മാഷ്‌ടെ സ്വന്തം: ഭാഗം 22

mashde swantham

എഴുത്തുകാരി: നിഴൽ

"ഡീയെ ഒന്നങ്ങോട്ട് നോക്കിയേ "പാറു പാറു ചൂണ്ടിയാ ഭാഗത്തേക്ക് നോക്കിയ സയനയുടെ മുഖത്ത് മിന്നിമറയുന്ന ഭാവം കണ്ട് പാറുവിന് ചിരി പൊട്ടി.....സയന പാറുവിനെ കൂർപ്പിച്ചു നോക്കി.... "നീ എന്തിനാടി എന്നേ നോക്കി പേടിപ്പിക്കുന്നെ... നിന്റെ നോട്ടം കണ്ടാൽ തൊന്നും ഞാനാണ് നിന്നെ തേച്ചിട്ട് പോയത് എന്ന് "പാറു "മിണ്ടാതിരിയെടി പട്ടി "സയന അപ്പോഴേക്കും മുമ്പിലെ ടേബിളിൽ ഇരുന്ന ആള് പാറുവിനെ കണ്ടിരുന്നു... "Hi... പാർവതി... What a surprise...താൻ എന്താ ഇവിടെ.. ഓ സയന നീയും ഉണ്ടോ " അയാളുടെ അടുത്തേക്ക് വന്നു ചോദിച്ചു....സയന അവനെ കണ്ടതും പല്ല് കടിക്കാൻ തുടങ്ങി...ഇതാണ് സയന പണ്ട് പ്രേമിച്ചിരുന്ന മൊതല്... സച്ചിൻ എന്നാ സച്ചി...അവസാനം ഇവൻ അവളെ തേച്ചിട്ടു പോയി...... "ഞങ്ങള് ഇവിടെ ഒന്ന് ഫേഷ്യൽ ചെയ്യാൻ വന്നതാ"സയന "ഓ very funny... ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ തനിക്ക് "സച്ചി "ഞാൻ പഴയ ഞാൻ തന്നെ ആണ്..."സയന "ഏതായാലും നിങ്ങളെ കണ്ടത് നന്നായി... അടുത്ത ആഴ്ച എന്റെ മാരീജ് ആണ്...

രണ്ട് പേരും വരണം..."സച്ചി "ആഹാ കൊള്ളാല്ലോ സച്ചി.. Love marriage ആണോ "പാറു പാറു സയനയെ ഒളികണ്ണിട്ട് നോക്കി ചോദിച്ചു.... "യാ... ഞങ്ങള് ഒരുമിച്ചു ആണ് work ചെയ്യുന്നത്... "സച്ചി "ഞങ്ങള് തീർച്ചയായും വരും... അല്ലേടി "പാറു "വരണം മറക്കരുത് "സച്ചി "ഏയ്‌ ഇവള് മറന്നാലും ഞാൻ മറക്കില്ല "പാറു സച്ചി അവരോട് യാത്ര പറഞ്ഞു പോയി. സയന മുഖം കടുപ്പിച്ചു എങ്ങോട്ടോ നോക്കി നിൽക്കുന്നു.... "നമുക്ക് കല്യാണം പൊളിക്കാം "പാറു "ഒറ്റക്ക് അങ്ങ് പൊളിച്ചാൽ മതി... ഞാൻ ഒന്നും ഇല്ല... അവന്റെ ഒരു കല്യാണം "സയന "എടി എന്താ നിന്റെ പ്രശ്നം... അവൻ കല്യാണം കഴിക്കുന്നത് ആണോ "പാറു "എനിക്കെന്താ അവൻ ആരെ കെട്ടിയാലും..."സയന "പിന്നെ എന്താ നീ അവന്റെ കല്യാണത്തിന് പോകാത്തെ "പാറു "ഒന്നുല്ല "സയന "എടി കഴുതേ... നിനക്ക് നിന്നെ തേച്ചിട്ട് പോയ അവനിട്ട് ഒരു പണി കൊടുക്കേണ്ടേ "പാറു അത് കേട്ടതും സയന പാറുവിനെ നോക്കി...

