മാഷ്‌ടെ സ്വന്തം: ഭാഗം 24

mashde swantham

എഴുത്തുകാരി: നിഴൽ

"ഞാൻ എന്റെ തീരുമാനം പറഞ്ഞു കഴിച്ചു... അച്ഛ അങ്കിളിനോട് സംസാരിച്ചു തീരുമാനങ്ങൾ എടുത്തോളു... ഞാൻ കാരണം ആർക്കും നാണക്കേട് വേണ്ട "ദേവൻ ദേവൻ അതും പറഞ്ഞു അവിടെ നിന്നും പോയി... എല്ലാവരുടെയും മുഖത്ത് ആശ്വാസം കണ്ടു.... വല്യമ്മായിയും നമിയും അവിടെ നിന്ന് ദേഷ്യത്തിൽ പോയി..... ---------- പാറു "എന്നാലും ഞാൻ അതല്ല ആലോചിക്കുന്നെ... പാവം ദേവേട്ടൻ എന്ത് തെറ്റാണ് ചെയ്തത്... നിന്നെ കെട്ടാൻ മാത്രം "സയന സയന താടക്ക് കൈ കൊടുത്തു പാറുവിനെ നോക്കി ചോദിച്ചു.... "ഇതിന് ഞാൻ മറുപടി പറഞ്ഞാൽ നീ ഏഴ് വട്ടം കുളിച്ചാലും നാറ്റം പോകില്ല... അല്ല പിന്നെ... കൊടുങ്കാറ്റിൽ ആന പാറിയപ്പോഴാ അവളുടെ ഒരു എന്നേ കൊണ്ട് കൂടുതൽ പറയിക്കല്ലേ "പാറു "ശരിക്കും ആ ഫോട്ടോ ഒക്കെ എങ്ങനെ കോളേജിൽ വന്നു "സയന "അത് ചെയ്തത് ഏത് തെണ്ടി ആണേലും അതിന്റെ തലേൽ ഇടുത്തി വീഴണേ ഭഗവാനെ "പാറു "എനിക്ക് ചിരിയ വരുന്നേ "സയന "നീ ഇപ്പോ എന്റേന്ന് വാങ്ങിക്കും...

ഞാൻ ഇപ്പൊ എങ്ങോട്ടേലും ഓടിപ്പോയാലോ എന്ന് ആലോചിക്ക "പാറു അത് കേട്ടതും സയന ഉറക്കെ പാറുവിന്റെ അമ്മയെ വിളിച്ചു.... "ചെറിയമ്മേ.... ഈ പാറു ഒളിച്ചോടാൻ പ്ലാൻ ഇടുന്നു "സയന പാറു അവളെ പല്ല് കടിച്ചു നോക്കി.... "ഞാൻ വന്നാൽ അവളെ കാല് രണ്ടും തല്ലിയൊടിക്കും എന്ന് പറ... പിന്നെ നാട് വിടാൻ പോയിട്ട് വെളിയിൽ ഇറങ്ങാൻ വരെ പരസഹായം വേണ്ടി വരും "അമ്മ അമ്മ അപ്പുറത്തെ നിന്ന് വിളിച്ചു പറയുന്നത് കേട്ട് പാറു സയനയെ അടിക്കാൻ തുടങ്ങി...... ----------- ദേവൻ "എന്നാലും ദേവ ആരാകും അത് ചെയ്തത്... കോളേജിലെ നോട്ടിസ് ബോഡിൽ pic ഒട്ടിച്ചു വെക്കാൻ മാത്രം ധൈര്യം ആർക്കാടാ ഉള്ളത്... Cctv പോലും ഓഫ്‌ ചെയ്തു "ആദി "എനിക്കറിയില്ല ആദി... എന്തായാലും അന്ന് നമ്മള് പോയ ആ മരീജിന് അയാളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു... അത് കൊണ്ടാണല്ലോ അന്ന് ആ pic എടുത്തത്..

