മാഷ്‌ടെ സ്വന്തം: ഭാഗം 4

mashde swantham

എഴുത്തുകാരി: നിഴൽ

പാറുവിന്റെ പിറകെ പോയ അനു അവളെ കാണാതെ വന്നപ്പോൾ എല്ലായിടത്തും തിരയാൻ തുടങ്ങി... അപ്പോഴാണ് കോളേജിലെ മരച്ചുവട്ടിൽ എങ്ങോട്ടോ നോക്കി ഇരിക്കുന്ന പാറുവിനെ അവള് കണ്ടത്... അനു ഒരു ചിരിയോടെ അങ്ങോട്ട് പോയി....അനു അവളുടെ അടുത്ത് എത്തിയതൊന്നും അവള് അറിഞ്ഞില്ല... പാറുവിന്റെ നോട്ടം പോകുന്ന ഇടത്തേക്ക് നോക്കിയ അനുവിന്റെ കിളികൾ റ്റാറ്റ പറഞ്ഞു പോയി.... "ഡീ.... നീ ഇവിടെ സങ്കടപ്പെട്ട ഇരിക്കാവും എന്ന് കരുതി നിന്നെ സമാധാനിപ്പിക്കാൻ വന്ന എന്നേ നീ തേച്ചില്ലേ "അനു "സങ്കടപ്പെട്ടിരുക്കുവേ.... എന്തിന്... നീ അങ്ങോട്ട് നോക്കിയേ അതിൽ ഏതാ എന്റെ പ്രാണനാഥൻ എന്ന് തിരയുകയാ ഞാൻ "പാറു "അപ്പൊ നിനക്ക് ഏട്ടൻ പറഞ്ഞതിൽ ഒന്നും സങ്കടം ഇല്ലേ "അനു "ഓ പിന്നെ നീ കേട്ടിട്ടില്ലേ റോഡിൽ കൂരച്ചോണ്ട് നിൽക്കുന്ന പട്ടികളെ എല്ലാം കല്ലെറിഞ്ഞ് ഓട്ടിക്കാൻ നിന്നാൽ നമ്മളുടെ ലക്ഷ്യം നേടാൻ കഴിയില്ല.... അത് പോലെയാ അങ്ങേരുടെ കാര്യം

"പാറു "ഡീ നീ എന്റെ ഏട്ടനെ പട്ടി എന്ന് വിളിച്ചതൊന്നും അല്ലല്ലോ "അനു "ഏയ്‌ ഞാൻ അങ്ങനെ ചെയ്യുവോ "പാറു "ചെയ്യും അതോണ്ടല്ലേ ചോദിച്ചേ "അനു "നീ നോക്കിക്കോടി നിന്റെ ഏട്ടൻ ആ അസുരൻ ഇല്ലേ... അങ്ങേർക്കിട്ട് ഞാൻ ഒരു പണി കൊടുക്കും "പാറു "അങ്ങോട്ട് ചെന്ന് കേറി കൊടുക്ക് "അനു "അല്ലെടി അതൊക്കെ പോട്ടെ... ആ രുദ്രൻ എന്താ ഇവിടെ "പാറു "അറിയില്ലെടി... അവൻ ഇവിടെ നിനക്ക് എങ്ങാനും പാര ആകുമോ...."അനു "ഏയ്‌ അതൊന്നും ഉണ്ടാവില്ല "പാറു അനു ചോദിച്ചതിലും കാര്യം ഉണ്ടെന്ന് അവൾക്ക് തോന്നി.... പാറു പ്ലസ്റ്റൂവിൽ പഠിക്കുമ്പോൾ രുദ്രൻ അവള് പഠിക്കുന്ന സ്കൂളിന്റെ അടുത്തുള്ള കോളേജിൽ ആയിരുന്നു.... ഒരു ദിവസം അവള് സ്കൂൾ വിട്ട് വരുന്ന വഴി അവളെ പ്രൊപ്പോസ് ചെയ്തു..... പാറു പിന്നെ ആസ്ഥാന കോഴി ആയത് കൊണ്ട് അത് വേണ്ടെന്ന് വച്ചു.... പിന്നീട് അങ്ങോട്ട് അവളുടെ പ്ലസ് ടു കഴിയുന്നത് വരെയും രുദ്രൻ ഇഷ്ടം പറഞ്ഞു പിറകെ നടന്നു....

