മാഷ്‌ടെ സ്വന്തം: ഭാഗം 20

mashde swantham

എഴുത്തുകാരി: നിഴൽ

പാറു ആണ് മുമ്പിൽ നടന്നത്.... വാതിന്റെ അവിടെ എത്തിയതും ഫോണിലേക്ക് നോക്കി നടന്നത് കൊണ്ട് ദേ പോകുന്നു കാല് തെന്നി താഴേക്ക്.... എന്നാൽ വീഴുന്നതിന് മുൻപ് ദേവന്റെ കൈകൾ അവളെ ഭദ്രമായി പിടിച്ചിരുന്നു......ദേവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഓടി നടന്നു... പേടിയോടെ കണ്ണുകൾ ഇറുകി അടച്ചു നിൽക്കുന്ന അവളെ കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു..... ദേവൻ അവളെ നേരെ നിർത്തി..... "നിനക്കെന്താടി കണ്ണ് കണ്ടൂടെ... നോക്കി നടന്നാൽ എന്താ..."ദേവൻ "അതിന് തനിക്കെന്താ... എന്റെ ഇഷ്ടം പോലെ ഞാൻ നടക്കും "പാറു പാറു മുഖം തിരിച്ചു പറഞ്ഞു... "വരുന്നുണ്ടേൽ വാ "ദേവൻ അത് കേട്ടതും പാറു അവന്റെ കൂടെ നടന്നു... ദേവൻ കാറ് എടുത്തു... പാറു പിറകിലെ ഡോർ തുറന്നു.... "എങ്ങോട്ട് "ദേവൻ "വീട്ടിലേക്ക് അല്ലെ "പാറു "അത് മനസ്സിലായി... പിറകോട്ടു എങ്ങോട്ടാണെന്ന്

"ദേവൻ "പിന്നെ വണ്ടിയുടെ മണ്ടേൽ ഇരിക്കണോ "പാറു "വന്നു മുമ്പിൽ കയറ് "ദേവൻ "അയ്യടാ പൂതി അങ്ങ് മനസ്സിൽ വച്ചാൽ മതി..."പാറു "അതൊക്കെ ഞാൻ വച്ചോളാ... ഇപ്പൊ വരുന്നുണ്ടേൽ കയറാൻ നോക്ക്... ഇല്ലേൽ ഞാൻ എന്റെ പാട്ടിന് പോകും "ദേവൻ അത് കേട്ടതും പാറു എന്തൊക്കെയോ പിറുപിറുത്ത് മുമ്പിൽ കയറി.....അവള് കയറിയ ഉടനെ ദേവൻ വണ്ടിയെടുത്തു..... പാറു പുറത്തേക്ക് തന്നെ നോക്കി ഇരുന്നു.... ബോറടിച്ചപ്പോൾ പാറു പാട്ട് വച്ച്...ദേവൻ അത് നിർത്തി വച്ച്.... പാറു പിന്നേം പാട്ട് വച്ച്.... ദേവൻ വീണ്ടും നിർത്തി.... "താനും തന്റെ ഒരു പാട്ട വണ്ടിയും "പാറു പാറു പിറുത്തു വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.... വീട്ടിൽ എത്തുന്നത് വരെ രണ്ട് പേരും ഒന്നും മിണ്ടിയിയില്ല.... ഇടക്ക് ഇടക്ക് നോക്കി പുച്ഛിച്ചു കളിക്കും.... വീട്ടിലേക്ക് എത്തിയതും പാറു ചാടി ഇറങ്ങി... ദേവൻ അത് കണ്ട് വായും പൊളിച്ചു നിന്നു...

. --------- പാറു ഇയാളുടെ കൂടെ ഒക്കെ വന്നാൽ എന്റെ ശ്വാസം നിന്നു പോകും... തെണ്ടി പാറു ദേവനെ മനസ്സിൽ ധ്യാനിച്ചു പോയി വാതിലിൽ മുട്ടി..... "അമ്മ അമ്മ ഞാൻ വന്നു "പാറു അത് കേട്ടതും അമ്മ വന്നു വാതിൽ തുറന്നു... "എവിടെ ആയിരുന്നെടി നീ"അമ്മ അപ്പോഴാണ് അമ്മ ദേവനെ കണ്ടത്.... "ആന്റി ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞത് കൊണ്ട വൈകിയേ "ദേവൻ ദേവൻ പറയുന്നത് കേട്ട് പാറു വാ പൊളിച്ചു നിന്നു... അമ്മയെ കൊണ്ട് രണ്ട് തരീക്കും എന്ന് വിചാരിച്ചു ഇങ്ങനെ ഒക്കെ പറഞ്ഞാൽ ബോധം പോയില്ല എങ്കിൽ ഭാഗ്യം... പാറു ഒന്ന് ഇളിച്ചു അവിടെ നിന്നും അകത്തേക്ക് ഓടിപ്പോയി... "മോൻ കയറി ഇരിക്ക് "അമ്മ "ഇല്ലാന്റി ഞാൻ ഇറങ്ങുവാ... പിന്നെ ഒരിക്കൽ ആകാം "ദേവൻ ദേവൻ ഒരു ചിരിയോടെ പറഞ്ഞു അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു....അവൻ പോയതും പാറു പുറത്തേക്ക് ഇറങ്ങി വന്നു....

