മാഷ്‌ടെ സ്വന്തം: ഭാഗം 19

mashde swantham

എഴുത്തുകാരി: നിഴൽ

"ചെല്ലം ചാടി നടക്കും പുൽച്ചാടി ഞാനും നിന്നെ പോലൊരു പുൽച്ചാടി " പാറു പാട്ടും പാടി ക്ലാസ്സിലേക്ക് നടക്കുവായിരുന്നു... "പുൽച്ചാടി എങ്ങോട്ടാ ചാടി ചാടി " ശബ്ദം കേട്ട് പാറു തല ഉയർത്തി നോക്കി.. മുമ്പിൽ ദേവനെ കണ്ടതും അവള് മുഖത്ത് ഇത്തിരി ഗൗരവം വരുത്തി.... "തനിക്കൊരു കല്യാണം നോക്കാൻ ഒരു അറിയിപ്പ് കിട്ടി... അത് നോക്കാൻ ഇറങ്ങിയത"പാറു "നീ ഇപ്പൊ ബ്രോക്കെർ പണിയും തുടങ്ങിയോ "ദേവൻ "ഇയാളെ ഞാൻ ഇന്ന്... താൻ രാവിലെ തന്നെ എന്തിനാ എന്നോട് തല്ല് പിടിക്കാൻ വരുന്നേ "പാറു "എന്റെ നാവ് കൊണ്ട് ഞാൻ പറയും നിനക്കെന്താ "ദേവൻ "ആണോ... എങ്കിലേ എന്റെ കാല്.. ഞാൻ എനിക്ക് ഇഷ്ടം ഉള്ളിടത് പോകും പോകും.... തനിക്ക് എന്താ "പാറു പാറു അവനെ കണ്ണുരുട്ടി ഒന്ന് നോക്കി അവിടെ നിന്ന് പോയി.... അപ്പോഴാണ് അവന്റെ അടുത്തേക്ക് രുദ്രൻ വന്നത്....

"സാറെപ്പോഴും അവളുടെ കൂടെ ആണല്ലോ "രുദ്രൻ അവന്റെ സംസാരം കേട്ട് ദേവൻ നെറ്റി ചുളിച്ചു നോക്കി.... "മനസ്സിലായില്ല "ദേവൻ "പാർവതി എന്റെ പെണ്ണാ... സാറിന്റെ ഈ അവളുടെ അടുത്തുള്ള പെരുമാറ്റം എനിക്ക് ഇഷ്ടപ്പെടുന്നില്ല... ഇനി അവളോട് സാറ് സംസാരിക്കുന്നത് ഞാൻ കാണാൻ ഇട വന്നാൽ സാറാണെന്ന് കാര്യം അങ്ങ് മറക്കും "രുദ്രൻ ദേവൻ തിരിച്ചു ഒന്നും പറഞ്ഞില്ല... രുദ്രൻ അവനെ രൂക്ഷമായി ഒന്ന് നോക്കി അവിടെ നിന്നും പോയി..... ------------- പാറു "പരട്ട തെണ്ടി.... അങ്ങേര് ആരാ... നീ നോക്കിക്കോ അയാൾക്കിട്ട് ഒരു എട്ടിന്റെ പണി ഞാൻ കൊടുക്കും "പാറു "എന്നിട്ട് അത് എമ്പതെട്ടിന്റെ പണി ആയി നിനക്ക് തിരിച്ചു കിട്ടാതിരുന്നാൽ ഭാഗ്യം "അനു "ഇനി എനിക്ക് തെറ്റില്ല... നീ നോക്കിക്കോടി "പാറു "നിനക്ക് നന്നാവാൻ ഒരു ഉദ്ദേശവും ഇല്ലേ "

അനു "ഇന്നോ തിങ്കളാഴ്ചയോ വെള്ളിയാഴ്ച ആവട്ടെ "പാറു പാറു ദേവന്നിട്ടു പണിയാൻ ഓരോ ഐഡിയകൾ ആലോചിച്ചു കൂട്ടി.... ദേവൻ ക്ലാസ്സിലേക്ക് വന്നു... പാറു അവിടെ നിന്ന് രക്ഷപ്പെടാൻ പണി പതിനെട്ടും നോക്കി... എവടെന്ന്... ദേവൻ അവള് ക്ലാസ്സിൽ ഇരുന്നു അലമ്പ് കാണിക്കുന്നത് കണ്ടിട്ടും അങ്ങോട്ട് നോക്കാൻ പോയില്ല.... "എനിക്ക് പുറത്ത് പോണം.... ഇയാളെന്താ പുറത്താക്കാത്തെ "പാറു(ആത്മ ) "നീ എത്ര ഇവിടെ ഇരുന്നു അടവ് ഇറക്കിയാലും ഇന്ന് നിന്നെ പുറത്താക്കില്ലെടി....അവിടെ ഇരുന്നു നീ പ്ലാൻ ചെയ്യ്... ഒന്നും നടക്കാൻ പോകുന്നില്ല "ദേവൻ (ആത്മ ) അവസാനം ബെല്ലടിച്ചപ്പോൾ ആണ് പാറുവിന് ആ തുണിയുടുക്കാത്ത സത്യം മനസ്സിലായത് ദേവന്റെ ക്ലാസ്സ്‌ കഴിഞ്ഞൂന്ന്.... അനു ഇരുന്നു ചിരിക്കുന്നു.... "നീ എന്തിനാടി ഇങ്ങനെ ചിരിക്കൂന്നേ "പാറു "അയ്യോ എനിക്ക് ചിരി വരുന്നേ....

