മാഷ്‌ടെ സ്വന്തം: ഭാഗം 34

mashde swantham

എഴുത്തുകാരി: നിഴൽ

അവരുടെ സംസാരം കേട്ടു അനുവിന് പേടി തോന്നി... അനു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ആരോ അവളുടെ തോളിൽ കൈ വച്ചേ... തിരിഞ്ഞു നോക്കിയ അനു മുമ്പിൽ നിൽക്കുന്ന ആളെ കണ്ടു പകച്ചു..... അനു നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന കണ്ണൻ....പെട്ടന്ന് അവളവനെ കെട്ടിപിടിച്ചു... എന്നിട്ട് കരയാൻ തുടങ്ങി.... "എന്ത് പറ്റി എന്തിനാ കരയുന്നെ "കണ്ണൻ അവൾക്കപ്പോഴാണ് ആരെയാ പിടിച്ചേക്കുന്നെ എന്ന ബോധം വന്നേ... അവള് വിട്ടു മാറി... എന്നിട്ട് അവനെ അവിടെ നിന്നു വലിച്ചോണ്ട് പോയി.... "ഏയ്‌ എങ്ങോട്ടാ... എന്തു പറ്റി എന്നെങ്കിലും പറ "കണ്ണൻ അനു കണ്ണനെ കൊണ്ടു ബാൽക്കെണിയിലേക്ക് പോയി.... (ഇവളവസരം മുതലെടുക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല 😁) "കണ്ണേട്ടാ... അവര് അവരെന്റെ പാറുവിനെ എന്തേലും ചെയ്യും "അനു "ആര്? പാറുവിനെ ആരാ കൊല്ലാൻ നോക്കുന്നെ "കണ്ണൻ കണ്ണൻ വിശ്വാസം വരാതെ അവളെ നോക്കി... "വല്യമ്മായിയും നമിയും പറയുന്നത് ഞാൻ കേട്ടതാ... അവര് അവളെ വിഷം കൊടുത്തു കൊല്ലും എന്ന് "അനു അനു വിതുമ്പി കൊണ്ടു പറഞ്ഞു.... "ഏയ്‌ നീ എന്തൊക്കെയാ ഈ പറയുന്നേ... അവരെന്തിനാ പാറുവിനെ കൊല്ലുന്നേ "കണ്ണൻ "വല്യമ്മായിക്ക് സ്വത്തിന് വേണ്ടിയാ...വല്യേട്ടനെ കൊണ്ടു നമിയെ കെട്ടിച്ചാൽ അവളായിരിക്കും വീടിന്റെ അവകാശി... അപ്പൊ അവർക്ക് തറവാട് കൈക്കലാക്കാം... ആ ദുഷ്ട കൂട്ടങ്ങൾ എന്റെ പാറുവിനെ

