മാഷ്‌ടെ സ്വന്തം: ഭാഗം 43

mashde swantham

എഴുത്തുകാരി: നിഴൽ

പാറു ഒന്ന് ഇളിച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി... മുറ്റം നിറയെ ചമ്മല കൊണ്ടു നിറഞ്ഞു നിൽക്കാണ്... അവളുടെ അടുത്തുള്ള മരത്തിലേക്ക് പോയി... നല്ല പഴുത്തു നിൽക്കുന്ന നാടൻ മാങ്ങ... പാറു അങ്ങോട്ടേക്ക് ഓടി... എന്നിട്ട് പറിക്കാൻ നോക്കി... എത്തുന്നില്ല.... അവള് താഴെ കിടന്ന കല്ലെടുത്തു എറിഞ്ഞു... രണ്ടെണ്ണം താഴെ വീണു.... പാറു മാങ്ങ എടുത്തു കല്ലിൽ ഉരച്ചു...എന്നിട്ട് ഒന്ന് കടിച്ചു....പഴച്ചാറിന്റെ മധുരവും പുളിയും ചേർന്ന രുചി അറിഞ്ഞതും അവള് കണ്ണുകൾ അടച്ചു... കണ്ണുകൾ തുറന്നു നോക്കിയപ്പോൾ മുമ്പിൽ ഉള്ള കാഴച്ച കണ്ടു പാറു ഉറക്കെ അലറി..... "അമ്മാ "പാറു പാറുവിന്റെ അലർച്ച കേട്ട് എല്ലാരും അവിടേക്ക് ഓടി വന്നു.... "എന്താ... എന്താ പറ്റിയെ "ദേവൻ ദേവൻ വെപ്രാളത്തോടെ ചോദിച്ചു.... പാറുവിന് അനക്കമില്ല.... "നീ എന്തേലും ഒന്ന് വാ തുറന്നു പറ"ആദി ആദി അതും പറഞ്ഞു പാറുവിനെ തൊട്ടതും പാറു ദേ കിടക്കുന്നു വെട്ടിയ ഇട്ട വാഴ പോലെ നിലത്ത്... എല്ലാരും ആദിയെ നോക്കി...

"അയ്യോ ഞാൻ ഒന്ന് തൊട്ടേ ഒള്ളു "ആദി ആദി നിഷ്കു ആയി പറഞ്ഞു..... "ആരേലും പോയി ഇത്തിരി വെള്ളം എടുത്തോണ്ട് വാ "ദേവൻ ദേവൻ അതും പറഞ്ഞു പാറുവിന്റെ തല മടിയിൽ വച്ചു.... "പാറു കണ്ണു തുറക്ക്.... പാറു "ദേവൻ എവടെന്ന് ആദ്യമേ ബോധം ഇല്ല.... ഇപ്പൊ ഇല്ലാത്തത് കൂടെ പോയി..... ദേവൻ വീണ്ടും അവളെ കുലുക്കി വിളിച്ചു......അനുവും സയനയും നമിയും ഒക്കെ പേടിച്ചിരിക്കാണ്.... പെട്ടന്നാണ് ദേവന്റെ മേലൂടെ വെള്ളം വീണത്.... അപ്പോഴേക്കും ബോധം പോയ പാറു എണീറ്റിരുന്നു....എല്ലാരും നോക്കിയപ്പോൾ ആദി ഉണ്ട് ബക്കെറ്റ് പിടിച്ചു... ദേവനും പാറുവും നനഞ്ഞ കോഴികളെ പോലെ..... "ഞാൻ.... ഞാനേ കണ്ടോള്ളൂ "പാറു പറഞ്ഞു കേട്ടതും സയനയും അനുവും ചാടി പാറുവിന്റെ അടുത്തെത്തി.... "പേർ, വയസ്,സിംഗിൾ ആണോ "അനു, സയന കണ്ണനും ആദിയും ദേവനും അവരെ പല്ല് കടിച്ചു നോക്കി.... "ഇതതല്ല 😱... ഞാനെ കണ്ടു "പാറു "ഇരുന്നു നന്ദനം കളിക്കാതെ കാര്യം പറയെടി "ആദി "അവിടെ ആരോ ഉണ്ടായിരുന്നു

