മാഷ്‌ടെ സ്വന്തം: ഭാഗം 44

mashde swantham

എഴുത്തുകാരി: നിഴൽ

ആ പഴയ തറവാടിനോട് ചേർന്നുള്ള കാട്ടിൽ എന്തൊക്കെയോ വെളിച്ചം പരന്നു.... ഓരോ നിഴൽ രൂപം അപകട സൂചന എന്ന പോലെ തരിച്ചു നിന്നു..... ------- പാറു ഡോറിൽ തുടരെ ഉള്ള മുട്ട് കേട്ടാണ് സയന കണ്ണു തുറന്നത്.... "എടി... നീയൊക്കെ വല്ലതും തിന്നാൻ വേണേൽ എണീറ്റു വന്നോ... ഇല്ലേൽ ഒരു വക കിട്ടില്ല "ആദി പുറത്തു നിന്നും ആദി വിളിച്ചു പറഞ്ഞതും സയന ബാക്കി മൂന്നെണ്ണത്തിനെ തട്ടി വിളിച്ചു.... "എടി എണീക്ക്... നേരം ഒരുപാട് ആയി... ഡീ"സയന സയന മൂന്നിനെയും തട്ടി വിളിച്ചു... നമി ഒന്ന് കോട്ടുവ ഇട്ടു എണീറ്റു.... ബാക്കി രണ്ടെണ്ണം അതേ കിടപ്പ്... "ഇവള് മാര് എണീറ്റില്ലേ "നമി "അതിപ്പോ ശരിയാക്കി തരാം "സയന സയന അതും പറഞ്ഞു ശബ്ദം ഒക്കെ ശരിയാക്കി... " ഡിനമി നോക്കിയെ അപ്പുറത്തെ വീട്ടിൽ ഭംഗിയുള്ള രണ്ടു ചെക്കന്മാർ"സയന പാറു വും അനുവും പെട്ടെന്ന് എണീറ്റു....

എന്നിട്ട് രണ്ടും മുഖത്തോട് മുഖം നോക്കി... "ഭംഗിയുള്ള ചേട്ടൻ എന്ന് തന്നെ അല്ലെ ഇവള് പറഞ്ഞത് "അനു അനു പാറുവിന്റെ മുഖത്തേക്ക് നോക്കി.... "അതെയതെ.... പറ... എവിടെ? എപ്പോ?"പാറു പാറു ചുറ്റും നോക്കി ചോദിച്ചു.... നമി വായും പൊളിച്ചു നിന്നു... സയന ഒന്ന് ഇളിച്ചു കൊടുത്തു.... "ഞാൻ നീയൊക്കെ എണീക്കാൻ വേണ്ടി പറഞ്ഞത"സയന "കൊല്ലടീ ഈ പന്നീനെ 😬"പാറു പിന്നെ അങ്ങോട്ട് അനുവും പാറുവും സയനക്കു വയറ് നിറച്ചു കൊടുത്തു.... "ആന കൊടുത്താലും ആശ കൊടുക്കരുത് നാറി😭"പാറു "എനിക്കൊരു സംശയം "അനു അനു വല്ല്യ കാര്യത്തിൽ ചിന്തിച്ചു പറഞ്ഞു.... "എന്റ നിന്റെ സംശയം പണ"നമി "ആനക്കാണേൽ പൈസ കൂടുതൽ അല്ലെ... ആശക്കാണേൽ പൈസ ഇല്ലാലോ... അപ്പൊ ആശ കൊടുക്കുന്നതല്ലേ നല്ലത്😁"അനു "സയനെ 😬"നമി നമി സയനെയെ അണുവിനെ നോക്കി വിളിച്ചു... "കൊല്ലണ്ട 😂