"അനു "ഏയ്‌ ഇല്ലെടോ... അവൾക്കൊന്നും സംഭവിക്കില്ല... ദേവൻ ഇല്ലേ... പിന്നെ നമ്മളൊക്കെ ഇല്ലേ... പിന്നെ അതു parvathi ആണ്... നിനക്കറിയില്ലേ നിന്റെ പാറുവിനെ... അവള് അവർക്ക് വിഷം കൊടുക്കാതെ നോക്കിക്കോ "കണ്ണൻ കണ്ണൻ അനുവിനെ സമാധാനിപ്പിച്ചു.... "ഇപ്പൊ ഇതൊന്നും ആരും അറിയേണ്ട...വെറുതെ ഒരു കലഹം വേണ്ട... ദേവനോട് ഞാൻ സംസാരിച്ചോളാം..."കണ്ണൻ "ഹ്മ്മ് "അനു അനു അതും പറഞ്ഞു തിരിഞ്ഞ് നടന്നു....കണ്ണൻ അവള് പോയ വഴിയേ നോക്കി.... "അപ്പൊ ഇവൾക്കേറ്റവും പ്രിയപ്പെട്ടതാണ് പാറു ആണ്... പാറുവിന്റെ കാല് പിടിച്ചിട്ടായാലും വേണ്ടിയില്ല എന്റെ പെണ്ണിനെ എന്റെ ആക്കണം "കണ്ണൻ കണ്ണൻ ഒരു ചിരിയോടെ ഓർത്തു.... ലെ നിഴൽ* അറിഞ്ഞില്ല ആരും പറഞ്ഞില്ല... ഇത് ഞാൻ kuch kuch hota hai ആക്കി തരാം😬 ----------- പാറു പാറു ദേവൻ ഫോൺ എടുക്കുമ്പോൾ ഒക്കെ ഉറുമ്പ് പഞ്ചസാര പാത്രത്തിൽ തലയിട്ട് നോക്കുന്ന പോലെ നോക്കും... ദേവൻ ആണേൽ പാറുവിനെ ഒന്നു വട്ടാക്കാൻ ഫോണിൽ തന്നെ ആണ്..... 🎶ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ മന്ദഹാസ പാൽനിലപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ🎶 ദേവൻ പതിയെ ചുണ്ടനക്കി പാടുന്നത് പാറു കേട്ടു.... "ഓഹോ... അപ്പൊ അവളേതോ നാട്ടിൻ പുറത്തുകാരിയാണ്... Who is that മേരാ കഞ്ഞി കാ cockroach😬"പാറു ആത്മ പാറു പല്ല് കടിച്ചു റൂമിലേക്ക് പോയി... അല്ലേലും ഞാൻ എന്തിനാ അതൊക്കെ നോക്കുന്നെ... അങ്ങേര് ആരെ വേണേലും വിളിച്ചോട്ടെ....

ഏയ്‌ എന്നാലും അങ്ങനെ വിടരുതല്ലോ... ഒരു പണി കൊടുത്താലോ... അല്ലേൽ വേണ്ട തിരികെ എനിക്ക് തന്നെ കിട്ടും.... -------- ദേവൻ "മോനെ ദേവ നിങ്ങൾക്ക് മറ്റന്നാൾ കഴിഞ്ഞു പോയാൽ മതിയോ... അവളുടെ പിറന്നാൾ ആണ് " അമ്മ ദേവന്റെ അടുത്തേക്ക് വന്നു പറഞ്ഞു... "പാറൂന്റെ പിറന്നാൾ ആണോ മറ്റെന്നാൾ... പക്ഷെ ആന്റി ഞങ്ങള് നാളെ പോകും... പിന്നീടൊരിക്കൽ വരാം "ദേവൻ "ശരി മോനെ... ആ പിന്നെ... അവള് പഴയ കുറുമ്പൊക്കെ ഉണ്ടോ " അതു കേട്ടതും ദേവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... "കുറെ ഒക്കെ മാറ്റമുണ്ടാന്റി "ദേവൻ അമ്മ പോയതും ദേവൻ കിടക്കാൻ റൂമിലേക്ക് ചെന്നു... അവിടെ ചെന്നപ്പോൾ പാറു എന്തോ ആലോചനയിൽ ആണ്... "നീ കിടന്നില്ലേ "ദേവൻ പാറു അവനെ ഒന്നു നോക്കി... "കിടന്നു... അര മണിക്കൂർ ആയി... ഇതെന്റെ ആത്മാവ"പാറു പാറു പുച്ഛിച്ചു പറഞ്ഞു... "വേണേൽ വേഗം കിടന്നോ... എനിക്ക് ആ കുട്ടിക്ക് ഡൗട്ട് പറഞ്ഞു കൊടുക്കാൻ ഉള്ളതാ "ദേവൻ "ആ പട്ടിയാണോ കുട്ടി "പാറു പാറു മുഖം തിരിച്ചു പറഞ്ഞു....എന്നിട്ട് പുതപ്പു തലവഴി മൂടി... ഉറങ്ങിയ പോലെ അഭിനയിക്കാൻ നിൽക്കാണ്... കാമുകിയെ കണ്ടു പിടിച്ചേ അവളാടങ്ങൂ എന്ന് പറയാൻ പറഞ്ഞു.... ------------- അനു കണ്ണൻ അവിടെ നിന്നത് കൊണ്ടു തന്നെ അനുവും കണ്ണനും ആദിയും ഓരോന്നു സംസാരിച്ചു ഇരുന്നു.... അതിന്റെ ഇടക്കാണ് അനു പറഞ്ഞത്... "ഇന്നേതാ ദിവസം "അനു "ഇന്ന് ഇന്നല്ലേ "ആദി "പിന്നെ ഇന്ന് നാളെ ആകുവോ "കണ്ണൻ "

