മാഷ്‌ടെ സ്വന്തം: ഭാഗം 36

mashde swantham

എഴുത്തുകാരി: നിഴൽ

"പറ്റില്ലാ.... പറ്റില്ല... പറ്റില്ല "പാറു "എന്ത് സാധനവാടി "ആദി "എന്റെ കിഡ്നി ചോദിച്ചോ പക്ഷെ എന്റെ ബിസ്കറ്റ് ചോദിച്ചാൽ തരൂല മോനെ "പാറു "അപ്പൊ കിഡ്നി ചോദിച്ചാലോ "ആദി "അത് തീരേം തരൂല😁"പാറു "തെണ്ടി"ആദി പാറു ആദിയുടെ മുമ്പിൽ ഇരുന്നു ബിസ്കറ്റ് തിന്നു കാണിച്ചു... ആദി പുച്ഛിച്ചു തള്ളി... "വേണോ "പാറു പാറു ബിസ്ക്റ്റ് നീട്ടി ചോദിച്ചു.... "ഹും... വേണ്ട ഒറ്റക്ക് മുണുങ്ങ് 😬"ആദി "വേണ്ടേൽ വേണ്ട "പാറു പാറു ബിസ്കറ്റ് കടിച്ചു നിൽക്കുമ്പോൾ ആണ് ദേവൻ വന്നത്... പിറകെ അനുവും ഉണ്ട്.... "നീ വരുന്നില്ലേ "അനു "ഇന്ന് വന്നാൽ ആ തെണ്ടിൽ എന്റെ പോക്കെറ്റ് കാലി ആക്കും "പാറു "മര്യാദക്ക് കോളേജിൽ വരാൻ നോക്കിക്കോ "ദേവൻ ദേവൻ കനപ്പിച്ചു പറഞ്ഞതും പാറു ഓടിപ്പോയി ബാഗ് എടുത്തു വന്നു.... "ഇനി ആരെ കാണാൻ നിൽക്കുവാ... അങ്ങോട്ട് നടക്കു രണ്ടും "പാറു പാറു ദേവനേം അണുവിനേം നോക്കി പറഞ്ഞു... എന്നിട്ട് വണ്ടിയിൽ കയറി ഇരുന്നു.... -------- ദേവൻ ഈ പെണ്ണിന്റെ ഒരു കാര്യം... ദേവൻ പാറുവിനെ നോക്കി ആണ് വണ്ടി ഓടിക്കുന്നത്.... "വായിനോക്കി വായിനോക്കി ഓടിച്ചാൽ വഴിയിൽ കിടക്കും "അനു "എന്തോന്ന് "പാറു "അല്ല വഴിയിൽ നോക്കി നേരെ ഓടിച്ചില്ല എങ്കിൽ റോഡിൽ കിടക്കും എന്ന്... അല്ലെ ഏട്ടാ "അനു അനു ദേവനെ നോക്കി ഇളിച്ചു ചോദിച്ചു... ദേവൻ അവളെ കണ്ണുരുട്ടി നോക്കി....