"സയന പിന്നെ എല്ലാം ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി... തീറ്റയും കുടിയും ഹോട്ടെലിൽ നിന്നും കൊണ്ടു വന്നത് ആയതിനാൽ ഇവളുമാർക്ക് മൂട്ടിൽ സൂര്യൻ ഉദിച്ചാലും എണീക്കേണ്ട😬... "ചിക്കെന് ഉപ്പ് പോരാ "അനു ആദി അവളുടെ പാത്രത്തിലേക്ക് ഒന്ന് എത്തി നോക്കി.... അവളുടേത് കാലി.... "എന്നിട്ട് നിന്റെ പ്ളേറ്റിൽ ഇട്ടതൊക്കെ എവിടെ "ആദി "അത് പിന്നെ കഴിച്ചില്ലേൽ വിശക്കൂലേ 😱"അനു "എണീറ്റു പോടി.... അവള് കുറ്റം കണ്ടെത്താൻ ഇറങ്ങിയേക്കുന്നു... എടാ കണ്ണാ നീ നല്ലോണം ആലോചിച്ചിട്ടാണോ ഇവളെ കെട്ടാൻ തീരുമാനിച്ചേ.... വെറുതെ നിന്റെ ജീവിതം തുലക്കണോ "ആദി അത് കേട്ടതും അനു കണ്ണനെ നോക്കി... കണ്ണൻ അനുവിനെയും.... 🎶കണ്ണും കണ്ണും തമ്മിൽ തമ്മിൽ 🎶 "പൊളി ശരത്തെ ട്രാക്ക് മാറ്റ് 😬"ആദി 🎶അവനവൻ കുറുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ 🎶 "ഇപ്പോഴാ സെറ്റായെ 😂

"ആദി അതോടെ കണ്ണു രണ്ടും രണ്ട് വശത്തേക്ക് വിട്ടു.... ആദി എല്ലാത്തിനെയും ഒന്ന് ലുക്കി... പാറു എന്തൊക്കെയോ ആലോചിച്ചു തിന്നുന്നു... ദേവൻ ഫോണിലും പ്ളേറ്റിലും.... സയനയും നമിയും കഴിക്കുന്ന തിരക്കിൽ ആണ്... "എല്ലാരും എന്താ മിണ്ടാതെ ഇരിക്കുന്നെ "ആദി "ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല ആദിയേട്ടാ "പാറു "അങ്ങനെ പണ..."ആദി ആദി എന്തോ അപരാതം കേട്ട പോലെ പാറുവിനെ നോക്കി.... പാറു ഒന്ന് പുഞ്ചിരിച്ചു... "യൂ കാൾ മീ ആദിയേട്ടൻ 😱... ഹൗ.... "ആദി ആദിയുടെ അവസ്ഥ തന്നെ ആണ് ദേവനും കണ്ണേട്ടനും പെൺ പടകൾ ഒരു ഭാവവും ഇല്ലാതെ വെട്ടി വിഴുങ്ങുന്നു..... "ആദിയേട്ടൻ എന്ന വിളിക്ക് എന്തേലും പ്രോബ്ലം ഉണ്ടോ... ഇല്ലല്ലോ ദേവേട്ടാ "പാറു "ദേവേട്ടനോ... അപ്പൊ കാലൻ 😱"ആദി "ദൈവദോഷം പറയാതെ ആടിയേട്ടാ... അങ്ങനെ ഒന്നും വിളിച്ചു കൂടാ... എന്റെ ഭർത്താവ അദ്ദേഹം "പാറു ആദി പാറുവിനെ ആകമാനം ഒന്ന് നോക്കി...