"അയാള് പോയോ "പാറു "അയാളോ "അമ്മ "ആന്ന് ആ മഹാദേവൻ "പാറു "ഡീ നിന്റെ നാക്കിന്റെ നീളം ഇത്തിരി കൂടുന്നുണ്ട്... അവൻ നിന്റെ മാഷാണ് അത് മറക്കേണ്ട "അമ്മ "അയിന് "പാറു അമ്മ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി അവിടെ നിന്നും പോയി... ------------ ദേവൻ "🎶എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ ഉം.. ഉം.. ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ ഉം...🎶"ദേവൻ ദേവന്റെ പാട്ട് കേട്ട് ആദി അവനെ ഒന്ന് അടിമുടി നോക്കി.... "എന്താടാ നോക്കുന്നെ "ദേവൻ "അല്ല നിന്റെ ഏത് പിരിയ ലൂസായെ എന്ന് നോക്കിയതാ "ആദി "ഇങ്ങ് അടുത്തുവാ ഞാൻ പറഞ്ഞു തരാം "ദേവൻ "ഓ വേണ്ട... എന്തിന വെറുതെ... എനിക്ക് ചെവിയൊന്നും ക്ളീൻ ചെയ്യാൻ ഇഷ്ടം അല്ല "ആദി "കുളിക്കാൻ തന്നെ മടിയുള്ളവനാണെന്ന് എനിക്ക് നന്നായി അറിയാം "ദേവൻ "അനാവശ്യം പറയരുത്...

ഞാൻ കഴിഞ്ഞ ആഴ്ച കൂടെ കുളിച്ചതാ "ആദി "കഷ്ടം.... പോയി തൂങ്കെട "ദേവൻ "പ്പാ... നിന്റെ കെട്ട്യോളോട് പോയി തൂങ്ങി ചാവാൻ പറയടാ "ആദി "എടാ പൊട്ടാ നിന്നോട് പോയി ഉറങ്ങാൻ ആണ് പറഞ്ഞത് "ദേവൻ "എന്നാ പിന്നെ നിനക്ക് അങ്ങനെ ചോദിച്ചാൽ പോരായിരുന്നോ... എന്തിനാ വെറുതെ ഹിന്ദിയിൽ ഒക്കെ ചോദിച്ചേ "ആദി "ഹിന്ദിയോ "ദേവൻ ദേവൻ വായും പൊളിച്ചു ആദിയെ നോക്കി.... ----------- പാറു "തന്റെ മുഖത്ത്തും ഉണ്ടല്ലോ രണ്ട് കണ്ണ്... എപ്പോഴും വന്നു ഇടിച്ചോളും "പാറു ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് രണ്ടും ഒന്ന് കൂട്ടി ഇടിച്ചു... രണ്ടിന്റെയും തല്ല് കണ്ട് അനു വായും പൊളിച്ചു നിൽക്കാണ്.... പാറു ദേവന്റെ നേരെ കത്തി കയറുവാണ്... "ഡീ... ഡീ നീയെങ്ങോട്ടാ ഈ തള്ളിക്കയറി വരുന്നേ... കീപ് ഡിസ്റ്റൻസ് "ദേവൻ "അയ്യടാ അല്ലേൽ ടെച്ചാൻ പറ്റിയ സാധനം...കണ്ടാലും മതി കുരുട്ടയ്ക്ക പോലെ ഉണ്ട് "ദേവൻ "ഓ പിന്നെ ഇയാള് പിന്നെ ആരാ ഷാറൂഖാനോ "പാറു "ആണേൽ നിനക്കെന്താ "ദേവൻ "അയ്യോ ഇവിടെ ആരുമില്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ "പാറു "നീ ഒറ്റക്ക് ഇരുന്നു ചിരിച്ചോ...