"വേണം എങ്കിൽ "സയന "നമുക്ക് അവന്റെ കല്യാണത്തിന് പോയി തിന്നു പണി കൊടുക്കാം "പാറു "തീറ്റയിലൂടെ ഉള്ള പണി മാത്രേ നിനക്ക് അറിയൂ 😂"സയന "അതെന്താ ഒരു പണി അല്ലെ "പാറു "പിന്നെ അല്ലാണ്ട്😆"സയന രണ്ടും അവിടെ നിന്ന് ബീച്ചിലേക്ക് വിട്ടു... കടൽ ശാന്തമായിരുന്നു... അവിടെ ഇവിടെ ആയി ഓരോ കമിതാക്കൾ ഇരിക്കുന്നുണ്ട്... പാറു കടലിന്റെ കൂടെ പിറകോട്ടും മുന്പോട്ടും പോയി കളിക്കാണ്... അതായത് കടൽ മുന്പോട്ട് പോകുമ്പോൾ അവള് പിറകോട്ടു പോകും കടൽ പിറകോട്ടു വരുമ്പോൾ അവള് മുന്പോട്ട് പോകും (നല്ല രസാണ് ).... സയനയും അവളുടെ കൂടെ കൂടി... " എടീ നിനക്ക് ഈ കടലും മനുഷ്യനും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയോ"പാറു പാറു സയന യോട് ചോദിച്ചു..... " ഇല്ലല്ലോ എന്ത്"സയന " ശരിക്കും ഒന്നാലോചിച്ചു നോക്കിയേ"പാറു അത് കേട്ടതും സയന കുറെ ആലോചിച്ചു നോക്കി....

" ഇല്ലെടീ... ഞാൻ കുറെ ചിന്തിച്ചു.... പക്ഷേ എനിക്ക് കിട്ടിയില്ല"സയന " മോശം മോശം വളരെ മോശം"പാറു " എങ്കിൽ നീ പറ"സയന " എനിക്കറിയില്ല അതുകൊണ്ട് നിന്നോട് ചോദിച്ചേ... അറിയുമെങ്കിൽ ഞാനിപ്പോ നിന്നോട് ചോദിക്കുമോ... "പാറു അത് കേട്ടതും പാറു അവളെ കണ്ണുരുട്ടി നോക്കി... പാറു ഒന്ന് ഇളിച്ചു കൊടുത്തു.... "ശവം "സയന "അത് നിന്റെ മറ്റവൻ "പാറു "എന്റെ ചെക്കനെ പറയുന്നോ തെണ്ടി "സയന "അവൻ തെണ്ടി അല്ല തറയാണ് "പാറു പാറു ചിരിച്ചു കൊണ്ട് പറഞ്ഞു... "നിന്നെ ഇന്ന് ഞാൻ "സയന "എന്നേ നോക്കേണ്ട ഞാൻ ഓടി "പാറു പാറു അതും പറഞ്ഞു ഓടി പിറകിൽ സയനയും... ------------ ദേവൻ "എടാ ദേവ ഇതൊന്ന് നോക്കിയേ "ആദി ആദി നീട്ടിയ ഫോണിലേക്ക് ദേവൻ നോക്കി...