ഇവളുടെ ഏത് പിരിയാ ലൂസായെ എന്ന കണക്കെ.... "എടാ ദേവാ ഇതേതോ കൂടിയ ഇനം ആണ്...ഉടനെ ഒരു മന്ത്രവാദിയെ കൊണ്ടു വരണം... ചൂരൽ വച്ചു രണ്ടെണ്ണം കിട്ടുമ്പോൾ ശരിയാകും "ആദി "പ്പാ... ബാധ കേറിയത് നിന്റെ കെട്ടിയോൾക്ക് "പാറു "ഹെ... ഡാ ദേവാ ഇവളുടെ ഓർമ വന്നു" ആദി " അതിനെ എനിക്കൊന്നും പറ്റിയില്ല... ഇതൊരു ചലഞ്ച് ആയിരുന്നു... സോ ജയിച്ചു😁"പാറു " ഞാനും കരുതി നീ അങ്ങ് നന്നായി പോയെന്ന്" ആദി " ശോ... എന്നെക്കൊണ്ട് ഞാൻ തോറ്റു😁"പാറു " തോറ്റു തൊപ്പിയിട്ടു എന്നു പറ" അനു " പോടെ പോടെ"പാറു ഭക്ഷണമൊക്കെ കഴിച്ചു... എല്ലാരും പുറത്തേക്കിറങ്ങി.... അപ്പോഴാണ് നമി ആ കാര്യം പറഞ്ഞത്..... " ഇന്നലെ രാത്രി പുറത്തു നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടിരുന്നു"നമി " അത് നീയൊക്കെ പേടിത്തൊണ്ടി ആയതുകൊണ്ട് തോന്നിയതാവും"ആദി " അല്ലെന്ന്.... ഞാനും കേട്ടു... ഒരു നിഴലും കണ്ടു "അനു "ഞാനും" സയന "

എന്നിട്ട് ഞാൻ കണ്ടില്ലല്ലോ👀"പാറു " പോത്തുപോലെ കിടന്നുറങ്ങിയാൽ കാണില്ല... "അനു "ഓ നമ്മള് പാവങ്ങൾ "പാറു ദേവൻ അവരുടെ സംസാരം ഒക്കെ കേൾക്കുന്നുണ്ട്.... അവൻ അവര് പറഞ്ഞതിനെ കുറിച്ച് ആലോചിക്കുവായിരുന്നു.... "ശരിയാ ഇന്നലെ ഞാനും എന്തൊക്കെയോ ശബ്ദങ്ങൾ ഞാൻ കേട്ടതാ... വല്ല പട്ടിയും ആകുമെന്ന് കരുതി "ദേവൻ (ആത്മ ) എല്ലാരും നടന്നു കുളക്കടവിൽ എത്തി... ദേവൻ ആണ് ആദ്യം ഇരുന്നത് അടുത്ത പാറു... അതു കഴിഞ്ഞു അനുവും അവളുടെ അടുത്ത് കണ്ണനും... പിന്നെ ആദിയും സയനയും... അപ്പുറത്തു നമിയും.... പാറു കുളത്തിലേക്ക് കാലിട്ടു.... നല്ല തണുപ്പുണ്ട്.... അവള് കണ്ണുകൾ അടച്ചു... കാലിൽ എന്തോ ഇക്കിളി ആക്കുന്ന പോലെ തോന്നി... പാറു കണ്ണുകൾ തുറന്നു... നോക്കിയപ്പോൾ ഒരു കുഞ്ഞ് മീൻ അല്ല... ആദി ഒരു കോലിട്ട് കുത്തുന്നതാ 😂... "ഡാ 😬"പാറു "ന്താടി "ആദി പാറു മുഖം തിരിച്ചു... അപ്പോഴാണ് ഒരു സൈഡിൽ വിരിഞ്ഞു നിൽക്കുന്ന താമരപ്പൂക്കളെ കണ്ടത്.... പാറുവിന്റെ കണ്ണുകൾ വിടർന്നു....

