മാഷ്‌ടെ സ്വന്തം: ഭാഗം 33

mashde swantham

എഴുത്തുകാരി: നിഴൽ

കാറിൽ രണ്ടുപേരുടെയും ഇടയിൽ മൗനം തളം കെട്ടി നിന്നിരുന്നു..... ദേവൻ ബ്ലൂട്ടൂത്ത് കണെക്റ്റ് ചെയ്തു പാട്ട് വച്ചു.... *എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ (2)* ദേവൻ പാട്ട് വച്ചതും പാറുവിനെ നോക്കി.... എങ്ങാനും ആടിയാലോ... ഒരു i w u കിട്ടിയാൽ എന്താ പുളിക്കുവോ 😁.... പാറു ഒരു നോട്ടം ആയിരുന്നു... രാക്ഷസി ഇറങ്ങി കണ്ടം വഴി ഓടി..... പാറു പുറത്തേക്ക് നോക്കി ഇരുന്നു..... പെട്ടന്നാണ് അവള് വണ്ടി നിർത്താൻ പറഞ്ഞത്..... "വണ്ടി നിർത്ത് "പാറു ദേവൻ പെട്ടന്ന് വണ്ടി നിർത്തി..... "എന്താ "ദേവൻ ദേവൻ വെപ്രാളത്തോടെ ചോദിച്ചു..... "ശോ ആ ചെക്കനെ കാണാൻ എന്ത് രസ... ഇൻസ്റ്റയിൽ ഉണ്ടോ ആവോ "പാറു ദേവൻ അവളെ ഒന്നു കടുപ്പിച്ചു നോക്കി വണ്ടി എടുത്തു..... "താൻ എന്തിനാ വണ്ടി എടുത്തേ... ഞാൻ id ചോദിച്ചില്ല "പാറു "നിന്റച്ഛൻ ശിവറാമിന്റെ id വീട്ടിൽ ചെന്നിട്ടു വാങ്ങിച്ചു തരാം "ദേവൻ ദേവൻ അവളെ നോക്കി പല്ല് കടിച്ചു പറഞ്ഞു.... "ഡോ താൻ എന്റെ അച്ഛന് വിളിച്ചു അല്ലെ "പാറു "അയ്യോ ക്ഷമിക്കണം മാഡം... ഇനി ഞാൻ എന്റെ അമ്മായിയച്ഛനെ വിളിച്ചോളാം "ദേവൻ "അങ്ങനെ വഴിക്കു വാ "പാറു പാറു അതും പറഞ്ഞു തിരിഞ്ഞു ഇരുന്നു.....ദേവൻ ചിരിയോടെ ഡ്രൈവ് ചെയ്തു... പാറുവിന്റെ വീട്ടിൽ എത്തിയതും ദേവനെ ഒന്നു വിളിക്ക പോലും ചെയ്യാതെ അവള് അകത്തേക്ക് പോകാൻ നിന്നു... ഉടനെ തന്നെ തിരികെ വന്നു.... "എന്താ കേറുന്നില്ല "ദേവൻ "കോളിങ് ബെൽ "

പാറു ദേവൻ കോളിങ് ബെൽ അടിക്കാൻ പോയതും പാറു കൈ പിടിച്ചു വച്ചു..... "അമ്മ ഞാൻ വന്നു "പാറു പാറു ഉറക്കെ വിളിച്ചു കൂവി.... ദേവൻ അവളെ വായും പൊളിച്ചു നോക്കി.... ഇത്തരം ഒരു കോളിങ് ബെൽ അവൻ ആദ്യം ആയി കാണുവാ 😂.... ശബ്ദം കേട്ടു ശിവറാമും ഭാവാനിയും ഇറങ്ങി വന്നു.....