ടാൻ."അനു "അയ്യോടി നിന്റെ ഏട്ടൻ പാവം അല്ലെ "പാറു "അത് ഞാൻ നേരത്തെ ഒരു തമാശക്ക് പറഞ്ഞതാ.... നീ ഇങ്ങനെ പേടിക്കാതെ നീ ഒരുത്തനെ പ്രേമിക്കാൻ നോക്കുമ്പോൾ ഞങ്ങളും നിന്നെ help ചെയ്യാം "അനു "അയ്യട എനിക്ക് അതല്ലേ പണി... എന്റെ റേഞ്ച് വച്ച് മിനിമം ഒരു ഉണ്ണി മുകുന്ദൻ അത് വിട്ടു കളിയില്ല... അങ്ങനെ ഒരുവൻ ഉണ്ടേൽ തന്നെ ആദ്യമേ അവൻ കമ്മിറ്റെഡ് ആകും...അതോണ്ട് പ്രേമിക്കാൻ ഒന്നും ഞാൻ ഇല്ല "പാറു "എന്നാ ശരി... അത് വേണ്ട... നീ ഇപ്പൊ അതൊക്കെ വിട്ടുകള "അനു പാറു അവളെ അടിമുടി ഒന്ന് നോക്കി അവളുടെ സീറ്റിൽ ഇരുന്നു.... --------

- ദേവൻ "അനു ഒന്നവിടെ നിന്നെ "ദേവൻ വീട്ടിൽ എത്തി അകത്തേക്ക് കയറാൻ നിന്ന അനുവിനെ ദേവൻ പിറകേന്ന് വിളിച്ചു.... "എന്താ ഏട്ടാ "അനു "ഇന്ന് മൂന്നിനും അവിടെ എന്തായിരുന്നു പണി "ദേവൻ "ഏയ്‌ ഒന്നും ഇല്ല..."അനു "അങ്ങനെ ആയാൽ കൊള്ളാം... ആ തലതെറിച്ചതിന്റെ കൂടെ കൂടി വല്ല ഏടാകൂടവും ഒപ്പിച്ചാൽ ഇറക്കാൻ ഞാൻ വരില്ല... പറഞ്ഞത് കേട്ടോ "ദേവൻ അനു ഒന്ന് തലയാട്ടി വേഗം അവിടെ നിന്ന് ഓടി.. "എന്താടാ ദേവ"ആദി അനു പോയതും ആദി അങ്ങോട്ട് വന്നു ചോദിച്ചു.... "ഇന്ന് മൂന്നെണ്ണം കൂടെ എന്തോ പണി വാങ്ങിക്കാൻ നിൽക്കായിരുന്നു... ഞാൻ കയ്യോടെ പിടിച്ചു... പക്ഷെ എന്തിനുള്ള പുറപ്പാടാണെന്ന് അറിയില്ല "ദേവൻ "വല്ല കുരുത്തക്കേടും ആകും "ആദി ആദി അതും പറഞ്ഞു കാര്യം അറിയാൻ അനുവിനെ തപ്പി ഇറങ്ങി... ----------------- അനു അവളുണ്ട് അടുക്കളയിൽ ഇരുന്നു ബോണ്ട തട്ടുന്നു... "പതിയെ തിന്നെടി... അത് തൊണ്ടയിൽ കുടുങ്ങി നീ എങ്ങാനും ചത്തു പോയാൽ "ആദി അത് കേട്ടതും അവള് അവനെ ഒരു നോട്ടം...

"തട്ടി പോയാൽ എന്നാ പറഞ്ഞത്... പോയില്ലല്ലോ "ആദി "നിനക്ക് ഇപ്പൊ എന്താ വേണ്ടത്... മനുഷ്യനെ തിന്നാനും സമ്മതിക്കില്ലേ "അനു അനു പല്ല് കടിച്ചു പറഞ്ഞു.... "നീയൊക്കെ എന്ത് പ്ലാൻ ചെയ്തപ്പോൾ ആണ് ദേവൻ പൊക്കിയെ... സത്യം പറഞ്ഞു തന്നോ "ആദി "നിനക്ക് ഒരു പെണ്ണിനെ സെറ്റാക്കാൻ നോക്കുവായിരുന്നു... എന്ത്യേ "അനു "അയ്യോ ഞാൻ അങ്ങ് വിശ്വസിച്ചു... നിന്നോട് ചോദിക്കാൻ വന്ന എന്നേ വേണം പറയാൻ "ആദി ആദി അതും പറഞ്ഞു അവിടെ നിന്നും പോയി.... "ഹേ... ഞാൻ പറഞ്ഞത് സത്യം അല്ലെ... മണ്ടൻ മനസ്സിലായില്ല "അനു അനു ആദി പോയ വഴിയേ നോക്കി പറഞ്ഞു.... ------- പാറു പാറുവും സയനയും പാറുവിന്റെ റൂമിൽ ഇരുന്നു ഓരോ വിശേഷം പറയുവായിരുന്നു... "എടി പ്രണയം എന്നത് വല്ലാത്തൊരു ലഹരി ആണല്ലേ... കാണാതിരിക്കുമ്പോൾ കാണാനും കേൾക്കാത്രിക്കുമ്പോൾ കേൾക്കാനും എല്ലാം തോന്നുന്ന ഒരു പ്രത്യേക വികാരം "സയന പാറു ഇതെല്ലാം കേട്ട് വായും പൊളിച്ചു ഇരിക്കാണ്....

