മാഷ്‌ടെ സ്വന്തം: ഭാഗം 45

mashde swantham

എഴുത്തുകാരി: നിഴൽ

"ആ വായ അടച്ചില്ലേൽ നിന്റെ മോന്തക്കിട്ട് ഞാൻ അടിക്കും😬"പാറു സയന ഒന്നു ഇളിച്ചു കൊടുത്തു.... പാറു മെല്ലെ ആ കൊത്തു പണികൾ കൊണ്ടു മനോഹരമായ വാതിലിൽ കൈ വച്ചു..... ഒരു മുരൾച്ചയോടെ ആ വാതിൽ അകത്തേക്ക് തുറന്നു.... പാറുവിന്റെ കണ്ണു തള്ളിയത് കണ്ടു ബാക്കി എല്ലാം അതിനുള്ളിലേക്ക് തലയിട്ട് നോക്കി.... പകച്ചു പോന്നെ.... "ഇതെന്താ കാലിയാണല്ലോ 👀"അനു "ഏയ്‌ ഇത് ഒഴിഞ്ഞു കിടക്കുവാ "നമി "അതെന്നെല്ലേ ഞാനും പറഞ്ഞത് 👀"അനു "ഏയ്‌ രണ്ടും രണ്ടാ... കഴുതകൾക്കതും അറിയില്ലേ "സയന "നീയൊക്കെ ഒന്നു നിർത്തുവോ.... ഇതിനകത്ത് നാഗവല്ലിയുടെ കമ്മൽ പോയിട്ട് പെട്ടി പോട്ടെ ഒരു ഫർണിച്ചർ പോലും ഇല്ല...

ഇത്രയും ദാരിദ്ര്യം പിടിച്ച തറവാടോ "പാറു "ചിലപ്പോൾ അതെല്ലാം ആ കനക പ്രേതം എടുത്തതാണെലോ "അനു "അങ്ങനെ ആണേൽ ആ പെണ്ണും പിള്ളയെ ഞാൻ തല്ലി കൊല്ലും...സ്വന്തമായി ആഭരണം വാങ്ങാൻ പോലും ക്യാഷ് ഇല്ലാത്ത പിച്ചക്കാരി ആണോ കനകം..."പാറു "എനിക്കൊരു സംശയം "നമി "എന്താ " "അവര് ഓൾറെഡി മരിച്ചതല്ലേ... പിന്നെ എങ്ങനെ നീ കൊല്ലും 😁"നമി "അതാണോ ഇവിടെത്തെ പ്രശ്‌നം... ഈ റൂം എന്താ ഒഴിഞ്ഞു കിടക്കുന്നെ "പാറു "വാ താഴെ പോയി ചോദിക്കാം "അനു എല്ലാം ഒന്നും കിട്ടാതെ ശശി ആയി താഴേക്ക് തന്നെ പോയി....താഴെ ചെന്നപ്പോൾ ഉണ്ട് ദേവൻ കണ്ണനുമായി സംസാരിക്കാണ്... ആദി ഫോണിൽ ഗെയിം കളിക്കുന്നുണ്ട്....

"ദേവേട്ടാ "അനു അനു വിളിച്ചതും ദേവനും കണ്ണനും ആദിയും നോക്കി... വാട്ട് എ മനപൊരുത്തം 😁.... "എന്താ "ദേവൻ "ആ മുകളിലെത്തെ റൂമിലെ ഫർണിച്ചർ ഒക്കെ എവിടെ... റൂം കാലി ആണല്ലോ "നമി "നിനക്കൊക്കെ അതെടുത്തു വിറ്റു ക്യാഷ് ആക്കാൻ അല്ലെ... പറഞ്ഞു കൊടുക്കരുത് ദേവാ "ആദി "ചുമ്മാ ഇരിയെടാ... അതൊക്കെ താമസം മാറിയപ്പോൾ കൊണ്ടു പോയതാ "ദേവൻ "ചുമ്മാ ആ കനകത്തിനെ സംശയിച്ചു "പാറു പാറു താടക്ക് കയ്യും കൊടുത്തു പറഞ്ഞു..... ------------------- രുദ്രൻ "അവര് തിരിച്ചെത്തിയോ "രുദ്രൻ "ഇല്ലെടാ... കോളേജിൽ ലീവാ... നമ്മളിനി അങ്ങോട്ട്‌ പോകേണ്ടി വരുമോ "വീണ "ഏയ്‌ അതില്ല... അവര് തിരികെ വന്നിട്ട് നോക്കാം...