"ഇവൾ ശരിക്കും കൊച്ചു കുഞ്ഞാണോ...കൊച്ചു കുട്ടികളെ പോലെ "ദേവൻ പാറു തിരയിൽ കളിക്കുന്ന ഫോട്ടോ എടുത്ത് ഇൻസ്റ്റയിൽ ഇട്ടത് ആദി ദേവന് കാണിച്ചു കൊടുത്താത... "നീയൊരു കിളവൻ വന്നേക്കുന്നു"ആദി "കിളവൻ നിന്റെ മറ്റവൾ "ദേവൻ "അയ്യേ അവള് കിളവി ആകും അല്ലാണ്ട് കിളവൻ അല്ല "ആദി "നിന്നോട് പറയുന്ന നേരം ആ വാഴക്ക വെള്ളം ഒഴിച്ചാൽ അത്രയും നല്ലത് "ദേവൻ "എന്നാ പോയി ഒഴിക്കെടാ "ആദി "രാത്രി ആരാടാ വാഴക്ക വെള്ളം ഒഴിക്ക"ദേവൻ ആദി അതിന് മറുപടി പറയാൻ വന്നതും ദേവന്റെ അമ്മ അങ്ങോട്ട് വന്നു.... "ദേവ... അച്ഛൻ വിളിച്ചിരുന്നു... മഹേഷ്‌ അങ്കിളിന്റെ മകന്റെ കല്യാണം ആണ് അടുത്ത ആഴ്ച... അച്ഛനും ചെറിയച്ഛനും സ്ഥലത്ത് ഇല്ലാത്ത സ്ഥിതിക്ക് നിങ്ങള് രണ്ട് പേരും അവിടെ ഒന്ന് പോണം "ദേവന്റെ അമ്മ "കുറെ കാലായി ഒരു കല്യാണം കൂടിയിട്ട്... ഞങ്ങളേറ്റു ചെറിയമ്മേ "ആദി "

ദേവ നിന്നോടും കൂടെയ "ദേവന്റെ അമ്മ "പോകാം അമ്മേ "ദേവൻ ---------- പാറു "ഡീ നോക്കിയേ എങ്ങനെ ഉണ്ട് "പാറു പാറു ഇട്ടിരുന്ന ടോപ്പ് ഒന്ന് ശരിയാക്കി സയനയോട് ചോദിച്ചു.... "എടി ഇന്ന് നിന്റെ കല്യാണം അല്ല നടക്കുന്നെ "സയന "അയിന് "പാറു "വേഗം വരാൻ നോക്കെടി "സയന "ഇതിപ്പോ അവനാണോ തേച്ചേ അതോ നീയോ... ആകാംഷ കണ്ട് ചോദിച്ചതാ...നല്ല പോലെ ഒരുങ്ങി വേണം പോകാൻ... ഒരുപാട് സെക്കെന്മാർ ഉണ്ടാകും "പാറു "അവറ്റകളുടെ കഷ്ടകാലം "സയന രണ്ടും റെഡിയായി താഴേക്ക് ഇറങ്ങി.... "അമ്മ ഞങ്ങള് പോയിട്ട് വരാം... വരുമ്പോൾ അമ്മക്ക് നല്ലൊരു മരുമകനെ കിട്ടുവോന്ന് നോക്കട്ടെ "പാറു "എന്തിന്? അറിഞ്ഞു കൊണ്ട് ഒരു തെറ്റ് ചെയ്യാൻ അമ്മക്ക് കഴിയില്ല "അമ്മ "പുല്ല് വേണ്ടായിരുന്നു "പാറു പാറു സയനയെ കൂട്ടി ഓടിറ്റോറിയത്തിലേക്ക് പുറപ്പെട്ടു... രണ്ടും അവിടെ എത്തിയതും സച്ചി അവരുടെ അടുത്തേക്ക് വന്നു...

