മാഷ്‌ടെ സ്വന്തം: ഭാഗം 35

mashde swantham

എഴുത്തുകാരി: നിഴൽ

പാറു രാവിലെ കണ്ണ് തുറന്നപ്പോൾ ഞെട്ടി പോയി... നിങ്ങള് വിചാരിക്കും പോലെ അവന്റെ നെഞ്ചിൽ ഒന്നുമല്ല കിടന്നിരുന്നേ😂... ഇത്‌ വേറെ ഞെട്ടല... ദേവൻ missing... "ഇനി അങ്ങേര് ഒളിച്ചോടിയോ.... ദേവിയെ ഇനി ഇപ്പോ ഞാൻ വേറെ ഒരാളെ കണ്ടെത്തണം... കെട്ടണം.... എന്നിട്ട് സ്റ്റോറി വെക്കണം "പാറു ചിന്തകൾ കാട് കയറിയപ്പോൾ ആണ് കാട്ടു തീ പടർന്നു പിടിച്ചത്... അതായത് നമ്മുടെ ഗദാ നായകൻ ബാത്‌റൂമിൽ ആദവനായത് ശേ ആഗദനായത്..... "ഇങ്ങേര് പോയില്ലേ..."പാറു പാറു ദേവനെ അടിമുടി നോക്കി ചോദിച്ചു..... "എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ "ദേവൻ "ഉണ്ടക്കണ്ണി തന്റെ മറ്റോളെ പോയി വിളിക്കെടോ "പാറു "അവളെ തന്നെ അല്ലെ വിളിച്ചത് "ദേവൻ ദേവൻ ചിരിച്ചോണ്ട് പറഞ്ഞു.... പാറു അവനെ കണ്ണുരുട്ടി നോക്കി.... "ഇങ്ങനെ നോക്കാതെ... ഞാൻ വല്ലതും ചെയ്തു പോകും "ദേവൻ ദേവൻ ഒരു ചിരിയോടെ പറഞ്ഞു.... പാറു അവിടെ കിടന്ന പില്ലോ എടുത്തു അവനെ എറിഞ്ഞ്.... -------------- "എടി സയനെ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ഉത്തരം പറയുമോ "പാറു "എന്താണാവോ "സയന "എടി ഇപ്പോ നീ നിന്റെ കല്യാണം കഴിഞ്ഞു എന്ന് വിചാരിക്ക"പാറു "ശോ 🙈"സയന "വിചാരിച്ചാൽ മതി കഴിഞ്ഞില്ല "പാറു "ഏതായാലും വിചാരിക്ക അല്ലെ... അപ്പൊ ആദിയേട്ടൻ ആണ് കെട്ടി എന്ന് വിചാരിക്ക🙈"സയന "നാറി.... ഓണത്തിനിടക്ക അവളുടെ പുട്ടുകച്ചോടം "പാറു "അതെന്താ ഓണത്തിന് പുട്ടു കച്ചോടം നടത്തിയാൽ "സയന "അത് തിന്നു ചങ്കിൽ ഇരുന്നു ആരും ചാവേണ്ട എന്ന് വിചാരിച്ചു കാണും...

