മാഷ്‌ടെ സ്വന്തം: ഭാഗം 26

mashde swantham

എഴുത്തുകാരി: നിഴൽ

" ഡീ പെണ്ണെ എണീക്ക് "സയന "ഇത്തിരി നേരം കൂടെ "പാറു പാറു ചിണുങ്ങിക്കൊണ്ട് കിടന്നു.... "ഇന്ന് നിന്റെ കല്യാണം ആണെടി... ഒന്ന് എണീക്ക് "സയന "അയിന് "പാറു "എന്നാ വേണ്ട ചെറിയമ്മ വന്നാൽ നീ എണീക്കും... ഞാൻ പോയി വിളിച്ചോണ്ട് വര "സയന സയന പോകാൻ നിന്നതും പാറു പെട്ടന്ന് എണീറ്റു... "തെണ്ടി രാവിലെ തന്നെ അടി കൊള്ളിക്കാൻ ഇറങ്ങിയതാണല്ലേ "പാറു "ഒരു മനസുഖം... നീ വേഗം പോയി റെഡിയായി വാ... അമ്പലത്തിൽ പോകേണ്ടേ "സയന "OMG അപ്പൊ കുളിക്കണോ.... എനിക്ക് വയ്യ... എന്തൊരു തണുപ്പാവും "പാറു "അതിന് ഒരു ട്രിക് ഉണ്ട് "സയന "എന്താണ് 👀"പാറു "നീ വാ ഞാൻ കാണിച്ചു തരാം "സയന സയന അവളുടെ കൈ പിടിച്ചു ബാത്റൂമിലേക്ക് കയറി....എന്നിട്ട് അവളെ ശവറിന്റെ താഴെ നിർത്തി ടപ്പ ഓൺ ചെയ്തു.... "പട്ടി... തെണ്ടി... ചെറ്റേ "പാറു "മോള് ഇനി കുളിച്ചിട്ട് വന്നാൽ മതി

"സയന സയന അതും പറഞ്ഞു അവൾക്കുള്ള ഡ്രസ്സ്‌ എടുത്തു കൊടുത്തു ഡോറടച്ചു.... ----------- ദേവൻ "എടാ ദേവ നീ ഇത് വരെ എണീറ്റില്ലേ "ആദി ആദി അതും ചോദിച്ചു റൂമിലേക്ക് ചെന്നതും ദേവന്റെ ഇരിപ്പ് കണ്ടു ആദി അവനെ നെറ്റി ചുളിച്ചു നോക്കി.... "എന്ത് പറ്റിയെടാ "ആദി "അറിയില്ല.... എന്തോ ഈ കല്യാണം ശരിയാണോ... "ദേവൻ "അല്ലടാ തെറ്റ്... എണീറ്റു പോടാ "ആദി ആദി ദേവനോട് ദേഷ്യത്തോടെ പറഞ്ഞു... "എടാ അങ്ങനെ അല്ല... അവൾക്ക് ഈ കല്യാണത്തിന് താൽപ്പര്യം ഇല്ല... ഞാൻ ആയിട്ട് അവളുടെ ആഗ്രഹങ്ങളെ നശിപ്പിക്കല്ലേ.... ആ ഫോട്ടോ വച്ച ചെറ്റയേ ഒന്ന് കയ്യിൽ കിട്ടട്ടെ "ദേവൻ അതും കേട്ടതും ആദിയുടെ നെഞ്ചിൽ ഒരു കൊള്ളിയാൽ മിന്നി... അവൻ ദേവനെ ഇടങ്കണ്ണ് ഇട്ടു നോക്കി.... "ദൈവമേ ആ ഫോട്ടോ ഒട്ടിച്ചത് ഞാൻ ആണെന്ന് എങ്ങാനും അറിഞ്ഞാൽ... പിന്നെ ഇവറ്റകൾ രണ്ടും കൂടെ കപ്പല് മയ്യത്തോം ആക്കും

