മാഷ്‌ടെ സ്വന്തം: ഭാഗം 2

mashde swantham

എഴുത്തുകാരി: നിഴൽ

അതോണ്ടല്ലേ പട്ടീ അവര് വിളിച്ചപ്പോൾ ഞാൻ പോകാതിരുന്നേ... അപ്പൊ നിനക്ക് ഫൺ...."അനു പാറു ഒന്ന് ഇളിച്ചു കൊടുത്ത്....രണ്ടും ക്ലാസ്സിലേക്ക് നടന്നു.... ക്ലാസ്സിൽ കയറാൻ കാൽ വച്ചതും.... ആരോ കാലിൽ തട്ടിയതും പാറു ദേ പോകുന്നു താഴേക്ക്....പാറു വീണത് എന്തിന്റെയോ പുറത്താണ്..... "അമ്മേ!!!" പാറു അയാളുടെ പുറത്ത് നിന്ന് കൈ കുത്തി എണീറ്റത്തും അയാളെ നോക്കി... "എന്റെ ഈശോയെ എന്തൊരു ഭംഗിയാ ഈ ചെക്കന്.... എന്റെ ഉണ്ണി മുകുന്ദൻ ചേട്ടാ... എന്റെ zain ഏട്ടാ കുറച്ചു അങ്ങോട്ട് മാറി നിൽക്കു"പാറു(ആത്മ ) പാറു വീണു കിടക്കുന്ന ആളിന്റെ മുഖത്ത് തന്നെ നോക്കി ഇരിക്ക... തെറ്റ് ധരിക്കേണ്ട വായി നോട്ടം എന്ന് നമ്മള് പറയും അവളോടെങ്ങാനും പറഞ്ഞാൽ യാ മോളെ വെറൈറ്റി തെറികൾ ഒക്കെ കിട്ടും..... "ആരുടെ അമ്മേനെ നോക്കി നിൽക്കാടി... എഴുനേറ്റ് മാറെടി!!" അലർച്ച കേട്ടു പാറു ചാടി എണീറ്റു.... നേരെ അയാളുടെ കയ്യിൽ ചവിട്ടി കയറി.... "അമ്മ കൈ " പാറു അത് കേട്ടതും അവന് നേരെ കൈ നീട്ടി... "ഇന്നാ പിടിച്ചോ... എന്നിട്ട് എഴുന്നേറ്റോ... ഞാൻ നല്ല കുട്ടി ആയത് കൊണ്ട് തനിക്ക് എണീക്കാൻ കയ്യൊക്കെ തരുന്നു.... വേറെ വല്ലവളുമാരും ആണേലും ഇട്ടേച് പോയേനെ "പാറു നിലത്ത് കിടക്കുന്ന ആള് ആണേൽ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നു....

"കാലേന്ന് കയ്യെടുക്കെടി തെണ്ടി " അപ്പോഴാണ് പാറുവും അത് ശ്രദ്ധിച്ചത്.... അവൾ വേഗം കാലെടുത്ത്.... എന്നിട്ട് കുറച്ചു മാറി നിന്ന് കൈ നീട്ടി....അവൻ അവളെ ഒന്ന് തുറിച്ചു നോക്കി...അപ്പോഴേക്കും വേറെ ഒരു കൈ അവന് നേരെ നീണ്ടു.... പാറു ആ കയ്യുടെ ഉടമയെ നോക്കിയതും ഞെട്ടി പോയി.... അനു കൈ കൊടുത്തതും അവൻ എണീറ്റു....പാറുവിനെ ഒന്ന് തറപ്പിച്ചു നോക്കി അവിടെ നിന്നും പോയി.... "ഡീ ഇയാളെ നിനക്കെങ്ങനെ ആണ് പരിചയം "പാറു "ഇത് എന്റെ വല്യച്ഛന്റെ "അനു അനു മുഴുവനാക്കും മുൻപ് പാറു ഇടക്ക് കയറി.... "നിന്റെ വല്യേട്ടൻ ആണെന്ന് മാത്രം പറയരുത് "പാറു "നിനക്കെങ്ങനെ മനസ്സിലായി... ഇതാണ് എന്റെ വല്യേട്ടൻ മഹാദേവ്... ഞങ്ങടെ ദേവട്ടൻ "അനു "കുടുംബത്തോടെ കുഴിയിട്ട് മൂടാൻ ഇറങ്ങിയേക്കുവാണോ "പാറു പാറു അനുവിനെ ഒന്ന് നോക്കി ക്ലാസ്സിൽ കയറാൻ നിന്നു... എന്നിട്ട് അതെ സ്പീഡിൽ പുറത്തേക്ക് വന്നു..... "അല്ലെടി ഞാൻ എങ്ങനെയാ വീണേ "പാറു "വാ ഞാൻ കാണിച്ചു തരാം "അനു "ഇന്റെ പൊന്നോ... ഇനി വീഴാൻ എനിക്ക് വയ്യ "പാറു അനു ഇളിച്ചു കൊടുത്തു..... "ഡീ നമ്മളിവിടെ കയറിയപ്പോൾ ആ ശ്രുതി ഇവിടെ നിന്നിരുന്നു... അവളാണെന്ന് തോന്നുന്നു എന്നേ വീഴ്ത്തിയെ....

