മാഷ്‌ടെ സ്വന്തം: ഭാഗം 42

mashde swantham

എഴുത്തുകാരി: നിഴൽ

രാത്രി എല്ലാരും ഡെയിനിങ് ടേബിളിൽ ഇരുന്നു food കഴിക്കുവായിരുന്നു.... അപ്പോഴാണ് ആദിയുടെ അച്ഛൻ ചർച്ച വിഷയം എടുത്തിട്ടെ..... "നമ്മുടെ അനുവിന് ഒരു ആലോചന " പറഞ്ഞു തീർന്നതും ആദിയും ദേവനും കണ്ണനെ നോക്കി.... അനു പാറുവിന്റെ കയ്യിൽ കൈകൾ മുറുക്കി.... "അത് പിന്നെ ചെറിയച്ഛ "ദേവൻ "ദേവാ മോനെ നീ എതിര് പറയരുത്... ഞാൻ വാക്ക് കൊടുത്തു"ആദിയുടെ അച്ഛൻ "അവള് കുഞ്ഞല്ലേ "ദേവൻ "ഇപ്പൊ കല്യാണം വേണ്ടെന്നേ... നിശ്ചയം നടത്തിയാലും മതി "ദേവന്റെ അച്ഛൻ അനു നിറക്കണ്ണുകളോടെ പാറുവിനെ നോക്കി... പാറു ഒന്നും ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു.... "എന്തായാലും അവര് നാളെ ഒന്ന് വന്നു കാണട്ടെ... എന്താ നിങ്ങടെ അഭിപ്രായം"ആദിയുടെ അച്ഛൻ അച്ഛന്റെ അഭിപ്രായവും മുതിർന്നവർ എല്ലാം ശരി വച്ചു... അനു കഴിച്ചെന്നു വരുത്തി എണീറ്റു....പിറകെ പാറുവും.... അവര് പോകുന്നത് കണ്ടു നമിയും പോയി.... -------------

പാറു ചെറിയച്ഛൻ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല.... പാവം അനു ഒത്തിരി സങ്കടം ഉണ്ട്... "അനു നീ കരയാതെ നമുക്ക് അങ്കിളിനോട് സംസാരിക്കാം "നമി നമി ഓരോന്ന് പറഞ്ഞു അനുവിനെ സമാധാനിപ്പിക്കുന്നുണ്ട്.... "അതേടി... അവര് കാണാൻ വന്നിട്ടും കൂടെ ഇല്ല.... ഇനി ഇപ്പൊ ചെക്കനെ നിനക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഞാൻ ഫ്രീ ആണ് 🙈"പാറു "എന്തോന്നെടി 😂"നമി നമി ചിരിച്ചോണ്ട് ചോദിച്ചു... അനു പാറുവിനെ കൂർപ്പിച്ചു നോക്കി.... "വേണ്ടേൽ വേണ്ട... എന്റെ ജീവിതം ആ കണവന്റെ കൂടെ തന്നെ ആയിക്കോട്ടെ "പാറു നമിയും പാറുവും അനുവിനെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു.... -------- ദേവൻ "കണ്ണ ഇനി എന്ത് ചെയ്യും "ആദി "എനിക്കറിയില്ലെടാ.... അമ്മാവനോട് ഞാൻ എങ്ങനെ സംസാരിക്കും... എല്ലാം പോട്ടെ അവൾക്കെഞ്ഞോട് അങ്ങനെ ഒരു ഇഷ്ടം ഇല്ല എങ്കിൽ "കണ്ണൻ "നീ അവളോട് സംസാരിച്ചോ "ദേവൻ "ഇല്ലെടാ... പക്ഷെ എനിക്കെന്തോ അവളുടെ നോട്ടം ഒക്കെ കാണുമ്പോൾ സഹോദരനോട്‌ എന്ന പോലെ തോന്നുന്നു "കണ്ണൻ