"ആദി (ആത്മ ) (അപ്പൊ നന്ദി പറയേണ്ട ആളെ കിട്ടിയില്ലേ 😂) "എടാ നീ പോയി റെഡിയാവാൻ നോക്ക് "ആദി ആദി അതും പറഞ്ഞു എണീറ്റു പോയി... -------- പാറു ബാത്റൂമിൽ നിന്ന് ഇറങ്ങിയ പാറുവിനെ സയന ഒന്ന് നോക്കി.... "പൊളിച്ചു മോളെ "സയന "ഞാൻ അല്ലേലും പൊളിയാ "പാറു "തല്ലിപ്പൊളി ആണെന്ന് മാത്രം "സയന പാറു അവളെ കൂർപ്പിച്ചു നോക്കി.... പാറു ഒരു പട്ടപാവാടയാണ് ഇട്ടിരുന്നേ... കഴുത്തിൽ ഒരു സ്വർണ മാല... രണ്ട് കൈകളിലും ഓരോ വള വീതം... നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും... മുടി വിടർത്തിയിട്ടു... "ഇപ്പൊ കുറച്ചൂടെ ചന്തം വന്നില്ലേ "പാറു പാറു ഒന്ന് നേരെ നിന്നു ചോദിച്ചു... "ആനക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെ ഉണ്ട് "സയന സയന ഇളിച്ചോണ്ട് പറഞ്ഞു...രണ്ട് പേരും അമ്പലത്തിലേക്ക് പോയി... തൊഴുതു വന്നതും ആരൊക്കെയോ ചേർന്ന് അവളെ ഒരുക്കാൻ തുടങ്ങി (കുടുംബക്കാർ 😁)...

പാറു കണ്ണടച്ച് ഇരുന്നു കൊടുത്തു.... മുഖത്തെ പെയിന്റ് അടി ഒക്കെ കഴിഞ്ഞു... "ഡീ പാറു എണീക്ക് "സയന സയന അവളെ വിളിച്ചപ്പോൾ ഒരു അനക്കവും ഇല്ല... അവള് മൂക്കിന്റെ അവിടെ വിരൽ വച്ച് നോക്കി... ഭാഗ്യം ജീവൻ ഉണ്ട് 😁 "ഡീ കോപ്പേ എണീക്ക് "സയന സയന അലറിയതും പാറു ഞെട്ടി എണീറ്റു... "എന്താ... എന്താ "പാറു പാറു ചുറ്റും നോക്കി ചോദിച്ചു.... "ഇപ്പോഴെങ്കിലും ഒന്ന് ഉറങ്ങാതെ ഇരിക്കെടി മരഭൂതമേ "സയന പാറു ഒന്ന് ഇളിച്ചു കൊടുത്തു.... മുടിയൊക്കെ ഒതുക്കി മുല്ലപ്പൂവ് വച്ച്.... സയന അവളെ മൊത്തത്തിൽ ഒന്ന് നോക്കി... എന്നിട്ട് കൈ കൊണ്ട് പൊളി എന്ന് കാണിച്ചു.... ഒരു റെഡ് കളർ കളർ പാട്ടുസാരി ആണ് അവളുടെ വേഷം... മിതമായ ആഭരണം... ആ വസ്ത്രത്തിൽ അവളെ ഒരു ദേവിയായി തോന്നിച്ചു.... (Like ഭദ്രകാളി😁) -------------- ദേവൻ കണ്ണാടിക്ക് മുമ്പിൽ നിന്ന് മുടി ചീകുവായിരുന്നു.... "

എടാ ദേവ എനിക്കൊരു സംശയം "ആദി "ദേവ ഇവന്റെ സംശയം കേൾക്കാൻ നിൽക്കേണ്ട "കണ്ണൻ "അത് എനിക്കറിയാടാ... വല്ല കുരുട്ടു ബുദ്ധിയും ആകും "ദേവൻ "തെണ്ടികൾ "ആദി ആദിയും കണ്ണനും ഗോൾഡൻ കരയുള്ള മുണ്ടും നേവി ബ്ലു കളർ ഷർട്ടും ആണ് ഇട്ടിരുന്നേ.... ദേവൻ ഒരു ഗോൾഡൻ കളർ ഷർട്ടും ഗോൾഡൻ കര മുണ്ടും....ആദി മൂന്ന് രണ്ട് പേരുടെയും കൂടെ സെൽഫിയും ഫോട്ടോയും എടുത്ത് തകർക്കുവാണ്.... സമയം ആയതും എല്ലാവരും ഓടിറ്റോറിയത്തിലേക്ക് പുറപ്പെട്ടു... ആദിയും കണ്ണനും ബുള്ളറ്റ്റിലും ദേവൻ കാറിലും ആണ്.... --------- പാറു "ഏട്ടന് തന്ന വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല... എന്നോ മറക്കണം... ഏട്ടനെ മറക്കാൻ കഴിയുവോ എന്നെനിക്ക് അറിയില്ല... എന്നാലും ഞാൻ ശ്രമിക്കും... "പാറു റൂമിൽ നിന്നുള്ള പാറുവിന്റെ സംസാരം കേട്ടിട്ടാണ് സയന അകത്തേക്ക് വന്നത്... പാറു പറയുന്നതൊക്കെ കെട്ടതും സയന അവളെ ഞെട്ടി നോക്കി.... "ഓ ഗോഡ്... അവിഹിതം 😱"സയന(ആത്മ )