അവൾക്കുള്ളത് അങ്ങ് കൊടുത്തേക്കാം "പാറു പാറു ക്ലാസ്സിലേക്ക് കയറാൻ നിന്നതും അനു അവളെ പിടിച്ചു വച്ചു.... "പാറു ഒന്ന് ക്ഷമി... നമുക്ക് കുറച്ചു കഴിഞ്ഞു കൊടുക്കാം "അനു "നീ പറഞ്ഞാൽ വേറെ അപ്പീലില്ല.... ബാ ക്ലാസ്സിൽ പോകാം മുത്തേ "പാറു പാറു അനുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു ക്ലാസ്സിലേക്ക് കയറി പിറകെ ചിരിച്ചു കൊണ്ട് അനുവും.... രണ്ട് പേരും അവിടെ ഇരുന്നു ഭയങ്കര കത്തിയടി ആയിരുന്നു.... "എടി ഒരു കാര്യം ചോദിക്കാൻ വിട്ടു "പാറു "എന്താണാവോ "അനു "നിന്റെ വല്യേട്ടൻ എന്താ ഇവിടേ "പാറു "ഏട്ടൻ നമ്മുടെ സാർ ആണ്... നേരത്തെ ലീവ് ആണെന്ന് പറഞ്ഞ ആള് ഇതാണ് "അനു "നീ എന്താ ഇതൊന്നും നേരത്തെ പറയാതിരുന്നത് "പാറു "നിനക്കൊരു സർപ്രൈസ് തന്നതാ"അനു "പിന്നെ.. ഞാൻ എന്താ അങ്ങേരുടെ ഭാര്യയോ... അതോ കാമുകിയോ സർപ്രൈസ് തരാൻ "പാറു പാറു പുച്ഛിച്ചു പറഞ്ഞു....അപ്പോഴാണ് ആരോ ക്ലാസ്സിലേക്ക് വന്നത് പാറുവും അനുവും നോക്കിയപ്പോൾ ദേവൻ ആണ്.... "ഹലോ സ്റ്റുഡന്റസ്....ഞൻ മഹാദേവ്... നിങ്ങടെ ക്ലാസ് ചാർജ് എനിക്കാണ്" ദേവൻ പറഞ്ഞു നിർത്തി.... പാറു ആ ക്ലാസ്സിനെ ഒന്ന് മൊത്തത്തിൽ നോക്കി... അപ്പോളാണ് അവളാ തുണിയുടുക്കാത്ത സത്യം മനസ്സിലാക്കിയത്.... എല്ലാ പിടകളുടെയും കണ്ണ് ദേവനിൽ ആയിരുന്നു.... എന്തിന് നമ്മുടെ ശ്രുതി വരെ ദേവനെ വായി നോക്കുന്നു.... "എടിയേ ഇതിനും മാത്രം എന്താ ഇങ്ങേർക്കുള്ളത്... ഇവളുമാർ വല്ല ലോകാത്ഭുതം കണ്ട പോലെ നോക്കുന്നു "

