മാഷ്‌ടെ സ്വന്തം: ഭാഗം 28

mashde swantham

എഴുത്തുകാരി: നിഴൽ

"കണ്ണിലുണ്ണിയാണെ കണ്ണനാണെ കൊച്ചു കൊമ്പനാണെ വമ്പനാണെ ചെലുണ്ട് ചെവിയുണ്ട് ചേറ്റുമുറം വാലുണ്ട് നാലു കാൽ തൂണ്ണ്ട് ചൂലുപോൽ വാലുണ്ട് കുട്ടനാണെ കളി കുട്ടനാണെ" (കടപ്പാട്... നല്ല പാട്ട 😁) പാറുവിന്റെ പാട്ട് കേട്ട് ആദിയും ദേവനും താടക്ക് കയ്യും കൊടുത്തു ഇരിക്കാണ്... അനു ആണേൽ ഇതൊക്കെ എന്ത് എന്നാ ഭാവത്തോടെ ഇരിക്കുന്നു.... "ഡാ ശരിക്കും ഇവൾക്ക് എത്ര വയസ്സായി... ചിലപ്പോൾ തൊന്നും ബുദ്ധി വളർച്ച കൂടിയത് ആണെന്ന്... ചിലപ്പോൾ തൊന്നും കുറവാണെന്ന്... സത്യത്തിൽ ഇവളാരാ "ആദി "അതിന് സത്യത്തിൽ ഇവൾ ഇല്ലല്ലോ "അനു "സത്യം സിനിമയുടെ കാര്യം അല്ല പറഞ്ഞത് ഇവിടെ... ഇതൊക്കെ എവിടുന്ന് വരുന്നു "ആദി ആദി തലക്ക് കൈ കൊടുത്തു ഇരുന്നു... ദേവൻ മൗനം കൂട്ടുപ്പിടിച്ചിരിക്കുന്നു..... "എടി പാറു നിന്നോടൊരു കാര്യം ചോദിക്കാൻ ഉണ്ട് "ആദി "ശോ ഞാൻ എന്നെ കൊണ്ടു തോറ്റു "പാറു "എന്തിന് "ആദി "നീയല്ലേ സംശയം ഒക്കെ ചോദിക്കാൻ വനന്ത "പാറു "അയ്യേ ഇത് ആ സംശയം അല്ല "ആദി "പിന്നെ എന്ത് കോപ്പാണ് "പാറു "നിന്റെ കസിൻ ഇല്ലേ "ആദി ആദി ഇത്തിരി നാണം ഒക്കെ മുഖത്തു വരുത്തി.... "എനിക്കൊരുപാട് കസിൻസ് ഉണ്ട് "പാറു "അതല്ല... നിന്റെ കസിൻ... നിന്റെ വീട്ടിൽ നിൽക്കുന്ന "ആദി "എന്റെ കസിൻസ് പിന്നെ എന്റെ വീട്ടിൽ അല്ലാതെ എവിടെ നിൽക്കും "പാറു ആദി പല്ല് കടിച്ചു അവളെ നോക്കി.... "ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല നീയൊന്നും കേട്ടിട്ടുമില്ല "ആദി ആദി കൈ കൂപ്പി പറഞ്ഞു....

ദേവനും അനുവും ഇരുന്നു ചിരിക്കുവാണ്.... "ഒന്ന് പറയെടാ "പാറു ആദി അവളെ ഒന്ന് നോക്കി അവിടെ നിന്നും പോയി.... -------- ദേവൻ ഇവൾക്കിനി ബുദ്ധിക്ക് വളർച്ച ഇല്ലാത്തത് ആണോ... അതോ തോന്നലാണോ... എന്തായാലും ഒരു പിരി ലൂസാണ്.... "ഏട്ടാ ഏട്ടൻ ഏത് ലോകത്ത "അനു "ചിന്ത കണ്ടാൽ അറിഞ്ഞു കൂടെ പ്ലൂട്ടോയിലേക്ക് ആളെ കടത്താൻ ഉള്ള പ്ലാൻ ആണ് "പാറു പാറു പുച്ഛിച്ചു പറഞ്ഞു.... "അങ്ങനെ ആണേൽ ആദ്യം നിന്നെ കയറ്റി അയക്കാം "ദേവൻ "എന്നിട്ട് വേണം അവറ്റകൾ നമ്മളെ ശപിക്കാൻ "അനു "മോളെ അനു തോണിയിൽ കാലിടുന്നത് നല്ലത് തന്നെയാ... എന്നാൽ നടുക്കടലിൽ വന്നു സുനാമി അടിക്കാതെ നോക്കിക്കോ "പാറു "പൊന്നോ... ഞാൻ ഒന്നും പറഞ്ഞില്ല "അനു അനു കൈ കൂപ്പി പറഞ്ഞു.... "എനിക്ക് ബോറടിക്കുന്നു നമുക്കൊന്ന് പുറത്തു പോയാലോ "പാറു "എവിടേക്ക് പോകും "അനു "നാടൊക്കെ ഒന്ന് ചുറ്റിക്കാണാം "പാറു "OMG 😱... അവിടെ ബ്ലഡി ഗ്രാമവാസികൾ ഉണ്ടാകും "ആദി "ന്നാ എന്തായാലും പോണം "പാറു പാറു ചിരിച്ചോണ്ട് പറഞ്ഞു.... അനുവും സെറ്റടിച്ചു ആദിയും തലകുലുക്കി....