പാറു ഓടിപ്പോയി അച്ഛയെ കെട്ടിപ്പിടിച്ചു.... "മോനെ മോൻ ഇങ്ങ് പോര്.... അവരുടെ സ്നേഹപ്രകടനം ഇപ്പോഴൊന്നും തീരില്ല "ഭാവാനി ദേവൻ ശിവരാമിനോട് പറഞ്ഞു അകത്തേക്ക് കയറി.... "മോളെ എങ്ങനെ ഉണ്ട് കല്യാണത്തിന് ശേഷമുള്ള ജീവിതം ഒക്കെ "അച്ഛൻ "അച്ഛാ... അച്ഛനാണച്ച അച്ഛൻ... അച്ഛൻ കണ്ടെത്തിയ പയ്യൻ ഉണ്ടല്ലോ... ഹോ ഭയാനകം "പാറു പാറു നെഞ്ചത്ത് കൈ വച്ചു പറഞ്ഞു..... "നീ അവനെ പൊക്കിയതാണോ താഴ്ത്തിയതാണോ "ശിവറാം "സംശയം എന്താ... പൊക്കി താഴെ ഇട്ടതാ.... അച്ഛൻ അകത്തേക്ക് വാ... അകത്ത് ബിസ്കറ്റ് ഉണ്ടാവും.. അല്ല അച്ഛന്റെ ഇപ്പോഴത്തെ ദത്തുപുത്രി എവിടെ "പാറു "സയന മോള് മുകളില... അവളുറങ്ങുവാ "ശിവറാം "അവളെ ഞാൻ ഉറക്കാം "പാറു പാറു അതും പറഞ്ഞു സയന ഉറങ്ങുന്ന റൂം തപ്പി ഇറങ്ങി.... അടുക്കള മുതൽ ബാത്റൂമിൽ വരെ സെർച്ചി.... കാണുന്നില്ല.... ഇനി ഇവള് മരത്തിന്റെ മോളിൽ ആണോ ഉറങ്ങുന്നേ... കുട്ടിക്ക് സംശയം തോന്നാത്തിരുന്നില്ല.... "OMG ഇനി എന്റെ റൂമിൽ "പാറു പാറു അതും പറഞ്ഞു അവളുടെ റൂമിലേക്ക് ഓടി... റൂം തുറന്നു നോക്കിയപ്പോൾ കണ്ടത് ബെഡിൽ കിടന്നു ഉറങ്ങുന്ന സയനയെ ആണ്.... പാവം ഉറങ്ങി..... "ഡീ "പാറു പാറു ഒരലർച്ച ആയിരുന്നു... സയന കണ്ടിരുന്ന സ്വപ്നം പാതി വഴിയിൽ ഇട്ടിട്ട് ചാടി എണീറ്റു..... "എന്താടി തെണ്ടി വിളിച്ചു കൂവുന്നേ "സയന "ഇതെന്റെ കട്ടില "പാറു

"അയിന്.... അല്ല നീ എന്താ ഇവിടെ... നിന്നെ കെട്ടിച്ചു വിട്ടു... പോ... പോ അങ്ങോട്ട്‌ പോ "സയന സയന അതും പറഞ്ഞു എണീറ്റു നിന്നു... അപ്പോഴാണ് പാറു അവളെ ശ്രദ്ധിക്കുന്നെ.... "എന്താടി സ്കാൻ ചെയ്യുന്നേ "സയന "എന്റെ ത്രീഫോർത്ത്.... എന്റെ ടീഷർട്ട്... എന്റെ കമ്മൽ 😬"പാറു "അതു പിന്നെ അനാഥ ആയി കിടന്നപ്പോൾ "സയന "ആ റോഡ് സെയിഡിൽ ഇത്തിരി ജാണകം അനാഥമായി കിടക്കുന്നുണ്ട്... പോയി മുണുങ്ങ് "പാറു "അതു നിന്റെ കെട്ട്യോന് കൊടുക്ക്‌ "സയന "എന്റെ കെട്ടിയോനെ പറയുന്നോ പട്ടി "പാറു പാറു അതും പറഞ്ഞു സയനയുടെ നേരെ തിരിഞ്ഞ്... പിന്നെ എന്തോ ഓർത്ത പോലെ അവിടെ നിന്നു.... "അല്ലേലും അങ്ങേരെ പറഞ്ഞാൽ എനിക്കെന്താ... യു കണ്ടിന്യൂ... ഞാൻ പോയി ബിസ്കറ്റ് കണ്ടുന്യൂട്ടെ "പാറു