മാഷ്‌ടെ സ്വന്തം: ഭാഗം 31

mashde swantham

എഴുത്തുകാരി: നിഴൽ

ദേവൻ റൂമിലേക്ക് വന്നപ്പോൾ കാണുന്നത് അമ്മയുടെ മടിയിൽ കിടക്കുന്ന പാറുവിനെ ആണ്... ദേവൻ എന്തോ ചോദിക്കാൻ വാനന്തും അമ്മ മിണ്ടരുത് എന്ന് കാണിച്ചു... ദേവൻ തലയാട്ടി ചിരിച്ചോണ്ട് സോഫയിൽ ഇരുന്നു.... ----------- പാറു അമ്മയെ ഒരുപാട് miss ചെയ്യുന്നത് കൊണ്ട ആന്റിയുടെ മടിയിൽ കിടന്നത്.... ഇത്തിരി കഴിഞ്ഞപ്പോൾ എണീറ്റു നോക്കി... ആന്റി ചുവരിനോട് ചാരി ഇരിക്കാണ്... ഞാൻ പെട്ടന്ന് എണീറ്റു.... "എന്താ മോളെ "സുമിത്ര "ഏയ്‌ ഒന്നും ഇല്ല... ആന്റിയെ ഞാൻ ബുദ്ധിമുട്ടിച്ചു അല്ലെ "പാറു "എന്റെ പാറൂട്ട ആദ്യം നീ ഈ ആന്റി വിളി നിർത്ത് "സുമിത്ര "പിന്നെ എന്ത് വിളിക്കും "പാറു "അമ്മാന്നോ സുമിത്രാമ്മ എന്നോ വിളിച്ചോ "സുമിത്ര "ഞാൻ അമ്മാന്ന് വിളിചോളാം "പാറു പാറു സുമിത്രയെ കെട്ടിപ്പിടിച്ചു പറഞ്ഞു... "അമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ "പാറു "എന്താ മോളെ "സുമിത്ര സുമിത്ര അവളുടെ തലയിൽ തലോടി ചോദിച്ചു.... "അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടോ "പാറു "ദേഷ്യവോ എന്തിന് "സുമിത്ര "അമ്മയുടെ മകന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ വന്നതിന്..."പാറു പറഞ്ഞു തീർന്നതും സുമിത്ര പാറുവിന്റെ കയ്യിന്നിട്ടു ഒന്ന് കൊടുത്തു... "ഇനി ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ മിണ്ടില്ലാട്ടോ... എന്റെ മോളെ എനിക്കൊരു ദേഷ്യവും ഇല്ല... മനസ്സ് കൊണ്ടു ഞാനും ആഗ്രഹിച്ചിരുന്നു നിന്നെ എനിക്ക് മകളായി കിട്ടിയെങ്കിൽ എന്ന്... ദൈവം ആ പ്രാർത്ഥന കേട്ടു "സുമിത്ര പാറു ഒന്ന് ചിരിച്ചു കൊടുത്തു...

