മാഷ്‌ടെ സ്വന്തം: ഭാഗം 30

mashde swantham

എഴുത്തുകാരി: നിഴൽ

"അയിന് 😲"പാറു പാറു കണ്ണു തള്ളി ചോദിച്ചു... അപ്പോഴേക്കും ദേവൻ അവളെ പിടിച്ചു ചുവരോട് ചേർത്തിരുന്നു... പാറുവിന്റെ ശ്വാസഗതി ഉയർന്നു.... പാറു ദേവനെ ദയനീയമായി നോക്കി ദേവന്റെ മുഖം അവളുടെ മുഖത്തേക്ക് ചേർന്നു വന്നു..... ദേവന്റെ കൈ വിരലുകൾ അവളുടെ മുഖത്തിലൂടെ ഒഴുകി നടന്നു... പാറു ഒന്ന് അനങ്ങാൻ പോലും ആകാതെ തറഞ്ഞ് നിൽക്കുവാണ്... അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളോട് ചേർന്നു... പാറു ഒന്ന് തരിച്ചു.... ദേവൻ അവയെ ചുംബിച്ചു കൊണ്ടിരുന്നു... പാറുവിന്റെ കൈകൾ അവനെ പിടിച്ചു മാറ്റാൻ എന്ന പോലെ അവന്റെ തലയിൽ പിടി മുറിക്കി....ശ്യാസം വിലങ്ങിയപ്പോൾ ദേവൻ അവയെ സ്വതന്ദ്രം ആക്കി....എന്നിട്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു....

പാറു എന്താ നടന്നത് എന്നറിയാതെ പകച്ചു നിൽക്കുവാണ്... പെട്ടന്ന് ബോധം വന്നതും അവള് ദേവനെ പിടിച്ചു തള്ളി.... "ഡോ... താൻ ആരോട് ചോദിച്ചിട്ട എന്നെ ഉമ്മ വച്ചത് "പാറു പാറു ചുണ്ട് തുടച്ചോണ്ട് ദേവനോട് ചോദിച്ചു.... ദേവൻ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.... "അത് കൊള്ളാം നിനക്ക് എനിക്ക് ഉമ്മ തരാം... എനിക്ക് പാടില്ല.. ഇത് എന്ത് നിയമം... ഞാൻ തന്നത് ഇഷ്ടായില്ല എങ്കിൽ തിരിച്ചു തന്നേക്ക് "ദേവൻ ദേവൻ സൈറ്റടിച്ചു പറഞ്ഞു... പാറു ചവിട്ടി തുള്ളി പുറത്തേക്ക് പോയി.... ദേവൻ ഒരുചിരിയോടെ അവള് പോകുന്ന വഴിയേ നോക്കി.... ----------- പാറു പട്ടി...തെണ്ടി... പിശാച് എന്റെ ചുണ്ട്... പാറു ചുണ്ട് തുടച്ചു ഓരോന്ന് പിറുപിറുത്തു ഗാർഡനിൽ ഇരുന്നു.... "ആരെയാടി ഇങ്ങനെ പ്രാകുന്നെ "അനു അനു പാറുവിന്റെ അടുത്ത് ഇരുന്നോണ്ട് ചോദിച്ചു....

"വേറെ ആരെയാ നിന്റെ ആ ഏട്ടൻ പിശാഷിനെ "പാറു "ഏട്ടൻ എന്ത് ചെയ്തു "അനു അത് കേട്ടതും പാറു ഒന്ന് തല കുടഞ്ഞു.... "ഒന്നും ഇല്ല... അങ്ങേരുടെ കാര്യം ഇനി മിണ്ടരുത് "പാറു പാറു മുഖം തിരിച്ചു പറഞ്ഞു.... "എടി പാറു നിന്നോട് ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത് "അനു "അത്രയും വലിയ കാര്യം ആണോ "പാറു "ഞാൻ ഒന്ന് പറയട്ടെ "അനു അനു കൈ കൂപ്പി പറഞ്ഞു... "ഹാ... പറ"പാറു "നീ രുദ്രനെ ഇഷ്ടപ്പെടാത്തത് കൊണ്ടല്ലേ അവനുമായുള്ള ബന്ധത്തിന് താൽപ്പര്യം കാണിക്കാഞ്ഞത്... പക്ഷെ ദേവേട്ടൻ നിന്നെ കെട്ടാൻ തീരുമാനിച്ചപ്പോൾ എന്താ നീ എതിർക്കാതെ ഇരുന്നത്... നിനക്ക് ദേവേട്ടനെ ഇഷ്ടം അല്ലെ "അനു പാറു അവളെ ഒന്ന് ഇരുത്തി നോക്കി.... "പ്പാ "പാറു പാറു ഒരാട്ടായിരുന്നു.... "പതിയെ തുപ്പൽ തെറിക്കുന്നു "അനു "സാരല്യ ഞാൻ പല്ല് തേച്ചതാ "പാറു "നീ ചോദിച്ചതിന് മറുപടി താ "അനു അനു വിടാൻ ഭാവം ഇല്ല...

