മാഷ്‌ടെ സ്വന്തം: ഭാഗം 39

mashde swantham

എഴുത്തുകാരി: നിഴൽ

ഏട്ടാ അവളെ ഈ കോളേജ് മുഴുവൻ നോക്കി... എവിടെയും ഇല്ല "അനു അനു കരഞ്ഞു കൊണ്ടു പറഞ്ഞു.... "അനു നീ ഒരു കാര്യം ചെയ്യ് ആദിയെ വിളിച്ചു പറ... കണ്ണനോടും പറ... ഞാൻ പോയി കോളേജിലെ cctv ഒന്ന് നോക്കട്ടെ "ദേവൻ ദേവൻ വെപ്രാളത്തിൽ എന്തെല്ലാമോ പറഞ്ഞു ഓടി..... അനു ഫോൺ എടുത്തു ആദിയോടും കണ്ണനോടും പറഞ്ഞു..... -------------- പാറു ഒന്ന് ഞെരങ്ങി കൊണ്ട് പാറു കണ്ണുകൾ തുറന്നു.... "അയ്യോ ഞാൻ ഇതെവിടെയ.... എനിക്കെന്താ സംസാരിക്കാൻ പറ്റാത്തെ.... ങ്ങീ.... ങ്ങീ ... എന്റെ സംസാര ശേഷി പോയെ... അമ്മ "പാറു (ആത്മ ) സംസാര ശേഷി പോയ വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ആരോ ഡോറ് തുറക്കുന്ന ശബ്ദം കേട്ടത്.... റൂമിൽ വെളിച്ചം പരന്നതും പാറു ചുറ്റും നോക്കി....മുമ്പിൽ മൂന്നാല് മസിൽ ചേട്ടന്മാർ... അവരിൽ ഒരുത്തനെ കണ്ടു പാറുവിനെ കോഴി കുഞ്ഞ് എണീറ്റു..... "ഓ ഗോഡ്.... ഇനി ഇവര് കുട്ട്യോളെ പിടിച്ചു കിഡ്നി എടുക്കുന്ന ടീം ആണോ .. അങ്ങനെ എങ്കിൽ എന്റെ കിഡ്നി "പാറു (ആത്മ) പാറു അവന്മാരെ ഒന്ന് നോക്കി.... "ദേ കൊച്ചേ ഞങ്ങൾക്ക് പണി ഉണ്ടാക്കാതെ അടങ്ങി ഒതുങ്ങി ഇരുന്നോ..."ഒരുത്തൻ ഒരുത്തൻ പാറുവിനോട് പറഞ്ഞു.... "മ്മ്മ്... മമ്മാമാമമാമ "പാറു "നീയെന്താ മൂളുന്നെ "അയാള് അയാള് ചോദിച്ചതും പാറു വായയിൽ ഒട്ടിച്ചിരിക്കുന്ന ടാപ്പിലേക്ക് കണ്ണ് കാണിച്ചു....