"എടി പാറു birthday ചിലവ് കിട്ടിയില്ല "അനു "നിന്നെ ഞാൻ ചിലവിപ്പിക്കാം "പാറു പാറു പല്ല് കടിച്ചു പറഞ്ഞു..... കോളേജിൽ എത്തിയതും പാറുവും അനുവും ക്ലാസ്സിലേക്ക് പോയി.... "എടി പാറു ഏട്ടൻ നിനക്ക് എന്ത് gift ആണ് തന്നത് "അനു അനു ഒരു കള്ളച്ചിരിയോടെ ചോദിച്ചു..... "അതൊന്നും പുറത്തു പറയാൻ കൊള്ളൂല 😌"പാറു "അത്രക്ക് മോശം ആയിരുന്നോ "അനു "അതൊന്നും അല്ല 😬"പാറു "പിന്നെ "അനു "അങ്ങേര് എന്നോട് l love you പറഞ്ഞു "പാറു "എന്നിട്ട് നീ എന്ത് പറഞ്ഞു "അനു അനു ആകാംഷയോടെ ചോദിച്ചു... "ഞാൻ നല്ല മറുപടി പറഞ്ഞു "പാറു "അപ്പൊ നീ ഏട്ടനോട് തിരിച്ചു ഇഷ്ടം പറഞ്ഞോ "അനു "ഒലക്ക... ഞാൻ പറഞ്ഞു... ഏപ്രിൽ ഫൂൾ അല്ലെ എന്നെ പറ്റിക്കാൻ നോക്കേണ്ട എന്ന് "പാറു അനു അവളെ ഒന്ന് നോക്കി.... "നീയൊക്കെ എവിടെന്നു വരുന്നു "അനു ആ ഒരൊറ്റ ഡയലോഗിൽ ഉണ്ടായിരുന്നു അനുവിന്റെ പ്രതിഷേധം അറിയിച്ചു.... ക്ലാസ്സിലേക്ക് ചെന്നപ്പോൾ എല്ലാം പാറുവിനെ വളഞ്ഞു... Birthday wish പറയാൻ ഒന്നും അല്ല... ചിലവ് മുക്യം ബിഗിലെ 😬.... പാറു ഉച്ചക്ക് സെറ്റാക്കാം എന്ന് പറഞ്ഞു എല്ലാത്തിനെയും ഓടിച്ചു.... Class തുടങ്ങിയതും ദേവൻ ക്ലാസ്സിലേക്ക് വന്നു... അപ്പൊ തന്നെ ആരോ ക്ലാസ്സിൽ നിന്നു വിളിച്ചു കൂവി... "സാറേ... ഭാര്യയുടെ birthday ആയിട്ട് ചിലവ് കെട്ടിയില്ല " ദേവൻ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു... എന്നിട്ട് പാറുവിനെ നോക്കി... "ഭാര്യ ഇവിടെ ഉള്ള സ്ഥിതിക്ക് അവളോട് ചോദിച്ചോളൂ "ദേവൻ "ആരോട് നമ്മുടെ പാർവതിയോടോ കിട്ടിയത് തന്നെ...

എവിടേലും തീ പിടിച്ചാൽ ഫയർ പോലീസിന് missed call ചെയ്യുന്ന മുതലാണ് സാറേ അത് " അത് കൂടെ പറഞ്ഞതും ക്ലാസ്സിൽ ഒരു കൂട്ടച്ചിരി മുഴങ്ങി... ദേവൻ പിന്നെ നോട്സ് എഴുതാൻ കൊടുത്തു... എല്ലാവരും നോട് എഴുതുവാണ്... ദേവൻ നോക്കിയപ്പോൾ പാറു ബാഗിൽ കിടന്നു എന്തോ തിരയുവാണ്... ദേവൻ അവളുടെ അടുത്തേക്ക് പോയതും അവള് മുഖം ഉയർത്തിയതും ഒരുമിച്ചാണ്.... "ഹൗച്ച് "ദേവൻ ദേവൻ നെറ്റി ഉഴിഞ്ഞോണ്ട് പറഞ്ഞു... എല്ലാവരുടെയും ശ്രദ്ധ അവിടെ ആയി.... "നിങ്ങളുടെ ഒക്കെ എഴുതി തീർന്നോ "ദേവൻ ദേവൻ ഇത്തിരി കനപ്പിച്ചു ചോദിച്ചതും എല്ലാം അവരുടേത് എഴുതാൻ തുടങ്ങി... പാറു അപ്പോഴും ദേവനെ നോക്കി ഇരിക്കുവായിരുന്നു... "നീ എന്താ എഴുതാത്തെ "ദേവൻ "അത് പിന്നെ പെൻ എടുത്തില്ല "പാറു "രാവിലെ കഴിക്കാൻ മറന്നോ "ദേവൻ "ഇല്ല... അത് പിന്നെ വിശക്കൂലേ "പാറു ദേവൻ അവളെ ഒരു നോട്ടം നോക്കി അവന്റെ പെൻ എടുത്തു കൊടുത്തു... എന്നിട്ട് അവളുടെ പിറകിൽ ഉള്ള ബെഞ്ചിൽ ഇരുന്നു... എല്ലാവരും book ൽ ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിക്കുന്നത് കൊണ്ട് പെട്ടന്ന് ആരും അവിടേക്ക് ശ്രദ്ധിച്ചില്ല... ദേവൻ മെല്ലെ പാറുവിന്റെ കഴുത്തിലേക്ക് ഊതി... ഞെട്ടി... ഞെട്ടി.... പാറു ഞെട്ടി.... അവള് ഉമിനീരിറക്കി തല ചെരിച്ചു ദേവനെ നോക്കി.... എവിടെ അവടെ ഒരു കുലുക്കവും ഇല്ല....

