മാഷ്‌ടെ സ്വന്തം: ഭാഗം 38

mashde swantham

എഴുത്തുകാരി: നിഴൽ

"ഇവൻ എന്താ ഇത്ര വേഗത്തിൽ ഓടുന്നെ "അനു "അറിയണം എങ്കിൽ ആ തേപ്പുപെട്ടിക്ക് മുകളിൽ ഇരുന്നോ "പാറു "പൊന്നോ വേണ്ട.... പിന്നെ ഇരിക്കേണ്ടി വരില്ല "അനു അനു ഇളിച്ചോണ്ട് പറഞ്ഞതും പാറു വായും പൊത്തി ചിരിച്ചു..... ------- ദേവൻ "എടാ ദേവ.... നീ വേഗം ആ രണ്ടു പിശാചുക്കളെ നാട് കടത്തിക്കോ "ആദി "നീ എന്താടെ ഇങ്ങനെ തുള്ളുന്നെ "ദേവൻ "തുള്ളുന്നതല്ലടാ തുള്ളിക്കുന്നതാ "ആദി "ഓ പിന്നെ നീയെന്താ കീ കൊടുക്കുന്ന പാവയോ "ആദി "നാറി.... നീ അവളുടെ കെട്ടിയോൻ തന്നെ എന്ന് തെളിയിക്കാതെ തെളിയിക്കുന്നു "ആദി "നീ എന്തിനാ എന്നോട് ദേശ്യപ്പെടുന്നേ "ദേവൻ ദേവൻ ആദിയുടെ പരക്കം പായൽ കണ്ടു ചോദിച്ചു... ആദി എല്ലാം പറഞ്ഞു കൊടുത്തതും ദേവൻ തുടങ്ങിയില്ലേ ചിരി.... "ഹ... ഹ... ഹാ... ഹഹഹഹഹഹഹഹഹഹ ഹഹഹഹ... അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ "ദേവൻ "എനിക്കിരിക്കാനും "ആദി ----------------- നമി "നമിത വന്നിട്ട് കുറെ നേരം ആയോ "ജയ് "ഇല്ല " നമി ഒരു ചിരിയോടെ പറഞ്ഞു.... "എന്തൊക്കെയാ തനിക്ക് സുഖാണോ "ജയ് "ജയ് ഞാൻ ഒരു കാര്യം അറിയാൻ ആണ് വന്നത്...

ജയ് എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ "നമി "ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആകും നമി.... കാരണം എന്റെ പ്രണയം ആത്മാർത്ഥമായിരുന്നു "ജയ് "പക്ഷെ ജയ് ഞാൻ തന്നെ ചതിച്ചവൾ അല്ലെ... പിന്നെ എങ്ങനെ ഇപ്പോഴും എന്നെ സ്നേഹിക്കാൻ കഴിയുന്നു "നമി "നമി ഞാൻ അല്ലല്ലോ നിന്നെ ചതിച്ചത്... അത് കൊണ്ടു ഇപ്പോഴും ഞാൻ സ്നേഹിക്കുന്നു..."ജയ് ജയ് പറഞ്ഞു നിർത്തിയതും നമിയുടെ തല താണു.... "നമി വീണ്ടും ചോദിക്കുവാ ഞാൻ... എന്റെ ജീവിതത്തിലേക്ക് എന്റെ പാതി ആയി പോന്നൂടെ നിനക്ക് "ജയ് "അത് വേണ്ട ജെയ്... ജയിക്ക് ചേർന്ന പെണ്ണല്ല ഞാൻ."നമി "ആര് പറഞ്ഞു.... നീ പണ്ട് എങ്ങനെ ആയിരുന്നു എന്നെന്നേ ബാധിക്കുന്നില്ല... ഇനി അങ്ങോട്ട് എന്റെ മാത്രം ആയി മാറിക്കൂടെ "ജയ് നമിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... പ്രണയത്തിൽ ചാലിച്ച പുഞ്ചിരി... --------- ദേവൻ "ഡീ ഇനി നേരത്തെ വന്നില്ല എങ്കിൽ ഞാൻ എന്റെ പാട്ടിന് പോകും "ദേവൻ "എന്നാ പിന്നെ തനിക്കങ്ങു പൊക്കൂടെ... എന്തിനാ എന്നെ കാത്തു നിൽക്കുന്നെ "പാറു "പാർവതി വരുന്നുണ്ടേൽ കയറാൻ നോക്കു...

