മാഷ്‌ടെ സ്വന്തം: ഭാഗം 41

mashde swantham

എഴുത്തുകാരി: നിഴൽ

"എടി പാറു ആ ശ്രുതി നിന്നെ നോക്കുന്നു "അനു "എന്റെ സൗന്ദര്യം കൊണ്ടാണ് 🙈"പാറു "ഏത് ഈ ചാള മേരി ലുക്കോ 😂"അനു "വേണ്ട... വേണ്ട... നീ ഒക്കെ പുട്ടി അടിച്ചു വരുമ്പോൾ ഒരു പൊട്ടിൽ ഒതുക്കും ഞാൻ "പാറു "ഏട്ടനെ പേടിച്ചെല്ലേ 😂"അനു "ഓ പിന്നെ ആ കാലനെ ഒക്കെ ആർക്ക് പേടി 😏"പാറു "എന്നിട്ടാണോടി ഏട്ടനെ കാണുമ്പോൾ നീ ഓടാറ് "അനു "അത് പിന്നെ ഭർത്താവിനെ ബഹുമാനിക്കേണ്ടേ😨"പാറു "കഷ്ടം ഉണ്ടെടി കഷ്ടം "അനു ------- ദേവൻ കോളേജിലെ വാകയുടെ ചുവട്ടിൽ ഇരിക്കുവായിരുന്നു ദേവൻ... അവന്റെ ഉള്ളിൽ വീണ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..... ഞാൻ പാർവതിയെ സ്നേഹിച്ചിട്ടില്ല എന്നല്ലേ അവള് പറഞ്ഞത്....എന്നാലും വീണക്കെങ്ങനെ ഇങ്ങനെ ചെയ്യാൻ സാധിച്ചു അവളും ഒരു പെണ്ണല്ലേ... "എന്താ ദേവാ ഇവിടെ ഇരിക്കുന്നെ "ജോയ് ജോയ് ദേവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.... "ഏയ്‌ ഒന്നുല്ലെടാ... ഞാൻ വീണയെ കുറിച്ച് ആലോചിക്കായിരുന്നു.... അവളുടെ ഉള്ളിൽ ഇങ്ങനെ ഉള്ള ലക്ഷ്യം ഒക്കെ ഉണ്ടായിരുന്നോ "ദേവൻ "നീ അതൊക്കെ വിട്...

ഞാൻ ഇപ്പൊ വന്നത് എന്റെ കല്യാണത്തിന്റെ കാര്യം പറയാൻ ആണ്"ജോയ് "കല്യാണമോ "ദേവൻ "ആട... അമ്മച്ചി എന്നെ പിടിച്ചു കെട്ടിക്കാൻ തീരുമാനിച്ചു.... അടുത്ത മാസം പന്ത്രണ്ടിന് പള്ളിയിൽ വച്ചു മിന്നു കെട്ട്... വീട്ടിൽ പറയാൻ ഞാൻ വരാം"ജോയ് "ഏത് കുട്ടിയാണാവോ ആ നിർബഗ്യവതി "ദേവൻ "ജെസി തോമസ്... ഇപ്പൊ കൊച്ചിയിൽ ഫാഷൻ ഡിസൈനെർ ആയി ജോലി ചെയ്യുന്നു "ജോയ് "ലൈൻ വലിച്ചതാണോടാ "ദേവൻ ദേവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.... "ഏയ്‌ അമ്മച്ചി കണ്ടെത്തിയ ബന്ധം ആണ് "ജോ "നടക്കട്ടെ... അങ്ങനെ നീയും കുരുക്കിടാൻ പോകുന്നു "ദേവൻ "എന്തായാലും നിനക്ക് കിട്ടിയ ചങ്ങലയോളം വരില്ല 😂"ജോ ---------------- പാറു "ഡീ ഞാൻ വാഷ്‌റൂമിൽ പോകുവാ "പാറു "ഞാനും വരാം "അനു "ഇത് വല്ല്യ ശല്ല്യം ആയല്ലോ... എനിക്കൊന്ന് തനിച്ചിരിക്കാനും പറ്റില്ലേ "പാറു "വീട്ടിൽ പോയിട്ട് നീ എത്ര വേണേലും തനിച്ചിരുന്നോ "അനു "അതിന് നിന്റെ ഏട്ടൻ തെണ്ടി സമ്മതിക്കേണ്ടേ.... നീ വരുന്നുണ്ടേൽ വാ "പാറു പാറു അനുവിനെ വലിച്ചോണ്ട് വാഷ്‌റൂമിലേക്ക് പോയി....

