മാഷ്‌ടെ സ്വന്തം: ഭാഗം 40

mashde swantham

എഴുത്തുകാരി: നിഴൽ

ശോ ചേട്ടന്മാരുടെ കൂടെ നിന്നാൽ മതിയായിരുന്നു... വല്ല ബിർലയോ അമ്പാനിയോ ഒക്കെ പോട്ടെ ഒരു ദാവൂദ് എങ്കിലും ആകാവായിരുന്നു😒.... "ഡീ പാറു നീ എന്താ ആലോചിക്കുന്നെ "അനു "ആരാടി അങ്ങേരോട് എന്നെ വിളിച്ചോണ്ട് വരാൻ പറഞ്ഞത് "പാറു "എടി നിന്നെ അവര് തട്ടിക്കൊണ്ടു പോയതാ "സയന "അയിന്... ഞാൻ നന്നായി പൊളിച്ചടുക്കി....ഇനി എന്നോട് കളിക്കേണ്ട... എന്റെ ആങ്ങളമാര് ഗുണ്ടകൾ ആണ്😎"പാറു "ആങ്ങളയോ "അനു "യായ "പാറു "എടി ഒരു കാര്യം പറയാൻ മറന്നു "അനു "എന്താ "പാറു "എടി ആ നമിടെ തലക്കാരോ അടിച്ചെന്ന തോന്നുന്നേ "അനു "തലകകടിക്കെ "പാറു "ഹാടി... അവളിന്ന് എന്നോട് സോറി ഒക്കെ പറഞ്ഞു... ഇനി നമ്മളെ ഒന്നും ഉപദ്രവിക്കില്ല എന്ന് "അനു "ശോ ആദ്യായിട്ട ഞാൻ ഉപദേശിച്ചു ഒരുത്തി നന്നാവുന്നേ 🙈"പാറു "നീയോ എപ്പോ "സയന പാറു അന്ന് നടന്നത് മുഴുവൻ പറഞ്ഞു... "നീ ഇത്രയും ഭയങ്കരി ആയ വിവരം ഞാൻ അറിഞ്ഞില്ല "അനു "ഇതൊക്കെ എന്ത്... ഇനിയും കാണാൻ കിടക്കുന്നു 😎"പാറു "വോ... വേണ്ട 😁"അനു, സയന അനുവും പാറുവും സയനയും ഓരോന്ന് സംസാരിച്ചു ഇരുന്നു..... ----------- ദേവൻ "എടാ ദേവാ... ആ വീണ എന്തിനാ പാറുവിനെ തട്ടിക്കൊണ്ടു പോകാൻ നോക്കിയേ "കണ്ണൻ "അപ്പൊ അത് നിനക്കറിയില്ലേ.... ഇവനോട് അവൾക്ക് ഒടുക്കത്തെ പ്രേമം....

ഈ പൊട്ടൻ അവളെ സംശയിച്ചത് പോലും ഇല്ല... ഒന്നുല്ലേലും ആ രുദ്രന്റെ പെങ്ങൾ ആണെന്ന് എങ്കിലും ഓർക്കാമായിരുന്നു "ആദി "അങ്ങനെ പറയരുത്... നിന്റെ പെങ്ങൾ അനു എന്ത് ഡീസന്റ് നീയോ😬"കണ്ണൻ "ആ പട്ടിയേക്കാളും നല്ലത് ഞാൻ ആണ് 😨"ആദി "ഡാ നാറി എന്റെ പെണ്ണിനെ പറഞ്ഞാൽ ഉണ്ടല്ലോ "കണ്ണൻ "പറഞ്ഞാൽ നീ എന്തോ ചെയ്യും... ഈ എന്താ 😱... നിന്റെ പെണ്ണോ "ആദി ആദി കണ്ണനെ ഞെട്ടി നോക്കി... ദേവനും വായും പൊളിച്ചു കണ്ണനെ നോക്കി.... "എടാ ദേവാ ഞാൻ കേട്ടത് അല്ലെ നീ കേട്ടെ "ആദി "തീർച്ചയായും "ദേവൻ "പിടിക്കെടാ ഈ നാറിയെ... എടാ പറയെടാ എത്ര നാളായി ഈ അവിഹിതം തുടങ്ങിയിട്ട് "ആദി "എടാ ഇത് അങ്ങനെ അല്ല "കണ്ണൻ "എങ്ങനെ അല്ല "ദേവൻ "വൺ വേ ആട "കണ്ണൻ കണ്ണൻ ഇളിച്ചോണ്ട് പറഞ്ഞു.... "ഏത് വൺ വേ "ആദി "എടാ പൊട്ടാ അവന് മാത്രേ നോട്ടം ഒള്ളു എന്ന് "ദേവൻ "അല്ല വൺ വേ എന്നാൽ അതാണെന്ന് നിനക്കെങ്ങനെ അറിയാം "ആദി ആദി കണ്ണനെ വിട്ടു ദേവന് നേരെ തിരിഞ്ഞു.... "അതിന് ഇവിടെ പ്രസക്തി ഇല്ല😌"ദേവൻ "അങ്ങനെ ആണേൽ നിനക്ക് കൊള്ളാം... ഡാ നീ പറ എന്ന് തുടങ്ങിയതാ ഈ പ്രളയം "ആദി "അത് പിന്നെ അതെനിക്കറിയില്ല.... എന്നോ ആണ് "കണ്ണൻ "നീ അവളോട് പറഞ്ഞിട്ടുണ്ടോ "ദേവൻ "ഇല്ല... അവളെഞ്ഞേ ഒരു ആങ്ങളയായി ആണ് കാണുന്നത് എങ്കിൽ "കണ്ണൻ "അതിനിപ്പോ എന്താ അവളുടെ ഏട്ടന്റെ സ്ഥാനത്ത് നിന്നു നീ കല്യാണം നടത്തണം 😌"ആദി "ഈ നാറിയെ ഇന്ന് ഞാൻ😬

