മാഷ്‌ടെ സ്വന്തം: ഭാഗം 32

mashde swantham

എഴുത്തുകാരി: നിഴൽ

നീ എന്നെ കളിയാക്കിയതാ എന്ന് മനസ്സിലായി... ആദ്യം എല്ലാം എനിക്കവളെ ഇഷ്ടമല്ലായിരുന്നു... അച്ചടക്കം ഇല്ലാത്ത അഹങ്കാരി ആയ ഒരു പെണ്ണ്... പിന്നെ എപ്പോഴോ അവളെന്റെ ഹൃയത്തിൽ പതിഞ്ഞ് പോയടാ... അന്ന് കോളേജിൽ വച്ചു അവളോട് ദേഷ്യപ്പെട്ടപ്പോൾ അവളുടെ കണ്ണൊന്നു നിറഞ്ഞിരുന്നു.... അന്ന് പിടഞ്ഞത് എന്റെ നെഞ്ച....ദേവന്റെ ആദ്യ പ്രണയം ആണെടാ അവള്.... ഈ മഹാദേവന്റെ പാതി ❤️" അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു തിളക്കത്തോടൊപ്പം ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു...... "നിന്റെ ഏത് പിരിയാടാ ലൂസ് ആയേക്കുന്നെ "ആദി ആദി ദേവനെ വായും പൊളിച്ചു നോക്കി ചോദിച്ചു.... "ഡാ കോപ്പേ വേറെ ഉള്ളവർ നല്ല ഫ്ലോയിൽ പറഞ്ഞു വന്നതായിരുന്നു... അതും നശിപ്പിച്ചു "ദേവൻ "ചോറി "ആദി ആദി ഇളിച്ചോണ്ട് പറഞ്ഞു.... "പോടാ പോടാ "ദേവൻ "എടാ നിനക്കവളോട് തുറന്നു പറഞ്ഞു കൂടെ "ആദി "പറയണം... അതിന് മുമ്പ് ആ ഫോട്ടോ ഒട്ടിച്ച നാറിയെ കണ്ടു പിടിക്കണം "ദേവൻ അത് കേട്ടതും ആദിയുടെ ചെവിയിൽ ഒരു പാട്ട് കേട്ടു.... മരണം വരുമൊരു നാളിൽ..... ആദി തലയൊന്നു കുടഞ്ഞു.... എന്നിട്ട് ദേവന് നേരെ തിരിഞ്ഞു..... "എടാ... നീ ഒന്ന് ആലോചിച്ചു നോക്കിയേ... ആ ഫോട്ടോ കാരണം അല്ലെ നിങ്ങള് ഒന്നിച്ചേ... അപ്പൊ അത് ഒട്ടിച്ച ആളെ നീ വെറുതെ വിടുമായിരിക്കും അല്ലെ "ആദി ആദി നിഷ്കു ഭാവത്തിൽ ചോദിച്ചു.... "ഒരിക്കലും ഇല്ല.... ആ തെണ്ടിയെ ഞാൻ ഒന്നും ചെയ്യില്ല "ദേവൻ ദേവൻ പറഞ്ഞു നിർത്തിയതും ആദി ആശ്വാസത്തോടെ നിന്നു....

