മാഷ്‌ടെ സ്വന്തം: ഭാഗം 23

mashde swantham

എഴുത്തുകാരി: നിഴൽ

"ഇവിടെ നിന്നു പോകുന്നതിന് മുൻപ് നിനക്ക് നല്ലൊരു പണി ഞാൻ തന്നിരിക്കും പാർവതി... നിന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു പണി "ശ്രുതി... ശ്രുതി സയനയോട് ചിരിച്ചു സംസാരിക്കുന്ന പാറുവിനെ നോക്കി പറഞ്ഞു.... ------------- "ഞാൻ എവിടെ പോയാലും താൻ അവിടെ ഒക്കെ ഉണ്ടല്ലോ "പാറു പാറു രക്ഷപ്പെടാൻ വേണ്ടി വിഷയം മാറ്റി... "ഹലോ മാഡം ഇവിടെ ഞാൻ വന്നിടത്ത് ആണ് നീ വന്നേക്കുന്നെ "ദേവൻ "അയിന് "പാറു ദേവൻ പല്ല് കടിച്ചു അവളെ നോക്കി.... "അല്ല സത്യത്തിൽ നിങ്ങളെന്താ ഇവിടെ... സത്യം പറ നിങ്ങള് വിളിക്കാത്ത കല്യാണത്തിന് വന്നതല്ലേ "ആദി ആദി രണ്ടിനേം നോക്കി കൊണ്ട് പറഞ്ഞു.... "അതിന് നീയല്ല ഞങ്ങൾ... ഞങ്ങള് ഡീസന്റ് ആണ് "പാറു "തമാശ പറയാതെ പോ അവിടെന്ന് "ആദി "മ്യോനെ ആദി... ഇത് കല്യാണ വീട് ആണെന്ന് ഞാൻ അങ്ങ് മറക്കും "പാറു ആദി ഒന്ന് ഇളിച്ചു കൊടുത്തു...

ആദിയും പാറുവും ഓരോന്ന് തള്ളി മറിച്ചു അവിടെ ഇരുന്നു..... സയന പാവം ആദിയെ നോക്കി ഇരുന്നു... അവനാണെൽ ആ ഭാഗത്തേക്ക് നോ മൈൻഡ്.... ബോറടിച്ചപ്പോൾ സയന ദേവനോട് സംസാരിക്കാൻ തുടങ്ങി.... "ആദി അങ്ങോട്ട് നോക്കിയേ ആ ഇരിക്കുന്ന ചെക്കനെ കണ്ടോ... പണ്ട് അവനെ ഞാൻ പോയി ഇഷ്ടാണെന്ന് പറഞ്ഞിരുന്നു "പാറു "അപ്പോ നിനക്ക് പ്രേമം ഒക്കെ ഉണ്ടായിരുന്നോ "ആദി "എവടെന്ന്... അതൊരു ഡയർ ആയിരുന്നു... അവസാനം അവൻ എന്റെ പിറകെ ആയി... പിന്നെ ആ രുദ്രൻ ആണ് അവനെ ഓടിച്ചത് "പാറു "അല്ലടി ശരിക്കും നീയും രുദ്രനും തമ്മിൽ എന്താ പ്രശ്നം "ആദി "അവന് എന്നോട് പ്രേമം ആണത്രേ..."പാറു "നിനക്കവനെ ഇഷ്ടമാണോ "ആദി "ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് ആ തെണ്ടിയെ ആണ്... അത്രക്ക് ദുഷ്ടൻ ആണവൻ... അവന് എന്നോടുള്ളത് പ്രണയം ഒന്നും അല്ല...