"ദേവൻ ദേവൻ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ആ ഫോട്ടോയിലേക്ക് നോക്കി... അന്ന് ദേവൻ ഡ്രിങ്‌സ് കഴിച്ചു അലമ്പാക്കിയപ്പോൾ ദേവൻ അവളെ പിടിച്ചു വച്ച pic ആണ് അത്... എന്നാൽ ഒരു സൈഡിൽ നിന്ന് കണ്ടാൽ അവൻ അവളെ ഉമ്മ വെക്കുന്നതായേ തോന്നു.... "ആരായാലും ഇതിന് പിന്നിൽ ഉള്ള ആളെ ഞാൻ കണ്ടെത്ത്തും "ദേവൻ ദേവൻ അതും പറഞ്ഞു അവിടെ നിന്ന് എണീറ്റു പോയി..... ---------- പാറു പാറു കോളേജിലേക്ക് പോകാൻ റെഡിയായി താഴേക്ക് ഇറങ്ങി... "എങ്ങോട്ടാ "അമ്മ അമ്മ അവളുടെ വരവ് കണ്ടു ചോദിച്ചു.... "ഇത് നല്ല കഥ... ഞാൻ കോളേജിലേക്ക് പോകുന്നു "പാറു "നീ എവിടെയും പോകുന്നില്ല "അമ്മ അതോടെ പാറു അമ്മയെ ഒന്ന് നോക്കി..... "സമ്മതിക്കില്ല... സമ്മതിക്കില്ല... എന്നേ ഇവിടെന്ന് പോകാൻ സമ്മതിക്കില്ല..."പാറു പാറു നാഗവല്ലി ടോണിൽ പറഞ്ഞതും പോരാളി കൈ കെട്ടി അവളെ നോക്കി.... "ഡീ മോളെ... അടവ് ഇറക്കാം... അത് നിന്നെക്കാൾ ഓണം കൂടുതൽ ഉണ്ടവരോട് വേണ്ട

"അമ്മ "ഏറ്റില്ല അല്ലെ "പാറു "കേറി പോടീ അകത്തേക്ക്... നീ ഇനി കല്യാണം കഴിഞ്ഞിട്ട് പോയാൽ മതി "അമ്മ "കല്യാണാവോ... ആരുടെ എപ്പോ എവടെന്ന് "പാറു "അതികം അഭിനയിക്കല്ലേ... അച്ഛ തിരുമേനിയെ കാണാൻ പോയേക്കുവാ...അടുത്തുള്ള നല്ലൊരു മുഹൂർത്താത്തിൽ കല്യാണം "അമ്മ "ഞാൻ മിണ്ടൂല... എനിക്ക് കല്യാണം കഴിക്കേണ്ട 😭😭"പാറു പാറു ചെറിയ കുട്ടികളെ പോലെ കരഞ്ഞ് കൊണ്ട് പറഞ്ഞു....അമ്മ അവളെ ഒന്ന് അവിടെ നിന്ന് പോയി..... പാറു ഇറങ്ങി വന്ന പോലെ മുകളിലേക്ക് പോയി... അപ്പോഴുണ്ട് സയന ഇരുന്നു ചിരിക്കുന്നു.... "എന്തിനാടി നാറി ഇളിക്കുന്നെ "പാറു "ഇതൊക്കെ കണ്ടു ചിരിക്കാത്തിരുന്നാൽ എങ്ങനെ ആടി.... നീ ഇവിടെ ഇരി കേട്ടോ... ഞാൻ കോളേജിൽ പോയി പൊളിച്ചു വരാം "സയന "മോള് എങ്ങോട്ടാണെന്ന പറഞ്ഞത് "പാറു "കോളേജിൽ "സയന "നീ പോകില്ല "പാറു "ഞാൻ പോകും "സയന "ഒരൊറ്റ കോള് മതി... നീ പോകില്ല "