"വേണ്ടവർക്ക് വരാം... നിര്ബന്ധിക്കില്ല "പാറു പാറു ദേവനെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു..... "നിർബന്ധിച്ചാലും വരില്ല "ദേവൻ ദേവൻ മറ്റെങ്ങോ നോക്കി പറഞ്ഞു.... കേൾക്കേണ്ട താമസം അനുവും പാറുവും ആദിയും അവിടെ നിന്ന് നടന്നു....അവര് പോയതും നമി ദേവന്റെ അടുത്തേക്ക് വന്നു.... "ദേവേട്ടാ "നമി "എന്താ നമി "ദേവൻ "സോറി... ഞാൻ ഒരിക്കലും ദേവേട്ടനെ അങ്ങനെ ഒരു കണ്ണിൽ കാണരുതായിരുന്നു... എല്ലാം എന്റെ തെറ്റാ "നമി ദേവൻ അവളെ ഒന്ന് നോക്കി.... അവളുടെ മുഖം കണ്ടു ദേവനും സങ്കടം തോന്നി.... "ഞാൻ അതൊക്കെ എന്നെ വിട്ടു... നീ എനിക്ക് എന്റെ അനുവിനെ പോലെയാ "ദേവൻ "ശരിക്കും "നമി "അതേടി "ദേവൻ "അപ്പൊ എന്നോട് ഇപ്പൊ ഒരു ദേഷ്യവും ഇല്ലേ "നമി "ഇല്ലെന്നേ..."ദേവൻ നമി ദേവനോട് ഒരുപാട് ഇരുന്നു സംസാരിച്ചു.... ദേവൻ അവളോടും.... ഇതെല്ലാം കണ്ടു വല്യമ്മായി വളരെ സന്തോഷത്തിൽ ആയിരുന്നു.... ---------- പാറു മൂവർ സംഘം നടന്നു നടന്നു കവലിയിൽ എത്തി.... "എനിക്ക് ദാഹിക്കുന്നു "പാറു "എനിക്കും "അനു "എന്നാ എനിക്കും "ആദി "നീ വെള്ളം വാങ്ങിച്ചു വാ ഞങ്ങളിവിടെ ഇരിക്കാം