"പകരം അയാളെ ഞാൻ പാർവതിക്ക് കാണിച്ചു കൊടുക്കും.... പിന്നെ പറയേണ്ടല്ലോ... അയാളുടെ കാര്യം കപ്പലു മയ്യിത്തോം "ദേവൻ "എന്റെ ശവം കപ്പലിൽ എടുക്കേണ്ടി വരും "ആദി ആദി മെല്ലെ പറഞ്ഞു.... "നീ എന്തെങ്കിലും പറഞ്ഞോ "ദേവൻ "ഏയ്‌... ഞാൻ എന്ത് പറയാൻ.... ഞാൻ ഒന്നും പറഞ്ഞില്ല... അല്ലേൽ തന്നെ എനിക്കെന്ത് പറയാൻ "ആദി ആദി അതും പറഞ്ഞു അവിടെ നിന്നും എണീറ്റു അനുവിന്റെയും പാറുവിന്റെയും അടുത്തേക്ക് പോയി... ---------- പാറു "എടി കഴുതേ.... നീ ഇറങ്ങി വാ "പാറു "ഇനി ഞാൻ ഇല്ല എനിക്ക് മതിയായി "അനു "ശവം "പാറു പാറു അതു പറഞ്ഞതും അവരുടെ അടുത്തേക്ക് കുറെ പേര് ഓടി വന്നു... അനുവും പാറുവും കാര്യം അറിയാതെ നോക്കി.... "എവിടെ മോളെ "ഒരാള് "എന്തോന്ന് "പാറു പാറു വായും പൊളിച്ചു ചോദച്ചു.... "മോളെല്ലേ പറഞ്ഞത് ശവം എന്ന്.... എവിടെയാ ശവം "ഒരാള് "അയ്യോ ചേട്ടാ ഞാൻ ആ ശവത്തിനെ അല്ല പറഞ്ഞത് ഈ ശവത്തിനെ ആണ് "പാറു പാറു അനുവിനെ ചൂണ്ടി പറഞ്ഞു.... അവര് അവളെ നോക്കി എന്തൊക്കെയോ പറഞ്ഞു പോയി.... "എന്താപ്പോ ഇവിടെ ഉണ്ടായേ "ആദി ആദി അങ്ങോട്ട് വന്നു ചോദിച്ചു.... "ഒരു ശവത്തിനെ കൊണ്ടു കിട്ടിയതാ.... അതവിടെ നിൽക്കട്ടെ എനിക്ക് വിശക്കുന്നു... ബുക്കാറോ ചിന്ന കുട്ടി "പാറു പാറു ബാസന്തി കണക്കെ വയറിൽ കൈ വച്ചു പറഞ്ഞു....

"ഇപ്പോഴാ കറക്റ്റു ബാസന്തി ആയെ "ആദി ആദി വയറിൽ കൈ വച്ചു ചിരിച്ചോണ്ട് പറഞ്ഞു... പാറു അവന്റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തു.... എന്നിട്ട് അനുവിനെയും വലിച്ചോണ്ട് പോയി.... "ഇവള് മാര് എന്റെ പുക കണ്ടേ അടങ്ങൂ "ആദി ആദി അതും പറഞ്ഞു അവരുടെ പിറകെ പോയി.... ----------- ദേവൻ "ഏട്ടാ വിശക്കുന്നു " ശബ്ദം കേട്ടു ദേവൻ നോക്കിയപ്പോൾ കണ്ടത് രണ്ട് പാവപ്പെട്ട കുട്ടികൾ... തെറ്റുധരിക്കേണ്ട നമ്മുടെ പാറുവും അനുവും.... "ഒരാള് കൂടെ ഉണ്ടായിരുന്നല്ലോ "ദേവൻ "അതു വല്ലവളുമാരെയും വായി നോക്കി നിൽക്കുന്നുണ്ടാവും "അനു "നിന്റെ മാറ്റവാനാടി വായി നോക്കി ഇരിക്കുന്നെ "ആദി ആദി അതും പറഞ്ഞു അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തു.... "ഇപ്പോ ആർക്കും ഫുഡ്‌ ഒന്നും വേണ്ടേ "ദേവൻ "പിന്നെ വേണ്ടാതെ "അനു, ആദി, പാറു ദേവൻ മൂന്നിനേം ഒന്നു നോക്കി.... എന്നിട്ട് നടന്നു... മൂന്നും പിറകെയും... അവര് അടുത്തുള്ള ഒരു ഹോട്ടെലിൽ കയറി....ആദി പാറുവിന്റെ അടുത്ത് ഇരിക്കാൻ പോയ അനുവിനെ വലിച്ചു അവന്റെ അടുത്ത് ഇരുത്തി.....അനു എന്താണെന്ന് ചോദിച്ചതും അവൻ പാറുവിനെയും ദേവനെയും കണ്ണ് കൊണ്ടു കാണിച്ചു.... അനു ചിരിച്ചോണ്ട് തലയാട്ടി..... പാറു സീറ്റ് ഇല്ലാത്തത് കൊണ്ടു ദേവന്റെ അടുത്താണ് ഇരുന്നത്.....