"എന്റെ പൊന്നു മോളെ പോരാളി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ ആണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത് "പാറു "അതായിരുന്നോ... ഞാൻ ചുമ്മാ നിന്നെ തെറ്റുധരിച്ചു..."അനു "നീ ദരിക്കും "പാറു അനു ഒന്ന് ഇളിച്ചു കൊടുത്തു.... --------- രുദ്രൻ "എന്താ രുദ്ര നിന്റെ പ്ലാൻ... അവരിനിയും ഒന്നിച്ചു നിന്നാൽ നമ്മുടെ പ്ലാൻ എല്ലാം തകരും "വീണ "നീ ആദ്യം കോളേജിൽ വരാൻ നോക്ക്.. എന്നിട്ട് ആ ദേവന്റെ വിശ്വാസം പിടിച്ചു പറ്റണം... ബാക്കി നമുക്ക് നോക്കാം "രുദ്രൻ "അപ്പൊ ആ ശ്രുതിയോ "വീണ "നമ്മുടെ ലക്ഷ്യം എല്ലാം നിറവേറിയാൽ എല്ലാം അവളുടെ തലയിലേക്ക് ഇടാം "രുദ്രൻ "സൂക്ഷിക്കണം രുദ്ര ദേവൻ ചില്ലറക്കാരൻ അല്ല... അവന് ചെറിയൊരു സംശയം തോന്നിയാൽ മതി... പിന്നെ പറയേണ്ടല്ലോ "വീണ "ഇപ്പോൾ എനിക്ക് വേണ്ടത് ദേവനെ അല്ല... അവനെ ആ ആദിദ്യനെ...

അവൻ കാരണം ആണ് പാർവതിയുടെ കഴുത്തിൽ ദേവൻ താലി കെട്ടിയെ "രുദ്രൻ "എങ്ങനെ "വീണ "അന്ന് വിവാഹത്തിന് രണ്ട് ദിവസം മുന്പാണ് അവളെ പൊക്കാൻ ഞാൻ പ്ലാൻ ചെയ്തത്... പക്ഷെ അതിന് മുമ്പ് ആ ആദിദ്യൻ എന്നെ അടച്ചു വച്ചു... അവരുടെ കല്യാണം ലൈവ് ആയി എന്റെ മുന്നിൽ കാണിച്ചു... ആദ്യം എനിക്ക് തീർക്കേണ്ടത് അവനെ ആണ്... പിന്നെ അവൾക്ക് പ്രിയപ്പെട്ട ഓരോരുത്തരെയും "രുദ്രൻ രുദ്രൻ ഒരു ചിരിയോടെ വീണയെ നോക്കി.... ----------- ഉമ്മ കിട്ടിയതിന് ശേഷം പാറു ദേവന്റെ മുമ്പിൽ ചെന്നിട്ടെ ഇല്ല... എന്തിനാ വെറുതെ തടി കേടാക്കുന്നത്...ക്ലാസ്സിലേക്കുള്ള നോട്ടെഴുതുവായിരുന്നു പാറു..... അപ്പോഴാണ് ദേവൻ റൂമിലേക്ക് വന്നത്.... "എന്താ എഴുതുന്നെ "ദേവൻ "ABCD എഴുതി പഠിക്ക "പാറു "നിന്റെ പ്രായത്തിന് അതാ നല്ലത് "ദേവൻ "ഇയാൾക്ക് എന്തൊക്കെ അറിയണം... എവിടുന്നു വരുന്നു എന്തോ "പാറു (ആത്മ )