"നീ ആരാ ഐ സ്പെഷ്യലിസ്റ്റോ"ആദി "ഈ പന്നിയെ ഇന്ന് ഞാൻ😬"കണ്ണൻ കണ്ണൻ ആദിയെ കഴുത്തിന് പിടിക്കാൻ പോയി.... "ധൈര്യം ഉണ്ടേൽ തല്ലടാ... തല്ലടാ "😌ആദി "നിന്നെ കൊന്ന് ജയിലിൽ പോയാൽ എന്റെ പെണ്ണിനെ നീ കേട്ടുവോട നാറി "കണ്ണൻ "അവളെന്റെ പെങ്ങള 😨"ആദി "അവൾക്കാകേ ഉള്ള ഒരു കുറവും അതാ"ദേവൻ ആദി അത് കേട്ട് പുച്ഛിച്ചു.... ------------ പാറു "ഞാൻ ഒന്നും പോകില്ല... ഒരു പെണ്ണ് കാണൽ "അനു അനു മുഖം വീർപ്പിച്ചു പറഞ്ഞു... "നീ ചെല്ല് പെണ്ണെ "നമി "എനിക്കെന്റെ കണ്ണേട്ടനെ മതി 😒"അനു "നീ മിണ്ടരുത്... നിന്നോട് അന്നേ അങ്ങേരോട് ഇഷ്ടം പറയാൻ പറഞ്ഞപ്പോൾ നിനക്ക് ജാഡ 😬"പാറു "അത് പിന്നെ എനിക്ക് പേടി ആയിട്ടല്ലേ 😪"അനു "എന്നാ നീ അങ്ങേരെ കൂടെ പോയി ഒളിച്ചോട് "നമി "പോന്നു നമി അതൊന്നും പറഞ്ഞു കൊടുക്കല്ലേ... ഈ വിവരം ഇല്ലാത്ത സാധനം അതും വേണേൽ ചെയ്യും 😨"പാറു

"നീയൊക്കെ എന്നെ സമ്മാധാനിപ്പിക്കാനോ അതോ ഊതുകയാണോ 😬"അനു "സംശയം വേണ്ട ഊതുകയാ😁"നമി, പാറു മൂന്നും കൂടെ പ്ലാൻ ചെയ്യുന്ന സമയത്താണ് താഴെ നിന്നും അമ്മമാര് വിളിച്ചത്.... "എടി നീ പോ "അനു അനു നമിയെ നോക്കി പറഞ്ഞു.... "അപ്പൊ എന്റെ ജയ് "നമി "അത് ശരിയാ... ഇനി ആര് പോകും "അനു "ഷൂ.... ഷൂ "പാറു അനു ആലോചിക്കുന്ന സമയത്താണ് ഒരു ഷൂ വിളി... അവര് പാറുവിനെ നോക്കിയപ്പോൾ എന്തൊക്കെയോ ഭാവം ഒക്കെ മുഖത്ത് വരുത്തുന്നു.... "നിനക്ക് ബാത്റൂമിൽ പോണേൽ പൊക്കോ "നമി "പ്പാ നാറികളെ😬.... അതൊന്നും അല്ല "പാറു "പിന്നെ "അനു, നമി "അല്ല ഞാൻ പോണോ🙈"പാറു "അതിന് നീ മാരീഡ് അല്ലെ "അനു "എനിക്ക് നോ പ്രോബ്ലം😁"പാറു "എന്റെ ഈശ്വര എനിക്ക് ക്ഷമ തരൂ "അനു അനു മുകളിലേക്ക് കൈ ഉയർത്തി പറഞ്ഞു...ഡോറിൽ മുട്ട് കേട്ടു പാറു വാതിൽ തുറന്നു.... അമ്മമാര് മൂന്നിനേം പുറത്തേക്ക് ഇട്ടു...