എന്റെ ദൈവമേ വിവരം ഉള്ള ഒന്നുപോലും ഇവിടെ ഇല്ലേ "അനു അനു തലയിൽ കൈ വച്ചു പറഞ്ഞു.... "പിന്നെ എന്തിനാ മുത്തേ സേട്ടൻ ജീവിച്ചിരിക്കുന്നെ "ആദി "അതെന്നെ എനിക്കും ചോദിക്കാൻ ഉള്ളെ നീ എന്തിനാടാ ജീവിച്ചിരിക്കുന്നെ... നിനക്ക് വല്ല ലക്ഷ്യവും ഉണ്ടോടാ "കണ്ണൻ "ലക്ഷ്യം... ഒരു കല്യാണം ഒക്കെ കഴിക്കണം... ഞാൻ അവളും മക്കളും ഒക്കെ ആയി... എന്ത് രാസായിരിക്കും അല്ലെ "ആദി കരിക്കിലെ ലോലൻറെ ഡയലോഗ് അടിച്ചു പിറകിലേക്ക് ചാഞ്ഞത് ഓർമ ഉണ്ട്... ദേ പോകുന്നു പുറം ഇടിച്ചു താഴേക്ക്... "അമ്മാസ്കിയെ "ആദി അനുവും കണ്ണനും ചിരിയോടെ ചിരി... "ഇരുന്നു ചിരിക്കാതെ എഴുനേൽപ്പിക്കേടാ നാറികളെ "ആദി അതു കേട്ടതും രണ്ടും ചിരി നിർത്തി ആദിയെ പൊക്കി.... "മുടിഞ്ഞ വെയിറ്റ്... നീ എന്താ ഇരിമ്പാണോ തിന്നുന്നെ "അനു "നീ വായ അടച്ചില്ല എങ്കിൽ അമ്മച്ചിയാണേ തള്ളി താഴെ ഇടും പന്നി 😬"ആദി അതോടെ അനു സയിലന്റായി... ആദി അവിടെ ഉള്ള സെറ്റിയിൽ ഇരുന്നു... ഇനി ഒരു വീഴ്ച താങ്ങാൻ വയ്യ.... "അല്ല നീ എന്തായിരുന്നു പറഞ്ഞു വന്നേ