സയന അവൾ കയ്യിൽ എടുത്ത ഫോട്ടോ തട്ടി പറിച്ചു വാങ്ങി... അത് നോക്കിയതും പകച്ചു പണ്ടാറടങ്ങി.....എന്നിട്ട് അവളെ ഒരു നോട്ടം.... "ഇതിനെ നോക്കിയാണോ നീ ഡയലോഗ് മുഴുവൻ പറഞ്ഞത് പുല്ലേ "സയന "അത് പിന്നെ... ഞാൻ "പാറു "ഞാൻ കരുതി നീ തേച്ച വല്ലവനും ആകും എന്ന്... എന്നിട്ട് ഉണ്ണിമുകുന്ദന്റെ ഫോട്ടോ "സയന പാറു ഒന്ന് ഇളിച്ചു കൊടുത്തു... അപ്പോഴേക്കും അമ്മ റൂമിലേക്ക് വന്നു....അവളെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞ്... പാറുവിന്റെ കണ്ണും നിറഞ്ഞിരുന്നു.... "അമ്മേടെ മോള് ഇന്ന് മറ്റൊരു വീട്ടിലേക്ക് പോകും അല്ലെ "അമ്മ "മിനിഞ്ഞാന്ന് അടുത്ത വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞതിന് വീട്ടിൽ നിന്ന് എങ്ങോട്ടേലും ഇറങ്ങി പോകാൻ പറഞ്ഞ പോരാളി തന്നെ അല്ലെ ഇത് "പാറു (ആത്മ ) കരച്ചിലും ആശ്വസിപ്പിക്കലും ഒക്കെ കഴിഞ്ഞ് ഓടിറ്റോറിയത്തിലേക്ക് പുറപ്പെട്ടു... -----------

ഓടിട്ടോറിയത്തിൽ എത്തിയതും ദേവനെയും വീട്ടുകാരെയും അവര് സ്വീകരിച്ചു.... ദേവൻ മണ്ഡമ്പത്തിലേക്ക് പ്രവേശിച്ചു... ആചാര്യന്റെ (ശാന്തി ) അടുക്കൽ ചെന്നു ...അദ്ദേഹം അവനെ അനുഹ്രഹിച്ചു...ദേവൻ വേദിയിലേക്ക് തിരിഞ്ഞു നിന്നു ... ആചാര്യൻ മന്ദ്രം ഉരുവിടാൻ തുടങ്ങി... *ഓം ഗണപതയെ നമഃ ശുക്ലാംബരധരം ദേവം ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ* (കടപ്പാട് ) ദേവൻ അവനായി വേദിയിൽ ഒരുക്കിയിരിക്കുന്ന പീഠത്തിൽ ഇരുന്നു...ശിവറാം അപ്പോഴേക്കും പാറുവിനെ വേദിയിലേക്ക് കൊണ്ട് വന്നു... ദേവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു.... അവള് ആരും കാണാതെ അവനെ നോക്കി പുച്ഛിച്ചു.... പാറു ആചാര്യന്റെ മുമ്പിൽ നിന്നു... അദ്ദേഹം അവളെ അനുഗ്രഹിച്ചു.... പാറു ദേവന്റെ മുമ്പിൽ നിന്നു....ആചാര്യൻ ഇരുവരെയും കൈകൾ വച്ച് അനുഗ്രഹിച്ചു.... "നിങ്ങൾ ഇരുവരും മനസ്സിലും വാക്കിലും പ്രവൃത്തിയിലും എല്ലാത്തിലും, എപ്പോഴും ഒന്നുചേർന്നു നടക്കുവിൻ നിങ്ങളുടെ മനസ്സുകൾ ഇണങ്ങിച്ചേരട്ടെ.