"എന്താണ് ഭവതി പിറുപിറുക്കുന്നെ "ദേവൻ "തനിക്ക് രണ്ടാമതൊരു പെണ്ണാലോചിക്ക "പാറു "എന്റെ പൊന്നു പെങ്ങളെ വേണ്ട.... ഒന്നിനെ കെട്ടിയിട്ട് തന്നെ മതിയായെനിക്ക്... ജീവിതമേ വെറുത്തു "ദേവൻ ദേവൻ കൈ കൂപ്പി പറഞ്ഞു.... "പെങ്ങളോ 😲"പാറു "സോറി മുത്തശി എന്നു വിളിക്കണോ "ദേവൻ "തന്റെ മറ്റവളെ പോയി വിളിക്ക് "പാറു "അവളെ തന്നെ അല്ലെ വിളിച്ചേ "ദേവൻ പാറു പിന്നെ തിരക്കുണ്ടാക്കാതെ നോട്ടെഴുതാൻ തുടങ്ങി..... ------------ ആദി "എടാ പാറു എനിക്കൊരു ഡൗട്ട് "ആദി "എന്താണാവോ "അനു "അല്ലടി... സത്യത്തിൽ നമ്മളൊക്കെ പറയില്ലേ... മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നു... അതെന്താ ചിരങ്ങ മുളക്കില്ല എന്ന് പറഞ്ഞാൽ "ആദി "എടാ പൊട്ടാ നിനക്കറിയില്ലേ അത് "പാറു "അറിയുവായിരുന്നേൽ നിന്നോട് ചോദിക്കുവോ "ആദി "അപ്പൊ നീ പറഞ്ഞു വരുന്നത് എന്റെ ബുദ്ധി അഭാരം ആണെന്ന് അല്ലെ 😌

"പാറു "നീ സ്വയം പൊങ്ങാതെ എനിക്ക് ഉത്തരം താ "ആദി "ശ്രദ്ധിച്ചു കേട്ടോ... ഒറ്റ തവണയേ പറയൂ.... അതായത് മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നു പറയുന്നു... അപ്പൊ മത്തവും കുമ്പളവും തമ്മിൽ നല്ല ഒരു കെമിസ്ട്രി ഇല്ലേ "പാറു "പച്ചക്കറിയിൽ കെമിസ്ട്രിയോ "അനു "നീ മിണ്ടാതെ ഇരിയെടി മരഭൂതമേ.... നീ പറ"ആദി "അതായത് ആ കെമിസ്ട്രി ഉണ്ടല്ലോ അത് ചിരങ്ങയിൽ കിട്ടില്ല "പാറു ഇളിത് എന്ത് തേങ്ങയ പറയുന്നെ എന്നാ കണക്കെ അനു വായും പൊളിച്ചു നിൽക്കുന്നു... അപ്പോഴാണ് ആ തുണിയുടുക്കാത്ത സത്യം അവള് മനസ്സിലാക്കിയേ... ഇവൾക്ക് ഭ്രാന്താടാ 😲... "ചക്കിക്കൊത്ത ചങ്കരൻ"അനു "അയിന് "പാറു, ആദി "ഞാൻ ഒന്നും പറഞ്ഞില്ല "അനു ----------- "എടി പാറു എനിക്ക് ബോറടിക്കുന്നു"അനു ക്ലാസ്സിൽ ഇരുന്നു താടക്ക് കയ്യും കൊടുത്തു അനു പറഞ്ഞു.... "തിരിച്ചു കൊടുത്തോ 😁"പാറു "കാമെഡി ആകും 😬

"അനു "അല്ല തശാമയാ "പാറു "എന്തോന്ന് 😱"അനു "മാറിപ്പോയി തമാശ 😌"പാറു "എടി കാര്യത്തിൽ ആണ്... എനിക്ക് വിശക്കുന്നു "അനു "എനിക്ക് ഉറക്കം വരുന്നു "പാറു "നിനക്ക് രാത്രി ഉറക്കം ഒന്നും ഇല്ലേ "അനു "അതിന് നിന്റെ പരട്ട ഏട്ടൻ ഉറങ്ങാൻ സമ്മതിച്ചിട്ടുണ്ട് വേണ്ടേ 😬"പാറു "ങേ.... അപ്പൊ അത് വരെ ഒക്കെ ആയോ കാര്യങ്ങൾ... കൊച്ചു ഗള്ളി "അനു "മോള് വല്ലാണ്ട് കാടുകേറി ചിന്തിക്കേണ്ട... ഇത് അതൊന്നും അല്ല... അങ്ങേരുടെ രാത്രിയിലെ ഒരു പഠിപ്പിക്കൽ... നോക്കിക്കോ നീ ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട് "പാറു "തിരിച്ചു കിട്ടാതെ നോക്കിക്കോ "അനു "ഓ നെഗറ്റ്റീവ് "പാറു അപ്പോഴാണ് അനു പാറുവിന് ശ്രുതിയെ കാണിച്ചു കൊടുത്തത്.... അവള് വരാന്തയിൽ നിന്ന് ആരെയോ നോക്കി ഇരിക്കാണ്... പാറു ഒന്ന് എത്തി നോക്കി....