"കണ്ണൻ "അതു പിന്നെ നാളെ കഴിഞ്ഞു പാറുവിന്റെ പിറന്നാൾ ആണ്... നമുക്കൊന്ന് ആഘോഷിക്കേണ്ടേ "അനു "കൊള്ളാം... Birthday ക്കു ആണേൽ പണി കൊടുത്താൽ തിരിച്ചു കിട്ടൂല... പ്ലാൻ ചെയ്യാം..."ആദി "അതിന് ശേഷം അവള് നിന്റെ മരണം ആഘോഷിക്കാതെ നോക്കിക്കോ "കണ്ണൻ "ഭീകരി ആണവൾ കൊടും ഭീകരി "ആദി "നമുക്കൊരു സർപ്രൈസ് കൊടുക്കാം "അനു "കൊടുക്കാം... ആദ്യം നമുക്കൊന്ന് അവളോട് വിളിച്ചു ചോദിക്കാം "ആദി "എന്ത് "അനു, കണ്ണൻ "എന്താ സർപ്രൈസ് വേണ്ടത് എന്ന് "ആദി "ഇജ്ജാതി സാധനം ഒക്കെ എവിടെന്നു വന്നോ എന്തോ😬"അനു "എന്നാ നീ ഐഡിയ പറയെടി... പറ... പറയാൻ "ആദി "ദേ ഇനി മിണ്ടിയാൽ നീ അപ്പുറത്തെ വീട്ടിലെ സരളടെ മോളെ വായിനോക്കിയത് അമ്മയോട് ഞാൻ പറയും "അനു "വൈ ദിസ് കൊലച്ചതി... അതും എന്നോട്... നിന്നോടൊക്കെ ദൈവം ചോദിക്കും "ആദി "ഉത്തരം പറഞ്ഞോളാം... പോരെ "അനു അനു പിന്നെ ഓരോ പ്ലാൻ പറഞ്ഞു.... കണ്ണനും ആദിയും അതു ശരിവച്ചു..... --------- പാറു സമയം രാത്രി 12:00 നോട്‌ അടുക്കുന്നു.... ചുറ്റും നീല വെളിച്ചം... നിലാവും കോപ്പും ഒന്നുമല്ല... റൂമിലെ ട്രിം ലൈറ്റിന്റെ ആണ്😌 ദേവൻ ഒന്ന് തിരിഞ്ഞ് കിടന്നു... പാറു പുതപ്പിനുള്ളിൽ നിന്നു ആമ തോടിന്റെ ഉള്ളിൽ നിന്നും തലയിട്ട് നോക്കുന്ന പോലെ തലയിട്ട് നോക്കി....

ദേവൻ ഫോൺ എടുത്തു നോക്കിയതും ഞെട്ടി പാറു ഞെട്ടി... ഞാനും... എനിക്കിപ്പോ അറിയണം ഇങ്ങേർക്കും അവിഹിതം ഉണ്ടോ..... ദേവൻ ഫോണിൽ അലാറം set ചെയ്തു കിടന്നു.... പ്യാവം ചുമ്മാ തെറ്റുധരിച്ചു.... ഞാൻ അപ്പോഴേ പറഞ്ഞില്ലേ അങ്ങേര് ഡീസൽ സോറി ഡീസന്റ് ആണെന്ന്.. നിങ്ങളൊക്കെ ചുമ്മാ തെറ്റുധരിച്ചു😬 മണിക്കുട്ടി ഓടി തുടങ്ങി... പാറുവിന്റെ കണ്ണുകൾ അത്ഭുതം പോലെ അടഞ്ഞ് വരുന്നു... ഉറക്കം തൂങ്ങുന്നു എന്ന് 😁... ശബ്ദം കേട്ടു വീണ്ടും പാറു തലയിട്ടു... എന്തിന്? ആ 😁 ദേവൻ ഉണ്ട് ഫോൺ എടുത്തു എണീറ്റു... എന്നിട്ട് മെല്ലെ ബാൽക്കെണിയിലേക്ക് നടന്നു... മിഷൻ അവിഹിതം പൊക്കൽ 😁.. പാറു ദേവന്റെ പിറകെ തലയിലൂടെ തുണി സോറി ഞാൻ ഒരു നിമിഷം അവളുടെ കോളേജ് ആണെന്ന് ഓർത്തു പോയി 😁... തലയിലൂടെ പുതപ്പിട്ടു ശബ്ദം ഉണ്ടാക്കാതെ നടന്നു.... "നമ്മളെങ്ങോട്ടാ പോകുന്നെ " "അവിഹിതം പൊക്കാൻ " എല്ലാരും കൂടെ പാടു..... Come on everybody 🏃‍.... ഓടിക്കോ.... ഇല്ലേൽ നടക്കുന്നത് കാണില്ല 😬 പാറു നോക്കിയപ്പോൾ ദേവൻ ആരോടോ സംസാരിക്കാ.... "എന്താടാ വീണോ... എന്നിട്ട് കയ്യിനെന്തേലും... തലക്ക് എന്തേലും "ദേവൻ ദേവന്റെ ചോദ്യം കേട്ടു പാറു പല്ല് കടിച്ചു.... "കഴിഞ്ഞ മാസം ഞാൻ ഇത് പോലെ വീണപ്പോൾ കയ്യിരിപ്പ് എന്ന് പറഞ്ഞു പുസ്പിച്ച മൻസന... അങ്ങേരുടെ ഒരു കാമുകി "പാറു (ആത്മ ) പാറു ഒന്നൂടെ ചെവി കൂർപ്പിച്ചു..... "ഒരു ഉമ്മ താ ചക്കരെ "ദേവൻ "ഉമ്മയോ 😲....