"എനിക്കത് വേണം പറിച്ചു തരുവോ "പാറു പാറു ദേവനെ തോണ്ടി ചോദിച്ചു.... "കുളത്തിന് ആഴം ഉണ്ട്... ഇപ്പൊ നനഞ്ഞാൽ ശരിയാവില്ല "ദേവൻ "എന്തോരം ആഴം ഉണ്ട് "പാറു അത് കേൾക്കേണ്ട താമസം ആദി പാറുവിനെ പിടിച്ചു കുളത്തിലേക്ക് തള്ളി..... "ബ്ലും " ശബ്ദം കേട്ടു എല്ലാരും നോക്കിയപ്പോൾ പാറു കുളത്തിൽ ഒന്നു താന്നു... എന്നിട്ട് പൊന്തി വന്നു.... ആദിയെ പല്ല് കടിച്ചു നോക്കി.... "എത്ര ആഴം കാണും 😁"ആദി "നാറി "പാറു പാറു പടവിലേക്ക് കയറിയതും ആദി നിന്നിടം ശൂന്യം 😂... --------- അനു കുളത്തിലേക്ക് കണ്ണും നട്ടിരിക്കായിരുന്നു അനു... തെളിഞ്ഞ വെള്ളത്തിൽ കണ്ണന്റെ മുഖം കാണുന്നുണ്ട്.... "ഇത്രയും അടുത്തുണ്ടായിട്ടും ഒന്നു തുറന്നു സംസാരിക്കാൻ കഴിയാത്തത് എന്തു കൊണ്ട.... എന്റെ സ്നേഹം സത്യമല്ലേ "അനു അനു മനസ്സിൽ ഓരോന്നു ചിന്തിച്ചു നിൽക്കായിരുന്നു... അപ്പൊ ആണ് ആദി പാറുവിനെ പിടിച്ചു തള്ളിയെ....

എല്ലാരും ചിരിച്ചു കൊണ്ടു ആദിയുടെയും പാറുവിന്റെയും തല്ല് കണ്ടു.... ഇത്തിരി കഴിഞ്ഞപ്പോൾ തല്ല് പിടിച്ചു പോയവർ ഒന്നിച്ചു വരുന്നു.... "ഇവരുടെ അടിയൊക്കെ കഴിഞ്ഞോ "കണ്ണൻ "ബിസ്കറ്റ് വാങ്ങി തരും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ മിണ്ടി.... അല്ലെടാ "പാറു "യാ.... യാ "ആദി എല്ലാം കൂടെ കുറെ നേരം ചുറ്റുവട്ടം എല്ലാം കറങ്ങി കണ്ടു.... നാട്ടിലേക്ക് ഇറങ്ങിയപ്പോൾ ആണ് ഒരാള് മുമ്പിലേക്ക് വന്നത്.... "നിങ്ങള് എവിടുത്തുകാര മക്കളെ "ദാറ്റ് ചേട്ടൻ "ഞങ്ങള് ഈ നാട്ടുകാര"ആദി അത് കേട്ടതും എല്ലാരും അവനെ നോക്കി... "പക്ഷെ ഇതിന് മുമ്പ് കണ്ടിട്ടില്ല " "അയ്യോ ചേട്ടാ... അതിന് ഞങ്ങള് ഇവിടെ അല്ല താമസം "ആദി "അപ്പൊ ഇവിടെത്തുകാര് ആണെന്ന് പറഞ്ഞതോ " "ഈ നാട് എന്നാൽ... ഇന്ത്യ.... ഇന്ത്യ എന്റെ രാജ്യമാണെന്ന് ചേട്ടൻ പഠിച്ചിട്ടില്ലേ "ആദി ദേവൻ ആദിയിടെ വാ പൊത്തി.... "ഞങ്ങള് ഇത്തിരി ദൂരെന്ന... ഇവിടെ മംഗലം വീട്ടിൽ ആണ് ഇപ്പൊ താസിക്കുന്നെ