നീ പോകുന്നില്ലേ കോളേജിൽ നിന്നും ട്രിപ്പ്പിന് "രുദ്രൻ "പോണം... നല്ലൊരു അവസരം കിട്ടിയാൽ അവിടെ തീരും എല്ലാം "വീണ "പാർവതിക്കെന്തേലും സംഭവിച്ചാൽ ചേച്ചി ആണെന്നൊന്നും ഞാൻ നോക്കില്ല... അവളെ എനിക്ക് വേണം... ജീവനോടെ "രുദ്രൻ "ഇല്ല രുദ്ര... അവള് ജീവിച്ചിരിക്കുന്നത് എനിക്ക് ദോഷമ.... കയ്യിൽ കിട്ടിയാൽ കൊന്നു കളയും ഞാൻ അവളെ "വീണ വീണ രുദ്രൻ അറിയാതെ മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി.... ------------- പാറു സന്ധ്യ ആയതും എല്ലാം വേഗം തന്നെ അകത്തേക്ക് കയറിയിരുന്നു.... പേടിച്ചിട്ടല്ല... പിന്നെ ചെറിയൊരു ഭയം 😂.... "എടി ഇന്നേതാ ദിവസം "അനു "വെള്ളിയാഴ്ച "നമി "ഓ ഗോഡ്... അപ്പൊ ഇന്ന് പ്രേതം വരും ഉറപ്പാ "അനു

"അപ്പൊ ബാക്കി ഉള്ള ദിവസം പ്രേതങ്ങൾക്ക് ഹോളി ഡേ ആണോ "പാറു "വരുമ്പോൾ നേരിട്ട് ചോദിച്ചോ "സയന "ഓ പിന്നെ കുശലം ചോദിക്കാൻ അതെന്റെ കുഞ്ഞമ്മ അല്ല 😬"പാറു പാറുവും അനുവും നമിയും റൂമിൽ ഇരുന്നു ഓരോന്നു സംസാരിക്കാണ്..... അപ്പോഴാണ് ആരോ ജനലിൽ തട്ടിയെ.... "ഡീ ആരാ അത്... എനിക്ക് പേടിയാവുന്നു "സയന "നമുക്ക് തോന്നിയതാവും "പാറു "എല്ലാർക്കും ഒരേ പോലെ എങ്ങനെ ആണ് തോന്നുക "അനു പറഞ്ഞു തീർന്നതും വീണ്ടും തട്ടു കേട്ടു.... എല്ലാം അലറി വിളിച്ചു ഇറങ്ങി ഓടി.... ഇവരുടെ അലർച്ച കേട്ടു ദേവനും ആദിയും കണ്ണനും വന്നു..... "അയ്യോ പ്രേതം " "നിനക്കൊക്കെ എന്താ... എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നെ "ദേവൻ "ദേവേട്ടാ അവിടെ ആരോ ഉണ്ടായിരുന്നു "സയന "ആ പൊട്ടൻ എന്തോ പറഞ്ഞു...

അതും മനസ്സിലിട്ടു നടന്നിട്ട ഇങ്ങനെ ഒക്കെ തോന്നുന്നേ "കണ്ണൻ "ഇല്ല ഞങ്ങള് കേട്ടതാ"നമി പെട്ടന്ന് കറന്റ് പോയി.... അതോടെ എല്ലാം പേടിച്ചു... പാറു ദേവനെ ഇറുകേ പിടിച്ചു... അനുവും സയനയും ആദിയെ പിടിച്ചു... നമി കണ്ണനെയും.... "കണ്ടോ വെളിച്ചം പോയത് "പാറു "അത് കെഎസ്ഇബി പണി തന്നതാ "കണ്ണൻ അപ്പോഴാണ് അവിടെ ഒരു പാട്ട് പ്ളേ ആയത്.... ദ അതർ സംസ്ഥാന ഗാനം ഓഫ്‌ പ്രേതം.... 👻പുതുമഴയായ് വന്നൂ നീ പുളകം കൊണ്ടു പൊതിഞ്ഞൂ നീ ഒരേ മനസ്സായി നാം ഉടലറിയാതെ ഉയിരറിയാതെ അണയൂ നീയെൻ ജീവനായ് വരൂ നിശാഗീതമായ് (പുതു..)👻 എല്ലാം കൂട്ടത്തോടെ നിന്നു... പെട്ടന്ന് വീട്ടിലെ ജനൽ പാളി ശക്തിയോടെ വന്നു അടഞ്ഞ്....