അയാള് കൂടെ ഉള്ളവനോട് കണ്ണ് കാണിച്ചു... അയാള് ചെന്നു പാറുവിന്റെ വായിൽ ഒട്ടിച്ചിരുന്ന ടാപ്പ് അയിച്ചു.... "ചേട്ടൻ സിംഗിൾ ആണോ "പാറു വായ തുറന്നും അവളുടെ വായിൽ നിന്നു വന്ന ചോദ്യം കേട്ടു അവിടെ നിന്ന ഗുണ്ടകൾ വായും പൊളിച്ചു നിന്നു.... "എടി കൊച്ചേ നിന്നെ തട്ടി കൊണ്ടു വന്നതാ... അല്ലാതെ കല്യാണം നടത്താൻ അല്ല " "അയിന്... ഇനി ഇപ്പൊ അതിനാണേലും എനിക്ക് വിരോധം ഇല്ല... കൂടെ ഒരു ഭർത്താവ് ഫ്രീ ഉണ്ട് "പാറു അവന്മാർ പാറുവിനെ വല്ല അത്ഭുത ജീവിയെ നോക്കും പോലെ നോക്കി.... "അതേയ് ഈ കെട്ടൊന്ന് അയിക്കുവോ... വേദന എടുക്കുന്നു "പാറു പാറു ചുണ്ട് ചുള്ക്കി പറഞ്ഞു.... "ഡീ ഞങ്ങളെ കണ്ടിട്ട് നിനക്ക് പൊട്ടന്മാർ ആണെന്ന് തോന്നുന്നുണ്ടോ " "അയ്യോ അമ്മയാണ് സത്യം എനിക്ക് തോന്നീല... അപ്പൊ നിങ്ങള് പൊട്ടനാമാർ ആയിരുന്നോ ..."പാറു "എവിടുന്ന് കിട്ടിയെടാ ഇതിനെ " പാറുവിനെ നോക്കി കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു.... "ചേട്ടാ... ചേട്ടാ ചേട്ടന്റെ പെങ്ങളെ പോലെ കണ്ടു ഈ കെട്ടൊന്ന് അഴിക്കുവോ... ഞാൻ ഓടി പോകില്ല ഗോഡ് പ്രോമിസ്..."പാറു പാറുവിന്റെ നിഷ്കളങ്കമായ മുഖം കണ്ടു അലിവ് തോന്നിയ ഗുണ്ടകൾ പാറുവിനെ കെട്ടഴിച്ചു.... " let's enjoy party time"പാറു പാറു അതും പറഞ്ഞു തുള്ളി കളിച്ചോണ്ട് നിന്നു....

"ഡീ നീ നിർത്തുന്നോ അതോ നിന്നെ കിട്ടിയിടണോ " അയാള് അലറിയതും പാറു അടങ്ങി നിന്നു... അവൾക്ക് ചുറ്റുമായാണ് അവരുരുന്നത്.... "അതേ നമുക്ക് എന്തേലും ഗെയിം കളിക്കാം "പാറു "നിന്നെ ഇവിടെ ടൂർ കൊണ്ടുവന്നതല്ല " "അതെന്താ കിഡ്നാപ് ചെയ്‌താൽ കളിക്കാൻ പറ്റില്ലേ.... നമുക്ക പുതിയൊരു ഹിസ്റ്ററി മേക്കാം "പാറു "എന്തോന്ന് " "ചരിത്രം നിർമിക്കാം എന്ന് "പാറു "എന്റെ പൊന്നു കൊച്ചേ ഒന്ന് മിണ്ടാതെ ഇരി"അയാള് അയാള് ദേഷ്യത്തോടെ പറഞ്ഞു..... "കണ്ടോ... കണ്ടോ എന്നെ തട്ടിക്കൊടുന്നിട്ട് എന്നോടൊരു സ്നേഹവും ഇല്ല .... ചേട്ടൻ aആണെന്നൊക്കെ വിചാരിച്ചത് വെറുതെയ .... എന്നോട് ഒരിഷ്ടവും ഇല്ല "പാറു പാറുവിന്റെ അലറൽ കണ്ടു അവരുടെ ഉള്ളിൽ ഉറങ്ങി കിടന്ന സഹോദര സ്നേഹം എഴുനേറ്റു.... "അയ്യോ മോള് കരയാതെ... പറ എന്ത് കളിയ കളിക്ക " "നമുക്ക് തൊട്ട് കളി കളിക്കാം "പാറു "അതൊക്കെ കൊച്ചു കുട്ടികളുടെ കളി അല്ലെ... മോളെ ഞങ്ങള് ഗുണ്ടകൾ ആണ് " അവര് ദയനീയ മായി അവളെ നോക്കി... "അപ്പൊ വീണ്ടും നിങ്ങൾക്ക് പെങ്ങളുടെ സ്നേഹത്തിനന് വില ഇല്ലല്ലേ "പാറു "പെങ്ങളെ " അതോടെ ലെവന്മാർ ഫ്ലാറ്റ്.....അവസാനം ആ ഒരു ഗോഡൗണിൽ പാറു ഗുണ്ടകളേം കൂട്ടി തൊട്ടു കളി കളിച്ചു.... "എനിക്ക് വിശക്കുന്നു "പാറു "മോളെ മോളുടെ ചിലവൊന്നും ഞങ്ങള് ഏറ്റെടുത്തില്ല " "അപ്പൊ ഏട്ടന്മാർ പെങ്ങൾക്ക് വേണ്ടി കണക്ക് പറയുവാണല്ലേ "പാറു "അയ്യോ കരയല്ലേ.... ഇപ്പൊ കൊണ്ടു വരാം.... എടാ രാജ അയാൾക്കൊന്ന് വിളിച്ചു വേഗം വരാൻ പറ "

"മോളെ പോലെ ഉള്ള ഒരു കൊച്ചിനെ തട്ടിക്കൊണ്ടു വരാൻ പറഞ്ഞു ആ ദുഷ്ടൻ എനിക്കൊന്നു കാണണം.... അവനോടൊക്കെ ദൈവം ചോദിക്കും " അയാള് തലയിൽ കൈ വച്ചു പറഞ്ഞു.... ------------- ദേവൻ കോളേജിലെ cctv ചെക്ക് ചെയ്‌ത ദേവന്റെ കണ്ണിൽ പാറു ശ്രുതിയെ പിന്തുടർന്നു പോകുന്നത് കണ്ണിൽ പെട്ടു.... ദേവന്റെ കണ്ണുകൾ ചുവന്നു... അവൻ ശ്രുതിയെ തിരഞ്ഞു ക്ലാസ്സിലേക്ക് പോയി..... അവൻ ചെന്നപ്പോൾ ശ്രുതി കൂട്ടുകാരുമായി ഓരോന്നു പറഞ്ഞു സംസാരിക്കായിരുന്നു..... "ശ്രുതി "ദേവൻ ദേവന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ടു എല്ലാവരുടെയും ശ്രദ്ധ അവരുടെ നേരെ ആയിരുന്നു..... "എ.... എന്താ സാർ "ശ്രുതി "പാർവതി എവിടെ "ദേവൻ "എനിക്കറിയില്ല സാർ "ശ്രുതി ഉള്ളിൽ ഉള്ള ഭയം പുറത്തു കാണിക്കാതെ ശ്രുതി പറഞ്ഞു.... "ഡീ പുന്നാര മോളെ... മര്യാദക്ക് പറ... പാർവതി എവിടെ... അവള് നിന്റെ പിറകെ പോരുന്നത് cctv യിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്...." അത് കേട്ടതും ശ്രുതി ഞെട്ടി.... "ഇല്ല.... ഇല്ല സാർ സാറിന് തെറ്റ് പറ്റിയതാകും "ശ്രുതി "ഡീ മര്യാദക്ക് ചോദിക്കുവാ അവളെവിടെ "ദേവൻ ദേവൻ ശ്രുതിക്ക് നേരെ ചെന്നു അലറിയതും അവള് പേടിച്ചു പോയിരുന്നു.... "ഞാൻ പറയാം... അവളെ അവളെ അവർ കൊണ്ടു പോയി "ശ്രുതി "ആര് "ദേവൻ "ആ സൈമണും ആളുകളും "ശ്രുതി ശ്രുതി പേടിച്ചു കൊണ്ടു പറഞ്ഞു....