"പാറു പാറു അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ചൂണ്ടി പറഞ്ഞു.... "എന്റെ ബലമായ സംശയം വല്ല മാവോയിസ്‌റ് ആണോ എന്നാണ് "ആദി "ഏയ്‌ എനിക്ക് തോന്നുന്നത് ഇതേതോ പ്രേത ബാധയ.... എല്ലാം ജീവൻ വേണേൽ ഓടിക്കോ 😨"സയന അത് കേട്ടതും എല്ലാം പ്രേതം എന്ന് നിലവിളിച്ചു ഓടി.... പാറു ഇരുന്നിടത്ത് നിന്നു ചാടി എണീറ്റു ഓടി.... ദേവനും കണ്ണനും തലക്ക് കയ്യും കൊടുത്തിരുന്നു..... "ഇതിലും വലുത് എന്തോ വരാൻ ഇരുന്നത"കണ്ണൻ ---------- അകത്തേക്ക് കയറിയ എല്ലാം ഹാളിൽ ആണ് ഇരുന്നത്... സമയം രാത്രി ആയിട്ടുണ്ട്... മരങ്ങൾ നിറഞ്ഞ പ്രദേശം ആയത് കൊണ്ട് ഇരുട്ട് നന്നായി വീണിട്ടുണ്ട്....ദേവനും കണ്ണനും ഭക്ഷണം വാങ്ങാൻ പോയതാണ്... "നിങ്ങൾക്കൊക്കെ ഒരു കാര്യം അറിയോ "ആദി ആദി എല്ലാത്തിനെയും നോക്കി.... "പറഞ്ഞാൽ അല്ലെ അറിയൂ "പാറു "നീ വായ പൂട്ട്.... പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ "ആദി "നീ വെള്ളത്തിലേക്ക് എടുത്തു ചാടി നീന്തുമായിരുന്നു... നിന്റെ ഡാഡി നിന്നെ പഞ്ചായത്ത് ഗ്രൗണ്ട് വഴി ഓട്ടിക്കുമായിരുന്നു അല്ലെ "നമി "ഇതിങ്ങളെ കൊണ്ടു ഞാൻ 😬... ഇതതൊന്നും അല്ല "

ആദി "പിന്നെ "സയന "നിനക്ക് കേൾക്കണോ സയനെ.... ഞാൻ രാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു "ആദി "പുറത്താക്കി എന്ന് പറയെടാ 😁"പാറു "ഇല്ല ഞാൻ പറയുന്നില്ല 😬"ആദി "ഇനി മിണ്ടൂല നീ പറ"നമി "സമയം ഏതാണ്ട്‌ രാത്രി 12 :00 കഴിഞ്ഞു കാണും.... ഞാൻ ഇങ്ങനെ മുറ്റത്ത് നടക്കുമ്പോൾ ആണ് ചമ്മലയനക്കം"ആദി ആദി പറഞ്ഞു നിർത്തിയതും വീടിന്റെ പുറത്ത്തൂന്ന് ശബ്ദം കേട്ടു.... പാറു അനുവിന്റെ അടുത്തേക്ക് നീങ്ങി..... "പേടിയുണ്ടോ.... പേടിക്കേണ്ടാട്ടോ 😁"പാറു പാറു അനുവിന്റെ കയ്യിൽ മുറുക്കി പിടിച്ച്.... ആദി കഥ തുടർന്ന്.... "ഞാൻ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.... അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല..... വീണ്ടും ഞാൻ നടന്നു... അപ്പോഴത വീണ്ടും ശബ്ദം "ആദി ഇതേ സമയം പുറത്ത്തൂന്ന് വീണ്ടും ശബ്ദം കേട്ടു... സയനയും നമിയും അനുവിന്റെയും പാറുവിന്റെയും അടുത്തേക്ക് വന്നു....ആദി കഥ തുടർന്ന്....

