മാഷ്‌ടെ സ്വന്തം: ഭാഗം 27

mashde swantham

എഴുത്തുകാരി: നിഴൽ

എന്റെ ഊഹം ശരിയാണേൽ അവളിപ്പോൾ നാല് ഉറക്കം കഴിഞ്ഞിട്ടുണ്ടാവും "ദേവൻ ദേവൻ ചിരിച്ചോണ്ട് പറഞ്ഞു... പിന്നെയും അവന്മാർ ഓരോന്ന് പറഞ്ഞു ആക്കാൻ തുടങ്ങിയതും ദേവൻ സഹികെട്ട് റൂമിലേക്ക് പോകാൻ തീരുമാനിച്ചു.... റൂമിന്റെ ഡോർ തുറന്നു ദേവൻ അകത്തേക്ക് കയറി... റൂമിൽ ഒന്നും കാണാതെ വന്നപ്പോൾ ദേവൻ നെറ്റി ചുളിച്ചു അവിടെ എല്ലാം നോക്കി... തുറന്നു കിടക്കുന്ന ബാൽക്കെണിയിൽ കണ്ട കാഴ്ച.... ദേവൻ വേഗത്തിൽ അങ്ങോട്ട് ഓടി.... ദേവൻ നോക്കിയപ്പോൾ കാണുന്നത് ബാൽക്കണിയുടെ കൈവരിയിൽ കയറി താഴേക്ക് ചാടാൻ നിൽക്കുന്ന പാരുവിനെ ആണ്.... ദേവൻ അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു താഴേക്ക് ഇറക്കി... "എന്നെ വിടടോ "പാറു പാറു കുതറിക്കൊണ്ട് പറഞ്ഞു..... "ഡീ പുല്ലേ നിനക്കെന്താ ഭ്രാന്ത് ആണോ...അവള് ചാടിച്ചാവാൻ ഇറങ്ങിയേക്കുന്നു "ദേവൻ "ചാവാനോ "പാറു "പിന്നെ എന്തിനാ നീ ഇതിന്റെ പുറത്ത് വലിഞ്ഞു കയറിയെ "ദേവൻ "പ്പാ... ചാവാൻ എനിക്ക് തലക്ക് ഓളം ഒന്നുമില്ല.... ഞാൻ ദേ അത് പറിക്കാൻ കയറിയത..."പാറു പാറു ബാൽക്കെണിയിലേക്ക് തൂങ്ങി നിൽക്കുന്ന കൊമ്പിലെ മാങ്ങ ചൂണ്ടി പറഞ്ഞു... ദേവൻ അവളെ അടിമുടി ഒന്ന് നോക്കി.... "താനെന്താ ഇങ്ങനെ നോക്കുന്നെ...തന്റെ ഉദ്ദേശം ഒന്നും നടക്കില്ല "പാറു ദേവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു..... "ശരിയാക്കി തരാടി "ദേവൻ (ആത്മ ) ദേവൻ ഒരു കള്ളച്ചിരിയോടെ പാറുവിനെ പിടിക്കാൻ നോക്കിയതും പാറു റൂമിലേക്ക് ഓടി...

"എന്റെ അടുത്ത് വരരുത്... ഞാൻ കരളിഫുവ "പാറു "കരളിഫുവോ "ദേവൻ "അത് പിന്നെ കരളിയും കുൺഫുവും ആണെന്ന് "പാറു "അതിനിപ്പെന്താ...ഇന്ന് നമ്മുടെ ആദ്യരാത്രി ആയിട്ട് നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ പ്രാണനാഥെ "ദേവൻ ദേവൻ അവളെ ഒരു നോക്കി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.... "നീ പക പോക്കുവാണ് അല്ലേടാ "പാറു "തീർച്ചയായും... അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ... ആദ്യ രാത്രി "ദേവൻ ദേവൻ അതും പറഞ്ഞു പാറുവിന്റെ തൊട്ടു മുമ്പിൽ എത്തി.... പാറു ഉമിനീർ ഇറക്കി അവനെ നോക്കി....ദേവൻ അവളുടെ മേലിലേക്ക് അമർന്നതും പാറു നിശ്ചമായി നിന്നു... ദേവൻ അവളുടെ ടേബിളിൽ ഇരുന്ന ചാർജർ എടുത്തു.... എന്നിട്ട് അവളെ നോക്കി ഒന്ന് പുച്ഛിച്ചു... പാറു ഒന്ന് ശ്വാസം വിട്ടു... എന്നിട്ട് അവനെ നോക്കി മെല്ലെ കട്ടിലിന്റെ ഒരു സൈഡിൽ നിന്നു... എന്തൊക്കെയോ തിരയുവാണ്.... പാറു മൂന്ന് കുഞ്ഞ് പില്ലോ എടുത്തു... എന്നിട്ട് ബെഡിന്റെ നടുവിൽ വരിയായി വച്ച്..... "ഇതെന്താ ഇന്ത്യ പാക്ക് അതിർത്തിയോ "ദേവൻ "അതൊന്നും അല്ല.... താൻ ആ ഭാഗത്ത് കിടന്നാൽ മതി... എന്നെ തൊടാൻ എങ്ങാനും വന്നാൽ "പാറു "അയ്യടാ തൊടാൻ പറ്റിയ മുതൽ "ദേവൻ "ഇയാളോട് തർക്കിക്കാൻ ഞാൻ ഇല്ല "പാറു പാറു അതും പറഞ്ഞു ബെഡിൽ കിടന്നു... ദേവൻ അപ്പുറത്തെ സൈഡിലും.... ----------- "വിട് എന്നെ വിടാൻ...."രുദ്ര "എടാ നീ ഇങ്ങനെ ദേഷ്യം കാണിക്കാതെ.... എനിക്കും ഉണ്ട് ദേഷ്യം ഞാൻ ഇപ്പൊ മിണ്ടാതെ ഇരിക്കുന്നത് നല്ലൊരു അവസരത്തിന് വേണ്ടി ആണ്