"സത്യം പറ നീ മറ്റേതല്ലേ "പാറു പാറു അവളെ ഇരുത്തി നോക്കി പറഞ്ഞു... "എന്ത് "സയന സയന പിരികം പൊക്കി ചോദിച്ചു.... "കഞ്ചാവ് "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു.... "പ്പാ... നിന്നോടൊക്കെ പറഞ്ഞ എന്നേ കൊല്ലാൻ ആളില്ലാഞ്ഞിട്ട "സയന "അത് മിക്കവാറും ഞാൻ ചെയ്യേണ്ടി വരും "പാറു "ഞാൻ ഒരു തമാശ പറഞ്ഞു എന്ന് വച്ച് നീ അത് കാര്യമായി എടുക്കാവോ "സയന "എനിക്ക് തമാശ പണ്ടേ ഇഷ്ടമല്ല "പാറു "പൊന്നു മോളെ ഞാൻ പറഞ്ഞു എന്ന് വച്ച് കൊല്ലാൻ ഒന്നും നോക്കല്ലേ... എനിക്ക് ഇനിയും ജീവിക്കണം "സയന "ആലോചിക്കാം "പാറു സയനയും പാറുവും കുറെ നേരം സംസാരിച്ചു... സയന ഉറങ്ങിയതും പാറു താഴേക്ക് പോയി...അത് പിന്നെ വിശപ്പിന്റെ വിളി വന്നാൽ താഴേക്ക് പോകണമല്ലോ.... താഴെ പോയി അടുക്കളയിൽ നിന്ന് ബിസ്കറ്റിന്റെ ടിൻ എടുത്തു... തുറന്നു നോക്കിയപ്പോൾ അത് കാലി....കൂടാതെ അതിൽ ഒരു പാറ്റയും.... "അമ്മാ!!!!!!!"

പാറു പാറുവിന്റെ വിളി കേട്ട് അച്ഛയും അമ്മയും അടുക്കളയിലേക്ക് ഓടി വന്നു.... എന്തിന് ഉറങ്ങി കിടന്ന സയന വരെയും താഴെ എത്തി.... "എന്താ "അച്ഛ, അമ്മ "ഇത് കണ്ടോ ഇതിലെ ബിസ്കറ്റ് മുഴുവൻ ഈ സാധനം തിന്നു "പാറു പാറു ടിന്നിന് അകത്തെ പാറ്റയെ കാണിച്ചു പറഞ്ഞു....അമ്മയും അച്ഛയും സയനയും ഇരുന്ന് പല്ലിറുമ്പി.... "ഇതിനാണോടി നീ ഇങ്ങനെ ഒച്ച വച്ചേ "അമ്മ "അത് പിന്നെ എന്റെ ബിസ്കറ്റ് കാണാത്തത് കണ്ടപ്പോൾ "പാറു "എടി അത് അപ്പുറത്തെ വീട്ടിലെ കുട്ടികൾ വന്നപ്പോൾ അവറ്റകൾക്ക് എടുത്തു കൊടുത്തു "അമ്മ "എനിക്ക് ഇപ്പൊ ബിസ്കറ്റ് വേണം "പാറു "ഡീ എന്റെ കയ്യീന്ന് വാങ്ങിക്കേണ്ട എങ്കിൽ വേഗം പോയി കിടന്നുറങ്ങിക്കോ "അമ്മ "അച്ഛേ "പാറു പാറു ചിണുങ്ങി വിളിച്ചു... "ഇപ്പൊ ഉറങ്ങ് മോളെ... നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ "ശിവറാം പാറു അമ്മയെ നോക്കി മുഖം തിരിച്ചു സയനയെ കൂട്ടി റൂമിലേക്ക് പോയി....