അല്ല പിന്നെ.... നിന്നോട് ചോദിക്കാൻ വന്ന എന്നെ കൊല്ലാൻ ആളില്ലാഞ്ഞിട്ട "പാറു പാറു അതും പറഞ്ഞു എണീറ്റു അവിടെ നിന്നും റൂമിലേക്ക് പോയി... റൂമിൽ എത്തിയപ്പോൾ ദേവൻ കണ്ണാടിക്ക് മുമ്പിൽ നിന്നു മുടി ചീകുന്നു......കൂടെ ഒരു മൂളിപ്പാട്ടും.. പാറു നിന്ന് പല്ലിറുമ്പുന്നു.... "ഓ ക്യാമുകിയെ കാണിക്കാൻ ആകും😬"പാറു (ആത്മ) "ഹാ നീ ഇത് വരെ ഒരുങ്ങിയില്ലേ... വേഗം നോക്ക് ... വീട്ടിൽ പോണം "ദേവൻ "ഞാനൊന്നും ഇന്നില്ല... എനിക്ക് എന്തോ ഭയങ്കര ചുമ വരാൻ പോകുന്ന പോലെ "പാറു "ചുമ വരാൻ പോകുന്ന പോലെയോ "ദേവൻ "മാറിപ്പോയതാ... പനി വരാൻ പോകുന്ന പോലെ "പാറു "ഉഡായിപ്പിറക്കാതെ വരാൻ നോക്കു... ഇല്ലേൽ ഞാൻ തൂക്കി എടുത്ത് കൊണ്ട് പോകും "ദേവൻ "ഇത് വല്ല്യ കഷ്ടയല്ലോ "പാറു പാറു ദേവനെ പ്രാകി റെഡിയാവാൻ പോയി....റെഡിയായി താഴേക്ക് ചെന്നപ്പോൾ എല്ലാരും താഴെ ഉണ്ട്.... "പാർവതി പോകാം "ദേവൻ "അത് പിന്നെ... അമ്മക്ക് ഞാൻ പോയാൽ വിഷമാവില്ലേ... അമ്മക്ക് തൈലം ഒക്കെ എടുത്തു തരുന്നത് ആരാ "പാറു പാറു സെന്റി ആയി പറഞ്ഞു.... "മോളെ പാറു നീ എന്റെ പ്രായം ആവുന്നത് വരെ ഞാൻ ഇങ്ങനെ കാണും... മോള് അടവിറക്കാതെ പോകാൻ നോക്കു "അമ്മ "ഞാൻ പോണു... ഇനി ഒരു തിരിച്ചു വരവില്ല "പാറു പാറു അതും പറഞ്ഞു മുമ്പിൽ നടന്നു... എന്നിട്ട് തിരികെ വന്നു അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മ കൊടുത്തു.... എന്നിട്ട് സയനയുടെ അടുത്തേക്ക് പോയി... നടുംപുറം നോക്കി ഒരടി അങ്ങ് കൊടുത്തു....

 "പട്ടീ "സയന "Love you ഡാ ചക്കരെ 😁"പാറു പാറു അതും പറഞ്ഞു ഓടി വണ്ടിയിൽ കയറി... ദേവനും യാത്ര പറഞ്ഞു വണ്ടിയെടുത്തു.... തിരികെ ഉള്ള യാത്രയിൽ പാറു പാട്ട് വച്ചു സീറ്റിൽ ഇരുന്നു തുള്ളിക്കൊണ്ടിടുന്നു... ദേവൻ ഇതേത് ജീവി എന്ന കണക്കെ നോക്കുന്നു..... വീട്ടിൽ എത്തിയതും പാറു ചാടി ഇറങ്ങി എന്നിട്ട് ദേവനെ ഒന്ന് നോക്കി... എന്തിന്? ആ 😁 "ഇവിടെ ആരുമില്ലേ.... ക്കൂൂയ്.... ആരുല്ലേ "പാറു "ആളില്ല... അടുത്ത ശനിയാഴ്ച പോര് " അകത്തു നിന്നും അതും വിളിച്ചു പറഞ്ഞു കൊണ്ട് അനുവും ആദിയും കണ്ണനും... "വിവരം ഉള്ള ആരും അകത്തില്ലേ മിച്ചർ "പാറു "അതിനല്ലേ ഞാൻ "ആദി "വിവരം ഉള്ളത് ആണ് മാൻ ഞാൻ ഉദ്ദേശിച്ചേ"പാറു പാറു പുച്ഛിച്ചു പറഞ്ഞു... "ഏട്ടാ ഇവൾക്ക് വരുന്ന വഴി എന്തേലും പറ്റിയോ "അനു "ഏയ്‌ അങ്ങനെ അല്ല... നിന്റെ ഏട്ടന് എന്തേലും പറ്റിയോ എന്ന് ചോദിക്ക് "കണ്ണൻ "കണ്ണേട്ടാ... യൂ റ്റൂ "പാറു "അത് പിന്നെ ഒരാവേഷത്തിന് "കണ്ണൻ "മാറങ്ങോട്ട് "പാറു പാറു എല്ലാത്തിനേം തള്ളി മാറ്റി അകത്തേക്ക് പോയി... അമ്മമാർ പാറുവിനെ സ്നേഹിച്ചു കൊല്ലുവാ... ഇതൊക്കെ കണ്ടു രണ്ടു കരിവിളക്കുകൾ നിന്നു കത്തുന്നു.... നിങ്ങടെ കണ്ണിലുണ്ണിയായ നമിയും... കണ്ണിലെ ലെൻസ്‌ ആയ വല്യമ്മായിയും...... പാറു അവരെ നോക്കി പുച്ഛിച്ചു റൂമിലേക്ക് പോയി...