ഈശ്വര ഇങ്ങേർ ശരിക്കും മഹാദേവൻ ആണോ അതോ കാമദേവൻ ആണോ... എനിക്ക് ക്ഷമ തരൂ മഹാദേവ... അല്ലേൽ വേണ്ട... ക്ഷമ തരൂ കൃഷ്ണ "പാറു ആത്മ " --------- ദേവൻ ദേവൻ ഓഡിയോടാണ് സംസാരിക്കുന്നത്....ദേവൻ ഉമ്മ ചോദിച്ചതും അപ്പുറത്തുള്ള ആദിയിടെ കിളി പോയി.... "അയ്യേ ഞാൻ അത്രക്കാരൻ നഹി "ആദി "ഞാൻ മുത്തേ സർപ്രൈസ്... ചേട്ടന് വേണ്ടിയോ "ദേവൻ "അങ്ങേരുടെ ഒരു സർഫറാസ്... ച്ചേ സർപ്രൈസ് "പാറു (ആത്മ ) "നാളെയോ... അതിനെന്താ കാണാലോ..."ദേവൻ ദേവൻ സംസാരിച്ചു തിരിഞ്ഞതും പാറു ഓടി ബെഡിൽ കിടന്നു..... എന്നിട്ട് പുതപ്പ് മൂടി... ദേവൻ അടുത്തു വന്നു കിടക്കുന്നത് പാറു അറിയുന്നുണ്ടായിരുന്നു...... ------------ ആദി "നീ എന്താടാ കിളി പോയ പോലെ ഇരിക്കുന്നെ "കണ്ണൻ ദേവന് വിളിച്ച ശേശം ഉള്ള ആദിയുടെ ഭാവം കണ്ടു കണ്ണൻ ചോദിച്ചു.... "ഏയ്‌ ഒന്നുല്ല... ഒരു നിമിഷം ഞാൻ ആരാണെന്നു ഓർത്താത"ആദി "നിന്റെ തലക്കാര അടിച്ചേ "കണ്ണൻ "നിന്റെ മാറ്റവളാട നാറി... ഒരുത്തൻ വിളിച്ചു ഉമ്മ ചോദിക്കുന്നു... ഒരുത്തൻ ചോദ്യം ചോദിച്ചു വെറുപ്പിക്കുന്നു... എഴുനേറ്റു പോടാ എല്ലാം "ആദി ആദി അതും പറഞ്ഞു എഴുനേറ്റു പോയി... എന്നിട്ട് അവിടേക്ക് തന്നെ വന്നു.... "അല്ല ഇതെന്റെ റൂം അല്ലെ... നിങ്ങളല്ലോ പോകേണ്ടത്... പോടാ പോടാ "ആദി കണ്ണനും അനുവും ഇതേത് ജീവി എന്ന കണക്കെ നോക്കുന്നു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story