ഏട്ടൻ ഇന്ന് നിന്നെ പുറത്താക്കിയില്ല... ഏട്ടന് അറിയാം നിന്നെ പുറത്താക്കുന്നത് കോഴിയെ കൂടിന് വെളിയിൽ നിർത്തുന്നതിന് തുല്യം ആണെന്ന് "അനു "തെണ്ടി "പാറു പാറു പല്ല് കടിച്ചു പറഞ്ഞു... സമയം കടന്നു പോയി... ദേവൻ പുറത്താക്കിയില്ല എങ്കിലും ജോയ് സാറ് പുറത്താക്കിയതോടെ ആ വിഷമം തീർന്നു.... പാറു വരാന്തയിൽ നിന്ന് വായിനോക്കുന്ന സമയത്ത് ആണ് ദേവൻ അത് വഴി പോയത്... കൂടെ അവളെ ഒരു നോട്ടവും..... നിനക്ക് ഇത് തന്നെ ആണോ പണി എന്ന രീതിയിൽ... ലേ പാറു :തനിക്ക് മാത്രം അല്ലേടാ പുറത്ത് നിർത്താൻ അധികാരം --------------- ദേവൻ "മോനെ ഡാ അമ്മ പറയുന്നത് ഒന്ന് കേൾക്ക് " "അമ്മ ഈ കാര്യത്തിൽ എന്ത് പറഞ്ഞാലും ഞാൻ കേൾക്കില്ല..."ദേവൻ "നല്ല കുട്ടി ആണെടാ "അമ്മ "എന്നാ അച്ഛക്ക് ആലോചിച്ചാൽ മതി... എനിക്കൊന്നും വേണ്ട ഇതിനെ..."ദേവൻ "നീ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടെൽ പറ...

നമുക്ക് നല്ലതാണേൽ നടത്താമെടാ "അമ്മ "എന്റെ പൊന്നു സുമിത്ര കൊച്ചേ ഇനി ഈ കല്യാണത്തിന്റെ കാര്യം എങ്ങാനും പറഞ്ഞു വന്നാൽ ഉറപ്പാ ഞാൻ നാട് വിട്ടു പോകും "ദേവൻ "നീ ഇങ്ങനെ പറയാതെടാ "അമ്മ ദേവൻ അതൊന്നും കേൾക്കാതെ അവിടെ നിന്ന് എണീറ്റു പോയി.... സുമിത്ര കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോയിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു...... --------------- പാറു "അച്ഛേ " അച്ഛനെ തപ്പി ഇറങ്ങിയ പാറു കണ്ടത് അമ്മയുടെ മടിയിൽ തല വച്ച് കിടക്കുന്ന അച്ചേനെ ആണ്.... "കൊച്ചു കുട്ടികൾക്ക് അങ്ങോട്ട് വരാവോ "പാറു "ദൈവമേ കട്ടുറുമ്പ് വന്നു "ശിവറാം അച്ഛ അവളെ കളിയാക്കി പറഞ്ഞു... "ആഹാ കാണിച്ചു തരാം ഞാൻ കട്ടുറുമ്പ് ആണല്ലേ... ഞാൻ പോയാലേ നിങ്ങള് എന്റെ വില മനസ്സിലാക്കു"പാറു