"ഞാൻ കരുതി സയന വരില്ല എന്ന് "സച്ചി "അതെന്താ "പാറു "എന്നോട് ദേഷ്യം ആകും എന്ന് കരുതി... സാഹചര്യം ആണ് നമ്മുടെ ബന്ധം പിരിയാൻ കാരണം "സച്ചി "അത് ഏതായാലും നന്നായി...അല്ലേൽ ഇവൾക്ക് നല്ലൊരു ബന്ധം കിട്ടില്ലായിരുന്നു... ഇവളുടെ കല്യാണം ഏകദേശം ഉറപ്പിച്ച മാറ്റാണ്... ചെക്കെൻ വല്ല്യ ബിസിനസ് മാൻ ആണ് "പാറു പാറുവിന്റെ തള്ള് കേട്ട് സയന വായും പൊളിച്ചു നിന്നു.... "അപ്പൊ സയന എല്ലാം മറന്നോ "സച്ചി "പിന്നില്ലാതെ ഇന്നലെ പഠിച്ചത് അവൾക്ക് ഓർമ ഇല്ല... പിന്നെ അല്ലെ ഇതൊക്കെ "പാറു പാറു അത് കൂടെ പറഞ്ഞതും സച്ചി ആകെ ചമ്മി... സയന പാറുവിനെ തന്നെ ഇവളിത് എന്ത് തേങ്ങയ പറയുന്നേ എന്ന കണക്കെ നോക്കുന്നു... സച്ചിയെ ആരോ വിളിച്ചതും അവൻ അവിടെ നിന്ന് പോയി... സയന പാറുവിനെ വലിച്ചോണ്ട് മാറി നിന്നു.... "നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞേ "സയന "അത് പിന്നെ ഒരു പഞ്ചിന്

"പാറു "പ്പാ... അലവലാതി "സയന "എടി ഞാൻ ഒന്ന് പറയട്ടെ... ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ അവന്റെ മുഖം ശ്രദ്ധിച്ചോ... അത് കാണുമ്പോൾ ഒരു സുഖം ഇല്ലേ "പാറു "ഉണ്ട് "സയന "അതാണ് നമുക്കും വേണ്ടത്.... ഇതിലൂടെ അവനിട്ടു ചെറിയ ഒരു പണി കൊടുത്തില്ലേ... അവനെക്കാൾ നല്ലൊരുവൻ നിന്നെ കെട്ടുന്നു എന്നറിയുന്നതിനേക്കാൾ എന്താണ് അവന് കിട്ടാനുള്ളത് "പാറു "നിന്റെ ബുദ്ധി വിമാനം അല്ലടി റോക്കെറ്റ് "സയന പാറു ഒന്ന് ഇളിച്ചു കൊടുത്തു.... അവര് രണ്ട് പേരും ഒരിടത്ത് ഇരുന്നു.... "എടി എനിക്ക് ബോറടിക്കുന്നു നമുക്ക് വല്ല ഗെയിം കളിക്കാം "പാറു "എന്ത് ഗെയിം "സയന "നമുക്ക് അക്ഷരം വച്ച് നടന്മാരുടേം നടിമാരുടെയും പേര് പറയാം "പാറു "ഇവിടെ വച്ച് വേണോ "സയന സയന ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു... "വേണം... വേണം "പാറു അങ്ങനെ രണ്ട് പേരും കളിക്കാൻ തുടങ്ങി...

"മ "സയന "മനോജ്‌ കെ. ജയൻ... ഇനി ഞാൻ അ "പാറു "അനുഷ്ക ശർമ... ഇനി നീ സ പറ "സയന "സാൻവി "പാറു "അങ്ങനെ ഒരു നടിയില്ല "സയന "ഉണ്ടട്ടോ "പാറു "ഇല്ല... ഞാൻ സമ്മതിക്കില്ല... ഏത് മൂവിയിൽ ആണ് "സയന "അതൊന്നും എനിക്ക് അറിയില്ല.. പക്ഷെ അങ്ങനെ ഒരാളുണ്ട്.... ആ കുട്ടി ഹിന്ദു ആണ് "പാറു "പിന്നെ സാൻവി എന്ന് പേര് ക്രിസ്ത്യാനിക്ക് ഉണ്ടാകുമോ "സയന സയന പല്ല് കടിച്ചു ചോദിച്ചു.... "അതെന്താ ഉണ്ടായാൽ "പാറു "നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല "സയന പാറു ഒന്ന് ഇളിച്ചു കൊടുത്തു.... രണ്ട് പേരും അവിടെ ഇരുന്നു സംസാരിക്കുന്നതിന്റെ ഇടക്കാണ് സയന പാറുവിന്റെ നേരെ തിരിഞ്ഞത്.... "ദേവേട്ടൻ "സയന അത് കേട്ടതും പാറു അങ്ങ് തുടങ്ങിയില്ലേ... "ഒരു ദേവേട്ടൻ... ആ അസുരനെ കുറിച്ച് ഒന്നും പറയേണ്ട... അങ്ങേരെ പോലെ ഒരു തെണ്ടി ഈ ലോകത്ത് ഇല്ല... കാലൻ ദുഷ്ടൻ തള്ളേ കലിപ്പ് തീരുന്നില്ല