പാറു പാറു അനുവിന്റെ ചെവിയിൽ ചോദിച്ചു.... "എന്താടി എന്റെ ഏട്ടൻ ലുക്കെല്ലേ "അനു "ഓ പിന്നെ എത്ര ലുക്ക് ഉണ്ടായിട്ട് എന്താ... വായ തുറന്നാൽ പോയില്ലേ "പാറു "അക്കാര്യത്തിൽ നിങ്ങള് സെയിം പിച്ച് ആണ് "അനു അനു ചിരിച്ചോണ്ട് പറഞ്ഞു... പാറു അവളെ കൂർപ്പിച്ചു നോക്കി....ദേവൻ വന്നു എല്ലാവരുടെയും പേര് ചോദിച്ചു.... പാറുവിന്റെ അടുത്ത് എത്തിയപ്പോൾ അവളെ ഒന്ന് തുറിച്ചു നോക്കി....ബെല്ലടിച്ചതും അവൻ പോയി.... "ഓ അങ്ങേര് ആരാ... ഇത്തിരി സൗദര്യം ഉണ്ടെന്ന് വച്ചുള്ള ജാടയാ "പാറു "ഡീ എന്റെ ഏട്ടനെ പറയണ്ടാട്ടോ "അനു "അവളും അവളുടെ ഒരു ഏട്ടനും "പാറു പാറു മുഖം കോട്ടി പറഞ്ഞു.....വൈകീട്ട് കോളേജ് വിട്ടു പാറുവും അനുവും ബസ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു.... പെട്ടന്നാണ് ഒരു കാർ അവരുടെ മുമ്പിൽ കൊണ്ട് നിർത്തിയെ..... "ഡോ തനിക്കൊന്നും കണ്ണ് കണ്ടൂടെ... ഓരോന്ന് രാവിലെ തന്നെ സോറി വൈകുന്നേരം തന്നെ ഇറങ്ങിയേക്കുവാ മനുഷ്യനെ കൊല്ലാൻ "പാറു പാറു കലിപ്പായി പറഞ്ഞതും അനു ദയനീയമായി വേണ്ടെന്ന് തലയാട്ടി.... കാറിന്റെ ക്ലാസ്സ്‌ താഴ്ത്തിയപ്പോൾ ആണ് അതിന്റെ അകത്തുള്ള ആളുകളെ പാറു കണ്ടത്..... പാറു അനുവിനെ ഒന്ന് നോക്കി... "അനു വന്നു വണ്ടിയിൽ കയറ് "ദേവൻ ദേവൻ പറഞ്ഞതും അനു പാറുവിനോട് പറഞ്ഞു ദേവന്റെ കൂടെ കാറിൽ കയറി...ആദി പാറുവിന് ഉള്ളിൽ നിന്നും കൈവീശി കാണിച്ചു കൊടുത്തു... പാറു ഇളിച്ചോണ്ട് തിരിച്ചും...

അവള് കയറിയതും അവൻ കാറെടുത്ത് വേഗത്തിൽ പോയി... പാറു പിന്നെ അവിടെ നിൽക്കാതെ ബസിൽ കയറി വീട്ടിലേക്ക വിട്ടു....സ്റ്റോപ് എത്തിയതും അവള് ബസിൽ നിന്ന് ഇറങ്ങി.... ചുറ്റും ഒന്ന് നോക്കി.... പാറുവിന്റെ വരവ് കണ്ട് ചില ചെറുപ്പക്കാർ അവിടെ നിന്നും മെല്ലെ എണീറ്റ് മാറാൻ തുടങ്ങി.... പാറു അത് കയ്യോടെ പിടിച്ചു.... "ഹോയ് ചേട്ടൻസ് എങ്ങോട്ട്"പാറു "പൊന്നു മോളെ നീ ഇല്ലാത്ത ലോകത്തിന്റെ ഏത് കോണിൽ വേണേലും പൊക്കോളാം" "അയ്യോ അതെന്താ ഞാൻ വല്ല മൃഗവും ആണോ "പാറു പാറു നിഷ്കു ആയി ചോദിച്ചു.... "നിന്റെ മുമ്പിൽ മൃഗം വരെയും മാറി നിൽക്കും " പാറു അവരെ നോക്കി ഒന്ന് പുച്ഛിച്ചു വീട്ടിലേക്ക് നടന്നു... ഇത്തിരി നടക്കാൻ ഉള്ളത് കൊണ്ട് തന്നെ പാട്ടും പാടിയാണ് നടക്കുന്നത്.... "ചെട്ടികുളങ്ങര.... ഓയ് ചെട്ടികുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ട് നടക്കുമ്പോൾ " അങ്ങനെ നടക്കുന്ന സമയത്താണ് പാറൂട്ടി റോഡിൽ കിടക്കുന്ന തേങ്ങ കണ്ടത്.... സകല ഫുട്‌ബോൾ താരങ്ങളെയും മനസ്സിൽ ധ്യാനിച്ചു ഒന്ന് പുറകോട്ട് നീങ്ങി... റൊണാൾഡോ ഗോളടിക്കാൻ പോകുന്ന കണക്കെ ഒറ്റപോക്കാ.... "അമ്മച്ചിയെ!!!!" ആരും പേടിക്കേണ്ട തേങ്ങ ചെറുതായി ഒന്ന് തെഞ്ഞിയത... നമ്മുടെ നായിക ദേ കിടക്കുന്നു റോഡിൽ.....