പാറു ഒരു mind പോലും കൊടുത്തില്ല.... ഇപ്പൊ ദേ കോളേജിലും... "നീ എന്താടി ആലോചിക്കുന്നെ "അനു എന്തോ ചിന്തിച്ചു കണക്ക് കൂട്ടുന്ന പാറുവിനെ നോക്കി അനു ചോദിച്ചു...... "അതൊക്കെ ഉണ്ട്"പാറു "സത്യം പറഞ്ഞു തന്നോ... ആർക്കുള്ള പണിയ "അനു "കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല "പാറു പാറു ഗമയിൽ പറഞ്ഞു അവിടെ നിന്നും ക്ലാസിലേക്ക് നടന്നു.... "എന്റെ കൃഷ്ണ.... ബുദ്ധിയില്ലാത്ത കൊച്ചാണ്.... ആരുടെയെങ്കിലും കയ്യിൽ നിന്ന് ഇരന്നു വാങ്ങേണ്ടി വരല്ലേ "അനു അനു പാറു പോയ വഴിയേ നോക്കി നെടുവീർപ്പിട്ട് പറഞ്ഞു..... - ദേവൻ ക്യാന്റീനിൽ കുറച്ചു നേരം ചിലവഴിച്ച ദേവൻ റൂമിലേക്ക് പോകുവായിരുന്നു... അപ്പോഴാണ് ആരോ അവനെ തട്ടിയത്.... "സോറി ഞാൻ അറിയാതെ... ഒന്നും പറ്റിയില്ലല്ലോ " ആ പെൺ കുട്ടി ദേവനെ നോക്കി ചോദിച്ചു... "ഏയ്‌ ഇല്ല... തനിക്കോ... താൻ ഈ കോളേജിൽ ആണോ പഠിക്കുന്നെ "ദേവൻ "അയ്യോ ഞാൻ സ്റ്റുഡന്റ് ഒന്നും അല്ല...

ഞാൻ ഇവിടേ പുതുതായി വന്ന ടീച്ചർ ആണ്... കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ആണ് " "ആഹാ കൊള്ളാല്ലോ... എന്താ തന്റെ പേര്"ദേവൻ "ഞാൻ വീണ വിശ്വനാഥ് " "അപ്പൊ താൻ പ്രിൻസി മാഡത്തിന്റെ "ദേവൻ ദേവൻ സംശയത്തോടെ ചോദിച്ചു... "മകളാണ് "വീണ വീണ ഒരു ചിരിയോടെ പറഞ്ഞു... "എന്നാ ശരി വീണ .... എനിക്ക് ഇത്തിരി തിരക്കുണ്ട്... പിന്നെ കാണാം...All the best"ദേവൻ ദേവൻ വീണക്ക് വിഷ് കൊടുത്ത് അവിടെ നിന്നും അവന്റെ റൂമിൽക്ക് നടന്നു...  പാറു വീട്ടിൽ എത്തിയ പാറു ഉമ്മറത്ത് ഇരുന്നു ചിന്തയിൽ ആണ്... പ്രതികാരം ചെയ്തേ പറ്റൂ... എന്ത് ചെയ്യും... വീട്ടിൽ കയറി ഇരുട്ടടി അടിച്ചാലോ.... ഇല്ലേൽ വേണ്ട അങ്ങേരെ കൈ കൊണ്ട് അറിഞ്ഞ് ഒന്ന് തന്നാൽ ഞാൻ പടമാവും... എന്തേലും കിട്ടാണ്ടിരിക്കില്ല.... അപ്പോഴാണ് മുറ്റത്തെ ചാമ്പക്ക മരത്തിൽ ഉള്ള ഒരു കുല ചുവന്ന ചാമ്പക്ക കണ്ണിൽ പെട്ടത്...

"പ്രതികാരം ഒക്കെ പിന്നെ ഇപ്പൊ ഇത്‌ തട്ടാം "പാറു പാറു അതും പറഞ്ഞു ചാമ്പക്ക മരത്തിന്റെ അടുത്തുള്ള മാവിൽ വലിഞ്ഞ് കയറി...അതിന്റെ കൊമ്പിൽ നിന്നാൽ പെട്ടന്ന് പറിക്കാം... അവള് ഏന്തി വലിഞ്ഞു ചാമ്പക്ക പൊട്ടിച്ചു.... എന്നിട്ട് താഴേക്ക് ഒറ്റ ചാട്ടം... മുമ്പിൽ നിൽക്കുന്ന ആളുകളെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥ.... "നിങ്ങള് എന്താ ഇവിടേ "പാറു "വന്നത് കൊണ്ട് പലതും കാണാൻ പറ്റി... കുരങ്ങന്റെ ജന്മം തന്നെ "ആദി "അത് പിന്നെ ഞാൻ "പാറു പാറു അതും പറഞ്ഞു നിന്ന് ഇളിച്ചു കൊടുത്തു.... "അല്ല നിങ്ങളെന്താ ഇവിടേ "പാറു "ഓ പിന്നെ... ഇങ്ങോട്ട് വരാൻ നിന്റെ പെർമിഷൻ വേണമല്ലോ "അനു "എടി അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചേ

 "പാറു "വേണ്ട പാറു... എന്നാലും നിനക്ക് ഞങ്ങൾ വന്നത് പിടിച്ചില്ല അല്ലെ.... ഞങ്ങള് പോകുവാ... എന്നൊക്കെ പറയും എന്ന് മോള് വിചാരിക്കേണ്ട... ആന്റി എന്താ സ്പെഷ്യൽ "അനു എന്നും ചോദിച്ചു അനു വീട്ടിലേക്ക് കയറി... പാറു വായും പൊളിച്ചു നിന്നു... പിറകെ അവളും ഓടി... അകത്ത് ചെന്നപ്പോൾ കണ്ടത് പോരാളിയോട് കത്തി വച്ചു ഇരിക്കുന്ന ആദിയെയും അനുവിനെയും ആണ്.... "മക്കളെ നിങ്ങൾക്ക് ചായ എടുക്കട്ടെ "പോരാളി "ആയിക്കോട്ടെ "ആദി "പഞ്ചസാരക്ക് ഒക്കെ എന്താ വില"പാറു പാറു മേലോട്ട് നോക്കി പറഞ്ഞു... "എച്ചി എന്നും എച്ചി തന്നെ "അനു, ആദി "തേഞ്ഞ് "പാറു പാറു ഇളിച്ചോണ്ട് പറഞ്ഞു... അനുവും ആദിയും പാറുവും ഇരുന്നു ചായ കുടിക്കാൻ തുടങ്ങി.... അപ്പോഴാണ് ശിവറാം അങ്ങോട്ട് വന്നത്... "ആഹാ മക്കള് എപ്പോ വന്നു "ശിവറാം "എപ്പോ പോകുന്നു എന്ന് ചോദിക്ക് അച്ഛേ "

പാറു അത് കേട്ടതും ഭവാനി അവളെ കണ്ണുരുട്ടി.... പാറു ചായ ഊതി കുടിക്കുന്ന പോലെ കാണിച്ചു..... "അങ്കിളേ ഞങ്ങള് വന്നത് ഒരു കാര്യത്തിന...നാളെ അച്ചമ്മേടെ പിറന്നാൾ ആണ്... ചെറിയ ഒരു ആഘോഷം ഉണ്ട്... ഇവളെ കൂടെ വിളിക്കാൻ വന്നത"അനു "അയ്യോ ഞാൻ ഒന്നും ഇല്ല...അവിടെ ആ അസുരൻ കാണും "പാറു പാറു ചാടിക്കയറി പറഞ്ഞു..... "അസുരനോ "ഭവാനി, ശിവറാം, ആദി "അതില്ലേ ദേവേട്ടനെ ആണ് ഇവള് അസുരൻ എന്ന് പറയുന്നത്... ദേവേട്ടൻ ആണ് ഞങ്ങടെ സാർ... ഇവളും ദേവേട്ടനും തമ്മിൽ ഭയങ്കര കൂട്ടാണ്... അല്ലെടി പാറു"അനു "ദേ എന്റെ വായെന്ന് കേൾക്കുവേ... അങ്ങേരെ പോലുള്ളവരോടൊന്നും ഞാൻ കൂട്ട് കൂടാറില്ല "പാറു "അയ്യോ മതി തർക്കിച്ചത്.... മക്കളെ ഇവളെ ഞാൻ നാളെ അയക്കാം... തീർന്നില്ലേ പ്രശ്നം"ശിവറാം "അയ്യോ അങ്കിളേ നാളെ അല്ല... ഇവളെ ഇപ്പൊ കൂട്ടി കൊണ്ട് പോകാൻ ആണ് ഞങ്ങള് വന്നത്... വീട്ടിൽ എല്ലാവരും ഇവളെ കാണാൻ കാത്തിരിക്കുവാ...

