മാഷ്‌ടെ സ്വന്തം: ഭാഗം 21

mashde swantham

എഴുത്തുകാരി: നിഴൽ

ഓഡിറ്റോറിയത്തിൽ നിരന്നു ഇരിക്കുന്ന സദസ്സിന് മുമ്പിൽ വച്ച് അഗ്നിയെ സാക്ഷിയായി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി... നിറഞ്ഞു ഒഴുകുന്ന കണ്ണോടെ മുറിവേറ്റ മനസ്സുമായി അവളെ ആ താലി ചുട്ടു പൊള്ളിച്ചു... ആർക്കോ വേണ്ടി കണ്ണുകൾ പരതി.... അവളെ ഒരു വിജയ ചിരിയോടെ നോക്കി ഇരിക്കുന്ന രുദ്രനെ നോക്കിയതും പാറുവിന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും തികട്ടി വന്നു.......പാറു മണ്ഡപത്തിൽ നിന്ന് എണീറ്റു രുദ്രന് നേരെ തിരിഞ്ഞു.... "ഒരിക്കലും നിന്നെ എന്റെ ഭർത്താവായി ഞാൻ അംഗീകരിക്കില്ല... നീ ചതിയന... എന്നേ ഭീഷണിപ്പെടുത്തി അല്ലെ സ്വന്തമാക്കിയേ.... നീ വിജയിച്ചു എന്ന് കരുതേണ്ട... നീയാടാ ഇവിടെ തോറ്റു പോയത്.. നിന്നെ ഞാൻ വെറുതെ വിടില്ല "പാറു പാറു അതും പറഞ്ഞു രുദ്രന്റെ കോളറിൽ പിടിച്ചു അവനെ തള്ളി.... "അമ്മേ " ഒരു ശബ്ദം കേട്ടാണ് പാറു ഉറക്കത്തിൽ നിന്നും ഉണർന്നത്...പാറു ഒന്ന് ചുറ്റും നോക്കി....

എവിടെ മണ്ഡബം... എവിടെ ആ തെണ്ടി... അപ്പൊ എന്റെ കല്യാണം കഴിഞ്ഞില്ലേ... പിന്നെ എന്ത് ശബ്ദമാ ഞാൻ കേട്ടത്.... പാറു ചുറ്റും നോക്കി...അപ്പോഴാണ് അവളെ തന്നെ ഭദ്രകാളിയെ പോലെ നോക്കി നിൽക്കുന്ന സയനയെ കണ്ടത്.... "നീ എന്താ ഇങ്ങനെ നോക്കുന്നെ "പാറു "പ്പാ... എരപ്പെ...തള്ളിത്താഴെ ഇട്ടിട്ട് അവൾക്കൊന്നും അറിയത്തില്ല "സയന സയന പല്ല് കടിച്ചു പറഞ്ഞു... "ഞാനോ എപ്പോ "അൽ നിഷ്കു പാറു "എടി നീ എന്നേ താഴേക്ക് തള്ളി ഇട്ടതാ... ആർക്കുള്ളതായിരുന്നു ഈ ചവിട്ട്... ദേവേട്ടനാണോ "സയന "അല്ല രുദ്രന് "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... "അവനും നീ പണി കൊടുക്കാൻ പോയോ "സയന "എടി ഞാൻ ഒരു സ്വപ്നം കണ്ടു "പാറു "അതെനിക്ക് മനസ്സിലായി... അത് കൊണ്ടല്ലേ എനിക്കിട്ടു കിട്ടിയേ "സയന "അത് പിന്നെ ഉണ്ടല്ലോ...