വായുവും വിഷ്ണുവും ആത്മദേവതയും നിങ്ങളെ സംയോജിപ്പിക്കട്ടെ " (കടപ്പാട് ) പാറു ദേവന്റെ കഴുത്തിലും ദേവൻ പാറുവിന്റെ കഴുത്തിലും മാലായണിഞ്ഞ്....പാറു ദേവന്റെ വലതു ഭാഗത്തായി ഇരുന്നു....ഇരിക്കുന്ന സമയത്ത് ദേവനെ ഒന്ന് കൂർപ്പിച്ചു നോക്കി... ഇതൊക്കെ കണ്ടു ഒരു വശത്ത് നിന്ന് സയനയും അനുവും മറുവശത്ത് നിന്ന് ആദിയും കണ്ണനും ചിരിക്കുവായിരുന്നു..... അങ്ങനെ അഗ്നി സാക്ഷിയായി ദേവൻ പാറുവിന്റെ കഴുത്തിൽ താലി ചാർത്തി...കഴുത്തിൽ കരസ്പർശം ഏറ്റപ്പോൾ അവൾ കൈകൾ കൂപ്പി നിന്നു... അനു പിറകിൽ നിന്ന് താലി കെട്ടി.... മരണം കൊണ്ട് പോലും വേർപിരിയല്ലേ എന്നാ പ്രാർത്ഥനയോടെ....രണ്ട് പേരുടെയും തലയിലേക്ക് പൂക്കൾ വർഷിച്ചു...ദേവൻ അവളുടെ നെറ്റിയിൽ അവന്റെ സ്നേഹ സിന്ദൂരം ചാർത്തി... പാറുവിന്റെ കണ്ണുകൾ ഒന്നടഞ്ഞ്... ആചാര്യൻ പാറുവിനെ അനുഗ്രഹിച്ചു...

ഇവൾക്ക് ബന്ധുക്കൾ വർദ്ധിക്കുകയും ഭർത്തൃബന്ധം ദൃഢമാകുകയും ചെയ്യട്ടെ (d) സുമംഗലീ ഭവ വർഷാണി ശതം സാഗ്രന്തു സുവ്രതാ തേജസ്വീ ച യശസ്വീച ധർമ്മപത്നീ പതിവ്രതാ. ഇന്ദ്രസ്യ തു യഥേന്ദ്രാണി ശ്രീധരസ്യ യഥാ ശ്രിയാ ശങ്കരസ്യ യഥാ ഗൌരീ യഥാ ത്വമപി ഭർത്തരി” (കടപ്പാട് ) ശിവറാം ദേവന്റെ വലതു കയ്യിൽ ചന്ദനം, പുഷ്പം, (പൊട്ടാത്ത) അരി, നെല്ല് ഇവ ഇട്ട്, വധുവിന്റെ വലതുകൈ പിടിച്ചുവെച്ച് പനിനീർ തളിച്ചു കൊടുത്തു... ഇതേ സമയം ആചാര്യൻ കന്യാദാനമന്ത്രം ചൊല്ലുകയും ശിവറാം അത് ഏറ്റു ചൊല്ലുകയും ചെയ്‌തു..... ഓം അദ്യ ശുഭമുഹുർത്തേ മഹാദേവ് നാമ്നേ വരായ പാർവതി നാമ്നീം ഇമാം കന്യാം സാലങ്കാരാം പ്രജാപതി ദൈവതാം സ്വർഗ്ഗാകാമ; ഭാര്യാത്വേന തുഭ്യമഹം സംപ്രദദേ." (കടപ്പാട് ) കന്യാദാനമന്ത്രം ചൊല്ലിയത്തും ദേവൻ പാറുവിന്റെ കൈയ്യ് പെരുവിരലടക്കി പിടിച്ചു.... ആചാര്യൻ അവരെ ആഷിർവതിച്ചു...