അനുവിന്റെ അടുത്ത് നിന്നും വീരശൂര പരാക്രമിയെ കുറിച്ച് കേട്ടിട്ടുള്ള വീട്ടുകാർ ഇവളെ കാണാൻ നടക്കുവാ"ആദി "ശോ ഫാൻസിന്റെ ഒക്കെ ഒരു കാര്യം "പാറു "അയ്യടാ "അനു "അത് മക്കളെ ഇവളെ നാളെ ആക്കിയാൽ പോരെ "ഭവാനി "പ്ലീസ് ആന്റി... ഇതിനെ കൊണ്ട് പോയ പോലെ ഞങ്ങള് തിരിച്ചേൽപ്പിച്ചോളാം"അനു "അവള് തിരിച്ചെത്തും എന്ന് എനിക്ക് ഉറപ്പ...പക്ഷെ നിങ്ങടെ വീട്ടിൽ ആരെല്ലാം ബാക്കി കാണും എന്ന് ഓർത്ത എന്റെ വിഷമം"ഭവാനി "അമ്മേ "അമ്മേ പാറു ചിണുങ്ങി വിളിച്ചു... "പാറൂട്ടി എന്നാ മോള് പോയിട്ട് വാ കുരുത്തക്കേട് ഒന്നും കാണിക്കരുത് "ശിവറാം പാറു ചിരിച്ചോണ്ട് തലയാട്ടി അകത്തേക്ക് പോയി റെഡിയായി വന്നു...എല്ലാവരും അവളെ അടിമുടിയൊന്ന് നോക്കി.... "ഈശ്വര എന്റെ മോള് തന്നെ അല്ലെ ഇത്‌"ഭവാനി "നിങ്ങളൊക്കെ എന്താ എന്നേ ഇങ്ങനെ നോക്കുന്നെ "പാറു "ഭവതിയെ ഈ ഒരു കോലത്തിൽ കാണുന്ന പതിവില്ലാലോ

"അനു "ശരിയാ... ഒരു കുട്ടിട്രൗസറും ഇട്ട് നടക്കുന്ന നീ ഒതുക്കത്തിൽ ഉള്ള ഡ്രെസ്സൊക്കെ ഇടുന്നത് കണ്ടാൽ ആരായാലും ഇങ്ങനെ നോക്കും "ഭവാനി അനുവിന്റെ പിറകെ പോരാളിയും പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.. പാറു അതൊക്ക പുച്ഛിച്ചു വിട്ടു.... അച്ഛയോടും അമ്മയോടും പറഞ്ഞു അവള് അനുവിന്റെയും ആദിയുടെയും കൂടെ അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു..... "എടി അവിടെ ആരൊക്കെ ഉണ്ടാകും "പാറു പോകുന്ന വഴിക്ക് അനുവിനോട് ചോദിച്ചു.... "അവിടെ ഇപ്പൊ ഞങ്ങടെ അച്ഛനും അമ്മയും പിന്നെ ദേവേട്ടന്റെ അച്ഛനും അമ്മയും പിന്നെ അച്ഛമ്മയും മാത്രേ ഒള്ളൂ "ആദി കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവരുടെ വണ്ടി ഒരു വലിയ തറവാടിന് മുമ്പിൽ നിർത്തി... പാറു ആദ്യമായാണ് അങ്ങോട്ട് പോകുന്നത്.... അത് കൊണ്ട് തന്നെ അവള് ആകെമാനം അവിടെ ഒന്ന് കണ്ണോടിച്ചു....