"വീണ വീണ രുദ്രനെ സമ്മാധാനിപ്പിച്ചു എങ്കിലും രുദ്രൻ അതൊന്നും ചെവി കൊള്ളുന്നില്ല... "ഞാൻ തീരുമാനിച്ചു കഴിഞ്ഞു... ഇനി അവര് ഒന്നിച്ചു ജീവിക്കില്ല... പാർവതി അവളെന്റെത... ഈ രുദ്രന്റെ പെണ്ണ്..."രുദ്രൻ രുദ്രൻ അലറിക്കൊണ്ട് പറഞ്ഞു... -------------- പാറു പാറു രാവിലെ കണ്ണ് തുറന്നപ്പോൾ ചുറ്റും ഒന്ന് നോക്കി.... അവളുടെ റൂമില്ല എന്ന് കണ്ടതും അടുത്തു കിടക്കുന്ന ആളെ നോക്കി.... "OMG ഇതെവിടെയ... പറയുമ്പോലെ ഇന്നലെ എന്റെ കല്യാണം കഴിഞ്ഞല്ലേ "പാറു പാറു വേഗം എണീറ്റു എന്നിട്ട് ഫ്രഷ് ആയി... ഒരു സാരി എടുത്ത് ഒടുത്തു... ഉറങ്ങി കിടക്കുന്ന ദേവനെ നോക്കി.... "ഇങ്ങേരെന്താ കുംഭകർണന്റെ ജന്മമോ... എന്തൊരു ഉറക്കമാ തെണ്ടി.... ഞാനുമൊരു വർണ്ണപ്പട്ടമായിരുന്നു "പാറു പാറു ഒന്ന് നെടുവീപ്പിട്ടു... എന്നിട്ട് അടുക്കളയിലേക്ക് പോയി... You know സ്നേഹ നിധിയായ മരുമകൾ..... അവള് അടുക്കളയിൽ എത്തിയപ്പോൾ അമ്മമാർ രണ്ട് പേരും അവിടെ ഉണ്ടായിരുന്നു.... "മോള് ഇത്ര നേരത്തെ എണീറ്റോ"ദേവന്റെ അമ്മ പാറു ഒന്ന് ചിരിച്ചു കൊടുത്തു.... "ഇവിടെ ഉണ്ട് ഒരുത്തി മൂട്ടിൽ സൂര്യൻ ഉദിച്ചാലും എണീക്കില്ല "ആദിന്റെ അമ്മ പാറു എല്ലാം കേട്ടതും ഒരു നിമിഷം പോരാളിയെ ഓർത്തു... നിന്നെ പോലെ എവിടെയെങ്കിലും ഉണ്ടാവുമോ.. മൂട്ടിൽ സൂര്യൻ ഉദിച്ചാലും കുലുക്കം ഇല്ല.... പാറു ഒന്ന് ചെറുതായി തലയാട്ടി.... "മോളെ ഈ ചായ അച്ഛന് കൊണ്ട് കൊടുക്കുവോ "ദേവന്റെ അമ്മ "ഇങ്ങ് താ അമ്മേ "