ആ രുദ്രൻ എന്നേ കല്യാണം കഴിക്കുന്നു "പാറു "അല്ലേലും വരാൻ ഉള്ളതൊക്കെ നടന്നാണേലും വരും "സയന "വേറെ ഉള്ളവർ ഇവിടെ ടെൻഷൻ ആയി നിൽക്കുമ്പോഴാണ് അവളുടെ ഒരു ഡയലോഗ് "പാറു "എടി അത് വെറും സ്വപ്നം അല്ലെ "സയന "വെളുപ്പാൻ കാലത്ത് കണ്ടാൽ ഫലിക്കും എന്നല്ലേ പറയ... സമയം നോക്ക് മൂന്നുമണി "പാറു "എനിക്കുറപ്പാ രുദ്രൻ ഒരിക്കലും നിന്നെ കെട്ടില്ല "സയന "അതെങ്ങനെ ഉറപ്പിച്ചു പറയും "പാറു "അതിനും മാത്രം തെറ്റൊന്നും അവൻ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല "സയന "മോളെ സയനെ... കുന്തിരിക്കം എനിക്കിഷ്ടവ... എന്ന് കരുതി അത് മൂട്ടിലിട്ടു പുകക്കരുത് "പാറു "ഇപ്പൊ ഞാൻ പറഞ്ഞതായോ കുറ്റം... നീ ഒന്ന് ആലോചിച്ചു നോക്ക് "സയന "ഈശ്വര എനിക്ക് ക്ഷമ തരൂ "പാറു പാറു മുകളിലേക്ക് നോക്കി കൈകൂപ്പി പറഞ്ഞു... എന്നിട്ട് ബെഡിന്റെ ഒരു സൈഡിൽ കിടന്നു... ഒന്ന് കണ്ണടച്ച്... അപ്പോഴുണ്ട് സയന അവളെ തോണ്ടുന്നു...

"ഡീ... ഡീ "സയന "എന്താടി കോപ്പേ "പാറു "അതില്ലേ... നീ സ്വപ്നം കണ്ടത് നേരാണോ "സയന "അല്ലടി നുണ "പാറു "അപ്പൊ ആ കല്യാണത്തിന് സദ്യ ഉണ്ടായിരുന്നോ "സയന പാറു അവളെ ഒന്ന് നോക്കി... സയന ഇളിച്ചു കൊടുത്തു.... "ഇങ്ങനെ പോയാൽ നിന്റെ പതിനാറിന്റെ സദ്യ ഞാൻ ഉണ്ണും "പാറു ------------- ദേവൻ "എടാ ദേവ എനിക്കൊരു സംശയം "ആദി "ഏട്ടാ മിണ്ടേണ്ട വല്ല ഉടായിപ്പും ആകും "അനു "നീ പോടീ അണ്ണാച്ചി "അനു "അത് നിന്റെ മറ്റവൾ ആണെടാ പട്ടി "അനു "രണ്ടും ചെവിക്ക് ഒരു സ്വസ്ഥത തരുവോ "ദേവൻ ദേവൻ ദേഷ്യത്തോടെ അലറി... രണ്ടും വായും പൂട്ടി നിന്നു.... "എടാ ദേവ നമുക്ക് ഒരു ട്രിപ്പ്‌ പോയാലോ... ഗോവയിലേക്ക് "ആദി "വേണ്ട വേണ്ട നമുക്ക് മണാലി പോകാം "അനു "ഞാൻ ആണ് ആദ്യം പറഞ്ഞത് അത് കൊണ്ട് ഗോവ മതി "ആദി "പറ്റില്ല... നിനക്ക് എന്തിനാ അവിടെ തന്നെ പോണം എന്ന് "അനു "അതൊന്നും കൊച്ചു കുട്ടികൾ അറിയാൻ പാടില്ല "ആദി "അയ്യാ നീ വല്ല്യ ആള്... ഇന്നലെ കൂടെ അപ്പുറത്തെ വീട്ടിലെ കുട്ടൂന്റെ കോലുമുട്ടായി തട്ടി പറിച്ചു ഓടിയവൻ അല്ലേടാ നീ "അനു "നീ എന്ത് തേങ്ങാക്കാടി മണാലിയിൽ പോകുന്നെ "ആദി "എനിക്ക് മഞ്ഞ് കാണണം