"പാറു പാറു അവിടെ ഉള്ള ഒരു കല്ലിന്റെ ബെഞ്ചു ചൂണ്ടി പറഞ്ഞു.... ആദി വെള്ളം വാങ്ങിക്കാൻ പോയി... അനുവും പാറുവും അവിടെ ഇരുന്നു... "എങ്ങനെ ഉണ്ട് എന്റെ ഏട്ടൻ "അനു "കാട്ടുമാക്കാനേ പോലെ ഉണ്ട് "പാറു "നിന്നോട് ചോദിച്ച എന്നെ വേണം തല്ലാൻ "അനു പറഞ്ഞ് തീർന്നതും പാറു അനുവിന്റെ കയ്യിന്നിട്ട് ഒന്ന് കൊടുത്തു... "പട്ടീ എന്റെ കൈ "അനു അനു എരിവ് വലിച്ചു പറഞ്ഞു.... "നീ അല്ലെ അടിക്കാൻ പറഞ്ഞത് "പാറു "അയ്യോ എന്തൊരു ആത്മാർഥത "അനു "ശോ എന്നെ കൊണ്ടു ഞാൻ തോറ്റു 🙈"പാറു "നിന്നെ പോലെ ഒന്നിനെ ഭൂമിയിൽ ഒന്നും ഞാൻ കണ്ടിട്ടില്ല "അനു "റെയർ ആണെടി 😌"പാറു "ഭൂമിയിൽ കണ്ടിട്ടില്ല പക്ഷെ നിന്നെ പോലെ ഒരുപാട് പേര് അന്യഗ്രഹത്തിൽ ഉണ്ട് "അനു "പട്ടീ 😬"പാറു അനു വാ പൊത്തി ചിരിച്ചു... അപ്പോഴാണ് അവരുടെ മുമ്പിൽ രണ്ട് ബൈക്കിൽ നാല് പേര് ഇറങ്ങി വന്നത്.... പാറു അനുവിനെ നോക്കി... അനു പാറുവിനെയും.... "പെങ്ങമ്മാരെ എന്താ ഇവിടെ " അതിൽ ഒരുത്തൻ രണ്ടിനെയും നോക്കി ചോദിച്ചു.... "ഇരിക്കാൻ വന്നതാ "പാറു "ഇരിക്കാൻ ഇതിലും നല്ല സ്ഥലം ഉണ്ട്... വേണേൽ നമുക്ക് പോകാം... പരിപാടി കഴിഞ്ഞാൽ ഇവിടെ തന്നെ കൊണ്ടു വിടാം " ഒരുത്തൻ വഷളൻ ചിരിയോടെ പറഞ്ഞതും അനു പേടിയോടെ പാറുവിന്റെ കയ്യിൽ പിടിച്ചു... പാറു ചുറ്റും ഒന്ന് നോക്കി..

. കവലയിൽ നിന്ന് അൽപ്പം മാറി ഒരു വളവിൽ ആണ് അവര് ഇരിക്കുന്നത്... അവിടെ ഒന്നും ആരെയും കാണാൻ ഇല്ല.... "അതൊക്കെ സേട്ടന്മാർക് ബുദ്ധിമുട്ട് ആവൂലെ "പാറു "കാ‍ന്താരി ആണല്ലോ... ഞങ്ങൾക്കും അതാ ഇഷ്ടം... അപ്പി എങ്ങനെയാ പോകുവല്ലേ " "എവിടേക്ക് നിന്റെ അമ്മായിയപ്പന്റെ വീട്ടിലേക്കോ "പാറു പാറു ഇരുന്നിടത്ത് നിന്ന് എണീറ്റ് ഇട്ടിരുന്ന ടോപ്പിന്റെ കൈ കയറ്റി ചോദിച്ചു.... "ഡീ " ഒരുവൻ പാറുവിന്റെ മുമ്പിലേക്ക് വന്നു..... "ഡാ നാറി... കീപ് ഡിസ്റ്റൻസ്... എനിക്കൊരു ഓണർ ഉള്ളതാ "പാറു പാറു പറയുന്നന്ത് കേട്ട് അനു ചിരിച്ചു കൊണ്ടു നിന്നു... അവന്മാർ ദേഷ്യത്തിൽ അവളെ നോക്കി.... "ഞങ്ങളെ ഇത്ര ഒക്കെ പറഞ്ഞിട്ട് തിരിച്ചു ഒന്നും തന്നില്ല എങ്കിൽ മോശം അല്ലെ...നിനക്കിനി രക്ഷ ഇല്ല " ഒരുത്തൻ അതും പറഞ്ഞു പാറുവിന്റെ അടുത്തേക്ക് നടന്നു... പാറു താഴെ കിടന്ന ഒരു കല്ല് എടുത്തു... അവൻ പുച്ഛത്തിൽ അവളെ നോക്കി..... "ഇത് കൊണ്ടു നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല... നീ വെറും ഒരു പെണ്ണാ " അവന്റെ അവസാനത്തെ വാക്കുകൾ അവളുടെ ചെവിയിൽ പ്രതിദ്വനിച്ചു.... പാറു അവനെ നോക്കി ഒന്ന് അവനെ നോക്കി ചിരിച്ചു.... എന്നിട്ട് അവന്റെ ആ കല്ല് ഒരു കൈ കൊണ്ടു അമ്മാനം ആടിക്കൊണ്ട് ഇരുന്നു.... അവന്മാർ ഇവളെന്താ ചെയ്യാൻ പോകുന്നെ എന്നാ നിലക്ക് നോക്കി...