ഇല്ലേൽ ഇന്ന് ക്ലാസ്സിന് പുറത്താകും നിൽക്കുന്നെ... ഒരു ദയയും ഞാൻ കാണിക്കില്ല "ദേവൻ "അങ്ങനെ പണ....തന്റെ നിർബന്ധം കൊണ്ടു മാത്രം ഞാൻ കയറുന്നു "പാറു പാറു അതും പറഞ്ഞു വണ്ടിയിൽ കയറി..... "നിങ്ങളൊക്കെ ഒരു കാര്യം അറിഞ്ഞോ "പാറു "എടാ ആദി അതിന്റെ വായ ഒന്നു മൂടി വെക്കുമോ "ദേവൻ "അങ്ങനെ ഉപകാരം ഉള്ള വല്ലതും പണ"ആദി "ആദി യൂ റ്റൂ "പാറു "അത് പിന്നെ ഒരാവേഷം "ആദി "മുതലും പലിശയും ചേർത്തു തരാം ഞാൻ "പാറു "ഇന്നലെ കിട്ടിയത് മതിയായി"ആദി "അല്ലടി നിന്റെ വായിൽ എന്താ ഉണ്ടയാണോ... വായ പൂട്ടി ഇരിക്കുന്നു "പാറു പാറു അനുവിനെ നോക്കി ചോദിച്ചു.... "ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു "അനു "എന്ത് "പാറു, ആദി "എന്തിനെ കുറിച്ച് ആലോചിക്കണം എന്ന് ആലോചിക്കായിരുന്നുഅനു "ശവം "ആദി ആദിയെ ഓഫീസിൽ വിട്ടു ബാക്കി മൂന്നും കോളേജിലേക്ക് പോയി.... ദേവൻ ഓഫീസിൽ പോയതും പാറുവും അനുവും ക്ലാസ്സിലേക്ക് വിട്ടു.... "എടി ആദ്യം തന്നെ ആ കണവൻ ആണല്ലോ "പാറു "ഞാൻ കാണാറുണ്ട് ഏട്ടൻ വെള്ളത്തിൽ ഇട്ടു കയ്യും കാലും അടിക്കുന്ന പോലെ കെട്ട്യോളെ വളക്കാൻ നോക്കുന്നത് "അനു "സൗന്ദര്യ ശാപം"പാറു "നീയേ ഒരു ശാപം അല്ലെ മോളെ "അനു

"മാണ്ട... മാണ്ട.... അത് മാണ്ട"പാറു ദേവൻ ക്ലാസ്സിലേക്ക് വന്നതും class എടുക്കാൻ തുടങ്ങി....പാറു അനുവിനോട് ക്ലാസ്സിൽ ശ്രദ്ധിക്കാതെ എന്തോ പറഞ്ഞു ചിരിക്കുന്നത് കണ്ട ദേവന് ദേഷ്യം വന്നു... " parvathi, Stand up "ദേവൻ പാറു മെല്ലെ ഉയർന്നു.... എന്തൊരു വിനയം... ഒടുക്കത്തെ അഭിനയം "ന്താ മാഷേ "പാറു "What do you need to draw this curve"ദേവൻ പാറു നിന്നു വിയർത്തു... ഉത്തരം അറിയില്ലെന്നേ.... അനു തലയും താഴ്ത്തി ഇരിക്കുന്നു... ആ ഇരുത്തം കണ്ടാൽ അറിയാം അവിടേം വരക്കാൻ അറിയില്ല എന്ന്..... "പാർവതി ചോദിച്ചതിന് ഉത്തരം താ...What do you need to draw this curve"ദേവൻ ദേവന്റെ ശബ്ദം ഇത്തിരി കനത്തിൽ ആയിരുന്നു.. "അത് പിന്നെ സ്കേലും പെൻസിലും "പാറു "What?"ദേവൻ പാറുവിന്റെ ഉത്തരം കേട്ടു ക്ലാസ്സിലെ കുട്ടികൾ വായും പൊളിച്ചു നിന്നു..... "അത് പിന്നെ മാഷേ... സ്കേലും പെൻസിൽ വച്ചല്ലേ കർവ് വരക്കാ"പാറു ലവളുടെ സംശയം ന്യായം ആണേലും ദേവന് കലി കയറി.... "രാവിലെ തന്നെ ഒരുങ്ങി കെട്ടി വന്നോളും... വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ "ദേവൻ ലെ നിഴൽ * ദേവാ നോ "അത് ശരിയാ മാഷേ... കെട്ട്യോൻ ഒരു ഭ്രാന്തൻ ആണ്...

അതോണ്ടാ ഞാൻ ഇങ്ങനെപാറു "ഇറങ്ങി പോടീ ക്ലാസീന്ന് "ദേവൻ ദേവൻ അലറിയതും പാറു ഒറ്റ ഓട്ടം ആയിരുന്നു....ക്ലാസ്സിൽ ഒരു ചിരി മുഴങ്ങി.... ----------- പാറു വെളിയിൽ എത്തിയ പാറു പ്രകൃതി ഭംഗി നോക്കി നിൽക്കുന്നു.... അതിപ്പോ കാണാൻ കൊള്ളാവുന്ന ചെക്കന്മാർ ഒക്കെ പ്രകൃതിയുടെ ഭാഗം ആണല്ലോ അങ്ങനെ കളെക്ഷൻ എടുക്കുമ്പോൾ ആണ് ഒരു ചേട്ടനെ കണ്ണിൽ പെട്ടത്... അവളുടെ ഉള്ളിൽ കൊന്നു കറി വച്ച കോഴി ഉയർത്തെണീറ്റു.... പിന്നെ എല്ലാം ശടപടെ ആയിരുന്നു.... പാറു ആ ഏട്ടന്റെ അടുത്തേക്ക് പോയി.... "ഷൂ... ഷൂ "പാറു "കൊച്ചേ ഇല്ലാത്തത് പറയരുത്... ഞാൻ നിന്റെ ഷൂ ഒന്നും എടുത്തില്ല "ലെവൻ "അയ്യോ അതല്ല.... ചേട്ടന്റെ പേരെന്താ "പാറു "ധ്യാനാണ് "ലെവൻ "അയ്യോ എന്തിനാ ധ്യാനത്തിൽ ഇരിക്കുന്നെ "പാറു "എന്റെ പൊന്നു പെങ്ങളെ ധ്യാൻ എന്നാണ് പേര് എന്നാ പറഞ്ഞത് "ലെവൻ "ആരാടോ തന്റെ പെങ്ങൾ.... തന്നെ കണ്ടു അവിടെ നിന്നു ഓടി വന്ന എന്നെ താൻ പെങ്ങൾ ആക്കുന്നോ "പാറു "പൊന്നു മോളെ.... ഒന്നു പോ... ദേ നിന്റെ കെട്ടിയോൻ അവിടെ നിന്നും നോക്കുന്നു "ലെവൻ പാറു തിരിഞ്ഞ് നോക്കിയതും ദേവൻ വാതിലിന്റെ അവടെ നിന്നു അവളെ തന്നെ ഫോക്കസ് ചെയ്തു നിൽക്കാണ്.... "ബ്ലഡി കെട്ടിയോൻ ..