അവളുടെ പോക്ക് കണ്ടാൽ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന മക്കളെ പോലെ ആണ്.... റൂമിൽ എത്തിയ പാറു ഒന്ന് ഇരുന്നപ്പോഴേക്കും അനുവും ആദിയും അടുത്തെത്തിയിരുന്നു.... "എന്താ മക്കളെ ഉദ്ദേശം "പാറു "നിന്നെ കെട്ടിച്ചു വിടാൻ "ആദി "OMG 😱...ഞാനും ഇതെങ്ങനെ പറയും എന്ന് വച്ചു ഇരിക്കായിരുന്നു.... എന്റെ മനസ്സ് വായിച്ചല്ലോ നീ... അപ്പൊ എപ്പോഴാ കല്യാണം "പാറു "ഒരുത്തനെ കെട്ടി... ഒരു കൊച്ചാവാൻ ആയി... അവള് രണ്ടാമത് കെട്ടാൻ നടക്കുന്നു "അനു അനു പല്ല് കടിച്ചു പറഞ്ഞു... "ഹെ... അപ്പൊ ഞാൻ അമ്മയാവാൻ പോകാണോ... ഞാൻ അറിഞ്ഞില്ല ... ങ്ങീ..... ങ്ങീ 😭😭... അയ്യോ ഓടി വരണേ... അങ്ങേരെന്നെ പീഡിപ്പിച്ചേ "പാറു അനുവും ആദിയും കൂടെ അവളുടെ വായ പൊത്തി.... "ഇനി നീ വാ തുറന്നാൽ എടുത്തൊരു ഏറാകും ശവമേ "ആദി അതോടെ പാറു സയലന്റായി.... "നീയൊക്കെ എന്നെ ഭ്രാന്താക്കാൻ ആണോ ഇങ്ങോട്ടിപ്പോ വന്നേ "പാറു "അതൊന്നും അല്ല... ഞാൻ ഒരു കാര്യം ചോദിക്കട്ടെ "അനു "ചോദിക്ക് "പാറു "നീ ഈ ലോകത്ത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താ "ആദി പാറു ഒരു നിമിശം ഒന്ന് ആലോചിച്ചു... എന്നിട്ട് കാര്യമായി വീണ്ടും ആലോചിച്ചു.... "കുറെ ഉണ്ട്... എന്തിനാ... എനിക്ക് മനസ്സിലായി "പാറു "എന്താ 😲