ദേവന്റെ കൈ ടോപിന് മുകളിലൂടെ അവളുടെ ഇടുപ്പിൽ അമർന്നു... പാറു ഒന്ന് പിടഞ്ഞ്... പിടക്കുന്ന മിഴികളോട് ചുറ്റും നോക്കി... ആരും അവിടേക്ക് ശ്രദ്ധിക്കുന്നില്ല....പാറു ബോധം വന്ന പോലെ ദേവന്റെ കൈ തട്ടി മാറ്റി.... എന്നിട്ട് അവനു നേരെ തിരിഞ്ഞു... "എന്നാ താൻ മടിയിൽ അങ്ങ് കയറി ഇരിക്ക് 😬"പാറു പാറു ദേവന് കേൾക്കാൻ പാകത്തിന് പറഞ്ഞു... "നിനക്ക് പ്രശ്നം ഇല്ലേൽ ഞാൻ ok "ദേവൻ ദേവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.... *ലെ നിഴൽ : ഇതൊരു കോളേജ് ആണെന്ന് ഓർമ വേണം മിച്ചർ 😵 *ലെ മാഷ് : അയിന് ----------- പാറു ഉച്ചക്ക് പുറത്തിറങ്ങിയത് മാത്രം ഓർമ ഉണ്ട്... എല്ലാം കൂടെ പൊക്കി എടുത്തോണ്ട് ക്യാന്റീനിലേക്ക് കൊണ്ടോയി... നടത്തം ലാഭം 😁... പിന്നെ അങ്ങോട്ട് ഒരു യുദ്ധം ആയിരുന്നു... ഇവറ്റകളൊന്നും ജന്മത്തിൽ food കഴിച്ചിട്ടില്ലേ എന്ന് പാറു ഓർക്കാത്തിരുന്നില്ല 😬.... തിരികെ ക്ലാസ്സിലേക്ക് പോകുവായിരുന്നു പാറു... കൂടെ രണ്ടു ഈനാംമ്പേച്ചിയും ഉണ്ട്... അനുവും സയനയും.... അപ്പോഴാണ് മുമ്പിലേക്ക് രുദ്രൻ വനന്ത.... "Happy birthday My dear sweet heart"രുദ്രൻ പാറു മുഖം തിരിച്ചു നിന്നു.... "എന്താ പെണ്ണെ മറുപടി പറയാത്തെ "രുദ്രൻ "എന്റെ അച്ഛൻ എപ്പോഴും പറയും കണ്ട തെണ്ടികളുടെ ഒന്നും നമുക്ക് വേണ്ടെന്ന് "പാറു പാറു പുച്ഛിച്ചു പറഞ്ഞു.... "ഇതാണ് എനിക്കിഷ്ടം... നിന്റെ ഈ തന്റേടം...