"അവളവിടെ ഇല്ല എങ്കിൽ പുന്നാര മോളെ വെറുതെ വിടില്ല ഞാൻ നിന്നെ "ദേവൻ ദേവൻ അത്രയും പറഞ്ഞു വേഗം അനുവും ആദിയും കണ്ണനും നിൽക്കുന്നിടത്തേക്ക് പോയി.... "ദേവാ എന്തായി "കണ്ണൻ "ആരാടാ ഈ സൈമൺ... അവന്റെ ആളുകളാണ് അവളെ പിടിച്ചോണ്ട് പോയത്... ഇതിന് പിന്നിൽ ആ ശ്രുതിയാണ് "ദേവൻ "ശ്രുതിയോ... അവള് കുറെ കാലം ആയി പാറുവിനെ ഓരോന്നു പറഞ്ഞു സങ്കടപ്പെടുത്തുന്നു... പക്ഷെ ഇങ്ങനെ ഒക്കെ അവള് ചെയ്യുവോ "അനു "ദേവാ എനിക്കറിയാം സൈമൺ അവനെവിടെ ഉണ്ടാകും എന്ന്... നമുക്കവിടെ വരെ പോകാം "ആദി ആദി പറഞ്ഞതും ദേവനും കണ്ണനും ആദിയും അനുവിനെ കോളേജിൽ നിർത്തി സൈമണിന്റെ താവളത്തിലേക്ക് വിട്ടു.... --------- "മോളെ കുറച്ചൂടെ കഴിച്ചോ " ഒരു തവി ബിരിയാണി കൂടെ പ്ളേറ്റിലേക്ക് ഇട്ടു അയാള് പാറുവിനോട് പറഞ്ഞു..... "വേണ്ട ചേട്ടാ വയർ നിറഞ്ഞു "പാറു നിങ്ങൾക്കിപ്പോൾ തോന്നും ഇവളെ തട്ടി കൊണ്ടു വന്നത് തന്നെ അല്ലെ എന്ന്... സത്യായിട്ടും ആണ് മൂന്നാല് പേർക്കുള്ള ബിരിയാണി എല്ലാം അകത്താക്കി പാറു എണീറ്റു..... "ഇനി നമുക്ക് അക്കുത്തി കുത്താന കളിക്കാം "പാറു പാറു സൈമണിന്റെ കയ്യിൽ ഉള്ള ഷാൾ വാങ്ങി തലയിൽ കെട്ടി പറഞ്ഞു.... "അതെങ്ങനെയ കൊച്ചേ " പാറു കളിക്കേണ്ട രീതി പറഞ്ഞു കൊടുത്തു....

എല്ലാരും വട്ടത്തിൽ ഇരുന്നു കളിക്കുന്ന സമയത്താണ് ആരോ ഡോറ് തള്ളി തുറന്നു വന്നത്.... അതോടെ സൈമണും ഗുണ്ടകളും ചാടി എണീറ്റു... പാറു നോക്കിയപ്പോൾ മുമ്പിൽ ദേവനും ആദിയും കണ്ണനും..... "എടാ നീയൊക്കെ ആരാടാ "സൈമൺ "എടി പാറു എന്താ ഇതൊക്കെ "ആദി ആദി വായും പൊളിച്ചു നിന്നു ചോദിച്ചു.... "എടാ ആദി വാടാ... ഇതൊക്കെ എന്റെ ചേട്ടൻമാരാ.... ഇതെന്റെ സൈമൺ അച്ചായൻ... ഇത് രായപ്പണ്ണൻ... ഇത് മസിൽ ചേട്ടൻ... പിന്നെ ഇത് രമേശ്‌ ഇത് സുരേഷ് "പാറു പാറു എല്ലാവരെയും പരിചയപ്പെടുത്തി..... "ഡീ ഇത് നിന്നെ കിഡ്നാപ്പ് ചെയ്തതാണോ അതോ നീ പിക്നിക്കിന് വന്നതാണോ "ആദി "നീയൊക്കെ ആരാടാ.... മോളെ ഇവന്മാരൊക്കെ ആരാ... കൊട്ടേഷൻ വേണേൽ ഞങ്ങള് എടുക്കാം "സൈമൺ "അയ്യോ ചേട്ടാ ഇതൊക്കെ എന്റെ സ്വന്തം ആളുകളാണ്.... കണ്ണേട്ടാ അനു വന്നില്ലേ "പാറു "പിന്നെ... നീ നിന്റെ കുഞ്ഞമ്മേടെ വീട്ടിലേക്ക് ടൂർ വന്നതല്ലേ "ദേവൻ ദേവൻ പല്ല് കടിച്ചു ചോദിച്ചു..... "ഇങ്ങേരെ ഇന്ന് ഞാൻ... ചേട്ടന്മാരെ ഇയാളെ കൊണ്ട് വലിയ ശല്ല്യം ആണ്... പെങ്ങളുടെ നിവേദനം കേൾക്കില്ലേ "പാറു "ആരാ മോളെ അത് " "എന്റെ കെട്ടിയോൻ "പാറു "അളിയാ " അതും പറഞ്ഞു അവര് ദേവന്റെ അടുത്തേക്ക് പോയി....

