മാഷ്‌ടെ സ്വന്തം: ഭാഗം 37

mashde swantham

എഴുത്തുകാരി: നിഴൽ

"ഡീ "ദേവൻ "എന്നെ നോക്കേണ്ട... ഞാൻ പഞ്ചായത്തെ വിട്ടു "പാറു പാറു അതും പറഞ്ഞു ഓടി.....പാറു ഓടി നേരെ എന്തിലോ ചെന്നിടിച്ചു... "എവിടെ നോക്കിയാടി നടക്കുന്നെ "നമി നമി ദേഷ്യത്തോടെ ചോദിച്ചു.... "നീ എവിടെ നോക്കിയാടി നടക്കുന്നെ "പാറു "ഓ ഞാൻ അത് മറന്നു.... ഇവിടെത്തെ പൈസ കണ്ടു കണ്ണ് മഞ്ഞളിച്ചു നിന്റെ കാഴ്ച പോയി കാണും അല്ലെ "നമി നമി പുച്ഛിച്ചോണ്ട് പറഞ്ഞു.... "നീ പറയുന്നത് കേട്ടാൽ തോന്നും നാല് നേരം ഞാൻ പൈസയാണ് തിന്നുന്നെ എന്ന്... എന്താ നിന്റെ പ്രശ്‌നം.... അത് പറ "പാറു "നീ ആണ് എന്റെ പ്രശ്‌നം..."നമി "നമി നമ്മള് ഒരു വീട്ടിലെ ആണ്... അതായത് എന്റെ ഭർത്താവിന്റെ വീട്ടിലെ അംഗങ്ങൾ... എന്തിനാ വെറുതെ നമുക്കിടയിൽ ഒരു പ്രശ്നം "പാറു "നീ എന്റെ ദേവേട്ടനെ എന്നിൽ നിന്നും തട്ടി എടുത്തില്ലേ "നമി "നിന്റെ ദേവേട്ടനോ... അതെങ്ങനെ ശരിയാകും... അപ്പൊ പിന്നെ എന്റെ കഴുത്തിൽ താലി കെട്ടിയതോ...

നിനക്ക് ദേവേട്ടനോട് പ്രണയം ആയിരുന്നോ നമി... നീ ഒന്ന് ആലോചിച്ചു നോക്കിയേ... നിന്നെ കുറിച്ച് എല്ലാം അറിഞ്ഞ ദേവേട്ടൻ നിന്നെ കെട്ടാൻ താൽപ്പര്യം ഇല്ലാന്ന് പറഞ്ഞത്... പിന്നെയും എന്തിനാ പകയും പ്രതികാരവും പറഞ്ഞു നടക്കുന്നെ.... നിന്നെ മാത്രം സ്വപനം കണ്ടു ഒരുത്തൻ ഇല്ലേ... ആ പാവത്തിനെ നിനക്ക് അംഗീകരിച്ചു കൊടുത്ത്തൂടെ "പാറു അത് കേട്ടതും നമിയുടെ തല താന്നു... "എന്റെ മോളെ ഉപദേശിക്കാൻ നീ ആരാടി... അവളുടെ തള്ള ഇപ്പോഴും ജീവനോടെ ഉണ്ട് " വല്യമ്മായി പാറുവിന് നേരെ വന്നു...പാറു വല്യമ്മായിയെ നോക്കി ഒന്നു പുച്ഛിച്ചു.... "ഈ തറവാട് നിങ്ങളുടെ പേരിൽ ആക്കാൻ അല്ലെ ഇവളുടെ ഉള്ളിൽ പോലും വിഷം കയറ്റുന്നെ.... എനിക്കും ഉണ്ട് ഒരമ്മ... നിങ്ങളെ പോലെ അല്ല... നല്ലതും ചീത്തയും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്...