എന്നിട്ട് അനുവിനെ കൊണ്ടു താഴേക്ക് പോയി.... അനു ആണേൽ ഒട്ടും താൽപ്പര്യം ഇല്ലാതെ ആണ് നിന്നത്.... ----------- അനു ഏത് തെണ്ടി ആണേലും ഈ കല്യാണം ഞാൻ മുടക്കും 😬.... "ചെക്കനെ ഒന്ന് നോക്ക് മോളെ "പാറു പാറു അനുവിന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.... അനു അവളെ പല്ല് കടിച്ചു നോക്കി... എന്നിട്ട് ചെക്കനെ ഒന്ന് നോക്കി... സെറ്റിയിൽ ചിരിയോടെ ഇരിക്കുന്ന ആളെ കണ്ടു അനുവിന്റെ കിളികൾ റ്റാറ്റ പറഞ്ഞു പോയി.... "കണ്ണേട്ടനോ😱"അനു "എന്താ മോളെ ചെക്കനെ ഇഷ്ടായോ " കണ്ണന്റെ അമ്മ ചിരിച്ചോണ്ട് ചോദിച്ചു... അനു അപ്പോഴും ബോധം പോയ പോലെ ആയിരുന്നു.... "എടി നിന്നോടാ ചോദിച്ചേ "നമി അനു പെട്ടന്ന് ഞെട്ടി..... "ശോ അവളുടെ ഒരു നാണം "പാറു പാറു അനുവിന്റെ തട്ടി പറഞ്ഞു.... "ഇതോ നാണാവോ 😱"അനു (ആത്മ ) ------------ കണ്ണൻ അമ്മ രാവിലെ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു.... അനുവിനെ കാണാൻ ചെക്കൻ വരുന്നത് കൊണ്ടാണെന്ന് ഞാൻ കരുതി...

വരുന്നില്ല എന്ന് വാശി പിടിച്ചത... അമ്മ കുത്തി പൊക്കി കൊണ്ടു വന്നു....ഇവിടെ എത്തിയപ്പോൾ അങ്കിൾസും ആന്റിമാരും ഞങ്ങളെ വരവേൽക്കാൻ നിൽക്കുന്നു... സാധാരണ ഇതെല്ലാം പതിവില്ലാത്തത് ആണ്.... അങ്ങനെ ഇവിടെ എത്തിയപ്പോൾ ആണ് ഞാൻ ആ തുണിയിടുക്കാത്ത സത്യം മനസ്സിലാക്കിയേ.... കല്യാണം ആലോചിച്ച പയ്യൻ ഞാൻ ആണെന്ന് 😲.... "ദേവൻ ആണ് ഇങ്ങനെ ഒരഭിപ്രായം പറഞ്ഞത്...നല്ലതാണെന്ന് എനിക്കും തോന്നി.... ഇതാവുമ്പോൾ മോള് ഇവിടെ ഒക്കെ തന്നെ കാണുവല്ലോ "ആദിടെ അച്ഛൻ "ശരിയാ ഏട്ടാ... അനു മോളെ എന്റെ മകളായി കിട്ടുക എന്ന് പറഞ്ഞാൽ എന്റെ കണ്ണന്റെ ഭാഗ്യം അല്ലെ "കണ്ണന്റെ അച്ഛൻ "നിർഭാഗ്യം അല്ലാലോ ആന്റി 😲"ആദി "ഈ ചെക്കെന്റെ ഒരു കാര്യം "ആദിയുടെ അമ്മ അതും പറഞ്ഞു അവന്റെ ചെവിയിൽ പിടിച്ചു....

"മക്കൾക്ക് ഇഷ്ടം ആണേൽ നമ്മൾക്കിതങ്ങ് ഉറപ്പിക്കാം എന്ത് പറയുന്നു... തിരുമേനിയെ കണ്ടു ജാതാകവും നോക്കാം "ദേവന്റെ അച്ഛൻ ഇതേ സമയം കണ്ണൻ അനുവിനെ നോക്കി... അവളുടെ നോട്ടം അങ്ങോട്ടല്ല എന്ന് കണ്ടപ്പോൾ അവന്റെ മുഖത്ത് സങ്കടം നിഴലഴിച്ചു.... കണ്ണൻ നോട്ടം മാറ്റിയ സമയത്താണ് അനു കണ്ണനെ നോക്കിയത് അവന്റെ മുഖത്തെ സങ്കടം കണ്ടു അനുവിന് എന്തോ പോലെ ആയി..... -------- ദിവസങ്ങൾ കടന്നു പോയി.... പാറുവും ദേവനും ഇത്തിരി കൂടെ അടിപിടി ആയി എന്നൊഴിച്ചാൽ വേറെ മാറ്റം ഒന്നും വന്നില്ല.... നമിയുടെ വിവാഹ നിശ്ചയം ജയിയുമായി കഴിഞ്ഞു.... കണ്ണനും അനുവും പരസ്പരം സംസാരിക്കാൻ കഴിയാതെ നടക്കുന്നു.... ആദി ആണേൽ ആരെ കെട്ടും എന്നാ ചിന്താഗതിയിൽ..... ശത്രുഭക്ഷം ഒന്നൊതുങ്ങി.... (പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുത്തിക്കാനാ😁).... അങ്ങനെ ഒരു വൈകുന്നേരം.....