. “സൌഭാഗ്യത്തിനുവേണ്ടി വധുവിന്റെ കൈയ്യ് വരൻ ഗ്രഹിക്കുന്നു ഈ വരന് ഈ വധുവിനെ ഗൃഹനാഥയായി കല്പിച്ച് ഭഗവാൻ തന്നിരിക്കയാണ്. നിങ്ങൾ ഇപ്പോൾ വിവാഹിതരാകുന്നു. നിങ്ങൾ ഇണചേർന്ന് നൂറുവർഷം ദമ്പതികളായി വാഴുവിൻ.” (കടപ്പാട്) ദേവൻ കൈ പിൻവലിച്ചു....അവൻ പാറുവിന്റെ വലതു കയ്യിൽ Mahadev എന്നെഴുതിയ മോതിരം അണിയിച്ചു....ആചാര്യൻ അവരുടെ മേലിൽ പനിനീർ തെളിച്ചു.... ആചാര്യൻ ദേവൻ കൊണ്ടുവന്ന പുടവ ഒരു തട്ടത്തിൽ നിരത്തി വച്ച് വലതു കൈ വച്ച് അനുഗ്രഹിച്ചു... “സൂര്യയുടെ വിവാഹത്തിന് ഗാഥയാൽ സംസ്കരിക്കപ്പെട്ട ശോഭനവസ്ത്രംപോലെ ഇതും പ്രജാപതിയുടെ അനുഗ്രഹത്താൽ പരിശുദ്ധമായി ഭവിക്കട്ടെ. അനുഗ്രഹീതമായ ഈ വസ്ത്രം ധരിക്കുന്നവളുടെ സൌന്ദര്യവും സൌഭാഗ്യവും വർദ്ധിക്കുമാറാകട്ടെ”. (കടപ്പാട് )

ആചാര്യൻ വസ്ത്രത്തെ ദേവന് നൽകി... അവൻ അത് പാറുവിന് നൽകി... അവൾ ഇരുകയ്യും നീട്ടി തട്ടത്തോടെ വാങ്ങിച്ചു.....പാറുവും ദേവനും എണീറ്റു വേദിയുടെ മുന്നിൽ നിന്നു....അവൻ അവളിടെ വലതു കയ്യിൽ പിടിച്ചു വിവാഹ വേദിക്ക് ചുറ്റും വലത്തോട്ട പ്രദിക്ഷണം വച്ചു..... (സന്തോഷായില്ലേ മക്കളെ...😜... അങ്ങനെ യേശു ചുമന്ന കുരിശ് പോലെ ദേവൻ ഇന്ന് തൊട്ടു ഒരു കുരിശ് ചുമക്കുവാണ് സൂർത്തുക്കളെ ) ബന്ധുക്കൾ എല്ലാവരും അവരെ വന്നു അനുഗ്രഹിച്ചു.... പിന്നെ അങ്ങോട്ട് ആദിയും കണ്ണനും അനുവും സയനയും രണ്ടിനെയും കളിയാക്കി കൊല്ലുവായിരുന്നു.... "പോയിനെടി തെണ്ടികളെ... ഇതിനുള്ളതെല്ലാം ചേർത്തു ഞാൻ തരാം "പാറു പാറു സായനയോടും അനുവിനോടും പറഞ്ഞു...

നമി ഉണ്ട് പാറുവിനെ കണ്ണുരുട്ടി നോക്കുന്നു... പാറു ദേവന്റെ അടുത്തേക്ക് ഒന്ന് കൂടെ ചേർന്ന് നിന്നു.... എന്നിട്ട് ദേവന്റെ കൈകളിൽ പിടിച്ചു... ദേവൻ ആണേൽ ഇവളെ തലക്കാര ഒരലക്ക വച്ച് അടിച്ചേ എന്ന ഭാവം ഇട്ടു നിൽക്കുന്നു... സോ സലാഡ് അല്ലെ.... ഫോട്ടോ എടുക്കൽ കഴിഞ്ഞതും എല്ലാവരും food കഴിക്കാൻ ചെന്നു.... "ഉണ്ണിയേട്ടൻ ഫസ്റ്റ് "ആദി ആദി അതും പറഞ്ഞു ആദ്യം ഇരുന്നു... അവന്റെ അടുത്ത് അനു... അതിന്റെ അപ്പുറം കണ്ണൻ പിന്നെ സയന... പിന്നെ ദേവനും പാറുവും.... ഇലയിട്ടൂ...ഉപ്പ് വന്നു കായവറുത്തത് വന്നു... അനു സയനയോട് സംസാരിച്ചു നിൽക്കായിരുന്നു... ആദി അവളുടെ കൂടെ എടുത്തു കഴിച്ചു... അനു നോക്കുമ്പോൾ അവൾക്ക് മാത്രം കിട്ടിയില്ല.... "ചേട്ടാ എനിക്ക് വേണം "അനു അനു കാറ്ററിങ് കാരനോട് പറഞ്ഞു... അങ്ങേര് അവളെ ഒന്ന് നോക്കി ഇട്ടു കൊടുത്തു..