"ആദി, അനു "എടാ നാറികളെ നീയൊക്കെ എന്റെ അവസാനത്തെ ആഗ്രഹം ചോദിച്ചു എന്നെ കൊല്ലാൻ ആണോ പ്ലാൻ "പാറു "നീ പറ "അനു "എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു പ്രേതത്തെ നേരിൽ കാണണം "പാറു "അത് കണ്ണാടിയിൽ നോക്കിയാൽ പോരെ "ആദി "ഓ കോമെഡി ആകും... നിലവാരം പോരാ 😏"പാറു "നിങ്ങള് ഒന്ന് മിണ്ടാതെ ഇരി... വേറെ എന്താ നിന്റെ ആഗ്രഹം "അനു "ആ കാലനിട്ടു ഒരു പണി കൊടുക്കണം "പാറു "അപ്പൊ നിനക്കൊരു പണി വരുന്നുണ്ട് "ആദി "അതെങ്ങനെ "പാറു "സാധാരണ അവനിട്ടു കൊടുക്കുമ്പോൾ നിനക്ക്കാണല്ലോ കിട്ടാറ് "ആദി ആദി ചിരിച്ചോണ്ട് പറഞ്ഞു.... "തമാശ ആണോ വേണ്ടാ 😬"പാറു അനുവും ആദിയും കുറെ നേരം അവളെ വട്ടാക്കി റൂമിൽ നിന്നും ഇറങ്ങി..... --------- ആദി "അപ്പൊ നമുക്ക് പ്രേതത്തെ കൂട്ടി ഒരു പണി കൊടുക്കാം "ആദി " ഏൽക്കുമോ "അനു " ഓ നെഗറ്റീവ് നശിപ്പിച്ചു"ആദി ആദി തലയിൽ കൈ വച്ച് പറഞ്ഞു.... അനു നന്നായൊന്നു ഇളിച്ചു കൊടുത്തു.... ----------- സമയം രാത്രി 11:50.... ചുറ്റും കൂരാകൂരിരുട്ട്... അപ്പൊ നിങ്ങള് ചോദിക്കും സാധാരണ രാത്രി വെളിച്ചമാണല്ലോ എന്ന്... മാണ്ടാ... അത് മാണ്ടാ 😬... ദേവൻ മെല്ലെ എണീറ്റു... അടുത്തു പോത്തു പോലെ ഇരുന്നു ഉറങ്ങുന്ന ഫാര്യയെ ഒന്ന് നോക്കി.... എന്നിട്ട് ആദിക്ക് മെസ്സേജ് അയച്ചു....ദേവൻ റൂം വിട്ടു മെല്ലെ ഇറങ്ങി.... അപ്പോൾ തന്നെ റൂമിൽ കേരളത്തിലെ പ്രേതങ്ങളുടെ സംസ്ഥാന ഗാനം (കേരളം ഒരു സംസ്ഥാനം ആണല്ലോ 😁) ഓൺ ആയി.... 👻

ആ.... ആ.... ആ... നിഴലായ് ഒഴുകി വരും ഞാൻ യാമങ്ങൾ തോറും കൊതി തീരുവോളം ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ നിഴലായ് ഒഴുകി വരും ഞാൻ യാമങ്ങൾ തോറും കൊതി തീരുവോളം ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ 👻 അപശ്രുതി കേട്ടു പാറു കണ്ണുകൾ വലിച്ച് തുറന്നു.... മുമ്പിൽ എന്തോ പുക പോലെ... ഇനി വീടിന് ആരേലും തീയിട്ടോ.... എന്ന് വരെ അവള് ചിന്തിക്കാതിരുന്നില്ല.....പെട്ടന്നാണ് ഒരു രൂപം ജനലിന്റെ അവിടെ കണ്ടത്..... പാറു അടുത്തു കിടന്ന ദേവനെ തോണ്ടി.... "ഇങ്ങേരുടെ കൈ എന്താ ഇത്ര കട്ടി "പാറു പാറു അതും പറഞ്ഞു നോക്കിയപ്പോൾ കയ്യിൽ പിടിച്ച അസ്ഥികൂടത്തെ ആണ് ആ അരണ്ട വെളിച്ചത്തിൽ അവള് കണ്ടത്..... "അമ്മാ😲"പാറു പാറു അലറി വിളിച്ചു ചാടി എണീറ്റു.... പേടിച്ചിട്ടാണെൽ ശബ്ദം വരുന്നില്ല....പാറു മെല്ലെ റൂമിൽ നിന്നും ഇറങ്ങി താഴേക്ക് ഓടാൻ നിന്നു... വരാന്തയിൽ എത്തിയതും വീണ്ടും പാട്ട്..... കൂടെ ചിലങ്കയുടെ ശബ്ദവും...... "ദേ... ദേവേട്ടാ.... ആദി.... അ നൂ... അമ്മ "പാറു പാറു ഓരോരുത്തരെ വിളിച്ചു... ആരും വിളി കേൾക്കുന്നില്ല എന്ന് കണ്ടതും അവൾക്ക് പേടി കൂടി.... "ഇനി പ്രേതം അവരെ ഒക്കെ തിന്നു കാണുവോ.... എനിക്കമ്മയെ കാണണം "പാറു (ആത്മ ) പാറു മെല്ലെ താഴേക്ക് ഇറങ്ങി... നടുമുറ്റത്തു എത്തിയതും അവളുടെ മുമ്പിലേക്ക് എന്തോ ചാടി വീണു.... "അമ്മാ"പാറു പാറു അലറി കൊണ്ട് അവിടെ നിന്ന് ചാടി.... അത് വരെ പിടിച്ച വച്ച ധൈര്യം ചോർന്നു പോയി...