"ഇന്നോ നാളെയോ കെട്ടിച്ചു വിടേണ്ട കൊച്ച.. ക്രീം ബിസ്കറ്റിന്റെ പേരിൽ കരയുന്നെ "അമ്മ അമ്മ തലയിൽ കൈ വച്ച് പറഞ്ഞു..... --------------- ദേവൻ " ദേവാ നിൽക്ക് ഞാനും വരുന്നു" കോളേജിൽ എത്തി ഓഫീസിലേക്ക് പോകുമ്പോൾ ആണ് ദേവനെ വീണ പിറകിൽ നിന്ന് വിളിച്ചത്.... "ഹാ ആരിത് വീണയോ "ദേവൻ വീണ ഒന്ന് ചിരിച്ചു കൊടുത്തു.... "ഇപ്പൊ ദേവനെ കാണാൻ കിട്ടാറെ ഇല്ലല്ലോ "വീണ "ഇത്തിരി ബിസി ആയിരുന്നു "ദേവൻ രണ്ട് പേരും ഒരോന്ന് സംസാരിച്ചു വരാന്തയിലൂടെ നടന്നു... വീണ ആണേൽ ദേവനോട് ചേർന്ന് നടക്കുവാണ്.... ----------- പാറു "ഡീ അങ്ങോട്ട് നോക്കിക്കേ "അനു ക്ലാസ്സിൽ ഇരുന്നു പുറത്തേക്ക് വായി നോക്കുമ്പോൾ ആണ് അനു പാറുവിനെ വിളിച്ചു അത് കാണിച്ചു കൊടുത്തത്...

ദേവനും വീണയും ഓരോന്ന് പറഞ്ഞു ചിരിച്ചോണ്ട് പോകുന്നു.... "ഈ തള്ള എപ്പോഴും അങ്ങേരുടെ കൂടെ ആണല്ലോ "പാറു പാറു പിറുപിറുത്തു.... "അതിന് ഇപ്പൊ എന്താ... ഏട്ടനും മിസ്സും തമ്മിൽ നല്ല ചേർച്ച അല്ലെ "അനു അനു ഒന്ന് എറിഞ്ഞു നോക്കി.... "പിന്നെ, നല്ല ചോർച്ച ഉണ്ട്... എടി അത് രുദ്രന്റെ ചേച്ചിയാണ് "പാറു "അതിന് ഇപ്പോ എന്താ... അവൻ മോശം ആണെന്ന് വച്ച് ചേച്ചി അങ്ങനെ ആവണം എന്നില്ലല്ലോ... എന്താ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ "അനു "ഏയ്‌ എനിക്ക് എന്ത് കുഴപ്പം "പാറു "സത്യം പറ പാറു നിനക്ക് ഏട്ടനെ ഇഷ്ടം ആണോ "അനു അത് കേട്ടതും പാറു ഇരുന്ന് ചിരിക്കാൻ തുടങ്ങി.... "എന്തിനാടി ചിരിക്കൂന്നേ "അനു "തമാശ കേട്ടാൽ ഞാൻ ഇങ്ങനെ ആണ് "പാറു "ഞാൻ കാര്യത്തിൽ ചോദിച്ചതാ "അനു "എനിക്ക് അങ്ങേരോട് ഇഷ്ടം ഒന്നുമില്ല.... അങ്ങേരോട് എന്നല്ല ആരോടും ഇപ്പൊ അങ്ങനെ ഒരു ഫീലിംഗ് ഇല്ല...

ഇനി അങ്ങെനെ തോന്നുവാണേൽ ആദ്യം പറയുന്നത് നിന്നോട് ആവില്ലേ "പാറു പാറു അനുവിന്റെ താടിയിൽ പിടിച്ചോണ്ട് പറഞ്ഞു.... ഇതെല്ലാം മുമ്പിൽ ഇരിക്കുന്ന ശ്രുതി കേൾക്കുന്നുണ്ടായിരുന്നു... അവളുടെ ഉള്ളിൽ ലാത്തിരി പൂത്തിരി ഒന്നിച്ചു കത്തി...... സംസാരിച്ചോണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ ആണ് ദേവൻ ക്ലാസ്സിലേക്ക് വന്നത്... കയ്യിൽ ഉണ്ടായിരുന്ന പേപ്പർ കണ്ട് എല്ലാവരുടെയും കണ്ണ് മിഴിഞ്ഞ്... "നമ്മള് മുൻപ് നടത്തിയ പരീക്ഷയുടെ പേപ്പർ ആണ് "ദേവൻ പാറു ഉമിനീർ ഇറക്കി അനുവിനെ നോക്കി... അനു മറ്റെങ്ങോ നോക്കി ഇരുന്നു.....പാറുവിന്റെയും ശ്രുതിയുടെയും ഒഴിച് എല്ലവരുടെയും കൊടുത്തു... അനുവിന് അത്യാവശ്യം മാർക്ക്‌ ഉണ്ട്...അപ്പോഴാണ് ദേവൻ ശ്രുതിയുടെ പേര് വിളിച്ചത്.... ----------- ദേവൻ പേപ്പർ ആണെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം കാണേണ്ടിയിരുന്നു... നല്ല രസായിരുന്നു....