പാറു പാറു ചായ വാങ്ങി അച്ഛന്റെ അടുത്തേക്ക് പോയി.... "അച്ഛ ചായ "പാറു "ആഹാ മോളാണോ ഉണ്ടാക്കിയെ "ദേവന്റെ അച്ഛ "ഏയ്‌ നമുക്ക് കൊണ്ടു കൊടുക്കാൻ അല്ലെ അറിയൂ ചായ ഇടാൻ അറിയില്ലല്ലോ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു....പാറു തിരികെ പോകുന്ന വഴിക്കാണ് ആദി സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടത്.... "സോറി ഞാൻ സ്വപ്നത്തിൽ ആണ്... ഉറക്കം എണീറ്റു വരാം "ആദി ആദി അതും പറഞ്ഞു മുകളിലേക്ക് തന്നെ കയറാൻ നിന്നു... പിന്നെ എന്തോ ഓർത്ത പോലെ തിരികെ വന്നു.... "അപ്പൊ സ്വപ്നം അല്ലെ "ആദി "അല്ല റിയൽ ഞാൻ ആണ് "പാറു "തെളിവുണ്ടോ "ആദി "ഇപ്പൊ തെളിയിക്കാം "പാറു പാറു അതും പറഞ്ഞു ആദിയിടെ പുറത്തു ഒരു അടി അങ്ങ് കൊടുത്തു... "അമ്മ എന്റെ പുറം "ആദി ആദി ചാടിക്കൊണ്ട് പറഞ്ഞു.... "ഇപ്പൊ വിശ്വാസം ആയില്ലേ സ്വപ്നം അല്ലെന്ന് "പാറു "തെണ്ടി "ആദി പാറു ഒന്ന് ചിരിച്ചു റൂമിലേക്ക് പോയി.... റൂമിൽ എത്തി ഡോർ തുറന്ന പാറു അകത്ത് കണ്ട കാഴ്ച കാണാൻ സാധിക്കാതെ കണ്ണുകൾ പൊത്തി.... "അയ്യേ "പാറു പാറു തിരിഞ്ഞു നിന്നു... അവളുടെ ശബ്ദം കെട്ടാണ് ദേവൻ അങ്ങോട്ട് നോക്കിയേ.... --------- ദേവൻ രാവിലെ എണീറ്റപ്പോൾ ആ സാധനത്തിന്റെ പൊടി പോലും ഇല്ല.... ഞാൻ ഫ്രഷ് ആയി റൂമിലേക്ക് വന്നു... ഡ്രസ്സ്‌ മാറാൻ നിൽക്കുമ്പോൾ ആണ് അയ്യേ എന്നൊരു വിളി കേട്ടെ... നോക്കുമ്പോൾ കണ്ടത് പാർവതി കണ്ണുകൾ പൊത്തി നിൽക്കുന്നതാണ്... ദേവൻ അപ്പോഴാണ് അവൻ ഒരു ടവ്വൽ മാത്രം ആണ് എടുത്തേക്കുന്നെ എന്ന ബോധം വന്നത്....

"ഡോ മനുഷ്യ തനിക്ക് നാണം ഇല്ലേ... പ്രായപൂർത്തി ആയ ഒരു പെൺകൊച്ചിന്റെ മുമ്പിൽ ഇങ്ങനെ നിൽക്കാൻ "പാറു അത് കേട്ടതും ദേവൻ ചുറ്റും നോക്കാൻ തുടങ്ങി.... "താനെന്താ പല്ലിയെ തിരയുവാനോ"പാറു "അല്ല നീ പറഞ്ഞ കുട്ടിയെ നോക്കിയതാ "ദേവൻ "ദേ ഇവിടെ...തനിക്കെന്താ എന്നെ കണ്ടൂടെ "പാറു "ക്രാ... തൂ.... നീയാണോ കൊച്ച് "ദേവൻ "ഇയാളെ ഞാൻ ഇന്ന് "പാറു പാറു ദേവന് നേരെ ചെല്ലാൻ നിന്നതും എന്തോ ഓർത്താ പോലെ തിരികെ റൂം വിട്ടു ഇറങ്ങി... നേരെ അനുവിന്റെ റൂമിലേക്ക് പോയി...അനു ഫോണിൽ തോണ്ടി ഇരിക്കായിരുന്നു.... "ഡീ മതിയെടി... അതൊന്ന് താഴെ വെക്ക് "പാറു "നീ പോടീ.... അല്ല നീ ഒന്ന് ഇങ്ങോട്ട് വന്നേ "അനു പാറു എന്തെന്ന രീതിയിൽ അവളെ നോക്കി.... "എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്‌ "അനു "ശോ.... അതൊന്നും ഓർമിപ്പിക്കല്ലേ എനിക്ക് നാണം ആവുന്നു 🙈"പാറു "എന്തിന് "അനു "ഇന്നലെ ഇല്ലേ അസുരേട്ടനും ഞാനും കെട്ടിപ്പിടി... കെട്ടിപ്പിടിടാ🙈"പാറു അനു അവളെ ഒന്ന് നോക്കി.... "മോളെ പാറു... ആ റൂമിൽ നീയും ദേവേട്ടനും ആയിരുന്നു എന്ന ബോധം എനിക്കുണ്ട്... സത്യം സത്യം പോലെ പറ കേൾക്കട്ടെ "അനു "ഏറ്റില്ല അല്ലെ 😁"പാറു "3G😜"അനു "എന്നാ ഞാൻ അങ്ങോട്ട് "പാറു "ചെല്ല്... ചെല്ല് "അനു പാറു അനുവിന്റെ റൂമിൽ നിന്ന് നേരെ ഇറങ്ങിയത് ദേവന്റെ മുമ്പിലേക്ക് ആണ്... ദേവൻ അവളെ ഒന്ന് നോക്കി... "ഈശ്വര ഞാൻ പറഞ്ഞത് വല്ലതും കേട്ടുകാണുമോ "പാറു (ആത്മ ) "എന്താടി നോക്കുന്നെ "ദേവൻ "ഇതെന്താ കുക്കുമ്പർ സിറ്റിയോ...