"ആരാ "അനു "വേറാര നിന്റെ ആ പരട്ട ഏട്ടൻ... അങ്ങേര് പെൺപിള്ളേരെ വശീകരിക്കാൻ ഇറങ്ങിയേക്കുവല്ലോ... "പാറു പാറു പല്ല് കടിച്ചു പറഞ്ഞു..... എന്നിട്ട് അവിടെ നിന്ന് എണീറ്റു "നീ എങ്ങോട്ടാ "അനു "ഇപ്പോ വരാം "പാറു പാറു നേരെ പോയത് ദേവൻ നിൽക്കുന്നിടത്തേക്ക് ആണ്.... അവള് അവന്റെ മുമ്പിൽ നിന്നു... ദേവനും ജോയ് സാറും അവളെ നോക്കി.... ----------- ദേവൻ ജോയിയോട് സംസാരിച്ചു നിൽക്കുന്ന സമയത്താണ് എന്റെ ഫാര്യ മുമ്പിൽ വന്നു നിന്നത്.... "എന്താ "ദേവൻ "ഒന്നിങ്ങു വന്നേ.. ഒരു കാര്യം പറയാൻ ഉണ്ട് "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... എന്നിട്ട് അവള് നടന്നു.... "ചെല്ല്... ചെല്ല് "ജോയ് ജോയ് അവനെ കളിയാക്കി പറഞ്ഞു... ദേവൻ അവളുടെ പിറകെ പോയി... "എന്താ നിനക്ക് വേണ്ടത് "ദേവൻ പാറു ഒന്ന് ചുറ്റും നോക്കി...

എന്നിട്ട് അവന്റെ അടുത്തേക്ക് നിന്നു... ഷർട്ടിന്റെ മേൽ കൈ വച്ചു.... ദേവൻ അവളെ വായും പൊളിച്ചു നോക്കി....പാറു അവനെ നോക്കാതെ മുകളിൽ അഴിഞ്ഞു കിടന്നിരുന്ന രണ്ട് ബട്ടൺ ഇട്ടു.. "ഇത് ഇങ്ങനെ തുറന്നു കാണിക്കാൻ താജ് മഹാൽ ഒന്നും അല്ല "പാറു പാറു മുഖം തിരിച്ചു അവിടെ നിന്നും പോയി... ദേവൻ ഒരു ചിരിയോടെ അത് നോക്കി നിന്നു... "നിന്റെ ഉള്ളിൽ എന്നോടുള്ള ഇഷ്ടം ഞാൻ പുറത്തു കൊണ്ടു വരും പാർവതി"ദേവൻ ദേവന്റെ മനസ്സ് മന്ദ്രിച്ചു കൊണ്ടിരുന്നു.... --------- പാറു ദേവന്റെ അടുത്തൂന്ന് വരുന്നതും അവിടെ നടന്നതും എല്ലാം വ്യക്തമായി ശ്രുതി കണ്ടിരുന്നു.....പാറു അവളുടെ അടുത്തെത്തിയപ്പോൾ ശ്രുതി അവളെ തുറിച്ചു നോക്കി.... "എന്താടി നോക്കി പേടിപ്പിക്കുന്നെ....