ചുറ്റും ഒരു കൂട്ടച്ചിരി കേട്ടാണ് പാറു മുഖം ഉയർത്തിയത്....അപ്പോഴുണ്ട് പാറുവിനെ ക്രൈം പാർട്ടണേഴ്സ്.... അവളുടെ കുട്ടിപ്പട്ടാളം..... "അയ്യേ ചേച്ചി വീണേ " "യ്യോ ചേച്ചി വീണതൊന്നും അല്ല... ഇങ്ങനെ ചെയ്‌താൽ വീഴും എന്ന് ബോധ്യപ്പെടുത്തിയതാ.... അതോണ്ട് ഇനി ആരും ഇത് പോലെ ചെയ്യരുത്ട്ടോ "പാറു "എന്നിട്ട് നല്ലം വേദനയുണ്ടോ " "ഏയ്‌ ഇതൊക്കെ എന്ത് "പാറു "എന്നാ ചേച്ചി എണീറ്റ് വാ ഞങ്ങള് നടക്കം " "ഡാ കണ്ണിൽ ചോര ഇല്ലാത്ത കുരിപ്പുകളെ എന്നേ ഇവിടുന്ന് ഒന്ന് എണീപ്പിക്കേടാ "പാറു പാറു പറഞ്ഞതും കുട്ടിപ്പട്ടാളം പാറുവിനെ വന്നു പൊക്കി..... പാറു അവരെ കൂട്ടി വീട്ടിലേക്ക് പോയി.... "ഡാ ഇനി നിങ്ങള് പൊക്കോ..."പാറു "അപ്പൊ അമ്മയോട് വീണത് പറയണ്ടേ " "നീയൊക്കെ എന്നേ തെക്കോട് എടുപ്പിക്കും.... പൊക്കോണം അവിടെന്ന്"പാറു കുട്ടിപ്പട്ടാളം അവിടെ നിന്ന് ഓടിപ്പോയി... പാറു മെല്ലെ അകത്തേക്ക് കടന്നതും പോരാളി വിത്ത് ചട്ടുകം.... "അയ്യോ അമ്മ ഞാൻ ഇന്ന് കുരുത്തക്കേട് ഒന്നും കാണിച്ചിട്ടില്ല "പാറു ലവള് കള്ള കണ്ണീർ ഒഴുക്കി അമ്മയെ പോയി പിടിച്ചു.... "അതിന് ഞൻ ഒന്നും പറഞ്ഞില്ലല്ലോ "അമ്മ "അപ്പൊ എന്നേ തല്ലാൻ അല്ലെ ഇത് "പാറു പാറു പോരാളിയുടെ കയ്യിൽ ഉണ്ടായിരുന്നു ചട്ടുകം തൊട്ട് ചോദിച്ചു.... "മനുഷ്യന് ഒരു ദോശ ചുടാനും പറ്റില്ലേ "പോരാളി പോരാളി അതും പറഞ്ഞു അടുക്കളയിലേക്ക് വിട്ടു.... "ഹാ എന്റെ ഭാഗത്തും തെറ്റുണ്ട്.... ചട്ടുകം കണ്ടപ്പോൾ മിനിമം രണ്ടെണ്ണം പ്രതീക്ഷിച്ചു....