നോക്കിയതായോ കുറ്റം "പാറു പാറു മുഖം തിരിച്ചു അവിടെ നിന്നും പോയി.... പോകുന്ന വഴിക്കാണ് പിറകിൽ നിന്നും ഒരു ആവാസ്.... "ഡീ അവിടെ നിന്നെ " ശബ്ദം കേട്ട് പാറു തിരിഞ്ഞു നോക്കി.... എന്നിട്ട് ചുറ്റും നോക്കി... അവളെ ആണോ എന്ന രീതിയിൽ... "എന്നെ ആണോ "പാറു "നിന്നെ തന്നെയാ... നീ സന്തോഷിക്കേണ്ട... എന്റെ മകളുടെ സ്ഥാനം ആണ് നീ കയ്യേറിയിരിക്കുന്നെ... അതികം വൈകാതെ പോകാൻ ഇരുന്നോ " നമിയുടെ അമ്മ പാറുവിന് നേരെ വന്നു പറഞ്ഞു..... "അല്ലേലും ഇവിടെ താമസിക്കാം എന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല... ഇങ്ങോട്ട് ചുമ്മാ കേറി ചൊറിയാൻ വരണ്ട..."പാറു "നീ നോക്കി ഇരുന്നോ എന്റെ ദേവേട്ടനെ ഞാൻ നേടും "നമി "ആ റൂമിൽ ഇരിപ്പുണ്ട്... പോയി നേട്... ഇത് വല്ല്യ ശല്ല്യം ആയല്ലോ... പോകുന്നവരും വരുന്നവരും എന്റെ നെഞ്ചത്തോട്ടാണല്ലോ "പാറു പാറു അതും പറഞ്ഞു അവിടെ നിന്നും പോയി.... 

ദേവൻ "എടാ ദേവ ഒരു കാര്യം ചോദിക്കട്ടെ "ആദി "ചോദി്ക്ക് "ദേവൻ "ആ ഫോട്ടോ ഒട്ടിച്ച ആളെ കിട്ടിയാൽ നീ അതിനെ എന്തേലും ചെയ്യുവോ "ആദി "ഏയ്‌ ഇല്ല.... കൊല്ലത്തെ ഒള്ളു "ദേവ ലെ ആദി *കുമാരേട്ട ഒരു പെട്ടി പാഴ്‌സൽ "എന്താ ഇപ്പൊ ഇങ്ങനെ ചോദ്യം "ദേവൻ "ഏയ്‌ ചോദിച്ചെന്നെ ഒള്ളു... ഞാൻ പോയി ഒരു മീറ്റിങ് ഉണ്ട് "ആദി "ആർക്ക് "ദേവൻ "അച്ഛന് "ആദി "അതിന് നീ എന്തിനാ പോകുന്നെ "ദേവൻ "അച്ഛൻ പോയാൽ എനിക്ക് പൈസ കിട്ടൂല "ആദി "പ്പാ... നിനക്ക് കമ്പനിയിൽ ജോയിൻ ചെയ്തൂടെ "ദേവൻ "എനിക്ക് വിയർപ്പിന്റെ അസുഖം ഉള്ളതാ "ആദി "അവിടെ എ സി ഉണ്ട് "ദേവൻ "തണുപ്പടിച്ചാൽ പനി പിടിക്കും "ആദി "മടിയൻ മല ചുമക്കും "ദേവൻ "അയിന് എന്താ... അപ്പൊ മടിയൻ അല്ലെ ശക്തിശാലി.... എനിക്ക് മടിയൻ ആയാൽ മതി "ആദി ആദി ഇളിച്ചോണ്ട് പറഞ്ഞു.... എന്നിട്ട് അവിടെ നിന്നും പോയി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story