"അതിന് നീ എങ്ങോട്ട് പോകുന്നു "അമ്മ "ഞാൻ ഇൻസ്റ്റയിൽ ഒരു ബംഗാളിയെ സെറ്റാക്കി അവന്റെ കൂടെ ബംഗാളിൽ പോകും "പാറു "അതിന് നിന്നെ ഒക്കെ ആര് കൊണ്ട് പോകാന... നീ എങ്ങാനും അവിടെ ചെന്നാൽ ബംഗാളിൽ പേടിച്ചോടാതിരുന്നാൽ ഭാഗ്യം "ശിവറാം "അച്ഛ എന്നേ അങ്ങനെ കളിയാക്കേണ്ട ഞാൻ വലിയ സംഭവം ആണ് "പാറു "എവിടെത്തെ "അമ്മ "ഈ വീട്ടിലെ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു...അവള് കുറെ നേരം അച്ഛയോടും അമ്മയോടും ഇരുന്നു സംസാരിച്ചു... അവസാനം ഉറക്കം വന്നപ്പോൾ റൂമിലേക്ക് പോയി... അവിടെ എത്തിയപ്പോൾ ഉണ്ട് ഒരുത്തി ഹെഡ്‌സെറ്റ് വച്ച് ഫോണിലേക്ക് മുഴുകിയിരിക്കുന്നു.... "ഡീ "പാറു അവളുടെ തോളിൽ തട്ടി പാറു വിളിച്ചതും സയന അലറി കൊണ്ട് എണീറ്റു ചാടി.... "അമ്മേ അനബല്ലേ... പോ സാത്താനേ പോ "സയന റൂമിലെ അരണ്ട വെളിച്ചത്തിൽ പാറുവിനെ കണ്ട് സയന അലറി....

. "അനബല്ല നിന്റെ മറ്റവനാടി "പാറു പാറു പല്ല് കടിച്ചു പറഞ്ഞു... "നീയായിരുന്നോ... ഞാൻ കരുതി അനബല്ല ആണെന്ന് "സയന "പ്പാ... നിനക്ക് ആ വൃത്തികെട്ടത്തിന്റെ മുഖം ഒക്കെ എനിക്ക് തരുന്നതിനു പകരം Deepika Padukone ആണെന്ന് വിചാരിച്ചൂടെ "പാറു "അതിന് എനിക്ക് തലക്ക് ഓളം ഒന്നുല്ല "സയന "തെണ്ടി"പാറു "എടി ബാ നമുക്ക് ഇതിന്റെ ബാക്കി കാണാം "സയന "ഒറ്റക്ക് അങ്ങ് കണ്ടാൽ മതി... അവളുടെ ഒരു അനബല്ല... എനിക്ക് ഉറക്കം വരുന്നുണ്ട്... ഉറങ്ങിയാലേ വളരു "പാറു "ഇനി എങ്ങോട്ട് വളരാൻ "സയൻ "വന്നു വന്നു നിനക്ക് എന്നേ ഒരു വിലയും ഇല്ല അല്ലെ "പാറു "ഇല്ലെങ്കിൽ "സയന "ഞാൻ നിന്റെ അച്ഛന് വിളിച്ചു നിനക്ക് ആദിയെ ഇഷ്ടം ആണെന്ന് പറയും... കൂടാതെ നിങ്ങള് ഒളിച്ചോടാൻ പോകുവാണെന്നും "പാറു "എന്റെ മോളെ ഞാൻ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ഇങ്ങനെ തമാശ പറയാതെ...

നിന്നെ കൊണ്ട് ഞാൻ "സയന "ആ പേടി ഇരിക്കുന്നത് നല്ലതാ "പാറു അതും പറഞ്ഞു പാറു തലവഴി പുതപ്പ് മൂടി "പാറു ----------- ദേവൻ "ഇന്നലെ തെറിയൊന്നും കേട്ടില്ലല്ലോ "ആദി "ഇന്നലെ ഫോൺ വന്നില്ല "ദേവൻ "അങ്ങോട്ട് വിളിക്കെടാ നീ "ആദി "ഡാ ദേവൻ തറയാ... എന്ന് കരുതി അവളെ പോലെ കൂതറ അല്ല "ദേവൻ അവര് രണ്ട് പേരും ഓഫീസിൽ ഓരോന്ന് സംസാരിച്ചു ഇരിക്കയിരുന്ന... ഇന്ന് മീറ്റിങ് ഉള്ളത് കൊണ്ട് തന്നെ ദേവനും ആദിയും ഓഫിസിലേക്ക് വന്നിട്ടുണ്ട്..... ഓഫീസിൽ നിന്ന് ദേവൻ വീട്ടിലേക്ക് വിട്ടു.... അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല... വിളിച്ചു നോക്കിയപ്പോൾ ആണ് അറിഞ്ഞത് എല്ലാം കൂടെ പുറത്ത് പോയതാണെന്ന്... ദേവൻ റൂമിലേക്ക് പോയി... ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ ആണ് താഴെ നിന്ന് ശബ്ദം കേട്ടത്..... ദേവൻ ചെന്ന് വാതിൽ തുറന്നു.... അപ്പോഴാണ് മുമ്പിൽ നിൽക്കുന്ന പാറുവിനെ കണ്ടത്....