അവനും അവന്റെ കൂട്ടുകാരും ചേർന്ന ഞങ്ങടെ സ്കൂളിലെ ഒരു സാറിനെ കൊന്നത് "പാറു "OMG കൊല്ലുകയോ "ആദി "ഹാന്ന്... അവര് എന്തോ ചെയ്തതിന് ആ സാറ് പൊക്കി... അതിന്റെ ദേഷ്യത്തിൽ അയാളെ ഇവര് കൊന്നു... രുദ്രന്റെ വീട്ടുകാരുടെ പണം കൊണ്ട് കേസ് പോലും ഇല്ലാതെ ആയി "പാറു "ഇത്രയും പ്രതീക്ഷിച്ചില്ല "ആദി രണ്ട് പേരും സംസാരിക്കുന്നതിന്റെ ഇടക്കാണ് അവരുടെ മുമ്പിലേക്ക് ഒരു ട്രേ വന്നത്... പാറു മുഖമുയർത്തി നോക്കിയതും ശ്രുതി.... "നീ എന്താ ഇവിടെ "പാറു പാറു അവളുടെ നേരെ തിരിഞ്ഞ് ചോദിച്ചു... "സച്ചിയേട്ടൻ എന്റെ കസിൻ ആണ്...."ശ്രുതി പാറു അവളെ ഒന്ന് നോക്കി... എന്നിട്ട് അവളുടെ കയ്യിൽ നിന്നും ഡ്രിങ്ക് വാങ്ങി.... ആദിയും വാങ്ങിച്ചു....പാറു കുടിച്ചോണ്ട് അവിടെ ഒക്കെ വായിനോക്കി ഇരുന്നു....അവള് എന്തോ പറഞ്ഞു ആദിയെ തോണ്ടിയതും അവന്റെ കയ്യിൽ ഉണ്ടായിരുന്ന ജ്യൂസ് താഴെ പോയി....

"ചോറി കണ്ടില്ല "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു.... ആദി അവളെ നോക്കി പല്ല് കടിച്ചു വാഷ് റൂമിലേക്ക് പോയി... പാറു വെള്ളം കുടിച്ചു കഴിഞ്ഞതും അവൾക്ക് എന്തോ തലയൊക്കെ വേദനിക്കുന്ന പോലെ തോന്നി.... പാറു ഒന്ന് തല കുടഞ്ഞു... ഒന്ന് ok ആയതും അവള് പാറു സയനയുടെ നേരെ തിരിഞ്ഞ്‌... "ഡീ ഒന്ന് വന്നേ... നമുക്ക് ഒന്ന് വാഷ്‌റൂമിൽ പോയി വരാം "സയന "നടക്ക് "പാറു പാറു ദേവനെ ഒന്ന് നോക്കി അവിടെ നിന്നും സയനയുടെ കൂടെ നടന്നു.... അവൾക്ക് കാലുകൾ നിലത്ത് ഉറക്കാത്ത പോലെ തോന്നുന്നുണ്ടായിരുന്നു.... "നീ എന്താ പതുക്കെ നടക്കുന്നെ...വേഗം വാന്നെ "സയന സയന പാറുവിന്റെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി..... വാഷ് റൂമിന്റെ ഏരിയയിൽ എത്തിയതും പാറു സയനയുടെ കൈ ബലമായി വിടീച്ചു... സയന അവളെ നോക്കിയപ്പോൾ അവള് ഒന്ന് ഇളിച്ചോണ്ട് സൈറ്റ് അടിച്ചു കാണിച്ചു....