"ഞാൻ ഇങ്ങനെ നടക്കുമ്പോൾ ആരോ എന്റെ തോളിൽ കൈ വച്ചു "ആദി "ആരാ "പെൺപടകൾ "പേടിച്ചു കൊണ്ടു ഞാൻ തിരിഞ്ഞു നോക്കി.... പിന്നെ അറഞ്ചം പുറഞ്ചം തല്ലായിരുന്നു "ആദി "പ്രേതങ്ങളോ " "ഏയ്‌ അല്ല അച്ഛൻ 😁"ആദി "എന്തിന് " "പിന്നെ നട്ടപ്പാതിരക്ക് വെളിയിൽ ഇറങ്ങി സിഗറെറ്റ് വലിച്ചാൽ തല്ല് കിട്ടൂലെ 😁"ആദി "പ്പാ.... വേറെ ഉള്ളവർ ഒരു ഹൊറർ story കേൾക്കാൻ നിൽക്കായിരുന്നു "പാറു "ഏത് ഈ പേടി തൊണ്ടികളായ നിങ്ങളോ "ആദി ആദി എല്ലാത്തിനെയും കളിയാക്കി.... "അയ്യോ ധൈര്യ ശാലി പുറത്തൂന്ന് ഓടുന്നത് ഞങ്ങൾ കണ്ടായിരുന്നു "അനു ആദി ഒന്ന് ഇളിച്ചു കൊടുത്തു.....അപ്പോഴാണ് പാറുവിന് പുറത്ത്തൂന്ന് കേട്ട ശബ്ദം ഓർമ വന്നേ..... "നേരത്തെ നമ്മള് എന്തോ ശബ്ദം കേട്ടില്ലേ "പാറു "ഞാനും കേട്ടു "നമി "അപ്പൊ ശരിക്കും ഇവിടെ പ്രേതം ഉണ്ടോ 😨"സയന "പ്രേതം.... ഒന്ന് എണീറ്റു പോയെ.... ഇനി ഇപ്പൊ ഉണ്ടേൽ തന്നെ നിന്നെ ഒക്കെ പേടിച്ചു അത് നാട് വിട്ടു കാണും "ആദി എല്ലാം ആദിയെ പല്ല് കടിച്ചു നോക്കി.... "അവരെ കാണുന്നില്ലല്ലോ "അനു

"എനിക്ക് വിശക്കുന്നു "പാറു "വാ തുറന്നാൽ നിനക്കിതെ പറയാൻ ഒള്ളു "ആദി "അല്ലെടാ... ഇതിൽ കൂടുതൽ അറിയാം... എന്തെ കേൾക്കണോ "പാറു "വോ... വേണ്ടായേ 😁"ആദി അഞ്ച് പേരും കൂടെ സംസാരിച്ചു ഇരുന്നു.... അതിന്റെ ഇടക്കാണ് ഡോറിൽ കൊട്ട്.... " ഠക്.... ഠക് " ശബ്ദം കേട്ട് എല്ലാം മുഖത്തോട് മുഖം നോക്കി ഇരുന്നു...... "ഇത് അതു തന്നെ 😨"ആദി "എന്ത് 👀"പാറു "ചാത്തൻ.... അല്ലേൽ പ്രേതം... പണ്ട് ഈ തറവാട്ടിൽ ആരോ തൂങ്ങി മരിച്ചിട്ടുണ്ട് "ആദി "പേടിപ്പിക്കാതെടാ നാറി 😭"പാറു വീണ്ടും കതകിൽ ശക്തമായ മുട്ട് കേട്ടു.... "ആര് തുറക്കും "പാറു അനു സയനയെ ചൂണ്ടി സയന നമിയെ... നമി ആദിയെ ചൂണ്ടി... ആദി നിന്നിടം ശൂന്യം.... "അയ്യോ ആദി എവിടെ "നമി "അങ്ങോട്ട് നോക്ക് "പാറു പാറു ചൂണ്ടിയ ഇടത്തേക്ക് നോക്കിയ എല്ലാം വായും പൊളിച്ചു നിന്നു.... ആദി തറയിൽ കിടക്കുന്നു..... "എനിക്ക് പേടിയാകുന്നു... അവര് നമ്മളെ പിടിക്കും... ചോര ഊറ്റി കുടിക്കും.... കുടലൊക്കെ കഴിക്കും 😨"സയന "അല്ലേൽ ഇവിടെ പേടിച് ഇരിക്ക... അപ്പോഴാ അവളുടെ ഒരു പ്രേത സദ്യ 😬"