കണ്ണൊക്കെ നിറഞ്ഞു... പെട്ടന്ന് ഹാളിൽ മുഴവൻ light വന്നതും പാറു തേങ്ങി കൊണ്ട് അവിടെ നിന്ന ദേവന്റെ അമ്മയെ കെട്ടിപ്പിടിച്ചു.... Happy birthday paaru അപ്പോഴാണ് പാറുവിനും ബോധം വന്നത്.... അവള് കണ്ണു തുടച്ചു കൊണ്ട് എല്ലാവരെയും നോക്കി... അവിടെ നന്നായി അലങ്കരിച്ചിരിക്കുന്നു.... ഒരു ടേബിളിൽ cake ഉണ്ട്.... "അപ്പൊ ഇത്രയും നേരം എന്നെ പേടിപ്പിച്ചത അല്ലെ... ശരിയാക്കി തരാം "പാറു (ആത്മ ) പാറു മെല്ലെ ഉറങ്ങി കിടന്ന മഞ്ജുവാര്യരെ അലാറം വച്ചു ഉണർത്തി.... Nooooooo പാറു ചെവി പൊത്തി അലറി.... എല്ലാവരും അവളെ പകച്ചു നോക്കി..... "എന്താ എന്താ മോളെ പറ്റിയെ "അമ്മ ദേവൻറെ അമ്മ അവളെ വിളിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..... "സമാധാനം ആയില്ലേ നിനക്കൊക്കെ... അവരുടെ ഒരു സർപ്രൈസ്... ആ കൊച്ചാകെ പേടിച്ചു "ആദിയുടെ അമ്മ പാറുവിന്റെ പേടിച്ചു ഉള്ള നിർത്തം കണ്ടു കണ്ണനും ആദിക്കും അനുവിനും സങ്കടം ആയി.... പെട്ടന്ന് അവിടെ ഒരു ചിരി ഉയർന്നു... "ഹ.... ഹ.. ഹഹഹഹ... അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ....ഹ... ഹ്ഹഹ്ഹ"പാറു പാറു വയറിൽ കൈ വച്ചു ഇരുന്നു ചിരിക്കുന്നു..... ബാക്കി എല്ലാം അവളെ വായും പൊളിച്ചു നോക്കുന്നു.... "എല്ലാരും കൂടെ എന്നെ പറ്റിച്ചില്ലേ.. അതിന് ചെറിയൊരു ഡോസ് "പാറു പാറു കണ്ണിറുക്കി പറഞ്ഞു....