അവളുടെ കാലുകൾ ആടിക്കൊണ്ടിരുന്നത് കണ്ട് സയന അവളെ സംശയത്തോടെ നോക്കി... "നിനക്ക് എന്താ പറ്റിയെ "സയന "എനിക്കെന്ത് പറ്റാൻ അയാം സ്ട്രോങ്ങ്‌ അല്ലെ "പാറു സംസാരിക്കുമ്പോൾ അവളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു... സയനക്ക് അതെല്ലാം കണ്ട് പേടിയായി....സയന പാറുവിനെ അടുത്തുള്ള ഒരു റെസ്റ്റിംഗ് റൂമിൽ ആക്കി...വേഗം തന്നെ ദേവന്റെ അടുത്തേക്ക് ഓടി.... "ദേവേട്ടാ അവിടെ പാറു "സയന സയന വന്നു പറഞ്ഞതും ദേവൻ അവളുടെ കൂടെ ദേവൻ അവിടേക്ക് വേഗത്തിൽ പോയി... അകത്ത് നിന്ന് ഡോർ തല്ലി പൊളിക്കുന്നുണ്ട്....മൂഹൂർത്തം ആയത് കൊണ്ട് തന്നെ ആരും അതികം അവിടെ ഉണ്ടായിരുന്നില്ല.....അപ്പോഴേക്കും ആദിയും അങ്ങോട്ട് വന്നിരുന്നു..... "നീ വാതിൽ തുറക്ക് "ദേവൻ ദേവൻ ആദിയോട് പറഞ്ഞു....

ആദി വാതിൽ തുറന്നു അകത്ത് കയറിയതും പാറു അവനെ പില്ലോ വച്ച് അടിക്കാൻ തുടങ്ങി.... "നീയാനോടാ എന്നേ പൂട്ടി ഇട്ടേ "പാറു പാറു കൊച്ചു കുഞ്ഞുങ്ങളെ പോലെ ചോദിച്ചു..... "ഞാനൊന്നും അല്ല... എടാ ദേവ.... ഇവളെന്താ അടിച്ചു ഫിറ്റായിരിക്കാണോ "ആദി "എനിക്കെങ്ങനെ അറിയാന... നീ ആയിരുന്നില്ലേ ഇവളുടെ കൂടെ "ദേവൻ "ആരാടാ കുടിച്ചേ.... അയ്യോ ഞാൻ നശിച്ചു പോയെ... കുടിക്കുന്നത് തെറ്റല്ലേ... അപ്പൊ ഞാൻ തെറ്റ് ചെയ്തു... ഇനി അമ്പോറ്റി എന്നേ ശിശിക്കും "പാറു പാറു വലിയ വായിൽ കരഞ്ഞ് കൊണ്ട് പറഞ്ഞു... "എടാ ദേവ ഇതിന്റെ വായിൽ വല്ലതും വെച്ച് അടക്ക്..."ആദി "ദേവേട്ടാ എന്തേലും ഒന്ന് ചെയ്യാൻ പറ്റുവോ എനിക്ക് പേടിയാകുന്നു "സയന അപ്പോഴേക്കും ആദിയുടെ നിലവിളി കേട്ടു... പാറു അവനെ കടിക്കുന്നു.... "എടാ ഈ പട്ടിയെ പിടിച്ചു മാറ്റാടാ "ആദി ദേവൻ ആദിയുടെ അടുത്തൂന്നും പാറുവിനെ മാറ്റി.. പാറു ദേവനെ അടിക്കാൻ തുടങ്ങി.... "വിടടാ പട്ടീ...."പാറു "ഡീ മിണ്ടാതെ ഇരുന്നോണം...

ഇല്ലേൽ എടുത്ത് എറിയും ഞാൻ "ദേവൻ ദേവൻ ദേഷ്യത്തോടെ പറഞ്ഞതും പാറു വായ പൊത്തി പിടിച്ചു.... ഇല്ലെന്ന് തലയാട്ടി... എന്നിട്ട് കരയാൻ തുടങ്ങി.... "ങ്ങീ...... ങ്ങീ..... എന്നേ ചീത്ത പറഞ്ഞു... അമ്മാ എന്നേ ചീത്ത പറഞ്ഞു....."പാറു "നിങ്ങള് രണ്ട് പേരും പോയി പുറത്ത് ആരേലും ഉണ്ടോന്ന് നോക്കിയേ... ഇവളെ ഈ അവസ്ഥയിൽ ഇങ്ങനെ നിർത്തിയാൽ ശരിയാവില്ല...."ദേവൻ "ഞങ്ങള് നോക്കാം "സയന രണ്ടും കൂടെ റൂമിന് വെളിയിലേക്ക് പോയി... പാറു ദേവന്റെ മീശയിൽ പിടിച്ചു കളിക്കാൻ തുടങ്ങി.... "ഹൈ.... നല്ല രസണ്ട്... താൻ ഉണ്ടല്ലേ അസുരനെ പോലെ തന്നെയാ "പാറു ദേവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു... ചുണ്ട് ചുള്ക്കി നിഷ്കു ഭാവത്തിൽ ഉള്ള അവളുടെ നിർത്തം കണ്ട് ദേവന് ചിരി വന്നു....