പക്ഷെ നിങ്ങള് ഇവളെ നശിപ്പിക്കുവാണ് ആന്റി "പാറു "ഓ കണ്ടില്ലേ അവളുടെ അഹങ്കാരം... നീ ഇത്ര ശീലാവതി ആവേണ്ട... നിന്നെ എങ്ങനെയാണ് ദേവൻ മോൻ കല്യാണം കഴിച്ചത് എന്ന് എല്ലാവർക്കും അറിയാം "വല്യമ്മായി അത് കേട്ടതും പാറു വല്യമ്മയെ ഒന്ന് നോക്കി..എന്നിട്ട് നമിയുടെ നേരെ തിരിഞ്ഞു... "നമി... നിനക്കിനിയും അവസരം ഉണ്ട്... അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... ആ പാവത്തിനെ കണ്ടില്ല എന്ന് നടിച്ചാൽ നിനക്ക് പാപം കിട്ടും..."പാറു പാറു അത്രയും പറഞ്ഞു അവിടെ നിന്നും ഹാളിലേക്ക് പോയി..... ----------- നമിത "എടി മോളെ ഇനിയും താമസിപ്പിക്കേണ്ട ആ പെണ്ണ് ഇനിയും ജീവനോടെ ഇരുന്നാൽ നമുക്ക് ദോഷമ "വല്യമ്മായി "അമ്മ ഒന്നു മിണ്ടാതെ ഇരിക്കുവോ"നമി "നമി നിനക്കെന്താ പറ്റിയെ "വല്യമ്മായി "എനിക്കൊന്നും ഇല്ല...

"നമി നമി അതും പറഞ്ഞു റൂമിലേക്ക് പോയി....റൂമിൽ എത്തിയ നമി ബെഡിലേക്ക് വീണു... അവളുടെ മനസ്സിൽ പാറു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.... നമി എന്തോ തീരുമാനിച്ച പോലെ ഫോൺ എടുത്തു... അതിൽ വാട്സ്ആപ്പ് തുറന്നു block list ൽ നിന്നും ജയശങ്കർ എന്ന contact എടുത്തു..... ------------ പാറു പാറു താഴെ ചെന്നപ്പോൾ അനുവുണ്ട് ഒരു പാത്രത്തിൽ ചിപ്സ് തിന്നുന്നു... പാറു അവളുടെ അടുത്തു പോയി ഇരുന്നു... എന്നിട്ട് അതിൽ നിന്നും കയ്യിട്ടു വാരി തിന്നാൻ തുടങ്ങി.... "നിനക്ക് വേണേൽ അടുക്കളയിൽ കയറി മുണുങ്ങ് "അനു "എടുത്തു കഴിക്കൽ ദുഃഖമാണുണ്ണി കയ്യിട്ടു വാരൽ അല്ലോ സുഖപ്രദം "പാറു "ഉവ്വ്... ഉവ്വ് "അനു രണ്ടും കൂടെ അതും തിന്നോണ്ട് ടീവി കാണുവാണ്... ടീവി കാണുന്നു തിന്നുന്നു... തിന്നുന്നു ടീവി കാണുന്നു....ഇത്തിരി കഴിഞ്ഞപ്പോൾ ഒരു കൈ കൂടെ പാത്രത്തിൽ വന്നു...

പാറുവും അനുവും നോക്കുമ്പോൾ മുമ്പിലൊരു ആദി.... "നിങ്ങൾക്കൊരു സഹായം "ആദി "വോ... വേണ്ടെന്നേ "അനു, പാറു ആദി പുച്ഛിച്ചു അവിടെ നിന്നും എണീറ്റു പോയി.... കുറച്ചു കഴിഞ്ഞതും ആദിയും ദേവനും കൂടെ വന്നു അവരുടെ അടുത്ത് ഇതുന്നു... പാറുവിന്റെ അടുത്താണ് ദേവൻ ഇരുന്നത്.... എല്ലാം കൂടെ സിനിമയിൽ മുഴുകി ഇരിക്കാണ്... എന്തോ പിൻകഴുത്തിലൂടെ ഇഴയുന്നത് തോന്നിയപ്പോൾ ആണ് പാറു സിനിമയിൽ നിന്നും ശ്രദ്ധ വിട്ടത്.... പാറു നോക്കിയപ്പോൾ ദേവന്റെ കൈ.... അവളവനെ ഒന്നു നോക്കി.... അവളെ പ്രണയ പൂർവ്വം നോക്കുന്ന ദേവൻ.... രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.... പെട്ടന്നാണ് അവിടെ ഒരു കരച്ചിൽ കേട്ടത്.... "ങീ.... ങ്ങീ......😭"ആദി ദേവൻ പാറുവിൽ നിന്നുള്ള നോട്ടം മാറ്റി... പാറുവും ബോധം വന്ന പോലെ ആദിയുടെ നേരെ നോക്കി...