"ആരാ നിങ്ങളെ ഈ കൊട്ടേഷൻ ഏൽപ്പിച്ചേ "ദേവൻ "രുദ്രൻ എന്നോ മറ്റോ ആണ് പേര് പറഞ്ഞത് നേരിട്ട് കണ്ടിട്ടില്ല... അവരുടെ പെങ്ങളും അയാലും ഫോണിലൂടെ ആണ് സംസാരിച്ചത് " വീണയെ ഒരിക്കലും ദേവൻ പ്രതീക്ഷിച്ചിരുന്നില്ല.... ദേവന് കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായിരുന്നു.... "എന്നാ നിങ്ങള് പൊക്കോ എന്നെ ചേട്ടനാമാർ വിട്ടോളും "പാറു "അയ്യോ മോള് പൊക്കോ "സൈമൺ "അപ്പൊ നിങ്ങൾക്കെന്നെ miss ചെയ്യൂലെ "പാറു "ആ വിഷമം ഞങ്ങള് കഴിച്ചോണ്ട് തീർത്തോളാം... അളിയാ ദയവായി ഇനി ഇതിനെ പുറത്തേക്കൊന്നും ഇറക്കരുത് സൈമൺ ദേവന് നേരെ കൈ കൂപ്പി പറഞ്ഞു... കണ്ണൻ എല്ലാം കണ്ടു പൊരിഞ്ഞ ചിരി ആയിരുന്നു.... ദേവൻ പാറുവിനെ വലിച്ചോണ്ട് പോയി... പിറകെ ഗുണ്ടകളോട് റ്റാറ്റ പറഞ്ഞു ആദിയും.... "ഞാൻ വരാട്ടോ "പാറു പാറു പോകുന്നതിന്റെ ഇടയിൽ വിളിച്ചു പറഞ്ഞു.... "ഞങ്ങള് താമസം മാറി " അവന്മാർ തലയിൽ കൈ വച്ചു പറഞ്ഞു.... ----------- ദേവൻ "നിങ്ങളൊക്കെ എന്തിനാ വന്നേ... നല്ല കളിയായിരുന്നു "പാറു "നിനക്ക് ഭ്രാന്തമാണോടി... അവളെ അവന്മാർ വല്ലതും ചെയ്യുവോ എന്ന പേടിയിൽ ആയിരുന്നു ഇവിടെ മനുഷ്യൻ... നിനക്കിത്തിരി ബുദ്ധി പോലും ഇല്ലേ പാർവതി "ദേവൻ "ഇയാള് പറയുന്നത് കേട്ടാൽ തോന്നും ഞാൻ അവരോട് എന്നെ തട്ടിക്കൊണ്ടു പോകാൻ പറഞ്ഞതാണെന്ന് "പാറു "ഓ രണ്ടും ഒന്ന് നിർത്തുവോ... ഇപ്പൊ നമുക്ക് പോകാം "കണ്ണൻ കണ്ണൻ രണ്ടിനെയും മാറ്റി...