പാറു അതും പറഞ്ഞു താഴേക്ക് പോയി.... ---------- അനു അവരിറങ്ങി.... എല്ലാം തയ്യാറല്ലേ മെസ്സേജ് sent ആയതും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..... "ഹയ്യ ഞാൻ ഇന്ന് പൊളിക്കും... എടി പാറു നിന്നെ ഇന്ന് ഞാൻ ഫോട്ടോ അയച്ചു വെറുപ്പിക്കും "അനു (നമിയെ സംശയിച്ചർ എവിടെ.... അവരൊക്കെ എവിടെ.... ബുഹഹ...... ബുഹ.... ബുഹഹ 😎) അനു ഫോൺ കറക്കി കൊണ്ടു റൂമിലേക്ക് പോയി....എന്നിട്ട് ആദിയെ വെയിറ്റ് ചെയ്തു ഇരുന്നു.... ആദി വന്നപ്പോൾ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു.... "എല്ലാം കിട്ടിയോ "അനു "ഏറെ കുറെ "ആദി "ഫോട്ടോ എട്.... എന്നിട്ട് ആ തെണ്ടിക്ക് sent ചെയ്യാം "അനു അനു കൊണ്ടുവന്ന ബിസ്കറ്റൊക്കെ നിരത്തി വച്ചു ഫോട്ടോ എടുത്തു എന്നിട്ട് ഫോട്ടോ എടുത്തു.... പാറുവിന് അയച്ചു കൊടുത്തു...... ഉടനെ റിപ്ലൈ വന്നു..... "വയറിളകി ചാകുമെടി തെണ്ടികളെ " റിപ്ലൈ കിട്ടിയ സന്തോഷത്തിൽ അനുവും ആദിയും തള്ളി മറിച്ചു..... -----------

ദേവൻ "മോനെ മോൻ ചെന്ന് ഫ്രഷ് ആയി വാ... മുകളില റൂം "അമ്മ പാറുവിന്റെ അമ്മ ദേവനോട് റൂം ചൂണ്ടി പറഞ്ഞു.... ദേവൻ മുകളിലേക്ക് കയറി....റൂമിലേക്ക് കയറാൻ നിന്നതും പാറു മുമ്പിൽ കയറി നിന്നു.... "എങ്ങോട്ടാ "പാറു "അകത്ത് സർക്കസ് നടക്കുന്നുണ്ട്... അതു കാണാനാ "ദേവൻ "അതെങ്ങനെ ശരിയാകും ജോക്കർ ഇവിടെ അല്ലെ "പാറു "അയ്യോ സോറി ജോക്കറിനെ തിരിച്ചറിഞ്ഞില്ല "ദേവൻ ദേവൻ അതും പറഞ്ഞു അവളെ മാറ്റി റൂമിലേക്ക് കയറി... പാറു ചോദിച്ചു വാങ്ങി അവിടെ നിന്നു..... "പാർവതി എന്റെ ഫോൺ താഴെ ആണ്... അതൊന്ന് എടുത്തോണ്ട് വന്നേ "ദേവൻ പാറു ചവിട്ടി തുള്ളി ഫോൺ എടുക്കാൻ പോയി... ഫോൺ കയ്യിൽ എടുത്തപ്പോൾ ആണ് അതിലേക്ക് കാൾ വന്നത്... ഒരു നമ്പർ ആണ്.... സേവ് അല്ല.... പാറു ഫോൺ എടുത്തു.... "ഹലോ sir ഞാൻ ശ്രുതി ആണ്...