ഞാൻ ഒരോരുത്തർക്ക് പേപ്പർ കൊടുക്കാൻ തുടങ്ങി.. "ശ്രുതി "ദേവൻ അത് കേട്ടതും ശ്രുതി എണീറ്റു... "നന്നായിട്ടുണ്ട് ശ്രുതി.. ഇനിയും ഈ മാർക്ക്‌ പ്രതീക്ഷിക്കുന്നു "ദേവൻ "Thank you sir "ശ്രുതി ശ്രുതി ഇരുന്നതും ദേവൻ പാറുവിന്റെ പേപ്പർ കയ്യിൽ എടുത്തു..... "പാർവതി "ദേവൻ ദേവന്റെ ഗൗരവം ഉള്ള ശബ്ദം കേട്ട് പാറു മെല്ലെ എണീറ്റു..... "നീ പഠിച്ചാണോ എക്സാം എഴുതിയെ "ദേവൻ "അ... അല്ല "പാറു പാറു ദയനീയമായി പറഞ്ഞു.... "പിന്നെ എന്തിനാ എക്സാം നടത്തുന്നെ... നിനക്ക് തോന്നുന്നത് എഴുതാൻ ആണേൽ നടത്തണം എന്നില്ലല്ലോ "ദേവൻ ദേവൻ അവിടെ നിന്ന് ഓരോന്ന് പ്രസംഗിച്ചു... പാറു തല ചെരിച്ചു നിന്നു... അപ്പോഴാണ് വരാന്തയിലൂടെ ഒരു ചെക്കൻ പോകുന്നത് കണ്ടത്... പൊരിച്ചു കിടത്തിയ കോഴിക്ക് ജീവൻ വച്ച്... അത് കൂടെ കണ്ടതും ദേവന് ദേഷ്യം കൂടി..... "എന്ത് പറഞ്ഞാലും തലയിൽ കയറില്ല... ഇഡിയറ്റ്

"ദേവൻ ദേവൻ ഉറക്കെ അലറി അവിടെ നിന്ന് പോയി... പാറു മെല്ലെ അവിടെ തന്നെ ഇരുന്നു.... "ഡീ നിനക്ക് ഇതൊക്കെ കേട്ടിട്ട് ഒരു സങ്കടവും ഇല്ലേ "അനു "എന്തിന് "പാറു "അപ്പൊ ഏട്ടൻ പറഞ്ഞത് ഒന്നും നീ കേട്ടില്ലേ "അനു അനു വായും പൊളിച്ചു ചോദിച്ചു.... "കേട്ടു... അതിനുള്ള മറുപടി ഞാൻ ഇന്ന് രാത്രി കൊടിത്തോളാം "പാറു ----------- ദേവൻ രാത്രി ഒന്ന് കണ്ണടച്ചതെ ഒള്ളു... അപ്പോഴുണ്ട് ഫോൺ ബെല്ലടിക്കുന്നു... ദേവൻ ഫോൺ എടുത്തു നോക്കിയപ്പോൾ.. "ഭദ്രകാളി" എന്ന് കണ്ടു... ദേവൻ കാൾ അറ്റന്റ് ചെയ്തു ചെവിയിൽ വച്ചതും.... "ഹലോ സേട്ടാ ഉറങ്ങിയോ " "നമ്പർ മാറി... ഞാൻ അത്രക്കാരൻ നഹി ഹേ "

ദേവന് "നിനക്കൊന്നും രാത്രി ഉറക്കം ഇല്ലേ... പെൺകുട്ടികൾ വിളിക്കാൻ കാത്തിരിക്കുന്നു അവൻ ഫോൺ എടുക്കാൻ... വച്ചിട്ട് പോടാ " "ഡീ നീയാരാടി എന്നേ വിളിച്ചു ഉപദേശിക്കാൻ.... എന്നേ ഇങ്ങോട്ട് വിളിക്കാൻ നിനക്ക് നാണം ഇല്ലേ "ദേവൻ "നാണം ഇല്ലാത്തത് നിന്റെ മാറ്റവൾക്ക് ..........." "എന്റെ പെണ്ണിനെ പറയുന്നോടി ..........."ദേവൻ "എന്റെ കയ്യിൽ ഉണ്ടായിരുന്ന തെറി എല്ലാം കഴിഞ്ഞ്ത് കൊണ്ട് ഞാൻ വെക്കുന്നു... ഇല്ലേൽ ഞാൻ ആരാണെന്ന് കാണിച്ചു തന്നേനെ പട്ടി " അതും പറഞ്ഞു ഫോൺ കട്ടായി... ദേവൻ ഒരു ചിരിയോടെ ഫോൺ ബെഡിലേക്ക് ഇട്ടു കണ്ണുകൾ അടച്ചു ഉറക്കത്തിലേക്ക് വീണു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story