എല്ലാരും പേടിച്ചലറി..... പുറത്തു നിന്നും ചെറിയ വെളിച്ചം കണ്ടു... അതിൽ ഒരു പെൺരൂപം നടന്നു പോകുന്നു.... "ക.... കനകം "പാറു "ഒന്നു മിണ്ടാതിരി ഇത് മറ്റെന്തോ ആണ് "ദേവൻ "തനിക്കെന്താ കണ്ടൂടെ അത് പ്രേതം ആണ്.... അത് നമ്മളെ തിന്നും.... എനിക്കമ്മയെ കാണണം 😭"പാറു പാറു കരയാൻ തുടങ്ങിയതും ബാക്കി ഉള്ളവരും കരയാൻ തുടങ്ങി... ദേവന് എന്തൊക്കെയോ സംശയം തോന്നിയിരുന്നു.... "നിങ്ങളൊന്നു പേടിക്കാതെ ഇരിക്ക്... ഇത് പ്രേതവും ഭൂതവും ഒന്നും അല്ല... എന്തോ തട്ടിപ്പാ... അല്ലേൽ പ്രേതം എന്താണ് വീട്ടിലേക്ക് വരാത്തെ "ദേവൻ "എന്നാ നിങ്ങള് പ്രേതത്തെ വിളിച്ചു സദ്യ കൊടുക്ക് 😬"പാറു "എന്റെ കൂടെ എല്ലാരും നിന്നാൽ നമുക്ക് പ്രേതത്തെ കൊണ്ടു വരാം... സത്യം മനസ്സിലാവുമല്ലോ "ദേവൻ എല്ലാരും കൂടെ കുറച്ചു പ്ലാൻ ചെയ്തു...

ദേവൻ പറയുന്നതിൽ കാര്യം ഉണ്ടെന്ന് എല്ലാവർക്കും തോന്നി.... എല്ലാരും ചേർന്നു മുമ്പിലെ ഡോറ് തുറന്നു.... മുറ്റം നിറകെ പുക പോലെ എന്തോ ഒന്ന്....പെട്ടന്നാണ് വീണ്ടും പാട്ട് പ്ളേ ആയേ... കൂടെ ഒരു വെളുത്ത രൂപം അവറുടെ മുമ്പിലേക്ക് നടന്നു വന്നു... പേടിച് വിറച്ചാണ് നിർത്തം എങ്കിലും അവര് അനങ്ങിയില്ല..... "ആരാണ് നിങ്ങൾ... എന്തിന് എന്റെ വാസത്തിൽ ബുദ്ധിമുട്ടുണ്ടാക്കി " ഒരു ഗാംഭീര്യത്തോടെ ആ രൂപം ചോദിച്തും ദേവൻ കൈ കെട്ടി നോക്കി നിന്നു.... "അതിന് നീ ഏതാ "ദേവൻ "ഞാൻ കനകം " "കനകം ആയാലും തിലകം ആയാലും ഇത് ഞങ്ങടെ പ്രോപ്പർട്ടി ആണ്... നാളെ മുതല് നിന്നെ ഒന്നും ഇവിടെ കണ്ടു പോകരുത് "ദേവൻ "ഹാ.... ഹഹഹഹ "

ആ രൂപം ഒന്നു പൊട്ടി ചിരിച്ചു.... "ഇതെന്റെ താവളം... ഇങ്ങോട്ട് വന്നത് നീ ആണ്... നാളെ സൂര്യൻ ഉദിക്കുമ്പോൾ മനുഷ്യവാസം ഈ തറവാട്ടിൽ ഉണ്ടായാൽ എല്ലാത്തിന്റെ രക്തവും ഞാൻ ഊറ്റി കുടിക്കും " അത് കേട്ടതും ദേവൻ മുന്പോട്ട് നടന്നു... ദാറ്റ് പ്രേതം ഒന്നു പകച്ചു.... "പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടോ " "മനസ്സിലായി... ചിലത്... ചിലരെ കൂടെ മനസ്സിലാക്കിപ്പിക്കണം "ദേവൻ ദേവൻ അതും പറഞ്ഞു ആ പ്രേതത്തിനെ പിടിച്ചു..... എന്നിട്ട് അതിന്റെ മുഖത്തെ മാസ്ക്കും തലയിലെ മുടിയും മാറ്റി.... ആ അരണ്ട വെളിച്ചത്തിലും ആ മുഖം കണ്ടു എല്ലാം പകച്ചു പണ്ടാറടങ്ങി..... "ഇത് രാവിലെ കണ്ട ചേട്ടൻ അല്ലെ "പാറു