പോയി തിരികെ വരുന്ന വഴിക്കാണ് വീണയെ കണ്ടത്... അനുവിന്റെ പിടി പാറുവിന്റെ കയ്യിൽ മുറുകി.... "എന്താണാവോ മഹാദേവ പത്നി ഇവിടെ ചെയ്യുന്നേ "വീണ വീണ ഒരു പുച്ഛത്തോടെ ചോദിച്ചു.... "ഇവിടെ ഒരു കൊട്ടേഷൻ സംഘം ഉണ്ടായിരുന്നു.... അവരെ കൊട്ടേഷൻ ഏൽപ്പിക്കൻ വന്നതാ... മാഡം കണ്ടോ "പാറു "ഡീ "വീണ വീണ ദേഷ്യത്തോടെ പാറുവിന് നേരെ വന്നു.... "എന്താ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ.... നിങ്ങളൊരു അധ്യാപിക ആണോ... ഇങ്ങനെ ഒക്കെ ചെയ്യാൻ എങ്ങനെ കഴിയുന്നു "പാറു "ഡീ നീ അതികം സന്തോഷിക്കേണ്ട... നീ എന്ത് കണ്ടിട്ടാ അഹങ്കരിക്കുന്നെ... മഹാദേവന്റെ ഭാര്യ പദവി അല്ലെ... അത് നിനക്കെങ്ങനെ കിട്ടി എന്ന് ഞാൻ പറയാതെ അറിയാല്ലോ"വീണ "അതിന് പിന്നിലും നിങ്ങടെ ദുഷിച്ച കരങ്ങൾ ആകും... അത്രക്കുണ്ടല്ലോ ചെയ്തു കൂട്ടുന്നെ "പാറു "വേണ്ട പാറു ഇവരോട് ഒന്നും സംസാരിക്കേണ്ട... നമ്മടെ സമയം പോകും എന്നല്ലാതെ ഇവരൊന്നും നന്നാവില്ല... വിഷ വിത്തുകൾ ആണ് "അനു അനു അതും പറഞ്ഞു പാറുവിനെ വലിച്ചോണ്ട് പോന്നു...

പോകുന്ന വഴിക്കാണ് ദേവൻ ഗ്രൗണ്ടിൽ നിന്നും ആർക്കോ കോൾ വിളിക്കുന്നത് കണ്ടത്.... "ഇനി ഇത് പോലെ എത്ര എണ്ണം ഉണ്ടെന്നാവോ 😬"പാറു പാറു പല്ല് കടിച്ചു പറഞ്ഞു.... "നിനക്കെന്താ പറ്റിയെ "അനു "അങ്ങോട്ട് നോക്കെടി ആ കോന്തൻ ഫോൺ വിളിക്കുന്നെ... ഇനി അടുത്ത കുരിശ് വല്ലതും വന്നാൽ ഞാൻ ചുവരിൽ തൂങ്ങും😨"പാറു "നല്ലതാടി😁"അനു "അങ്ങേരുടെ ഒരു ഫോൺ വിളി... ശരിയാക്കി കൊടുക്കാം ഞാൻ "പാറു പാറു അതും പറഞ്ഞു എന്തോ തിരഞ്ഞു... കയ്യിൽ കിട്ടിയ ഒരു കല്ലെടുത്തു.... എന്നിട്ട് ദേവന്റെ പുറം നോക്കി ഒരേറ് കൊടുത്തു.... "ഓടിക്കോ "പാറു പാറു അനുവിനെയും വലിച്ചോണ്ട് ഓടി.... ---------- ദേവൻ ഫ്രിണ്ടസുമായി കാൾ ചെയ്യുമ്പോൾ ആണ് പിറകിലേക്ക് എന്തോ കൊണ്ടത്...ഹൗ... ഏത് തെണ്ടി ആണെന്നറിയാൻ തിരിഞ്ഞു നോക്കിയതാ.... അവിടെ എങ്ങും ആരും ഇല്ല.... ഇനി വല്ല ചാത്തണോ മറുതയോ ആണെന്ന് വരെ ദേവൻ ചിന്തിക്കാത്തിരുന്നില്ല 😁... നമുക്കല്ലേ അറിയൂ ഇത് നല്ല അസ്സല് ബാധ ആണെന്ന് 😨.... ദേവൻ പിന്നെ കൂടുതൽ ചിന്തിക്കാതെ അവിടെന്ന് നിന്ന് ക്ലാസ്സിലേക്ക് പോയി...