"കണ്ണൻ "എടാ കളിക്കല്ലേ എന്നോട് കളിക്കല്ലേ അവളുടെ ആങ്ങള ഞാൻ ആണ് 😎"ആദി "അയ്യടാ...നീ ഏതാടാ മരം കൊത്തി മോറ "കണ്ണൻ "നീ ഏതാടാ കള്ള ഡോക്ടറെ... നീ പൈസ കൊടുത്തല്ലെടാ ഹോസ്പിറ്റലിൽ കയറിയെ "ആദി "പിന്നെ എന്നെ ഡോണേറ്റു ചെയ്യാൻ ഹോസ്പിറ്റൽ നിന്റെ തന്തയുടെ വക അല്ല "കണ്ണൻ "യു കാൾ മൈ ഡാഡി 😬... ഡാ ഈ കല്യാണം ഞാൻ മുടക്കും നീ കയ്യിൽ നുള്ളിക്കോട😬😬 "ആദി "ചെവിയിൽ അല്ലെ 👀"കണ്ണൻ "അതെന്താ കയ്യിൽ നുള്ളിയാൽ വേദനിക്കില്ലേ "ആദി "രണ്ടും ഒന്നെണീറ്റു പോകുവോ... എന്റെ കണ്ണ നിനക്കേലും പേരിന് ഒരിറ്റു ബുദ്ധി "ദേവൻ ദേവൻ തലയിൽ കൈ വച്ചു പറഞ്ഞു.... ----------- പാറു തട്ടിക്കൊണ്ടു പോകൽ ഒക്കെ കഴിഞ്ഞു എല്ലാം ഒന്നൊടുങ്ങിയപ്പോൾ ഭക്ഷണം കഴിക്കുവായിരുന്നു പാറു... അപ്പോ നിങ്ങൾ ചോദിക്കും ഇവളെല്ലേ നേരത്തെ ബിരിയാണി വെട്ടി വിഴുങ്ങിയേ എന്ന് 😲... അവൾക്ക് വിശക്കൂലേ 😱 ചോറുരൂല ആക്കി വായയിൽ വെക്കുന്ന സമയത്താണ് ഒരു ആവാസ്..... "പാറു " പാറു തിരിഞ്ഞ് നോക്കിയപ്പോൾ നമി..... പാറു അവളെ ഒന്ന് അടിമുടി നോക്കി...ഇനി എവിടെന്ന അറ്റാക്ക് വരുന്നേ എന്ന് പറയാൻ പറ്റില്ല😁 "എന്താ... ചോറ് വേണോ "പാറു "അയ്യോ അതൊന്നും അല്ല... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "നമി "എന്താ "