പാറു അവനുവിനോട്‌ അടുത്ത് കിടന്ന വടി കണ്ണു കൊണ്ടു കാണിച്ചു എടുക്കാൻ പറഞ്ഞു... അവൻ പാറുവിന്റെ അടുത്തെത്തിയതും അനു ആ വടി എടുത്തു അവൾക്ക് കൊടുത്തു..... പാറു ആദ്യം അവന്റെ കയ്യിന്നിട്ട് കൊടുത്തു.... "ആ... എടാ ആരേലും ഈ ##₹₹മോളെ ഒന്ന് മാറ്റ് " അവൻ വേദന കൊണ്ടു പറഞ്ഞു.... തടുക്കാൻ വന്നവരെയും ഒരു ദയയും ഇല്ലാതെ അവളടിച്ചു.... അവസാനം അവൾക്ക് മടുത്തപ്പോൾ അവള് വടി താഴെ ഇട്ടു.... "വിജയത്തിന്റെ സേനാനി പഴങ്കഞ്ഞി😎... വെറും ഒരു പെണ്ണ് "പാറു പാറു അതും പറഞ്ഞു കൈ ഒന്ന് പൊടി തട്ടി.....അപ്പോഴേക്കും ആദി വന്നിരുന്നു.... അവൻ അവന്മാരെയും പാറുവിനെയും നോക്കി... "എന്താടി ഇത് "ആദി "നീ എവിടെ പോയി കിടക്കുവായിരുന്നു.."പാറു "അത് പിന്നെ ഞാൻ ഒരു സർബത്ത് കുടിക്കാൻ നിന്നു "ആദി "നല്ലതാടാ..."പാറു "അല്ല ഇവന്മാർക്ക് എന്താ പറ്റിയെ "ആദി അനു നടന്നത് മുഴുവൻ പറഞ്ഞു... ആദി പാറുവിനെ ഒന്ന് നോക്കി.... "ഇത്രയും ധൈര്യം എന്റെ ഗുരുവിൽ പോലും ഞാൻ കണ്ടിട്ടില്ല... വെൽഡൺ മൈ ഗേൾ "ആദി "രണ്ടും സംസാരിച്ചു നിൽക്കാതെ വരാൻ നോക്ക്... ഇനി വൈകിയാൽ ഏട്ടൻ വഴക്ക് പറയും "അനു അത് കേട്ടതും ആദിയും പാറുവും മുമ്പിൽ നടന്നു... വീട്ടിൽ എത്തിയപ്പോൾ ദേവൻ ഉമ്മറത്ത് ഉണ്ട്.... "ഊര് തെണ്ടൽ എല്ലാം കഴിഞ്ഞു വന്നോ "ദേവൻ "

ഏയ്‌ ഇവിടെ നിൽക്കുന്ന ഞങ്ങളില്ലേ... ഞങ്ങളല്ല... ഞങ്ങള് വേറെ എവിടെയോ ഞങ്ങളായി നിൽക്കാണ് "പാറു "സന്തോഷം "ദേവൻ പാറു ദേവനെ ഒന്ന് പുച്ഛിച്ചു അവിടെ നിന്നും പോയി....റൂമിലേക്ക് എത്തിയ പാറു ഒന്ന് ഫ്രഷ് ആയി വന്നു.... അവള് വന്നപ്പോൾ ദേവൻ ബെഡിൽ ഇരുന്നു ഫോൺ കളിക്കാണ്.... "ഉങ്ങേർക്ക് അതിനും മാത്രം ആരോടാ ഇത്ര സംസാരിക്കാൻ ഉള്ളത് "പാറു (ആത്മ ) "നാളെ മുതൽ കോളേജിൽ വന്നോണം "ദേവൻ ദേവൻ ഫോണിലേക്ക് നോക്കി പറഞ്ഞു... "എന്നോടാണോ "പാറു "അല്ലാണ്ട് ഈ റൂമിൽ ആരും ഇല്ല "ദേവൻ പാറു മുഖം വെട്ടിച്ചു.... അവള് കൊണ്ടു പോകാൻ ഉള്ള book എല്ലാം എടുത്തു വച്ചു... എന്നിട്ട് താഴേക്ക് പോയി.... അവിടെ ചെന്നപ്പോൾ അനു ഉണ്ടായിരുന്നു.... "നിന്റെ മുഖം എന്താ കടന്നെല്ല് കുത്തിയ പോലെ "അനു "നാളെ മുതൽ കോളേജിൽ പോണം "പാറു "അപ്പൊ നാളെ മുതൽ ഞാൻ ഒറ്റക്കല്ല അല്ലെ "അനു "നിനക്ക്ത പറയാം... എന്റെ അവസ്ഥ ഒന്ന് നോക്കിക്കേ "പാറു "എന്താ നിന്റെ അവസ്ഥ "അനു "ഇത്രയും നാലും ഫ്രീ ബേഡിനെ പോലെ നടന്നിരുന്ന ഞാൻ ആണ് "പാറു "അതിന് ഇപ്പൊ എന്താ നീ ഇപ്പോഴും കോഴി അല്ലെ "അനു "പ്പാ നാറി... ഇത് അതല്ല... ഇനി ഞാൻ കോളേജിൽ പോക്മ്പോൾ എങ്ങനെ വായിനോക്കും "പാറു "അപ്പൊ അതാണ് കാര്യം...