"പാറു "ഒരാളെ കുറിച്ച് ഇങ്ങനെ ഒക്കെ പറയാവോ "സയന സയന പാറുവിന്റെ പിന്നിലേക്ക് നോക്കി ദയനീയമായി പറഞ്ഞു.... "അങ്ങേരെ കുറിച്ച് ഇങ്ങനെ പറയുന്നതിലും നല്ലത് ഒരു സിനിമ പിടിക്കുന്നതാണ്... അസുരൻ തെണ്ടി തെണ്ടി എന്ന് പേരിടാം "പാറു "പടം ഓടുന്നത് പാർവതി ശിവറാമിന്റെ കുടുംബ തിയേറ്ററിൽ ആകും അല്ലെ " ശബ്ദം കേട്ട് പാറു പിറകിലേക്ക് ഒന്ന് തിരിഞ്ഞ്.... അവിടെ ഇളിച്ചോണ്ട് നിൽക്കുന്ന ആദിയെയും അവളെ തന്നെ നോക്കി നിൽക്കുന്ന ദേവനെയും കണ്ട് പാറു ഇരുന്നിടത്ത് നിന്ന് അറിയാതെ എണീറ്റു.... "അയ്യോ ഇത്ര ബഹുമാനം ഒന്നും വേണ്ട "ദേവൻ ------------ ശ്രുതി "ച്ചേ... ഈ നാശം ഇവിടെയും "ശ്രുതി ശ്രുതിയുടെ കസിൻ ബ്രദർ ആണ് സച്ചി... സച്ചിയുടെ കല്യാണത്തിന് വന്നിറങ്ങുന്ന പാറുവിനെ കണ്ടാണ് ആ പിറുപിറുപ്പ്.... അപ്പോഴാണ് ശ്രുതി സച്ചിയോട് ചിരിച്ചു സംസാരിക്കുന്ന പാറുവിനെ ശ്രദ്ധിച്ചത്...

സച്ചി അവരുടെ അടുത്ത്തൂന്ന് പോന്നപ്പോൾ ശ്രുതി അവന്റെ അടുത്തേക്ക് പോയി..... "സച്ചിയേട്ടാ ആരാ അത് "ശ്രുതി "അത് ആണ് ഞാൻ അന്ന് പറഞ്ഞ പെൺകുട്ടി... ഞങ്ങള് ഇഷ്ടത്തിൽ ആയിരുന്നു എന്ന് പറഞ്ഞില്ലേ... ആ പെണ്ണാണ് "സച്ചി സച്ചി പെണ്ണിന്റെ പേര് പറയാത്തത് കൊണ്ടും പാറുവിനോട് സംസാരിച്ച രീതി വച്ചും ശ്രുതി സച്ചി പ്രണയിച്ചത് പാറുവിനെ ആണെന്ന് തെറ്റുധരിച്ചു.....അവളുടെ ഉള്ളിൽ ഒരുപാട് കണക്കു കൂട്ടലുകൾ നടന്നു..... "ഇവിടെ നിന്നു പോകുന്നതിന് മുൻപ് നിനക്ക് നല്ലൊരു പണി ഞാൻ തന്നിരിക്കും പാർവതി... നിന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു പണി "ശ്രുതി... ശ്രുതി സയനയോട് ചിരിച്ചു സംസാരിക്കുന്ന പാറുവിനെ നോക്കി പറഞ്ഞു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story