"എന്തിനാടാ നീ കരയുന്നെ "ദേവൻ ദേവൻ പല്ല് കടിച്ചു ചോദിച്ചു.... "നിനക്കൊക്കെ മനസ്സാക്ഷി ഉണ്ടോടാ... ആ പെണ്ണ് മരിച്ചത് കണ്ടില്ലേ നീ "ആദി "അത് സിനിമയിൽ അല്ലെ "അനു "എന്നാലും എന്താ മരിച്ചില്ലേ "ആദി "ഓ സ്വന്തം മുത്തശി മരിച്ചപ്പോൾ കരയാത്തവന ഇപ്പോ കിടന്നു കാറുന്നെ "അനു "അങ്ങനെ പറയരുത്... അന്നെനിക്ക് ഒരബദ്ധം പറ്റിയതാ... ഇനി അച്ഛമ്മ മരിക്കുമ്പോൾ ഞാൻ കരഞ്ഞോളാം "ആദി "പപാഹ്"അനു, ദേവൻ, പാറു "ഓ മൈ ഗോഡ് പ്രളയം "ആദി ആദി മുഖം തുടച്ചോണ്ട് പറഞ്ഞു.... ----------- രുദ്രൻ "ചേച്ചി നാളെ ഒരു ദിവസം നമ്മുടെ കയ്യിൽ ഉണ്ട്.... ആ ദേവനെ നോക്കുന്ന കാര്യം ചേച്ചി ഏൽക്കണം... പിന്നെ പാർവതിയെ പൊക്കാൻ എളുപ്പം ആകും... ആ ശ്രുതി കൂടെ സഹായിക്കും "രുദ്രൻ "നീ പേടിക്കേണ്ട നാളെ കൂടെ എല്ലാം ശരിയാകും...

ദേവൻ അവൻ എന്റെത... ഒരു പാർവതിക്കും അവന്റെ മേലിൽ അവകാശം ഇല്ല... ഇവിടെ മഹാദേവ പ്രണയം അത് ഈ വീണക്കുള്ളതാണ്...." വീണയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു... കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി.... ------------ പാറു "പാറു "ദേവൻ ദേവന്റെ വിളി കേട്ടു പാറു ചുറ്റും നോക്കി.... "Me 😱"പാറു "നീ അല്ലാതെ ഇവിടെ വേറെ ആരാ പാറു ഉള്ളെ "ദേവൻ "അല്ല സാധാരണ പാർവതി ആണല്ലോ "പാറു "ഞാൻ എനിക്കിഷ്ടമുള്ളത് വിളിക്കും "ദേവൻ "തനിക്കിപ്പോ എന്താ വേണ്ടത് "പാറു "എന്ത് വേണേലും തരുവോ "ദേവൻ "മോന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്... മാണ്ട... മാണ്ട😬"പാറു "എന്ത് ചാട്ടം ഞാൻ ഈ ഷർട്ടൊക്കെ അയൺ ചെയ്യാൻ വേണ്ടി പറയാൻ വിളിച്ചത"ദേവൻ "അയ്യടാ എനിക്കൊന്നും വയ്യ...