പാറു വാതിലിൽ വീണ്ടും തട്ടാൻ തുടങ്ങിയപ്പോൾ പാറു മെല്ലെ പോയി..... "എല്ലാരും പ്രാർത്തിച്ചോ....അമ്മേ മഹാമായേ രക്ഷിക്കണേ..... *ഓം സർവസ്വരൂപേ സർവേശേ സർവശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ* പാറു മെല്ലെ ദുർഗ മന്ദ്രം ഉരുവിട്ടു... എന്നിട്ട് മെല്ലെ ഡോറിന്റെ കൊളുത്തൂറി... കണ്ണ് പൂട്ടി വാതിൽ തുറന്നു.... കണ്ണ് തുറന്നപ്പോൾ മുമ്പിൽ ഒരു കറുത്ത രൂപം..... "ആാാാാ😲😨"പാറു പാറു ആർത്തു കൊണ്ടു അകത്തേക്ക് ഓടി... പാറുവിന്റെ അലർച്ച കേട്ടു ബാക്കി ഉള്ളവരും അലറി... ആദി കണ്ണ് തുറന്നു... "അയ്യോ എന്നെ കൊല്ലലെ.... ഇവളുമാർക്ക് ആണ് രക്തം കൂടുതൽ.... ഇവളുമാരെ തിന്നാൽ മതിയേ "ആദി പാറുവും നമിയും ഒരു സൈഡിലും അനുവും സയനയും മറ്റേ സൈഡിലും.... ആദി ആ രൂപത്തിന് മുമ്പിൽ..... "ഹഹ.... ഹഹഹഹ " ചിരി കേട്ടു എല്ലാരും നോക്കി.... ഈ വൃത്തികെട്ട ശബ്ദം എവിടെയോ എന്ന കണക്കെ.....

ആ രൂപം തുണി മാറ്റിയതും എല്ലാം പല്ലിറുമ്പി.... "ഡാ തെണ്ടി 😬"ആദി ആദി ഓടി പോയി കണ്ണനെ തല്ലാൻ തുടങ്ങി..... "വിടെടാ വേദനിക്കുന്നു.... അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ "കണ്ണൻ "എന്റെ കണ്ണേട്ടാ... എന്തിനാ ഇങ്ങനെ പേടിപ്പിച്ചേ ആ കാലന്റെ ഐഡിയ ആകും 😬"പാറു "ഇതിൽ എനിക്ക് പങ്കില്ല.... എല്ലാം ഇവന... സോ കൊടുക്കാൻ ഉള്ളതൊക്കെ കൊടുത്തോ "ദേവൻ ദേവൻ അകത്തേക്ക് കയറി വന്നു പറഞ്ഞതും എല്ലാം കൂടെ കണ്ണനെ അറ്റാക്കി.... പ്യാവം... ചോദിച്ചു വാങ്ങിയത😁... അങ്ങനെ എല്ലാരും ഒരുമിച്ചു food കഴിക്കാൻ ഇരുന്നു.... "ഡാ ദേവാ ആ ചപ്പാത്തി ഇങ്ങേടുത്തേ "ആദി "വേണേൽ എടുത്തു കഴിക്കെടാ "ദേവൻ "അതാദ്യം അങ്ങ് പറഞ്ഞാൽ പോരെ "ആദി ആദി ചപ്പാത്തി എടുത്തു... എന്നിട്ട് അനുവിന്റെ പ്ളേറ്റിൽ നിന്ന് ഒരു ചിക്കെന്റെ ലെഗ് പീസ് എടുത്തു കടിച്ചു.... "അതെന്റെയാ😭"അനു "രണ്ടെണ്ണേ ഒള്ളു... സോ എനിക്ക് "ആദി "പിന്നെ ഒരു കോഴിക്ക് നാല് കാല് ഉണ്ടാകുവോ "നമി "നിനക്ക് ബുദ്ധി ഉണ്ട് "അനു ആദിയുടെ അറ്റാക്കിങ് കണ്ടു എല്ലാരും കണ്ണും തള്ളി ഇരുന്നു....