"അനു "അതിന് മണാലി വരെ പോകണം എന്നില്ല... രാവിലെ എഴുനേറ്റാൽ മതി "ആദി "തമാശ പറഞ്ഞതാണോ "അനു "അല്ല കോമെടി "ആദി "ചളി ആയിപ്പോയി "അനു "നിങ്ങളുടേത് കഴിഞ്ഞോ "ദേവൻ "തൽക്കാലത്തേക്ക് ഞാൻ നിർത്തി വച്ച് "അനു "ഞാനും "ആദി "ടൂർ ഒക്കെ നമുക്ക് പിന്നെ പ്ലാൻ ചെയ്യാം... ഇപ്പൊ ഒരുകാര്യം ചെയ്യ്..."ദേവൻ "എന്ത് "അനു, ആദി "പോയിരുന്നു പഠിക്കട.... നാളെ exam ഉള്ള മുതലുകൾ ആണ്... എന്നിട്ട് രണ്ടിനും ടൂർ പോകണം "ദേവൻ ദേവൻ ഉച്ചത്തിൽ പറഞ്ഞതും രണ്ടും എണീറ്റു ഓടി.... ----------- പാറു "ഡീ നീ കിടക്കുന്നില്ലേ "സയന "എനിക്ക് exam ഉണ്ടെടി "പാറു "പരീക്ഷകൾ വരും പോകും... പക്ഷെ നമ്മള് പഠിക്കരുത് "സയന "റിസൾട്ട് ഒറ്റ വട്ടമേ നോക്കു "പാറു "അതും ശരിയാ "സയന "നീ വേണേൽ കിടന്നോ... എനിക്ക് ഈ പരീക്ഷക്ക് മാർക്ക് വാങ്ങി ചിലരെ ഒക്കെ ഞെട്ടിക്കാൻ ഉള്ളതാ "പാറു

"വല്ലതും നടക്കുവോ "സയന "ഓ നെഗറ്റീവ്... ഇനി എനിക്കെങ്ങാനും മാർക്ക് കിരഞ്ഞാൽ തല്ലി കൊല്ലും കള്ള ബാറ്റെ "പാറു "കള്ള ബാറ്റോ "സയന സയന വായും പൊളിച്ചു ചോദിച്ചു.... "യാ.. യാ... കള്ള വവ്വാൽ "പാറു "നിന്നോട് സംസാരിക്കുന്നതിന് മുൻപ് ഞാൻ ഒരുപാട് ദൂരം സഞ്ചരിക്കണം "സയന "എനിക്കറിയാം വലിയ വലിയ ബുദ്ധിമാന്മാരുടെ കാലത്തേക്ക് അല്ലെ "പാറു "ഒലക്ക... അംഗൻവാടി കാലത്തേക്ക്... അത്രയും വിവരം ഉണ്ടല്ലോ ഭാവത്തിക്ക് "സയന "ഇവിടെ ആവിശ്യത്തിൽ കൂടുതൽ കാറ്റുണ്ട്... ഇനി നീയായിട്ട് ഊതി ഉണ്ടാക്കേണ്ട "പാറു -------------- അങ്ങനെ exam ഒക്കെ തകൃതി ആയി നടന്നു... Exam സമയത്ത് ദേവനും പാറുവും അതികം തമ്മിൽ കാണാത്തത് കൊണ്ട് ദേവൻ മനസ്സമാധാനം എന്താണെന്ന് ശരിക്കും അറിഞ്ഞു 😂... ഇപ്പോൾ ദേവന്റെ അവസ്ഥയിലേക്ക് ഒന്ന് ഒളിഞ്ഞ് സോറി എത്തി നോക്കാം......