പാറു "ആർക്കാ വിളിക്കുന്നെ "സയന "നിന്റച്ഛന് "പാറു "പ്പാ... അച്ഛേനെ പറയുന്നോ തെണ്ടി "സയന "അയ്യോ അതല്ല... നിന്റെ അച്ഛന് ഫോൺ വിളിച്ചു ആദിടെ കാര്യം പറയും എന്നാ പറഞ്ഞത് "പാറു "തെണ്ടി... നീ നോക്കിക്കോ നിന്നെ കെട്ടി ആ ദേവേട്ടൻ നിന്നെ വെറുപ്പിക്കും പന്നി "സയന പാറു വായും പൊളിച്ചു അവളെ നോക്കി.... ----------- ദേവൻ ഹാളിൽ ഇരുന്നു ഫോണിൽ നോക്ക്കി ഇരിക്കായിരുന്നു ദേവൻ അപ്പോഴാണ് ആദി അങ്ങോട്ട് ഓടി വന്നത്.... "കിട്ടിയട... കിട്ടീ "ആദി ആദി തുള്ളിച്ചാടി പറഞ്ഞു.....ദേവൻ ഇരുന്നിടത്ത് നിന്ന് എണീറ്റു.... "എടാ ആളെ കിട്ടിയോ... ആരാ "ദേവൻ "ഏത് ആള് 👀"ആദി "അപ്പൊ നീ കിട്ടി എന്ന് വിളിച്ചു കൂവിയത് "ദേവൻ "എടാ ഞാൻ മുഹൂർത്തം കിട്ടി എന്നാ പറഞ്ഞത്... അഭിനനന്ദനങ്ങൾ മോനെ ദേവ...

നീയൊരു കാമുകനിൽ നിന്ന് ഭർത്താവിന്റെ പദവി ഏറ്റെടുക്കാൻ പോകുവാണ് "ആദി "പ്പാ നാറി ആരാടാ കാമുകൻ.... ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ "ദേവൻ ദേവൻ ആദിയെ തല്ലും പോലെ ചെന്ന്... "അറിയാതെ വീണു പോയതാ.. ക്ഷമി അളിയോ... ഞാൻ പോയി ആ കുരുട്ടിനെ വിളിച്ചു പറയട്ടെ... അവളോട് ഇങ്ങോട്ട് വേഗം കെട്ടിയെടുക്കാൻ പറയാം "ആദി "ഇനി അതിന്റെ കൂടെ കുറവ് ഒള്ളു "ദേവൻ ദേവൻ ആരോടെന്നില്ലാതെ പറഞ്ഞു അവിടെ നിന്നും പോയി..... --------- കല്യാണത്തിന് ഒരാഴ്ച ബാക്കി ഉള്ളപ്പോൾ ആണ് ഡ്രസ്സ്‌ എടുക്കാൻ പോയത്... പാറുവിനെ കൊണ്ട് പോയില്ല...രണ്ട് പേരും തമ്മിൽ കാണണ്ട എന്ന് വീട്ടുകാർക്ക് നിർബന്ധം.... കണ്ടാൽ കല്യാണത്തിന് പകരം രണ്ടിൽ ഒന്നിനെ അടക്കേണ്ടി വരും എന്ന് അവർക്കറിയാം... മക്കളെ നല്ല മതിപ്പാ.... "എടാ ദേവ ഈ സാരി എങ്ങനെ ഉണ്ട് "ചെറിയമ്മ ആദിയുടെ അമ്മ ദേവന് നേരെ സാരി കാണിച്ചു ചോദിച്ചു...

"അയ്യേ... ഞാൻ സാരി ഒന്നും ഉടുക്കുന്നില്ല "ദേവൻ "കുരുത്തക്കേട് പറയാതെ ചെക്കാ... ഇത് മോൾക്ക് ചേരുവോ എന്നാ ചോദിച്ചേ "ദേവന്റെ അമ്മ "അത് അവളോട് ചോദിച്ചാൽ പോരെ... അവളെല്ലേ അവിടെ വായിനോക്കി നിൽക്കുന്നെ "ദേവൻ ദേവൻ അനുവിനെ ചൂണ്ടി പറഞ്ഞു.... "ഞങ്ങള് മോളുടെ കാര്യം ആണ് പറഞ്ഞത് അനുവിന്റെ അല്ല.... പാറു മോളുടെ"ദേവന്റെ അമ്മ "അവൾക്ക് ചേരുമോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാന "ദേവൻ "നീ ഒന്നും അറിയാത്ത പോലെ കാണിക്കേണ്ട... ഞങ്ങൾക്ക് എല്ലാം മനസ്സിലായി.... ആദി എല്ലാം പറഞ്ഞു "ദേവന്റെ അമ്മ അവരുടെ സംസാരം കേട്ട് ദേവന് ആദി എന്തോ ഒപ്പിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.... "അവൻ എന്ത് പറഞ്ഞു എന്ന് "ദേവൻ "ഞങ്ങള് പറഞ്ഞിട്ട് വേണം നീ അവനെ പോയി ഇടിക്കാൻ "ദേവന്റെ അമ്മ അതും പറഞ്ഞു അവര് പോയി...ദേവൻ ആദിയെ തിരഞ്ഞു പോയി....