"അല്ല ഞാൻ കാരണം ദേവേട്ടന്റെ പറഞ്ഞു വച്ചിരുന്ന കല്യാണം മുടങ്ങിയില്ലേ "പാറു "പറഞ്ഞു വച്ചിരുന്ന കല്യാണമോ "സുമിത്ര സുമിത്ര നെറ്റി ചുളിച്ചു ചോദിച്ചു.... "വല്യമ്മായി പറഞ്ഞല്ലോ നമിയുമായി മാഷിന്റെ കല്യാണം ഉറപ്പിച്ചിരുന്നു എന്ന് "പാറു അത് കേട്ടതും സുമിത്ര ഇരുന്നു ചിരിക്കാൻ തുടങ്ങി.... "എന്റെ മോളെ ഇതൊന്നും അവൻ കേൾക്കേണ്ട... അവരുടെ കല്യാണം ആലോചിച്ചിരുന്നു എന്നത് ശരിയാ... ആ ചെക്കെൻ അതും പറഞ്ഞു ഇവിടെ ഉണ്ടാക്കാത്ത പുകിലൊന്നും ഇല്ല "സുമിത്ര അപ്പോഴാണ് ദേവൻ റൂമിലേക്ക് വന്നത്.... "എന്താ ഇവിടെ അമ്മായിയമ്മയും മരുമോളും ഒരു ചർച്ച... ആർക്കുള്ള പണിയ "ദേവൻ "അത് ഇപ്പോ എന്റെ മോൻ അറിയേണ്ട"സുമിത്ര "അവള് വന്നപ്പോൾ ഞാൻ പുറത്ത് "ദേവൻ ദേവൻ സങ്കടം അഭിനയിച്ചു പറഞ്ഞു.... "ഇങ്ങേർക്ക് അസൂയയാ അമ്മേ "പാറു ഇത്രയും നേരം മിണ്ടാതെ ഇരുന്ന പാറു വാ തുറന്നത് കണ്ടു ദേവൻ അവളെ നോക്കി...സുമിത്ര ചിരിച്ചു കൊണ്ടു അവിടെ നിന്നും പോയി... ദേവൻ അവളെ തന്നെ നോക്കി ഇരിക്കായിരുന്നു.... "എന്താടോ നോക്കുന്നെ... പെൺകുട്ടികളെ വായി നോക്കാൻ നാണം ഇല്ലേ "പാറു ദേവൻ അവളെ ഒന്ന് കൂടെ നോക്കി... ഇവള് തന്നെയാണോ നേരത്തെ വയ്യാതെ കിടന്നേ എന്ന നിലക്ക്.... "ഞാൻ വായിനോക്കുന്ന എന്റെ സ്വന്തം പ്രോപ്പർട്ടിയെ ആണ് "ദേവൻ ദേവൻ മുകളിലേക്ക് നോക്കി പറഞ്ഞു... "അപ്പൊ ഈ ഫാൻ നിങ്ങടെ പ്രോപ്പർട്ടി ആണല്ലോ...

എന്നാ ചുമ്മാ അതിനെ നോക്കി ഇരിക്ക് "പാറു പാറു അതും പറഞ്ഞു എണീറ്റു പോയി... ദേവൻ തലക്ക് കയ്യും കൊടുത്ത് ഇരുന്നു.... --------- അനു അനു ഇരുന്നു ഫോണിൽ കണ്ണന്റെ ഫോട്ടോ നോക്കുവാണ് പെട്ടന്നാണ്... ഫോൺ ഉയരുന്നത് കണ്ടത്... പാറു ഉണ്ട് ഫോണിലേക്കും അനുവിനെയും മാറി മാറി നോക്കുന്നു.... "നീ എവിടുന്ന് വനന്ത മരഭൂതമേ"അനു "നിന്റെ അമ്മായിയപ്പന്റെ വീട്ടീന്ന് "പാറു "കണ്ണേട്ടന്റെ അച്ഛനെ പറയാതെ "അനു "അതിന് നിന്നെ കെട്ടുന്നത് അങ്ങേരാണെന്ന് നീ ഉറപ്പിച്ചോ... ആദ്യം നീ അങ്ങേരോട് ഇഷ്ടം പറയാൻ നോക്ക് "പാറു "എടി നിനക്ക് ഇത് വരെ പ്രണയം ഒന്നും തോന്നിയിട്ടില്ലേ "അനു "ഉവ്വല്ലോ "പാറു "ആരോട് "അനു "ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ... വിവേക് എന്നായിരുന്നു പേര്....അവനാണ് ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞത്.... ഒരിക്കൽ ഞാൻ അവനോട് മിഠായി വേണം എന്ന് പറഞ്ഞു... അവൻ വാങ്ങിച്ചു തന്നില്ല... അപ്പൊ ഞാൻ അവനെ അങ്ങ് തേച്ചു "പാറു അനു വായും പൊളിച്ചു നിന്നു... "മിഠായി വാങ്ങി തരാത്തതിന് തേക്കേ "അനു "ഒരു മിഠായി പോലും വാങ്ങാൻ കഴിയാത്തവൻ എനിക്കെങ്ങനെ ബിസ്കറ്റ് വാങ്ങി തരും "പാറു "തേപ്പിന്റെ പല വേർഷൻ കണ്ടിട്ടുണ്ട്... ഇത് ആദ്യം "അനു "പറയുന്നത് കേട്ടാൽ തോന്നും നിനക്ക് തേച്ച് നല്ല പരിചയം ആണെന്ന്... ഇനി എന്റെ അറിവിൽ അല്ലാതെ എങ്ങാനും "പാറു പാറു അനുവിനെ അടിമുടി നോക്കി ചോദിച്ചു..... "പ്പാ.... എനിക്ക് തേക്കാൻ അങ്ങേരൊന്ന് സ്നേഹിച്ചിട്ടു വേണ്ടേ "അനു "വേണേൽ പോയി പറയാൻ നോക്ക്...