വേറെ ഒരു പണിയും ഇല്ലല്ലോ "ദേവൻ "അയ്യോ രണ്ടും ഒന്ന് നിർത്തുവോ "അനു അനു സഹികെട്ടു പറഞ്ഞു.... "ഇയാളോട് പോകാൻ പറ"പാറു "ഈ കോളേജ് നിന്റെ മറ്റവന്റെ വക ഒന്നും അല്ല "ദേവൻ "അതിന് ഞാൻ പറഞ്ഞോ ആണെന്ന് "പാറു "നീ പറഞ്ഞു എന്ന് ഞാൻ പറഞ്ഞോ "ദേവൻ "ഇയാള് പറഞ്ഞു എന്ന് ഞാൻ പറഞ്ഞോ "പാറു "രണ്ടും ആ പറച്ചിൽ ഒന്ന് നിർത്തുവോ "അനു അനു ചെവി പൊത്തി പറഞ്ഞു.... "ദേ ഇതിനെ കൊണ്ട് വല്ല പുഴയിലും കള "ദേവൻ ദേവൻ അതും പറഞ്ഞു അവിടെ നിന്നും നടന്നു... പാറു നിലത്ത് കിടന്ന ഒരു കല്ല് പെറുക്കി.... "ഡീ എറിയണ്ട "അനു അനു പറഞ്ഞു തീരുന്നതിനു മുന്പേ പാറു കല്ലെടുത്ത് ദേവന് നേരെ എറിഞ്ഞ്.... പെട്ടന്ന് ഗ്ലാസ്‌ പൊട്ടുന്ന ഒരു ശബ്ദം കേട്ടതും... അനുവും പാറുവും മുഖത്തൊട് മുഖം നോക്കി... "തോമസൂട്ടി വിട്ടോടാ "പാറു ------------ "Mr. Shivaraam....ഈ കോളേജിൽ ഒത്തിരി പേര് പഠിച്ചു ഇറങ്ങിയിട്ടുണ്ട്... ഇത് പോലെ ഒരു കുട്ടിയെ കണ്ടിട്ടില്ല... പഠിപ്പിക്കുന്ന സാറിനെ ചീത്ത വിളിക്കുക....

കാറിന്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിക്കുക... കൂടാതെ പഠിക്കുന്ന കുട്ടികളുമായി വഴക്ക് "പ്രിൻസി ദേവന്നിട്ട് എറിഞ്ഞ കല്ല് ചെന്ന് കൊണ്ടത് പ്രിൻസിയുടെ കാറിന്റെ ഗ്ലാസ്സിൽ ആണ്....പ്രിൻസി പറഞ്ഞു നിർത്തിയതും ശിവറാം പാറുവിനെ ഒന്ന് നോക്കി... അവള് ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന ഗാന്ധിജിയുടെ പടത്തിലേക്ക് നോക്കി നിന്നു....എന്നിട്ട് ദേവനെ നോക്കി പല്ല് കടിച്ചു.... "നീ എന്തിനാ പാറു കാറിന് കല്ലെറിഞ്ഞത് "ശിവറാം ശിവറാം ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.... "അത് കാറിന് എറിഞ്ഞത് അല്ല "പാറു "പിന്നെ "പ്രിൻസി "അത് പിന്നെ ഞാൻ "പാറു "നീ "ശിവറാം "ഞാൻ ഇയാളെ എറിഞ്ഞതാ "പാറു സൈഡിൽ നിൽക്കുന്ന ദേവനെ ചൂണ്ടി പറഞ്ഞു....ശിവറാം ദയനീയമായി പാറുവിനെ നോക്കി.... "കണ്ടോ ഇതാണ് ഞാൻ പറഞ്ഞത് ഈ കുട്ടിക്ക് പഠിപ്പിക്കുന്ന സാറുമാരെ ബഹുമാനം ഇല്ല "പ്രിൻസി