അവൻ ഉണ്ട് ഒരു മൂലയിൽ ഇരുന്നു വായിനോക്കുന്നു....ദേവൻ അവന്റെ അടുത്ത് ഇരുന്നു തോളിലൂടെ കയ്യിട്ടു.... "അയ്യേ ഞാൻ അത്രക്കാരൻ നഹി "ആദി "അതിന് ഞാൻ എന്ത് ചെയ്തു "ദേവൻ "ചെയ്തില്ല ഇനി ചെയ്താലോ "ആദി "മോനെ ആദി അതവിടെ നിൽക്കട്ടെ... മോൻ ചോദിക്കുന്നതിന് മറുപടി താ "ദേവൻ "എന്താടാ... ഇത്രയും വലിയ മാഷ് ആയിട്ട് സംശയം തീർക്കാൻ ഞാൻ തന്നെ വേണം "ആദി ആദി ഇത്തിരി വെയിറ്റ് ഇട്ടു പറഞ്ഞു... ഇപ്പൊ കണ്ടാൽ രാജസ്ഥാൻ മാർബിളിന്റെ പരസ്യത്തിൽ കൊടുക്കാം.... "അമ്മയോടും ചെറിയമ്മയോടും നീ എന്താ പറഞ്ഞത് "ദേവൻ അത് കേട്ടതും പിടിച്ചു വച്ചിരുന്ന മസിൽ കാറ്റുപോയത് പോലെ ആയി.... "എ... എന്ത് പറയാൻ "ആദി "നീ പറയാതെ പോകില്ല "ദേവൻ "എനിക്ക് എന്താണെന്ന് അറിയില്ല... ഒരു കാര്യം ആരോടേലും പറഞ്ഞാൽ പിന്നെ അത് ഓർമ കാണില്ല... എനിക്കിനി വല്ല്യ മാരക അസുഖം വല്ലതും ആകുവോ...

ഞാൻ പെട്ടന്ന് മരിച്ചു പോകുവോ 😭"ആദി ആദി സങ്കടം ഒക്കെ അഭിനയിച്ചു തകർക്കുവാണ്... അവനറിയില്ലല്ലോ മീൻ കുഞ്ഞിനെ നീന്താൻ പഠിപ്പിക്കേണ്ട എന്ന്... "മോനെ ആദി നീ ഇപ്പൊ അത് പറഞ്ഞില്ലേൽ... അമ്മയാണ് സത്യം ഷോപ്പ് ആണെന്ന് നോക്കില്ല ഒരു ദയയും ഇല്ലാതെ തല്ലും "ദേവൻ "വേണ്ട ഞാൻ പറയാം "ആദി "എന്നാ പറ "ദേവൻ "ഞാൻ അവരോട് പറഞ്ഞു... നിനക്ക് പാറുവിനെ ഇഷ്ടം ആണെന്ന്... അത് എല്ലാവരോടും പറയാൻ ഇരിക്കായിരുന്നു... അതിന്റെ ഇടയ്ക്ക ഈ പ്രശ്നം ഒക്കെ ഉണ്ടായേ "ആദി ആദി ഉൺമേശത്തിൻ അമിട്ടിന്റെ ചിരിയും ചിരിച്ചോണ്ട് പറഞ്ഞു.... "Why me 😱... അതും പ്രേമം... എല്ലാം പോട്ടെ ആ സാധനത്തിനെ.... നിനക്ക് എങ്ങനെ മനസ്സ് വന്നട നാറി... സത്യം പറ ആ ഫോട്ടോ അവിടെ ഒട്ടിച്ചത് നീ അല്ലെ "ദേവൻ "പ്പാ.... അത്തരം പണിയൊന്നും ഞാൻ ചെയ്യില്ല... അതിന് മാത്രം ചെറ്റയല്ല ഞാൻ "ആദി "നീ വെറും ചെറ്റ അല്ല...