"എടാ ആദി നിങ്ങടെ പണ്ടത്തെ വീടില്ലേ.... നമുക്കവിടെ ഒക്കെ ഒന്ന് പോയി വന്നാലോ... അവിടെ കാവും കുളവും ഒക്കെ ഉണ്ടെന്ന് അമ്മ പറഞ്ഞല്ലോ "പാറു "അവിടെ പ്രേതം ഉണ്ട് 😱"അനു "പിന്നെ നീ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നെ "നമി "ഏയ്‌ അങ്ങനെ പറയരുത് നമി... പണ്ട് ഞാൻ പ്രേതത്തെ കണ്ടിട്ടുണ്ട് "പാറു അതോടെ എല്ലാരും അവളുടെ നേരെ തിരിഞ്ഞു.... "എങ്ങനെ "കോറസ് (ദേവൻ ഒഴികെ 😁) "അത് ഉണ്ടല്ലോ😱.... അല്ലേൽ വേണ്ട... പിന്നെ പറയാം 😁... ഇപ്പൊ നമുക്ക് തറവാട്ടിൽ പോകാം "പാറു എല്ലാരും വീട്ടിൽ സമ്മതം ചോദിച്ചു അവിടേക്ക് തിരിച്ചു.... അവിടെ താങ്ങാൻ ഉള്ള എല്ലാം കരുതിയിരുന്നു....കാറിലാണ് അങ്ങോട്ട് പോയത്.... കണ്ണനും ദേവനും മുമ്പിൽ... പിറകിൽ അനുവും നമിയും ആദിയും.... അതിന് പിറകിൽ പാറുവും പോകുന്ന വഴിക്ക് സയനയെയും പൊക്കി....... അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോൾ തറവാട്ടിൽ എത്തി.... ആദ്യം ഇറങ്ങിയത് ആദി ആണ്...

അവൻ അവിടെ ഒന്നാകെ കണ്ണോടിച്ചു..... "എടിയേ നോക്കിക്കേ.... ഈ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ ഇങ്ങനെ ഉള്ള സ്ഥലത്ത് പ്രേതം ഒക്കെ ഉണ്ടാകും "ആദി "ഐവ പൊളിച്ചു.... കുറെ നാളായി ഉള്ള ആഗ്രഹം ആണ് "പാറു "എന്ത് "അനു, ആദി, സയന, നമി "ഒരു പ്രേതത്തെ കണ്ടു പിടിച്ചു... അതിന്റെ ജീവിത കഥ പ്രതിലിബിയിൽ എഴുതണം എന്നത് 😁... ബേസ്ഡ് ട്രൂ story ആകുമ്പോൾ സപ്പോർട്ട് കിട്ടും 😜"പാറു "നല്ലതാടി... പിന്നെ ബാക്കി എഴുതാൻ നിന്റെ കഥ കൂടെ ഉണ്ടാകും "ആദി എല്ലാരും സാധങ്ങൾ ഒക്കെ ഇറക്കി തറവാട്ടിലേക്ക് കടന്നു..... പാറു ആണ് മുമ്പിൽ നടന്നത്.... "അവിടെ പാമ്പ് "പാറു പാറു പറഞ്ഞു തീർന്നതും എല്ലാം ചിതറി ഓടി (ദേവനും കണ്ണനും ഒഴികെ)... "അയ്യോ പാമ്പ് " എല്ലാം കൂടെ അലറി വിളിച്ചു.....മുന്പോട്ട് പോയ പാറു തിരികെ ഓടി പിറകോട്ടു വന്നു....