.പിന്നെ തൊട്ടുകൂട്ട് കറികളും കൂട്ടുകറികളും വന്നു...ചോറ് വന്നു സാമ്പാർ വന്നു... ആദി പാറുവിനെയും ദേവനെയും നോക്കി ഇരിപ്പാണ്... ലെ ആദി * ഇനി ഇവരെങ്ങാനും കുഞ്ഞി രാമായണം കളിച്ചാലോ... ആകാംഷ.... വെറും ആകാംഷ.... പാറു ദേവനെ മൈൻഡ് പോലും ചെയ്യാതെ കറികൾ എല്ലാം ചേർത്തു ചോറ് വെട്ടി മുണുങ്ങുന്നു....ഇനി ഇവളുടെ കല്യാണം തന്നെ അല്ലെ കഴിഞ്ഞത് എന്ന സംശയത്തിൽ ആണ് എല്ലാവരും... ദേവൻ ഒരു നിമിഷം ബാസന്തിയെ സ്മരിച്ചു.... അനു കണ്ണേട്ടനെ നോക്കി തിന്നുവാണ്... "അങ്ങേരെ നോക്കി തിന്നാൽ ഇന്നൊന്നും നിന്റെ തീറ്റ കഴിയില്ല "സയന "പോടീ "അനു അനു പുച്ഛിച്ചു പറഞ്ഞു.... ആദി ആണേൽ പപ്പടം കയ്യിൽ എടുത്തു കണ്ണനെ തോണ്ടി... "എന്താടാ കോപ്പേ എന്നേ തിന്നാനും സമ്മതിക്കില്ലേ "കണ്ണേട്ടൻ "എടാ നോക്കിയേ എന്ത് സുന്ദരി ആണല്ലേ അവൾ

"ആദി ആദി സയനയെ ചൂണ്ടി ആണ് പറഞ്ഞത് എങ്കിലും കണ്ണൻ നോക്കിയത് അവന്റെ കയ്യിൽ ഉള്ള പപ്പടത്തിലേക്ക് ആണ്.... "പപ്പടം സുന്ദരിയോ "കണ്ണേട്ടൻ "പപ്പടം അല്ല 😬... ദേ നോക്കിക്കേ പാറൂന്റെ കസിൻ 🙈"ആദി "അയിന് "കണ്ണേട്ടൻ "അയിന് ഒന്നും വേണ്ട... ഇനി വേണേൽ തന്നെ ഞാൻ നോക്കിക്കോളാം "ആദി ആദി പുച്ഛിച്ചു പറഞ്ഞു... കണ്ണേട്ടൻ ഇവന്റെ ഏത് പിരിയാ ലൂസായെ എന്നാ രീതിയിൽ ഇരുന്നു...... അവസാനം 3കൂട്ടം പായസവും കൂടെ അകത്താക്കി.... അങ്ങനെ ഭക്ഷണത്തോടുള്ള അങ്കം ഒക്കെ കഴിഞ്ഞു.... പാറുവിന് ദേവന്റെ വീട്ടിലേക്ക് പോകാൻ സമയം ആയിരുന്നു.... അത് വരെയും ഇല്ലാത്ത സങ്കടം അവളെ പൊതിയുന്നത് അവളറിഞ്ഞ്....പാറു അച്ഛയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.... "ഞാൻ പോകില്ല അച്ഛേ... എന്നേ പറഞ്ഞയക്കല്ലേ.... എനിക്ക് നിങ്ങളെ വിട്ടു പോകേണ്ട... നമുക്ക് വീട്ടിലേക്ക് പോകാം