"ഡാ ദേവ നിനക്ക് ശരിക്കും ഭ്രാന്തായോ "ആദി "ഇങ്ങനെ പോകുവാണേൽ ആകും.... അവളുടെ അമ്മൂമ്മേടെ ഒരു കല്യാണം "ദേവൻ "അല്ലടാ നീ ഇപ്പൊ ഇതിൽ ആരെയാ കെട്ടാൻ പോകുന്നെ "ആദി "നിന്റെ കുഞ്ഞമ്മേനെ "ദേവൻ "അതിന് കൊച്ചച്ചൻ സമ്മതിക്കേണ്ടേ "ആദി "നീ ഒന്ന് പോയി തരുവോ എനിക്ക് ദേഷ്യം വരുന്നുണ്ട് "ദേവൻ "ഇപ്പൊ അങ്ങനെ ആയല്ലേ.. അല്ലേല് എനിക്കറിയാം നിനക്ക് ഞാൻ എന്നും ഒരു ശല്ല്യം ആണ്..."ആദി "എടാ ഞാൻ അങ്ങനെ ഒന്നും അല്ല "ദേവൻ "ഒന്നും പറയണ്ട... എനിക്ക് എല്ലാം മനസ്സിലായി.... നിനക്ക് ഞാൻ ശല്ല്യം ആണെന്ന് തോന്നുന്നു എങ്കിൽ... ഞാൻ ഇവിടെ നിന്ന് എന്നേ തല്ലിക്കൊന്നാലും പോകില്ലെടാ നാറി "ആദി അത് കേട്ടതും ദേവൻ ഒന്ന് ചിരിച്ചു... ഒന്നും മനസ്സിലായില്ല അല്ലെ നമ്മുടെ വീണ ദേവനെ കേറി അങ്ങ് ഇഷ്ടം ആണെന്ന് പറഞ്ഞു.... ദേവൻ വീണയെ കേറി സഹോദരി ആക്കി.... ---------- പാറു "Children Let me tell you a story... Let's tell the story of the grass pipe"പാറു പാറു തകർത്തു പാടുവാണ്... സയന ഉണ്ട് അവളെ വായും പൊളിച്ചു നോക്കുന്നു.... "ഡീ ഇതേതാ പുതിയ പാട്ട്..."സയന "ഇതോ പുതിയതോ...

ഇത് കുറെ കൊല്ലം മുന്പേ ഉള്ളതാ... എടി നിനക്ക് ഓർമ ഇല്ലേ നമ്മള് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ പാട്ടിന് ഡാൻസ് കളിച്ചത് "പാറു "ഡാൻസ് കളിച്ചത് ഓർമ ഉണ്ട്...അന്നല്ലേ നിന്നെ ഒരു ചെക്കെൻ പ്രൊപ്പോസ് ചെയ്തേ "സയന "അത് ഓർക്കുമ്പോൾ ചിരി വരും... അന്ന് അവൻ വാങ്ങിച്ചു തന്ന ഐസ്ക്രീം തിന്നിട്ട് ഞാൻ അവനെ ഇഷ്ടമല്ല എന്ന് പറഞ്ഞു... എന്നേ സമ്മധിക്കണം "പാറു "അതൊക്കെ അവിടെ നിൽക്കട്ടെ നീ ആ പാട്ടല്ല ഇപ്പൊ പാടിയത്.... നമ്മള് മറ്റേ പാട്ടല്ലേ ഡാൻസിന് എടുത്തത് "സയന "അത് തന്നെയാ ഇത്.. "ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം "പാറു "അത്രയും നല്ലൊരു പാട്ടാണോ നീ കോലത്തിൽ പാടിയത് "സയന "കൈരളി ടീവിക്ക് ഡബിങ് ഇറക്കാം എങ്കിൽ എനിക്കും പറ്റും "പാറു "നല്ലതാടി...ഇത് പോലെ ആണ് നിന്റെ പോക്കെങ്കിൽ ഉടനെ നിന്നെ സെല്ലിൽ അടക്കും "സയന "അതെങ്ങനെ"പാറു "മലയാളം പാട്ടുകൾ ഭാഷ മാറ്റി പാടുമ്പോൾ അർത്ഥം മാറും... അത് വല്ല തെറിയും ആണേൽ...