അല്ല ഈ ദോശ ചുടുന്നത് ചട്ടുകം കൊണ്ടാണോ പുട്ടല്ലേ ചട്ടുകം കൊണ്ട് ഉണ്ടാക്ക.... അമ്മയോട് ചോദിച്ചാലോ... അല്ലേൽ വേണ്ട.... ചിലപ്പോൾ ചട്ടുകം ചൂടാക്കി വെക്കും " പാറും അതും പറഞ്ഞു നേരെ റൂമിലേക്ക് വിട്ടു... റൂമിൽ ചെന്നപ്പോൾ തന്നെ കട്ടിലിലേക്ക് എടുത്ത് ഒറ്റച്ചാട്ടം... കട്ടിൽ കണ്ടാൽ കൊച്ച് ശവമാണെന്നെ..... ചത്ത പോലെ കിടന്നുറങ്ങുവാണ് പാറു... ഇതേ സമയം കഴുത്തിൽ എന്തോ അരിക്കുന്നത് പോലെ തോന്നിയ അവൾ തിരിഞ്ഞ് കിടന്നു.... പിന്നെയും തുടർന്നപ്പോൾ പാറു ചാടി എണീറ്റു... അപ്പോഴിതാ മുമ്പിൽ ഇളിച്ചു നിൽക്കുന്ന ഒരു സാധനം... "അമ്മേ യക്ഷി "പാറു പാറു ബെഡിൽ നിന്ന് ചാടി എണീറ്റ്‌ ഉച്ചത്തിൽ അലറി.... "എടി പട്ടി ഇത് ഞാനാണ് " പാറു അപ്പോഴാണ് മുമ്പിൽ നിൽക്കുന്ന സാധനത്തെ കണ്ടത്....പാറുവിന്റെ വല്യച്ഛന്റെ മകൾ സയന... പുള്ളിക്കാരി കുടുംബത്തോടെ അമേരിക്കയിൽ ആയിരുന്നു... "നീയോ നീ എപ്പോ വന്നു "പാറു "വരുന്ന വഴിയ" "നീയെന്താ വല്ല പെയിന്റ് പാട്ടയിലും തലകുത്തി വീണോ.... എന്തോന്നെടി മുഖത്ത് "പാറു പാറു കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.... "പപഹ്.... ഇത് ഇത് ന്യൂ മേക്കപ്പ് ലുക്ക് ആണ്.... സിംപിൾ ആണെടി " "ഇതാണോ സിമ്പിൾ... ഇതിലും നല്ലത് കുമ്മായം തേക്കുന്നതാ "പാറു "നിനക്ക് അസൂയ ആണെടി മോളെ