"കാന്താരി "ദേവന്റെ അമ്മ ദേവന്റെ അമ്മ പാറുവിന്റെ കവിളിൽ പിടിച്ചു പറഞ്ഞു.... "എന്നാ ഇനി നമുക്ക് cake മുരിക്കാം "അച്ചന്മാർ എല്ലാരും cake മുറിക്കാൻ നിന്നു... നമിയും അവളുടെ അമ്മയും താൽപ്പര്യം ഇല്ലാത്ത പോലെ നിന്നു... പാറു കത്തി കയ്യിൽ എടുത്തു... എന്നിട്ട് നാലെണ്ണത്തിനെയും നോക്കി.... നാലും നെഞ്ചിൽ കൈവച്ചു.. അഥവാ കുത്തിയാലോ 😁... "സന്തോഷ ജന്മദിനം കുട്ടിക്ക്.......സന്തോഷ ജന്മദിനം കുട്ടിക്ക്....... സന്തോഷ ജന്മദിനം കുട്ടിക്ക്....സന്തോഷ ജന്മദിനം കുട്ടിക്ക്....സന്തോഷ ജന്മദിനം കുട്ടിക്ക്...."ആദി ആദി ആർത്തു വിളിച്ചു പാടുന്നുണ്ട്.... പാറു cake കട്ട് ചെയ്തു... ആദ്യ പീസ് പാറു ദേവന് നേരെ നീട്ടി... യൂ നോ നല്ലവളായ ഭാര്യ 😁... ദേവൻ അവളുടെ കൈ പിടിച്ചു വച്ചു... എന്നിട്ട് അത് അവളുടെ വായിലേക്ക് വച്ചു കൊടുത്തു... അങ്ങനെ എല്ലാരും cake ഒക്കെ കഴിച്ചു..... ആദി cake എടുത്തു പാറുവിന്റെ മുഖത്ത് തേക്കാൻ വന്നു.... "വേണ്ടാ... ഭക്ഷണം ചുമ്മാ കളയരുത്..ഇങ്ങ് തന്നേര് ഞാൻ കഴിച്ചോളാം 😌"പാറു ആദി കിളി പോയ പോലെ നിന്നു.... --------

ആഘോഷം എല്ലാം കഴിഞ്ഞു പാറു റൂമിലേക്ക് വന്നു... കണ്ണാടിക്ക് മുമ്പിൽ നിന്നു എന്തൊക്കെയോ ഗോഷ്ടി കാണിക്കുവായിരുന്നു.... അരക്കെട്ടിൽ ആരുടെയോ കൈകൾ അമർന്നപ്പോൾ പാറു ഒന്ന് പുളഞ്ഞ്.... "Happy birthday My dear student"ദേവൻ അവന്റെ ചുടുശ്വാസം കഴുത്തിൽ പതിഞ്ഞപ്പോൾ അവള് വിട്ടു നിന്നു... "അയ്യടാ ഡിസ്റ്റന്റ്‌സ് കീപ് ചെയ്തു കൊണ്ടുള്ള വിഷ് മതി "പാറു ദേവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് പോയി....പാറുവിന്റെ കയ്യിൽ പിടിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ടു....ദേവൻ അവളുടെ പിടക്കുന്ന മിഴികളിലേക്ക് നോക്കി.... "I Love you "ദേവൻ "ആ അങ്ങനെ പണ.... ചുമ്മാ അല്ല ഇന്ന് ഏപ്രിൽ ഫൂൾ ആണ്...എന്നെ ഇനി പറ്റിക്കാൻ പറ്റില്ല...അയ്യേ ചമ്മി പോയേ "പാറു പാറു ദേവനെ തള്ളി മാറ്റി പറഞ്ഞു.... "എപ്രിൽ ഫൂളോ... അതും ആഗസ്റ്റ് മാസത്തിൽ "ദേവൻ ദേവൻ വായും പൊളിച്ചു അവളെ നോക്കി.... "അയ്യോ അത് ഡിസംബറിൽ ആണെന്ന് ഞാൻ മറന്നു "പാറു പാറു നിഷ്കു ആയി പറഞ്ഞു... "എന്റെ മഹാദേവ... ഏത് നേരത്ത എന്തോ "ദേവൻ ദേവൻ അതും പറഞ്ഞു പല്ലിറുമ്പി അവിടെ നിന്നും പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story