പാറു "ഞാൻ നിന്നോട് പെരുമാറിയത്തിന് എല്ലാം സോറി... തെറ്റെന്റെ ആയിരുന്നു... അർഹത ഇല്ലാത്തത് പിടിച്ചു വാങ്ങാൻ നോക്കി... അതിന്റെ ഇടക്ക് എന്റെ സ്വന്തം എന്നതിനെ കണ്ടില്ല... പക്ഷെ ഇപ്പൊ എനിക്കെന്റെ തെറ്റ് മാനസ്സിലായി... എന്നോട് പൊറുത്തു തരണം "നമി "എന്താ നമി ഇത്... ഞാനും നിന്നോട് അല്ലറ ചിലറ പാര ഒക്കെ പണിതിട്ടുണ്ട് എങ്കിലും.. നീ എനിക്കെന്റെ സുഹൃത്ത് തന്നെ ആണ്..."പാറു അത് കേട്ടതും നമി പാറുവിനെ കെട്ടിപ്പിടിച്ചു....പാറു ചിരിച്ചോണ്ട് തിരിച്ചും.... ----------- നമി പാറുവിന്റെ അടുത്ത്തൂന്ന് റൂമിലേക്ക് പോയതായിരുന്നു നമി...റൂമിലെത്തിയപ്പോൾ വല്യമ്മായി അവിടെ ഉണ്ടായിരുന്നു.... "എന്താ നിന്റെ ഉദ്ദേശം " നമിയുടെ അമ്മ അവളുടെ നേരെ വന്നു ചോദിച്ചു.... "എന്ത് ഉദ്ദേശം "നമി "നീ ആ പെണ്ണുമായിട്ട് എന്താ സംസാരിച്ചേ... എല്ലാം വിടാനാണോ നിന്റെ ഭാവം " "അമ്മ ഇനി എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല... ദേവേട്ടൻ എനിക്കെന്റെ ഏട്ടൻ ആണിപ്പോൾ... അവര് തന്നെയാ ഒരുമിച്ചു ജീവിക്കേണ്ടത് "നമി "അതിന് ഞാൻ സമ്മതിക്കില്ല " "അമ്മേടെ സമ്മതം ഒന്നും അവർക്ക് വേണ്ട... പിന്നെ ഒരു കാര്യം വെറുതെ ദേവേട്ടന്റെ കയ്യിൽ നിന്നും പണി വാങ്ങാൻ നിൽക്കേണ്ട "നമി നമി അത് പറഞ്ഞു അവിടെ നിന്നും പോയി.... ------------

"ഞങ്ങളിന്ന് കോളേജ് വിട്ടു ബസിന് വരാം "പാറു പാറു കോളേജിലേക്ക് പോയി കൊണ്ടിരുന്നപ്പോൾ ദേവനോട് ദേവനെ നോക്കാതെ പറഞ്ഞു.... "നിന്റെ കൂടെ ബസിന് ഞാൻ ഇല്ല "അനു "അതെന്താ ഞാൻ നിന്നെ പിടിച്ചു മുണുങ്ങുവോ 😬"പാറു "അതൊന്നും അല്ല... ഏട്ടന് കേൾക്കണോ... ഇവളുണ്ടല്ലോ ബസിൽ കയറി... ആരുടെയോ ഭാഗ്യത്തിന് ബസിൽ ഒരു പാട്ട് വച്ചിരുന്നു... അതിന്റെ പകുതി മുതല് ആണ് ഇവള് കേട്ടത്... എന്നിട്ട് ഈ തെണ്ടി ആ പാട്ടിന്റെ ആദ്യ വരി കിട്ടാൻ അടുത്ത തവണ ആ പാട്ട് പ്ലേ ചെയ്യുന്നത് വരെ ബസിൽ പോയി... എവിടെയോ ചെന്നിറങ്ങി... അവിടെ നിന്നും അങ്കിൾ ആണ് ഇവളെ കൊണ്ടു വന്നത് "അനു അനു പറഞ്ഞു നിർത്തിയതും ആദിയും ദേവനും അവളെ ഒന്ന് നോക്കി.... പാറു ആണേൽ ഇതൊക്കെ എന്ത് എന്ന ഭാവത്തോടെ ഇരിക്കുന്നു..... കോളേജിൽ എത്തിയതും ഇറങ്ങി പോകാൻ നിന്ന പാറുവിന്റെ കയ്യിൽ ദേവന്റെ പിടി വീണു.... "എന്താ 😬"പാറു "ഇനി ആരേലും വിളിച്ചാൽ ഇറങ്ങി പോയാൽ നിന്റെ പല്ല് ഞാൻ കൊഴിക്കും "ദേവൻ "ഇയാളാരാ പല്ല് വൈദ്യരോ "പാറു "പല്ല് വൈദ്യരോ😲"അനു "യാ dentist 😌"പാറു "ഇതിനെ ഇവിടുന്ന് വലിച്ചോണ്ട് പോകാൻ നോക്ക്.... ഇല്ലേൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ പറയാൻ കഴിയില്ല😬"ദേവൻ അനു പാറുവിനെ വലിച്ചോണ്ട് പോയി....

ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു അവരെ അന്തം വിട്ടു നോക്കുന്ന ശ്രുതിയെ.... "പോരാ സൈമ കുറച്ചൂടെ വേണം.... ഡീ മരപ്പട്ടി നീ എന്താ വിജാരിച്ചേ ആ ഊള രുദ്രന്റെ കൂടെ കൂടിയാൽ എന്നെ അങ്ങ് ഇല്ലാതാക്കാം എന്നോ.... എന്നാൽ ചെവി തുറന്നു കേട്ടോ നീ എന്നെ ഒന്നും ചെയ്യാൻ പോകുന്നും ഇല്ല... എന്റെ കെട്ടിയോനെ കെട്ടാനും പോകുന്നില്ല..."പാറു "ഡീ ഒരു പ്രേവിശ്യം പണി പാളി എങ്കിലും ഇനിയും അവസരം ഉണ്ട്... വച്ചേക്കില്ല നിന്നെ..."ശ്രുതി "ഡീ... ഡീ നീ അങ്ങ് ധാരാവി... അല്ലേൽ വേണ്ട നിന്നോടൊക്കെ പറഞ്ഞു എന്റെ ഡയലോഗ് കളയുന്നില്ല... ഓരോന്നിനും എന്താ വില 😨"പാറു പാറു അതും പറഞ്ഞു അനുവിന്റെ അടുത്തു ഇരുന്നു..... "ഇവളിങ്ങനെ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല "അനു "പിന്നെ നീ പറയുന്നത് കേട്ടാൽ തോന്നും ഞാൻ അവള് പണി തരുന്നത് അലാറം വച്ചു കാത്തിരിക്കായിരുന്നു എന്ന് 😁"പാറു ----------- ദേവൻ ദേവൻ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് വീണ അങ്ങോട്ട് വന്നത്.... ദേവൻ അതു വരെ കടിച്ചമർത്തിയ ദേഷ്യം അവളെ കണ്ടപ്പോൾ പുറത്തേക്ക് വരാൻ തുടങ്ങി.... "ദേവാ എന്താ ഇങ്ങനെ ഇരിക്കുന്നെ.... പാർവതിയെ കിട്ടിയല്ലേ"വീണ "പിന്നെ നീ എന്താ വിജാരിച്ചേ...

അവളെ അങ്ങ് കൊന്നു കളയാം എന്നോ "ദേവൻ "എന്താ ദേവാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ "വീണ "ഞാൻ എന്താ പൊട്ടൻ ആണോ.... ഈ വൃത്തികെട്ട നാടകം നിന്റെ അനിയന് വേണ്ടി കളിച്ചതാണെന്ന് എനിക്കറിയാം.... ഇനിയും ഇങ്ങനെ അഭിനയിക്കണം എന്നില്ല😡"ദേവൻ "അല്ല ദേവാ ഞാൻ അവന് വേണ്ടി അല്ല അങ്ങനെ ചെയ്തേ എനിക്ക് വേണ്ടിയാ.... അത്രയും ജീവനാണ് നീ എനിക്ക്... ഒരുപാടിഷ്ടം ആണ് എനിക്ക് നിന്നെ... ജീവന... പ്ലീസ് എന്റെ ഇഷ്ടത്തെ അംഗീകരിച്ചു തന്നൂടെ "വീണ വീണ ഒരു ഭ്രാന്തിയെ പോലെ പറയുന്നത് കണ്ടു ദേവൻ ഒരുനിമിഷം പകച്ചു.... "നിനക്ക് ഭ്രാന്താണോടി.... ഞാൻ ഒരു ഭർത്താവ...അതെങ്കിലും ഓർക്കണം നീ "ദേവൻ "എനിക്കറിയാം ദേവാ നീ അവളെ സ്നേഹിക്കുന്നില്ല എന്ന്.... ഇനിയും വൈകിയില്ല അവളെ മാറ്റി ആ സ്ഥാനം എനിക്ക് തന്നൂടെ "വീണ "ആര് പറഞ്ഞു ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്ന്... ജാവനാടി അവളെന്റെ....നിന്നെ വെറുക്കുന്നതിന്റെ ഒരു ആയിരം ഇരട്ടി ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്...

ഈ മഹാദേവ പ്രണയം അതെന്റെ പാർവതിക്ക് ഉള്ളതാ "ദേവൻ "ഇല്ല... അതിന് ഞാൻ സമ്മതിക്കില്ല... അവളെ ഒരിക്കലും നിന്റെ കൂടെ കൂടുതൽ കാലം ഉണ്ടാവില്ല ദേവ... ദേവൻ വീണക്കുന്നതാ വീണക്ക് മാത്രം "വീണ അത് പറഞ്ഞു തീർന്നതും ദേവന്റെ കൈ അവളുടെ മുഖത്ത് പതിച്ചു.... "ഇറങ്ങി പോടീ എന്റെ മുന്നിൽ നിന്ന്... നീ പിശാച.... നിനക്ക് പ്രണയം എന്താണെന്ന് അറിയില്ല... തട്ടിപ്പറിച്ചാൽ അത് പ്രണയം അല്ല...പറഞ്ഞാൽ നിനക്കെന്താ വീണേ മനസ്സിലാവാത്തെ... നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാ "ദേവൻ ദേവൻ തലക്ക് കൈ കൊടുത്തു റൂമിൽ നിന്നും ദേഷ്യത്തോടെ പോയി... വീണ ഒരു വികാരവും ഇല്ലാതെ അവിടെ നിന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story