പോയി തന്റെ കെട്ട്യോളോട് പറ "പാറു "എന്റെ അറിവിൽ ഞാൻ ഒന്നേ കെട്ടിയിട്ടുള്ളു... നീ ചെയ്യുന്നോ... അതോ ഞാൻ ആന്റിയെ വിളിക്കുന്നോ "ദേവൻ "എന്തിനാ ഈ നിസാര കാര്യത്തിന് അമ്മയെ വിളിക്കുന്നെ 😱.... അമ്മക്ക് ഒന്നാമതെ വയ്യാത്തതാ😬"പാറു "എന്നാ പോയി തേക്ക്.... നിനക്കാവുമ്പോൾ നല്ല പരിചയം ആണല്ലോ... ഏത്... തേച്ചോണ്ട് "ദേവൻ "പന്ത് എന്റെ കോട്ടിലും വരും😬"പാറു പാറു ഡ്രസ്സ്‌ വാങ്ങി തേക്കാൻ പോയി... പോയപ്പോൾ കറന്റ് പോയി.... വൈദ്യുതി ദേവിക്ക് പോലും അവളെ കൊണ്ടു പണി എടുപ്പിക്കുന്നത് ഇഷ്ടം അല്ല എന്ന് നിങ്ങള് പറയും.... അവളുടെ കയ്യിലിരിപ്പ് എന്ന് ഞാൻ പറയും 😁.... പാറു അടുത്തുള്ള റൂമിലേക്ക് പോയി... അവിടെ ആണേൽ ഇൻവെർട്ടറിന് അയൺ ചെയ്യാം.... അവള് തേക്കാൻ നിൽക്കുമ്പോൾ ആണ് അനു അങ്ങോട്ട് വന്നേ.....

"സോറി ഞാൻ സ്വപ്നത്തിൽ ആണ്.... ഉണർന്നിട്ട് വരാം "അനു അനു അതും പറഞ്ഞു പോകാൻ നിന്നു.... "മോളെ ഇങ്ങ് പോര്.... ഇത് റിയല😌"പാറു "യൂ... തേക്കുന്നു.... സത്യം പറ ആരാ നിന്റെ തലക്കടിച്ചേ 😱"അനു "നിന്റെ ആ പരട്ട ഏട്ടൻ തന്ന പണിയ "പാറു "അല്ലടി ഒരു കാര്യം... ഏതായാലും നീ തേക്കുവാണ്... എന്റെ കുറച്ചു ഡ്രസ്സ്‌ കൂടെ ഉണ്ട്... അതൂടെ തേക്കുവോ😁"അനു "നാത്തൂൻ ആണെന്നൊന്നും നോക്കില്ല.... ഇസ്തിരിപ്പെട്ടി മോന്തക്ക് വെക്കും ഞാൻ 😬"പാറു "ഈ പെണ്ണിനോട് ഒരു തമാശ പറയാനും പറ്റില്ല "അനു അനു ഇളിച്ചോണ്ട് പറഞ്ഞു... പാറു അയൺ ചെയ്യൽ തുടർന്നു.... അനു അവളോട് കത്തിവച്ചിരുന്നു.... പാറു ഒക്കെ അയൺ ചെയ്തു തേപ്പുപെട്ടി ബെഡിൽ വച്ചു... ആരുടെയോ ഭാഗ്യത്തിന് ഓഫ് ചെയ്യാൻ മറന്നു.... കൃത്യ സമയത്താണ് ആദി ഓടി റൂമിലേക്ക് വന്നത്....

"ദേ ഈ pic നോക്കിക്കേ....1k like..... അമ്മാാാ"ആദി ആദി അതും പറഞ്ഞു ഇരുന്ന പോലെ എണീറ്റു തുള്ളി.... കണ്ടപ്പോഴ നോക്കിയേ ച്ചേ നോക്ക്കിയപ്പോഴാ കണ്ടേ... പാറു ഓൺ ചെയ്തു വച്ച തേപ്പുപെട്ടിയുടെ മുകളിൽ പോയാണ് അവൻ ഇരുന്നത്.... "അയ്യോ എന്ത് പറ്റിയെ "അനു "എടി നാറികളെ ആരാടി ഇത് ബെഡിൽ വച്ചേ "ആദി ആദി ചാടിക്കൊണ്ട് ചോദിച്ചു.... "ഞാനാ.... തേക്കാൻ വച്ചതാ "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു.... "അവളുടെ അമ്മൂമ്മേടെ ഒരു തേപ്പ് "ആദി ആദി അതും പറഞ്ഞു റൂമിൽ നിന്നു ഇറങ്ങി ഓടി.... "ഇവൻ എന്താ ഇത്ര വേഗത്തിൽ ഓടുന്നെ "അനു "അറിയണം എങ്കിൽ ആ തേപ്പുപെട്ടിക്ക് മുകളിൽ ഇരുന്നോ 😁"പാറു "പൊന്നോ വേണ്ട.... പിന്നെ ഇരിക്കേണ്ടി വരില്ല "അനു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story