പഴമ തോന്നിക്കുന്ന എന്നാൽ പുത്തൻ എന്ന് തോന്നിക്കുന്ന മിനുക്കു പണികൾ ആയിരുന്നു ആ വീടിന്റെ... മുറ്റത്ത് ഒരു മുത്തശ്ശി മാവുണ്ട്....അതിന്റെ താഴെയുള്ള ഇരിപ്പിടത്തിൽ ഇലകൾ വീണു കിടക്കുന്നു.... "ഡീ അവിടെ നിൽക്കാതെ വാ... എല്ലാരും നിന്നെ കാണാൻ കാത്തിരിക്കുവ "അനു അനു പാറുവിനെ വലിച്ചോണ്ട് നടന്നു.... "അമ്മേ... വല്യമ്മേ.... ഇങ്ങോട്ട് വന്നേ... ദേ ആളെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് "അനു അനുവിന്റെ ശബ്ദം കേട്ട് രണ്ട് സ്ത്രീകൾ അങ്ങോട്ട് വന്നു... "അമ്മേ ഇതാണ് എന്റെ പാറു... നമ്മുടെ ദേവേട്ടൻ പറഞ്ഞ ഭദ്രകാളി "അനു അനുവിന്റെ വർത്താനം കേട്ട് പാറു അവളെ ഒന്ന് നോക്കി.... "എന്റെ മോളെ കാണാൻ ഞങ്ങൾ കുറെ നാളായി നിൽക്കുന്നു... നല്ല സുന്ദരി കൊച്ച് "ദേവന്റെ അമ്മ "ഫുൾ പൂട്ടിയ അമ്മേ "അനു പാറു അനുവിനെ നോക്കി പല്ല് കടിച്ചു.... "മോളെന്താ ഒന്നും മിണ്ടാത്തെ...ഇവള് പറയുന്ന പാറു നല്ല കാ‍ന്താരി മുളക് ആണല്ലോ "അനുവിന്റെ അമ്മ "ഒന്നുല്ല ആന്റി.....

ഇവള് ചുമ്മാ ഓരോന്ന് എന്നേ കുറിച്ച് പറയുന്നത"പാറു പാറു ചിരിച്ചോണ്ട് പറഞ്ഞ്... "എന്താ ഇവിടേ " ശബ്ദം കേട്ട് എല്ലാവരും നോക്കി... അപ്പോഴുണ്ട് ഹാളിലൊരു ദേവൻ... പാറുനെ കണ്ടതും അവൻ അവളെ ഒന്ന് നോക്കി.... "ഇവിടേ ഉണ്ടായിരുന്നോ മഹാൻ... ഇയാൾക്കിട്ട് ഒരു പണി കൊടുത്താലോ... ആക്റ്റ് പാറു ആക്റ്റ് "പാറു (ആത്മ ) ദേവൻ പാറുവിനെ നോക്കിയെങ്കിലും പാറു സങ്കടം ഫിറ്റ് ചെയ്ത് തലയും താഴ്ത്തി നിന്നു.... ദേവന് അത് കണ്ടപ്പോൾ എന്തോ പോലെ ആയി.... പാറു എല്ലാരോടും പെട്ടന്ന് തന്നെ കൂട്ടായി.... എല്ലാവരോടും വളരെ സ്നേഹത്തോടെ ആണ് സംസാരിച്ചത്.... എന്നാൽ ദേവനെ കാണുമ്പോൾ മാത്രം തകർത്ത് വിഷാദം അഭിനയിക്കും... "പാറു നീ വന്നേ...നിനക്ക് ഞൻ വീടൊക്കെ കാണിച്ചു തരാം"അനു "അതിന് മുമ്പ് എനിക്കൊന്ന് വാഷ് റൂമിൽ പോണം "പാറു അനു പാറുവിനെ വാഷ് റൂമിലേക്ക് ആക്കി....അപ്പോഴാണ് അനുവിനെ അമ്മ വിളിച്ചത്....

"എടി പാറു...അമ്മ വിളിക്കുന്നുണ്ട്... നീ മുകളിലേക്ക് നടക്ക്.... ഞാൻ വരാവേ"അനു പാറു മറുപടി പറയും മുമ്പ് അനു അവിടെ നിന്നും പോയി.... പാറു ഒരു ചിരിയോടെ മുകളിലേക്കുള്ള പടികൾ കയറി.... പിറകെ ആരോ ഉള്ള പോലെ തോന്നിയ പാറു തിരിഞ്ഞു നോക്കി... പക്ഷെ ആരും ഉണ്ടായിരുന്നില്ല.... "ഈശ്വര ഇനി സിനിമയിൽ ഒക്കെ കാണുന്ന പോലെ ഈ തറവാട്ടിൽ വല്ല പ്രേത ബാധയും കാണുമോ "പാറു *"ഓം സർവസ്വരൂപേ സർവേശേ സർവശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"* പാറു മനസ്സിൽ ദുർഗമന്ത്രം ജപിച്ചു മുന്നോട്ട് നടന്നു.. പെട്ടന്നാൽ അവളുടെ ഇടുപ്പിൽ പിടിച്ചു ആരോ അവളെ അയാളിലേക്ക് വലിച്ചത്... പേടിച്ച് അലറി വിളിക്കാൻ നോക്കിയപ്പോഴേക്കും അവളുടെ വായ അയാൾ കൈ കൊണ്ട് മൂടിയിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story