"പാറു പാറു തേങ്ങി കൊണ്ട് പറഞ്ഞു.... "മോള് ഇപ്പൊ ചെല്ല്... മോൾക്ക് ഞങ്ങളെ കാണാൻ തോന്നുമ്പോൾ ഞങ്ങളവിടെ എത്തും.... ദേവ മോനെ എന്റെ പ്രാണൻ ആണിവൾ... നോക്കിക്കോണേ "ശിവറാം ശിവറാം പാറുവിനെ ദേവന്റെ കയ്യിൽ ഏൽപ്പിച്ചു.... പാറു കുറെ സയനയെ പിടിച്ചു അലമ്പാക്കി കരഞ്ഞ് എങ്കിലും അനു അവളെ വണ്ടിയിലേക്ക് കയറ്റി.... സയനക്കും ഒരുപാട് വിഷമം ഉണ്ടായിരുന്നു..... ദേവനും പാറുവും അനുവും ഡ്രൈവറും മാത്രേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളു..... പാറു കണ്ണൊക്കെ തുടച്ചു.... പുറത്തേക്ക് നോക്കി ഇരുന്നു.... മുമ്പിൽ ഇരുന്ന അനു പിന്നിലേക്ക് തലയിട്ട്... ദേവൻ ഒരു സൈഡിൽ ഫോണിൽ നോക്കി ഇരിക്കുന്നു... പാറു പുറത്തേക്ക് വായിനോക്കി ഇരിക്കുന്നു... അനു ചിരിച്ചു കൊണ്ട് വീണ്ടും മുമ്പിലേക്ക് നോക്കി... ദേവന്റെ വീട്ടിൽ എത്തിയതും സുമിത്ര പാറുവിന്റെ കയ്യിൽ വിളക്ക് കൊടുത്തു...

ദേവനും പാറുവും വലതു കാല് വച്ച് അകത്തേക്ക് കയറി.... പാറു വിളക്ക് പൂജറൂമിൽ വച്ച് കണ്ണുകളദച്ചു പ്രാർത്ഥിച്ചു..... പിന്നെ ബന്ധുക്കളുടെ മറ്റും തിരക്കായിരുന്നു..... "എടി എനിക്ക് മടുത്തു... എന്നേ ഒന്ന് കൊണ്ടു പോടീ "പാറു പാറു ദയനീയമായി അനുവിനെ നോക്കി പറഞ്ഞു.... അനു ചിരിച്ചു കൊണ്ട് അവളെ കൊണ്ട് അനുവിന്റെ റൂമിലേക്ക് പോയി... അവിടെ എത്തിയതും പാറു ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു... "മതിയയടി... ഇനി ജന്മത്തിൽ കല്ല്യാണം വേണ്ട "പാറു അനു ഇതൊക്കെ കണ്ടു ചിരിക്കായിരുന്നു... "ചിരിച്ചോ ചിരിച്ചോ.... എനിക്കും വരും അവസരം "പാറു അനു അവൾക്ക് ഒരു സെറ്റ് സാരി എടുത്തു കൊടുത്തു.... "ഇന്നാ പോയി ഫ്രഷ് ആയി വാ "അനു "അയ്യേ ഈ രാത്രി ഇത് പോലുള്ള ഡ്രസ്സ്‌ ഒന്നും ഞാൻ ഉടുക്കാറില്ല "പാറു "ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ്‌ ആണ് "അനു "ആരു പറഞ്ഞു... ഞാൻ ജനിച്ചിട്ട് പത്തിരുപത് കൊല്ലം ആയി...

അത്രയും രാത്രികൾ കടന്നു പോയി... എന്നിട്ട് ഇപ്പൊ ഫസ്റ്റ് നൈറ്റ്‌ "പാറു "നിന്നോട് പറഞ്ഞ എന്നേ തല്ലാൻ ആളില്ലാഞ്ഞിട്ട... നീ ഇപ്പൊ ഇത് മാറി വാ "അനു പാറു ഗതിയില്ലാതെ പോയി റെഡിയായി വന്നു... രാത്രി ആയതും ബന്ധുക്കൾ എല്ലാം ഒഴിഞ്ഞു പോയി... Food കഴിച്ചു എല്ലാവരും ഹാളിൽ നിൽക്കുവായിരുന്നു... പാറു നല്ല ഡീസന്റ് ആയി അവരുടെ മുമ്പിൽ നിൽക്കുന്നു... "മോളെ പാറു മോള് പോയി കിടന്നോ... ക്ഷീണം കാണും "ദേവന്റെ അമ്മ പാറു പൊട്ടന് ലോട്ടറി അടിച്ച ഫീലിൽ... പാറു തലയാട്ടി റൂമിലേക്ക് പോകാൻ നിന്നു... അപ്പോഴത പിറകിൽ നിന്നും ഒരു ആവാസ്... "മോളെ ദേ ഈ പാല് കൂടെ കൊണ്ടു പൊക്കോ "ആദിടെ അമ്മ "അയ്യോ ആന്റി ഞാൻ പാലൊന്നും കുടിക്കാറില്ല "പാറു അത് കേത്തതും എല്ലാരും ചിരി അടക്കി പിടിച്ചു നിന്നു...