ലോക ചെറ്റയാണെടാ "ദേവൻ "ആരാ ഇവിടെ ആദിയേട്ടന്റെ പേരൊക്കെ പറയുന്നേ "അനു അതും ചോദിച്ചു അനു അങ്ങോട്ട് വന്നു.... ദേവൻ ഇരുന്നു ചിരിക്കാൻ തുടങ്ങി... മൂന്നാലും കൂടെ ഓരോന്ന് പറഞ്ഞു അവിടെ ഇരുന്നു... അവസാനം എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്ത് വീട്ടിലേക്ക് തിരിച്ചു..... --------- രുദ്രൻ "ഇല്ല.... ഇല്ല... ഇല്ല... പാർവതി അവളെ എനിക്ക് വേണം "രുദ്ര അതും പറഞ്ഞു കയ്യിലുണ്ടായിരുന്ന വൈൻ ബോട്ടിൽ അവൻ നിലത്തെറിഞ്ഞ് പൊട്ടിച്ചു.... "നീ ഒന്ന് അടങ്ങ് രുദ്ര.... നീ പാർവതിയെ നേടുന്നത് കൊണ്ട് എനിക്കൊരു പ്രശനവും ഇല്ല... എന്നാൽ ദേവേട്ടന് ഒന്നും പറ്റരുത് "വീണ "അവൻ കാരണം ആണ് എല്ലാം... അവൻ അവളുടെ കഴുത്തിൽ താലി കെട്ടാൻ ഞാൻ സമ്മതിക്കില്ല "രുദ്ര "എനിക്കും അതാണ് വേണ്ടത്"വീണ രുദ്രന്റെ പദ്ധതിയിൽ അവളും കൂടി.... ----------- പാറു രാത്രി ആയതും സയന ഉറങ്ങിയെന്ന് ഉറപ്പാക്കിയ പാറു ബാൽക്കെണിയിലേക്ക് മെല്ലെ നടന്നു...

എന്നിട്ട് ഫോൺ എടുത്തു....അസുരൻ എന്ന് എഴുതിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു... രണ്ട് മൂന്ന് റിങ്ങിന് ശേഷം ആണ് ഫോൺ എടുത്തത്.... "അല്ലയോ പ്രാണനാദാ... അങ്ങ് സമാധിയിൽ ആയിരുന്നുവോ...."പാറു "അല്ലടി നിന്റെ മാറ്റവന് പിണ്ഡം വെക്കാൻ പോയതായിരുന്നു "ദേവൻ "ഡോ തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്... എന്റെ മറ്റവനെ പറയരുത് എന്ന് "പാറു "വച്ചിട്ട് പോടീ കോപ്പേ "ദേവൻ "വെക്കാൻ വരട്ടെ.... താൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറണം... ഇല്ലേൽ എനിക്ക് ജീവനോടെ കാണില്ല "പാറു "നീയെന്താ ആത്മഹത്യ ഭീഷണി മുഴക്കുവാണോ "ദേവൻ "അയ്യടാ...

നിങ്ങളെ ജീവനോടെ കാണില്ല എന്നാ പറഞ്ഞത്... ആദ്യരാത്രി പാലിൽ വിഷം തന്നു തന്നെ ഞാൻ അങ്ങ് തട്ടും... എന്നിട്ട് ഞാൻ വേറെ കെട്ടി ജീവിക്കും "പാറു "ഇത് പറയാൻ ആണോ നീ വിളിച്ചത്... നിന്നെ കെട്ടാൻ തയ്യാറായി എങ്കിൽ എനിക്ക് മരണത്തെ പേടിയില്ല.... കാരണം നിന്റെ മുമ്പിൽ മരണം പോലും കേണ് പോകും "ദേവൻ "പട്ടി "പാറു "അപ്പൊ പട്ടിക്കുട്ടി പോയി ഉറങ്ങാൻ നോക്ക്...."ദേവൻ ദേവൻ അതും പറഞ്ഞു ഫോൺ വച്ച്... പാറു ചോദിച്ചു വാങ്ങിയ സന്തോഷം കൊണ്ട് രണ്ട് പാക്ക് ക്രീം ബിസ്കറ്റ് തിന്നു ആ സന്തോഷം അങ്ങ് തീർത്തു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story