"എവിടെ പാമ്പ് 👀"പാറു "നീയല്ലേ പാമ്പ് എന്ന് പറഞ്ഞത് 😲"നമി "അയ്യോ ഞാൻ പാമ്പ് ഉണ്ടാകുമോ എന്ന് ചോദിക്കാൻ വന്നതാ "പാറു "ഇതിനെ എടുത്തെറിയെടാ 😬"ആദി "നിങ്ങളൊക്കെ ഇത്രേ ഒള്ളു ഒരു പാമ്പിന്റെ പേര് കേട്ടപ്പോൾ ഓടാൻ.... പേടി തൊണ്ടനും തൊണ്ടികളും "കണ്ണൻ "നീ ഏതാടാ തെണ്ടി "ആദി "പോടെ... പോടെ.... എന്നെ കണ്ടു പടിക്കെടാ... ധൈര്യം എന്താന്ന് ഞാൻ കാണിച്ചു തരാം😎"കണ്ണൻ അത് കേട്ടതും ആദി പുച്ഛിച്ചു.... "എല്ലാം ഇങ്ങനെ അടിപിടി ഉണ്ടാക്കാതെ അങ്ങോട്ട് വരാൻ നോക്ക് "ദേവൻ ദേവൻ കടുപ്പിച്ചു പറഞ്ഞതും എല്ലാം സയിലെണ്ടായി നടന്നു.... വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ അവിടെ ഇവിടെ പൊടിയും മാറാലയും എല്ലാം ഉണ്ട്... പെട്ടന്ന് ഉള്ള യാത്ര ആയതിനാൽ ക്ലീൻ ചെയ്യിക്കാൻ പറ്റിയില്ല.... "അപ്പൊ തുടങ്ങിക്കോ"ദേവൻ "എന്ത് " "ഇവിടെ ഒക്കെ ഒന്ന് ക്ലീൻ ചെയ്താട്ടെ "ദേവൻ "ഞാനോ ക്ളീൻ ചെയ്യേ 😱"പാറു

"നിന്നോട് ചാവാൻ അല്ല പറഞ്ഞത് ക്ളീൻ ചെയ്യാൻ ആണ് "ദേവൻ "ഇയാളോട് ആരേലും ചോദിച്ചോ 😬"പാറു "ഇതിനെ ഇന്ന് ഞാൻ "ദേവൻ ദേവൻ അതും പറഞ്ഞു പാറുവിന് നേരെ ചെന്നു.... "എന്റെ ദേവാ വിട്ടു കള... ബുദ്ധി ഇല്ലാത്ത കൊച്ച അതിന്റെ മനസ്സ് വിഷമിപ്പിക്കാതെ "ആദി "അത് നിന്റെ കെട്ടിയോൾക്ക് "പാറു "പ്പാ നാറി... എന്റെ കെട്ടിയോളെ പറയുന്നോ... നിന്റെ കെട്ടിയോൻ ആടി അത് "ആദി "ഡാ "ദേവൻ "സോറി... നീ അല്ല... വേറെ കെട്ടിയോൻ 👀"ആദി "ഡാ നാറി കുടുംബ കലഹം ഉണ്ടാക്കുന്നോ😬 "പാറു അവസാനം പാറുവും ആദിയും പൊരിഞ്ഞ തല്ലായി... രണ്ടിനേം ദേവൻ പിടിച്ചു മാറ്റി... ദേവൻ ഓരോ ജോലി ഓരോരുത്തർക്ക് വീതിച്ചു നൽകി.... നമുക്ക് എല്ലായിടത്തും ഒളിഞ്ഞ് നോക്കാം😜... പാറു.... ആയുധം വച്ചുള്ള കളിയാ... ചൂലും മുറവും.... ഒരു കയ്യിൽ ചൂല് മറ്റൊന്നിൽ പിടിക്കൂ മുറം പൊടികളെ തൂക്കു...