ആ നമി ഇവിടെ ഉള്ളതാ... ഇനി ദേവേട്ടനെ കിട്ടാത്തതിന് അവള് കണ്ണേട്ടനെ നോക്കിയാലോ "പാറു പാറു ഒന്ന് എറിഞ്ഞു നോക്കി... അവള് നോക്കിയപ്പോൾ അനുവിന്റെ മുഖം കണ്ടു അവൾക്ക് ചിരി വന്നു.... "ടെൻഷൻ ഉണ്ടോ "പാറു "ഹാ ഉണ്ട് "അനു "ഒരു ബ്രെക്ക് എടുക്കു ഒറിയോ കഴിക്കൂ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു.... അനു ഒരാട്ടായിരുന്നു.... ------------ ദേവൻ "ദേവ... കുറെ ആയല്ലോ കണ്ടിട്ട് " ഓഫീസിൽ ഇരിക്കുമ്പോൾ ദേവന്റെ അടുത്തേക്ക് വന്നു വീണ ചോദിച്ചു.... "വീണ ലീവ് ആയിരുന്നു അല്ലെ "ദേവൻ "അതേ... അനിയനൊരു അപകടം... അവന്റെ അടുത്ത് നിൽക്കാൻ ലീവ് എടുത്തതാ "വീണ ദേവൻ ഒന്നും മൂളി കൊടുത്തു.... "എന്നോട് ഇപ്പോഴും ദേഷ്യം ആണോ... അന്ന് ഒരാഗ്രഹം തോന്നിയപ്പോൾ പറഞ്ഞു പോയതാ "വീണ "ഏയ്‌ ഞാൻ അതൊന്നും കാര്യം ആയി എടുത്തിട്ടില്ല "ദേവൻ "ദേവന്റെ ഭാര്യയെ പരിച്ചപ്പെട്ടില്ല... പുള്ളിക്കാരി ഇന്ന് വന്നില്ലേ... കല്യാണം കഴിഞ്ഞപ്പോൾ ലീവ് തന്നെയാണോ "വീണ "ഏയ് അവള് ക്ലാസ്സിൽ ഉണ്ട് "ദേവൻ "ആളെങ്ങനെ ആണ്"വീണ "പുറത്തു ഇത്തിരി ചട്ടമ്പി ആണേലും ആളൊരു പാവം ആണ് "ദേവൻ പാറുവിനെ കുറിച്ച് പറയുമ്പോൾ ദേവന്റെ കണ്ണുകളിലെ തിളക്കം വീണക്ക് കാണമായിരുന്നു..... വീണ എല്ലാം കേട്ട് കൈകൾ ടേബിളിൽ അമർത്തി ദേഷ്യം നിയന്ത്രിച്ചു.... -----------