പാറുവിന്റെ ക്ലാസ്സിൽ ആയിരുന്നു ദേവന് ഡ്യൂട്ടി.... അവൻ ക്ലാസ്സിൽ ചെന്നപ്പോൾ എല്ലാം ഭയങ്കര വർത്തമാനത്തിൽ ആണ്....ദേവനെ കണ്ടതും എല്ലാം സൈലന്റ് ആയി ഇരുന്നു.... ദേവൻ ക്ലാസ്സിൽ ആകെ ഒന്ന് കണ്ണോടിച്ചു.... കെട്ടിയോൾ ഉണ്ട് സുഖ നിദ്ര ശുഭ നിദ്ര 😁.... "അരുണിമ കൂട്ടുകാരിയെ ഒന്ന് എണീപ്പിച്ചേക്ക്... നേരം വെളുത്തു എന്ന് പറ "ദേവൻ അത് കേട്ടതും ക്ലാസ്സിൽ ഒരു ചിരി ഉയർന്നു..... ----------- പാറു ബോറടിച്ചപ്പോൾ ഒന്ന് കണ്ണടച്ചാത....ആരോ തട്ടി വിളിച്ചപ്പോൾ ആണ് പാറു എണീറ്റത്.... "എന്താടി ഒന്നുറങ്ങാനും സമ്മതിക്കില്ലേ... കോളേജിൽ വന്നാൽ നിന്റെ വിളി വീട്ടിൽ ആണേൽ നിന്റെ ഏട്ടന്റെ വിളി... ഒരു സ്വൈര്യം😬"പാറു പറഞ്ഞു കഴിഞ്ഞാണ് പാറു ക്ലാസ്സിൽ ആകെ ഒന്ന് കണ്ണോടിച്ചേ.... മുമ്പിൽ കൈ കെട്ടി ദേവൻ നിൽക്കുന്നു... കൂടെ കുട്ടികളുടെ എല്ലാം നോട്ടം അവളുടെ നേരെ..... "നിങ്ങൾക്കൊന്നും ക്ലാസ്സില്ലേ😨"പാറു "ഡീ മിണ്ടാതെ ഇരിക്കെടി "അനു അനു പാറുവിന്റെ ചെവിയിൽ പറഞ്ഞു... അവള് നിഷ്കളങ്കമായി എല്ലാവരെയും നോക്കി... എന്നിട്ട് ബുക്കിലേക്ക് നോക്കി ഭയങ്കര വായന....ദേവൻ ഒന്ന് ചിരിച്ചു class എടുക്കാൻ തുടങ്ങി... ഇടയ്ക്കിടെ അവളെ തേടി അവന്റെ കണ്ണുകൾ അലഞ്ഞു... അലച്ചിൽ മാത്രേ ഒള്ളു 😂...

ദേവൻ ക്ലാസ് എടുത്തോണ്ടിരിക്കുന്ന സമയത്താണ് ക്ലാസ്സിലേക്ക് നോട്ടീസുമായി ഒരു ആവാസ്....ദേവൻ നോട്ടീസ് വാങ്ങി വായിച്ചു... ആരും ഞെട്ടിയില്ല മറിച്ച് എല്ലാരും ആർത്തു വിളിച്ചു.... കോളേജിൽ നിന്നു ഹൈദരാബാദിലേക്ക് ഒരു ട്രിപ്പ്... പാറു അനുവിനെ കെട്ടിപ്പിടിച്ചു തുള്ളിച്ചാടി.... "ആഘോഷം ഒക്കെ കൊള്ളാം... ടൂർ ഒക്കെ കഴിഞ്ഞു exam വരുന്നുണ്ട് അതിനും ഈ സന്തോഷം കാണണം "ദേവൻ അതോടെ എല്ലാം ഡീസന്റ് ആയി.... ---------- വീട്ടിൽ ഇരുന്നു വരാന്തയിൽ ഒത്തു കൂടിയതായിരുന്നു ദേവനും ആദിയും കണ്ണനും പാറുവും അനുവും.... "നമുക്ക് ട്രിപ്പ്‌ പൊളിച്ചടുക്കണം "പാറു "അതിന് നിന്നെ ആര് വിടുന്നു "ആദി "എനിക്ക് നടന്നു പോകാൻ അറിയാം... പോയാൽ ലാഭം ആണെടാ ആ മഹേഷ്‌ സാർ എങ്ങാനും വരുന്നുണ്ടേൽ യാത്ര വായി നോക്ക്കി മുതലാക്കാം "പാറു "അക്കാര്യത്തിൽ നിനക്ക് ഞാൻ ഉറപ്പ് തരുന്നു... നിനക്കതിനു പറ്റില്ല 😌"ആദി "അതെന്താ👀"പാറു "കാരണം.... നിന്റെ ഒക്കെ ടൂറിന്റെ മുഴുവൻ ഉത്തരവാദിത്വവും ഇവന്റെ കയ്യിൽ ആണ് 😂"ആദി "ഇല്ല...... അപ്പൊ എന്റെ ഹൈദരാബാദ് വെള്ളത്തിലായി 😭😭"പാറു "നിനക്കൊക്കെ അത് വേണമെടി തെണ്ടികളെ 😎"ആദി പാറു ദേവനെ നോക്കിയപ്പോൾ അവിടെ ഒരു ഭാവവും ഇല്ല...