ദേവൻ അവളുടെ അടുത്തേക്ക് നടന്നു .... "നീ എന്താ ഇവിടെ "ദേവൻ ദേവന്റെ ശബ്ദം കേട്ട് അവള് നോക്കി.... അപ്പോഴാണ് അവളെ ശരിക്കും അവൻ ശ്രദ്ധിച്ചത്... ഒരു ബ്ലൂ കളർ ചുരിതാർ ആയിരുന്നു അവളുടെ വേഷം... നീളമുള്ള മുടി മെടഞ്ഞ് മുന്നിലേക്ക് ഇട്ടിട്ടുണ്ട്.. ഒരു ചുവന്ന കുഞ്ഞ് പൊട്ടും... നെറ്റിയിൽ പതിഞ്ഞിരിക്കുന്ന ചന്ദനം... "അത് പിന്നെ അങ്കിളിനെ കാണാൻ "പാറു പാറു നിഷ്കു ആയി പറഞ്ഞു.... "അവരൊന്നും ഇവിടെ ഇല്ല.... എന്തേലും അത്യാവശ്യാം ആണോ "ദേവൻ "ഈ ഫയൽ ഇവിടെ തരാൻ പറഞ്ഞു "പാറു പാറു അവന്റെ കയ്യിലേക്ക് വച്ച് കൊടുത്തു പറഞ്ഞു...... "നീ വാ "ദേവൻ "ഞാൻ പോകാണ് "പാറു പാറു പെട്ടന്ന് തന്നെ പറഞ്ഞു.... "ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നും ഇല്ല... നല്ല മഴക്കാറുണ്ട് ഞാൻ കൊണ്ട് വിടാം... തനിച്ചു പോകേണ്ട "ദേവൻ ദേവൻ അത് പറഞ്ഞു അകത്തേക്ക് കയറി... മടിച്ചു മടിച്ചു അവളും കയറി.... "നിനക്ക് ചായ ഉണ്ടാക്കാൻ അറിയോ "ദേവൻ "ഇല്ല "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... ദേവൻ അവളെ ഒന്ന് നോക്കി അടുക്കളയിലേക്ക് പോയി.... ---------

പാറു അച്ഛ ഇന്ന് ഓഫീസിൽ പോയില്ല... അത് കൊണ്ട് തന്നെ ഒരു അർജെന്റ് ഫയൽ അനുവിന്റെ വീട്ടിലേക്ക് കൊണ്ട് വിടാൻ എന്നേ പറഞ്ഞയച്ചതാ..... പാറു അവിടെ ഉണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു... എന്നിട്ട് ഫോൺ എടുത്തു അനുവിനെ വിളിച്ചു രണ്ട് തെറി പറഞ്ഞു.... അപ്പോഴേക്കും ദേവൻ രണ്ട് കപ്പ് ചായയുമായി വന്നു..... "കുടിക്ക് "ദേവൻ പാറു അതിൽ നിന്ന് ഒന്നെടുത്തു കുടിക്കാൻ തുടങ്ങി.... "ക്രീം ബിസ്കറ്റ് ഒന്നും ഇല്ലാട്ടോ "ദേവൻ ദേവൻ ചിരി കടിച്ചു പിടിച്ചു പറഞ്ഞു.....പാറു ഒന്ന് ഇളിച്ചു കൊടുത്തു..... "ഇയാൾക്ക് ചായ ഒക്കെ ഉണ്ടാക്കാൻ അറിയും "പാറു "അല്ലാണ്ട് ഇപ്പൊ ഇതുണ്ടാക്കാൻ ഇവിടെ ആരും ഇല്ലല്ലോ "ദേവൻ "അയ്യോ തമാശ ആയിരിക്കും "പാറു പാറു പുച്ഛിച്ചു പറഞ്ഞു.... അവള് വേഗം ചായ കുടിച്ചു..... "പോകാം "പാറു "നടക്ക്... ഞാൻ കീ എടുക്കട്ടെ "ദേവൻ പാറു ആണ് മുമ്പിൽ നടന്നത്.... വാതിന്റെ അവിടെ എത്തിയതും ഫോണിലേക്ക് നോക്കി നടന്നത് കൊണ്ട് ദേ പോകുന്നു കാല് തെന്നി താഴേക്ക്.... എന്നാൽ വീഴുന്നതിന് മുൻപ് ദേവന്റെ കൈകൾ അവളെ ഭദ്രമായി പിടിച്ചിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story