പാറു "എടി ഇന്ന് വൈകിട്ട് ഏട്ടനോട് ബീച്ചിൽ പോകാൻ ചോദിക്കാം "അനു "ഞാൻ ഒന്നും ഇല്ല... വെള്ളത്തിൽ ഇറങ്ങരുത്... തിരയിൽ കാല് തട്ടരുത്... അത് പോലെ ഉള്ള നിയമം ആയിരിക്കും അങ്ങേർക്ക് "പാറു "പോടീ അണ്ണാച്ചി... എന്റെ ഏട്ടൻ അങ്ങനെ ഒന്നും അല്ല "അനു "എനിക്കങ്ങേരെ അറിയാൻ പാടില്ലാത്തത് ഒന്നും അല്ലല്ലോ "പാറു "നീ വരുന്നുണ്ടേൽ വാ... ഞാൻ പോകുവാ "അനു അനു മുമ്പിൽ ദേവന്റെ അടുത്തേക്ക് നടന്നു... പാറു പിറകെ ഓടി.... ദേവന്റെ റൂമിന്റെ അവിടെ എത്തിയതും റൂമിൽ നിന്നും വീണ ഇറങ്ങി വരുന്നത് കണ്ടത്... പാറുവിനെ കണ്ടതും വീണ ഒന്ന് അമർത്തി അവിടെ നിന്നും പോയി.... അനുവും അവരെ തന്നെ നോക്കി ഇരിക്കുവായിരുന്നു.... "ആ തള്ള ഇപ്പോഴും ഏട്ടന്റെ പിറകെ ആണല്ലോ... നീ ഇങ്ങനെ നടന്നോ..."അനു "അനു മാഷും ടീച്ചറും തമ്മിലുള്ളത് ഒരു പരിചയ ബന്ധം ആണ്... അല്ലാണ്ട് നീ വിചാരിക്കും പോലെ ഒന്നും അല്ല "പാറു "അങ്ങനെ ആയാൽ അവർക്ക് കൊള്ളാം "അനു "ഇതിപ്പോ എനിക്കില്ലാത്ത കുശുമ്പ് ആണല്ലോ മോളെ നിനക്ക് "പാറു "എന്റെ ഏട്ടന്റെ ഭാര്യ നീയാ... ഇനി അങ്ങോട്ടും അങ്ങനെ ആവാൻ ആണ് എനിക്കിഷ്ട്ടം... ഒരുത്തിയെ കൂടെ അങ്ങോട്ട് കയറ്റണം "അനു അനു ഇളിച്ചോണ്ട് പറഞ്ഞു....

"അവളും കൂടെ വന്നിട്ട് വേണം ഞങ്ങൾക്ക് നാത്തൂൻ പോരെടുക്കാൻ "പാറു "അയ്യടി ഇങ്ങോട്ട് വാ പോരെടുക്കാൻ "അനു രണ്ടും ദേവന്റെ റൂമിലേക്ക് പോയി.... അവര് ചെന്നപ്പോൾ അവൻ ഫോണിൽ ആരോടോ സംസാരിക്കാ.... അവരെ കണ്ടതും ഫോൺ വച്ചു... പാറു അവനെ നോക്കിയില്ല.... "എന്താ രണ്ടും കൂടെ... വല്ല പണിയും ഒപ്പിച്ചോ "ദേവൻ "ഏട്ടാ... നമുക്കിന്നു class കഴിഞ്ഞു ബീച്ചിൽ പോകാം... പ്ലീസ് "അനു "നോക്കാം... ആദിയോട് കൂടെ ചോദിക്കട്ടെ "ദേവൻ "ആ കൊരങ്ങൻ ഉണ്ടോ... എങ്കിൽ സയനയെയും വിളിക്കാം "അനു അനു പെട്ടന്ന് പറഞ്ഞു കഴിഞ്ഞാണ് എന്താ പറഞ്ഞത് എന്ന ബോധം വനന്ത... അനു ദേവനെ നോക്കിയപ്പോൾ ദേവൻ കയ്യും കെട്ടി നിൽക്കുന്നു.... "എന്ന് തുടങ്ങി ഈ ചുറ്റിക്കളി "ദേവൻ "എന്ത് ചുറ്റിക്കളി... അതൊന്നും ഇല്ല... അവളും കൂടെ വന്നോട്ടെ എന്ന് വിചാരിച്ചു "പാറു പാറു ഇടക്ക് കൂടി പറഞ്ഞു.... "ഞാൻ കണ്ടു പിടിച്ചോളാം "ദേവൻ "ഇത് വല്ല്യ ശല്യം ആയല്ലോ.... നീ ഇങ്ങ് വന്നേ "പാറു പാറു അനുവിനെ വലിച്ചോണ്ട് പോയി.... ---------- സയന "എടി കാലത്തി എന്റെ പെട്ടിക്കുള്ള ആണി തന്നെ അടിക്കണം അല്ലെ "സയന സയന അനുവിനെ നോക്കി പല്ല് കടിച്ചു ചോദിച്ചു... "അത് പിന്നെ പെട്ടന്ന് വന്നു പോയതാടി "അനു അനു ദയനീയമായി പറഞ്ഞു... "എങ്കിലും ആദിയുടെ കൂടെ കറങ്ങാൻ കൊണ് പോകാൻ കാണിച്ച മനസ്സ് നീ കാണാതെ പോകരുത് "പാറു "അതൊക്കെ ശരിയാ... എന്നാലും... നിന്റെ കെട്ട്യോൻ ആണ്...