"ഇവന്റെ മേലിൽ മറ്റേ കഞ്ചനയിലെ പ്രേതം കൂടിയിട്ടുണ്ടോ... എന്താ പോളിങ് 😱"അനു "അസൂയ ആണെടി നിനക്ക് "ആദി ആദി പുച്ഛിച്ചു പറഞ്ഞു... "വെറുതെ അല്ല പണ്ട് ഈ തറവാട് ക്ഷയിച്ചത് 😨"പാറു "എന്താ " "എജ്ജാതി തീറ്റ 😁"പാറു എല്ലാം ഭക്ഷണം ഒക്കെ കഴിച്ചു... സമയം ഒരുപാട് ആയതിനാൽ ദേവൻ എല്ലാരോടും ഉറങ്ങാൻ പറഞ്ഞു.... "അപ്പൊ ശരി ഗുഡ് നൈറ്റ്‌ "പാറു പാറു അതും പറഞ്ഞു ദേവനെ വലിച്ചോണ്ട് പോയി... ദേവൻ സ്വപ്നം ആണോ എന്ന കണക്കെ നിൽക്കുന്നു..... "എങ്ങോട്ടാ " പിറകിൽ നിന്നും പെൺ പടകൾ.... "അത് പിന്നെ ഉറങ്ങേണ്ടേ 😁"പാറു അനു പോയി പാറുവിനെ വലിച്ചോണ്ട് അവരുടെ അടുത്തേക്ക് കൊണ്ടു വന്നു.... "ഇവിടുന്ന് പോകും വരെ നീ ഞങ്ങടെ കൂടെയ കിടത്തം 😁"അനു "തെണ്ടീ 😬"പാറു അങ്ങനെ അരുണിമ ദേവി രാജ ശാസന പുറപ്പെടീച്ചു.... പെൺകുട്ടികൾ ഒക്കെ ഒരു റൂമിൽ... ആൺകുട്ടികൾ അടുക്കളയിലോ ഹാളിലോ വേണേൽ പൂമുഖത്തോ കിടന്നോട്ടെ 😁.....

---------------- രുദ്രൻ "അവര് ഇവിടെ ഒന്നും ഇല്ല എന്നാ അറിഞ്ഞത്... എവിടെ പോയെന്ന് അങ്ങനെ ആർക്കും അറിയില്ല "വീണ "നീ ഒരു കാര്യം ചെയ്യ് ദേവന്റെ വീട്ടിലേക്ക് വിളിക്ക്... അവന്റെ കൂടെ work ചെയ്യുന്നതാണെന്ന് പറഞ്ഞാൽ മതി "രുദ്രൻ വീണയും അത് ശരി വച്ചു... അവള് ദേവന്റെ വീട്ടിലേക്ക് വിളിച്ചു.... ആദിയുടെ അമ്മ ആണ് ഫോൺ എടുത്തത്.... "ഹലോ... ഞാൻ ദേവന്റെ കൂടെ work ചെയ്യുന്ന ആളാണ് "വീണ "ആരാ "ആദിയുടെ അമ്മ "വീണ എന്നാ പേര്.... ഇത് ആരാ സംസാരിക്കുന്നെ "വീണ "ഞാൻ അവന്റെ ചെറിയമ്മ ആണ്...എന്തേലും അത്യാവശ്യം ഉണ്ടോ "ആദിയിടെ അമ്മ "ഏയ്‌ അല്ല..... ദേവനെ വിളിച്ചിട്ട് കിട്ടുന്നില്ല... അപ്പൊ എന്ത് പറ്റി എന്നറിയാൻ ആണ് "വീണ വീണ വായിൽ വന്ന കള്ളം പറഞ്ഞു.... "അവര് ഇവിടെ ഇല്ല മോളെ... നാട്ടിലേക്ക് പോയതാ... അവിടെ റേഞ്ച് അങ്ങനെ കിട്ടില്ല... അതാകും വിളിച്ചിട്ട് കിട്ടാത്തെ...."ആദിയുടെ അമ്മ "അവര് എല്ലാരും പോയോ "വീണ "ഹാ...ഇന്നലെയാ പോയെ.... കുറച്ചു ദിവസം കഴിഞ്ഞേ വരൂ "ആദി

ശരി ആന്റി... ഞാൻ പിന്നെ വിളിക്കാം "വീണ വീണ ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് ഇട്ടു.... "എന്താ ചേച്ചി "രുദ്രൻ "അവര് ആഘോഷിക്കൻ നാട്ടിലേക്ക് പോയേക്കുവാ എന്ന്.... എനിക്ക് എന്തോ പേടി ആവുകയാ... അവിടെ വച്ചു ദേവനും ആ പെണ്ണും അടുത്താൽ "വീണ "നീ ഒന്ന് സമാധാനിക്ക്.... അവര് ഇപ്പൊ ആഘോഷിക്കട്ടെ... തിരികെ വന്നിട്ട് ഒരു നല്ല പണി കൊടുക്കണം... അതോടെ പാർവതി എന്റേതാവണം "രുദ്രൻ ----------- നമുക്ക് പെൺ പടകളുടെ റൂമിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കാം 😁.... "നടുക്ക് ഞാൻ കിടക്കാം... ഞാനല്ലേ കൂട്ടത്തിൽ ധൈര്യ ശാലി 🙈"പാറു "അയ്യോ ധൈര്യ ശാലികൾ തലക്കെ ആണ് കിടക്ക... ഈ കൊച്ചിന് ഒന്നും അറിയില്ല "നമി "നിങ്ങളൊക്കെ നടുക്ക് കിടന്നാൽ ബുദ്ധിമുട്ടാകും... അതോണ്ട് ഞാൻ കിടക്കം "അനു "ചേച്ചി ഉള്ളപ്പോൾ നിങ്ങളൊക്കെ എന്തിന് ബുദ്ധിമുട്ടണം "സയന "ക്രാ... ത്ഫൂ... ഒരു ച്യാച്ചി 😬"പാറു അവസാനം നമി അരുവിൽ കിടന്നു.... തൊട്ടപ്പുറത്ത് അനു ഓടി കിടന്നു.... പിന്നെ സയന ചാടി.... അവസാനം തലപ്പത്ത് പാറു 😂... "