"ഇത് ഒക്കെ ചടങ്ങിന്റെ ഭാഗം ആണ് "ദേവന്റെ അമ്മ അമ്മ അതും പറഞ്ഞു അവളുടെ കയ്യിൽ ഗ്ലാസ് കൊടുത്തു വിട്ടു... പാറു അനുവിനെ ദയനീയമായി നോക്കി....എന്നിട്ട് റൂമിലേക്ക് പോയി.... ---------- ആദി "ഡാ ദേവ ഇതൊന്ന് നോക്കിയേ "ആദി ആദി നീട്ടിയ ഫോണിലെ കാഴ്ച കണ്ടു ദേവനും കണ്ണനും ഒരു പോലെ കിളി പോയി നിന്നു..... പാറുവിന്റെ വാട്സ്ആപ് സ്റ്റാറ്റസ്... Happy Married life dear എന്ന അടിക്കുറിപ്പോട് കൂടെ ദേവന്റെയും അവളുടെയും കല്യാണ ഫോട്ടോ.... "പലതരം സൈക്കോകളെ കണ്ടിട്ടുണ്ട്... എന്നാലും സ്വന്തം കല്യാണത്തിന് സ്വയം വിഷ് ചെയ്യുന്ന ഒരുത്തിയെ ആദ്യം ആയ കാണുന്നേ "ആദി ആദി ഏതോ ഒരു ഭാവത്തിൽ പറഞ്ഞു.... മൂന്നും കൂടെ ഓരോന്ന് സംസാരിച്ചു ഇരിക്കായിരുന്നു... അപ്പോഴാണ് ആദിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്... ആദി അവിടെ നിന്ന് എണീറ്റു മാറി നിന്നു... "ഹലോ പറ "ആദി

"സാറേ അവൻ കണ്ണു തുറന്നു....ഇവിടെ കിടന്ന് ആകെ പ്രശ്നം ഉണ്ടാക്കുവാ " "ഇനി അവനെ പിടിച്ചു വെക്കേണ്ട ആവിശ്യം ഇല്ല... കിട്ടിയിടത്ത് പോയി വച്ചേക്കു "ആദി ആദി അതും പറഞ്ഞു ഫോൺ വച്ച്... അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.....തിരികെ ആദി ദേവന്റെയും കണ്ണന്റെയും അടുത്തേക്ക് പോയി... "ഇവൻ ഇത് വരെ പോയില്ലേ... പോയി കിടക്കാൻ നോക്കടാ "ആദി "പോടെയ്... പോടെയ് "ദേവൻ "അങ്ങനെ പറയരുത്..നിന്റെ പ്രാണനാഥ നിന്നെ കാത്തിരിക്കാവും "കണ്ണൻ "എന്റെ ഊഹം ശരിയാണേൽ അവളിപ്പോൾ നാല് ഉറക്കം കഴിഞ്ഞിട്ടുണ്ടാവും "ദേവൻ ദേവൻ ചിരിച്ചോണ്ട് പറഞ്ഞു... പിന്നെയും അവന്മാർ ഓരോന്ന് പറഞ്ഞു ആക്കാൻ തുടങ്ങിയതും ദേവൻ സഹികെട്ട് റൂമിലേക്ക് പോകാൻ തീരുമാനിച്ചു.... റൂമിന്റെ ഡോർ തുറന്നു ദേവൻ അകത്തേക്ക് കയറി... റൂമിൽ ഒന്നും കാണാതെ വന്നപ്പോൾ ദേവൻ നെറ്റി ചുളിച്ചു അവിടെ എല്ലാം നോക്കി... തുറന്നു കിടക്കുന്ന ബാൽക്കെണിയിൽ കണ്ട കാഴ്ച.... ദേവൻ വേഗത്തിൽ അങ്ങോട്ട് ഓടി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story