അങ്ങേര് വല്ലതും ചെകെഞ്ഞെടുക്കും "സയന "അതെങ്ങനെയാ ഇവളുടെ അല്ലെ ഏട്ടൻ "പാറു പാറു അനുവിനെ ചൂണ്ടി പറഞ്ഞു....വൈകുന്നേരം ആയതും പാറുവും അനുവും ദേവനെ കാത്തിരുന്നു.... സയന ദേവനെ പേടിച്ചു മുങ്ങി.... "പോകാം "ദേവൻ രണ്ടും തലയാട്ടി കാറിൽ കയറി.... ദേവൻ നേരെ പോയത് ഓഫീസിലേക്ക് ആണ് അവിടെ നിന്ന് ആദിയെ പിക്ക് ചെയ്തു... എന്നിട്ട് നേരെ ബീച്ചിലേക്ക് വിട്ടു.... "ഡാ ദേവ എന്തിനാ ഈ മൂദേവിമാരെ കൂട്ടിയെ "ആദി "അത് നിന്റെ മാറ്റവരിൽ പട്ടി "പാറു കിട്ടേണ്ടത് കിട്ടിയപ്പോൾ ആദി മുന്നോട്ടു തിരിഞ്ഞു ഇരുന്നു.... ബീച്ചിൽ എത്തിയതും അനുവും പാറുവും ഇറങ്ങി ഓടി... ചെറിയ കുട്ടികളെ പോലെ ഓടി കളിക്കാൻ തുടങ്ങി... ദേവനും ആദിയും ഒരു ബെഞ്ചിൽ ഇരുന്നു..... ദേവന്റെ കണ്ണ് പാറുവിൽ തന്നെ ആയിരുന്നു.... ആദി നോക്കിയപ്പോൾ കണ്ടത് പാറുവിനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന ദേവനെ ആണ്.... "അല്ലടാ ഈ അഹങ്കാരികളോട് പ്രേമം ഒക്കെ തോന്നുവോ "ആദി ദേവൻ ഒന്ന് പുഞ്ചിരിച്ചു..... "നീ എന്നെ കളിയാക്കിയതാ എന്ന് മനസ്സിലായി... ആദ്യം എല്ലാം എനിക്കവളെ ഇഷ്ടമല്ലായിരുന്നു... അച്ചടക്കം ഇല്ലാത്ത അഹങ്കാരി ആയ ഒരു പെണ്ണ്... പിന്നെ എപ്പോഴോ അവളെന്റെ ഹൃയത്തിൽ പതിഞ്ഞ് പോയടാ... അന്ന് കോളേജിൽ വച്ചു അവളോട് ദേഷ്യപ്പെട്ടപ്പോൾ അവളുടെ കണ്ണൊന്നു നിറഞ്ഞിരുന്നു.... അന്ന് പിടഞ്ഞത് എന്റെ നെഞ്ച....ദേവന്റെ ആദ്യ പ്രണയം ആണെടാ അവള്.... ഈ മഹാദേവന്റെ പാതി ❤️" അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു തിളക്കത്തോടൊപ്പം ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story