"സയന "എന്തെ നിനക്ക് വേണോ... രണ്ട് കിലോ 100രൂപ "പാറു "അയ്യേ ചളി "സയന "ഒരു കൈയബദ്ധം നാറ്റിക്കരുത് "പാറു പിന്നെ അങ്ങോട്ട് രണ്ടും നാട്ടിലെ ഓരോ വിശേഷം പറഞ്ഞു ഇരുന്നു....അപ്പോഴാണ് പാറുവിന്റെ അമ്മ ചായ കുടിക്കാൻ രണ്ടിനേം വിളിച്ചത്.... രണ്ടും താഴേക്ക് പോയി ടേബിളിൽ ഇരുന്നു.... "അമ്മേ എന്റെ ക്രീം ബിസ്കറ്റ് എവിടെ "പാറു "തന്നത് തിന്നിട്ട് എണീറ്റു പോടീ "പോരാളി "വൈ ദിസ് കൊലവെരി അമ്മ.... എനിക്ക് ക്രീം ബിസ്ക്കറ്റ് വേണം "പാറു "ഞാൻ അങ്ങോട്ട് വന്നാൽ നിനക്ക് തികച്ചു തരും "പോരാളി "വേണ്ട വേണ്ടാത്തോണ്ടാ "പാറു "എടി നിനക്ക് ആന്റി വന്നാൽ ബിസ്‌ക്കറ്റ് തരും എന്ന് പറഞ്ഞില്ലേ... പിന്നെ എന്താ വേണ്ടെന്ന് പറഞ്ഞത്"സയന സയനയുടെ ചോദ്യം കേട്ട് പാറു അവളെ ഒന്ന് നോക്കി..... "നിനക്ക് കേരളത്തിലെ അമ്മമാരെ അറിയില്ല.... പോരാളിയുടെ ആ ഡയലോഗ് കേട്ടാൽ ആയുധം വച്ചു കീഴടങ്ങിക്കോണം... ഇല്ലേൽ അടി വരുന്ന വഴി അറിയില്ല "പാറു പാറു പിന്നെ ഫോൺ എടുത്ത് അച്ഛക്ക് വിളിച്ചു... ------------- ശിവറാം "ദേവ മോനെ ആ ഫയൽ ഒക്കെ ഞാൻ ക്ലിയർ ചെയ്ത് വച്ചത...ഇനി അത് നീ ഒന്ന് നോക്കി സൈൻ ചെയ്‌താൽ മതി... "ശരി അങ്കിളേ... ഞാൻ നോക്കാം " ദേവനോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് ആരോ ഫോൺ അടിച്ചത്... സ്‌ക്രീനിൽ പാറൂട്ടി എന്ന് കണ്ടതും ശിവറാം ഒരു ചിരിയോടെ ഫോൺ എടുത്തു.... "ഹലോ അച്ഛേ... അച്ഛ എപ്പോഴാ വരുക... വരുമ്പോൾ എന്റെ ക്രീം ബിസ്ക്കറ്റ് മറക്കണ്ട

"പാറു "അപ്പൊ ഇന്നലെ വാങ്ങിച്ചത് ഇത്ര പെട്ടന്ന് തീർത്തോ"ശിവറാം "അതെനിക്ക് ടെൻഷൻ വന്നപ്പോൾ ഞാൻ കഴിച്ചു തീർത്തു "പാറു "അച്ഛെടെ മോൾക്ക് അതിനും മാത്രം എന്തുവാ ഇത്ര ടെൻഷൻ "ശിവറാം "അതുണ്ടല്ലോ അച്ഛേ.... ഇന്നലെ എന്റെ zain ഏട്ടൻ ഒരുത്തിയുടെ കൂടെ നിന്ന് സെൽഫി എടുത്തിട്ടു...എനിക്കത് കണ്ട് അങ്ങ് ചൊറിഞ്ഞു കേറി...പിന്നെ ഒന്നും നോക്കിയില്ല അഞ്ചാറു ബിസ്കറ്റ് ചായയിൽ മുക്കി അങ്ങ് തീർത്തു "പാറു "അച്ഛെടെ മോള് അച്ഛനെ ഒരു കടക്കാരൻ ആക്കും... എന്തായാലും ഞാൻ വരുമ്പോൾ കൊണ്ട് വരാം "ശിവറാം "താങ്ക്സ് അച്ഛേ... ഉമ്മ"പാറു ശിവറാം ഫോൺ വച്ചു നോക്കിയത് ദേവനെ ആണ്... "ആരാ അങ്കിളേ ഫോണിൽ "ദേവൻ "എന്റെ മോളാണ്... വരുമ്പോൾ ക്രീം ബിസ്കറ്റ് കൊണ്ട് വരാൻ പറയാൻ വിളിച്ചത"ശിവറാം ശിവറാം ചിരിച്ചോണ്ട് പറഞ്ഞു... "അങ്കിളിന് അത്ര ചെറിയ കുട്ടികൾ ഒക്കെ ഉണ്ടോ "ദേവൻ "അയ്യോ ചെറുതൊന്നും അല്ല... ചെറുതും വലുതും ആയി ഒന്നേ ഒള്ളൂ ഞങ്ങൾക്ക്... ആള് നാട്ടിലെ ഒരു ചെറിയ ചട്ടമ്പി ആണ് "ശിവറാം "ആഹാ കൊള്ളാല്ലോ "ദേവൻ "എന്നാ ഞാൻ ഇറങ്ങുവാ മോനെ... വൈകിയാൽ അവള് എന്നേ വഴക്ക് കേൾപ്പിക്കും "ശിവറാം ശിവറാം ദേവനോട് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story