എടി ദുഷ്ടകളെ എന്നെ ഇവിടുന്ന് മാറ്റ് "പാറു "എന്നാ നീ തറയിൽ കിടന്നോ "സയന അതും പറഞ്ഞു സയന ഒറ്റ ചവിട്ട്..... "അമ്മാ!!!"പാറു പാറു നടുവിന് കയ്യും കൊടുത്തു എണീറ്റു... എന്നിട്ട് സയനയെ തുറിച്ചു നോക്കി... അവള് ഒന്ന് ഇളിച്ചു കൊടുത്തു...... "എന്റെ നടു പോയെ 😭"പാറു "അപ്പോ നീ അല്ലെ മാറ്റാൻ പറഞ്ഞത് "സയന "അതിന് തള്ളി താഴെ ഇടണോ... അങ്ങോട്ട് നീങ്ങി കിടക്കു "പാറു പാറു സയനയെ തള്ളി നീക്കി അവിടെ കിടന്നു.... നാലും കൂടെ ഓരോന്ന് സംസാരിച്ചു ഇരുന്നു..... "എടി ഞാൻ ഒരു കാര്യം പറയാം... ആരും പേടിക്കരുത് "അനു "ഇല്ല " "നമി കിടക്കുന്ന ജനലിന്റെ അടുത്തൊരു നിഴൽ 😨"അനു അതോടെ എല്ലാം പേടിച്ചു വിറക്കാൻ തുടങ്ങി.... സയന ഒരാശ്രയത്തിന് വേണ്ടി പാറുവിനെ നോക്കിയപ്പോൾ അവിടെ ഇപ്പോഴെ കൂർക്കം വലിച്ചിരുന്നു..... ബാക്കി ഉള്ളവരും നാമം ജപിച്ചു കണ്ണുകൾ ഇറുകേ അടച്ചു.... എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.... ---------

നമ്മുടെ പയ്യന്മാർ കിടക്കുന്ന റൂമിൽ മൂന്നും ഇരുന്നു കാര്യമായ ചർച്ചയിൽ ആണ്.... ദേവനും കണ്ണനും ബിസിനസ് കാര്യം പറയുന്നു.... ആദി വായും പൊളിച്ചു നിൽക്കുന്നു..... "എടാ എനിക്ക് ഉറക്കം വരുന്നു "ആദി "എന്നാ നിനക്ക് ഉറങ്ങിക്കൂടെ "ദേവൻ "ഞാൻ ഉറങ്ങിയാൽ നിങ്ങൾക്ക് പേടി ആകില്ലേ "ആദി "അല്ലാണ്ട് മോന് പേടി ആയിട്ടല്ല 😂"കണ്ണൻ "പേടിയോ.... എന്ന് വച്ചാൽ എന്താ "ആദി "നേരത്തെ ബോധം കെട്ടില്ലേ അതെഞ്ഞേ😂"കണ്ണൻ "അതൊക്കെ മറന്നു കള... ആവിശ്യം ഇല്ലാത്തതൊക്കെ മറന്നു കളയണം "ആദി "ഓ അമ്പ്ര"കണ്ണൻ കുറച്ചു നേരം കൂടെ ഓരോന്നു സംസാരിച്ചു മൂന്നും ഉറങ്ങാൻ കിടന്നു..... --------- ഇതേ സമയം..... ആ പഴയ തറവാടിനോട് ചേർന്നുള്ള കാട്ടിൽ എന്തൊക്കെയോ വെളിച്ചം പരന്നു.... ഓരോ നിഴൽ രൂപം അപകട സൂചന എന്ന പോലെ തരിച്ചു നിന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story