ഇന്നലെ എടുത്ത പോഷനിൽ ഒരു ചെറിയ സംശയം... ഒന്ന് പറഞ്ഞു തരാമോ "ശ്രുതി അതു കൂടെ കേട്ടതും ലവള് തുള്ളൽ പനി പിടിച്ച പോലെ ആയി.... "സംശയം ഞാൻ പറഞ്ഞു തന്നാൽ മതിയോ "പാറു പാറുവിന്റെ ശബ്ദം മറുവശത്ത് നിന്നു കേട്ടതും ശ്രുതി ഒന്ന് ഞെട്ടി.... "ഞാൻ സാറിന് ആണ് വിളിച്ചത്... നിനക്കല്ല "ശ്രുതി "സാറ് ഇവിടെ ഇത്തിരി ബിസി ആണ്....അതാ ചോദിച്ചേ ഞാൻ പറഞ്ഞു തന്നാൽ മതിയോ എന്ന് "പാറു കൂ... കൂ... എന്നൊരു ശബ്ദം കേട്ടതും ഫോൺ വച്ചു അവള് പോയെന്ന് പാറുവിന് മനസ്സിലായി... പാറു ഫോൺ എടുത്തു റൂമിലേക്ക് പോയി.... "ഇതാ നിങ്ങടെ ഫോൺ "പാറു പാറു ദേവന് ഫോൺ കൊടുത്തു....

"അതിലേക്ക് നിങ്ങടെ പ്രിയപ്പെട്ട വിദ്യാർഥി വിളിച്ചിരുന്നു "പാറു "അതേത് വിദ്യാർത്ഥി "ദേവൻ "ശ്രുതി... അവൾക്കെന്തോ ഡൗട്ട് ഉണ്ടെന്ന്... പറഞ്ഞു കൊടുത്തോ... അവള് പഠിച്ചു വളരട്ടെ "പാറു ദേവന് പാറുവിന്റെ ഭാവം കണ്ടു ചിരി വരുന്നുണ്ടായിരുന്നു.... "ഏയ്‌... ഇപ്പോ വേണ്ട... അതു ഞാൻ രാത്രി പറഞ്ഞു കൊടുത്തോളാം "ദേവൻ ദേവൻ ഒന്നെറിഞ്ഞ് നോക്കി... പാറു ആണേൽ ദേവനെ കൂർപ്പിച്ചു നോക്കുന്നു..... ദേവൻ ഒരു ചിരി ചിരിച്ചു അവിടെ നിന്നും പോയി.... "ഇനി ശരിക്കും രാത്രി അവൾക്കു വിളിക്കുമോ... ഏയ്‌ കാണില്ല... ഇനി വിളിക്കോ "പാറു പാറു ചിന്താവിഷ്ടയായ പാർവതിയെ പോലെ ഇരുന്നു..... അപ്പോഴാണ് അങ്ങോട്ട് സയന കേറി വന്നേ... "നീ എന്താ ഡിവോഴ്‌സ് കിട്ടിയ ഭാര്യയെ പോലെ ഇരിക്കുന്നെ "സയന പാറു അവളെ ഒരു നോട്ടം... യൂ റ്റൂ എന്ന കണക്കെ.... "നീ ഇങ്ങനെ നോക്കി പേടിപ്പിക്കാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ "സയന "നീ ഇപ്പോ പൊക്കോ... ഇല്ലേൽ എന്റേന്ന് വാങ്ങിക്കും "പാറു "നീ കാര്യം പറ "സയന പാറു ഉണ്ടായത് മുഴുവൻ വിളമ്പി.... "എടി അങ്ങേര് ഇനി രാത്രി വിളിച്ചു സംശയം തീർത്തു കൊടുക്കുവോ "പാറു "ഏയ്‌ ദേവേട്ടൻ നിന്നെ കളിയാക്കാൻ പറഞ്ഞതാവും... ഇനി ചിലപ്പോൾ ദേവേട്ടൻ വിളിക്കുവോ "സയന "അവളുടെ ഒരു ദേവേട്ടൻ "പാറു പാറു ചവിട്ടി തുള്ളി താഴേക്ക് പോയി.....താഴെ ചെന്നപ്പോൾ ദേവൻ ആരോടോ ചിരിച്ചോണ്ട് ഫോണിൽ സംസാരിക്കുന്നു... പാറു ആണേൽ ഇപ്പൊ പൊട്ടും എന്ന അവസ്ഥയിലും....