നമുക്കാരെ പേടി നീ ധൈര്യം ആയി നോക്കിക്കോ "അനു "സങ്കേ നീയാടി സങ്ക "പാറു പാറു അനുവിനെ കെട്ടിപ്പിടിച്ചു പറഞ്ഞു... രണ്ടും കൂടെ കുറെ നേരം കത്തി വച്ചു ഇരുന്നു... ഇടക്ക് അവരുടെ കൂടെ അമ്മമാരും കൂടി.... ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ദേവൻ നമിയോട് സംസാരിക്കുന്നത് കണ്ടു പാറു അവരെ തന്നെ നോക്കി ഇരുന്നു.... "അസൂയ ഉണ്ടല്ലേ "അനു "ഓ പിന്നെ "പാറു നമി ആണേൽ ദേവനോട് കത്തി അടിക്കുവാ... ദേവൻ ആണേൽ രക്ഷപ്പെടാൻ വേഗം കഴിക്കാണ്.... പാറു കഴിപ്പ് നിർത്തി വേഗം എണീറ്റു പോയി... കോളേജിൽ പോകാൻ ഉണ്ടായത് കൊണ്ടു തന്നെ വേഗം കിടക്കാൻ പോയി.... പാറു റൂമിൽ എത്തിയപ്പോഴേക്കും ദേവൻ വന്നിട്ടുണ്ട്...പാറു കിടക്കാൻ വേണ്ടി പോകാൻ നിന്നതും പിറകിൽ നിന്നും ആവാസ്.... "ഒരു കാര്യം പറയാൻ ഉണ്ട് "ദേവൻ "എന്ത് "പാറു "Book എടുത്തോണ്ട് വാ "ദേവൻ "ആരുടെ book "പാറു "നിന്റെ book... നാളെ ക്ലാസ്സിൽ പോയി തുടങ്ങുവല്ലേ... ലീവ് ആയ അന്നത്തെ പോഷൻ പെന്റിങ് വെക്കേണ്ട "ദേവൻ "അയിന് 😱

പാറു "ഞാൻ പറഞ്ഞു തരാം "ദേവൻ "അതിന്റെ ഒന്നും ആവിശ്യം ഇല്ല... പോരാത്തതിന് എനിക്ക് ഉറക്കം ഉണ്ട് "പാറു "ഇങ്ങോട്ട് ഒന്നും പറയണ്ട... പറയുന്നത് കേട്ടാൽ മതി "ദേവൻ "എനിക്ക് ഉറങ്ങണം "പാറു "ഇത് കഴിഞ്ഞിട്ട് ഉറങ്ങിയാൽ മതി "ദേവൻ പാറു ദേവനെ പ്രാകി ഇരുന്നു... ദേവൻ അവളുടെ അടുത്ത് ഇരുന്നു അവൾക്ക് ക്ലാസ്സെടുക്കാൻ തുടങ്ങി... പാറു ആണേൽ ഉറക്കം തൂങ്ങി ഇരുന്നു.... ദേവൻ book ലേക്ക് നോക്കി അവൾക്ക് ക്ലാസ്സ്‌ എടുക്കുവാണ്... അവളുടെ ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോൾ അവളെ നോക്കി... പാറു ആണേൽ അങ്ങ് സ്വപ്നലോകത്താണ്... അതായത് ഉറങ്ങിയെന്ന് 😁 ദേവൻ ഒരു ചിരിയോടെ അവളെ എടുത്തു ബെഡിൽ കിടത്തി പുതച്ചു കൊടുത്തു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story