പിന്നെ മുറത്തിലേക്കിടൂ വൃത്തിയില്ലാത്ത തറ വൃത്തിയുള്ളതായ് മാറും (ട്യൂൺ-ബ്രൂ കോഫി ആഡ് വച്ചു പാടിക്കോ 😁... ആരേലും ചോയ്ച്ചാൽ പാറു പഠിപ്പിച്ചതാണെന്ന് പറഞ്ഞാൽ മതീട്ടോ 😁) "നിന്ന് ഗാന മേള കളിക്കാതെ ഇവിടെ ഒക്കെ തൂക്കെടി "അനു "നീ തറ തുടച്ചോ "പാറു "ഇല്ല 😁"അനു "അയ്യടാ എന്നിട്ട എന്നെ ഉപദേശിക്കാൻ വന്നേക്കുന്നെ "പാറു ആദി ആണേൽ ഒരു മാലാറ ച്ചേ മാറാല തട്ടി എടുത്തു നിൽക്കാ.... "എടാ ദേവാ എവിടെന്നു തുടങ്ങണം "ആദി "എന്റെ തലേന്ന് തുടങ്ങ് "ദേവൻ "അയ്യേ കക്കൂസിൽ ആരേലും മാറാല കോലിടുവോ 😁"ആദി അതിനുള്ള മറുപടി ദേവൻ ആദിയുടെ ചെവിയിൽ പറഞ്ഞു.... ആദിയുടെ ചെവി ക്ളീൻ ചെയ്യാൻ പോലും പറ്റില്ല എന്നാണ് പറഞ്ഞു കേട്ടത്.... ആദി മാറാല തട്ടാൻ തുടങ്ങി... അപ്പോഴേക്കും പാറു എല്ലാം അടിച്ചു വാരി (ഉഡായിപ്പാണെന്നെ😁) അവിടേക്ക് വന്നു... ആദി തട്ടി ഇടുന്ന മാറാല തറയിലേക്ക് വീഴുന്നു.....

പാറുവിന് അങ്ങ് എറിഞ്ഞു കയറി.... "ഡാ 😬"പാറു പാറുവിന്റെ ഭാവം കണ്ടു ആദി ഒരു നിമിഷം മണിച്ചിത്രതാഴിലേക്ക് പോയി... "ഓ ഗോഡ് ഇനി ഇവളുടെ ഉള്ളിൽ നാഗവല്ലി കയറിയോ 😱"ആദി "എന്താടാ ഈ കാണിച്ചു വച്ചേക്കുന്നെ... ഇവിടെ ഒക്കെ ഞാൻ അടിച്ചു വാറിയതാ "പാറു "സദാമാനം... നാഗവല്ലി രക്ഷപ്പെട്ടു "ആദി (ആത്മ ) ആദി ദീർഘ ശ്വാസം എടുത്തതും എന്തോ ഒന്ന് മേലിൽ വന്നു കൊണ്ടു....നോക്കുമ്പോൾ ചൂല് 😁.... "നീ ഇതൊക്കെ അടിച്ചു വാരിയിട്ട് പോയാൽ മതി "പാറു "അത് നിന്റെ ജോലി അല്ലെ "ആദി "നീ ഇവിടെ വീണ്ടും പരത്തിയില്ലേ 😁"പാറു "നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി മരഭൂതമേ "😬ആദി പാറു ഒന്ന് ഇളിച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി...

മുറ്റം നിറയെ ചമ്മല കൊണ്ടു നിറഞ്ഞു നിൽക്കാണ്... അവളുടെ അടുത്തുള്ള മരത്തിലേക്ക് പോയി... നല്ല പഴുത്തു നിൽക്കുന്ന നാടൻ മാങ്ങ... പാറു അങ്ങോട്ടേക്ക് ഓടി... എന്നിട്ട് പറിക്കാൻ നോക്കി... എത്തുന്നില്ല.... അവള് താഴെ കിടന്ന കല്ലെടുത്തു എറിഞ്ഞു... രണ്ടെണ്ണം താഴെ വീണു.... പാറു മാങ്ങ എടുത്തു കല്ലിൽ ഉരച്ചു...എന്നിട്ട് ഒന്ന് കടിച്ചു....പഴച്ചാറിന്റെ മധുരവും പുളിയും ചേർന്ന രുചി അറിഞ്ഞതും അവള് കണ്ണുകൾ അടച്ചു... കണ്ണുകൾ തുറന്നു നോക്കിയപ്പോൾ മുമ്പിൽ ഉള്ള കാഴച്ച കണ്ടു പാറു ഉറക്കെ അലറി..... "അമ്മാ "പാറു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story