"മാഡം ഒന്ന് ക്ഷമിക്കണം... ഇനി ഇങ്ങനെ ഉണ്ടാവില്ല "ശിവറാം "ഈ ഒരു തവണ കൂടി... ഒരു പെൺകുട്ടിയായത് കൊണ്ട് മാത്രം "പ്രിൻസി പ്രിൻസി അവളെ ഒന്ന് നോക്കി പറഞ്ഞു....പാറു ശിവറാമിനെ കൂട്ടി പുറത്തേക്ക് ഇറങ്ങി.... ദേവനും അവർക്ക് പിറകെ ഇറങ്ങി.... "നീ ക്ലാസ്സിൽ പൊക്കോ "ശിവറാം അച്ഛ പറഞ്ഞതും പാറു ക്ലാസ്സിലേക്ക് ഓടി....അവള് പോയതും ശിവറാം ദേവന് നേരെ തിരിഞ്ഞു.... "മോനെ അവള് "ശിവറാം ശിവറാം പറഞ്ഞു മുഴുവനാക്കും മുൻപ് ദേവൻ ഇടക്ക് കയറി.... "വേണ്ട അങ്കിൾ... സോറി ഒന്നും വേണ്ട... ഇതൊക്കെ ഞങ്ങൾക്കിടയിൽ ഇടക്ക് ഉള്ളതാ... ഞാൻ സീരിയസ് ആയി എടുക്കാറില്ല.... ഇതിപ്പോ വീണ ടീച്ചർ പറഞ്ഞത് കൊണ്ട പ്രിൻസി വല്ല്യ ഒരു ഇഷ്യു ആക്കിയേ "ദേവൻ "അതൊക്കെ ശരിയാ മോനെ... പക്ഷെ ഞാൻ പറയാൻ വന്നത് അതല്ല....

ഇനി അവള് എന്തേലും കുരുത്തക്കേട് കാണിച്ചാൽ എന്നോട് പറയണേ "ശിവറാം "ഞാൻ ഏറ്റു "ദേവൻ ദേവന് ചിരിച്ചോണ്ട് പറഞ്ഞു....ശിവറാം ദേവനോട് പറഞ്ഞു അവിടെ നിന്നും പോയി.... ---------- പാറു പാറു ക്ലാസ്സിലേക്ക് എത്തിയതും ശ്രുതി അവളുടെ മുമ്പിൽ നിന്നു.... "ശോ നീ പോയില്ലേ... ഞാൻ കരുതി നിനക്ക് ടിസി തന്നു എന്ന് "ശ്രുതി "അയ്യോ ഇങ്ങനെ അത്യാഗ്രഹം പാടില്ല കുട്ടി "പാറു "നീ നോക്കിക്കോ വൈകാതെ നീ ഇവിടെ നിന്നും പോകും "ശ്രുതി "അത് ശരിയാ... വൈകുന്നേരം ആയാൽ എനിക്ക് വീട്ടിൽ പോണം "പാറു അതും പറഞ്ഞു പാറു അനുവിന്റെ അടുത്തക്ക് പോയി.... "എന്തായെടി "അനു "നിന്റെ ആ കണവൻ ഏട്ടൻ എന്നേ തേച്ചെടി "പാറു "അതിന് നിങ്ങള് എപ്പോഴാ പ്രണയം തുടങ്ങിയെ "അനു അനു വായും പൊളിച്ചു ചോദിച്ചു.... "പ്പാ... ഇത് അതൊന്നും അല്ല... കല്ലെറിഞ്ഞത് ഞാൻ ആണെന്ന് ആ തെണ്ടി അവിടെ പോയി വിളമ്പി...

"പാറു "അത് സത്യം അല്ലെ "അനു അനു ഇളിച്ചോണ്ട് ചോദിച്ചു.... "അതിന് ഞാൻ അങ്ങേരെ അല്ലെ എറിഞ്ഞത്... പിന്നെ എന്തിനാ ആദ്യം കാറിനെ എറിഞ്ഞു എന്ന് പറഞ്ഞത് "പാറു "എന്തായാലും എറിഞ്ഞത് നീയല്ലേ "അനു "അയിന് "പാറു "നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല "അനു അനു കൈ കൂപ്പി പറഞ്ഞു ... ---------- ഓഡിറ്റോറിയത്തിൽ നിരന്നു ഇരിക്കുന്ന സദസ്സിന് മുമ്പിൽ വച്ച് അഗ്നിയെ സാക്ഷിയായി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി... നിറഞ്ഞു ഒഴുകുന്ന കണ്ണോടെ മുറിവേറ്റ മനസ്സുമായി അവളെ ആ താലി ചുട്ടു പൊള്ളിച്ചു... ആർക്കോ വേണ്ടി കണ്ണുകൾ പരതി.... അവളെ ഒരു വിജയ ചിരിയോടെ നോക്കി ഇരിക്കുന്ന രുദ്രനെ നോക്കിയതും പാറുവിന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും തികട്ടി വന്നു...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story