ഇനി നീ എങ്ങാനും എന്റെ ഭർത്താവിനെ നോക്കി വെള്ളമിറക്കിയാൽ ആ യക്ഷി പല്ല് ഞാൻ കൊഴുക്കും "പാറു ശ്രുതി പാറുവിനെ കൂർപ്പിച്ചു നോക്കി.... "പാർവതി നീ എന്നോട് വെറുതെ ചാലഞ്ച് ഇറക്കേണ്ട... നിനക്കറിയില്ല എന്നെ... നിന്നെ "ശ്രുതി ശ്രുതി പറഞ്ഞു തീർന്നതും പാറു അവളെ ഒന്ന് തട്ടി... എവിടെയും പിടി കിട്ടാതെ ശ്രുതി നേരെ നിലത്ത് ഉള്ള ചെളിയിലേക്ക് വീണു... മുഖത്തും കയ്യിലും എല്ലാം ചെളി ആയി... പാറു കൈ തട്ടി അവടെ നിന്നും ക്ലാസ്സിലേക്ക് പോയി.... ചെളിയിൽ വീണ ശ്രുതി എണീറ്റു...അവളുടെ കൂട്ടുകാരികൾ അവളെ പിടിച്ചു ബാത്റൂമിലേക്ക് പോയി... പോകുന്ന പോക്കിലെല്ലാം ശ്രുതി പാറുവിനെ ദേഷ്യത്തോടെ ഓർത്തു.... --------- ദേവൻ ദേവൻ കോളേജിൽ നിന്ന് വന്നു ഫ്രഷ് ആയി താഴേക്ക് പോയതായിരുന്നു...

തിരികെ റൂമിലേക്ക് വന്നപ്പോൾ ആണ് ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന പാറുവിനെ കണ്ടത്... ഇടയ്ക്കിടെ ഒരു ഏങ്ങൽ കേൾക്കുന്നുണ്ട്.... "എന്ത് പറ്റി മഹതിക്ക് അല്ലേൽ നൂറ് നാവാണല്ലോ "ദേവൻ "താനിപ്പോ പോ... ഇപ്പൊ വഴക്കുണ്ടാക്കാൻ ഞാൻ ഇല്ല "പാറു അവളുടെ ശബ്ദം കേട്ടിട്ട് ദേവന് എന്തോ കൊഴപ്പം ഉണ്ടെന്ന് മനസ്സിലായി... വയറിൽ ഉള്ള അവളുടെ പിടി മുറുകുമ്പോൾ ആണ് അവന് കാര്യം പിടികിട്ടിയത്.... ദേവൻ ഒന്നും മിണ്ടാതെ താഴേക്ക് പോയി.... "ഡാ മോളെവിടെ... ഇങ്ങോട്ട് കണ്ടില്ലലോ "അമ്മ "അവൾക്ക് വയ്യ... കിടക്കുവാണ്... വയറ് വേദന ആണെന്ന് തോന്നുന്നു... അമ്മ ഒന്ന് അവളുടെ അടുത്തേക്ക് ചെല്ലുവോ "ദേവൻ അമ്മ ഒന്ന് തലയാട്ടി പാറുവിന്റെ അടുത്തേക്ക് പോയി....ദേവന് അവളുടെ വാടിയ മുഖം കണ്ടതും ഉള്ള് പിടയുന്ന പോലെ തോന്നി... അവൻ ആദിയെ തിരഞ്ഞു ഇറങ്ങി.....

പാറു ആരുടെയോ തലോടൽ അറിഞ്ഞാണ് കണ്ണുകൾ തുറന്നത്... മുമ്പിൽ ഒരു ചിരിയോടെ ആന്റി... "വയ്യേ കുട്ടിക്ക്"സുമിത്ര പാറു ഇല്ലെന്ന് തലയാട്ടി.... "ഹോസ്പിറ്റലിൽ പോണോ "സുമിത്ര "വേണ്ട ആന്റി... ഇത് എല്ലാ മാസവും വരാറുള്ളതാ... ഞാൻ ആന്റിടെ മടിയിൽ ഒന്ന് കിടന്നോട്ടെ... അമ്മയെ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് അതോണ്ട "പാറു അത് പറയുമ്പോൾ സുമിത്രക്ക് അവളൊരു കൊച്ചു കുഞ്ഞാണ് എന്ന് തോന്നി.... അവളവരുടെ മടിയിലേക്ക് തല വച്ചു... "മോൾക്ക് ഞാനും അമ്മ അല്ലെ.... എന്റെ മോള് തന്നെയാ നീ... എനിക്കായി എന്റെ മകൻ ചെയ്‌ത നല്ലകാര്യം നിന്നെ എന്റെ മകളാക്കി എന്നതാ "സുമിത്ര സുമിത്ര അത്രയും പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു... പാറു കണ്ണുകളടച്ചു അവരുടെ മടിയിൽ തന്നെ കിടന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story