അല്ല ഇയാൾക്കെങ്ങനെ അറിയം അതെന്റെ കെട്ടിയോൻ ആണെന്ന് "പാറു "ഞാനും ആ ഫോട്ടോ കണ്ടതാ "ലെവൻ "അടിപൊളി.... എന്നെ ആരോ വിളിച്ചു... ഞാൻ പോട്ടെ "പാറു പാറു അതും പറഞ്ഞു അവിടെ നിന്നും മുങ്ങി...പിന്നെ പൊങ്ങിയത് വരാന്തയിൽ ആണ്... ദേവൻ അപ്പോഴും വാതിലിന്റെ അടുത്ത് ഉണ്ട്... "കഴിഞ്ഞോ"ദേവൻ "ഇല്ല... അടുത്തത് നോക്കട്ടെ... തനിക്ക് വല്ല പ്രോബ്ലം ഉണ്ടോ "പാറു "ഒരു ചെറിയ സങ്കടം ഉണ്ടാവും ഒരുത്തനെ അറിഞ്ഞു കൊണ്ടു നാശത്തിലേക്ക് തള്ളി ഇടുന്നതിന്റെ "ദേവൻ പാറു പുച്ഛിച്ചു മുഖം തിരിച്ചു... ദേവൻ ക്ലാസ്സിലേക്ക് തന്നെ പോയി... കുറച്ചു കഴിഞ്ഞതും ശ്രുതി ഉണ്ട് ക്ലാസ്സിൽ നിന്നും പോണു.... കണ്ടിട്ട് ഒരു കള്ള ലക്ഷ്യണം... പാറുവും മെല്ലെ പിറകെ പോയി.... കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി .... ------------- ദേവൻ Class കഴിഞ്ഞു ഇറങ്ങിയതും വരാന്തയിലേക്ക് നോക്കിയ ദേവൻ അവിടെ കെട്ട്യോളെ കാണാഞ്ഞിട്ട് ചുറ്റുപാടും ഒന്നു നോക്കി..... "ദേവാ ഓഫീസിലേക്കാണോ "വീണ ശബ്ദം കേട്ടു ദേവൻ നോക്കിയപ്പോൾ വീണ ആണ്.... "അതേ "ദേവൻ "ഞാനും ഉണ്ട് "വീണ ദേവനും വീണയും ഓരോന്നു സംസാരിച്ചു നടന്നു... വീണക്ക് രണ്ടുണ്ട് ലക്ഷ്യം.. ദേവനോട് ഇത്തിരി നേരം ചിലവഴിക്ക... കൂടെ അവന്റെ ശ്രദ്ധ തിരിക്കുക... എന്തോ വലിയ പ്ലാൻ...

. വീണ അവൾക്ക് class തുടങ്ങും വരെ ദേവന്റെ കൂടെ ആയിരുന്നു.... വീണ അവിടെ നിന്നും ഇറങ്ങിയ സമയത്താണ് അനു ദേവന്റെ അടുത്തേക്ക് വന്നത്... "കെട്ട്യോനും കെട്ട്യോളും കോളേജ് ആണെന്ന ബോധം ഇല്ലാതെ റോമാൻസിക്കണോ "അനു "ആര് നിന്റെ ആ പരട്ട കൂട്ടുകാരിയോ "ദേവൻ "അവള് കേൾക്കേണ്ട... ഏട്ടനെ ചിരട്ട വച്ചു ചുടും... അല്ല അവളെവിടെ.... കഴിഞ്ഞ ക്ലാസ്സിൽ കയറിയില്ല "അനു "അവള് ക്ലാസ്സിൽ വന്നില്ലേ"ദേവൻ ദേവൻ ഇരുന്നിടത്തു നിന്നും എണീറ്റു.... "ഇല്ല... അവളെ തിരക്കിയല്ലേ ഞാൻ വന്നത് "അനു "അനു എന്തോ പ്രശ്‌നം ഉണ്ട്.... ഞാൻ അവള് ക്ലാസ്സിൽ കാണും എന്നാ വിജാരിച്ചേ.... നീ ഒന്നു വന്നേ "ദേവൻ ദേവൻ അനുവിനെ വലിച്ചോണ്ട് ഓഫീസിൽ നിന്നും ഇറങ്ങി..... ----------- ഇതേ സമയം..... ഒരു വാനിലെ (കുട്ട്യോളെ പിടിക്കുന്ന വണ്ടി ) ഡിക്കിയിൽ കൈ രണ്ടും ബന്ധിച്ചു വായ മൂടിക്കെട്ടി പാറു ഒരു ടൂറിലായിരുന്നു.. (Like.... കരിക്ക് ഫ്ലിക്കിൽ ആതുവിനെ തട്ടിക്കൊണ്ടു പോകുന്ന സീൻ ഓർത്താൽ മതി )..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story