. "ദേവേട്ടാ "പാറു എല്ലാരും പാറുവിനെ വായും പൊളിച്ചു നോക്കി... ദേവൻ എന്നെയാണോ എന്ന രീതിക്ക് നോക്കി.... "ദേവേട്ടനെ തന്ന്യാ.... അത് പിന്നെ... ഞങ്ങളും പോന്നോട്ടെ "പാറു "അങ്ങനെ പണ.... സോപ്പിങ്... പോര സൈമ കുറച്ചൂടെ വേണം "ആദി "ഒന്ന് മിണ്ടാതെ ഇരിക്കോ😬"പാറു പാറു ആദിയെ നോക്കി പല്ല് കടിച്ചു.... "സോറി... യു കണ്ടിന്യൂ 😁"ആദി പാറു ദേവന് നേരെ തിരിഞ്ഞു.... "ദേവേട്ടാ.... ഞാൻ ദേവേട്ടന്റെ ഒരേ ഒരു ഭാര്യ അല്ലെ... ഇവള് ഒരേ അല്ലേൽ വേണ്ട... ഇവള് ദേവേട്ടന്റെ പെങ്ങൾ അല്ലെ... ഞങ്ങളും കൂടെ പോന്നോട്ടെ "പാറു "അതിന് ഈ ട്രിപ്പ്‌ നിർബന്ധം അല്ലെ... സോ മുടക്കാൻ പറ്റില്ല... പിന്നെ നിന്റെയൊന്നും പ്ലാൻ നടക്കില്ല ഇപ്പോഴേ പറഞ്ഞതാ "ദേവൻ ദേവൻ അതും പറഞ്ഞു എണീറ്റു പോയി.... "അങ്ങേര് ആരാ... എന്റെ പട്ടി ചോദിക്കും സമ്മതം.😏"പാറു "നീയെല്ലേ ഇപ്പൊ ചോദിച്ചേ 😱"അനു "ഞാനോ എപ്പോ 👀"പാറു "ഓന്ത് മാറുവോ ഇത് പോലെ.... എജ്ജാതി അന്യൻ 🙆‍"ആദി പാറു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... പാറു അപ്പോഴാണ് ശ്രദ്ധിച്ചത് അവരെ തന്നെ സങ്കടത്തോടെ നോക്കി നിൽക്കുന്ന നമിയെ.....

"നമി നീ എന്താ അവിടെ നിന്നെ... ഇങ്ങ് വാ "പാറു "അത് പിന്നെ ഞാൻ... നിങ്ങള് സംസാരിക്കല്ലേ "നമി നമി മെല്ലെ അവരുടെ അടുത്തേക്ക് വന്നു.... "നമി നീയും നിങ്ങളിൽ ഒരാളാണ്.... അങ്ങനെ ഞങ്ങള് കണ്ടിയിട്ടൊള്ളു "പാറു "സോറി ഡീ... ഒരുപാട് തെറ്റ് ഞാൻ ചെയ്തിട്ടുണ്ട്... നിനക്കെങ്ങനെ പാറു അതെല്ലാം മറക്കാൻ സാധിച്ചെ"നമി "മനുഷ്യനാണ് നമി... മറക്കാൻ കഴിയും "പാറു നമിയും കൂടെ അവരുടെ കൂടെ കൂടിയതും ഒന്നൂടെ അടിപൊളിയായിരുന്നു... നമി ഒത്തിരി സന്തോഷത്തോടെ ആയിരുന്നു...... ------------- രാത്രി എല്ലാരും ഡെയിനിങ് ടേബിളിൽ ഇരുന്നു food കഴിക്കുവായിരുന്നു.... അപ്പോഴാണ് ആദിയുടെ അച്ഛൻ ചർച്ച വിഷയം എടുത്തിട്ടെ..... "നമ്മുടെ അനുവിന് ഒരു ആലോചന " പറഞ്ഞു തീർന്നതും ആദിയും ദേവനും കണ്ണനെ നോക്കി.... അനു പാറുവിന്റെ കയ്യിൽ കൈകൾ മുറുക്കി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story