"ദേവൻ ദേവൻ പറഞ്ഞു നിർത്തിയതും അയാള് കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ട കണക്കെ ഞെട്ടി നോക്കി.... "നിങ്ങൾക്ക് ഭ്രാന്താണോ പിള്ളേരെ " "എന്താ ചേട്ടാ വല്ല പ്രശ്നവും ഉണ്ടോ"നമി "അപ്പൊ നിങ്ങൾക്ക് ആ വീടിനെ കുറിച്ച് ഒന്നും അറിയില്ലേ... " "അത് ഞങ്ങടെ തറവാട് ആണ്... പക്ഷെ അവിടെ നിന്നും താമസം മാറിയിട്ടു ഒരുപാട് ആയി... എന്താ പ്രശ്നം "ദേവൻ "അത് കുഞ്ഞേ.... കുഞ്ഞ് ഇതെങ്ങനെ എടുക്കും എന്നറിയില്ല.... പക്ഷെ നിങ്ങളൊക്കെ ചെറുപ്പം ആണ്... എന്തിനാ വെറുതെ ആ പെണ്ണിന്റെ അടുത്ത് പെടുന്നെ... ജീവനോടെ വെക്കില്ല അവള് " "ആര് 😨"പെൺപടകൾ "കനകം... അതാ അവളുടെ പേര്... ആതറവാട്ടിൽ വച്ച അവള് മരിച്ചത്... കൊന്നതാണെന്നും പറയുന്നുണ്ട്.... ഇപ്പൊ രാത്രി കാലങ്ങളിൽ ഓരോരോ ശബ്ദം ഒക്കെ കേൾക്കും... ആരൊക്കെയോ എന്തൊക്കെയോ കണ്ടു പേടിച്ചു എന്നൊക്കെ പറയുന്നത് കേട്ടു

" അയാള് പറഞ്ഞത് കേട്ടു ദേവനും കണ്ണനും അത്ര കാര്യം ആക്കിയില്ല... പെൺപടകളും ആദിയും പേടിയോടെ നിന്നു.... "എന്നാ ശരി ഞാൻ പോട്ടേ... ഇവിടെ എന്തേലും ആവിശ്യം ഉണ്ടേൽ എന്നോട് പറഞ്ഞാൽ മതി... എന്റെ വീട് ആ വരമ്പിന് അപ്പുറം ആണ്.... ചെത്തുകാരൻ വേലായുധനെ അറിയാത്തവർ ആയി ആരും തന്നെ ഇല്ല..." അയാള് അതും പറഞ്ഞു പോയി..... "നമുക്ക് തിരിച്ചു പോകാം എനിക്ക് പേടിയാകുന്നു ഏട്ടാ 😭"അനു "അയാള് എന്തൊക്കെയോ ഭ്രാന്ത് പറഞ്ഞു എന്ന് വച്ചു... ഇങ്ങനെയും ഉണ്ടോ പേടി "ദേവൻ എല്ലാരും സെർക്കീട്ടൊക്കെ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു.... വീടിന്റെ ഗെയിറ്റ് കിടന്നപ്പോൾ തന്നെ ഒരു കറുത്ത പൂച്ച മുന്നിലേക്ക് വീണു.... "അയ്യോ കനകം "പാറു പാറു ആർത്തു കൊണ്ടു ദേവന്റെ അടുത്തേക്ക് നിന്നു.... "അതൊരു പൂച്ചയാ... ഇനി ഇവിടെ ആരേലും പ്രേതം എന്ന് പറഞ്ഞാൽ എല്ലാത്തിനും എന്റേന്ന് കിട്ടും 😬