"തനിക്ക് ഒരു കാര്യം അറിയോ "പാറു പാറു ചുറ്റും നോക്കി ചോദിച്ചു... ദേവൻ ഇല്ലെന്ന് തലയാട്ടി.... "അത് പിന്നെ ഇല്ലേ... എനിക്കൊരു കാര്യം പറയണം... സിഗരറ്റ് ആണ് "പാറു "എന്തോന്ന്.... സിഗരറ്റോ "ദേവൻ "എന്താ അതിന് പറയാ... രസഹ്യം... അല്ല... അല്ല രഹസ്യം "പാറു "പറ കേൾക്കെട്ടെ "ദേവൻ "അതില്ലേ "പാറു പാറു പറയാൻ വന്നതും ആദി വന്നു ഡോർ തുറന്നു.... "ഡാ വേഗം അവളെ കൊണ്ട് വാ... ഞാൻ വണ്ടി റെഡിയാക്കി വച്ചിട്ടുണ്ട് "ആദി ദേവൻ പാറുനെ കൈകളിൽ എടുത്തു.... ആദിയും സയനയും ആദ്യം തന്നെ വണ്ടിയിൽ കയറിയിരുന്നു.... "ഇതിനെ കൊണ്ട് ഇനി എങ്ങോട്ടാ "ദേവൻ ദേവൻ പാറുവിനെ വണ്ടിയിൽ ഇരുത്തി ചോദിച്ചു.... "വീട്ടിലേക്ക് കൊണ്ട് പോകാം... അങ്കിളിനോട് നമുക്ക് സംസാരിക്കാം

"ആദി ആദി വണ്ടി നേരെ പാറുവിന്റെ വീട്ടിലേക്ക് തിരിച്ചു..... -------------- ശ്രുതി ദേവനും പാറുവും ആദിയും സയനയും പോകുന്നത് കണ്ടതും ശ്രുതിക്ക് ദേഷ്യം വന്നു..... "ച്ചേ... ആ ആദിയുടെ ജ്യൂസ് മറിഞ്ഞു പോയത് ശ്രദ്ധിച്ചില്ല... എന്നാലും എന്താ അവളെ നാണം കെടുത്താൻ ഈ ഫോട്ടോ മതി "ശ്രുതി ശ്രുതി കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോയിലേക്ക് നോക്കി... അവളുടെ ഉള്ളിൽ പാറുവിന് പണി കൊടുക്കുന്ന സന്തോഷം ആയിരുന്നു...... -------------- ദേവൻ പാറുവിന്റെ വീട്ടിൽ എത്തുന്ന വരെ അവളെ ഒരു വിധത്തിൽ ആണ് പിടിച്ചു നിർത്തിയത്... കിട്ടിയത് അധികവും ആദിക്ക് തന്നെ.... വീട്ടിൽ എത്തിയതും ദേവൻ ആണ് ആദ്യം ഇറങ്ങിയേ.... ദേവൻ അവളെ കാറിൽ നിന്ന് ഇറക്കി.... "ഒന്ന് പിടിച്ചേ "ദേവൻ സയനയും പാറുവിനെ പിടിച്ചു.... "എന്നേ... വിടടാ... എനിക്ക് പറക്കണം "പാറു "നിന്നെ പറപ്പിക്കാം ഇപ്പൊ ആ വായ ഒന്ന് അടച്ചു വെക്ക് "ആദി പാറു അവനെ ഒന്ന് നോക്കി... എന്നിട്ട് അവനെ ചവിട്ടാൻ കാലുയർത്തി...