അത് കൊണ്ടിട്ടു തന്നെയാ നിന്നെ ഞാൻ മോഹിച്ചേ "രുദ്രൻ "എല്ലാം നിന്റെ പാഴ്മോഹം ആണ് രുദ്ര... ഇവൾക്കൊരു അവകാശിയെ ഒള്ളു... അതെന്റെ ഏട്ടൻ ആണ്... പാർവതി മഹാദേവനുള്ളത... അവിടെ വിജയം മറ്റൊരു ശക്തിക്കും ഇല്ല "അനു "നിന്റെ ഏട്ടനോ... അതും ഇവളുടെ അവകാശി... താലി കെട്ടിയിട്ടല്ലേ ഒള്ളു... രുദ്രന് ഇനിയും സമയം ഉണ്ട് നിന്റെ സ്വന്തം ആക്കാൻ ഞാൻ ഏതറ്റം വരെയും പോകും "രുദ്രൻ രുദ്രൻ അതും പറഞ്ഞു പാറുവിനെ നോക്കി ചിരിച്ചോണ്ട് അവിടെ നിന്നും പോയി... "എടി ഇവൻ പാരയാകുവോ "സയന "ആ പട്ടി കടിക്കില്ല... അവന് പാർവതിയെ അറിയില്ല "പാറു പാറു പുച്ഛിച്ചോണ്ട് ക്ലാസ്സിലേക്ക് പോയി.... പിറകെ സയനയോട് പറഞ്ഞു അനുവും... അനു ചെല്ലുമ്പോൾ പാറു നോട്ടെടുത്ത് എന്തൊക്കെയോ കുത്തി വരക്കാണ്... "എടി പാറു എനിക്കെന്തോ പേടിയാകുന്നു "അനു "എന്തിന് "പാറു "നീ ഒന്ന് സൂക്ഷിക്കണം "അനു "കഴിഞ്ഞോ...."പാറു "തമാശ അല്ല പാറു "അനു "പൊന്നു മോളെ നിന്റെ ഏട്ടനെ സഹിക്കുന്ന എനിക്കാണോ... ഇവനെ ഒക്കെ പേടി "പാറു "നീ നൈസ് ആയി എന്റെ ഏട്ടനിട്ട് താങ്ങുന്നുണ്ടല്ലോ മോളെ "അനു "Just for a രസം 😁"പാറു ------------ വൈകീട്ട് വീട്ടിലേക്ക് പോകുന്ന വഴി ദേവൻ സാധനം വാങ്ങാൻ ഒരു കടയിൽ നിർത്തി...ആദിയും പാറുവും അനുവും വണ്ടിയിൽ ഇരുന്നു...

ദേവൻ പോകാൻ നിൽക്കുമ്പോൾ ആണ് പിറകിൽ നിന്നൊരു കെട്ട്യോൾ.... "അതേ ദേവവേട്ടൻ വരുമ്പോൾ എനിക്ക് ഒരു കല്യാണ വെളിച്ചം "പാറു അതു കേട്ടതും ദേവനും അനുവും ആദിയും അവളെ ഒരു നോട്ടം.... "നിങ്ങളൊക്കെ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ "പാറു "നീ ഇപ്പോ പറഞ്ഞ സാധനം ഇല്ലേ അതെന്താ👀"ആദി "കല്യാണ വെളിച്ചം അറിയില്ലേ😱"പാറു "ഇല്ലാന്നേ "ആദി "നീയൊക്കെ എവിടെ നിന്നു വരുന്നു... Marie light biscuit... ഞാൻ അതിനെ ഒന്ന് മലയാളീകരിച്ചത😌"പാറു "എവടെന്നു കിട്ടുന്നു ഇമ്മാതിരി ഓരോന്ന് "അനു ദേവൻ എല്ലാത്തിനെയും ഒന്ന് നോക്കി അവിടെ നിന്നും പോയി.... സാധനം ഒക്കെ വാങ്ങിച്ചു വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തിയപ്പോൾ അവിടെ പാറുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു... പാറു അവരെ കൂടെ കൂടി.... കുറച്ചു കഴിഞ്ഞാണ് പാറു റൂമിലേക്ക് പോയത്.... അവിടെ ചെന്നപ്പോൾ ദേവൻ ഫ്രഷ് ആയി വന്നിട്ടുണ്ട്....... പാറു അവനെ മൈൻഡ് ചെയ്യാതെ പോകാൻ നിന്നു... ദേവൻ അവളെ വലിച്ച് അവന്റെ മടിയിൽ ഇരുത്തി... "ഡോ എന്റെ കയ്യേന്ന് വിടടോ "പാറു "വിടില്ല എങ്കിൽ "ദേവൻ പാറു ദേവന്റെ കാലിനിട്ടു ഒരു ചവിട്ടു കൊടുത്തു... ദേവൻ പിടി വിട്ടതും അവള് ഇറങ്ങി ഓടി.... "എന്നോട് കളിക്കല്ലേ... കളിക്കല്ലേ... "പാറു "ഡീ "ദേവൻ "എന്നെ നോക്കേണ്ട... ഞാൻ പഞ്ചായത്തെ വിട്ടു "പാറു പാറു അതും പറഞ്ഞു ഓടി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story