"അതേ... ഇയാളെ അപ്പൊ തന്നെ എനിക്ക് സംശയം തോന്നിയത... ഇപ്പൊ എന്തായി... അവളുമാരുടെ ഒരു കനകം... സത്യം പറയെടോ താൻ എന്തിനാ ഇങ്ങനെ ചെയ്തേ.... ആ മറവിൽ ഇരിക്കുന്നവന്മാർ കൂടെ ഇങ്ങ് ഇറങ്ങി വന്നേക്കു"ദേവൻ ദേവൻ അങ്ങോട്ട് നോക്കി പറഞ്ഞു നാല് ആളുകൾ പുറത്തേക്ക് വന്നു.... "സാറേ ഞങ്ങളെ പോലീസിൽ കൊടുക്കല്ലേ " "സത്യം പറഞ്ഞാൽ ഞാൻ ഒന്നും ചെയ്യില്ല "ദേവൻ "അത് പിന്നെ... സർക്കാർ കാരണം ഞങ്ങള് വാറ്റുകാർക്ക് നഷ്ടം ആണെന്നെ... എവിടെ വച്ചു വാറ്റിയാലും പോലീസ് കണ്ടെത്ത്തും... അങ്ങനെ ആണ് ഈ സ്ഥലം കണ്ണിൽ പെട്ടത്... പിന്നെ ഇവിടെ ആയി പരിപാടി... ആളുകൾക്ക് സംശയം തോന്നാത്തിരിക്കാൻ ഞാൻ ഒരിക്കൽ ഇവിടെ ഒരു രൂപം കണ്ടെന്നും ഇവിടെ പ്രേതബാദ ഉണ്ടെന്നും പടച്ചു വിറ്റു...

മലയാളികൾ അല്ലെ... പൊട്ടന്മാർ വിശ്വാസിച്ചു... ആരും ഇങ്ങോട്ട് നോക്കാൻ നിന്നില്ല... ഞങ്ങള് നല്ല രീതിയിൽ പോകുവായിരുന്നു... അപ്പോഴാ നിങ്ങൾ വന്നത് " അയാള് പറഞ്ഞു നിർത്തിയതും ദേവൻ അയാളെ വിട്ടു.... "നാളെ നേരം വെളുക്കുമ്പോൾ നിന്നെ ഒന്നും ഈ പരിസരത്തു കാണരുത് "ദേവൻ അവര് തലയാട്ടി എന്നിട്ട് അവിടെ നിന്നും ഓടി... ബാക്കി ഉള്ളവർ വായും പൊളിച്ചു നിന്നു.... ദേവൻ എല്ലാത്തിനെയും ഉറങ്ങാൻ ആട്ടി... തലേ ദിവസത്തെ പോലെ ആണ് കിടന്നത്.... അടുത്ത ദിവസം രാവിലെ തന്നെ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.... "മക്കളെ യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു "ദേവന്റെ അമ്മ "പൊളിച്ചടുക്കി "പാറു "നിങ്ങളൊക്കെ ആ വീട് ബാക്കി വച്ചോ "ആദിടെ അമ്മ അത് കേട്ടതും മൂന്നും ഇളിച്ചു കൊടുത്തു... എന്നിട്ട് അവരവരുടെ റൂമിലേക്ക് പോയി...

പാറു റൂമിലേക്ക് പോകുന്ന വഴിക്കാണ് ആദി അവളെ തടഞ്ഞു നിർത്തിയെ.... "എടി പാറു... നിനക്ക് നിന്റെ സയനയെ പിരിയാൻ ഇഷ്ടമല്ലല്ലോ "ആദി "അതിന് അവളെവിടെ പോകുന്നു "പാറു "അത് പിന്നെ കല്യാണം കഴിഞ്ഞു പോകുവല്ലോ "ആദി "അയിന് "പാറു "അപ്പൊ നിനക്കവളെ miss ചെയ്യാതിരിക്കാൻ ഞാൻ അവളെ കെട്ടിയാലേ... നിനക്ക് വേണ്ടി മാത്രം 😁"ആദി "മ്യോനെ ആദി... നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്കറിയാം... അവള് കമ്മിറ്റെഡ് ആണ് 😂"പാറു "എപ്പോ 😱"ആദി "രണ്ടാം വയസിൽ തുടങ്ങിയ പ്രേമം ആണ് "പാറു "ഞന്നൊക്കെ അന്ന് നടക്കുന്നു കൂടെ ഉണ്ടാവില്ല... ആരാ ആ ചെറ്റ "ആദി "ഏത് "പാറു "അവള് നോക്കുന്ന "ആദി "അത് ഞാൻ പറയൂല...."പാറു അതും പറഞ്ഞു പാറു റൂമിലേക്ക് പോയി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story