എന്റെ പൊന്നോ ആലോചിക്കാൻ കൂടെ വയ്യ "സയന പാറു സയനയെ നോക്കി കണ്ണുരുട്ടി.... "എടി നമുക്ക് ഒന്ന് പുറത്ത് പോയാലോ... ഇവിടെ ഇരുന്നു ചടച്ചു "സയന "പോരാളി വിടുവോ "പാറു "ചോദിക്കാം "സയന രണ്ടും കൂടെ അമ്മയുടെ അടുത്തേക്ക് പോയി..... അമ്മ വീട്ടിലെ മാറാല തൂക്കുവാണ്.. "അയ്യോ അമ്മേ... അമ്മ എന്തിനാ ഇതൊക്കെ ചെയ്യുന്നേ "പാറു പാറു ഓടിപ്പോയി ആ മാറാല തട്ടി അമ്മയുടെ കയ്യിൽ നിന്നും വാങ്ങിച്ചു.... "എന്നാ നീ ചെയ്യ് "അമ്മ "അയ്യോ അങ്ങനെ അല്ല.... അച്ഛ ചെയ്തോളും... മാത്രം അല്ല ഈ മാലാറ കോലൊക്കെ എടുത്താൽ "പാറു "മാലാറ അല്ലടി പൊട്ടി മാറാല "സയന പാറു അവളെ പല്ല് കടിച്ചു നോക്കി.... "മക്കള് പറ എന്തോ ഒന്ന് എന്നേ കൊണ്ട് സാധിക്കാൻ ഉണ്ടല്ലോ "അമ്മ അമ്മ കൈകെട്ടി രണ്ടിനെയും നോക്കി.... "അല്ലേലും എന്റെ ഭാവാനി കൊച്ച് മുത്താണ്... പറയാതെ തന്നെ മകളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയും "പാറു പാറു അമ്മയെ പോക്കുവാണ്... "നിന്നെ കണ്ടപ്പോഴെ ഒരു ഉടായിപ്പ് പ്രതീക്ഷിച്ചത"അമ്മ "മനസ്സിലാക്കി കൊച്ചു കള്ളി "പാറു "പറ... എന്താ വേണ്ടത് "അമ്മ "ഞങ്ങൾ ഒന്ന് പുറത്ത് പൊക്കോട്ടെ... പ്ലീസ് "

പാറു പാറു കെഞ്ചി ചോദിച്ചു... അമ്മ സയനയെ ഒന്ന് നോക്കി അവളും അതേ പോലെ നിൽക്കുവാണ്.... "രണ്ടും പോകുന്നത് ഒക്കെ കൊള്ളാം... കുറുമ്പ് കാണിക്കരുത് "അമ്മ "അമ്മ പേടിക്കേണ്ട ഞാൻ ഇല്ലേ "പാറു "അതാണ് എന്റെ പേടി "അമ്മ പാറു ഒന്ന് ഇളിച്ചു കൊടുത്തു... എന്നിട്ട് സയനയെ കൂട്ടി റെഡിയായി പുറത്തേക്ക് വിട്ടു.... ആദ്യം ബീച്ചിലേക്ക് ആണ് അവര് പോയത്.... അവിടെ എത്തി സ്‌കൂട്ടി ഒന്ന് പാർക്ക് ചെയ്ത്... "ഡീ നമുക്ക് ആദ്യം വല്ലതും തിന്നാം "പാറു "അത് മാത്രേ ഒള്ളു "സയന "വിശന്നാൽ നിങ്ങള് നിങ്ങളല്ലാതെ ആകും "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... രണ്ടും അടുത്തുള്ള ഒരു സാധാരണ ഹോട്ടലിലേക്ക് കയറി.... അവിടെ ഒഴിഞ്ഞു കിടന്ന ഒരു ടേബിളിൽ ഇരുന്നു.... സായനയോട് എന്തോ പറയാൻ നോക്കിയ പാറു അവരുടെ പിറകിൽ ഉണ്ടായിരുന്ന ടേബിളിൽ ഇരിക്കുന്ന ആളെ കണ്ട് സയനയെ തോണ്ടി..... "ഡീയെ ഒന്നങ്ങോട്ട് നോക്കിയേ "പാറു പാറു ചൂണ്ടിയാ ഭാഗത്തേക്ക് നോക്കിയ സയനയുടെ മുഖത്ത് മിന്നിമറയുന്ന ഭാവം കണ്ട് പാറുവിന് ചിരി പൊട്ടി...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story