"ഇങ്ങേര് ആരോടാ ഇങ്ങനെ പഞ്ചാര അടിക്കുന്നെ.... ശരിയാക്കി തരാം... അങ്ങേരും അങ്ങേരുടെ ഒരു ക്രുതിയും "പാറു (ആത്മ ) പാറു അടുക്കളയിലേക്ക് പോയി... റാക്കിൽ ഉണ്ടായിരുന്ന ടിൻ എടുത്തു..... ബിസ്കറ്റ് പാക്കെറ്റ് നിമിഷ നേരം കൊണ്ടു കാലി.... ടെൻഷൻ വന്നാൽ കൊച്ച് അവളെല്ലാതെ ആകും.... ലെ വായനക്കാർ * ഇമ്മാതിരി ടെൻഷൻ ആണേൽ അവളുടെ വീട്ടുകാര് അവരെല്ലാതെ ആകും.... കുടുംബം പട്ടിണി ആകും എന്ന്😁 ---------- അനു പാറു പോയെ പിന്നെ ഭയങ്കര ശോകം ആണ്.... ആ കുരിപ്പ് ഉണ്ടായിരുന്നു എങ്കിൽ ഒന്ന് തല്ലുണ്ടാക്കേലും ചെയ്യായിരുന്നു.... അനു ബോറടിച്ചപ്പോൾ താഴേക്ക് പോകാൻ നിന്നു... പോകുമ്പോൾ ആണ് നമിയുടെ റൂമിൽ നിന്നും അവളാരോടോ സംസാരിക്കുന്ന പോലെ തോന്നിയത്... ഒളിഞ്ഞു നോട്ടം ഒരു കല ആയത് കൊണ്ടും ഇത്തിരി ആകാംഷ കൂടിയത് കൊണ്ടും അനു ചെവി കൂർപ്പിച്ചു വച്ചു.... "ഈ പ്ലാൻ എങ്ങാനും നടക്കുവോ " "അമ്മ പേടിക്കേണ്ട... ഇത് നല്ല ഒന്നാന്തരം വിഷം ആണ്.... ഉള്ളിൽ ചെന്നാൽ ഒരു പിടച്ചിൽ... പിന്നെ അവളെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ല " നമിയുടെ ശബ്ദം കേട്ടതും അനു ഒന്നു വിറച്ചു.... അനുവിന്റെ കണ്ണുകൾ നിറഞ്ഞു... "ആ ദേവൻ ഇതെങ്ങാനും അറിഞ്ഞാൽ... പിന്നെ നമ്മളെ ബാക്കി വച്ചേക്കില്ല " "അമ്മ പേടിക്കാതെ ആരും അറിയില്ല... ഇനിയും അവള് ജീവനോടെ ഇരുന്നാൽ ദേവേട്ടനെ എനിക്കും ഈ തറവാട് അമ്മക്കും കിട്ടില്ല "നമി അവരുടെ സംസാരം കേട്ടു അനുവിന് പേടി തോന്നി... അനു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ആരോ അവളുടെ തോളിൽ കൈ വച്ചേ... തിരിഞ്ഞു നോക്കിയ അനു മുമ്പിൽ നിൽക്കുന്ന ആളെ കണ്ടു പകച്ചു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story