"ദേവൻ അതോടെ എല്ലാം വായടച്ചു... പേടിച്ചാണേലും അകത്തേക്ക് കയറി... കുറെ നേരം ഓരോന്നു സംസാരിച്ചു ഇരുന്നു....പാറുവും അനുവും സയനയും നമിയും കൂടെ തറവാട് ചുറ്റി കാണാൻ തുടങ്ങി.... "എടി അത് നോക്കിയേ... നമ്മള് ഈ സിനിമയിൽ ഒക്കെ കാണാറില്ലേ... പ്രേതം ഉള്ള വീട്ടിലെ ചുവരിലെ ചിത്രങ്ങളിലെ കണ്ണുകൾ ചലിക്കും "സയന "അത് ചലിക്കുന്നില്ല"അനു "അത് കൊണ്ടു എന്ത് മനസ്സിലാക്കാം "സയന "എന്താ " "അതിന് കാഴ്ച്ച ഉണ്ടായിരുന്നില്ല 😁"സയന എല്ലാരും അവളെ പല്ല് കടിച്ചു നോക്കി....കുറച്ചൂടെ നടന്നതും അവര് വലിയൊരു ഡോറ് കണ്ടു.... "ഇതാണോ ഈ വീടിന്റെ തെക്കിനി "അനു "കണ്ടാൽ അറിയില്ലേ... ഇത് വടക്കിനി ആണ് "പാറു "അപ്പൊ ഇവിടെ മറ്റേ പെണ്ണുണ്ടാവോ 😱"നമി "ഏത് പെണ്ണ് "അനു "നാഗവള്ളി 👀"നമി "വള്ളിയും വടിയും ഒന്നുമല്ല നാഗവല്ലി "പാറു "ആ അവളെഞ്ഞേ"നമി "ഉണ്ടായാൽ എനിക്കൊരു ആവിശ്യം ഉണ്ട്

"പാറു "എന്താണാവോ "സയന "ആ പെണ്ണിന്റെ കാതിലെ കമ്മൽ എനിക്ക് നന്നായി ഇഷ്ടപ്പെട്ടതാ... ഒരൂസം ഇടാൻ തരുവോ എന്ന് ചോദിക്കണം "പാറു "എടി അതൊരു പ്രേതം ആണ്... അതിനെ ഇങ്ങനെ കൊച്ചാക്കല്ലേ... നമുക്ക് ഈ മുറിയിൽ കയറാം...കമ്മൽ ഈ റൂമിൽ ഉണ്ടേലോ "അനു "പിന്നെ... അത് നിന്റെ മുത്തശി അല്ലെ... കമ്മലും വളയും ഒകെ എടുത്തു വെക്കാൻ 😬"സയന "ഓ നിങ്ങള് തർക്കിക്കല്ലേ... നമുക്ക് ഇത് തുറക്കാം "പാറു "എനിക്ക് പേടിയാകുന്നു 😨"നമി "പേടി മാറാൻ നീ ഒരു പാട്ട് പാട് പാറു "അനു പാറു കേൾക്കേണ്ട താമസം തൊണ്ട ഒക്കെ അനക്കി.....

🎶ഒരു മുറൈ വന്ത് പാർത്തായാ (2) നീ... ഒരു മുറൈ വന്ത് പാർത്തായാ എൻ മനം നീയറിന്തായാ തിരുമകൾ തുൻപം🎶 "നിർത്തേടി പുല്ലേ... പേടി മാറാൻ ആണ് പാടാൻ പറഞ്ഞേ... അവള് പാട്ട് പാടി പേടിപ്പിക്കുന്നു 😬"അനു "അത് ഞാൻ സിറ്റുവേഷൻ 😁"പാറു "നിങ്ങൾ തർക്കിക്കാതെ തുറക്കാൻ നോക്ക് "നമി അതോടെ തല്ല് നിർത്തി... "ഞാൻ തുറക്കും "പാറു "അതാ നല്ലത്... അതാകുമ്പോൾ ഇനി കനകം ഉണ്ടേൽ നിന്നെ പേടിച് ഇറങ്ങി ഓടിക്കൊള്ളും 😁"സയന "ആ വായ അടച്ചില്ലേൽ നിന്റെ മോന്തക്കിട്ട് ഞാൻ അടിക്കും😬"പാറു സയന ഒന്നു ഇളിച്ചു കൊടുത്തു.... പാറു മെല്ലെ ആ കൊത്തു പണികൾ കൊണ്ടു മനോഹരമായ വാതിലിൽ കൈ വച്ചു..... ഒരു മുരൾച്ചയോടെ ആ വാതിൽ അകത്തേക്ക് തുറന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story