"എന്താ കഴിക്കാൻ വേണ്ടത് " വെയിറ്റർ വന്നു ചോദിച്ചതും ആദി ഓർഡർ കൊടുത്തു.... ഭക്ഷണം കൊണ്ടു വച്ചതും എല്ലാം അറ്റാക്കിങ് തുടങ്ങി... ദേവൻ പാറുവിനെ ഒന്ന് നോക്കി... ഒരു നോട്ടം... എവടെന്ന്... അവസാനം ദേവൻ ഇരുന്നു കഴിക്കാൻ തുടങ്ങി...ആദി ദേവൻ പാറുവിനെ നോക്കുമ്പോൾ ദേവന്റെ പ്ളേറ്റിൽ നിന്നും കയ്യിട്ടു വാരി തിന്നും..... ഇതാണ് പറയുന്നത് ഭക്ഷണത്തിനു മുമ്പിൽ ഇരുന്നു വായി നോക്കരുത് എന്ന് 😁 ഭക്ഷണം ഒക്കെ കഴിച്ചു നാലും വീട്ടിലേക്ക് തിരിച്ചു.....പാറു പാട്ടു പാടും എന്നു പറഞ്ഞു വാശി... പാടിയാൽ എടുത്തു പുഴയിൽ കളയും എന്ന് ദേവൻ.. ആദി പാടരുത് പ്ലീസ് എന്നാ ഭാവത്തോടെ ഇരിക്കുന്നു.... അനു ആണേൽ ഇവര് പറഞ്ഞ സ്ഥിതിക്ക് പാടണം എന്നും..... "Great Great Great rabbit father Laziness laziness lazy tree tortoise In a day with more feet The story is in the jungle songs " ദേവൻ വണ്ടി പെട്ടന്ന് നിർത്തി... എന്നിട്ട് പിറകിലേക്ക് നോക്കി... പാറു ഗമയിൽ ഇരിക്കുന്നു.... ആദി അവളെ അടിമുടി ഒന്ന് നോക്കി.... അനു മാത്രം ഒരു ഭാവവും ഇല്ലാതെ ഇരിക്കുന്നു..... "ഇതേതാടി പാട്ട് "ആദി "ഇത് ഫേമസ് song ആണ് "പാറു "പുതിയതാണോ... ഞാൻ കേട്ടിട്ടില്ലല്ലോ "ദേവൻ "കേട്ടിട്ട് netflix ആണെന്ന് തോന്നുന്നു "ആദി "എന്റെ ഏട്ടാ.... ഇതതൊന്നും അല്ല... നമ്മുടെ മലയാളം സിനിമയിലെ പാട്ടാണ്... ഈ കോപ്പ് അതു ഇംഗ്ലീഷിൽ പാടിയതാ "അനു "അതെതാ ഇങ്ങനെ ഒരു പാട്ട് "ആദി "മിടു മിടു മിടുക്കൻ മുയലച്ഛൻ "അനു "അതായിരുന്നോ ഇത് "ദേവൻ ദേവനും ആദിയും പാറുവിനെ ഒന്നു നോക്കി...