എല്ലാം വീട്ടിലേക്ക് വിട്ടു.. അങ്ങനെ തട്ടിക്കൊണ്ടു പോകലും മോചനവും സടപടെ ആയിരുന്നു ... വീട്ടിൽ എത്തിയപ്പോൾ അമ്മമാരെല്ലാം (പാറുവിന്റെ ദേവന്റെ ആദിയുടെ) "മോളെ " എല്ലാരും കോറസ് പാടി ഓടി വന്നു... കൂടെ അനുവും സയനയും നമ്മുടെ നമിയും ഉണ്ടായിരുന്നു... "നീ എവിടെ ആയിരുന്നെടി "പോരാളി "നിനക്കൊന്നും പറ്റിയില്ലല്ലോ "ദേവന്റെ അമ്മ "അവർക്കെന്തേലും പറ്റിയോ എന്ന് ചോദിക്ക് "ആദി പാറു പല്ല് കടിച്ചു ആദിയെ നോക്കി......ആദി നടന്നത് മുഴുവൻ പറഞ്ഞു... എല്ലാം അവളെ വായും പൊളിച്ചു നോക്കി... പാറു അതെല്ലാം പുച്ഛിച്ചു റൂമിലേക്ക് പോയി.... ----------- രുദ്രൻ പാറുവിനെ കൊണ്ടുപോകാൻ ഗോഡൗണിൽ എത്തിയ രുദ്രൻ കാണുന്നത് താടക്ക് കയ്യും കൊടുത്തിരിക്കുന്ന ഗുണ്ടകളെ ആണ്.... "അവളെവിടെ "രുദ്രൻ "നീയാരാടാ "സൈമൺ "ഞാൻ രുദ്രൻ... പറഞ്ഞ ക്യാഷ് ഉണ്ട്.. അവളെ ഇങ്ങ് കൊണ്ടുവാ "രുദ്രൻ "അപ്പൊ നീ ആയിരുന്നല്ലേ ആ അവതാരം... ആർക്കും നിന്റെ ക്യാഷൊന്നും വേണ്ട... മേലാൽ ഇമ്മാതിരി സാധങ്ങളെ തട്ടിക്കൊണ്ടു വരാൻ ഏൽപ്പിച്ചാൽ "സൈമൺ "അവളെവിടെ "രുദ്രൻ രുദ്രൻ ദേഷ്യത്തോടെ ചോദിച്ചു.... "അവളെ അവളുടെ അവകാശികൾ കൊണ്ടു പോയി... ഇനി മോൻ ചെല്ലാൻ നോക്ക് " "ഡാ നീയൊക്കെ എന്താ എന്നെ പൊട്ടൻ ആക്കുവാണോ "രുദ്രൻ "കിടന്നു അലറാതെ പോകാൻ നോക്ക് " രുദ്രൻ എല്ലാവരെയും ഒന്ന് നോക്കി അവിടെ നിന്നും പോയി....വീട്ടിലേക്ക് കയറിയ അവനെ കാത്തു വീണ ഉണ്ടായിരുന്നു.... "എന്തായി അവളെവിടെ "വീണ വീണ രുദ്രനെ നോക്കി ചോദിച്ചു..... "നിന്റെ ഒറ്റ കാരണം കൊണ്ട ആ വിവരം കെട്ടവന്മാരെ ഞാൻ ഏല്പിച്ചേ... അവള് എന്തൊക്കെയോ അടവിറക്കി അവിടെ നിന്നു പോയി "രുദ്രൻ രുദ്രൻ അത്രയും പറഞ്ഞു വീണയെ ഒന്ന് കടുപ്പിച്ചു നോക്കി അവിടെ നിന്നും പോയി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story