. "ഈ നാറിയെ ആരാ ഇവിടെ വിളിച്ചേ... നീയാ ബസ്‌റ്റോപ്പിലെ കോഴി അല്ലേടാ.... നിന്നെ ഇന്ന് "പാറു പാറു വീണ്ടും ആദിക്ക് നേരെ തിരിഞ്ഞു... അപ്പോഴേക്കും ശബ്ദം കേട്ട് പാറുവിന്റെ അമ്മ വന്നിരുന്നു..... "അയ്യോ ഇവൾക്ക് എന്താ പറ്റിയെ "അമ്മ "അറിയില്ല ആന്റി ജ്യൂസ് കുടിച്ച തൊട്ട് ഇങ്ങനെ ആണ്... I think പാർവതി ജ്യൂസിന് പകരം ഡ്രിങ്‌സ് ആണ് കുടിച്ചത് എന്ന് തോന്നുന്നു "ദേവൻ പാറു അമ്മയുടെ കാലിലേക്ക് വീണു.... "അയ്യോ ഞാൻ തെറ്റ് ചെയ്തേ.... എന്നേ ചീത്ത പറയമ്മേ... എന്നാലേ ഞാൻ നന്നാവൂ..."പാറു അവള് വീണ്ടും കരയാൻ തുടങ്ങി... അവസാനം അവളെ റൂമിലേക്ക് കൊണ്ട് പോയി തലയിലൂടെ വെള്ളം കൂടെ ഒഴിച്ചപ്പോൾ ഇത്തിരി ok ആയി... ദേവനും ആദിയും അവളെ വീട്ടിൽ വിട്ടു തിരികെ പോന്നു..... ----------- പാറു "അമ്മ എന്ത് പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല "പാറു "മിണ്ടരുത് നീ... ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് സമ്മതം അല്ലന്നോ "അമ്മ "അച്ഛേ... അച്ഛ എങ്കിലും പറ.... എനിക്ക് പറ്റില്ല..

അയാളെ കെട്ടാൻ "പാറു "മോൾക്ക് അച്ഛനോടും അമ്മയോടും ഇഷ്ടം ഉണ്ടേൽ നീ ഇതിന് സമ്മതിക്കണം...അച്ഛന്റെ അപേക്ഷ ആയി കണ്ടാൽ മതി "ശിവറാം അവര് മുറിവിട്ടു പോയതും പാറു തലയിൽ കൈ കൊടുത്ത് ബെഡിൽ ഇരുന്നു... സയന അവളെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.... --------- ദേവൻ "ഞാൻ കാരണം അല്ലെ അവൾക്ക് ചീത്തപ്പേര് വന്നത്... അത് കൊണ്ട് ഞാൻ തന്നെ അവളെ കെട്ടാം... തീർന്നില്ലേ പ്രശ്നം "ദേവൻ "നീ എന്തൊക്കെയാ ഈ പറയുന്നേ... അവളെ പോലുള്ള ഒരു പെണ്ണിനെ ആണോ ഈ വീട്ടിലേക്ക് കൊണ്ട് വരുന്നത് "വല്ല്യമായി "ഞാൻ എന്റെ തീരുമാനം പറഞ്ഞു കഴിച്ചു... അച്ഛ അങ്കിളിനോട് സംസാരിച്ചു തീരുമാനങ്ങൾ എടുത്തോളു... ഞാൻ കാരണം ആർക്കും നാണക്കേട് വേണ്ട "ദേവൻ ദേവൻ അതും പറഞ്ഞു അവിടെ നിന്നും പോയി... എല്ലാവരുടെയും മുഖത്ത് ആശ്വാസം കണ്ടു.... വല്യമ്മായിയും നമിയും അവിടെ നിന്ന് ദേഷ്യത്തിൽ പോയി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story