അവള് ഒന്നു ഇളിച്ചു കൊടുത്തു... ദേവൻ പിന്നെ വണ്ടിയെടുത്തു.... ദേവന്റെ ചെവിയിൽ ആ മനോഹര ഗാനം മുഴങ്ങി കേട്ടു.... പൊന്നു സാറേ.... പെട്ടു പോയതാ😁 വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി ആയിരുന്നു... എല്ലാം ഇറങ്ങി അവരവരുടെ റൂമിലേക്ക് പോയി.... പാറു ചെന്ന ഉടനെ ബാത്രൂമിലേക്ക് ഓടി... ദേവൻ അവളെ വായും പൊളിച്ചു നോക്കി... പാറു പുച്ഛിച്ചു വാതിൽ അടച്ചു.... ദേവൻ അവന്റെ സോഫയിൽ ഇരുന്നു... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... ദേവൻ നോക്കിയപ്പോൾ ശിവറാം ആണ്.... ദേവൻ ഫോൺ എടുത്തു... "ഹലോ അങ്കിൾ എന്തൊക്കെ ഉണ്ട് വിശേഷം "ദേവൻ "നന്നായിരിക്കുന്നു മോനെ.... മോനെ എന്റെ കുറുമ്പി ബാക്കി വച്ചോ "ശിവറാം "ആള് ഇടക്ക് വേലത്തരം എല്ലാം ഇറക്കും... പക്ഷെ കയ്യോടെ പൊക്കിയാൽ പൂച്ചക്കുട്ടിയ "ദേവൻ "നീ എന്റെ മകൾ പാർവതിയെ കുറിച്ച് തന്നെ അല്ലെ പറഞ്ഞത് "ശിവറാം "അതെന്താ അങ്കിൾ അങ്ങനെ ഒരു സംശയം "ദേവൻ "പൂച്ചാക്കുട്ടി എന്ന് പറഞ്ഞത് കൊണ്ടു പറഞ്ഞതാ "ശിവറാം "അവളോട് പറയട്ടെ "ദേവൻ ദേവൻ ചിരിച്ചോണ്ട് ചോദിച്ചു.... "എന്റെ പൊന്നു മോനെ.... ചതിക്കല്ലേ.... ഞാൻ ഇപ്പോ വിളിച്ചത് വേറെ ഒരു കാര്യം പറയാൻ ആണ് "ശിവറാം "എന്താ "ദേവൻ "നിങ്ങള് നാളെ വീട്ടിലേക്ക് വരണം...

കുറെ ആയില്ലേ വന്നിട്ട്"ശിവറാം "അതിനെന്താ നാളെ ഞങ്ങള് വരാം"ദേവൻ "മറക്കരുതേ "ശിവറാം "ഇല്ലെന്നേ "ദേവൻ അപ്പോഴാണ് പാറു ഫ്രഷ് ആയി വരുന്നത് കണ്ടത്.... "ഇതാ അങ്കിളേ രാജപുത്രി നീരാട്ടു കഴിഞ്ഞു ഇറങ്ങിയിട്ടുണ്ട് "ദേവൻ ദേവൻ പാറുവിന് നേരെ ഫോൺ നീട്ടി... അവളത് വാങ്ങി ചെവിയിൽ വച്ചു.....പാറു അച്ചയോട് സംസാരിക്കുന്നത് കണ്ടു ദേവന് തന്നെ അവളോട് വാത്സല്യം തോന്നി... കൊച്ചു കുഞ്ഞുങ്ങളെ പോലെ അവള് ചിണുങ്ങി പറയുന്നത് കണ്ടു അവന് ചിരി വന്നു.... ദേവൻ ഫ്രഷ് ആവാൻ പോയി.... ----------- പാറു "ഡീ നീ ഇനി എന്നാ വര "അനു "ഞാൻ നാളെ ഇങ്ങ് വരില്ലേ.... നീ സങ്കടപ്പെടേണ്ട "പാറു "സങ്കടോ ആർക്ക്.... വേഗം പോകാൻ നോക്കെടി "അനു "അപ്പൊ ഇപ്പോൾ പറഞ്ഞതോ "പാറു പാറു മുഖം വീർപ്പിച്ചു ചോദിച്ചു.... "അത് ഞാൻ അഭിനയിച്ചത് അല്ലെ 😁"അനു "പോടീ "പാറു ദേവൻ താഴേക്ക് വന്നതും പാറുവും ഇറങ്ങി... എല്ലാവരോടും യാത്ര പറഞ്ഞു... അവര് പാറുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു....അവരുടെ യാത്ര നോക്കി നിന്ന ഒരാളുടെ ഫോണിൽ നിന്നും മറ്റൊരു ഫോണിലേക്ക് ഒരു മെസ്സേജ് പോയി... അവരിറങ്ങി.... എല്ലാം തയ്യാറല്ലേ മെസ്സേജ് sent ആയതും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story